നുപൂരം: ഭാഗം 15

നുപൂരം: ഭാഗം 15

എഴുത്തുകാരി: ശിവ നന്ദ

അങ്ങനെ ഹരിയേട്ടന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി..ഈ കാര്യം അമ്മായിയെ അറിയിക്കേണ്ട ചുമതല എല്ലാവരും കൂടി എന്നെ ഏല്പിച്ചു.അതിന്റെ കൂടെ എന്റെയും ആദിയേട്ടന്റെയും കാര്യം സംസാരിക്കാമെന്ന് പറഞ്ഞപ്പോൾ ആദിയേട്ടൻ അതിനെ എതിർത്തു.അതിന്റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.പ്രദക്ഷിണം വെയ്ക്കുന്നതിനിടയിൽ എന്നോട് എന്തോ സംസാരിക്കാൻ വന്നപ്പോൾ ആ പ്രിയ ഇടയ്ക്ക് കയറി വന്നു.മിക്കവാറും ഈ പിശാചിന് ഞാൻ വല്ല വിഷവും വാങ്ങി കൊടുക്കും…ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയപ്പോൾ ഒരു കാൾ വന്നു അപ്പോൾ തന്നെ ആദിയേട്ടൻ പോകുകയും ചെയ്തു.ഇനി ഈ പിശാചിനെ വീട് വരെ ഞങ്ങൾ സഹിക്കണമല്ലോന്ന് ഓർക്കുമ്പോഴാ തിരുമേനി വന്ന് പുനഃപ്രതിഷ്ഠ വാർഷികത്തെ കുറിച് സംസാരിച്ചത്.അപ്പോൾ തന്നെ എന്റെ പുന്നാര ഏട്ടന്മാർ എന്റെ പ്രോഗ്രാം കാണുമെന്ന് തിരുമേനിയോട് പറയുകയും ചെയ്തു.

“അച്ചുവിന്റെ ഡാൻസ് വീഡിയോസ് കുറേ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണാൻ പറ്റിയിട്ടില്ല.എന്തായാലും അന്ന് നമുക്ക് അടിച്ചുപൊളിക്കണം” “ശരിയാ..അന്ന് അമ്മായിയും അമ്മാവനും വരുമായിരിക്കും.അപ്പോൾ നിങ്ങളുടെ കാര്യവും സംസാരിക്കാം” “ഹരിയേട്ടന്റെ അമ്മയ്ക്ക് എന്നെ ഇഷ്ടപ്പെടുമോ??” “എന്റെ അമ്മയ്ക്ക് ഈ മോൻ ഒന്ന് കെട്ടി കണ്ടാൽ മതി…അതിനി ഏത്‌ കാട്ടുമാക്കാത്തി ആയാലും കുഴപ്പം ഇല്ല” ഹരിയേട്ടൻ തനിക് ഇട്ട് പണിഞ്ഞതാണെന്ന് മനസ്സിലാക്കാൻ ശ്രീകുട്ടിക്ക് കുറച്ച് സമയം വേണ്ടി വന്നു..അപ്പോഴേക്കും ഹരിയേട്ടൻ ഒരു കൈ അകലം മാറി നിന്നിരുന്നു..എന്നാൽ ഇതിലൊന്നും ഇടപെടാതെ ഒരാൾ മാറി നില്പുണ്ടായിരുന്നു…വേറെ ആരും അല്ല…സാക്ഷാൽ പ്രിയ നന്ദ തന്നെ *********** അച്ചുവിനോട് എല്ലാം പറയാൻ തന്നെയാ തീരുമാനിച്ചത്.

പക്ഷെ സന്ദർഭം കിട്ടിയില്ല..ശരത്തിന്റെ കാൾ വന്ന് അവിടെ നിന്നും പോകുമ്പോൾ ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് ഒരു പരിഹാരം കിട്ടണേയെന്നായിരുന്നു പ്രാർത്ഥന.എന്റെ മനസ്സ് അറിഞ്ഞത് പോലെയായിരുന്നു ശരത്തിന്റെ ഓരോ വാക്കുകളും..എന്നാൽ അത് ആരുടെയൊക്കെ ജീവന് ആപത്ത് ആകുമെന്ന് അറിയില്ല..തിരികെ വരുന്ന വഴി ശ്രീയെ കണ്ടപ്പോൾ ആണ് അച്ചുവിന്റെ പ്രോഗ്രാമിനെ കുറിച് അറിഞ്ഞത്…അതോടെ മനസ്സ് കുറച്ച് നേരത്തേക്കെങ്കിലും ഒന്ന് സന്തോഷിച്ചു..എന്നെ പോലെ തന്നെ അവൾക്ക് പ്രിയപ്പെട്ടത് ആണ് നൃത്തവും..ഒരുപക്ഷെ അത് ഞാൻ കൊടുത്ത ചിലങ്കയോടുള്ള പ്രണയം ആകാം… ……….. “ഹലോ ആദിയേട്ട…” “ഉറങ്ങിയില്ലേ പെണ്ണേ നീ?” “ആദിയേട്ടന് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ?” “ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്.പക്ഷെ ഇനി അത് നിന്റെ ഡാൻസ് കഴിഞ്ഞിട്ടേ പറയുന്നുള്ളു..”

“ഒന്ന് പറ ആദിയേട്ട..മനുഷ്യന്റെ സമാധാനം കളയാതെ…” “ഇതുകൊണ്ട് തന്നെയാ ഞാൻ പറയാത്തത്..തത്കാലം നിന്റെ മനസ്സിൽ ഇപ്പോൾ നൃത്തത്തെ കുറിച്ചുള്ള ചിന്ത മാത്രം മതി” “മ്മ്…പിന്നേ ആദിയേട്ട…ഇന്ന് പ്രിയ എന്നോട് ചോദിക്കുവാ ആദിയേട്ടൻ തന്ന ചിലങ്ക ഇല്ലെങ്കിൽ ഞാൻ എന്താ നൃത്തം ചെയ്യില്ലേന്ന് ” “എന്നിട്ട് നീ എന്ത് പറഞ്ഞു? ” “ഞാൻ പറഞ്ഞു ആ ചിലങ്ക ആണ് എന്നിലെ നർത്തകിയുടെ ജീവൻ എന്ന്” “മ്മ്…ശരി അച്ചു..ഞാൻ രാവിലെ വിളിക്കാം..ഉറക്കം വരുന്നു” “അയ്യോ വെക്കല്ലേ……ഹലോ…ഹലോ….” ********* ഇന്ന് രാത്രിയിൽ ആണ് പ്രോഗ്രാം.എല്ലാ പ്രോഗ്രാമിനും ആദിയേട്ടൻ ആണ് എനിക്ക് ചിലങ്ക അണിയിച്ച് തരുന്നത്.നേരത്തെ വരണമെന്ന് പറയാൻ ആയിട്ട് ഫോൺ വിളിച്ചപ്പോൾ ആള് ഏതോ ഫ്രണ്ടിനെ കാണാൻ പോകുവാ..പ്രോഗ്രാം തുടങ്ങുന്നതിനു മുൻപ് എത്തിയേക്കാമെന്ന് പറഞ്ഞു..ഈ ഇടയായി ഏതോ ഒരു ഫ്രണ്ട് ആദിയേട്ടനെ നിരന്തരം contact ചെയ്യുന്നുണ്ട്..

എന്നാൽ അതാരാണെന്ന് എനിക്കോ ശ്രീയേട്ടനോ അറിയില്ല.എന്തായാലും ഈ തിരക്കൊക്കെ ഒന്ന് കഴിഞ്ഞോട്ടെ എല്ലാത്തിനും ഉള്ള ഉത്തരം ഞാൻ പറയിപ്പിക്കുന്നുണ്ട്… “അച്ചു..ദേ മുല്ലപ്പൂ ഇവിടെ വെച്ചിട്ടുണ്ടേ” “ശരി ഹരിയേട്ടാ” “നിനക്ക് എന്ത് പറ്റി, ഒരു ഉഷാർ ഇല്ലലോ” “എനിക്ക് ഒന്നും പറ്റിയില്ല.ചെറിയൊരു തലവേദന” “ആദി ആണോ നിന്റെ തലവേദന??” “ആദിയേട്ടന് ഈയിടെയായി എന്തോ മാറ്റം ഉണ്ട്..ചോദിച്ചിട്ട് ഒന്നും വിട്ടു പറയുന്നതും ഇല്ല.” “എനിക്ക് ഒരു സംശയം..ഇനി ആ പ്രിയ നന്ദയുടെ വലയിൽ എങ്ങാനും വീണോ” “ഒന്ന് പോയെ ഹരിയേട്ടാ..വെറുതെ നല്ലൊരു ദിവസം ആയിട്ട് എന്റെ മൂഡ് കളയാതെ” “എന്തായാലും എനിക്ക് തോന്നിയ കാര്യമാ ഞാൻ പറഞ്ഞത്..ആദിയുടെ ഈ മാറ്റത്തിന് കാരണം പ്രിയ തന്നെ ആണ്..നീ പറഞ്ഞിടത്തോളം പ്രിയ അപകടം പിടിച്ച ഒരു പെണ്ണാ…2, 3തവണ കണ്ടപ്പോൾ എനിക്കും അത് തോന്നി..

എന്തായാലും ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം അവൾ ഒരു ചുക്കും ചെയ്യില്ല” “ആരുടെ കാര്യമാ ഈ പറയുന്നത്??” “പ്രിയാ…നീ എന്താ ഇവിടെ?” “അതെന്താ അച്ചു എനിക്ക് ഇങ്ങോട്ട് വന്നൂടെ..ആദിയുടെ കൂടെ വരാമെന്ന കരുതിയത്..പക്ഷെ അത്യാവശ്യമായിട്ട് അവനു എവിടെയോ പോകണമെന്ന്…” “മ്മ്…” “ആദി ഇന്ന് ഫുൾ ഇവിടെ കാണുമെന്ന ഞാൻ വിചാരിച്ചത്…എന്നാലും നിന്റെ പ്രോഗ്രാമിനെകാളും വലുതാണോ അവനു മറ്റുകാര്യങ്ങൾ…” “അതെ…പ്രോഗ്രാം തുടങ്ങുന്നതിനു മുൻപ് അവൻ വരും..ഇനി അഥവാ വരാൻ പറ്റിയില്ലെങ്കിലും സാരമില്ല..ഇവളുടെ ഡാൻസ് അവൻ കുറേ കണ്ടിട്ടുള്ളതാ” “ഹാ…ഇനിയിപ്പോ ആദി ഇല്ലെങ്കിലും കുഴപ്പം ഇല്ലല്ലോ..കാണേണ്ട ആളുകൾ ഒക്കെ അടുത്ത് തന്നെ ഉണ്ടല്ലോ..” “പ്രിയ എന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി.അതിന് മറുപടി തരാൻ എനിക്ക് അറിയാൻ വയ്യാത്തത് കൊണ്ടല്ല..പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് അറിയാം…

അത് കൊണ്ട് പ്ലീസ്…ഞാൻ ഒന്ന് റെഡി ആകട്ടെ” “Oh sure!” “ഹരിയേട്ടാ…ശ്രീകുട്ടിയോട് താഴത്തെ മുറിയിലേക്ക് വരാൻ പറ..ഞാൻ അവിടെ കാണും” “ഓക്കേ..നീ പോയി റെഡിയാക്” “പ്രിയനന്ദ ഒന്ന് നിന്നെ” “എന്താ ഹരി?” “ആദി അച്ചുവിനുള്ളത..അത് നിനക്കും അറിയാം..അവരുടെ ഇടയിൽ വലിഞ്ഞുകയറി വന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ..ഈ ഹരിയുടെ മറ്റൊരു മുഖം നീ കാണേണ്ടി വരും..” “ഹരി എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.എന്നെ കുറിച് ഇങ്ങനൊക്കെ പറഞ്ഞു തന്നത് അച്ചു ആയിരിക്കും..ആ കുട്ടിക്ക് സംശയരോഗം ആണ്..” “മിണ്ടരുത് നീ..മറ്റാരേക്കാളും നന്നായി നിന്നെ എനിക്ക് അറിയാം..അന്ന് അച്ചുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചവന്മാരുടെ നാവിൽ നിന്നും ഞാൻ കേട്ട പേര് “പ്രിയനന്ദ”…രഹസ്യമായി അന്വേഷിച്ചു നീയാരെന്ന്…ആദിയുടെ കസിൻ എന്ന് അറിഞ്ഞപ്പോൾ എല്ലാം അവനോട് പറയാമെന്നു കരുതി..

പക്ഷെ നിന്നെ അവനു ഭയങ്കര വിശ്വാസം ആണെന്ന് അച്ചുവിൽ നിന്ന് അറിഞ്ഞു.” “ഓഹോ..അപ്പോൾ എല്ലാം നീ അറിഞ്ഞു…എങ്കിൽ കേട്ടോ…ആദിയെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല…ഞാൻ അല്ല അവളാണ് ഞങ്ങള്കിടയിലേക്ക് വകുഞ്ഞുകയറി വന്നത്…” “പ്രിയ..വെറുതെ വാശി കാണിച്ച്‌ നിന്റെ ജീവിതം നീ കളയരുത്…അതുപോലെ തന്നെ നിന്റെ വാശിക്ക് മുന്നിൽ അച്ചുവിനെ ഞാൻ വിട്ടുതരികയും ഇല്ല…തല്കാലം ഇതൊരു വാണിംഗ് ആയിട്ട് കൂട്ടിക്കോളൂ….” ************ ഭാരതനാട്യത്തിനുള്ള മേക്കപ്പ് ഒക്കെ ഇട്ട് ഡ്രസിങ് റൂമിൽ ഇരിക്കുമ്പോഴും അച്ചുവിന്റെ മനസ്സ് ഇവിടെയെങ്ങും അല്ലെന്ന് എനിക്ക് അറിയാമായിരുന്നു..അതിന്റെ കാരണം ആദി ഇതുവരെയും എത്തിയിട്ടില്ല…അവൻ വന്നിട്ട് വേണം അവൾക്ക് ചിലങ്ക അണിയാൻ.. “അച്ചു..ഇന്നൊരു ദിവസം ആദിക്ക് പകരം ഞാൻ ചിലങ്ക അണിയിച്ചാൽ മതിയിയോ??” “ശ്രീയേട്ടാ അത്….

ആദിയേട്ടൻ വരാമെന്ന് വാക്ക് തന്നതല്ലേ” “അതെ..പക്ഷെ സമയം പോയികൊണ്ടിരിക്കുവാ…ആളുകൾ കാരണം ചോദിച്ചാൽ നമ്മൾ എന്ത് പറയും…” “കുറച്ച് നേരംകൂടി കാക്കാം” “മോളേ..നീ സന്ദർഭം ഒന്ന് മനസിലാക്ക്..ഒന്നുമല്ലെങ്കിലും അവൻ ബാംഗ്ലൂർ ആയിരുന്ന സമയത്തെല്ലാം നിനക്ക് ചിലങ്ക അണിയിച്ച് തന്നത് ഞാൻ അല്ലേ…ഇനി അവനെ കൊണ്ടേ ആണിയിക്കുന്നു വാശിയാണെങ്കിൽ ആയിക്കോട്ടെ..ഞാൻ നിർബന്ധിക്കുന്നില്ല” “ഹാ…പിണങ്ങാതെ ശ്രീയേട്ടാ…എന്റെ ശ്രീയേട്ടൻ പറഞ്ഞാൽ ഞാൻ അനുസരിക്കാതിരിക്കുമോ??? ശ്രീക്കുട്ടി എന്റെ ചിലങ്ക ഇങ്ങ് എടുക്ക്” “എവിടെയാ ഇരിക്കുന്നത്?” “എന്റെ റൂമിൽ നിന്ന് ഒരു കുഞ്ഞുപെട്ടി കൊണ്ട് വന്നില്ലേ…അതിൽ ഉണ്ട്” “അച്ചു..ചിലങ്ക ഇതിൽ ഇല്ലല്ലോ….”

“ഇല്ലെന്നോ..മാറ്..ഞാൻ നോക്കട്ടെ” “ഇല്ല അച്ചു..ഈ പെട്ടിയിൽ ഒന്നും ഇല്ല…നീ ഇതിൽ തന്നെയാണോ വെച്ചത്?” “അതെ ശ്രീയേട്ട…ഞാൻ ഇതിൽ നിന്ന് മാറ്റി വെക്കാറില്ല” “എന്താ…എന്ത് പറ്റി??” “ഹരിയേട്ടാ…അച്ചുവിന്റെ ചിലങ്ക കാണുന്നില്ല” “കാണുന്നില്ലെന്നോ…” “ശ്രീ നീ ഇങ്ങ് വന്നേ” “എന്താ ഹരി???” “നമുക്ക് ആദിയുടെ വീട് വരെയൊന്ന് പോകാം” “അതെന്തിനാ…അവിടുന്ന് എല്ലാവരും അമ്പലത്തിൽ തന്നെ ഉണ്ടല്ലോ..” “എല്ലാവരും ഉണ്ട്…ഒരാൾ ഒഴികെ..നോക്ക്…ആ കൂട്ടത്തിൽ പ്രിയ ഇല്ല” “ഹരി നീ പറഞ്ഞുവരുന്നത്….” “അതെ ശ്രീ…ഇന്ന് അച്ചുവിന്റെ മുറിയിൽ പുറത്തുനിന്ന് കയറിയത് പ്രിയ മാത്രമാണ്…ഞങ്ങൾ ഇറങ്ങിയതിനു ശേഷമാണ് അവൾ ആ മുറി വിട്ട് പോയത്” “എങ്കിൽ നീ വണ്ടി എടുക്ക്…ഇന്ന് അവളെ ഞാൻ…” ………..

ഇതേ സമയം അച്ചുവിന്റെ ചിലങ്ക കയ്യിൽ പിടിച്ചു ഗൂഢമായി പുഞ്ചിരിച്ചു നില്കുവായിരുന്നു പ്രിയ നന്ദ…പെട്ടെന്നാണ് ശ്രീയും ഹരിയും കൂടി അവളുടെ മുറിയിലേക്ക് കയറിയത്…അപ്രതീക്ഷിച്ചതമായി അവരെ കണ്ടപ്പോൾ അവൾ ഒന്ന് പേടിച്ചു.. “നിങ്ങൾ എന്ത് ചെറ്റത്തരം ആണ് ഈ കാണിക്കുന്നത്..വീട്ടിൽ ആളില്ലാത്ത നേരത്ത് ഒരു പെൺകുട്ടിയുടെ മുറിയിൽ ഇങ്ങനെ ആണോ കയറി വരുന്നത്” അത് പറഞ്ഞതും ശ്രീയുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു…അടിതെറ്റി അവൾ നിലത്തേക്ക് വീണു…… (തുടരും )

നുപൂരം: ഭാഗം 14

Share this story