നുപൂരം: ഭാഗം 16

നുപൂരം: ഭാഗം 16

എഴുത്തുകാരി: ശിവ നന്ദ

നിലത്തേക്ക് വീണ പ്രിയയെ വലിച്ചെഴുന്നേൽപിച്ച് വീണ്ടും ഒന്നുകൂടി കൊടുത്തിട്ടും ശ്രീയുടെ കലി അടങ്ങിയില്ല..അവളെ കൊല്ലാൻ ഉള്ള ദേഷ്യം അവന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു..വീണ്ടും അടയ്ക്കാനായി കൈ പൊക്കിയ ശ്രീയെ ഹരി തടഞ്ഞു: “എന്റെ ശ്രീ നീ ഒന്നടങ്ങ്..ചിലങ്ക കിട്ടിയല്ലോ.. വാ പോകാം” “വിട് ഹരി…ഇവളെ ഇന്ന് ഞാൻ…” “ശ്രീ അവിടെ പ്രോഗ്രാം തുടങ്ങാൻ സമയം ആയി..നീ വന്നേ” “എടി…ഇതോടെ തീർന്നെന്ന് നീ കരുതണ്ട…ഇനി നിന്നെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല…കളിച് കളിച് എന്റെ അച്ചുവിന്റെ പ്രാണൻ വെച്ചായി നിന്റെ കളി…ഈ ചിലങ്കയുടെ ഒരു കണ്ണിയെങ്കിലും നീ നശിപ്പിച്ചിരുന്നെങ്കിൽ…കൊന്നേനെ നിന്നെ ഞാൻ…” ശ്രീയുടെ ഓരോ വാക്കിലും അവളിലെ പക എരിയുകയായിരുന്നു: ‘സൗഹൃദത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന നിന്നെ അതെ സൗഹൃദം തന്നെ തള്ളിപ്പറയും..പറയിക്കും ഞാൻ…..’ “ശ്രീയേട്ടാ..ചിലങ്ക കിട്ടിയോ?” “കിട്ടി ശ്രീക്കുട്ടി..അതിവളുടെ റൂമിൽ തന്നെ ഉണ്ടായിരുന്നു” “റൂമിലോ…പക്ഷെ ഞാൻ അത് ആ പെട്ടിയിൽ ആണല്ലോ വെച്ചിരുന്നത്..പെട്ടിയാണെങ്കിൽ ഇവിടെ ഉണ്ട് താനും.” “ഹോ…എന്റെ അച്ചു..ഇപ്പൊ എന്തായാലും ചിലങ്ക കിട്ടിയല്ലോ…ഇനി എങ്ങനെ കിട്ടി എവിടുന്ന് കിട്ടി എന്നൊക്കെ അറിഞ്ഞിട്ടേ നീ അരങ്ങിലേക്ക് കയറുള്ളുന്നു ഉണ്ടോ??” “അതല്ല ഹരിയേട്ടാ…ഞാൻ…” “മിണ്ടാതെ പോയി റെഡി ആകു അച്ചു..നിന്റെ ആദി ഇപ്പൊ എത്തും” “ആദിയേട്ടൻ വിളിച്ചോ?” “മ്മ്…ശ്രീയെ വിളിച്ചിരുന്നു…” സാധാരണ അച്ചു നൃത്തം ചെയ്യുമ്പോൾ ഏറ്റവും മുന്നിൽ നിന്ന് അതിന്റെ വീഡിയോ എടുക്കൽ ആയിരുന്നു എന്റെ പണി.ഇന്നെന്തോ ഒന്നിനും മനസ്സ് വരുന്നില്ല..ഹരി പറഞ്ഞ ഓരോ വാക്കുകളും ഓർക്കുമ്പോൾ പേടി ആകുവാ…ഒരു പെണ്ണിന് ഇത്രയും തരംതാഴാൻ പറ്റുമോ…ഒരു പെണ്ണിന്റെ മാനത്തിന്റെ വില പോലും അവൾക് അറിയില്ലേ…

അച്ചുവിനെ ഉപദ്രവിക്കാൻ ക്വട്ടേഷൻ കൊടുത്ത അവൾ ഒരാളെ കൊല്ലാനും മടിക്കില്ല..എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ പോലും ആദിയെ നഷ്ടപെട്ടതോർത്ത്‌ തകർന്ന് പോയവള എന്റെ അച്ചു…ആ അവൾക് ഇനി അവനെ വിട്ടുകളയാൻ പറ്റുമോ…എല്ലാം നേരിടാനുള്ള ശക്തി ഞങ്ങൾക്ക് തരണേ കണ്ണാ… “ശ്രീ…ദേ ആദി..” “അവൻ നമ്മളെ കണ്ടില്ലെന്ന് തോന്നുന്നു” “നമ്മളെ മാത്രം അല്ല..അവൻ ആരെയും കണ്ടിട്ടില്ല..അവന്റെ കണ്ണിൽ ഇപ്പോൾ അച്ചു മാത്രേ ഉള്ളു” “മ്മ്…പ്രിയയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവനോട് പറയണം.എത്രയും വേഗം അച്ചുവും ആയിട്ടുള്ള കല്യാണം നടത്തണം” “പ്രിയക്ക് ഏതോ affair ഉണ്ടെന്നല്ലേ അവൾ പറഞ്ഞിരിക്കുന്നത്…അത് നടത്തികൊടുക്കാൻ നിൽകുവല്ലേ ഇവൻ…അവനെയാണെങ്കിലോ ഇവൻ ഇതുവരെ കണ്ടിട്ടുപോലും ഇല്ല..പ്രിയയെ അത്രക്ക് വിശ്വാസം ആണവന്…ആ സ്ഥിതിക് നമ്മൾ പറയ്യുന്നത് അവൻ കാര്യമായിട്ട് എടുക്കുമോ???” “അവൻ വിശ്വസിക്കുന്നുണ്ടെങ്കിൽ അത് എന്റെ വാക്കിനെയായിരിക്കും..അവനറിയാം ഞാൻ വെറുതെ ഒരു കാര്യം പറയില്ലെന്ന്…പ്രത്യേകിച്ച് അവനെയും അച്ചുവിനെയും സംബന്ധിക്കുന്ന കാര്യം..എന്തായാലും നാളത്തോടെ എല്ലാത്തിനും ഒരു തീരുമാനം ആകും” ******** “ഞാൻ ഇത്രയും പറഞ്ഞിട്ടും നിനക്ക് എന്താ ആദി ഒരു മാറ്റവും ഇല്ലാത്തത്” “എനിക്ക് ഇതൊന്നും അങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല ശ്രീ..പ്രിയ…അവൾ ഇങ്ങനൊക്കെ ചെയ്യുമോ??” “അവൾ ഇതല്ല..ഇതിനപ്പുറവും ചെയ്യും..അത് കൊണ്ട് എത്രയും പെട്ടെന്ന് ഇതിൽ ഒരു തീരുമാനം എടുക്കണം” “പെട്ടെന്ന് എടുക്കണം എന്നൊക്കെ പറഞ്ഞാൽ എങ്ങനെയാ..ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടെ” “അവളോട് സംസാരിക്കട്ടെന്നോ…നമ്മുടെ അച്ചുവിനെ പലതരത്തിൽ വേദനിപ്പിക്കാൻ ശ്രമിക്കുന്ന അവളോട് സമാധാന ചർച്ചക്ക് പോകാൻ എങ്ങനെ സാധിക്കുന്നു ആദി നിനക്ക്…

ഇന്നലെ ഹരി തടഞ്ഞത് കൊണ്ട..അല്ലെങ്കിൽ….” “അല്ലെങ്കിൽ…നീ എന്താ അവളെ കൊല്ലുമായിരുന്നോ…ഏഹ്…വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ച്‌ കയറി അവളെ അടിക്കാൻ നിനക്ക് ആരാ അധികാരം തന്നത്???” “ആദി……” “ഹരി പ്ലീസ്…ഞാൻ ശ്രീയോട് ആണ് ചോദിക്കുന്നത്..” “അധികാരവും അവകാശവും ഒന്നും നോക്കാൻ ഉള്ള സമയം ഇല്ലായിരുന്നു..അച്ചു പ്രാണനെപ്പോലെ കൊണ്ട് നടക്കുന്ന ചിലങ്ക ആണ് അവൾ കളിപ്പാട്ടം പോലെ കൊണ്ട് പോയത്..” “എങ്കിൽ ആ സമയത്ത് നീ എന്നെ വിളിക്കണമായിരുന്നു…ഞാൻ അവളുടെ കയ്യിൽ നിന്നും ആ ചിലങ്ക വാങ്ങി കൊണ്ട് വരുമായിരുന്നല്ലോ…അല്ലെങ്കിൽ തന്നെ ഒരു ചിലങ്ക അല്ലേ…അച്ചുവിന് എന്താ വേറെ ചിലങ്ക ഇല്ലായിരുന്നോ…” “ആദി…നീ തന്നെയാണോ ഈ പറയുന്നത്” “അതെ ഞാൻ തന്നെയാണ്… ഒരു ചിലങ്കയുടെ പേരിൽ അവളെ പോയി അടിച്ചത് മോശമായി പോയി ശ്രീ..എന്നിട്ടും അവൾ ഇതിനെ കുറിച് ഒരു പരാതി പോലും എന്നോട് പറഞ്ഞില്ല..ഇന്നിപ്പോൾ നീ പറയുമ്പോഴാ ഞാൻ അറിയുന്നത്” “അവളെ ഇനിയും ഇങ്ങനെ സപ്പോർട്ട് ചെയ്യാൻ നാണമില്ലേ ആദി നിനക്ക്…ഛെ…പിന്നേ…അവളെ അടിച്ചത് ചിലങ്ക എടുത്തതിനു മാത്രമല്ല..എന്റെ അച്ചുവിനോട് അവൾ കാണിച്ചിട്ടുള്ള എല്ലാത്തിനും കൂടി ചേർത്ത” “അച്ചുവിനോട് അവൾ എന്ത് കാണിച്ചുവെന്ന…നിങ്ങൾക്കൊകെ അവളോട് ഇത്രയും ദേഷ്യം എന്തിനാ? ” “അച്ചുവിനോട് അവൾ ഇതിൽ കൂടുതൽ എന്ത് കാണിക്കാനാ…എന്താ ആ ഓട്ടോക്കാരനെയും കൂട്ടാളികളെയും നിന്റെ മുന്നിൽ കൊണ്ട് നിർത്തി പറയിപ്പിക്കണോ ഞാൻ ” “ഹരി ഇതിൽ ഇടപെടേണ്ട” “അതെന്താ ഹരി ഇടപെട്ടാൽ…നിനക്ക് പ്രിയയ്ക്ക് വേണ്ടി വാദിക്കാമെങ്കിൽ ഇവന് അച്ചുവിന് വേണ്ടിയും സംസാരിക്കാം..

നീ നമ്മുടെ അച്ചുവിനെ ഇല്ലാതാകാൻ ശ്രമിക്കുന്നവളുടെ കൂടെയ നില്കുന്നത്..പക്ഷെ ഇവൻ..അച്ചുവിന്റെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ വീഴാതിരിക്കാനാ ശ്രമിക്കുന്നത്..” “ശ്രീ…വേണ്ട…” “അല്ല ഹരി..നീ കേട്ടില്ലേ അവൻ പറഞ്ഞതൊക്കെ…ഈ ഇവനെ ആണോ ഞാൻ ചങ്കിൽ കൊണ്ട് നടക്കുന്നത്…ഇവന് വേണ്ടി ആണോ ആ പൊട്ടി കാത്തിരിക്കുന്നത്” “ശ്രീ…” “ഇല്ല ഹരി…എനിക്ക് കുഴപ്പം ഒന്നുമില്ല…ഞാൻ പോകുവാ..കുറച്ച് നേരം കൂടി നിന്നാൽ ചിലപ്പോൾ നിയന്ത്രണം വിട്ട് ഞാൻ എന്തെങ്കിലും ചെയ്ത് പോകും” “ശ്രീ…ഞാനും വരുന്നു” “വേണ്ട കുറച്ച് നേരം എനിക്ക് ഒന്ന് ഒറ്റക്കിരിക്കണം” ചങ്ക് തകർന്നാണ് അവൻ പോകുന്നതെന്ന് എനിക്ക് അറിയാം..കാരണം കൂടെപ്പിറപ്പിനെ പോലെ കൊണ്ട് നടന്നവനാ ഇന്നവന്റെ വാക്ക് വിശ്വസിക്കാതെ തള്ളി പറഞ്ഞത്..ഇത്രയൊക്കെ ഉണ്ടായിട്ടും ഒരു ഭാവവ്യതാസവും ആദിയിൽ ഞാൻ കണ്ടില്ല..ഇന്നാദ്യമായി അവനോട് എനിക്ക് വെറുപ്പ് തോന്നി: “ആദി…നീ പറഞ്ഞല്ലോ ഞാൻ ഇതിൽ ഇടപെടേണ്ടെന്ന്…പക്ഷെ ഞാൻ ഇടപെടും..സൗഹൃദത്തിന്റെ വില എനിക്ക് അറിയാം..ആ പോയവന്റെ മനസ്സിൽ നിനക്കുള്ള സ്ഥാനവും എനിക്ക് അറിയാം.നിന്റെ ഈ മാറ്റവും ശ്രീയെ നീ വേദനിപ്പിച്ചതും അച്ചു അറിഞ്ഞാൽ അവളുടെ മനസ്സ് തകരുമെന്നും എനിക്ക് അറിയാം..അത് നീയും മനസ്സിലാക്കിയാൽ നന്ന്…എന്നെങ്കിലും ഒരിക്കൽ പ്രിയയുടെ ചതി നീ മനസ്സിലാക്കും..അന്ന് ആരൊക്കെ നിന്നെ വിട്ട് പോയാലും..ദേ ആ പോയവൻ കാണും നിന്റെ കൂടെ..കാരണം നീയും അച്ചുവും ആണ് അവന്റെ ലോകം…പുച്ഛം മാത്രമേയുള്ളു ആദി നിന്നോടെനിക്കിപ്പോൾ…… ഹരിയ്ക്ക് പറയാനുള്ളതും പറഞ്ഞ് അവനും പോയി: ‘അറിയാം ഹരി…ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്റെ ശ്രീ എന്നോടൊപ്പം ഉണ്ടാകുമെന്ന്..പക്ഷെ തത്കാലം എന്നിൽ നിന്നും അവനെ എനിക്ക് അകറ്റിയെ പറ്റു…ഇതെന്റെ സ്വാർത്ഥത ആണ്..എന്റെ ജീവനായ രണ്ട് പേരുടെ സുരക്ഷക്ക് വേണ്ടിയുള്ള സ്വാർത്ഥത…എന്നോട് ക്ഷമിക്ക് ശ്രീ…’… (തുടരും )

നുപൂരം: ഭാഗം 15

Share this story