നുപൂരം: ഭാഗം 14

നുപൂരം: ഭാഗം 14

എഴുത്തുകാരി: ശിവ നന്ദ

ഹരിയേട്ടൻ….അച്ചുവിൽ നിന്ന് ഒരുപാട് കേട്ടിട്ടുണ്ട് ആ കലിപ്പനെ പറ്റി…കോളേജിലെ വിപ്ലവനായകൻ…പെൺകുട്ടികളുടെ ഹീറോ…ആരെയും പേടിയില്ലാത്ത സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്ന ചുണക്കുട്ടി…പക്ഷെ അമ്മയുടെ മുന്നിൽ മാത്രം ആള് പൂച്ചകുഞ്ഞാണെന്ന അച്ചു പറയുന്നത്…അച്ചുവിന്റെ വാക്കുകളിലൂടെ മറഞ്ഞിരുന്ന ആ വ്യക്തിയോട് എന്തെന്നില്ലാത്ത ആരാധന ആയിരുന്നു…എന്നെങ്കിലും നേരിൽ കാണണമെന്നും പരിചയപ്പെടണമെന്നും വിചാരിച്ചതാ…പക്ഷെ അതൊരു ഒന്നൊന്നര പരിചയപ്പെടൽ ആയി പോയി…ശ്ശേ…ആള് എന്നെ കുറിച് എന്ത് കരുതി കാണും…ഫസ്റ്റ് ഇമ്പ്രെഷൻ തന്നെ കയ്യിൽ നിന്ന് പോയല്ലോ കണ്ണാ…. “ഡീ…എന്താണ് നിലാവത്ത് ഒരു സ്വപ്നം കാണൽ” “അതെന്താ എനിക്ക് സ്വപ്നം കണ്ടൂടെ” “ഓ കാണാലോ…

പക്ഷെ ഈ സമയത്ത്…അതും ഇത്ര ഗഗനമായി സ്വപ്നലോകത് നിൽകുമ്പോൾ ഒരു ഏട്ടൻ എന്ന നിലയിൽ ഞാൻ അന്വേഷിക്കണ്ടേ” “പിന്നേ അത് വേണം” “ആരാ കക്ഷി…വല്ല ഹിന്ദിക്കാരനും ആണെങ്കിൽ ഞാൻ സമ്മതിക്കില്ല കേട്ടോ” “അതെന്താ..ഒന്നുമല്ലെങ്കിലും ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ലേ…” “എനിക്ക് മാതൃഭാഷയ ഇഷ്ടം” “മനസ്സിലായി…ഹിന്ദിയിൽ വലിയ ജ്ഞാനം ഇല്ലല്ലേ…” “ആര് പറഞ്ഞു…ഞാൻ ഈ ഹിന്ദി സിനിമ ഒക്കെ കുറേ കണ്ടിട്ടുള്ളത” “ഇപ്പോൾ ഞാൻ ഓർക്കുന്നത് അതൊന്നും അല്ല…പണ്ട് എന്റെ ഏട്ടൻ ഹിന്ദി പരീക്ഷക്ക് മലയാളം പദ്യം എഴുതി വെച്ചതാ…” “ആ…അത് ഞാൻ വെറുതെ എഴുതിയതാ…ആ question പേപ്പർ എനിക്ക് ഇഷ്ടപ്പെട്ടില്ല…അതാ..”

“എന്റെ ഏട്ടാ…ഞാൻ എന്തായാലും ഹിന്ദിക്കാരെ ഒന്നും നോക്കാൻ ഉദ്ദേശിക്കുന്നില്ല” “പിന്നേ നീ ഇപ്പോൾ എന്താ ആലോചിച്ചുകൊണ്ട് നിന്നത്?” “അത്…ഞാൻ പറഞ്ഞില്ലേ..ഇന്ന് ആ ഹരിയേട്ടനും ആയിട്ട് ഒന്ന് ഉടക്കിയ കാര്യം…ഇനി ആളെ എങ്ങനെ ഫേസ് ചെയ്യുമെന്ന് ആലോചിക്കുവാ” “അതിനെന്താ…നീ ആളറിയാതെ പറഞ്ഞതല്ലേ…അവനും ഒട്ടും മോശം അല്ലായിരുന്നല്ലോ..” “അതല്ല ഏട്ടാ…തെറ്റ് എന്റെ ഭാഗത്തു ആണ്…ഞാൻ പറഞ്ഞതിന്റെ ഒരംശം പോലും ഹരിയേട്ടൻ എന്നെ പറഞ്ഞില്ല” “മോളേ…ഏട്ടൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ??” “നീ ചോദിക്കട ഏട്ടാ” “സാധാരണ ഇങ്ങനെ ഒരു അബദ്ധം പറ്റിയാൽ പോട്ട് പുല്ലെന്ന് പറയുന്ന ടീമാ നീ.. ആ നീ ഹരിയുടെ കാര്യത്തിൽ ഇത്രയും concern ആകുന്നത് കൊണ്ട് ചോദിക്കുവാ…നിനക്ക് ഹരിയെ നേരത്തെ അറിയാമായിരുന്നോ??”

“അത്…അച്ചു പറഞ്ഞിട്ടുണ്ട്” “അച്ചു പറഞ്ഞതിനപ്പുറം അവനു നിന്റെ മനസ്സിൽ സ്ഥാനം ഉണ്ടോ??” “ഏട്ടാ…..” “നീ പറ…എന്നോടല്ലേ” “എനിക്ക് അറിയില്ല ഏട്ടാ..ഹരിയേട്ടനോട് എനിക്ക് പ്രേമം ആണോ അതോ വെറും അട്രാക്ഷൻ ആണോ എന്നൊന്നും അറിയില്ല…പക്ഷെ ആ പേര് എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്..ഇന്ന്, ഹരിയേട്ടൻ ആണ് എന്റെ മുന്നിൽ നിൽക്കുന്നതെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം ഇതുവരെ ഞാൻ അനുഭവിച്ചിട്ടില്ല…” “ശ്രീക്കുട്ടി…ഹരിയെ കുറിച് അച്ചു പറഞ്ഞ കുറച്ച് അറിവുകൾ മാത്രമേ നിനക്കുള്ളു…അല്ലാതെ അവന്റെ ഇഷ്ടങ്ങളോ സ്വപ്നങ്ങളോ ഒന്നും നമുക്ക് അറിയില്ല…അവൻ ഒരുപാട് നാട്ടിൽ യാത്ര ചെയ്തിട്ടുള്ളത..അവിടെയൊക്കെ നിന്നെക്കാൾ ഭംഗിയും സ്മാർട്ടും ആയിട്ടുള്ള പെൺകുട്ടികളെ കണ്ടിട്ടുള്ളവനാ..

കേരളത്തിന്റെ ഇങ്ങേ അറ്റത് നിന്നെ പോലൊരു പെണ്ണുണ്ടെന്നും..അവളുടെ മനസ്സിൽ താൻ ഉണ്ടെന്നും ഒന്നും അവന് അറിയില്ല… അത് കൊണ്ട് നടക്കാത്ത സ്വപ്നത്തിന്റെ പിറകെ പോയി ഒടുവിൽ ദുഃഖിക്കേണ്ടി വരരുത്…” “ഏട്ടാ ഞാൻ…” “അയ്യേ അതിന് നീ എന്തിനാടി കരയുന്നത്..എന്തായാലും ഞാൻ അവനെ കുറിച്ചൊന്ന് അന്വേഷിക്കട്ടെ..ഒരുപാട് പ്രതീക്ഷ വേണ്ടെന്നേ ഞാൻ പറഞ്ഞോളൂ..മോള് പോയി കിടക്ക്” “മ്മ്…” “അതെ ഇതും ആലോചിച്ച്‌ ഉറങ്ങാതെ കിടക്കാൻ ആണ് ഉദ്ദേശമെങ്കിൽ വല്ല ഹിന്ദിക്കാരനെയും കൊണ്ട് ഞാൻ കെട്ടിക്കും” “ഒന്ന് പോ ഏട്ടാ….” ഹരിയുടെ ഇഷ്ടങ്ങൾക്ക് ഒരിക്കലും ശ്രീക്കുട്ടി ചേരില്ലെന്ന് കരുതിയ ശ്രീ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്..എന്നാൽ മറ്റൊരിടത്തു ഇതിലും വലിയ ആലോചനയും ആയി ഹരി ഇരിപ്പുണ്ടായിരുന്നു.

പല നാട്ടിലും പോയിട്ടുണ്ട്…പല തരം പെൺകുട്ടികളെയും കണ്ടിട്ടുണ്ട്…അതിൽ നിന്നൊക്കെ എന്ത് പ്രത്യേകത ആണ് ശ്രീകുട്ടിക്ക് ഉള്ളതെന്ന് മാത്രം മനസ്സിലാകുന്നില്ല…ശ്രീയുടെ പെങ്ങൾ ആണെന്ന് അറിഞ്ഞപ്പോൾ എന്തോ ഒരു സന്തോഷം തോന്നി…details അന്വേഷിച്ച് ഒരുപാട് നടക്കണ്ടല്ലോ..പക്ഷെ കാന്താരിയുടെ സ്വഭാവം അനുസരിച് അവൾ ഈ ജന്മത്തിൽ ഇനി എന്നോട് മിണ്ടുമെന്ന് തോന്നുന്നില്ല..ഛെ..വേണ്ടായിരുന്നു..വെറുതെ കലിപ്പ് കാണിച്ച്‌ പെണ്ണിനെ വെറുപ്പിച്ചു.. “ഹരിയേട്ടാ അമ്മ ഫുഡ്‌ കഴിക്കാൻ വിളിക്കുന്നു…വേഗം വാ” “എനിക്ക് വേണ്ട അച്ചു..നിങ്ങൾ കഴിച്ചോ” “ശെടാ..ഇത് എന്ത് കഥ..സാധാരണ അപ്പച്ചി വിശക്കുന്നു ന്നും പറഞ്ഞ് വരുന്നത് ആണല്ലോ” “എനിക്ക് ഇന്ന് വിശപ്പില്ല..അതാ” “അമ്പലത്തിൽ നിന്ന് വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുവാ..

ഹരിയേട്ടന് മൊത്തത്തിൽ ഒരു മാറ്റം” “നീ ഇവിടെ കിടന്ന് കൂടുതൽ ചിന്തിക്കാതെ പോയി വല്ലതും കഴിച്ചിട്ട് കിടക്കാൻ നോക്കടി” “ഓ ഞാൻ പോയേക്കാം…” “അച്ചു നിന്നേ..” “എന്താ?” “എടി ഇന്ന് അമ്പലത്തിൽ വെച്ച് കണ്ട ആ പെണ്ണിന്റെ പേരെന്തുവായിരുന്നു..” “ഏത്‌ പെണ്ണ്?” “ഹാ..നമ്മുടെ ശ്രീയുടെ പെങ്ങളെ” “മ്മ്…ശ്രീക്കുട്ടി” “ആ..അത് തന്ന ശ്രീക്കുട്ടി…ഹോ അവളുടെ ഒക്കെ കാമുകനെ സമ്മതിക്കണം..എങ്ങനെ സഹിക്കുന്നോ എന്തോ…” “അതിന് അവൾക് കാമുകൻ ഉണ്ടെന്ന് ആര് പറഞ്ഞു?” “അപ്പോൾ ഇല്ലേ???” “ഇല്ലെന്ന് പറയുന്നതിന് ഹരിയേട്ടൻ എന്തിനാ ചിരിക്കുന്നത്??” “ചിരിച്ചെന്നോ ആര്…പോടീ പോടീ” “ദേ ചെക്കാ കൂടുതൽ ജാഡ കാണിക്കല്ലേ…എന്താ ഇപ്പൊ അറിയേണ്ടത്?”

“അല്ല ശ്രീക്കുട്ടിയെ കുറിച് ഡീറ്റൈൽഡ് ആയിട്ട് അറിഞ്ഞിരുന്നെങ്കിൽ..” “അറിഞ്ഞിരുന്നെങ്കിൽ….” “കെട്ടായിരുന്നു…” “ഹമ്പട…ഒരു വെട്ടം കണ്ടപോഴേക്കും വീണോ” “മ്മ്….” “ആത്മാർത്ഥമായിട്ട് ആണെങ്കിൽ ഞാൻ അവളോട് സംസാരിക്കാം…അതല്ല നേരമ്പോക്കിന് ആണെങ്കിൽ വേണ്ട..വിട്ടേക്ക്..” “നേരമ്പോക്കിന് അല്ല അച്ചു..ശെരിക്കും ഇഷ്ടമായിട്ട…പിന്നേ നീ സംസാരിക്കേണ്ട…ഞാൻ നേരിട്ട് പറഞ്ഞോളാം…” “എങ്കിൽ നാളെ തന്നെ പോയി പറ..” “അത് ഞാൻ പറഞ്ഞോളാം…ഇനി മോള് പറ” “ഞാൻ എന്ത് പറയാനാ??” “ആദിയെ കുറിച്” “ആദിയേട്ടനെ കുറിച് എന്ത് പറയാൻ???” “ഡീ..ലോക ഉടായിപ്പായ എന്റെ മുന്നിൽ ഉരുണ്ടുകളിക്കല്ലേ…അന്ന് ഞാൻ കണ്ടതാ നീ നെറ്റി മുറിഞ്ഞ് ഇവിടെ കിടന്നപ്പോഴുള്ള അവന്റെ ടെൻഷൻ…

അത് ഒരു കൂട്ടുകാരന്റെ വേവലാതി അല്ല…അത് ഞാൻ ശ്രീയുടെ മുഖത്ത് കണ്ടതാ..ഇത് അതുക്കും മേലെ” “അപ്പോൾ ഇനി ഒളിച്ചുവെച്ചിട്ട് കാര്യം ഇല്ലല്ലോ…” “ഇല്ല…അത് കൊണ്ട് മോള് തുടക്കം തൊട്ട് പറഞ്ഞോ…ഇന്ന് നിന്റെ കഥ കേട്ട് ചേട്ടൻ ഉറങ്ങട്ടെ” *********** ഹരി വന്നതിനു ശേഷം അച്ചുവിനെ ഒന്ന് കാണാൻ പോലും കിട്ടുന്നില്ല..മനസ്സിൽ ഉള്ളതെല്ലാം അവളോട് തുറന്നു പറഞ്ഞ് കുറച്ച് ടെൻഷൻ ഒഴിവാക്കാമായിരുന്നുന്ന് ചിന്തിച്ചപ്പോഴാ അമ്പലത്തിലേക്ക് വരണമെന്നും എന്തോ surprise ഉണ്ടെന്നും പറഞ്ഞ് അവൾ വിളിച്ചത്..രാവിലെ തന്നെ കുളിച് റെഡി ആയി ഇറങ്ങിയപ്പോൾ നന്ദയും എന്നോടൊപ്പം വരുന്നുവെന്ന്..പിന്നെ അവളെയും കൂട്ടി ഇറങ്ങി…വഴിയിലുടനീളം അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..പക്ഷെ എന്റെ മനസ്സ് മറ്റേതോ ലോകത്ത് ആയിരുന്നു..

എല്ലാം അച്ചു അറിയുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല.എന്നോടൊപ്പം നിൽക്കുമെന്ന് തന്നെയാണ് വിശ്വാസം. അമ്പലത്തിലേക്ക് കയറിയപ്പോൾ കണ്ടു അച്ചുവും ശ്രീയും ആൽച്ചുവട്ടിൽ ഇരിക്കുന്നത്…കുറച്ച് മാറി ശ്രീകുട്ടിയും ഹരിയും എന്തോ വലിയ ചർച്ചയിലും..ഒന്നും മനസ്സിലാകാതെ ഞാൻ അവരുടെ അടുത്തേക്ക് ചെന്നു..കൂടെ നന്ദയും..ഇവരെ അവൾ തീരെ പ്രതീക്ഷിച്ചില്ലെന്ന് ആ മുഖം കാണുമ്പോൾ തന്നെ മനസ്സിലാകും. “എത്ര നേരം ആയി നിന്നെയും കാത്ത് ഇരിക്കുവാണെന്ന് അറിയുമോ…” “ഇറങ്ങിയപ്പോൾ ദേ ഇവളും എന്നോടൊപ്പം വരുന്നെന്ന് പറഞ്ഞു..അതാ ലേറ്റ് ആയത്” “ഓ പ്രിയ കൂടെ ഉണ്ടായിരുന്നോ…സോറി ഞാൻ കണ്ടില്ല”

“അതിന് ശ്രീജിത്തിന് കാണാൻ വേണ്ടി അല്ലല്ലോ ഞാൻ വന്നത്” “ഇനി അഥവാ അതിന് വേണ്ടിയാണെങ്കിലും സോറി പെങ്ങളെ..ഞാൻ already booked ആണ്” ശ്രീയുടെ ആ വാക്കുകൾ നന്ദയെ മാത്രമല്ല എന്നെയും അച്ചുവിനെയും ഒരുപോലെ ഞെട്ടിച്ചു..ഞങ്ങളുടെ ശ്രീരാമൻ booked ആണെന്നോ…അതും ഞങ്ങൾ അറിയാതെ…അവനെ തന്നെ അത്ഭുതത്തോടെ നോക്കി നിന്നപ്പോഴാണ് ചെക്കൻ ‘ചുമ്മാ’ എന്ന് പറഞ്ഞ് കണ്ണിറുക്കി കാണിച്ചത്… “ആദിയേട്ട…ഇതെപ്പോ എത്തി?” “ദേ എത്തിയതേ ഉള്ളു മോളേ..അല്ല എന്താ ഇവിടെ നടക്കുന്നത്?” “ഫോഗ്ഗ് ആണ് നടക്കുന്നത്” “ചളിയടിക്കാതെ കാര്യം പറ ശ്രീ” “ഞാൻ പറയാം ആദി…ഈ കാന്താരിയെ ഞാൻ കെട്ടാൻ തീരുമാനിച്ചു..

ഒഫീഷ്യൽ പെണ്ണുകാണൽ ആണ് ഇപ്പൊ കഴിഞ്ഞത്” “ശെടാ..ഇതൊക്കെ എങ്ങനെ??” “അങ്ങനാടാ ആൺപിള്ളേർ..അല്ലാതെ നിന്നെ പോലെ കാത്തുകാത്തിരിക്കാൻ ഉള്ള ക്ഷമ എനിക്ക് ഇല്ല” “എന്താ ഹരി ഉദ്ദേശിച്ചത്? ” “ആദിയേട്ട ഇനി ഒളിച്ചുകളി വേണ്ട…ഞങ്ങൾ എല്ലാം അറിഞ്ഞു” കള്ളം പിടിക്കപെട്ടവനെ പോലെ ഞാൻ അച്ചുവിനെ നോക്കിയപ്പോൾ പെണ്ണ് ഇതൊന്നും അറിഞ്ഞില്ലേ എന്നുള്ള ഭാവം…കൂട്ടച്ചിരിക്കിടയിൽ നന്ദയെ നോക്കിയപ്പോൾ യാതൊരു ഭാവവ്യതാസവും അവളുടെ മുഖത്ത് ഇല്ലായിരുന്നു..പക്ഷെ ആ കണ്ണുകളിൽ പകയുടെയും നഷ്ടബോധത്തിന്റെയും അഗ്നി എരിയുന്നത് ഞാൻ കണ്ടു..അത് എന്റെ അച്ചുവിന്റെ നേർകാണെന്നുള്ളത് എന്നിലെ ഭയം ഇരട്ടിയാക്കി……. (തുടരും )

നുപൂരം: ഭാഗം 13

Share this story