അലെയ്പായുദേ: ഭാഗം 5

അലെയ്പായുദേ: ഭാഗം 5

എഴുത്തുകാരി: നിരഞ്ജന R.N

പതിവിന് വിപരീതമെന്നുപോലെ രാവിലെ കണ്ണ് തുറന്ന ആലി ആദ്യം കണ്ടത് അല്ലുവിനെയായിരുന്നു…………………. അപ്പായെ…………… ഉറക്കച്ചവടോടെ തന്നെ അവൾ വിളിച്ചതും അവന്റെ പുഞ്ചിരി നിറഞ്ഞ മുഖം അവൾക്ക് നേരെ തിരിഞ്ഞു…. ഗുഡ്മോർണിംഗ് മോളെ……. മോർണിംഗ് അപ്പോയ്……… കൈ രണ്ടും നീട്ടി അവന്റെ കഴുത്തിലൂടെ കൈയിട്ട് ആ കവിളിൽ അമർത്തി മുത്തികൊണ്ട് അവളും തിരികെ വിഷ് ചെയ്തു….. ആഹാ… ഇവിടെ അച്ഛനും മോളും ഉമ്മ വെച്ച് കളിക്കുവാണോ??????????? ആവിപാറും ബെഡ് ടീയുമായി അവിടേക്ക് വന്നതായിരുന്നു ശ്രീ……………

എന്റെ മോളെ ഞാൻ അല്ലാതെ വേറെ ആരാടി ഉമ്മ വെക്കുന്നെ??? അല്ലെ മോളെ…. മോളെ തന്നോട് ചേർത്ത് നിർത്തി അവൻ പറഞ്ഞത് കേട്ട് ശ്രീയുടെ കണ്ണൊന്നുരുണ്ടു……. അപ്പായെ……. അമ്മയ്ക്ക് കുഞ്ഞ് കുശുമ്പ് കുത്തുന്നൊന്ന് ഒരു സംശയം…… ശ്രീയെ സൂക്ഷിച്ചുനോക്കികൊണ്ട് അവന്റെ കാതോരം ആലി മന്ത്രിച്ചു…. ഓ പിന്നെ… കുശുമ്പ്.. ഒന്ന് പോ കൊച്ചേ….. എന്റെ നല്ല പ്രായത്തിൽ തോന്നിയിട്ടില്ല പിന്നെയല്ലേ ഇപ്പോ….. നിന്റെ ഈ അച്ഛന്റെ മനസ്സിൽ ഈ ഞാൻ കഴിഞ്ഞേ മറ്റാർക്കും സ്ഥാനമുള്ളുന്ന് അങ്ങേരെക്കാൾ നന്നായിഎനിക്കറിയാം പിന്നെയല്ലേ……………………..

അച്ഛനും മോൾക്കും ചായക്കപ്പ് കൈമാറികൊണ്ട് അവൾ പറഞ്ഞതും രണ്ടാളും മുഖത്തോട് മുഖം നോക്കി ചിരിച്ചു………….. ഹോ….. എന്നാലും എങ്ങേനെയാ അപ്പായെ ഇങ്ങെനെ സ്നേഹിക്കാൻ കഴിയാ???? എന്ത് രസാ നിങ്ങളുടെ കഥ കേൾക്കാൻ……………… ശ്രീയെ അവരുടെ ഇടയിലേക്ക് പിടിച്ചിരുത്തി അവളുടെയും അല്ലുവിന്റെയും തോളിൽ കൂടി കൈയിട്ടുകൊണ്ട് ആലി ചോദിച്ചതും ഒരു പുഞ്ചിരി ആ ചുണ്ടുകളിൽ വിടർന്നു…. പരസ്പരം കണ്ണുകൾ കോർത്ത നിമിഷം കഴിഞ്ഞുപോയ വർഷങ്ങൾ അവർക്കിടയിലേക്ക് ഒരു മിന്നായം പോലെ കടന്നുപോയി…..

ആദ്യമായ് കണ്ടതും ആ ടാക്സിയ്ക്കായ് വഴക്കായതും, ക്ഷേത്രനടയിലേക്ക് അവന്റെ മാറിന്റെ ചൂടിൽ ചേർന്നുകിടന്നതും, അങ്ങേനെയങ്ങേനെ തമ്മിൽ കാണിച്ചുകൂട്ടിയ കുറുമ്പുകളും പിന്നീടുണ്ടായ പിണക്കവും അതിന് ശേഷമുള്ള ഇണക്കവും വിരഹവും പ്രണയവും എല്ലാം എല്ലാം ആ മിഴികൾക്കിടയിലൂടെ കടന്നുപോയി…. ഹലോ………………….. പെട്ടെന്ന് അലിയുടെ ശബ്ദം കേട്ട് രണ്ടാളുമൊന്ന് ഞെട്ടി…… അല്ലുവിൽ നിന്ന് ഒരു പിടപ്പോടെ കണ്ണുകളെ വേർപെടുത്തുമ്പോൾ ഇന്നും ആ ഹൃദയം പഴയ ശ്രാവണിയിലേക്ക് മാറിയിരുന്നു….. കൊള്ളാലോ രണ്ടും കൂടെ.. ഞാനൊന്ന് പറഞ്ഞെന്ന് കരുതി,,, പ്രായപൂർത്തിയായ ഒരു മകളുടെ മുന്നിൽ വെച്ച് കണ്ണും കണ്ണും നോക്കിയിരിക്കുന്നോ 🤭

അവൾ രണ്ടാളെയും മാറിമാറി നോക്കി… ഒന്ന് പോ കൊച്ചേ…… ഞാൻ പോണ്….. ശ്രീ, അവിടെനിന്നും എണീറ്റു……. ഓഹോ ഇപ്പോ നമ്മൾ ഔട്ട്‌ അല്ലെ???? കൊള്ളാം…. ഇനിയിപ്പോ ഞാൻ ശല്യമാകുന്നില്ലേ…. ഫ്രഷ് ആവട്ടെ ഞാൻ പോയി…… അമ്മയുടെ കവിളിൽ അമർത്തി മുത്തികൊണ്ട് ടവ്വലുമായി അവൾ ബാത്റൂമിലേക്ക് കേറി…….. എന്നതാടി ഭാര്യേ, രാവിലെ നിനക്കിത്ര കുശുമ്പ്….. ശ്രീയ്ക്ക് പിന്നിലൂടെ ചേർന്ന് അവളുടെ ഇടുപ്പിൽ കൈചേർത്ത് അല്ലു അവളെ തന്നിലേക്ക് ചേർത്തു.. ദേ.. കണ്ണേട്ടാ വിട്ടേ………… വയസ്സ് പത്തമ്പത് ആകുന്നു…… എന്നിട്ട് ഇപ്പോഴും റൊമാൻസുമായി വന്നേക്കുവാ……….

അവന്റെ വയറിൽ കൈകൊണ്ട് ചെറുതായ് ഒന്നിടിച്ചുകൊണ്ട് അവൾ അവനെ നോക്കി…… ഓ പിന്നെ….. അമ്പത് വയസ്സായാൽ റൊമാന്റിക്കൂടാ എന്നെവിടെയും എഴുതിയൊന്നും വെച്ചിട്ടില്ലല്ലോ… അപ്പാ റൊമാൻറ്റിക്ക് അപ്പാ…….. ബാത്രൂം ഡോർ പാതി തുറന്നുകൊണ്ട് വാതിലിൽ കൈ കെട്ടി നിന്ന് ആലി പറഞ്ഞതുകേട്ട് ചമ്മലോടെ ശ്രീ അല്ലുവിനെയും അവളെയും നോക്കി……. പൊടുന്നനെ അത് കപടദേഷ്യമായി മാറി…… പോയി കുളിക്കേടി…………… ഞാൻ കുളിച്ചോളാമേ……. നിങ്ങളുടെ റൊമാന്റിക്കിന്റെ ഇടയ്ക്ക് കയറാൻ ഞാനില്ലേ…. ചുമലുകൂച്ചികൊണ്ട് അവൾ ബാത്രൂം വാതിൽ കൊട്ടിയടച്ചു……

ഈ പെങ്കൊച്ചിന്റെ ഒരു കാര്യം…….. തമാശരൂപേണ അതും പറഞ്ഞ് ശ്രീയെനോക്കിയ അല്ലു കാണുന്നത് തന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്ന അവളെയാണ്….. സീൻ ഡാർക്ക്‌ ആണെന്ന് തോന്നിയതും പയ്യെ അവൻ അവിടുന്നും മുങ്ങി…. ആ പോക്ക് കണ്ട് ച്ചിരിച്ചുകൊണ്ട് പിന്നാലെ അവളും……………… അല്ലുവും ആലിയും റെഡിയായി ഡയനിംഗ് ടേബിളിന്റെ മുൻപിലെത്തിയതും രണ്ടാളുടെയും ഫേവറൈറ്റ് നെയ്റോസ്റ്റും തക്കാളി ചട്നിയും ശ്രീ അവിടെ നിരത്തിയിരുന്നു……….. അരേവാഹ് !!!! ഒരു കഷ്ണം നെയ്‌റോയ്സ്റ്റ് ചട്നിയിൽ മുക്കി വായിലേക്ക് വെച്ചതും അവളുടെ കൈകൾ യാന്ത്രികമായി സൂപ്പർ എന്ന് കാണിച്ചു….. മതി മതി, കൂടുതൽ ആംഗ്യം കാണിക്കത്ര രണ്ടാളും പെട്ടെന്ന് കഴിക്കാൻ നോക്ക്……

സമയം ഒരുപാടായി……… രണ്ടാളുടെയും അടുത്തേക്ക് ചായക്കപ്പ് നീക്കിവെച്ചുകൊണ്ട് ശ്രീ പറഞ്ഞതും അച്ഛന്റെയും മോളുടെയും കൈ അവൾക്ക് നേരെ നീണ്ടു….. പതിവുപോലെ രണ്ടാളുടെയും കൈയിൽ നിന്ന് ഓരോ കഷ്ണം കഴിച്ചുകൊണ്ട് രണ്ടാളുടെയും നെറുകയിൽ അവൾ മുത്തി……………. കഴിഞ്ഞ ഏഴെട്ട് വർഷമായി തുടർന്നുപോകുന്ന പതിവാണിത്………. മാധവത്തിൽ നിന്ന് ഇന്ദ്രപ്രസ്ഥം എന്ന പുതിയ വീട്ടിലേക്ക് മാറിയപ്പോൾ തുടങ്ങിയ ശീലം……. അംഗസംഖ്യ കൂടുതലായതുകൊണ്ടും രണ്ടാളുടെയും ജോലിത്തിരക്കുകൊണ്ടും മാധവത്തിൽ നിന്നും കുറച്ച് അകലെയുള്ള ഇന്ദ്രപ്രസ്ഥത്തിലേക്ക് അവർ താമസം മാറ്റിയിട്ട് പത്തുവർഷം കഴിഞ്ഞിരിക്കുന്നു…..

ശരീരം കൊണ്ട് ഒരുമിച്ചല്ലെങ്കിലും മനസ്സുകൊണ്ട് അവർ ഒന്നായിരുന്നു…. എന്തിനും ഏതിനും വിളിപ്പുറത്തെത്തുന്ന ആ സൗഹൃദം ഇന്നും അവർ നിലനിർത്തിപോന്നു……. മാറ്റ് കുറയാതെ തന്നെ അത് തങ്ങളുടെ മക്കളിലേക്കും ആ അച്ഛനമ്മമാർ പകർന്നുനൽകി…………. കണ്ണേട്ടാ… ദേവു വിളിച്ചിരുന്നു…. അവളും രുദ്രേട്ടനും രാവിലെ വരും… ദിവി വരാൻ വൈകിട്ടാവുമെന്ന്……. കഴിക്കുന്നതിനിടയ്ക്ക് ശ്രീ പറഞ്ഞതുകേട്ട് അതുവരെ ശോഭിച്ചുനിന്ന അലിയുടെ മുഖം മങ്ങി.. അത് തിരിച്ചറിഞ്ഞുവെന്നോണം ആ അച്ഛനുമമ്മയും മുഖത്തോട് മുഖം നോക്കി…….. പാത്രത്തിൽ വിരലുകളോടിച്ചു കളിക്കവെ ആ മുഖം വല്ലാതെ നിരാശയിലാഴുന്നത് അറിഞ്ഞെന്നോണം അല്ലുവിന്റെ കൈകൾ അവളുടെ മുടിയിഴകളിലൂടെ തലോടലായി ചെന്നെത്തി…..

എന്നതാ എന്റെ മോൾക്ക് പറ്റിയെ???? ഒന്നുല്ല അപ്പായെ…… ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞതും അവന്റെ മുഖത്ത് ഒരു പുഞ്ചിരി പടർന്നു….. നിനക്ക് നിന്റെ അമ്മയുടെ ഛായ മാത്രമല്ല ആ കള്ളസ്വഭാവവും കിട്ടിയിട്ടുണ്ട്….. മുഖം കൂർത്ത ശ്രീയെ നോക്കി കൊണ്ട് അവൻ തുടർന്നു…… നിന്റെ അമ്മയും പറയാറുള്ളത് ഇത് തന്നെയാ……… ഉള്ളിൽ ഒളിപ്പിച്ചുകൊണ്ട് പുറമെ ചിരിക്കും….. പക്ഷെ, മണ്ടിയ്ക്ക് അറിയില്ലല്ലോ ആ മനസ്സ് അവളെക്കാൾ നന്നായി അറിയാവുന്നവനാ ഈ അപ്പായെന്ന്………… അത് അപ്പാ………. എന്തോ അവളുടെ ശബ്ദം ഒരുതരം ഇടറലോടെ കേട്ടതും ശ്രീ അവൾക്കരികിലേക്ക് നീങ്ങിയിരുന്നു…

എന്റെ മോൾക്ക് എന്തും ഈ അച്ഛനോടും അമ്മയോടും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്…. ആ സ്വാതന്ത്ര്യം നൽകി തന്നെയാ ഞങ്ങൾനിന്നെ വളർത്തിയതും… പിന്നെ ഇനിയിപ്പോ എന്താ എന്റെ കുട്ടിയ്ക്ക്???? ശ്രീയുടെയും കൂടി സംസാരം കേൾക്കവേ ഒരുതരം ഊർജം അവളിലേക്ക് ഇരച്ചെത്തി…. അതിന്റെ ധൈര്യത്തിൽ അവളൊന്ന് കണ്ണിറുകെ അടച്ചു…. ശേഷം തുറന്നു…അപ്പായെയും അമ്മയെയും ഒന്ന് നോക്കി…. അപ്പാ.. അമ്മാ……. എനിക്ക് ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്………… എനിക്കൊരു രഹസ്യം ഉണ്ട് ….. നിങ്ങളിൽ നിന്ന് ഞാൻ മറച്ചുപിടിച്ച ഒരേഒരു രഹസ്യം………

മനഃപൂർവം ഒളിപ്പിച്ചതല്ല.. എന്തോ പറയാനുള്ള ഒരു മടി……………….. എന്തായാലുമിനിയും ഞാൻ അത് ഒളിപ്പിച്ചുവെക്കൂല…. എന്റെ അമ്മാ….. അമ്മയ്ക്ക് ഈ പപ്പയോട് തോന്നിയതുപോലെ ഒരിഷ്ടം എനിക്കുമുണ്ട് ഒരാളോട്….. ആദ്യം അത് ഒരു ആരാധനയോ ബഹുമാനമോ ഒക്കെയാണെന്നാണ് കരുതിയത്… പിന്നെ പിന്നെ വളരും തോറും ഞാൻ മനസ്സിലാക്കി എന്റെ ഉള്ളിലെ വികാരത്തിന് ഒരൊറ്റ അർത്ഥമേയുള്ളൂന്ന്… അതേ,, അത് തന്നെ പ്രണയം…….. ഇന്ദ്രപ്രസ്ഥത്തിലെ അലോകിന്റെയും ശ്രാവണിയുടെയും ഏകമകൾ അലെയ്‌ദഅലോകിന് ഇപ്പോൾ അപ്പയെയും അമ്മയെയും മാത്രമല്ല മറ്റൊരാൾ കൂടി പ്രാണനായിട്ടുണ്ട്… ഒരിക്കൽപോലും തുറന്ന്പറയാതെ എന്റെ മനസ്സിൽ മാത്രം ഞാൻ കൊണ്ടുനടക്കുന്ന ഒരു പ്രണയം…………………

സിറ്റി പോലീസ് കമീഷണർ രുദ്രപ്രതാപ് ഐപിഎസിന്റെയും ദേവികാരുദ്രപ്രതാപിന്റെയും മകൻ ദേവരുദ്രനോട്…………………ആ മനുഷ്യൻ എനിക്കെന്താണെന്നൊന്നും പറഞ്ഞുതരാൻ എനിക്കറിയില്ല…. ഒന്ന് മാത്രം അറിയാം.. മറ്റെന്തിനേക്കാളും ആ മുഖം എനിക്ക് സന്തോഷമേകുന്നുണ്ട്…….. ആ സ്വരം എനിക്ക് ആനന്ദമാകുന്നുണ്ട്… ആ സാമീപ്യം എനിക്ക് ശീതത്വം നൽകുന്നുണ്ട്……. ഒരൊറ്റ ശ്വാസത്തിൽ അവളത് പറയുമ്പോൾ ആ മുഖത്ത് അവർ കണ്ട ഭാവത്തിന് വർഷങ്ങൾക്ക് മുൻപുള്ള ശ്രാവണിയുടെ മുഖമായിരുന്നു…. കണ്ണേട്ടനായ് വാമിക എന്ന സ്വന്തം സ്വത്വത്തോട് തന്നെ കലഹിച്ച ശ്രാവണിയുടെ മുഖം……………………. ആലി……. അല്ലുവിന്റെ ആ വിളിയിൽ അതുവരെയുള്ള എല്ലാം ആവേശവും കെട്ടടങ്ങിയിരുന്നു അവൾക്ക്… പേടിയോടെ അവൾ അവരെ നോക്കി…….

ദേഷ്യം പ്രതീക്ഷിച്ചിടത്ത് പക്ഷെ കണ്ടത് പുഞ്ചിരിയായിരുന്നു…… അന്ധാളിപ്പോടെ അവൾ അവരെ നോക്കി……. ഈ മനസ്സ് നിനക്ക് മുന്നേ അറിഞ്ഞവരാ ഞങ്ങൾ…. എന്നാലും നിന്റെ നാവീന്ന് കേൾകാന് തോന്നി അതാ ചോദിച്ചേ………. ശ്രീ അത് പറയുമ്പോൾ അവിശ്വസനീയതയോടെ ആലി അല്ലുവിനെ നോക്കി…. ശ്രീ പറഞ്ഞത് സത്യമാ…… ഞങ്ങൾക്ക് അറിയായിരുന്നു നിന്റെ ഈ രഹസ്യം……. അപ്പാ…… അവളുടെ കണ്ണുകൾ നിറഞ്ഞു…. അയ്യേ മോളെന്തിനാ വിഷമിക്കുന്നെ???? അപ്പയ്‌ക്കും അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ….. എന്റെ കുട്ടി തിരഞ്ഞെടുത്ത ആള് ഈ ലോകത്ത് മറ്റാരേക്കാളും നിന്നെ സ്നേഹിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്….

കാരണം ആ രക്തം ഞങ്ങളുടെ രുദ്രന്റെയാ……… അവന്റെ തനിപ്പകർപ്പായ ദിവിയ്ക്കും അതേ സ്വഭാവം തന്നെയാകും……………. അവളെ ചേർത്ത് നിർത്തി അല്ലുവത് പറയുമ്പോൾ ശ്രീയുടെ കണ്ണുകളും നിറഞ്ഞിരുന്നു………… ദിവിയോട് നിനക്കുള്ള ഇഷ്ടം അത് ഞങ്ങൾ അറിയിക്കാം അവനെ….. ഒരു പ്രൊപോസൽ ആയിത്തന്നെ നമുക്ക് മുന്നോട്ട് പോകാം ന്തെ…????? അയ്യോ വേണ്ടാ അപ്പാ……. പെട്ടെന്ന് ഞെട്ടലോടെ അവളവരെ നോക്കി….. അതെന്താ??? അത് വേണ്ടാ അമ്മാ… അങ്ങെനെ നിങ്ങൾ കൊണ്ടുചെല്ലുന്ന ഒരു പ്രൊപോസലിന്റെ രൂപത്തിൽ വീട്ടുകാരുടെ ഇഷ്ടത്തിന് മാത്രം എനിക്ക് സ്വന്തമാകേണ്ടത് അല്ല ആ താലി…………. പൂർണ്ണമനസ്സോടെ എന്നെ സ്വന്തമാക്കാൻ ആ മനസ്സിനും തോന്നണം………….

ആലി???? അതേ അപ്പാ….. എനിക്കറിയണം ആ മനസ്സിൽ ഞാനുണ്ടോന്ന്………..ആ പ്രണയം അതിന്റെ പൂർണ്ണരൂപത്തിൽ അറിയേണം എനിക്ക്……………. അവളത് പറയുമ്പോൾ ആ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു……….ആാാ നിമിഷം അവൾക്കോർമ്മവന്നത് സാധികയെ ആയിരുന്നു… തന്റെ തനി പകർപ്പ് എന്ന് എല്ലാരും പറയുമ്പോഴും അവൾക്കും രുദ്രനും മാത്രം തോന്നിയ ഒരു സാമ്യമുണ്ട് ആലിമോൾക്ക്, അത് സാധികയുടെതായിരുന്നു……… രുദ്രന്റെ തനി പകർപ്പായി ദേവൻ വളർന്നപ്പോൾ ശ്രാവണിയേക്കാൾ സാധികയോട് സാമ്യമുള്ളതായി അലെയ്‌ദയും വളർന്നുവന്നു……. ഒരുപക്ഷെ, പോയ ജന്മത്തിൽ സഫലമാകാത്ത പ്രണയത്തിന്റെ പരിപൂർണ്ണതയ്‌ക്കെന്നുവെണ്ണം… 💖💖 (തുടരും )

അലെയ്പായുദേ: ഭാഗം 4

Share this story