അലെയ്പായുദേ: ഭാഗം 18

അലെയ്പായുദേ: ഭാഗം 18

എഴുത്തുകാരി: നിരഞ്ജന R.N

എല്ലാവരെയും യാത്രയാക്കി ശാന്തമയമായ ഇന്ദ്രപ്രസ്‌ത്ഥത്തിലേക്ക് ആരുടെയോ വിളിയ്ക്ക് കാതോർത്തുകൊണ്ടെന്നപോലെ ചാറ്റൽമഴ വിരുന്നെത്തി……………………. ജനലവഴി തന്നെ തേടിയെത്തുന്ന കാറ്റിന്റെ ശീതത്വത്തിൽ സ്വയം അലിഞ്ഞുചേർന്ന് ബാൽക്കണിയിൽ നില്കുന്നവളെ തന്നോട് ചേർത്ത് പിടിക്കുമ്പോൾ ആ നരവീണ മുടിയിഴക്കാരനിൽ പഴയ കുസൃതികാരൻ ഉണർന്നു……. ചെവിയ്ക്കരുകിലെ മുടിയിഴകളെ ഊതിമാറ്റി അവിടേക്ക് അധരങ്ങൾ ആഴ്ത്തുമ്പോൾ ആ വിരലുകൾ തന്റെ ജീവാംശത്തെ പേറിയ അവളുടെ ആണിവയറിൽ ചിത്രപ്പണികളിൽ മുഴുകി…. കണ്ണേട്ടാ….. ആർദ്രമായ ആ വിളിപോലും അവനിലെ പ്രണയത്തെ ഉത്തേജിപ്പിച്ചു………. നേർത്തശബ്ദത്തിൽ മറുപടിയേകുമ്പോൾ അവന്റെ ചുണ്ടുകൾ അവളുടെ പിൻകഴുത്തിലേക്ക് വഴിതെറ്റി സഞ്ചരിക്കാൻ തുടങ്ങിയിരുന്നു……

നര വീണ മുടിയോ മങ്ങിതുടങ്ങാൻ കാത്തിരിക്കുന്ന കാഴ്ചയോ ഒന്നും ആ നിമിഷം അവരുടെ ലോകത്തില്ലായിരുന്നു……പ്രണയം മാത്രം തുളുമ്പുന്ന രണ്ടിളം കുരുവികൾ……. അവളിൽ മുല്ലവള്ളിപോൽ പടർന്നുകയറുമ്പോൾ അത്‌ മാത്രമായിരുന്നു ആ മനസ്സുകളിൽ……. വൈഗേ…… ഫോണുമായി പടവുകൾ ഇറങ്ങുമ്പോൾ വിച്ചു കിതയ്ക്കുന്നുണ്ടായിരുന്നു . ഹാ ഏട്ടാ…….. താഴത്തെ മുറിയിൽ നിന്നിറങ്ങി വന്ന അവളുടെ മറുപടി കേട്ടതും ഒരുതരം മിശ്രിതമായ ഭാവത്തോടെ അവനവളെ നോക്കി….. എന്താ ഏട്ടാ. എന്താ കാര്യം??? ജിയ വിളിച്ചിരുന്നു….. ഇന്ന് അവർ ഇന്ദ്രപ്രസ്‌ഥത്തിൽപോയിരുന്നു എന്ന്…… കൂടെ ദിവിയും ഉണ്ടായിരുന്നു…. ദിവിയേട്ടനോ???? മ്മ് അതേ………… ഗൗരവത്തോടെ അവൻ മറുപടി നൽകി… പക്ഷെ, ഏട്ടാ… ആലി അവൾ……. അവൾ ദിവിയേട്ടനെ കണ്ടാൽ……….

അതിശയത്തോടെ വൈഗ വൈഭവിനെ നോക്കി……. അവളുടെ ഭാഗത്ത് നിന്നൊരു മാറ്റവും ഉണ്ടായിരുന്നില്ല ന്ന്……….. ഏട്ടാ……. അത്‌ അതെങ്ങെനെ…… അറിയില്ല എനിക്ക്…. ഒരുപക്ഷെ, നമ്മൾ ഭയന്നത് പോലെ അവൾ യഥാർത്യത്തിലേക്ക് വന്ന് തുടങ്ങിയോ??????? നോ………. സംശയത്തോടെയുള്ള അവന്റെ ചോദ്യത്തെ അലർച്ചയോടെയാണ് വൈഗ നേരിട്ടത്…… ഇല്ലേട്ടാ.. അങ്ങെനെ സംഭവിച്ചുകൂടാ…… എന്റെ…… എന്റെ മാത്രമാ ദിവിയേട്ടൻ….. മറ്റാർക്കും അയാളിൽ ഒരാവകാശവുമില്ല…………………………. കണ്ടനാൾ മുതൽ ഈ നെഞ്ചിൽ കേറിയവനാ….. അവനിൽ അവകാശം സ്ഥാപിച്ചുകൊണ്ട് ആര് വന്നാലും അതിനി ആ ഭ്രാന്തിയാണെങ്കിൽ പോലും വിട്ട് കൊടുക്കില്ല വൈഗ……….. ദേവരുദ്ര്‌ ഈ വൈഗനാരായണിന് മാത്രമുള്ളതാ….. എനിക്ക് മാത്രം………………. ചോരചുവപ്പ് ആ കണ്ണുകളിൽ പടർന്നു…………….. അപ്പോഴേക്കും വൈഭവിന്റെ ഫോണിൽ നിന്ന് ഒരു കാൾ പോയി കഴിഞ്ഞിരുന്നു………..

ദേവൂട്ടി……………….. രുദ്രന്റെ നിലവിളി ആ ചുവരിലെങ്ങും പ്രതിധ്വനിച്ചു….. ബെഡിൽ നിന്ന് ചാടിയെണീക്കുമ്പോൾ ആ മുഖത്ത് വിയർപ്പുതുള്ളികൾ പൊടിഞ്ഞിരിന്നു… അരുതാത്തതെന്തോ സ്വപ്നം കണ്ടെന്ന് ആ മുഖം തന്നെ വ്യക്തമാക്കുന്നുണ്ട്…………. രുദ്രേട്ടാ…………. അടുക്കളയിൽനിന്നോടിയെത്തിയ തന്റെ നല്ലപാതിയുടെ മുഖത്ത് ഭ്രാന്തമായി അവൻ ചുണ്ടുകൾ ചേർത്തു…….. എന്താ ഏട്ടാ……. ഒന്നും മനസ്സിലാക്കാതെനിന്നിരുന്ന ആ പെണ്ണിനെ അവൻ മാറോട് ചേർത്തു… ഞാൻ…ഞാൻ എന്തോ സ്വപ്നം…….. ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത സ്വപ്നത്തെ വിവരിക്കാൻ പോലും കഴിയാതെ അശക്തനായി അവൻ തറഞ്ഞു നിന്നു … ദുസ്വപ്നം വല്ലതുമാകും ഏട്ടാ… പ്രാർത്ഥിച്ചു കിടന്നോ……. അവന്റെ നെറുകയിൽ തലോടി ആ കണ്ണുകൾ അടയുന്നതും നോക്കിയിരുന്നവളുടെ മനസ്സിലേക്കും അഗാധമായ ഒരുൾഭയം നിറഞ്ഞു.. വരാൻ പോകുന്ന എന്തോ ഒരാപത്തിന്റെ വിളിച്ചോതൽ പോലെ……

ഈ സമയമത്രയും ജനാലവാതില്കൽ തന്റെ ലക്ഷ്യം പൂർത്തീകരിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു ആലിയും അവനും…………….. ഇനിയും തനിക്ക് മുന്നിൽ അന്യമായവയെകുറിച്ചറിയാൻ അവരൊരുക്കിയ പ്ലാനിൽ വീഴാൻ പോകുന്നതറിയാതെ മറ്റൊരിടത്ത് ആ ആങ്ങളയും പെങ്ങളും നിദ്രയെ പുൽകിത്തുടങ്ങിയിരുന്നു ……………. പിറ്റേന്ന് രാവിലെ നല്ല ചൂട് ദോശയും ചട്നിയും കഴിക്കുന്നതിനിടയിലാണ് അല്ലുവിനോടും ശ്രീയോടും ആലി താൻ ജോലിയ്ക്ക് തിരികെ പ്രവേശിക്കുന്ന കാര്യം പറയുന്നത്………………. അത്‌ കേട്ടതും രണ്ടാളുടെയും മുഖം വിടർന്നു……….. സന്തോഷത്തോടെ തന്നെ നോക്കിനിൽക്കുന്ന പ്രിയപ്പെട്ടവരെ ഒരുതരം കുറ്റബോധത്തോടെ നോക്കികൊണ്ട് അവൾ കഴിപ്പ് നിർത്തി എണീറ്റു……………. നീണ്ട കുറേനാളുകൾക്ക് ശേഷം ഓഫീസിലേക്ക് പോകുമ്പോൾ ആ മനസ്സിൽ വ്യക്തമായ കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു…

അതിന്റെ ആദ്യപടിയെന്നോണം ദേവീസന്നിധിയിൽ അവളുടെ കാലടികൾ പതിഞ്ഞു….. അമ്മേ, ദേവീ……. ഇവിടുത്തെ മണ്ണിൽ വീണ എന്റെ കണ്ണുനീരിന് സത്യമുണ്ടെങ്കിൽ ഈ പരീക്ഷണത്തിന് നീ എന്റെ കൂടെയുണ്ടാകണം……ഒരിക്കൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ നിന്നും എന്നേ ഇങ്ങെനെയാക്കിയവരെ തകർക്കാനായി മാത്രം ഉയിർത്തെഴുന്നേറ്റവൾ അല്ല ഞാൻ….. എന്റെ കുടുംബത്തിന് വേണ്ടി,,,, പ്രണയത്തിന് വേണ്ടി ജീവിക്കാൻ പ്രേരിതയായവളാണ്…..ഇടനെഞ്ചിൽ നിന്നെയും പേറി മാത്രം ജീവിച്ച ഒരു പാവം പെണ്ണിന്റെ ജീവനും എനിക്ക് നഷ്ടപ്പെട്ട ജീവിതത്തിനും പകരമായി മാത്രമല്ല,, ദുഷ്ടശക്തികളുടെ സർവ്വനാശം കുറിക്കാൻ കൂടിയാണ് എന്റെ ഈ യാത്ര… അനുഗ്രഹിക്കണം… കൂടെ ഉണ്ടാകണം….. കൈകൾ കൂപ്പി നിറകണ്ണുകളോടെ അർദ്ധനാരീശ്വരനെ തൊഴുതു…

പ്രഷുബ്ധമായിരുന്ന മനസ്സിനൊരു ശാന്തത തേടിയ അവളിലേക്ക് വീശിയടിച്ച കാറ്റിൽ പ്രിയപ്പെട്ട ആരുടെയോ ഗന്ധം നിറഞ്ഞുനിന്നിരുന്നു…….. അവൾ പോലുമറിയാതെ ഉള്ളിലെ വ്യഥകൾ അലിഞ്ഞില്ലാതാകുക എന്നത് പ്രതിഭാസമെങ്കിൽ ആ പ്രതിഭാസത്തെ സ്വീകരിക്കുകയായിരുന്നു അലെയ്ദ. ……. നാസികത്തുമ്പിൽ പരിചിതമായതിനേക്കാൾ തനിക്കേറ്റവും പ്രിയമായ സാമീപ്യം ഇരച്ചെത്തിയതിന്റെ ആനന്ദം മെല്ലെ അവളുടെ ചൊടികളിൽ വ്യക്തമായി…… നഷ്ടപ്പെട്ട ജീവിതത്തെ കൈപ്പിടിയിലൊതുക്കാൻ ആദ്യമായ് കാതിൽ മന്ത്രിച്ചവൻ…. ഓർമവെച്ച നാൾ മുതൽ എന്നും എന്തിനും എപ്പോഴും തനിക്ക് രക്ഷാകവചമായി മുന്നിൽ നിന്നവൻ……അബോധതയിൽ മരവിച്ച മനസ്സുമായി കഴിഞ്ഞിരുന്ന നാളിൽ തനിക്കായി കൂട്ടിരുന്നവൻ….

ഈ ലോകത്ത് മറ്റാരേക്കാളും തന്നെ അറിഞ്ഞവൻ………….. തന്നിലെ പെണ്ണ് ആദ്യമായും അവസാനമായും ആഗ്രഹിച്ചവൻ…………. വരും ജന്മമത്രയും ആരുടേ പാതിയാകണമെന്നാണോ ആഗ്രഹിച്ചത് അവൻ…………. തന്നിലെ രൗദ്രതയെയും ശാന്തതയെയും ഭ്രാന്തതയേയും ഒരുപോലെ കണ്ടവൻ…..തന്നേക്കാളേറെ തന്നിലെ ഭാവഭേദങ്ങളെ മനസ്സിലാക്കിയവൻ… അങ്ങെനെ അങ്ങെനെ അലെയ്‌ദ എന്ന പെണ്ണിന്റെ ജീവിതം മുഴുവനും ഗ്രഹണം ചെയ്യുന്ന പുരുഷൻ…………… പുഞ്ചിരിയോടെ ആ മിഴികൾ തുറന്നു….അമ്പലനടയിൽ തനിക്കരികിൽ നിൽക്കുന്നവനെ ഇമചിമ്മാതെ നോക്കിനിന്നുപോയി………….കണ്ണുകളടച്ച് പ്രാർത്ഥിക്കുന്നവന്റെ മുടിയിഴകൾ ചന്ദനഗന്ധം പേറുന്ന ഇളംതെന്നലിൽ പാറികളിക്കുന്നുണ്ട്……. ചുണ്ടിൽ തനിക്കായി സ്ഥാനം പിടിച്ച പുഞ്ചിരി ആ മുഖത്തിന്റെ ശോഭയൊന്ന് കൂട്ടി…..

വെട്ടിയൊതുക്കിയ താടിയും പിരിച്ചുവച്ച മീശയും ആ പുരുഷന്റെ തേജസ്സിനെ വിളിച്ചോതി………….. ബ്ലാക്ക് കളർ ഷർട്ട്‌ പകുതി ഊരി ഒരു കൈയിൽ മാത്രം കോർത്തിട്ടിട്ടുണ്ട്……….. കൈയിലെ ഇടിവളയിൽ ഉടക്കിയ മിഴികൾ മെല്ലെ അവന്റെ കഴുത്തിലേക്ക് പാളിവീണു…. കഴുത്തിലേക്ക് പറ്റികിടക്കുന്ന രുദ്രാക്ഷം അവളുടെ മിഴികളെ വിടർത്തി…. കാണാൻ തുടങ്ങിയ നാൾമുതൽ തനിക്ക് അതിശയവും ആനന്ദവും നൽകുന്ന എന്തോ ഒരു മാന്ത്രികതയുള്ള അവന്റെ ആ രുദ്രാക്ഷത്തിലേക്ക് നോക്കിനിൽക്കേ അവൻ മിഴി തുറന്നു……. തന്നെ നോക്കിനിൽക്കുന്ന ആ മാന്മിഴികളെ കണ്ടതും ആ കുഞ്ഞിക്കണ്ണുകൾ ചിമ്മി…….. പുരികമുയർത്തി എന്താണെന്നർത്ഥത്തിൽ അവൻ ചോദിച്ചതും ഒന്നുമില്ലെന്ന് അവൾ ചുമലുകൂച്ചി…

പൂജാരിയിൽ നിന്നും പ്രസാദം ഏറ്റുവാങ്ങി രണ്ടാളും പ്രദക്ഷിണം വെച്ചു.. അപ്പോഴൊക്കെ അവളുടെ മിഴിയും മനസ്സും തനിക്ക് മുന്നിൽ നടന്നവനിൽ തന്നെ കോർത്തു കിടന്നു……… ക്ഷേത്രത്തിൽ നിന്നും രണ്ടാളും ഒരുമിച്ചിറങ്ങി………………… വാ………. എന്തോ പറയാൻ തുനിഞ്ഞവളെയും പിടിച്ചുകൊണ്ട് അവൻ നടന്നു…………കുറച്ചപ്പുറം മാറിയുള്ള ക്ഷേത്രകുളപ്പടവിലെത്തിയതും അവന്റെകാലടികൾ നിന്നു……………….. അവളിൽ നിന്ന് കൈ വിട്ട് അവനാ പടവിലിരുന്നു.. പിന്നാലെ അവനരികിലായി അവളും………….. മീനുകൾ നീന്തിതുടിക്കുന്ന കുളക്കരയിൽ കാലുകൾ വെള്ളത്തിലേക്കിറക്കി വെച്ചുകൊണ്ട് പരസ്പരം മൗനമായി കുറെ നിമിഷങ്ങൾ…………… എന്ത് പറയണമെന്നോ എവിടെത്തുടങ്ങണമെന്നോ അറിയാതെ വാക്കുകൾക്ക് ക്ഷാമം വന്നെന്ന് പോലും തോന്നിയ വേളകൾ………

ആലി….. ഒടുവിൽ മൗനം ഭേദിച്ചുകൊണ്ട് അവൻ തന്നെ സംസാരിച്ചു തുടങ്ങി….. മ്മ്മ്മ്‌……… എന്തേ പ്രതീക്ഷിച്ചില്ലേ എന്നേ ….. അവളിലേക്ക് മിഴികൾ പായിച്ചുകൊണ്ട് അത്‌ ചോദിക്കുമ്പോൾ അവളുടെമറുപടി കേൾക്കാൻ എന്തുകൊണ്ടോ അവന്റെ ഉള്ള് വല്ലാതെ തുടികൊട്ടി……. ആഗ്രഹിച്ചിരുന്നു……… നേർത്ത സ്വരത്തിൽ അത്രയും പറഞ്ഞ് തെളിഞ്ഞ വെള്ളത്തിലേക്ക് അവൾ ഒരു കല്ല് എടുത്തിട്ടു…….. വീണ്ടും മൗനം ആ നിമിഷങ്ങളെ വിഴുങ്ങുമോ എന്ന ഭീതിയിൽ അവന്റെ നാവുകൾ വാചാലമായി……. എങ്ങെനെ അറിഞ്ഞു ഞാനിവിടെ വരുമെന്ന്?? പ്രതീക്ഷിച്ച ചോദ്യം കേട്ടതിന്റെ സന്തോഷത്തിൽ ആ മിഴികൾ തന്റെ ഇണയുമായി കൊരുത്തു….. ജീവിതത്തിലെ പ്രധാനപെട്ട ഒരേടിലേക്ക്കാലെടുക്കും മുൻപേ ഇഷ്ടദേവിയെ തൊഴുവുക നിന്റെ ശീലമാണല്ലോ………..

അവന്റെ മറുപടിയിൽ ഒരു പുഞ്ചിരി മാത്രം അവൾ നൽകി… അതേ, തന്റെ ശീലങ്ങൾ പോലും മനഃപാഠമാക്കിയിരിക്കുന്നു അവനെന്നുള്ളത് ആ പെണ്ണിന് കൂടുതൽ സന്തോഷമേകിയെങ്കിലും അവൻ പറഞ്ഞ വാക്കുകൾ ഒരുപോലെ നെഞ്ചിലെ കീറിമുറിച്ചു…….. അത്‌ ആ മുഖത്തെ ഭാവഭേദത്തിൽ നിന്നും വ്യക്തം…… ആലി….. അവളുടെ മാറ്റം മനസ്സിലാക്കിയതുപോലെ അവൻ വിളിച്ചെങ്കിലും അതിനൊരു മറുപടി ഉണ്ടായിരുന്നില്ല….. മെല്ലെ അവന്റെ വലം കൈ അവളെ അവനിലേക്ക് ചേർത്തുപിടിച്ചു ……. തന്നിലറിയുന്ന ചൂടിൽ അടങ്ങിയ കരുതലും സുരക്ഷയും ആ പെണ്ണിനെ അവന്റെ തോളിലേക്ക് ചായ്ച്ചു….. ഇനിയും തോറ്റുപോകുമോ ഞാൻ….. ഇടർച്ചയേറിയ സ്വരത്തോടെയുള്ള അവളുടെ മന്ത്രണം അവനിൽ ചെറുനോവ് പടർത്തി… അങ്ങെനെ തോൽക്കാനല്ല പെണ്ണെ നിന്നെ ഇങ്ങെനെ ഞാൻ ചേർത്തുപിടിച്ചിരിക്കുന്നത്……….

പ്രണയവും കരുതലും നിറഞ്ഞ അവന്റെ ആ സ്വരം കേട്ടതും അവിശ്വസനീയതയോടെ അവൾ ആ മുഖത്തേക്ക് നോക്കി … വിദൂരതയിലെവിടെയോ നോക്കികൊണ്ട് അവൻ വീണ്ടും തുടർന്നു…………. പക്ഷെ അപ്പോഴും ആ കൈകൾതന്റെ പ്രിയപ്പെട്ടവൾക്ക് മേൽ ആശ്വാസം ചൊരിഞ്ഞുകൊണ്ടേയിരുന്നു….. നീ അങ്ങെനെ തോൽക്കാൻ പാടില്ല ആലി… അതിനല്ല കഴിഞ്ഞ നാലഞ്ചുവർഷം നമ്മൾ ഈ പാട്പെട്ടത്…………….സഹിച്ചില്ലേ നീയും ഞാനും കുറെ…. എല്ലാത്തിനുമൊടുവിൽ ലക്ഷ്യസ്ഥാനത്തേക്ക് നമ്മളെത്തിയിരിക്കുന്നു………. നിന്റെ ജീവിതം വെച്ച് പന്താടിയവർ നിന്റെ കണ്മുന്നിൽ തന്നെ സുഖമായി ജീവിക്കുമ്പോൾ എങ്ങേനെയാണ് നിനക്ക് തോൽക്കാൻ കഴിയുക?????? നീ ജയിക്കും…

നമ്മളെ തീരുമാനിച്ചതുപോലെ തന്നെ എല്ലാം നടക്കും……. നിനക്ക് നഷ്ടപ്പെട്ടതെല്ലാം ആ നിമിഷം നിനക്ക് ഞാൻ തിരികെനൽകും… നിന്റെ സന്തോഷങ്ങളും കുടുംബവും സൗഹൃദവും….. പിന്നേ……….. അത്രയും പറഞ്ഞവൻ നിർത്തി……. പിന്നേ????? അവൻ പറയാൻവന്നത് എന്താണെന്ന് അറിയാമെന്നിട്ടുകൂടി ആ നാവിൽ നിന്നത് കേൾക്കാനായി അവൾ ചോദിച്ചു………. പിന്നേ… അത്‌….. അതൊക്കെയുണ്ട്…… അന്ന്, ആ ദിവസം തന്റെ ശത്രുക്കൾക്കെല്ലാം ചെയ്ത പ്രവൃത്തികൾക്ക് ശിക്ഷ കൊടുത്തതിന് ശേഷം നിന്നോടായി ഞാനത് പറയും……. ആർദ്രമായ അവന്റെ ആ സ്വരം അവളുടെയുള്ളിൽ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു……………… ആ തോളിൽ ചായുമ്പോൾ മെല്ലെ അവൾ കണ്ണുകൾ അടച്ചു…….. എപ്പോഴൊക്കെയോ തന്നെ തേടിയെത്തുന്ന ഒരു പൊടിമീശക്കാരന്റെ മുഖം മനസ്സിലേക്കോടിയെത്തവേ അവൾ പോലുമറിയാതെ ആ കൈകൾ അവന്റെ കൈകളെ പൊതിഞ്ഞു……………

നിമിഷങ്ങൾ കഴിഞ്ഞുപോയി….. ഇനിയും ലേറ്റ് ആകാൻ കഴിയില്ലെന്നോർത്തതും അവനിൽനിന്നവൾ പിടഞ്ഞെണീറ്റു……….. എനിക്ക് പോണം……. നാണം കലർന്ന ശബ്ദത്തിൽ മുഖം താഴ്ത്തി അവളവനോട് പറഞ്ഞു…. വാ ഞാൻ കൊണ്ട് ചെന്നാക്കാം….. വേണ്ടാ.. ഞാൻ പോയ്കോളാം… പടവുകൾ കയറിയ അവനോടായ് അവൾ പറഞ്ഞു…… ന്താ??? അല്പം ഗൗരവം ശബ്ദത്തിൽ കലർന്നിരുന്നുവോ????? അത്‌….. അവിടെ.. അവരൊക്കെ….. വിക്കിവിക്കി അവൾ പറഞ്ഞപ്പോഴാണ് അവനും അക്കാര്യം ഓർക്കുന്നത്….. മെല്ലെ ഗൗരവം കളിയാടിയിടത്ത് പുഞ്ചിരി തുടികൊണ്ടു……….. മ്മ് വാ…. അവൾ മുന്നിൽ നടന്നു പിന്നാലെ അവനും ….. ഹും, ഇഷ്ടാണെന്ന് പറഞ്ഞാൽ എന്താ???? അന്ന് പറയും പോലും….. കൊരങ്ങൻ…………. അവനെ കൂർപ്പിച്ചുനോക്കികൊണ്ട് അവൾ പിറുപിറുത്തു……

എന്തെങ്കിലും പറഞ്ഞോ…..??? തിരിഞ്ഞുനോക്കാതെ തന്നെ അവൻ ചോദിച്ചതും ഹ്മ്ഹ്മ്…. എന്നവൾ തലയാട്ടി………. പെട്ടെന്ന് എന്തിലോ ചവിട്ടി അവൾ വീഴാനാഞ്ഞു………….. പിന്നിൽ നടക്കുന്ന അവനിലേക്ക് വീഴാനായും മുൻപേ ആ നാവ്‌ ആ പേരുചൊല്ലി………… ദേവേട്ടാ………….. അവളുടെ ആ വിളിയിൽ പിന്തിരിഞ്ഞ അവന്റെ കൈകളിലേക്ക് ആ പെണ്ണ് വീണു…………………. ആലി………… ദേവേട്ടാ………….. കൈകൾ അവന്റെ ഷർട്ടിൽ അമരുമ്പോൾ കണ്ണുകൾ ആ കഴുത്തിലെ രുദ്രാക്ഷത്തിലേക്കായിരുന്നു………………. ഒരുവേള മനസ്സിലൂടെ ഒരു പതിനാല് വയസ്സുകാരന്റെ വാക്കുകൾ കടന്നുപോയി…. ഈ ദേവരുദ്രന്റെ രുദ്രാക്ഷത്തിലൊരു പെണ്ണിന്റെ കൈകൾ പതിയുന്നുണ്ടെങ്കിൽ അത്‌ ഈ അലെയ്‌ദ അലോകിന്റെതാകും………(തുടരും )

അലെയ്പായുദേ: ഭാഗം 17

Share this story