മധുരനൊമ്പരം…..🍒🍒 : ഭാഗം 38

മധുരനൊമ്പരം…..🍒🍒 : ഭാഗം 38

എഴുത്തുകാരി: റിൻസി പ്രിൻസ്‌

” ആരോട് ചോദിച്ചിട്ടാണ് നിങ്ങൾ എൻറെ ശരീരത്തിൽ തൊട്ടത്…. അവൾക്ക് സങ്കടവും ദേഷ്യവും എല്ലാം വന്നിരുന്നു…. അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒന്നും പറയാതെ ഒരു കുസൃതിച്ചിരിയോടെ കൈ പിണച്ചു നിന്നു…. അവളെ തന്നെ നോക്കി അവളുടെ മുഖത്ത് ദേഷ്യത്തെ പോലും ആസ്വദിച്ചുകൊണ്ട് നിൽക്കുകയായിരുന്നു….. അവൻറെ ആ നിൽപ്പ് കണ്ടപ്പോൾ അവൾക്ക് ദേഷ്യം ഇരട്ടിക്കുകയാണ് ചെയ്തത്…… “നീ എൻറെ സ്വന്തം ആണെന്നുള്ള ഒരു ഉറപ്പ് എനിക്ക് ഉള്ളതുകൊണ്ട് തന്നെ….. അവൻറെ ആ ഒരു മറുപടിയിൽ വീണ്ടും താൻ തളർന്നു പോകുന്നത് പോലെ അവൾ അറിഞ്ഞിരുന്നു……. “ഇനി എനിക്ക് പറയാനുള്ളത് നീ കേൾക്കണ്ട….. ഈ കണ്ണുകളിൽ എനിക്ക് കാണാൻ കഴിയും ആ മനസ്സ്….. ഒരിക്കലും ആത്മാർത്ഥമായി നമുക്ക് സ്നേഹിച്ച ഒരാളെ പൂർണമായും മറക്കാനോ വെറുക്കാനോ കഴിയില്ല അനുരാധ…..!

അവർ നമ്മളോട് എത്ര വലിയ തെറ്റ് ചെയ്താലും….. ഞാൻ നിന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ദിവസം അത്ര ദൂരെ ഒന്നുമല്ല….. അത്രയും പറഞ്ഞ് തന്നെ കടന്നു പോകുന്നവനോട് എന്ത് മറുപടി പറയണം എന്ന് പോലും അനുരാധ ക്ക് ആ നിമിഷം അറിയില്ലായിരുന്നു……. വീണ്ടും താനാ 18 വയസ്സുകാരി ആയി പോകുന്നത് പോലെ…… വർഷങ്ങൾക്കുശേഷം തൊട്ടരികിൽ അവൻറെ സാന്നിധ്യം ബ്ലൂ ലേഡി പെർഫ്യൂമിന്റെ ഗന്ധം…… തന്നെ വീണ്ടും ഒരു പ്രണയത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത് പോലെ…… സത്യത്തിൽ ഇത്രകാലവും താൻ മനസ്സിൽ ആഗ്രഹിച്ചത് അവനെ കാണണമെന്ന് തന്നെയായിരുന്നില്ലേ…….? അവനോട് ചോദിക്കാൻ വേണ്ടി മാത്രം മനസ്സിൽ കാത്തു വെച്ചിരുന്ന കുറെ ചോദ്യങ്ങൾ ഉണ്ടായിരുന്നില്ലേ…..? പിന്നെന്തിനാണ് അവൻ ഇപ്പോൾ തന്റെ മുൻപിൽ വന്നു നിൽക്കുമ്പോൾ താൻ ഇങ്ങനെ നിശബ്ദ ആകുന്നത്….. പക്ഷേ അതിന് വ്യക്തമായ മറുപടി അവളുടെ കൈകളിലും ഉണ്ടായിരുന്നില്ല….. 🌼🌼🌼

ഫ്ലാറ്റിലേക്ക് പോയെങ്കിലും അനുരാധ മൗനമായിരുന്നു……… അവരുടെ മാനസികാവസ്ഥ അറിയുന്നതുകൊണ്ട് തന്നെ സീതയും റിയയും അവളോട് കൂടുതലൊന്നും ചോദിച്ചിരുന്നില്ല…… തമാശകൾ പറഞ്ഞു അവളെ സന്തോഷിപ്പിക്കുവാൻ അവർ ശ്രമിക്കുകയും ചെയ്തിരുന്നു…….. അവരുടെ മുൻപിൽ ചിരിച്ചു നിന്നെങ്കിലും മനസ്സ് പൂർണമായും സന്തോഷിക്കുന്നില്ല എന്ന് അവൾക്ക് തോന്നിയിരുന്നു……… എന്തായിരുന്നു അതിൻറെ കാരണം…… അവൻറെ സാന്നിധ്യം തന്നെ…..!! അത്‌ തന്നിൽ അസ്വസ്ഥത ഉളവാക്കുന്നണ്ടോ എന്ന് അവൾ സ്വയം ചോദിച്ചു നോക്കി……? ഇല്ല ഒരിക്കലുമില്ല…… അവനെ കേൾക്കാതെ ഇരുന്നത് മോശമായി പോയോ..? അവൾ സ്വന്തം മനസാക്ഷിയോട് തിരക്കുന്നുണ്ടായിരുന്നു…… അതിനു വ്യക്തമായ മറുപടി അവൾക്കുണ്ടായിരുന്നില്ല….. മനസ്സിൽ എന്തൊക്കെയോ പ്രതിഷേധങ്ങൾ കൂട്ടിയിരിക്കുകയാണ്……

അതുകൊണ്ടാണ് അവനോട് സംസാരിക്കാൻ പോലും മനസ്സ് അനുവദിക്കാത്തത്…… അവന് പറയുവാൻ ഒരു അവസരം നൽകണമെന്ന് പറഞ്ഞതുപോലും കേൾക്കാതെ ഇരുന്നത്….. ആർക്കെങ്കിലും നമ്മളോട് പറയാനുള്ളത് എന്താണെന്ന് തിരിച്ചു കേൾക്കാനുള്ള ഒരു മനസ്സ് അത് ഉണ്ടാവണം……. നാളെ തന്നെ അവനോട് സംസാരിക്കണം എന്ന് അവൾ വിചാരിച്ചിരുന്നു……. അവൻ പറഞ്ഞത് എത്ര സത്യമാണ് തനിക്ക് ഒരിക്കലും അവന്റെ മുഖത്തേക്ക് നോക്കി അവനെ സ്നേഹിക്കുന്നില്ല എന്നോ അവൻ തൻറെ മനസ്സിൽ ജീവിക്കുന്നില്ല എന്ന് പറയാനോ തനിക്ക് സാധിക്കുകയില്ല…… കാരണം അനുരാധയുടെ ഹൃദയത്തിൻറെ ഉള്ളിലെവിടെയോ ഇപ്പോഴും ആ പ്രണയം ഉണ്ട്……. അതുകൊണ്ടാണ് ആ സാന്നിധ്യം പോലും അത്രത്തോളം വേദന പടർത്തുന്നത്….

ഒരു വർഷം പോലും നീണ്ടു നിൽക്കാത്ത പ്രണയസല്ലാപങ്ങൾ……. ഇതിനിടയിൽ ഓർമ്മിക്കാനുള്ള കുറെ മധുര നിമിഷങ്ങൾ അവൻ തനിക്ക് സമ്മാനിച്ചിരുന്നു……. അതിലെല്ലാമുപരി ഒരിക്കൽ പോലും കാണാതെ തന്നെ തൻറെ ഹൃദയത്തിൽ അവൻ ചേക്കേറിയിരുന്നു……… ജോജിയിൽ മാത്രം ചുറ്റി കറങ്ങുക ആയിരുന്നു അനുരാധ എന്ന ജീവിതചക്രം….. ആഗ്രഹങ്ങളും പ്രതീക്ഷകളും ഇല്ലാതെ തന്നെ അവനെ ഭ്രമണം ചെയ്യുക ആണ് താൻ….. ആ പ്രക്രിയ അവസാനിക്കുന്നില്ല…. 🥀🥀🥀🥀🥀 പിറ്റേന്ന് ഒരുങ്ങി ഓഫീസിലേക്ക് ചെന്നപ്പോൾ അവൾ നേരെ അവൻറെ ക്യാബിനിലേക്ക് ആണ് കയറിയത്…… പ്രതീക്ഷിക്കാതെ അതും വിളിക്കാതെ അവളെ അവിടെ കണ്ടപ്പോൾ അവനും ഒന്ന് അത്ഭുതപ്പെട്ടുപോയി……

അത്ഭുത പൂർവ്വം അവളുടെ മുഖത്തേക്ക് നോക്കി….. ” എന്താണ് പറയാനുള്ളത്…..? അവൻറെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഒട്ടും പതറാതെ അനുരാധ ചോദിക്കുമ്പോൾ തനിക്ക് പരിചയം ആയ ഒരു അനുരാധ അല്ല മുൻപിൽ ഇരിക്കുന്നത് എന്ന് അവനു തോന്നിയിരുന്നു…… സാഹചര്യങ്ങളും സമ്മർദ്ദങ്ങളും ഒക്കെ അവളെ ഒരുപാട് മാറ്റിയിരിക്കുന്നു…… അല്ലെങ്കിലും പല പെൺകുട്ടികളും സ്വയം പര്യാപ്തത നേടുന്നത് ഒരു പ്രണയം നഷ്ടമാകുമ്പോൾ തന്നെയാണ്……. അതുവരെയില്ലാത്ത ധൈര്യവും ജീവിക്കാനുള്ള വാശിയും ഒക്കെ അവർക്ക് തോന്നുന്നത് ഒരു പ്രണയനഷ്ടം ഉണ്ടാകുമ്പോൾ തന്നെയാണ്……. അവൻ അവളുടെ മുഖത്തേക്ക് തന്നെയായിരുന്നു നോക്കിയത്…. പതർച്ച ഇല്ലാതെ മറുപടിക്ക് വേണ്ടി കാത്തുനിൽക്കുകയാണ്….. “ഒന്നും കേൾക്കേണ്ട എന്ന് പറഞ്ഞിട്ട്….. അവൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു….. ” ഇല്ല അറിയണം…..!

നാളെ ഒരുപക്ഷേ ഞാൻ കേട്ടില്ല എന്നോർത്ത് വേദനിക്കാൻ എനിക്ക് ഇടവരരുത്….. അതുകൊണ്ടാണ് പറയാനുള്ളത് എന്താണെങ്കിലും ഈ നിമിഷം എന്നോട് പറയാം….. ” വേണ്ട……! ഇനി ഞാനായിട്ട് പറയുന്നില്ല….. തനിക്ക് ഏറ്റവും വിശ്വാസം ഉള്ള ഒരാൾ തന്നെ പറയട്ടെ….. അതല്ലേ നല്ലത്……! ഒരുപക്ഷേ ഞാൻ ഇപ്പോൾ എന്തുപറഞ്ഞാലും എൻറെ ഭാഗം ന്യായീകരിക്കുന്നതിനുവേണ്ടി ഞാൻ പറഞ്ഞതാണെന്ന് മാത്രമേ താൻ വിശ്വസിക്കുകയുള്ളൂ….. അതേസമയം തനിക്ക് നന്നായി അറിയാവുന്ന, നമ്മളെ നന്നായി അറിയാവുന്ന ഒരാൾ പറഞ്ഞാൽ തനിക്ക് ആ കാര്യത്തിന്റെ സത്യാവസ്ഥ എന്തായിരിക്കുമെന്ന് കൂടുതൽ മനസ്സിലാക്കാൻ പറ്റും….. ഞാൻ സംസാരിച്ചിട്ടുണ്ട് നാളെ തന്നെ ഇവിടെ എത്താം എന്നാണ് പറഞ്ഞിരിക്കുന്നത്….. അതിനുശേഷം നേരിട്ട് സംസാരിക്കാം…….! അവൻറെ മറുപടി അവളെ തെല്ല് ഉലച്ചിരുന്നു….. ആരായിരിക്കും വരാൻ പോകുന്ന ആൾ…..?

തനിക്കും അവനും ഒരുപോലെ അറിയാവുന്ന ആൾ….. ഒരുപക്ഷേ സോഫി ആയിരിക്കുമോ…..?. അല്ലാതെ മറ്റാർക്കാണ് തങ്ങളെ ഒരുമിച്ച് അറിയാവുന്നത്….. അല്ലെങ്കിൽ ബെഞ്ചമിൻ അച്ഛൻ ആകും….. അവൾ പ്രതീക്ഷിച്ചു….. നാളെ അറിയാൻ പോകുന്ന സത്യം എന്തായിരിക്കും എന്നുള്ള ആകാംക്ഷ അവളിൽ നിറഞ്ഞു നിന്നിരുന്നു……. നിശബ്ദമായി നീളുന്ന അവളുടെ പരിഭവ സമരങ്ങൾ അവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു…. അവൾ നൽകുന്ന എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ അവൻ തയ്യാറായിരുന്നു… ആ മൗനം ഒഴികെ….. എങ്കിലും ഒരു മൊഴി ദൂരത്തിനു അപ്പുറം അവൾ കൈയ്യകലത്തിൽ ഉള്ളത് അവനിൽ വലിയ ആശ്വാസം നൽകിയ ഒന്നായിരുന്നു…… അന്നത്തെ ദിവസം ജോലിയെല്ലാം ചെയ്തതിനുശേഷം എല്ലാവരും അല്പം താമസിച്ചായിരുന്നു ഇറങ്ങിയിരുന്നത്…….

സീതയ്ക്കു റിയക്കും നൈറ്റ് ഷിഫ്റ്റ് ആയതുകൊണ്ട് അനുരാധയ്ക്ക് ഒറ്റയ്ക്ക് പോകണമായിരുന്നു….. കുറച്ച് ജോലി കൂടുതലുള്ളതുകൊണ്ട് അനുരാധാ ഇറങ്ങിയപ്പോഴേക്കും സമയം 8 – 9 മണിയോട് അടുത്തിരുന്നു….. തിരികെ പോകാൻ വേണ്ടി ഇവർ ഫ്ലാറ്റിലേക്ക് പോകാൻ വേണ്ടി നടക്കുമ്പോഴാണ് തൊട്ടരികിൽ ഒരാൾ നിൽക്കുന്നത് കണ്ടത്…… കണ്ടപ്പോൾ തന്നെ ജോജി ആണ് എന്നും തന്നെ പ്രതീക്ഷിച്ചുള്ള നിൽപ്പാണ് എന്നും മനസ്സിൽ ആയിരുന്നു….. അവനെ ഗൗനിക്കാതെ മുൻപോട്ടു നടന്നു പോകുമ്പോൾ അവളുടെ അരികിലേക്ക് വന്നു കൊണ്ട് പറഞ്ഞു…… ” ഫ്ളാറ്റിലേക്ക് ഞാൻ കൊണ്ടു ചെന്ന് വിടാം….. ഒറ്റയ്ക്ക് ഈ സമയത്ത് പോകണ്ട…… വാക്കുകളിൽ അവൻ ഒളിപ്പിച്ചുവെച്ച അവൻറെ കരുതൽ കേട്ടപ്പോൾ ആ നിമിഷം അവൾക്ക് പുച്ഛമാണ് തോന്നിയത്….. ഇതെല്ലാം ആഗ്രഹിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ആ സായം സന്ധ്യയും അന്ന് അവൻ പറഞ്ഞ വാക്കുകളും ഒക്കെ വന്നിരുന്നു….. ”

കഴിഞ്ഞ ആറു വർഷമായി ഞാൻ ഈ നഗരത്തിൽ രാവെന്നോ പകലെന്നോ ഇല്ലാതെ ഞാൻ ഒറ്റയ്ക്ക് തന്നെയാണ് സഞ്ചരിച്ചിട്ടുള്ളത്…… അന്ന് എന്നെ കാത്തിരുന്ന അപകടങ്ങൾ തന്നെ ആണ് ഈ നിമിഷം എന്നെ കാത്തിരിക്കുന്നത്….. അവന്റെ മുഖത്തേക്ക് നോക്കി പറയുമ്പോൾ അവൻറെ കണ്ണുകളിൽ ഒരു നിരാശയും വേദനയും ഒക്കെ മിന്നിമാഞ്ഞു…… അത് അവൾ കാണുകയും ചെയ്തിരുന്നു….. ” ശരി സമ്മതിച്ചു…. ഞാൻ വരുന്നില്ല പക്ഷേ എനിക്കൊരു സഹായം ചെയ്യുമോ….. മനസ്സിലാകാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി…. ” എൻറെ ഫോൺ സ്വിച്ച് ഓഫ് ആയി പോയി….. ഫോൺ എടുത്തു ഉയർത്തി കാണിച്ചു കൊണ്ട് അവൻ പറഞ്ഞു…… എൻറെ വണ്ടിയും ഓൺ ആകുന്നില്ല…. എനിക്ക് അടുത്തുള്ള വർക്ക് ഷോപ്പിലേക്ക് ഒന്ന് വിളിക്കാനാണ്….. ഫോൺ ഒന്ന് തരുമോ…. ” എൻറെ നമ്പര് മേടിക്കാനുള്ള പുതിയ അടവ് ആയിരിക്കും….. “90****

കൃത്യതയോടെ അവളുടെ ഇപ്പോഴത്തെ മൊബൈൽ നമ്പർ പറഞ്ഞു കൊടുത്തു കൊണ്ടായിരുന്നു അവൻ അതിനുള്ള മറുപടി പറഞ്ഞത്…… ഞെട്ടി തരിച്ചു പോയി അവൾ…. “നാലുവർഷമായി എൻറെ കയ്യിൽ ഈ നമ്പർ ഉണ്ട്…… ഒരിക്കൽപോലും ഞാൻ വിളിച്ചിട്ടില്ല……. മറ്റൊന്നും കൊണ്ടല്ല ഒരു ഫോൺ കോളിലൂടെ നിന്നോട് സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ലാത്തതുകൊണ്ടാണ്…… നേരിട്ട് നിന്നോട് പറയാൻ എനിക്ക് ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു…… ആദ്യത്തെ കാഴ്ചയിൽ തന്നെ അതെല്ലാം പറയണം എന്ന് ഞാൻ വിചാരിച്ചു…… പക്ഷേ കേൾക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി….. പിന്നീട് പറയേണ്ട എന്ന് ഞാനും കരുതി….. പിന്നീട് അവൾക്ക് മറുപടി ഒന്നും പറയാനുണ്ടായിരുന്നില്ല….. അവന്റെ കൈകളിലേക്ക് തൻറെ ബാഗിൽ നിന്നും ഫോൺ എടുത്തു വച്ച കൊടുത്തിരുന്നു അവൾ……

ലോക്ക് മാറ്റാൻ വേണ്ടി അവൻ വീണ്ടും ആ ഫോൺ അവളുടെ കൈകളിലേക്ക് തിരികെ കൊടുത്തു…… അവൾ നമ്പർ ലോക്ക് മാറ്റുന്നത് അവൻ ശ്രദ്ധയോടെ നോക്കി….. ശേഷം അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…. ” ഇത് എൻറെ പഴയ ഫോൺ നമ്പറിന്റെ അവസാന നമ്പർ ആണല്ലോ…… ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിക്കുമ്പോൾ എന്തു മറുപടി പറയണമെന്ന് അവൾക്കും അറിയുമായിരുന്നില്ല….. സത്യമാണ് ഓർമ്മകളിൽ എന്നും ആ അക്കങ്ങൾ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്….. അതുകൊണ്ട് തന്നെ ഈമെയിൽ ഐഡി മുതൽ എല്ലാത്തിനും വെച്ചിരിക്കുന്ന പാസ്സ്‌വേർഡ്‌ അതുതന്നെയാണ്….. ” ഫോൺ വിളിച്ചതിനു ശേഷം പെട്ടെന്ന് തരുക ആയിരുന്നു എങ്കിൽ എനിക്ക് വേഗം പോകാമായിരുന്നു…… കൂടുതൽ സമയം അവനോട് സംസാരിച്ചാൽ തകർന്നുപോകും എന്ന് തോന്നിയതുകൊണ്ട് അങ്ങനെ പറയാൻ ആയിരുന്നു അവൾക്ക് തോന്നിയത്…. ”

വേണ്ട ഇനി ഫോൺ വിളിക്കണ്ട…..!! അവളുടെ മുഖത്തേക്ക് നോക്കി പ്രണയപൂർവ്വം അവൻ അത് പറഞ്ഞപ്പോൾ എന്തു മറുപടി പറയണമെന്ന് അവൾക്കും അറിയുമായിരുന്നില്ല….. അവൾ തിരിഞ്ഞു നടന്നപ്പോൾ അവൻ മറുപടി ഒന്നും പറഞ്ഞിരുന്നില്ല…… നടന്നു പോകുന്നതിനിടയിൽ ഒരു ഓട്ടോ കൊണ്ടുവന്ന് മുന്നിൽനിർത്തിപ്പോഴാണ് അവൾ ശ്രദ്ധിച്ചത്…… അതിനുള്ളിൽ ഉണ്ടായിരുന്നത് ജോജി ആയിരുന്നു….. ” എൻറെ വണ്ടിയും കേടാണ് ഏതായാലും നമുക്ക് ഒരുമിച്ചു പോകാം…. എന്തോ പറയാൻ തുടങ്ങിയ അവളെ കയ്യുയർത്തി അവൻ എതിർത്തു…. അതിനുശേഷം മെല്ലെ പറഞ്ഞു…. ” ഞാൻ നിൻറെ ആരും ആണെന്ന് വിചാരിക്കണ്ട….. ഏതോ അപരിചിതൻ…… ഒരു ഓട്ടോയിൽ യാത്ര ചെയ്യുന്ന രണ്ട് അപരിചിതർ….. അങ്ങനെ കരുതിയാൽ മാത്രം മതി…….

ഏതായാലും നമുക്ക് രണ്ടുപേർക്കും പോകേണ്ടത് ഒരേ വഴിക്കാണ്…… വീണ്ടും ആളുകളൊക്കെ ശ്രദ്ധിക്കുന്നു എന്ന് തോന്നിയപ്പോഴും രാത്രി ഏറെയായി എന്ന ഒരു ബോധം ഉള്ളതിനാലും മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെ ഓട്ടോയിലേക്ക് അവൾ കയറിയിരുന്നു…… ഫ്ലാറ്റിലെകുള്ള യാത്രയിൽ ഇടയ്ക്കിടെ അവൻതന്റെ മുഖത്തേക്ക് നോക്കുന്നതും തന്നിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതും ഒക്കെ അവർ കണ്ടിരുന്നു…… എങ്കിലും അവൾ ഒരിക്കൽ പോലും അവന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല……. ആദ്യമായിരിക്കും പരസ്പരം ഇരിക്കുമ്പോൾ ഇത്രയും വലിയൊരു മൗനം തങ്ങളുടെ ഇടയിൽ നിറഞ്ഞിരിക്കുന്നത് എന്ന് അവൾ ഓർത്തു…….. ഇതുവരെ തങ്ങൾക്കിടയിൽ നിറഞ്ഞിരുന്ന മൗനം ഒക്കെ സുഖകരമായ മൗനമായിരുന്നു….. പക്ഷേ ഈ മൗനം ഇത് അല്പം ഭീകരത നിറഞ്ഞതാണ്…… ഇതുതന്നെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു എന്ന് അവൾക്ക് തോന്നിയിരുന്നു……. ഫ്ലാറ്റിനു മുന്നിൽ ഓട്ടോ നിന്നപ്പോൾ അവനോട് ഒരു മറുപടിയും പറയാതെ,

കാശ് സീറ്റിലേക്ക് വച്ചു തിരിഞ്ഞുപോലും നോക്കാതെ അവൾ ഓട്ടോയിൽ നിന്നും ഇറങ്ങിപ്പോയി……. അത്‌ കണ്ടപ്പോൾ അവൻറെ ഹൃദയം ഒന്ന് പിടഞ്ഞു….. പിറ്റേന്ന് രാവിലെ എങ്ങനെയൊക്കെയൊ ആ രാത്രി അവർ തള്ളിനീക്കിയിരുന്നു….. അവൻറെ സാന്നിധ്യത്തിൽ തനിക്ക് ഒരുപാട് പ്രതിരോധിക്കാൻ കഴിയുന്നില്ല എന്ന സത്യത്തെ അവൾ മനസ്സിലാക്കുകയായിരുന്നു…… അതിനർത്ഥം ഇപ്പോഴും മനസ്സിനുള്ളിൽ ആഴ്ന്നു കിടക്കുന്ന അവനോടുള്ള പ്രണയം തന്നെയാണ്…… പിറ്റേന്ന് രാവിലെ ആരോ കോളിംഗ് ബെൽ അടിച്ചത് കേട്ടാണ് അനുരാധ വാതിൽ തുറന്നത്….. റിയയും സീതയും ഡ്യൂട്ടി കഴിഞ്ഞ് വന്നതായിരിക്കും എന്നായിരുന്നു അവൾ കരുതിയിരുന്നത്….. എന്നാൽ പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു സംഭവിച്ചത്….. വാതിൽ തുറന്ന് മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അവൾ ഞെട്ടിത്തരിച്ചു പോയിരുന്നു……..(തുടരും )… ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 37

Share this story