മധുരനൊമ്പരക്കാറ്റ്: ഭാഗം 4

മധുരനൊമ്പരക്കാറ്റ്: ഭാഗം 4

എഴുത്തുകാരി: പത്മപ്രിയ

ഒരിക്കൽ ഉച്ചശീവേലി തൊഴാൻ വല്യമ്മയോടൊപ്പം ചെന്ന എന്നെ കാത്തിരുന്നത് ഹൃദയം തകർക്കുന്ന വാർത്തയായിരുന്നു…. മാലകെട്ടുന്ന ഷാരസ്യാർ വല്യമ്മയോട് പറയണ വാർത്ത ഒരിക്കലും സത്യമാവരുതേ എന്ന് അറിയാതെ ആ നടയിൽ നിന്നു ആശിച്ചുപോയി…. അറിഞ്ഞില്ലേ മാലതി…, നമ്മുടെ ദേവർമഠത്തിലെ ചെക്കന്റെ കല്യാണമുറപ്പിച്ചെന്ന്…. കുറച്ച് മുന്നേ വസുന്ധരാമ്മ വന്നപ്പോൾ പറഞ്ഞതാണ്… കൂടെ സ്കൂളിൽ പഠിപ്പിക്കുന്ന ആത്രേ കുട്ടിയും…. ഈ ചിങ്ങത്തിൽ ആ ചെക്കന് 29 തികയും.. അതിനു മുന്നേ കല്യാണം കാണുമെന്ന അറിഞ്ഞേ….. ആ പെൺകൊച്ചു ഒരു സൂക്കേടുകാരിയാത്രേ…. അപസ്മാരം പോലെ എന്തോ ഇടയ്ക്കിടക്ക് വരുമെന്ന്… അതുകൊണ്ട് തന്നെ കല്യാണം ഒന്നും നടക്കുന്നുണ്ടായിരുന്നില്ല…. അവർക്ക് അമ്മയും ഒരു അനിയനും മാത്രമേ ഉള്ളു…ഇവിടിപ്പോ അമ്മയും മോനും മാത്രമല്ലെ ഉള്ളു… അവർക്കിതൊന്നും പ്രശ്നമല്ല അത്രേ….

അതുകൊണ്ട് ഇതങ്ങു ഉറപ്പിച്ചു എന്ന അറിഞ്ഞേ….. ഉവ്വോ അത്‌ നന്നായി…. അവൻ നല്ല പയ്യനാ….അവൻ അവളെ പൊന്നുപോലെ നോക്കും… ആ പെങ്കൊച്ചിന്റെ ഭാഗ്യം…. പിന്നീട് പറഞ്ഞതൊന്നും കാതിൽ വീണില്ല…. കണ്ണുനിറഞ്ഞു കാഴ്ച മറച്ചു… ശരീരം ഭാരം കുറഞ്ഞു താഴേക്കു പതിക്കുന്നത് അറിയുന്നുണ്ടായിരുന്നു…. കണ്ണടയുമ്പോൾ കേട്ടു ഉച്ചത്തിൽ “”മീനാക്ഷി”” എന്ന് അലറി വിളിച്ചു പാഞ്ഞടുക്കുന്നവനെ…. ബോധം വരുമ്പോൾ ആദ്യം കണ്ണിൽ തെളിഞ്ഞത് തലയ്ക്കുമുകളിൽ ഉച്ചത്തിൽ ഒച്ച വെച്ചു കറങ്ങുന്ന തുരുമ്പിച്ച ഫാൻ ആണ്…. ഒറ്റ നോട്ടത്തിൽ അത്‌ എന്റെ മുറിയല്ല എന്ന് മനസിലായി…. സൈഡിലേക്ക് തലചെരിച്ചു നോക്കിയപ്പോൾ കണ്ടു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അടുത്തിരുന്നു കൈയിലെ IV-യിൽ പതിയെ തഴുകുന്ന അച്ഛനെ…. പാവം നന്നായി പേടിച്ചിട്ടുണ്ട്…. അമ്മയെപ്പോലെ പെട്ടെനൊരുനാൾ ഞാനും വിട്ടിട്ടു പോകുമോ എന്ന പേടിയാണ്….

പണ്ട് അമ്മ മരിച്ച സമയത്താണ് ഇതുപോലെ തകർന്നിരിക്കുന്ന അച്ഛനെ ഞാൻ അവസാനമായി കണ്ടത്…. പുറകിലായി സങ്കടത്തോടെ എന്നെ തന്നെ നോക്കി നിൽക്കുന്ന വല്യമ്മയേം രമ്യയേം കണ്ടു….. അവരുടെ ഒക്കെ സ്നേഹത്തിനു മുന്നിൽ വീണ്ടും വീണ്ടും തോറ്റു പോകുന്നതായി തോന്നി….. ശ്രമപ്പെട്ടു എഴുന്നേറ്റത്തും അച്ഛൻ സമ്മതിക്കാതെ വീണ്ടും പിടിച്ചു കിടത്തി…. ഡോർ തുറന്നു വരുന്ന ആളെ കണ്ടതും എന്തിനോ ഹൃദയം വീണ്ടും ക്രമതീതമായി മിടിക്കുവാൻ തുടങ്ങി…. വല്ലാത്തൊരു നോവ് ശരീരത്തെ ആകമാനം കീഴ്പ്പെടുത്തുന്നതായി തോന്നി…. കണ്ണുകൾ നിറഞ്ഞു വന്നു… അത് മറ്റാരും കാണാതെ ഇരിക്കാൻ പാടുപെട്ടു…. ഹൃദയം കീറി മുറിക്കുന്ന വേദന… ചോരകിനിയുന്ന വേദന…. പറ്റുന്നില്ല….. വിട്ടുകൊടുക്കാൻ ഈ ജന്മം തനിക്കാവില്ല…

മറ്റാർക്കും നൽകാതെ പൊതിഞ്ഞു പിടിക്കാൻ ഉള്ളം തുടിക്കുന്നു…. ഒരു ചെറിയ നോട്ടം കൊണ്ട് പോലും തന്നിൽ കടാക്ഷിക്കാതെ ഗൗരവത്തോടെ അച്ഛനോട് സംസാരിച്ചു മുറിവിട്ടിറങ്ങി പോകുന്നവനെ കാൺകെ ഒരുവേള ഹൃദയം പൊട്ടി മരിച്ചുവീഴുമോ താൻ എന്ന് തോന്നി പോയി…. കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടേ ഇരുന്നു…. തന്റെ ഹൃദയത്തോടൊപ്പം തന്നെ പറയാതെ അറിയുന്ന ആ പിതൃമനവും മൗനമായി പിടഞ്ഞുകൊണ്ടിരുന്നു… അത്രയും വേദനയോടെ…. അത്രയേറെ നോവോടെ…. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ഹോസ്പിറ്റലിൽ നിന്നു വന്നു ഒരാഴ്ചയായി എങ്ങും പുറത്തേക്ക് ഇറങ്ങിയില്ല…. ഇനിയും കൂടുതൽ ഒന്നും കാണാനും കേൾക്കാനുമുള്ള ത്രാണിയില്ല…. ചിലപ്പോൾ അവന്റെ ഒറ്റ വാക്കിൽ, ആ അവഗണനയിൽ ഹൃദയം പൊട്ടി മരിച്ചു വീണാലും വീഴും…. ആലോചിക്കുന്തോറും ചങ്കിൽ ചോര പൊടിയുന്നു…. സഹിക്കാൻ വയ്യാത്ത നോവ്….

ഊണും ഉറക്കവും ഇല്ലാത്ത രാത്രികൾ… നീരു വന്നു വീർത്ത കണ്ണുകൾ…. കണ്ണുനീർ ചാലുകൾ തീർത്ത ചീർത്ത കവിൾതടം…. പറയാതെ തന്നെ തന്റെ മനസിന്റെ വിങ്ങൽ വിളിച്ചോതിക്കൊണ്ടിരുന്നു…. തന്റെ അവസ്ഥ മനസിലാക്കിയപോൽ അച്ഛനും അതേപറ്റി കൂടുതൽ ചോദിച്ചു വേദനിപ്പിച്ചില്ല….. തന്നെ ചേർത്തു പിടിച്ചു നിന്നു…. താങ്ങായി, തണലായി, എപ്പോഴും കൂടെ ഉണ്ടെന്നു പറയാതെ പറഞ്ഞു…. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 പതിവില്ലാതെ ഒരുനാൾ ഉച്ചക്ക് ശേഷം ഒന്ന് പുറത്തേക്കിറങ്ങി… ഒരു മാറ്റം അനിവാര്യമാണെന്ന് തോന്നി…. വേദനിപ്പിക്കുന്ന കാര്യങ്ങളെ മനഃപൂർവം മറക്കാൻ ശ്രമിച്ചു ഓരോ ചുവടും മുന്നോട്ടു വെച്ചു…. മനസിനല്പം സമാധാനം തരാൻ അന്നും ഇന്നും ആ ആമ്പൽകുളം ആണ് ഏക ആശ്വാസം…. അതുകൊണ്ട് അവിടേക്ക് തന്നെ തിരിച്ചു….. കുളപ്പടവിലേക്ക് ഇറങ്ങുന്നതിനു മുന്നേ കേട്ടു പരിചയമുള്ളൊരു ശബ്ദം..

. കൂടുതൽ ആലോചിക്കേണ്ടി വന്നില്ല അതാരുടേതാണെന്നു…. നോക്കണ്ട എന്ന് മനസ്സ് ആയിരം വട്ടം പറഞ്ഞെങ്കിലും നോക്കാതിരിക്കാൻ ആയില്ല…. നോക്കിക്കഴിഞ്ഞു വീണ്ടും നോക്കേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി… “എന്തിനെൻ ഹൃദയമേ നീ വീണ്ടും ആശിക്കുന്നു… സ്വന്തമാവില്ല എന്നറിഞ്ഞിട്ടും വീണ്ടും ചോരപൊഴിക്കുന്നു…. ” കുളപടവിൽ ഇരുന്നു സംസാരിക്കുന്ന മാഷും കൂടെയൊരു പെൺകുട്ടിയും…. അതാവും വേണി…. രമ്യ ഒരിക്കൽ പറഞ്ഞു കൂടെ ജോലി ചെയുന്ന…. മാഷക്ക് ആലോചിച്ചവളെ പറ്റി… വേണി….. മനസ് വീണ്ടും മന്ത്രിച്ചുകൊണ്ടിരുന്നു…. അവരുടെ സംഭാഷണം എന്തായാലും കേട്ടുനിൽക്കാൻ ഉള്ള ത്രാണി ഇല്ലാതെ പതിയെ വേച്ചു വേച് ആൽത്തറയിലേക്ക് നടന്നു… ഒരുവേള അലറി കരയുവാൻ ഉള്ളം വെമ്പി… ഉച്ചവെയിൽ ഏറ്റു നിൽക്കുമ്പോളും ശരീരം ആലിലപോൽ വിറച്ചു….

ദൂരെ പടവുകൾ കേറി ചിരിയോടെ പോകുന്നവനെ നോവോടെ നോക്കി നിന്നു അങ്ങകലെ ഒരുവൾ…. എന്തോ ഒരു ഉൾപ്രേരണയാൽ കുളപ്പടവിലേക്കു നടന്നടുത്തു…. ഒരിക്കൽ എങ്കിലും ഒന്ന് തുറന്നു പറഞ്ഞാലോ കെഞ്ചിയാലോ മനസിലാക്കുമെങ്കിലോ..? തിരിച്ചു തരുമെങ്കിലോ?? അവിടെ എത്തിയപ്പോൾ കണ്ടു നാണം കലർന്ന ചിരിയോടെ കുളത്തിലേക്കു മിഴി നട്ടിരിക്കുന്നവളെ…. അവൾ ആ പെണ്ണിനെ അസൂയയോടെ നോക്കി നിന്നു…. ശെരിയാ മാഷ് പറഞ്ഞപോലെ തന്നെ… നാടൻ പെൺകുട്ടി…. മുട്ടോളം മുടി… തൂവെള്ള നിറം… മുഖത്ത് നിറഞ്ഞ ഐശ്വര്യം…. സാരീ ആണ് വേഷം….ഭംഗി ആയി ഞൊറിഞ്ഞുടുത്തു ആകാര ഭംഗി എടുത്ത് അറിയിക്കുന്നുണ്ട്…. ആരും കൊതിക്കൊന്നൊരു ദേവതപോൽ ഒരുത്തി…. പുറകിൽ ആളനക്കം തോന്നിയത്തും തിരിഞ്ഞു നോക്കുമ്പോൾ അവൾ കാണുന്നത് നിറഞ്ഞ കണ്ണുകളാൽ അവളിൽ തന്നെ മിഴിനാട്ടി മറ്റേതോ ലോകത്തെന്നപോൽ നിൽക്കുന്ന ഒരുവളെ ആണ്….

ഒറ്റ നോട്ടത്തിൽ ആരാണെന്നു അവൾ പറയാതെ തന്നെ വേണി ഊഹിച്ചു…. അവൾ അലിവോടെ ആ പെണ്ണിനെ നോക്കി… ആകെ കോലം കെട്ടിരിക്കുന്നു… മുഖം മുഴുവൻ വാടി കരിവാളിച്ചു… കണ്ണുകൾക്ക് ചുറ്റും കറുപ്പ് പടർന്നിരിക്കുന്നത് അവളുടെ ഉറക്കമില്ലായ്മയെ എടുത്തു കാട്ടി…. പാറിപറന്ന മുടിയും തളർന്ന ശരീരവും മനസുമായി മുന്നിൽ നിൽക്കുന്നവളെ പതിയെ കയ്യിൽ പിടിച്ചു പടവിൽ ഇരുത്തി…. ഞെട്ടിപിടഞ്ഞു നോക്കുമ്പോൾ അലിവോടെ തന്റെ നേർക്കു നീളുന്ന വേണിയുടെ കണ്ണുകൾ ആണ് കണ്ടത്… നിറകണ്ണാലെ ആ പെണ്ണ് വേണിയുടെ കൈപിടിച്ച് ദയനീയമായി…. ഇടർച്ചയോടെ ചോദിച്ചു…. തന്നേക്കാവോ ചേച്ചി…. എനിക്ക്…എനിക്ക് തന്നെക്കാവോ തിരിച്ചു.. അത്രക്ക് ഇഷ്ടമാ നിക്ക്….. ജീവനാ…. പൊന്നുപോലെ നോക്കാനാ…. സത്യമായിട്ടും ഈ ഉള്ളു നിറയെ ന്റെ മാഷ് മാത്രമാ….. കുട്ടിക്കളിയല്ല…. സത്യമാ…. കണ്ണനാണെ സത്യം…. ഒരുപാട് ആശിച്ചുപോയി…..

ഇഷ്ടമയോണ്ടല്ലേ പുറകെ നടന്നെ… ശല്യം ചെയ്തേ…. എന്നെങ്കിലും എന്റെ ഉള്ളിലുള്ളത് മനസിലാക്കും എന്ന് കരുതിയിട്ടല്ലേ കാത്തിരുന്നത്…. ഒന്ന് പറയാമോ ചേച്ചി… നിക്ക് ജീവനാന്നു….. വിട്ടേച്ചു ഒരിക്കലും പോവില്ലാന്ന്…. എനിക്ക് ഇഷ്ടം പറയാൻ അറിയതോണ്ടാ…. ഇങ്ങനെയേ പറയാൻ അറിയൂ…. എനിക്ക് വിട്ടു തന്നെക്കാവോ?? പിന്നൊന്നും ആരോടും മീനു ചോദിക്കില്ല….. സ…സത്യം…. അവളുടെ കയ്യിലടിച്ചു എങ്ങലോടെ പറഞ്ഞു നിർത്തുന്നവളെ മറുതൊന്നും പറയാതെ നിറകണ്ണുകളോടെ നെഞ്ചോടു ചേർത്തു പൊത്തി പിടിച്ചു വേണി…. ഒരു സഹോദരിയെന്നപോൽ…. അവളുടെ തലയിൽ തഴുകി ആശ്വസിപ്പിച്ചു ഏറെ നേരം….. അവൾക്കു മറുപടി പറയാൻ തുടങ്ങുമ്പോളേക്കും തലയ്ക്കു ഭാരം അനുഭവപ്പെടുന്നതായി തോന്നി വേണിക്ക്…. നാക്കു കുഴയാൻ തുടങ്ങി… നിമിഷനേരത്തിൽ വെട്ടിവിയർത്തു… കണ്ണുകൾ മേലേക്ക് മറിഞ്ഞു… ഞൊടിയിടയിൽ കല്പടിയിലേക്ക് കുഴഞ്ഞു വീണു….

വായ കോടി നുരയും പതയും വരുവാൻ തുടങ്ങി…. എന്താണ് സംഭവിച്ചതെന്ന് അറിയാതെ പകപ്പോടെ ഭീതിയോടെ നോക്കി നിന്നു മീനാക്ഷി…. ശേഷം ഭയന്നു വിറച്ചു അലറി കരഞ്ഞുകൊണ്ട് പടവുകൾ ഓടി കേറി…. സഹായത്തിനായി ആളെ കൂട്ടികൊണ്ട് വന്നു…. ആരൊക്കെയോ ചേർന്നു വേണിയെ എടുത്ത് ആശുപത്രിയിലേക്ക് പോയി.. അവരുടെ കൂടെ മീനുവും… അവൾ നന്നേ പേടിച്ചിരുന്നു…. അപ്പോഴാണ് അവൾക് ഷാരസ്യാരുടെ വാക്കുകൾ ഓർമ വന്നത്…. “അത്‌ എന്തോ സൂക്കേടുകാരി കൊച്ചാ…. അപസ്മാരം പോലെ ഇടയ്ക്കിടക്ക് വരുമെന്ന്….” ഒരുവേള താൻ പറഞ്ഞതിനാൽ ആയിരിക്കുമോ ഇങ്ങനെയൊക്കെ സംഭവിച്ചത്?? കുറ്റബോധത്താൽ വീണ്ടും അവളുടെ നെഞ്ച് നീറി…. ആരോ പറഞ്ഞു വിവരമറിഞ്ഞു സിദ്ധുവും കൂട്ടുകാരനും പാഞ്ഞെത്തി…. ICU ന്റെ വാതിലിനടുത് തളർന്നിരിപ്പുണ്ടായിരുന്നു വേണിയുടെ അമ്മ…

ഒപ്പം വിവരമറിഞ്ഞു വസുന്ധരയും…. അല്പം മാറി തലകുനിഞ്ഞു ഇരിക്കുന്ന മീനുവിനെ അവിടെ പ്രതീക്ഷിക്കാതെ കണ്ട സിദ്ധുവിൽ സംശയം നിറഞ്ഞു….. ഓടിച്ചെന്നു അമ്മമാരെ കണ്ടു ആശ്വസിപ്പിച്ചു നേരെ ഡോക്ടറുടെ കാബിനിൽ ചെന്നു…. പേടിക്കാൻ തക്ക ഒന്നും ഇല്ലെന്നും പെട്ടെന്ന് മനസ്സ് വിഷമിച്ചതിനാൽ ആവാം വീണ്ടും fits വന്നതെന്നും ഡോക്ടർ പറഞ്ഞു… ഇനിയിങ്ങനെ ഉണ്ടാവാതെ ഇരിക്കാൻ ശ്രദ്ധിക്കണമെന്നും ബോധം തെളിയുമ്പോൾ കേറി കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു…. താൻ പോകുന്ന നേരം വരെ സന്തോഷത്തോടെ കണ്ട വേണിക്ക് പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്ന് അവന് മനസിലായില്ല…. ഒപ്പം മീനു ഇവിടെ എങ്ങനെ എത്തി എന്ന ചോദ്യം അവനിൽ സംശയം നിറച്ചു… ഡോക്ടറെ കണ്ടിറങ്ങിയ സിദ്ധു നേരെ എതിരെ വരുന്ന നാണുവേട്ടനെ കണ്ടു നിന്നു….വേണിയെ ഇവിടെ കൊണ്ടുവന്ന വിവരം തന്നെ അറിയിച്ചത് നാണുവേട്ടനാണ്….

എന്താണ് നടന്നതെന്നു പുള്ളിയോട് ചോദിക്കാൻ ചെന്ന സിദ്ധു അറിഞ്ഞത് വേണിക്ക് എന്തോ പറ്റിയെന്നു പറഞ്ഞു അലറി വിളിച്ചു കവലയിലേക്ക് ഓടിയെത്തിയ മീനുവിന്റെ കാര്യമാണ്… അവർ തമ്മിൽ സംസാരിച്ചുകൊണ്ടിരുന്ന സമയത്താണ് വേണി ബോധം കെട്ടു വീണതെന്നാണ് മീനു പറഞ്ഞത്…. മീനു ആണ് വേണിയുടെ മനസ് വിഷമിക്കാനുണ്ടായ കാരണം എന്ന് മനസിലാക്കി അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു…. ദേഷ്യത്തോടെ തന്റെ നേർക്ക് പാഞ്ഞടുക്കുന്ന സിദ്ധുവിനെ കണ്ടു ഭീതിയോടെ അവൾ ചാടി എണിറ്റു പിന്നിലേക്ക് മാറി…. ഹോസ്പിറ്റലിൽ ആണെന് പോലും ചിന്തിക്കാതെ അവൾക്കു നേരെ അവന്റെ കൈ വായുവിൽ ഉയർന്നു താണു….. എന്താണ് സംഭവിച്ചതെന്നു മനസിലാകും മുന്നേ അവളെ പിടിച്ചു വലിച്ചു സ്റ്റെപ്പിലേക് ഇട്ടു അവൻ… പിടിച്ചു മാറ്റാൻ ചെന്ന വസുന്ധരയെയും നാണുവേട്ടനെയും കത്തുന്ന ഒറ്റ നോട്ടത്തിൽ അവൻ വിലക്കി…..

അവൾ അപ്പോഴും പ്രതികരിക്കാനാവാതെ തളർന്നിരുന്നു…. കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടേയിരുന്നു…. പറയെടി…. നീയാണോ ആ പാവത്തിനെ ഈ അവസ്ഥയിലാക്കിയത്? പറയാൻ…. എന്ത് തെറ്റാടി അവൾ നിന്നോട് ചെയ്തത്…. എന്നെ ഉപദ്രവിക്കുന്നത് പോരാഞ്ഞിട്ടാണോ ഒന്നും അറിയാത്ത ആ പാവത്തിനേം നീ നോവിച്ചു കൊല്ലാൻ നോക്കിയത്?? അവൾക്കെന്തെങ്കിലും സംഭവിച്ചാൽ അവളെ മാത്രം ആശ്രയിച്ചു കഴിയുന്നൊരു കുടുംബമുണ്ട്…. അമ്മയും ആങ്ങളയും ഉണ്ട്…. അവർക്ക് ആര് സമാധാനം പറയും ടി? നിനക്ക് ഒക്കെ കുടുംബത്തിന്റെ, ബന്ധത്തിന്റെ വിലയറിയുമോ?? അതെങ്ങനാ കാശുള്ളത്തിന്റെ അഹങ്കാരം അല്ലെ അടിമുടി….. അവൻ പറയുന്നതെല്ലാം കാരമുള്ളൂ കണക്കെ ചങ്കിൽ കുത്തികേറി പിടഞ്ഞുകൊണ്ടേ ഇരുന്നു ആ പാവം പെണ്ണ്… പക്ഷെ ഇത്തവണ കണ്ണുകൾ പെയ്തിരുന്നില്ല…..

മനസ്സ് മരവിച്ചിരുന്നു…. മരപ്പാവ കണക്കെ ഇരുന്നു അവൾ…. ഇരുന്നിടത്തു നിന്നു ഒരടി പോലും അനങ്ങിയില്ല…. മനസ്സ് പോലെ ശരീരമാകെ മരവിപ്പ് പടർന്നു…. അവളുടെ ഇരിപ്പ് ആ അമ്മമാരിൽ അത്യധികം വേദന നിറച്ചു…. സിദ്ധുവിനെ പിടിച്ചു വലിച്ചു മാറ്റി അവന്റെ ഒപ്പം നിന്നവർ…. അവന്റെ പുറകിലായി എല്ലാം കേട്ടു തകർന്നു നിന്ന പാവം മനുഷ്യനെ ആരും ശ്രദ്ധിച്ചിരുന്നില്ല….. ആരും കാണാത്തത് അവളുടെ കണ്ണുകൾ ഒപ്പിയെടുത്തതും ഒരുവേള ശ്വാസം വിലങ്ങി പോയി…. സമനില തെറ്റിയവളെ പോലെ പിടഞ്ഞെണിറ്റു അവന്റെയടുത്തേക്ക് പാഞ്ഞു ചെന്നു കാൽക്കൽ വീണു… ഞ…. ഞാൻ… ഞാനല്ല….. ഞാൻ ഒന്ന്… ഒന്നും ചെയ്തിട്ടില്ല….. ഞാൻ അല്ല….. ഞാൻ…. അല്ലാ………മാ… മാഷേ… ഞ…. അറിഞ്ഞില്ല…. സത്യം…. ഞാനല്ല…. എന്നെ… എന്നെ വെറുക്കല്ലേ മാഷേ….

എനിക്ക് സഹിക്കാൻ പറ്റണില്ല….. നോവുന്നു….. എന്നെ…. എന്നെ ഒരി.. ക്കലും സ്ന… സ്നേഹിക്കാൻ കഴിയില്ലേ… മാഷേ….?? അവളുടെ ആ ചോദ്യം കാരമുള്ളൂ കണക്കെ അവന്റെ ഹൃദയത്തിൽ കൊണ്ട് കേറി…. തന്റെ കാലിൽ വട്ടം പിടിച്ചു അലറി കരയുന്നവളെ കാണെ പറഞ്ഞത് ഒരുപാട് കൂടി പോയി എന്നവന് ബോധ്യമായി…. കുറ്റബോധത്താൽ അവന്റെ ശിരസ്സ് താണു… കണ്ണുകൾ നിറഞ്ഞു…. അവളെ പിടിക്കാൻ കുനിഞ്ഞ അവന്റെ കൈകളെ കടന്നു മറ്റു രണ്ടു ബലിഷ്ഠമായ കൈകൾ അവളെ താങ്ങി എണീപ്പിച്ചു….. ആ കൈകളുടെ ഉടമയെ കണ്ടതും അവന് തലയുയർത്താൻ ആയില്ല പിന്നീട്…. അവളെ പിടിച്ചെഴുന്നേൽപ്പിച്ചു ആരോടും ഒന്നും പറയാതെ കുനിഞ്ഞ ശിരസ്സോടെ…. തകർന്ന മനസോടെ…. ആ അച്ഛൻ അവിടുന്ന് പടിയിറങ്ങി…. 🍂🍂🍂🍂

വീട്ടിൽ എത്തിയിട്ടും ഒന്നും അറിയാതെ മരവിച്ച മനസ്സോടെ ഇരുന്നു അവൾ… അവൻ ഏല്പിച്ച മുറിവിന്റെ ആഴം അത്രയ്ക്ക് വലുതാണെന്നു ആ അച്ഛനും ബോധ്യമുണ്ടായിരുന്നു…. അവളെ പതിയെ പിടിച്ചിറക്കി മുറിയിൽ ആക്കി തിരിയാനൊരുങ്ങിയതും അയാളുടെ കയ്യിൽ മുറുക്കെ വട്ടം പിടിച്ചു ആ പെണ്ണ്…. അവളുടെ കണ്ണിലേക്കു നോക്കിയതും പിന്നീട് അയാൾക് പിടിച്ചുനിൽക്കാനായില്ല…. തന്റെ മകളെ ഈ ഒരവസ്ഥയിൽ ആ അച്ഛൻ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു…. അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നും അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല…. അവളെ വട്ടം ചുറ്റി പിടിച്ചു നെഞ്ചോടു ചേർത്തു…. ഇരുവരും കരയുകയായിരുന്നു….. അച്ഛ…. അച്ഛാ…. നമുക്ക്.. നമുക്ക് പോകാം…. പോകാം…? ഇവിടുന്ന് പോകാം…. നിക്ക്.. നിക്ക് വയ്യാ ഛാ…. നോവുന്നു….

ഇവിടെ…. ഇവിടെ വല്ലാണ്ട് നോവുന്നു…. അവളുടെ നെഞ്ചം ചൂണ്ടി കാട്ടി എങ്ങി എങ്ങി പറഞ്ഞു കരഞ്ഞു ആ പാവം…. അവളുടെ ആ ആവശ്യം അംഗീകരിക്കാതെ വയ്യായിരുന്നു ആ അച്ഛന്….മകളെ സമനില തെറ്റി കൂടി കാണാൻ വയ്യായിരുന്നു ആ പിതാവിന്…. ഒരുവേള ദൈവത്തോട് പോലും ദേഷ്യം തോന്നി പോയി… ഒന്നും അറിയാത്ത പാവം കുഞ്ഞിനെ ഇത്രയും വേദനിപ്പിച്ചതിനു…. തന്നോട് തന്നെ വെറുപ്പ് തോന്നി.. അവളെ ആശിക്കാൻ സമ്മതിച്ചതിനു… മോഹിക്കാൻ സമ്മതിച്ചതിനു… കാത്തിരിക്കാൻ അനുവദിച്ചതിനു…. അന്ന് രാത്രി ആ മകളെയും കൊണ്ട് അധികം ആരോടും ഒന്നും പറയാതെ അച്ഛൻ യാത്രയായി…. അമ്പലപ്പാട്ട് നിന്നും വീണ്ടും ഒരു പറിച്ചു നടൽ…. തന്റെ ജീവന് വേണ്ടി… തന്റെ പോന്നോമനയ്ക്ക് വേണ്ടി……. തുടരും…

മധുരനൊമ്പരക്കാറ്റ്: ഭാഗം 3

Share this story