അലെയ്പായുദേ: ഭാഗം 14

അലെയ്പായുദേ: ഭാഗം 14

എഴുത്തുകാരി: നിരഞ്ജന R.N

രാത്രിയുടെ ശാന്തതയിൽ മയങ്ങിയിരുന്നു ആദിശൈലം………………. ഹോസ്പിറ്റലിൽ നിന്ന് അല്ലുവും നന്ദയും ഒഴികെ ബാക്കിയെല്ലാവരും വൈകുന്നേരം വീട്ടിലേക്ക് തിരികേ വന്നു.. വരില്ല എന്ന് വാശിപിടിച്ച ശ്രീയെ അല്ലുവായ് തന്നെ പറഞ്ഞുവിട്ടു…………………………. എന്തായെടോ അവിടുത്തെ കാര്യങ്ങൾ? മറുതലയ്ക്കൽ കേട്ട ശബ്ദത്തിന് മറുപടി കൊടുക്കുമ്പോൾ ആ കണ്ണുകളിൽ കനലാളുകയായിരുന്നു………….. എല്ലാം നമ്മൾ തീരുമാനിച്ചതുപോലെയാണ് നടക്കുന്നത്…അപ്രതീക്ഷിതമാണെങ്കിലും ഇന്നവൾക്ക് കിട്ടിയ ആ ഷോക്ക് മാത്രം മതിയായിരുന്നു അവരുടെ സന്തോഷങ്ങൾ ഇല്ലാതാകാൻ……… !!! പകയെരിയുന്ന ആ വാക്കുകൾ മറുതലയ്‌ക്കൽ ഉണ്ടായിരുന്ന രൂപത്തിന് നൽകിയ ആനന്ദം ആ ചുണ്ടിൽ വിരിഞ്ഞ അട്ടഹാസത്തിൽ തന്നെ വ്യക്തമായി ….

ഇനി അവിടെയൊരു സന്തോഷവും ഉണ്ടാകില്ല….. ഉണ്ടാവാൻ നമ്മൾ സമ്മതിക്കില്ല…. നഷ്ടപ്പെടുത്തിയ നമ്മുടെ സന്തോഷങ്ങൾക്ക് ആദിശൈലം മറുപടി പറയാൻ കിടക്കുന്നതേയുള്ളൂ, അവരുടെ നാശം വഴി………. പുച്ഛം നിറഞ്ഞ ചിരിയോടെ ആ രൂപം ചുവരിലെ മാലയിട്ട ഫോട്ടോയിലേക്ക് നോക്കി…… തന്നിൽ നിന്നകന്നുപോയ തന്റെ പ്രിയപ്പെട്ട ആ മുഖം ആ കണ്ണുകളിൽ നിറച്ച പകയുടെ ലഹരി ആ രാത്രിയെ പോലും ഇരുളിലാക്കി……… ഇരുളിന്റെ മറപറ്റി മയങ്ങിയ അല്ലുവിന്റെ കണ്ണ് വെട്ടിച്ച് ഐസിയൂ വാതിൽ തുറക്കുമ്പോൾ ആ ഇരുണ്ട രൂപത്തിനൊരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ…… അകത്ത്‌ കിടക്കുന്ന അലെയ്‌ദ….. !!അവൾക്കായി ആ രൂപം അകത്തേക്ക് പ്രവേശിച്ചു…..

അരണ്ട വെളിച്ചത്തിൽ മയങ്ങി കിടക്കുന്ന അവളെ ഭ്രാന്തമായ പ്രണയത്തോടെ ആ മിഴികൾ നോക്കിനിന്നു…… ഇല്ല ആലി………. മറ്റൊന്നിനും വിട്ട് കൊടുക്കാതെ നിന്നെ സ്വന്തമാക്കണം എനിക്ക്………. അതിനായ് ഇനി അധികം സമയം എടുക്കില്ല ഞാൻ…. മനസ്സിലൊളിപ്പിച്ച പ്രണയം നിന്നോട് ഞാൻ പറയും, പക്ഷെ അതിന് മുൻപ് അവസാനിപ്പിക്കേണ്ടതുണ്ട് എനിക്ക് ചില കളികൾ………… !!അതിന് ശേഷം വന്നിരിക്കും ഞാൻ നിന്റെ അരികിലേക്ക്…………… അടഞ്ഞുകിടന്ന കൺപോളകളിൽ മെല്ലെമുത്തി, നെറുകയിൽ തലോടിക്കൊണ്ട് അവൻ തിരിഞ്ഞുനടന്നു….. അവളിൽ ഒളിച്ച പുഞ്ചിരി തിരിച്ചറിയാതെ…………………. ഇടത് കൈ ഗിയറിൽ അമർത്തുമ്പോൾ അവന്റെ ലക്ഷ്യം ഒന്ന് മാത്രമായിരിന്നു…………………

അവിടേക്ക് കാർ പായിക്കവേ ആ ഹൃദയം തന്റെ നല്ലപാതിയ്ക്കായി മുറവിളി കൂട്ടി… കഴിഞ്ഞുപോയ നാല് വർഷങ്ങൾ താൻ കൊണ്ടാടുന്ന വേഷം അഴിച്ചുവെക്കാനുള്ള സമയം ആയിരിക്കുന്നു എന്നറിയും തോറും ആ മിഴികൾ ഒരേസമയം നിരാശയാലും സന്തോഷത്താലും ആർദ്രമായി…… ആടിക്കൊഴുപ്പിച്ച വേഷത്തിന്റെ അവസാനം എപ്പോഴോ തനിക്ക് പ്രിയപ്പെട്ട ഒന്നിനെ എന്നന്നേക്കുമായി ഉപേക്ഷിക്കുന്നതിന്റെ വേദനയോടൊപ്പം ലക്ഷ്യം പൂർത്തിയായതിന്റെ സന്തോഷവും ആ ഹൃദയത്തിൽ അലതല്ലി………… ഇതേസമയം തന്റെ അരികിൽ നിന്ന് പോയവന്റെ സാമീപ്യം നൽകിയ പുഞ്ചിരിയാലെ അവൾ കണ്ണ് തുറന്നു….. നമ്മുടെ ഒളിച്ചുകളി അവസാനിപ്പിക്കാൻ ഞാനും ആഗ്രഹിക്കുന്നുണ്ട്….. ഏകദേശം അതിനുള്ള അവസരവും അടുത്തെത്തി…………………

കാത്തിരിക്കയാണ് ഞാനും ആ കൈകളിൽ കൈ ചേർത്ത് ഒരിക്കൽ നഷ്ടപ്പെട്ടതൊക്കെ വീണ്ടും തിരികെ നേടുവാൻ………………… എനിക്കായ് ഒളിപ്പിച്ച ആ പ്രണയസാഗരത്തിൽ നിന്റെ കൈകൾ പിടിച്ച് മുങ്ങിത്താഴാൻ……. നിന്റെ നഗ്നമാറിലെ വിയർപ്പുകണങ്ങളിൽ മുഖം പൂഴ്ത്തി നിന്റേത് മാത്രമായി മാറാൻ… സുമഗലിയായ് കണ്ണടയും വരെ നിന്റെ പെണ്ണെന്ന ഖ്യാതി നേടുവാൻ… അങ്ങെനെ അങ്ങെനെ നീ എന്ന പുരുഷനിൽ മാത്രം അലിയാൻ വെമ്പുന്ന പെണ്ണിലേക്ക് ദൂരം കുറയുകയാണ് പ്രിയനേ……… അവളുടെ മിഴികൾ ആ മൊഴികൾ പറയവേ നാണത്താൽ കൂമ്പിയിരിന്നു…………. എന്താണ് അലെയ്‌ദ അലോക്‌നാഥിന് ഉറക്കമൊന്നുമില്ലേ?????? പെട്ടെന്ന് കേട്ട ശബ്ദം അവളിൽ ആദ്യം ഞെട്ടൽ ഉണ്ടാക്കിയെങ്കിലും ശബ്ദത്തിനുടമയെ കണ്ടതും ആ മുഖത്തെ പരിഭ്രാന്തി വിട്ടകന്നു……

എന്താടോ ഉറക്കമില്ലേ? അതോ കള്ളമരുന്ന് കുത്തിവച്ചതുപോലെ ഉറക്കഗുളികയും കുത്തിവെക്കണോ?????? കൂർപ്പിച്ച മുഖവുമായി രശ്മി വന്നതും കള്ളച്ചിരിയോടെ അവളെ ആലി കെട്ടിപിടിച്ചു…. ഒരു നല്ല കാര്യത്തിനല്ലേ മുത്തേ.. ഇല്ലേല് ഞാനെന്റെ ചേച്ചിപ്പെണ്ണിനെ ഇങ്ങെനെ ബുദ്ധിമുട്ടിക്കുമോ…..???? അവളുടെ നെറ്റിയിലേക്ക് ചെറുതായ് തട്ടി കുസൃതിയോടെ ആലി പറഞ്ഞതുകേട്ട് രശ്മിയ്ക്ക് ദേഷ്യമാണ് വന്നത്… ദേ, ആലി… എല്ലാം തവണയും പോലെ അല്ല…ഇത് ഇത്തിരി കൂടിപ്പോയി…. പാവം… വീട്ടുകാര് എന്തോരം പേടിച്ചു ന്ന് അറിയുവോ???? ശ്രീ ആന്റി എന്നാ കരച്ചിലായിരിന്നു.. കണ്ട് നിൽക്കാൻ തോന്നിയില്ല….. ആ കരച്ചില് കണ്ടപ്പോ ശെരിക്കും എനിക്ക് നിന്നെയും നിന്റെ ആ ചേട്ടനെയും കൊല്ലാനാ തോന്നിയെ…….

ദേഷ്യത്തോടെ ആലിയുടെ കവിളിനൊരു കുത്ത് കൊടുത്തു കൊണ്ട് രശ്മി പറഞ്ഞതും ഒട്ടിച്ചുവെച്ച ട്രിപ്പൊക്കെ ഊരികളഞ്ഞ് ആലി രശ്മിയെ കെട്ടിപിടിച്ചു….. ദേ എന്റെ അഭിയേട്ടനെ കൊന്നാലുണ്ടല്ലോ.. പാവം.ഒരിത്തിരി വട്ട് ഉണ്ടെന്നേയുള്ളൂ ആള് പാവമാ…. ഡീ….. രശ്മിയുടെ കാതോരമായി ആലി പറഞ്ഞതും പിറകിൽ നിന്നൊരു വിളി കേട്ടതും ഒന്നിച്ചായിരുന്നു….. അഭിയേട്ടൻ…. !! നാക്ക് കടിച്ചുകൊണ്ട് ആ ചുണ്ടുകൾ ആ പേര് മന്ത്രിക്കവേ, ആ കൈകൾ അവളുടെ കാതിൽ പിടിയിട്ടിരുന്നു…. ഹാ, ഡീ എനിക്ക് വട്ടാ… അതുകൊണ്ടാണല്ലോ നിന്റെ ഈ തോന്നിവാസങ്ങൾക്ക് ഞാൻ കൂട്ട് നിൽക്കുന്നത് പാവം എന്റെ വീട്ടുകാരെ വേദനിപ്പിച്ചുകൊണ്ട്……..

അത്‌ പറയുമ്പോൾ ആ ശബ്ദം വല്ലാതെ ഇടറിയിരുന്നു… അത്‌ തിരിച്ചറിഞ്ഞതുകൊണ്ടാകാം ആലിയുടെ കൈകൾ അഭിയെ വലയം ചെയ്തത്…. എന്നാലും ഇതിത്തിരി കൂടിപോയില്ലേ മോളെ???.. ഏട്ടാ…… അവന്റെ ഇടറിയ സ്വരം അവളിലേക്ക് പകർന്നതുപോലെ ആ ശബ്ദം തീരെ നേർത്തു………..പകൽ സംഭവിച്ച കാര്യങ്ങളിലൂടെ വീണ്ടും ആ മനസ്സുകൾ ചലിച്ചു…. അഭിയേട്ടാ………… ജിയയുടെ ആ വിളിഉയർന്നുകേട്ടതും ഞെട്ടലോടെ ജിയയെ നോക്കിയവർ കാണുന്നത് നിലത്ത് ഒരിറ്റ് ശ്വാസത്തിനായി പിടയുന്ന അലെയ്‌ദയെ ആയിരുന്നു…. മോളെ….. അലർച്ചയോടെ ശ്രീ അവളെ തന്റെ മടിയിലേക്ക് കിടത്തി………… സിപിആർ നൽകാനായി ചുണ്ടോട് മുഖം കൊണ്ട് പോയ നിമിഷം അവൾ പറഞ്ഞത് ഒരേ ഒരു വാക്കായിരുന്നു ഷിഫ്റ്റ്‌ ടു ഹോസ്പിറ്റൽ……

ഞെട്ടലോടെ അവളെ നോക്കിയ ആ നിമിഷം അവനറിയുകയായിരുന്നു ആ കണ്ണുകളിലേ തീക്ഷ്ണതയെ….. ജെവിയെ കൂട്ട് വിളിച്ചത് തങ്ങളെ ഫോളോചെയ്യുന്നവരെ തത്കാലത്തേക്ക് കുറച്ച് വട്ട് കളിപ്പിക്കാനായിരുന്നു……………… രശ്മിയെ നേരത്തെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചതുകൊണ്ട് ഐസിയൂ വിലെ ഒരു ബെഡ് നേരത്തെ ഒപ്പിച്ചുവെക്കാൻ സാധിച്ചു…. പിന്നീടങ്ങോട്ട് അരങ്ങേറിയത് നാടകങ്ങൾ……. കാലം കുറച്ചായി ആടുന്ന വേഷങ്ങളുടെ മോടിപിടിപ്പിച്ച രൂപം………….. എല്ലാമോർക്കവേ അവളിൽ ഒരു നിറംമങ്ങിയ പുഞ്ചിരി പടർന്നു…… കാലം എത്രയായി മോളെ നമ്മൾ ഈ നാടകം….. ഒരിക്കൽ എന്നന്നേക്കുമായി നിന്നിൽ നിന്ന് പിടിവിട്ടുപോയ ഒരു അസുഖത്തിന്റെ പേരിൽ ഇന്നും നീ കാരണം തീ തിന്നുന്ന കുറേമനുഷ്യരുണ്ട്…..

അവരെ കുറിച്ചോർക്കുമ്പോൾ…………… ആലിയെ നെഞ്ചോട് ചേർത്ത്പിടിച്ചുകൊണ്ട് അഭി പറയുമ്പോൾ രശ്മിയുടെ മനസ്സിൽ തെളിഞ്ഞത് ആലിയെ ആദ്യമായ്ക്കണ്ടതായിരുന്നു………….അഭിയുടെ കൂടെ എംബിബിസ് പഠിച്ചുകൊണ്ടിരുന്ന ടൈമിൽ അവധിദിവസങ്ങളിൽ അവന്റെ കൈ തുമ്പിൽ പിടിച്ചുകൊണ്ട് വരുന്ന ഒരു വായാടി പെണ്ണ്…. ആരോടും കൂട്ട് കൂടുന്ന കുസൃതികുടുക്ക…………….. മനസ്സിൽ പ്രണയം നാമ്പിട്ട നാളുകളിൽ പരസ്പരം സംസാരിക്കാൻ അവർ കണ്ടെത്തിയ വഴിയും കൂടിയായി പിന്നീട് ആലി മാറിയപ്പോൾ അനാഥയാണെന്ന തോന്നലിൽ നിന്ന് അവൾ പതിയെ മുക്തി നേടുകയായിരുന്നു… കൂടെപ്പിറപ്പിന്റെ സ്ഥാനം കൈയേറിയവളെ എപ്പോഴോ മനസ്സിന്റെ സമനില തെറ്റി പാതി കേൾവി ശക്തിയില്ലാതെ കാണേണ്ടിവന്നപ്പോൾ സഹിക്കാൻ കഴിഞ്ഞിരുന്നില്ല…..

പതിയെ പതിയെ തന്റെ കൂടെ ശ്രമഫലമായി അവൾ ജീവിതത്തിലെക്ക് തിരികെ വന്നു………. പൂർണ്ണമായും ആരോഗ്യം വീണ്ടെടുത്തപ്പോൾ കൂടെയുണ്ടയായിരുന്ന ഞങ്ങളോട് പറഞ്ഞത് ഒരേഒരു കാര്യമായിരുന്നു…. തന്നിലെ രോഗത്തെ പൂർണമായും ഇല്ലാതാക്കിയെന്ന കാര്യം മറ്റാരെയും അറിയിക്കരുതെന്ന്.. വീണ്ടും എപ്പോൾ വേണമെങ്കിലും അത്‌ തിരികെ വരാനിടയുടണ്ടെന്ന് അറിയിക്കണമെന്ന്………. അന്നുമുതൽ ഇന്നോളം നാല് വർഷക്കാലം തങ്ങൾ മൂന്നുപേരിലും ഒതുങ്ങിക്കൂടിയ രഹസ്യമായി ആ സത്യം നിലകൊണ്ടു… ഒരുപക്ഷെ എന്തിനെന്നു പോലുമറിയാതെ ഞങ്ങൾ അവളോടോപ്പം നിന്നു എന്ന് വേണം പറയാൻ…….. അഭിയുടെ മാറിൽ ചേർന്നുകിടക്കുന്ന അവളുടെ നെറുകയിൽ തലോടിക്കൊണ്ട് രശ്മി കഴിഞ്ഞകാല ഓർമകളെ അയവിറക്കി……

എന്തിനായിരുന്നു ആലി ഇതൊക്കെ….??? നിനക്കുറപ്പുണ്ടോ ഇനിയും കഴിഞ്ഞുപോയതൊക്കെ വെളിച്ചത്ത് കൊണ്ടു വരാൻ കഴിയുമെന്ന്???? അഭിയുടെ ആ ചോദ്യം അവളുടെ മുഖത്ത് വരുത്തിയ ഭാവവ്യത്യാസം ഒരുവേള അവരെ രണ്ടാളെയും ഭീതിയിൽ ആഴ്ത്തി……… കഴിഞ്ഞനാല് വർഷം…..സന്തോഷമെന്തെന്ന് അറിഞ്ഞിട്ടില്ല ഞാൻ…… കണ്ണടയ്ക്കുമ്പോഴൊക്കെ കണ്മുന്നിൽ വരുന്ന രൂപത്തിന് ഒരു പാവം പെണ്ണിന്റെ രൂപമുണ്ട്…………….എന്നെ അനുഗ്രഹിക്കുന്ന ഓരോ കരങ്ങളിലും ഞാനറിയുന്നത് എനിക്കായ് ശാപവാക്കുകൾ ചൊരിഞ്ഞ ഒരമ്മയുടെ കോപത്തെയാണ്……….. എനിക്കറിയണം ഏട്ടാ,,, ആരാണ് എന്നെ ചതിച്ചതെന്ന്??????? ഞാനുൾപ്പെടെ ഒരുപാട് ആളുകളുടെ ജീവനും ജീവിതവും ചവിട്ടിയരച്ചിട്ട് ആര് എന്ത് നേടി എന്ന് എനിക്കറിയണം……

എന്റെ സൗഹൃദം…. ജീവിതം… എല്ലാം എന്നിൽ നിന്ന് തട്ടിയെറിഞ്ഞത് ആരാണെന്നെനിക്കറിയണം………കഴിഞ്ഞ നാല് വർഷം ഞാൻ കാത്തിരുന്നത്……… അഭിനയിച്ചത് എല്ലാം എല്ലാം അതിനായിരുന്നു………………….. കള്ളങ്ങൾ പറഞ്ഞ് എനിക്ക് എന്റെ ജീവിതം നശിപ്പിച്ച അവളുടെ വരവിനായി………………..എനിക്ക് അവകാശപ്പെട്ട ഇന്റെർണ് ഷിപ്പും നേടി എസിൽ നിന്നും വന്ന വൈഗയുടെ നാവിൽ നിന്ന് തന്നെ അറിയണം എനിക്കെല്ലാം…….. പറഞ്ഞുതീരുമ്പോൾ ആ കണ്ണുകൾ ആരെയൊക്കെയോ ഭസ്മീകരിക്കാനുള്ള അഗ്നി സ്വയം സംഭരിക്കുകയായിരുന്നു……. പക്ഷെ മോളെ……… വൈഗയ്ക്ക് ഇതിൽ പങ്കുണ്ടെന്ന് നീ വിശ്വസിക്കുന്നെങ്കിലും ദിവി… അവൻ അവന്റെ കൂട്ടുകാരന്റെ പെങ്ങളെ അവിശ്വസിക്കാത്തിടത്തോളം കാലം അവൾക്ക് സ്വയം സംരക്ഷണമായി അവനുണ്ടാകും…….

തന്റെ ആദി അഭി പങ്കുവെക്കുമ്പോൾ ആലിയിൽ nനിറഞ്ഞത് പുച്ഛമായിരുന്നു…. ആരൊക്കെ ആർക്കൊക്കെ കാവൽ നിന്നാലും അലെയ്‌ദ നിശ്ചയിച്ചതിനൊന്നും ഒരു മാറ്റവും ഉണ്ടാകില്ല ഏട്ടാ………………. എനിക്ക് നഷ്ടപ്പെട്ടതിനൊക്കെ പകരം ചോദിച്ചില്ലെങ്കിൽ പിന്നേ ഈ സിരകളിലോടുന്ന രക്തത്തോട് പോലും ഞാൻ കൂറില്ലാത്തവളായി പോകും………… ആലി…. പിന്തിരിപ്പിക്കാനായി കഴിഞ്ഞ നാല് വർഷമായി ശ്രമിക്കുന്നതല്ലേ ചേച്ചി? ഇനിയും വേണ്ടാ….. എനിക്ക് നഷ്ടപെട്ടതൊക്കെ നിങ്ങൾക്കും അറിയാവുന്നതല്ലേ…. എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞതിനെ മറക്കാൻ ഞാൻ അലെയ്‌ദ അല്ലാതാകണം…………….. പകയോടെ അവൾ അവർക്ക് നേരെ തിരിഞ്ഞു……

ഞങ്ങൾക്ക് അറിയുമോ???? വർഷങ്ങൾക്ക് മുൻപ് ഓർമ തിരികെ കിട്ടിയ നിമിഷം മനസ്സിൽ കോറിയിട്ടതാണ് ഞാനത്.. പക്ഷെ അപ്പോഴേക്കും അവൾ പറന്ന്കഴിഞ്ഞിരുന്നു……….. പിന്നേ അവളെ കാത്തുള്ള നാളുകൾ… അവളിലൂടെ എന്നെ തകർത്തവരിലേക്ക്…….. അതായിരുന്നു എന്റെ പ്ലാൻ… ആലി, നിന്നെ ഞങ്ങൾക്ക് മനസ്സിലാകും…. ചെറിയമ്മയുടെ മോളിൽ നിന്ന് ഇതിൽ കുറവ് ഞങ്ങൾ പ്രതീക്ഷിക്കുന്നുമില്ല.. പക്ഷെ ഇപ്പോഴും എനിക്ക് അറിയാത്തത് ഒന്നുമാത്രമാ…എന്തിനും നിന്നോടൊപ്പം ഞങ്ങൾ ഉണ്ടാകില്ലേ? പിന്നെയും എന്തിനാ നീ എല്ലാരിൽ നിന്നും എല്ലാം ഒളിക്കുന്നത്? ദിവിയിൽ നിന്നുപോലും…….. അവന്റെ ആ സംശയത്തിന് അവൾക്ക് ഉത്തരമില്ലായിരുന്നു ഒരു പുഞ്ചിരിയല്ലാതെ……..

ഉറക്കം വരുന്നു എന്ന് പറഞ്ഞ് ബെഡിലേക്ക് ചായുമ്പോൾ ആ മനസ്സ് ചില കണക്കുകൂട്ടലിലായിരുന്നു………… ജീവിതത്തിൽ ഒരിക്കൽ തെറ്റിയ ചില കണക്കുകളുടെ കൂട്ടികിഴിക്കൽ……. ഈ സമയം മറ്റൊരിടത്ത് ആഘോഷമായിരുന്നു… ശത്രുക്കളുടെ വേദനയിൽ ആറാടികൊണ്ട് ബിയറിന്റെ കുപ്പികൾ പൊട്ടിക്കുമ്പോൾ അവരറിഞ്ഞിരുന്നില്ല അവർക്കായി ഒരുങ്ങിയ കെണികളെക്കുറിച്ച്……..

(തുടരും ) എന്റെ സൈക്കോയെ തല്കാലം കുറെകാലത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്……. ഈ പാർടിൽ ഞാൻ പറഞ്ഞ ഹിന്റ്സ് വെച്ച് ഒന്നാലോചിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും യഥാർത്ഥ വില്ലന്മാരെ.. പിന്നേ ഞാനായി അത്‌ ഇപ്പോഴേ പറയണോ വേണ്ടയോ എന്നാലോചനയിലാണ്…. ഈ കഥ അധികം സസ്പെൻസോ, സൈക്കോത്തരമോ ഉള്ള ഒന്നല്ല, അതുകൊണ്ട് തന്നെ ആദിശൈലവുമായി അലെയ്പായുദെ കൂട്ടി ഇണക്കണ്ടാ…. രണ്ടും രണ്ട് റേഞ്ച് ആണ്…

അലെയ്പായുദേ: ഭാഗം 13

Share this story