അലെയ്പായുദേ: ഭാഗം 12

അലെയ്പായുദേ: ഭാഗം 12

എഴുത്തുകാരി: നിരഞ്ജന R.N

ദിവി…. എന്താടാ……… വിച്ചൂ… എനിക്കറിയണം.. അന്ന് വൈഗ പറഞ്ഞതിനപ്പുറം എന്തെങ്കിലും ഉണ്ടോ എന്ന്…… എന്റെ ആലി അവളിത്രയ്ക്ക് തകരണമെങ്കിൽ അതിന് എന്താ കാരണമെന്ന്………… ഭ്രാന്തമായി ദിവി പുലമ്പുകയായിരുന്നു……….. ഡാ നീ വിഷമിക്കാതെ.. വൈഗേ.. പറയ്…. ആകെ പേടിച്ചരണ്ട് നിൽക്കുന്ന വൈഗയോടായ് വിച്ചു ചോദിച്ചു………. കവിളിണ തഴുകിയെത്തുന്ന മിഴിനീരിനെ തുടച്ചുകൊണ്ട് അവൾ ദിവിയുടെ മുന്നിലെത്തി………………. ഏട്ടാ……. ഞാൻ കാരണം നിങ്ങളുടെ സന്തോഷങ്ങൾ എല്ലാം……… ഏങ്ങലടിയോടെ അവളത് പറയുമ്പോൾ ദിവിയുടെ കാത് അവയൊന്നും കേട്ടിരുന്നില്ല…………

അവ കാതോർത്തത് കേൾക്കാൻ കൊതിച്ച ആ കഥയെയാണ്… തന്റെ ആലിയുടെ ഇന്നത്തേ ഈ അവസ്ഥയ്ക്കുള്ള കാരണത്തെ…………. !!!! തൂണിൽ ചാരി നിൽക്കുന്ന ദിവിയ്ക്ക് എതിരെ അവൾ നിന്നു………………… ഏട്ടാ….. അന്ന്….. അത്‌…… ഓർക്കുംതോറും ആ മിഴിയിൽ നിറയുന്ന ഭീതിയെ അടക്കികൊണ്ട് അവൾ പറയാൻ തുടങ്ങി…. വൈഗയും അലെയ്‌ദയും തമ്മിലുള്ള ബന്ധത്തെ പറ്റി… അവളുടെ ശത്രുതയെപറ്റി….. ഈ അവസ്ഥയെപറ്റി……. 💫💫💫💫💫💫💫💫💫💫💫💫💫💫 നാല് വർഷങ്ങൾക്ക് മുൻപ് ജേർണലിസം എടുത്ത് കോളേജിന്റെ പടിവാതിൽ ചവിട്ടുമ്പോൾ ഉള്ളിൽ ഒരു വലിയ ജേർണേലിസ്റ്റ് ആവണമെന്നുള്ള ആഗ്രഹമായിരുന്നു……

കൊടികളും വർണ്ണതോരണങ്ങളാലും ആ ക്യാമ്പസ് പുതിയ കുട്ടികളെ ഹൃദ്യമായി വരവേറ്റു…. ചുവന്നുപൂത്ത വാകയുടെ സൗന്ദര്യത്തിൽ ആ അങ്കണം അതീവ സുന്ദരിയായിരുന്നു………… റാഗിംഗ് നിരോധിച്ച കോളേജ് ആയതുകൊണ്ട് തന്നെ വലിയ പേടിയില്ലാതെയാണ് ഞാൻ അവിടേക്ക് ചെന്നത്………… ചെന്നപ്പോഴേ കണ്ടത്, പേടിച്ചരണ്ട ഒരു പെൺകുട്ടിയെയാണ്……അധികം നിറങ്ങൾ ഒന്നുമില്ലാത്ത ഒരു ചുരിദാറാണ് അവളുടെ വേഷം… നീളൻ മുടി നന്നായി പിന്നിയിട്ടിരിക്കുന്നു……. നീളൻമിഴികൾ വാലിട്ടെഴുതി നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും കാതിൽ ഒരു കുഞ്ഞ് സ്റ്റഡ് കമ്മലും ഇട്ടിട്ടുണ്ട്…. അമ്മയുടെ തോളിൽ കെട്ടിപിടിച്ച് കരഞ്ഞ അവളുടെ യടുക്കലേക്ക് യാന്ത്രികമായി കാലുകൾ നീണ്ടു…….

എന്താ എന്താ പറ്റിയെ???????? പെട്ടെന്ന് എന്റെ ചോദ്യം കേട്ട് ആ കുട്ടി ഒന്ന് നിവർന്നു നോക്കി… വീണ്ടും എങ്ങലോടെ അവൾ അമ്മയുടെ മാറിലേക്ക് ചാഞ്ഞു………. ഒന്നും പറയണ്ട കുട്ട്യേ,,,, ഞങ്ങൾ അങ്ങ് ഒരു ഉൾഗ്രാമത്തിൽ നിന്ന് വരുന്നെയാ, ഇവലും ഞാനും ജനിച്ചതും പഠിച്ചതുമൊക്കെ അവിടെയാ…….ഇതിപ്പോ എന്തോ ഒരു ഷിപ് കിട്ടിയിട്ട് ഇവിടേക്ക് വന്നതാ പഠിക്കാൻ….. ഇവിടെ എത്തിയപ്പോ മുതൽ ഇവൾ ഒരേകരച്ചിൽ……. പേടിയാണെന്ന്…. തിരികെ പോകാമെന്നൊക്കെയാ പറയുന്നേ………. ആദ്യായിട്ടാണെ ഒരു നഗരത്തിൽ……………. ഉള്ള അല്പ ജ്ഞാനത്തിൽ ആ അമ്മ പറഞ്ഞതൊക്കെ കേട്ടപ്പോൾ ശെരിക്കും ആ അമ്മയോട് ഒരു സ്നേഹം തോന്നിപോയി…… കൂടെ ആ കുട്ടിയ്ക്ക് അച്ഛനില്ല എന്നും കൂടി അറിഞ്ഞപോ എന്തോ ഒരു നിമിഷം അവളിൽ ഞാൻ എന്നെ കണ്ടു…..

അച്ഛനില്ലാതെ വളർന്ന എനിക്കറിയാമായിരുന്നു ആ വേദന…… ആ അമ്മയിൽ നിന്നവളെ അടർത്തി, എനിക്ക് നേരെ തിരിച്ച് ആ കണ്ണുകൾ തുടച്ച്, ഇനി ഞാനുണ്ടാകും എന്നും കൂടെ എന്ന് പറയുമ്പോൾ ആ മുഖം വിടരുന്നത് ഞാൻ അറിഞ്ഞു…………. എന്താ പേര്?????? വൈ…. വൈദേഹി…….. വിക്കി വിക്കി അവൾ പേര് പറഞ്ഞു …. ആഹാ നല്ലപേരാണല്ലോ… !എന്തിനാ വൈദേഹി പേടിക്കുന്നെ???? ഇനി പേടിക്കേണ്ട.. ഞാനുണ്ടാകും ട്ടോ………… അല്ല, ഏതാ ഡിപ്പാർട്മെന്റ്???? ജേർണേലിസം……. ഞാനും അത്‌ തന്നെ… !!!അപ്പോൾ ഇനി നമ്മൾ ഫ്രണ്ട്സ്….. !!! ഷേക്ക്‌ ഹാൻഡിനായി അവൾക്ക് നേരെ കൈ നീട്ടിയപ്പോൾ ആ കണ്ണുകൾ പാഞ്ഞത് പിന്നിൽ നിൽക്കുന്ന ആ പാവം അമ്മയിലേക്കായിരിന്നു…… ആ മുഖത്ത് ഒരു ആശ്വാസം പടരുന്നതറിയവേ അവളുടെ മുഖവും തിളങ്ങി……………..

ഷേക്ക്‌ ഹാൻഡ് നൽകി, അവളെ കെട്ടിപിടിച്ച് എന്നോട് ഞാൻ ചേർത്തുപിടിച്ചു….. അമ്മ ധൈര്യമായി പൊയ്ക്കോ….. ഇവളുടെ കാര്യം ഞാൻ ഏറ്റു………. അല്ലെ വൈദൂ???? എന്തോ ആ കുട്ടിയോട് എനിക്കത്രയ്ക്ക് അറ്റാച്ച്മെന്റ് തോന്നി…… ചിരിച്ചുകൊണ്ട് അവൾ തലയാട്ടിയതും ഞങ്ങൾ രണ്ടാളെയും നെഞ്ചോടടക്കി നെറുകയിൽ ഒരു മുത്തം നൽകി ആ അമ്മ……….. വന്ന കാറിൽ തന്നെ തിരികെ പോകുമ്പോൾ കണ്ണ് മറയും വരെ ആ കൈകൾ ഞങ്ങൾക്ക് ടാറ്റാ തന്നുകൊണ്ടിരുന്നു….. അമ്മ കണ്ണിൽ നിന്ന് മറഞ്ഞതും അവളിൽ വീണ്ടും ഏങ്ങൽ ഉയർന്നു…………. അയ്യേ,,, വലിയ കുട്ടികൾ കരയുവോ?? മോശം, മോശം………… അത്‌ ഞാൻ അമ്മയെ വിട്ട് ആദ്യായിട്ടാ….

ഏങ്ങലിനിടയിൽ അവൾ എങ്ങേനെയോ പറഞ്ഞൊപ്പിച്ചു …… സാരമില്ലാട്ടോ… ഇതിപ്പോ കണ്ണടച്ച് തുറക്കും മുൻപേ ദിവസങ്ങൾ പോകില്ലേ.. പിന്നേ അത്രയ്ക്കങ്ങട് ദൂരമില്ലല്ലോ.. നമുക്ക് ഇടയ്ക്കൊക്കെ പോകാടോ…. താൻ വിഷമിക്കാതെ………………. ആ തോളിൽ ആശ്വാസമായി ന്റെ കരം വീണതും നിറം മങ്ങിയ ഒരു പുഞ്ചിരി അവൾ എനിക്കായ് സമ്മാനിച്ചു…………. ഞങ്ങളുടെ വെൽകമിങ് ടൈമിൽ ഫൈനൽ ഇയർകാർക്ക് എക്സാം ആയതുകൊണ്ട് സൂപ്പർ സീനിയേഴ്സ് ആരും കോളേജിൽ ഉണ്ടായിരുന്നില്ല……….അതുകൊണ്ട് തന്നെ സ്ഥിരം കമന്റടികളും ചൂളം വിളികളും കുറച്ച് കുറവായിരുന്നു…… ഫസ്റ്റ് ഡേ ക്ലാസ്സ്‌ ആയി ഒന്നുമുണ്ടായിരുന്നില്ല ജസ്റ്റ്‌ എല്ലാരും പരിചയപ്പെട്ടു…..

വളരെ പെട്ടെന്ന് തന്നെ എനിക്കും എന്നോടൊപ്പം വൈദുവിനും ആ കോളേജിനോട് അടുക്കാൻ കഴിഞ്ഞു….. ഹോസ്റ്റലിലും ഞങ്ങൾ ഒരു റൂമിലായിരുന്നു…. അതുകൊണ്ട് തന്നെ ദിവസങ്ങൾ കഴിയവേ ഞങ്ങളുടെ സുഹൃത്ബന്ധവും ദൃഡമായികൊണ്ടിരുന്നു….. എന്റെ ഫോണിലേക്കായിരുന്നു ആ അമ്മ വിളിച്ചിരുന്നത്,,,,, ഒരു മകളായി തന്നെ അവരും എന്നെ കണ്ടു….. പയ്യെ പയ്യെ ഞങ്ങൾ രണ്ടും കൂട്ടുകാരിയിൽ നിന്നും സഹോദരങ്ങളായ് മാറി… അങ്ങെനെ ശാന്തമായി പോയ രണ്ട് മാസങ്ങൾക്ക് ശേഷം,,,,, ഇന്ന് വൈദുവിന്റെ പിറന്നാൾ ആയിരുന്നു….

കാലത്തെ അമ്മ വിളിച്ച് വിഷ് ചെയ്തു….. അമ്പലത്തിൽ പോകണമെന്ന് ചട്ടം കെട്ടി……… ഡേറ്റ് ആയതിനാൽ എനിക്ക് അവളുടെ കൂടെ അമ്പലത്തിലേക്ക് പോകാൻ കഴിഞ്ഞില്ല…………… ദാവണിയുടുത്ത്‍ നീണ്ട മുടി വിടർത്തിയിട്ട് തുമ്പിൽ ഒരു ചെറിയ കെട്ടിട്ട്, കുഞ്ഞുപൊട്ടും വാലിട്ടെഴുതിയകണ്ണുമായി അവൾ എനിക്ക് മുന്നിൽ വന്നു… തൊടാൻ പാടില്ലാത്തതുകൊണ്ട് കൈകൊണ്ട് സൂപ്പർ എന്നും പറഞ്ഞ് ഞാനവളെ യാത്രയാക്കി. ദേ പെണ്ണെ…..നിന്റെ കണ്ണനോട് പ്രാർത്ഥിക്കുമ്പോഴേ എന്റെ കാര്യം കൂടി മൂപ്പരോട് ഒന്ന് ഓർമിപ്പിച്ചേക്കണേ….. എന്ത് കാര്യം??? പുരികമുയർത്തി അവൾ ചോദിച്ചതും, ഞാൻ അവൾക്ക് മുന്നിലായി വന്നുനിന്നു…..

കള്ള കണ്ണനോട് എത്രയും പെട്ടെന്ന് എനിക്കും ഒരു കിടിലൻ ചെക്കനെ സെറ്റ് ആക്കിത്തരാൻ പറയണെന്ന്…… കള്ള ചിരിയോടെ ഞാനത് പറയുമ്പോൾ ആ പാവത്തിന്റെ മുഖം കൂർത്തിരുന്നു… ദേ, വൈഗേ വേണ്ടാട്ടോ… ന്റെ കണ്ണനെതൊട്ട് കളിക്കേണ്ട……….. ന്റമ്മോ !!ഞാനാരെയും തൊടാൻ വരുന്നില്ലേ… നീ പോകാൻ നോക്ക്. സമയം കളയാതെ പെട്ടെന്ന് ഇങ്ങ് വരണേ, കോളേജിൽ പോകാനുള്ളതാ… അറിയാലോ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സീനിയർസ് വരുന്ന ദിവസമാ..പോരാത്തതിന് ഇന്ന് ഫസ്റ്റ് അവർ നമുക്ക് അവരുടെ വെൽക്കമിങ്ങും….. ശോ……

ഞാനത്രയും പറഞ്ഞപ്പോഴേക്കും ആ മുഖത്തെ സന്തോഷം മാഞ്ഞുപോയി… ന്റെ പെണ്ണെ……ഇനി ഇക്കാര്യം പറഞ്ഞ് നല്ലൊരു ദിവസം ആ മുഖത്തെ ചിരി കളയല്ലേ………. നീ പോയി പ്രാർത്ഥിച്ചിട്ട് വാ.. ഞാൻ അപ്പോഴേക്കും ഫ്രഷ് ആവട്ടെ…. മ്മ് മ്മ്….. ഒരു മൂളൽ നൽകികൊണ്ട് അവൾ പോകുന്നതും നോക്കി ഞാൻ നിന്നു……,,,…. പറഞ്ഞു നിർത്തിയതും വൈഗയുടെ ശ്വാസം ഒന്നുയർന്നു…………… ആ തൂണിലേക്ക് അവൾ ചാഞ്ഞു….. വൈഗേ…… ഒന്നുമില്ല ദിവി ഏട്ടാ….വൈദു നെ കുറിച്ചോർത്തപ്പോൾ……. അവളുടെ ശബ്ദം ഇടറിയത് അറിയവേ അവന്റെ മനസിലേക്ക് പൊതിഞ്ഞുകെട്ടിയ ഒരു രൂപം കടന്നുവന്നു……. അതിന്റെയരികിൽ നെഞ്ചുപൊട്ടി കരയുന്ന ഒരമ്മയെയും…….

വീണ്ടും ഓർമകളിലേക്ക് അവൾ തിരിച്ചെത്തി…………………….. ആ ദിവസം….. ഒരുപാട് ജീവിതങ്ങളെ മാറ്റിമറിച്ച ആ ദിവസത്തിലേക്ക്……. ക്ഷേത്രത്തിൽ നിന്ന് വൈദേഹി ഹോസ്റ്റലിൽ എത്തിയപ്പോഴേക്കും വൈഗ കോളേജിൽ പോകാൻ റെഡി ആയിരുന്നു…. ആഹാ..എത്തിയോ ബർത്ത്ഡേ ഗേൾ??? കണ്ണാടിയിൽ നോക്കി ഐലൈനർ എഴുതുന്നതിനിടയിൽ വൈഗ ചോദിച്ചതിന് മറുപടി കിട്ടാഞ്ഞിട്ടാകണം അവൾ വൈദുവിനെ തിരിഞ്ഞ് നോക്കിയത്… ആ മുഖമാകെ മങ്ങിയിരിക്കുന്നത് കാൺകെ വൈഗ അവളുടെഅടുക്കലേക്ക് ചെന്നു…. എന്ത്പറ്റി ഡാ??? എന്താ പെട്ടെന്ന് മുഖത്തൊരു മങ്ങൽ????? ആ മുഖം ചൂണ്ടുവിരലിൽ ഉയർത്തി vaiga ചോദിച്ചു…. അത്‌… ക്ഷേത്രത്തിൽ വെച്ച്………

ക്ഷേത്രത്തിൽ എന്താ?????????? അത്‌,ഞാൻ ക്ഷേത്രത്തിൽ ചെന്നപ്പോ തൊട്ട് ഒരു ചെറുക്കൻ എന്റെ പിന്നാലെ ഉണ്ടായിരുന്നു………ആ ആലിന്റെ ചോട്ടിൽ വെച്ചാ ഞാൻ അവനെ ശ്രദ്ധിച്ചത്… ആദ്യം കാര്യമാക്കിയില്ല.. പ്രദക്ഷിണം കഴിഞ്ഞ് അമ്പലത്തിൽ നിന്നിറങ്ങിയപ്പോ പെട്ടെന്ന് അയാൾ എന്റെ മുന്നിലേക്ക് വന്നു… ഞാൻ… ഞാൻ അങ്ങട് പേടിച്ചു………… എന്നിട്ട്….??? ആകാംഷയോടെ വൈഗ ചോദിച്ചു… അയാളെന്റെ പേരും സ്ഥലവുമൊക്കെ ചോദിച്ചു???? എന്നിട്ട് നീ പറഞ്ഞോ???? ഹ്മ്ഹ്മ്…… പേടിയോടെ അവൾ ഇല്ല എന്ന് തലയാട്ടി…. എന്നിട്ട് എന്നിട്ട്???? എന്നിട്ട്, എന്നോട്…. നിന്നോട്????? എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു………

അമ്പടി കേമി…….. അപ്പോൾ പിറന്നാളായിട്ട് കണ്ണനെ മാത്രമല്ല ഒരു ചെറുക്കനെയും വളച്ചു ല്ലേ…………. ചിരിച്ചുകൊണ്ട് അവളെ നോക്കി അത്‌ പറഞ്ഞപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞുതൂകിയിരുന്നു………… അയ്യേ………… ഞാൻ ഒരു തമാശ പറഞ്ഞയല്ലേ? അപ്പോഴേക്കും കണ്ണ് നിറഞ്ഞേക്കുന്നു… ഇതുപോലൊരു തൊട്ടാവാടി പെണ്ണ്…. !!! അവളെ കെട്ടിപിടിച്ചു കൊണ്ട് അത്‌ പറയുമ്പോൾ വൈഗയുടെ മനസ്സിൽ വൈദേഹിയുടെ സ്ഥാനം കുറച്ചുകൂടി അഗാധതയിൽ നിറയുകയായിരുന്നു………. സമയം ഇല്ലാത്തതുകൊണ്ട് അന്ന് ആ ദാവണി ഇട്ടുകൊണ്ടായിരുന്നു വൈദേഹിയും വൈഗയും കോളേജിലേക്ക് പോയത്……….

പ്രതീക്ഷിച്ചതുപോലെ കോളേജ് ഗേറ്റ് കടന്നതും കണ്ടു, ഗ്യാങ് തിരിഞ്ഞിരിക്കുന്ന സീനിയർസ് കൂട്ടങ്ങളെ…………… കണ്മുന്നിലൂടെ കടന്നുപോകുന്ന ഓരോരുത്തരെയും അവർ പിടിച്ചു നിർത്തി ഓരോന്ന് പറയുന്നത് കണ്ടതും വൈദുവിന്റെ ശരീരം വിയർക്കാൻ തുടങ്ങി…. അവൾ ആകെ പേടിച്ചുപോയി എന്നുളത്തിനുള്ള തെളിവ് ആയിരുന്നു വൈഗയുടെ കൈയ്ക്ക് മേലുള്ള അവളുടെ കൈയുടെ പിടി മുറികിയത്…. ഒന്നുല്ലേടാ…… കണ്ണടച്ചുകൊണ്ട് അവളെ സമാധാനിപ്പിച്ചുകൊണ്ട് വൈഗ മുൻപോട്ട് നടന്നു.. കൂടെ വൈദുവും… പെട്ടെന്നാണ് വാകയുടെ ചുവട്ടിൽ ഇരുന്ന ഒരു ചേട്ടൻ ഞങ്ങളെ അവിടേക്ക് വിളിച്ചത്….

ആദ്യം ഒന്ന് ഞെട്ടിയെങ്കിലും വൈദുവിനെയും കൊണ്ട് ഞാൻ അവിടേക്ക് ചെന്നു…….. അവിടെ അവർ ആറു പേരുണ്ടായിരുന്നു… നാല് ചെറുക്കന്മാരും രണ്ട് പെൺകുട്ടികളും.. അതിൽ ഒരു ചേച്ചിയും മൂന്ന് ചേട്ടന്മാരും ഞങ്ങൾക്ക് നേരെ തിരിഞ്ഞു നിൽകുവായിരുന്നു… മറ്റ് തോളിൽ കൈ ഇട്ട് പിന്തിരിഞ്ഞ് ഇരിക്കുന്നു………………. എന്താടി നിന്റെ പേര്???? ആ ചേച്ചി വൈഗയോട് പേര് ചോദിച്ചു….. വൈഗ…….. നിന്റെയോ…… വൈ….. വൈ……….. പേടി കാരണം പാവത്തിന്റെ ശബ്ദം പുറത്തേക്ക് വന്നിരുന്നില്ല….. നിനക്കെന്താടി വിക്കുണ്ടോ??????? പെട്ടെന്ന് കൂട്ടത്തിലെ ഒരു ചേട്ടൻ ചോദിച്ചതും വൈഗ വൈദേഹി എന്ന് പറഞ്ഞു………. നിന്നോട് ചോദിച്ചോ??? ആരായാലും ചേട്ടന് പേര് അറിഞ്ഞാൽ പോരെ???? ഡീ……..

എന്റെ ചേട്ടന്മാരെ… ഈ സൈസ് റാഗിംഗ് ഒക്കെ പണ്ടേയുള്ളതല്ലേ.. മാറ്റി പിടിച്ചൂടേ???? ഡീ……. വൈഗയോട് ആ ചേട്ടൻ അലറിയതും പെട്ടെന്ന് ഒരു കൈ വന്ന് അവനെ തടഞ്ഞു… ഡാ റിക്സേ,, കണ്ടില്ലേ ഇന്നലെ വന്നവളുടെ അഹങ്കാരം…………. അപ്പോഴേക്കും തനിക്ക് നേരെ തിരിഞ്ഞിരുന്ന ആ മുഖങ്ങൾ അവർക്ക് മുന്നിൽ പ്രത്യേക്ഷമായി….. വെള്ളാരം കണ്ണുകളുള്ള ഒരു ചെറുപ്പക്കാരനും അവനോട് ചേർന്ന് ഇരിക്കുന്ന ഒരു പെൺകുട്ടിയും.. പാറിപ്പറന്ന അവളുടെ മുടിയഴയ്‌ക്കൊപ്പം അവന്റെ ചെമ്പൻ മുടികളും ഓളംതല്ലുന്നത് ഒരത്ഭുതത്തോടെ അവർ നോക്കിനിന്നു…..

എന്താണ് മക്കളെ വന്ന് കയറിയപ്പോഴേ ഓവർസ്മാർട്ട്‌ കളിക്കുവാണോ???? ആ പെൺകുട്ടി അത്‌ ചോദിക്കുമ്പോൾ അവന്റെ വെള്ളാരം കണ്ണുകൾ വൈഗയ്ക്ക് പിന്നിലെ വൈദുവിലേക്ക് നീളുകയായിരുന്നു………. സ്മാർട്ട്‌നെസ്സ് നല്ലതല്ലേ ചേച്ചി….. ഉരുളയ്ക്കുപ്പേരി പോലെയുള്ള അവളുടെ മറുപടി അത്രയ്ക്ക് രസിച്ചിട്ടില്ല എന്ന് ആ മുഖങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്…….. അമൃത് പോലും അധികമായാൽ വിഷമാണ് കുട്ടീ……… അല്ല, മക്കളുമാരുടെ ഡിപ്പാർട്മെന്റ് ഏതാ????? ജേർണേലിസം…… ആഹാ അപ്പോൾ നമ്മുടെ പിള്ളേരാണല്ലേ…???????? ഓഹ്…. ശെരിക്കും അത്‌ കേട്ടപ്പോൾ രണ്ടാളുമൊന്ന് ഞെട്ടി… പക്ഷെ, വിദഗ്ധമായി അത്‌ മറച്ചുകൊണ്ട് വൈഗ അവർക്ക് മുന്നിൽ നിന്നു..

അപ്പോഴും അവന്റെ കണ്ണുകൾ പേടിച്ചരണ്ട് നിൽക്കുന്ന വൈദേഹിയിലായിരിന്നു………. പ്രിൻസിപ്പൽ വരുന്നുണ്ടെ…… പെട്ടെന്ന് ആരോ വിളിച്ചു പറഞ്ഞതുകേട്ട് എല്ലാരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു……………. കൂടെ അവരും….. പക്ഷെ പോകും മുൻപേ അവന്റെ നോട്ടം വീണ്ടും അവളിലേക്കെത്തി…………. വൈഗേ…. എന്താടി?? എന്താ???? ക്ലാസ്സിലേക്ക് നടക്കവേ വൈദു അണയ്ക്കുവായിരുന്നു….. അത്‌… അത്‌.. ഞാൻ കാലത്ത് പറഞ്ഞ ആ ചെറുക്കനെ ഞാൻ കണ്ടു….. ഇവിടെവെച്ചോ????? മ്മ് മ്മ്….. എപ്പോ???? അത്‌… നമ്മളോട് പേര് ചോദിച്ച ആ കൂട്ടത്തിൽ….. അവിടേയോ??? മ്മ്… ആ പൂച്ചകണ്ണുള്ള ചേട്ടൻ…… ആാഹ്ഹ്… !!! ആ പറഞ്ഞത് ശെരിക്കും വൈഗയ്ക്ക് ഒരു ഷോക്കായിരുന്നു… ഒരു നിമിഷത്തെ അന്ധാളിപ്പിന് ശേഷം അവൾ വൈദുവിനെ ചേർത്ത് nനിർത്തി….

എന്റെ പൊന്ന് കൊച്ചെ.. ഇതുപോലെ ഒരു കിടിലൻ ചേട്ടനെ കിട്ടിയിട്ടാണോ നീ??? ശേ.. ഞാൻ വല്ലതും ആയിരുന്നെങ്കിൽ അമ്പലമെന്നൊന്നും നോക്കാതെ അപ്പോഴേ കേറി ഒരു കിസ്സടിച്ചേനെ…. അയ്യേ….. എന്ത് അയ്യേ? ആള് എന്നാ ലൂക്കാണെന്നേ????????? കിടിലൻ…… ഒന്ന് പോ പെണ്ണെ…. ഓ പിന്നേ……. അങ്ങെനെ ഓരോന്നും പറഞ്ഞ് അവർ ക്ലാസിലെത്തി….. രണ്ട് മാസത്തോടകം അവർ എല്ലാരോടും നല്ല കൂട്ടായിരുന്നു.. അതുകൊണ്ട് തന്നെ ക്ലാസ്സിലെ ശ്യാമിൽ നിന്നറിഞ്ഞു, ആ ഗ്യാങ്ങിനെ പറ്റി…. കോളേജിലെ ആൾറൗണ്ടർ ഗ്യാങ്…… അടിയ്ക്കടി, ഇടിയ്ക്കടി…. പാട്ടിനു പാട്ട്…. ഡാൻസിന് ഡാൻസ്………..

അങ്ങെനെ അങ്ങെനെ എന്തിനും ഒന്നാമത് നിൽക്കുന്ന ആറുപേർ… അതിനേക്കാളേറെ ചങ്കുപോലത്തെ കൂട്ടുകാർ…… തന്മയ് എന്ന തനു, വിഷ്ണുജിത്ത് എന്ന ജിത്തു, മരിയ, കിഷൻരാജ് എന്ന കിച്ചു റിക്സ് ജോൺ കൊട്ടാരത്തിൽ എന്ന റിക്സിച്ചായൻ…. ആൻഡ് ദി ലാസ്റ്റ് പേഴ്സൺ,, ഇവരുടെയൊക്കെ ചങ്കിടിപ്പായ കൂട്ടത്തിലെ യൂണിവേഴ്സിറ്റി ടോപ്പർ അലെയ്‌ദ അലോക് എന്ന ആലി…………….. ഇവര് ആറുപേരായിരിന്നു ആ കോളേജിന്റെ തന്നേ നാഡിയിടിപ്പ് എന്ന് പറയാം…….. ശ്യാമിൽ നിന്നവരെ kകുറിച്ച് കേട്ടുകൊണ്ടിരിക്കെയാണ് ക്ലാസ്സിലേക്ക് അവരുടെ വരവും……. ഒന്നിന് പിന്നാലെ ഒന്നായ് ആ ആറുപേർ…

ഏറ്റവുമൊടുവിലായ് തോളിൽ കൈയിട്ടുകൊണ്ട് റിക്സിചായനും ഇച്ചായന്റെ ആലികൊച്ചും…………… !!!!! ക്ലാസ്സിലേക്ക് വന്ന അവരുടെ നോട്ടം അവർ രണ്ടുപേരിലേക്ക് തന്നെ ആയിരുന്നു……………. പ്രത്യകിച്ചവന്റെ…….. !!!ആ വെള്ളാരം കണ്ണുകൾ വൈദേഹിയിൽ തന്നെ കുടുങ്ങിപോയിരുന്നു ഇതിനോടകം തന്നെ… !!!! ഓരോരുത്തരെ പരിചയപ്പെടുന്ന സെക്ഷൻ ആയിരുന്നു ആദ്യം……………. ഓരോരുത്തരായി അവരവരുടെ പേര് പറഞ്ഞു…… ഒടുവിൽ ആ ഊഴം വൈഗയിലെത്തി….അവൾക്ക് ശേഷം വൈദേഹിയിലേക്കും…….. ആ സ്വരം കേൾക്കാൻ കൊതിച്ചവന് മുൻപിൽ ആ നാദം ഒരു കുളിർമഴയായി പെയ്തിറങ്ങി………………. പരിചയപ്പെട്ട് കഴിഞ്ഞ് ചെറിയ ചെറിയ ടാസ്ക് ചെയ്യൽ പരിപാടിയായിരുന്നു…

അതിന് ആദ്യത്തെ നറുക്ക് വീണതോ വൈദുവിനും….. പേടിച്ചരണ്ട് മുന്നിലേക്ക് ചെന്ന അവളെ ആലി തന്നോട് ചേർത്ത് നിർത്തി………. ആഹാ… എന്തോന്നാ ഇത് വിറയലിന്റെ അംബാസിഡർ വല്ലതും ആണോ?????? ഹോ..എന്റെ കൊച്ചെ ഇങ്ങെനെ പേടിക്കാൻ ഞങ്ങൾ ചെകുത്താൻമാരോന്നുമല്ല………… മനുഷ്യർ തന്നെയാ…………….. എന്തോ അത്‌ കേട്ടിട്ടും അവളുടെ പേടിയ്ക്ക് കുറവൊന്നും വന്നില്ല… തന്റെ അരികിലുള്ള അവന്റെ സാമീപ്യം ആ മനസിനെ വല്ലാതെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു………………………. അലെയ്‌ദ ആർ യൂ ഓക്കേ?????????? മ്മ് മ്മ്…. എന്താ ഇപ്പോ മോൾക്ക് തോന്നുന്നേ???? അത്‌…എന്തോ വല്ലാതെ വല്ലാതെ തോന്നുന്നു നിക്ക്…….. ഹേയ് പേടിക്കേണ്ടാട്ടോ… ഒരു കുഴപ്പവുമില്ല………. നൗ യൂ ടേക്ക് റസ്റ്റ്… !!! ഐസിയു വിന് പുറത്തേക്ക് ഡോക്ടർ രശ്മി ഇറങ്ങി അഭിയെ അടുത്തേക്ക് വിളിച്ചു…….

അഭിയുടെ കൊളീഗ് ആണ് രശ്മി…. മോളെ.. എന്റെ കുഞ്ഞിന്????? ഏയ്, പേടിക്കാനൊന്നുമില്ല ശ്രീ ആന്റി… അഭി പറഞ്ഞുകാണുമല്ലോ,,, എന്തോ പണ്ടത്തെ പോലെ സഹിക്കാൻ കഴിയാത്ത ഒന്ന് ആ മനസ്സിനെ വല്ലാതെ ഉലച്ചിരിക്കുന്നു, അത്‌ പയ്യെ ആ തലച്ചോറിലെ ന്യൂറോണിനെയും ബാധിച്ചു…………. മോളെ എന്റെ ആലി…. തല്കാലം പേടിക്കാനില്ല അങ്കിൾ, ബട്ട്…. ഓപ്പൺ ആയി പറയാലോ….,,ആലിയ്ക്ക് മുന്പിലുള്ളത് ഒരു വല്ലാത്ത സിറ്റുവേഷനാണ്…. ഒരിക്കൽ ഡിപ്രെഷനിലേക്ക് വരെ വീണ കുട്ടി ആയതുകൊണ്ട് നമുക്ക് റിസ്ക് എടുക്കാൻ കഴിയില്ലാ …. മോള് പറഞ്ഞുവരുന്നത്….. അത് ജോയ് അങ്കിൾ,,, അഭി എന്നോട് നടന്നതൊക്കെ പറഞ്ഞു……….

ദിവിയുടെ പ്രവൃത്തിയാകണം ഒരുപക്ഷെ ആലിയെ ഇത്രയും തളർത്തിയത്…. സൊ.. ഇനി അങ്ങെനെഒരു അവസ്ഥ ഉണ്ടാകാൻ പാടില്ല…. രശ്മി???? അതേ അഭി…….. ഇവിടുന്ന് ഇറങ്ങിക്കഴിഞ്ഞാൽ അവളുടെ ആരോഗ്യം പൂർണ്ണമായും ശെരിയാകുന്നതുവരെ ദിവിയോ ആ കുടുംബത്തിലെ ആരും അവളുടെ കണ്മുന്നിലേക്ക് വരാൻ പാടില്ല…… വാട്ട്‌???? അല്ലു ഉൾപ്പെടെ ആദിശൈലം ആകെ ഞെട്ടിയിരുന്നു…. അതേ അങ്കിൾ,,നന്ദ ആന്റിയ്ക്ക് അറിയാം…… ആന്റിയുടെ സഹായത്തോടെയാണ് ഞങ്ങൾ അവളെ ട്രീറ്റ് ചെയ്തത്…. ആ മനസ്സിൽ ഇപ്പോഴുള്ള ചിന്ത അവളെ എല്ലാരും അവിശ്വസിച്ചു എന്നാണ്…

ആ ചിന്ത നിങ്ങളെ കാണും തോറും അവളിൽകൂടുകയാണ് ചെയ്യുന്നത്… അതൊരുപക്ഷേ, അവളെ കൊണ്ടെത്തിക്കുക ഒരു കൊലപാതകത്തിലേക്കോ ആത്മഹത്യയിലേക്കോ ആകാം….. രശ്മിയുടെ വാക്കുകൾ പേമാരിയായി ആ കുടുംബത്തിന്മേൽ പതിഞ്ഞു… താഴേക്ക് ഊർന്നുവീഴാൻ തുനിഞ്ഞ ശ്രീയെ അല്ലു താങ്ങുമ്പോൾ ആ അച്ഛന്റെ മനസ്സ് തന്റെ കുഞ്ഞിനായി ഉരുകുകയായിരുന്നു…. ഡോക്ടർ ഞാൻ അവളെയൊന്ന് കണ്ടോട്ടെ… യാ അങ്കിൾ… ബട്ട് അവളെ ഉണർത്തരുത്…. മ്മ് മ്മ്… ശ്രീയുമായി അല്ലു ഐസിയൂ വിന്റെ അകത്തേക്ക് പ്രവേശിച്ചു….

ഇതേസമയം വൈഗയിൽ നിന്ന് കേട്ട കഥകൾ ദിവിയുടെ മനോനില തെറ്റിച്ചുകൊണ്ടിരിക്കുകയായിരുന്നു…. തന്റെ ആലിയ്ക്ക് എങ്ങെനെ ഇങ്ങെനെ ആകാൻ കഴിഞ്ഞു എന്ന ചിന്ത ആ തലച്ചോറിനെ ഓരോ നിമിഷവും വരിഞ്ഞുമുറുകി……… ആശുപത്രിയിൽ ഐസിയൂ വിന്റെ വാതിൽക്കൽ ചെന്ന് നിന്നതും തന്നെ ദഹിപ്പിച്ചുനോക്കുന്ന ദേവുവിനെയും കൂടി കണ്ടതോടെ അവന് സ്വയം നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങി………. 💖💖 (തുടരും )

അലെയ്പായുദേ: ഭാഗം 11

Share this story