ഭാഗ്യ ജാതകം: ഭാഗം 15

ഭാഗ്യ ജാതകം: ഭാഗം 15

എഴുത്തുകാരി: ശിവ എസ് നായർ

വലതു കാലിലെ പെരുവിരലിൽ നിന്നും നേർത്ത വിറയൽ ശരീരത്തിലേക്ക് പടരുന്നത് അവളറിഞ്ഞു. നാണം കൊണ്ട് കൂമ്പിയടയുന്ന അവളുടെ കണ്ണുകളിൽ അവൻ തന്റെ ചുണ്ടുകൾ ചേർത്തു. അതേസമയം മനസ്സിൽ ചില പദ്ധതികൾ മെനഞ്ഞെടുത്ത് കൊണ്ട് പാലത്തിങ്കൽ തറവാടിന്റെ ഉമ്മറത്തു കൂടി ഉലാത്തുകയായിരുന്നു വിശ്വാനാഥ മേനോൻ. പല്ലവിയുടെ മുഖം മനസിലേക്ക് വന്നതും അയാളുടെ മുഖത്ത് കോപമിരച്ചു കയറി. ഭിത്തിയിൽ പതിപ്പിച്ചിരിക്കുന്ന ഗോവിന്ദന്റെ ഫോട്ടോയിലേക്ക് വിശ്വാനാഥൻ വെറുപ്പോടെ നോക്കി. ഇതൊന്നുമറിയാതെ പല്ലവിയും സിദ്ധുവും തങ്ങളുടേതായ മറ്റൊരു ലോകം തീർക്കുകയായിരുന്നു. അവളുടെ അടഞ്ഞ കൺപോളകൾക്ക് മുകളിൽ അവന്റെ അധരങ്ങൾ അമരുമ്പോൾ പല്ലവിയുടെ കൈവിരലിലെ നഖങ്ങൾ സിദ്ധുവിന്റെ തോളിൽ ആഴ്ന്നിറങ്ങിയിരുന്നു.

അവന്റെ അധരങ്ങൾ അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് പൊതിയവേ പല്ലവി മിഴികളടച്ചു നിന്നു. താമരപൂ പോലെ വിടർന്നു നിൽക്കുന്ന അവളുടെ അധരങ്ങൾക്ക് മേൽ സിദ്ധുവിന്റെ അധരങ്ങൾ സ്പർശിച്ചു, പിന്നെ പതിയെ അവളുടെ ചുണ്ടുകളെ അവൻ തന്റെ ചുണ്ടുകളാൽ കവർന്നെടുത്തു. ആ നിമിഷം തന്റെ ശരീരമാകെ കുളിരു കോരുന്നത് പോലെ പല്ലവിക്ക് തോന്നി. നിന്നിടത്തു നിന്നും അവളുടെ കാലുകൾ മേല്പോട്ടുയർന്നു. ശ്വാസമെടുക്കാൻ കഴിയാതെ അവൾ വീർപ്പുമുട്ടി. പിടഞ്ഞുണർന്ന പല്ലവി സിദ്ധുവിനെ തള്ളിമാറ്റി കൊണ്ട് ജനാലയ്ക്കരികിലേക്ക് ഓടി. ജനൽക്കമ്പികളിൽ പിടിമുറുക്കി അവൾ വല്ലാതെ കിതച്ചു. തളർന്ന മിഴികളോടെ പല്ലവി സിദ്ധുവിനെ നോക്കി. അവൻ പതിയെ അവളുടെ നേർക്ക് ചുവടുകൾ വച്ചു.

സിദ്ധു അടുത്തേക്ക് നടന്നടുക്കുതോറും അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അവന്റെ അധരങ്ങൾ പകർന്നു നൽകിയ ലഹരിയുടെ ചിന്തയിൽ അവന്റെ മുഖത്തേക്ക് നോക്കാനാകാതെ പല്ലവി നാണംകൊണ്ട് മുഖം തിരിച്ചു. ആ സമയം അവളെ തഴുകിക്കൊണ്ട് കടന്നുപോയ തണുത്ത ഇളംകാറ്റിന് മുല്ലപ്പൂവിന്റെ സുഗന്ധമായിരുന്നു. പല്ലവി മിഴികളടച്ചു നിന്നു… മുല്ലപ്പൂവിന്റെ മത്തു പിടിപ്പിക്കുന്ന ഗന്ധം അവളുടെ സിരകളിൽ ലയിച്ചു ചേർന്നു. സിദ്ധാർഥ് അവളുടെ തൊട്ടുപിന്നിലെത്തി… അവന്റെ സാന്നിധ്യം അവൾ തിരിച്ചറിഞ്ഞു. ഇടതൂർന്ന അവളുടെ നീണ്ട മുടിയിഴകൾ അവൻ ഇടതു വശത്തേക്ക് മാടിയൊതുക്കി. പിന്നെ പതിയെ കുനിഞ്ഞു അവളുടെ പിൻകഴുത്തിൽ മെല്ലെ ചുംബിച്ചു. പല്ലവിക്ക് ശരീരമാകെ മരവിക്കുന്നുന്നത് പോലെ തോന്നി.

സിദ്ധുവിന്റെ ചൂടു നിശ്വാസം കഴുത്തിൽ പതിയുമ്പോൾ അവൾക്ക് എന്തെന്നില്ലാത്തൊരു പിടച്ചിലനുഭവപ്പെട്ടു. അവന്റെ നനുത്ത താടിരോമങ്ങൾ അവളുടെ പിൻകഴുത്തിൽ സ്പർശിക്കുമ്പോൾ പല്ലവിക്ക് ഇക്കിളി പൂണ്ടു. അവളുടെ കൈകൾ ജനൽകമ്പിയിൽ കൂടുതൽ പിടിമുറുക്കി. പതിയെ സിദ്ധുവിന്റെ ഇടംകൈ സാരിയുടെ വിടവിലൂടെ അവളുടെ അണിവയറിലേക്ക് നീണ്ടു ചെന്നു. അവന്റെ ഓരോ സ്പർശനത്തിലും പല്ലവി വികാരധീനയായി. കുറുകലോടെ അവൾ പിന്തിരിഞ്ഞു അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു. സിദ്ധാർഥ് പതിയെ പല്ലവിയെ തന്നിൽ നിന്നും അടർത്തി മാറ്റി. പിന്നെ ഇരുകൈകൾ കൊണ്ടും അവളെ കോരിയെടുത്ത് കട്ടിലിൽ കൊണ്ട് ചെന്നു കിടത്തി. പല്ലവിയുടെ ശരീരം വിറയ്ക്കാൻ തുടങ്ങി. പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം അവളുടെ മനസ്സിനെ കീഴ്‌പ്പെടുത്തി കൊണ്ടിരുന്നു. സിദ്ധുവിന്റെ ചുണ്ടുകൾ അവളുടെ സീമന്തരേഖയിൽ മുത്തമിട്ടു.

പിന്നെ മെല്ലെ അവിടുന്ന് നെറ്റിയിൽ പിന്നെ കവിളുകളിൽ ഒടുവിൽ അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളിൽ ലയിച്ചു ചേരവേ പല്ലവിയുടെ കരങ്ങൾ അവന്റെ ഷർട്ടിന്റെ ബട്ടൻസുകൾ അടർത്തി മാറ്റിയിരുന്നു. അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ മോചിക്കുമ്പോൾ സിദ്ധുവിന്റെ നഗന്മായ നെഞ്ചിലേക്ക് പല്ലവി ചുണ്ടുകൾ ചേർത്തു. അവളുടെ കൈവിരലുകൾ അവന്റെ രോമാമാവൃതമായ നെഞ്ചിലൂടെ ഒഴുകി നടന്നു. സിദ്ധാർഥ് അവളെ തന്റെ മാറോടടുക്കി പിന്നെ പതിയെ അവന്റെ കരങ്ങൾ അവളുടെ തോളിലമർന്നു. അവളുടെ മാറിനെ മറച്ചു കിടന്നിരുന്ന സാരി സിദ്ധാർഥ് മെല്ലെ അഴിച്ചു മാറ്റി. നഗ്നമായ അവളുടെ കഴുത്തിലേക്ക് അവൻ മുഖം ചേർത്തു.

പല്ലവിയുടെ തണുത്തു മരവിച്ച ശരീരത്തിലേക്കവൻ തന്റെ ചൂട് പകർന്നു. നഗ്‌നമായ അവളുടെ വയറിൽ സിദ്ധാർഥ് അമർത്തി ചുംബിച്ചു. പല്ലവിക്ക് ദേഹമാസകലം കുളിരു കോരി. അവൻ സാവധാനം അവളുടെ ബ്ലൗസിന്റെ ഹുക്കുകൾ ഓരോന്നായി ഊരിമാറ്റി. പല്ലവിക്ക് സിദ്ധുവിനെ തടയണമെന്നുണ്ടായിരുന്നു. പക്ഷേ അവൾക്കതിനു മനസ്സ് വന്നില്ല. താനിതു വരെ അനുഭവിച്ചിട്ടില്ലാത്തൊരു വികാരത്തിനു അടിമപ്പെടുകയാണെന്ന് പല്ലവിക്ക് തോന്നി. അവളുടെ നഗ്നമായ മാറിടത്തിലേക്ക് അവന്റെ കൈകൾ സഞ്ചരിക്കവേ പല്ലവി സിദ്ധുവിനെ തന്റെ മാറിലേക്ക് ചേർത്തു. അവളിലെ സ്ത്രീയെ അവൻ തൊട്ടു ണർത്തുകയായിരുന്നു . പല്ലവിയുടെ ഹൃദയമിടിപ്പ് വേഗത്തിലായി.

കിതച്ചു കൊണ്ടവൾ സിദ്ധുവിനെ ഇറുക്കേ പുണർന്നു. ആവേശത്തോടെ സിദ്ധാർഥ് പല്ലവിയെ തന്നിലേക്ക് ചേർത്തു പിടിച്ചു. അവളുടെ മാദകസൗന്ദര്യം അവന്റെ സിരകളെ ചൂടു പിടിപ്പിച്ചു. പുറത്ത് അതിശക്തിയായി മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. ആകാശത്ത് പൂർണ്ണ ചന്ദ്രനും പ്രത്യക്ഷപ്പെട്ടു. ഇളം കാറ്റിൽ മുല്ലപ്പൂവിന്റെ സുഗന്ധം അവിടെയാകെ പ്രസരിച്ചു. പ്രകൃതിയൊരുക്കിയ മനോഹരമായ ആ തണുത്ത രാത്രിയിൽ അവരിവരും ഒരു മെയ്യായി ഇഴുകി ചേർന്നു. ************** പിറ്റേ ദിവസം അതിരാവിലെ തന്നെ പല്ലവി ഉറക്കമുണർന്നു. അരികിൽ ഉറങ്ങി കിടക്കുന്ന സിദ്ധുവിനെ ഒന്ന് നോക്കിയ ശേഷം ശബ്ദമുണ്ടാക്കാതെ അവൾ എഴുന്നേറ്റു. തലേദിവസം രാത്രി അവൻ അഴിച്ചെറിഞ്ഞ പല്ലവിയുടെ വസ്ത്രങ്ങൾ നിലത്ത് അങ്ങിങ്ങായി കിടപ്പുണ്ടായിരുന്നു.

രാത്രിയിൽ നടന്നതൊക്കെ അവളുടെ മനസിലൂടെ കടന്നു പോയി. അതോർക്കുമ്പോൾ തന്നെ പല്ലവിക്ക് വല്ലാത്തൊരു പരവേശം അനുഭവപ്പെട്ടു. അവൾ വേഗം സാരിയെടുത്തു ചുറ്റിക്കൊണ്ട് കുളിച്ചു മാറാനുള്ള ഡ്രെസ്സുമെടുത്ത്‌ കുളപ്പടവിലേക്ക് പോയി. സമയമപ്പോൾ പുലർച്ചെ നാലര കഴിഞ്ഞിരുന്നു. കുളിച്ചു ഈറൻ മാറി അവൾ മുറിയിലേക്ക് ചെന്നു. ഇളം റോസ് നിറത്തിലുള്ള ചുരിദാർ ആയിരുന്നു അവൾ ധരിച്ചിരുന്നത്. മോതിര വിരലിനാൽ ഒരു നുള്ള് സിന്ദൂരം തൊട്ടെടുത്ത്‌ കണ്ണാടിയിൽ നോക്കി അവൾ സീമന്തരേഖയിൽ ചാർത്തി. പിന്നെ പതിയെ സിദ്ധുവിന്റെ അടുത്തേക്ക് ചെന്ന് അവനെ കെട്ടിപ്പിടിച്ചവൾ കിടന്നു. അർദ്ധമയക്കത്തിൽ സിദ്ധുവും അവളെ പുണർന്നു.

എട്ടുമണി കഴിഞ്ഞപ്പോഴാണ് സിദ്ധാർഥ് ഉറക്കമുണരുന്നത്. അവനുണർന്നെഴുന്നേൽക്കുമ്പോൾ പല്ലവി അരികിലില്ലായിരുന്നു. അവനുണരും മുൻപേ തന്നെ പല്ലവി എഴുന്നേറ്റ് താഴേക്ക് പോയിരുന്നു. തലേ ദിവസം അവൾ തലയിൽ ചൂടിയിരുന്ന മുല്ലപ്പൂ ബെഡിൽ വാടികിടക്കുന്നത് അവൻ കണ്ടു. അവന്റെ മനസിലേക്ക് തലേ ദിവസത്തെ ഓർമ്മകൾ ഓടിയെത്തി. ചുണ്ടിൽ ചെറു ചിരിയോടെ തലയിണയും കെട്ടിപിടിച്ച് സിദ്ധു കുറച്ചു നേരം കൂടി കിടന്നു. പിന്നെ പതിയെ എഴുന്നേറ്റ് തോർത്തുമെടുത്തു കൊണ്ട് സിദ്ധു താഴേക്ക് പോയി. അടുക്കള ഭാഗത്ത്‌ എത്തിയപ്പോൾ തന്നെ പല്ലവിയുടെയും അമ്മയുടെയും ശബ്ദം അവൻ കേട്ടു. സിദ്ധു അടുക്കളയിലേക്ക് തലയെത്തിച്ചു നോക്കി.

ഗോപിക തമ്പുരാട്ടിയോട് അവിടുത്തെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ട് പല്ലവി അടുക്കളയുടെ പുറത്തേക്കുള്ള വാതിൽ പടിയിൽ നിക്കുന്നുണ്ടായിരുന്നു. ഗോപിക തമ്പുരാട്ടി ദോശ ചുടുന്നതിനിടയിൽ ഓരോ കാര്യങ്ങൾ അവളോട്‌ പറയുന്നുണ്ട്. ഗൗരി അപ്പോഴും എണീറ്റിരുന്നില്ല. സിദ്ധു നേരെ കുളക്കടവിലേക്ക് നടന്നു. സിദ്ധു കുളിച്ചു വരുമ്പോൾ പ്രാതൽ തയ്യാറായി കഴിഞ്ഞിരുന്നു. ഗൗരിയും ഉറക്കമുണർന്നു പല്ലൊക്കെ തേച്ച് മുഖം കഴുകി ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി എത്തി. പല്ലവിയും സിദ്ധുവും ഗൗരിയും ഒരുമിച്ചാണ് കഴിക്കാനിരുന്നത്. അവർക്ക് വിളമ്പിക്കൊടുത്തു കൊണ്ട് അരികിൽ ഗോപിക തമ്പുരാട്ടിയും ഉണ്ടായിരുന്നു. “അമ്മയും കൂടി ഇരിക്ക് കഴിക്കാൻ.”

ഗൗരിയാണ് അത് പറഞ്ഞത്. “ഞാൻ അച്ഛൻ വന്നിട്ട് കഴിക്കാം. ആരെയോ അത്യാവശ്യമായി കാണാനുണ്ടെന്നും പറഞ്ഞു ഏഴു മണിയായപ്പോ പോയതാ.” അമ്മ പറഞ്ഞത് കേട്ടപ്പോൾ സിദ്ധു ചോദിച്ചു. “ആരെ കാണാനാണെന്ന് അമ്മ ചോദിച്ചില്ലേ??” “ചോദിച്ചാലും നിന്റെ അച്ഛൻ പറയില്ല… പിന്നെ എന്തിനാ വെറുതെ ഓരോന്നു ചോദിച്ചു രാവിലെ തന്നെ ദേഷ്യം പിടിപ്പിക്കണേ.” ഗോപിക തമ്പുരാട്ടി പറഞ്ഞു. “അമ്മേ അവരൊക്കെ എപ്പഴാ എത്തിയത്. ഇത്രയും നേരമായിട്ടും ആരെയും കണ്ടില്ലല്ലോ ഇങ്ങോട്ടേക്ക്.??” ഗൗരി അമ്മയോട് ചോദിച്ചു. “അവരൊക്കെ എത്തിയപ്പോൾ തന്നെ നേരമൊരുപാട് വൈകി. ട്രെയിൻ ഒരു മണിക്കൂർ ലേറ്റായിരുന്നു. ഇവിടെ എത്തിയപ്പോൾ രാത്രി രണ്ടര കഴിഞ്ഞു.”

“ഏട്ടത്തിയുടെ കാര്യം അമ്മായിയും അമ്മാവനുമൊക്കെ അറിഞ്ഞോ??” ഗൗരി തന്റെ സംശയം പ്രകടിപ്പിച്ചു. “അതൊക്കെ നിന്റെ അച്ഛൻ അവരിവിടെ എത്തുന്നതിനു മുൻപ് തന്നെ ഭരതനെ വിളിച്ചു പറഞ്ഞിരുന്നു. രാത്രി രണ്ടും കെട്ട നേരത്തല്ലേ വന്നു കയറിയത്. അതുകൊണ്ട് ചോദ്യവും പറച്ചിലുമൊന്നും ഉണ്ടായില്ല.” ഗോപിക തമ്പുരാട്ടി തെല്ലൊരു ഭീതിയോടെ പറഞ്ഞു. “അമ്മായിയുടെയും വേണി ചേച്ചിയുടെയും കാര്യമോർക്കുമ്പോഴാ എനിക്ക് പേടി. വിനോദേട്ടനെയും അമ്മാവനെയും പിന്നെ പേടിക്കണ്ട.” ഗൗരി പറഞ്ഞത് കേട്ട് പല്ലവി പേടിയോടെ സിദ്ധുവിനെ നോക്കി. “നീ ഇവള് പറയുന്നതൊന്നും കേട്ട് പേടിക്കണ്ട. നിന്നെ ഇവിടെ ആരും ഒന്നും പറയില്ല.

അഥവാ ഇനി അമ്മായിയോ വേണിയോ നിന്നെ എന്തെങ്കിലും പറഞ്ഞു വിഷമിപ്പിച്ചാൽ എന്നോട് പറഞ്ഞാ മതി. ഞാൻ കൊടുത്തോളാം അവർക്കുള്ളത്.” ഭക്ഷണം മതിയാക്കി സിദ്ധു എഴുന്നേറ്റ് കൈകഴുകി. പല്ലവിയോട് മുറിയിലേക്ക് വരാൻ ആംഗ്യം കാണിച്ചിട്ട് സിദ്ധാർഥ് മുകളിലേക്ക് കയറിപ്പോയി. അവനെന്തിനാണ് വിളിക്കുന്നതെന്ന് പല്ലവിക്ക് മനസിലായി. അവൾ ഭക്ഷണം മതിയാക്കി എഴുന്നേറ്റ് കൈകഴുകി. മുറിയിലേക്ക് പോവാതെ അവൾ ഗൗരിയുടെ കൂടെ തൊടിയിലേക്ക് ഇറങ്ങി. പാലത്തിങ്കൽ തറവാടും പരിസരവും അവൾ ഗൗരിയോടൊപ്പം ചുറ്റിനടന്നു കണ്ടു.

അവളുടെ മനസിൽ ഗോവിന്ദന്റെയും ഭദ്രയുടെയും മുഖം തെളിഞ്ഞു വന്നു. പല്ലവിയുടെ കണ്ണുകൾ നിറഞ്ഞു… ഗൗരി കാണാതെ അവൾ കണ്ണുനീർ ഷാളിന്റെ തുമ്പ് കൊണ്ട് ഒപ്പിയെടുത്തു. പരിസരമാകെ ചുറ്റികറങ്ങി കണ്ടിട്ട് തിരിച്ചു വന്നപ്പോൾ പല്ലവി വീണമ്മായിയെയും ഭരതനമ്മാവനെയും കണ്ടു. ഇരുവരും പ്രാതൽ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. “വീണമ്മായി ഇതാണ് എന്റെ ഏട്ടത്തി.” ഗൗരി പല്ലവിയെ അവർക്ക് പരിചയപ്പെടുത്തി. വെറുപ്പോടെയാണ് വീണമ്മായി പല്ലവിയെ നോക്കിയത്. ഭരതൻ പക്ഷേ അവളെ നോക്കി ചിരിച്ചു. സിദ്ധുവിനെ പേടിച്ചിട്ടാണ് അമ്മായി മൗനം പാലിച്ചത്. തന്റെ മകൾ വേണിയെ സിദ്ധുവിനെ കൊണ്ട് കെട്ടിക്കാനായിരുന്നു അവരുടെയും ആഗ്രഹം.

പല്ലവി കാരണം അത് നടക്കാതെ പോയതിന്റെ ദേഷ്യം അവരുടെ മുഖത്ത് നിഴലിച്ചിരുന്നു. അത് മനസിലായ ഗൗരി പല്ലവിയെയും കൊണ്ട് അവിടുന്ന് മാറി. “ഏട്ടത്തി മുറിയിലേക്ക് പൊയ്ക്കോ. ഞാൻ പോയി കുളിച്ചിട്ടു വരാം.” ഗൗരി അവളോട്‌ പറഞ്ഞു. “എന്നാ ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ അമ്മ അവിടെ ഒറ്റയ്ക്കല്ലേ.” പല്ലവി ചോദിച്ചു. “തല്ക്കാലം ഏട്ടത്തി മുറിയിലേക്ക് ചെല്ല്. ഇവിടുത്തെ അന്തരീക്ഷമൊക്കെ ഒന്ന് തണുക്കട്ടെ. ഏട്ടത്തിയോടുള്ള ദേഷ്യം മുഴുവനും അമ്മായി ഇപ്പൊ അമ്മയോട് തീർക്കുന്നുണ്ടാകും. അതോണ്ടാ ഞാൻ മുകളിലേക്ക് പൊയ്ക്കോളാൻ പറഞ്ഞത്.” പല്ലവിയെ മുറിയിലേക്ക് പറഞ്ഞു വിട്ട ശേഷം ഗൗരി കുളിക്കാനായി പോയി.

ഗോവണിപ്പടി കയറി മുകളിലേക്ക് ചെന്ന പല്ലവി കാണുന്നത് കൈകൾ മാറത്തു പിണച്ചു കെട്ടി അവളെ തന്നെ നോക്കി നിൽക്കുന്ന വേണിയെയാണ്. ഇരുവർക്കും പരസ്പരം മനസിലായി. “താനാണോ പല്ലവി…??” വേണിയുടെ മൂർച്ചയേറിയ സ്വരം കാതിൽ പതിഞ്ഞതും പല്ലവിക്ക് ഉള്ളിലൊരു പേടി തോന്നി. “അതേ…” പല്ലവി മുഖം താഴ്ത്തി. “ഇങ്ങോട്ട് നോക്ക്…” വേണി പറഞ്ഞു. പല്ലവി മുഖമുയർത്തി പേടിയോടെ വേണിയെ നോക്കി. അവളുടെ കണ്ണുകൾ സിദ്ധുവിനായി തിരഞ്ഞു. “താൻ പേടിക്കണ്ട…. എന്നെ തന്റെ ഫ്രണ്ട് ആയിട്ട് കണ്ടാൽ മതി. ഒരു കണക്കിന് ഇയാൾ കാരണമാണ് ഞാൻ രക്ഷപ്പെട്ടത്. ബാംഗ്ലൂരിൽ എന്റെ കോളേജിൽ കൂടെ പഠിക്കുന്ന ഒരു പയ്യനെ എനിക്കിഷ്ടമാണ്.

എക്സാം ഒക്കെ കഴിഞ്ഞിട്ട് സാവധാനം ഇവിടെ പറയാമെന്നു കരുതി ഇരുന്നപ്പോഴാണ് അമ്മ വിശ്വമ്മാവനോട് എന്റെയും സിദ്ധുവേട്ടന്റെയും വിവാഹകാര്യം പറയുന്നത്. അതറിഞ്ഞപ്പോൾ ഞാൻ ശരിക്കും പേടിച്ചു പോയി… ഇപ്പോഴാ എനിക്ക് സമാധാനമായത്.” ഒരു ചിരിയോടെ വേണി അത് പറയുമ്പോൾ പല്ലവിക്ക് നെഞ്ചിൽ നിന്നുമൊരു ഭാരം ഇറക്കി വച്ച പ്രതീതിയായിരുന്നു. “നിനക്കിങ്ങനെയൊരു ചുറ്റിക്കളി ഉണ്ടായിരുന്നത് ഏതായാലും നന്നായി. എന്റെ വിവാഹക്കാര്യം അറിയുമ്പോഴുള്ള നിന്റെ പ്രതികരണം എന്തായിരിക്കുമെന്നോർത്ത് എനിക്കും ചെറിയ ടെൻഷനുണ്ടായിരുന്നു.” വേണി പറഞ്ഞത് കേട്ടുകൊണ്ട് വന്ന സിദ്ധു പറഞ്ഞു. “നിങ്ങള് തമ്മിൽ നല്ല ചേർച്ചയാ.

വേണി ഒരു പുഞ്ചിരിയോടെ അവനെ നോക്കി പറഞ്ഞു. പല്ലവിയുടെ മുഖം പ്രസന്നമായി. “ഞാനെന്നാ പോയി വല്ലതും കഴിക്കട്ടെ നല്ല വിശപ്പുണ്ട്. ബാക്കി കഥ ഞാൻ വന്നിട്ട് കേട്ടോളാം..” അതു പറഞ്ഞു കൊണ്ട് വേണി താഴേക്ക് പോയി. “ഇപ്പോ തന്റെ പേടി മാറിയില്ലേ..” സിദ്ധു പല്ലവിയുടെ മുഖത്തേക്ക് നോക്കി. “ഉം കുറച്ചു പേടി മാറി… എന്നാലും ഉള്ളിലൊരു ഭയം ഇല്ലാതില്ല..” അവൾ അവന്റെ മാറിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു. “ഞാൻ കൂടെ ഉള്ളപ്പോൾ താൻ ഒന്നുകൊണ്ടും പേടിക്കണ്ട.” സിദ്ധു അവളെ ചേർത്തുപിടിച്ച് സമാധാനിപ്പിച്ചു. അന്നത്തെ ദിവസം അങ്ങനെ കടന്നുപോയി. വിനോദും വേണിയും പല്ലവിയോട് നന്നായി ഇടപഴകി. ഭരതനും അവളോട്‌ ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല.

വിശ്വാനാഥ മേനോനും വീണമ്മായിക്കും മാത്രമേ അവളോട്‌ അനിഷ്ടമുണ്ടായിരുന്നുള്ളു. അവരുടെ ഇഷ്ടക്കേട് വേഗം മാറിക്കോളും എന്ന് പറഞ്ഞ് സിദ്ധാർഥും ഗൗരിയും അവളെ സമാധാനിപ്പിച്ചു. ************** രാത്രി മാമ്പിള്ളി തറവാട്ടിലെ ലൈറ്റുകൾ എല്ലാം അണഞ്ഞു സമയം. തറവാട്ടിൽ എല്ലാവരും ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു. സുഭദ്ര തമ്പുരാട്ടി മാത്രം ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു. അപ്പോഴാണ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്. സുഭദ്ര എഴുന്നേറ്റ് ലൈറ്റ് തെളിച്ച ശേഷം വാതിൽ തുറന്നു. വാതിലിനു പുറത്ത് രാമചന്ദ്രനെ കണ്ടതും സുഭദ്ര തമ്പുരാട്ടി അമ്പരന്നു.

“എന്താ രാമേട്ടാ ഈ സമയത്ത്..??” സംശയത്തോടെ അവർ ചോദിച്ചു. ഒന്നും മിണ്ടാതെ രാമചന്ദ്രൻ ചുറ്റുമൊന്ന് നോക്കിയിട്ട് പെട്ടെന്ന് മുറിയിലേക്ക് കയറി വാതിലടച്ചു. അപ്രതീക്ഷിതമായ അയാളുടെ ആ പ്രവർത്തി കണ്ടതും സുഭദ്ര തമ്പുരാട്ടി ഞെട്ടി പിന്നോട്ട് മാറി. അയാൾ അവരുടെ നേർക്ക് ചുവടുകൾ വച്ചു….. തുടരും.

ഭാഗ്യ ജാതകം: ഭാഗം 14

Share this story