മധുരനൊമ്പരം…..🍒🍒 : ഭാഗം 40

മധുരനൊമ്പരം…..🍒🍒 : ഭാഗം 40

എഴുത്തുകാരി: റിൻസി പ്രിൻസ്‌

” നിങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചത് ആയിരിക്കും ജോജി….. അച്ഛൻ ഒരിക്കലും അത്രയൊന്നും ക്രൂരമായി ചിന്തിക്കാൻ കഴിയില്ല ഞാൻ ഒരിക്കലും അച്ഛനെ ന്യായീകരിച്ച് പറയില്ല….. അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ദുർബലമായിരുന്നു അവന്റെ ശബ്ദം… ” തൻറെ വിശ്വാസം തന്നെ രക്ഷിക്കട്ടെ…. അങ്ങനെ പറയാൻ എനിക്ക് കഴിയൂ…… പക്ഷേ തൻറെ അച്ഛൻറെ സഹപ്രവർത്തകനായിരുന്നു ഈ പയ്യൻറെ അച്ഛൻ…. അയാളും തൻറെ അച്ഛനും കൂടിയാണ് എന്നെ കാണാൻ വേണ്ടി അവസാനം വരുന്നത്…. മകളുടെ ജീവിതം തിരികെ തന്നതിന് നന്ദി പറയാൻ…. ഈ സത്യം രാധ അറിഞ്ഞാൽ അദ്ദേഹം മരിക്കും എന്ന് പറയാൻ….. അദ്ദേഹത്തിന്റെ മരണം ആഗ്രഹിക്കുന്നു എങ്കിൽ സത്യങ്ങൾ പറഞ്ഞോളാൻ പറഞ്ഞു….

പൂർണമായും തകർന്നു പോയിരുന്നു അനന്തു എന്ന് അവൻറെ മുഖം ഭാവത്തുനിന്ന് ജോജിക്ക് മനസ്സിലായി…. ” സാരമില്ല എനിക്ക് വിഷമം ഇല്ല എൻറെ പ്രണയം എൻറെ മനസ്സിൽ തന്നെ നിലനിൽക്കും….. എനിക്ക് ആരുടെയും അനുവാദം ആവശ്യമില്ലല്ലോ…. എന്റെ ഈ ജീവിതം കൊണ്ടാണ് അവളോട് ഉള്ള പ്രണയം ഞാൻ തെളിയിക്കാൻ പോകുന്നത്…… ഉദയസ്തമാനങ്ങളിൽ ഓരോന്നിലും അവളോട് ഉള്ള എന്റെ പ്രണയം ശക്തി കൂടുക മാത്രമേ ഉള്ളു…… പഴക്കം കൂടും തോറും വീര്യം കൂടുന്ന വീഞ്ഞിനെ പോലെ എത്ര കാലങ്ങൾക്ക് ശേഷവും അവളോട് ഉള്ള എന്റെ പ്രണയം തീവ്രമായി നില നില്കും…. ഒരു ശക്തിക്കും അതിനെ തോല്പിക്കാൻ കഴിയില്ല…. “ഇതൊക്കെ സത്യമാണെങ്കിൽ താൻ എന്തു വിശ്വസിച്ചാണ് തന്റെ സഹോദരിയെ ആ പയ്യന് വിവാഹം ചെയ്തുകൊടുക്കുന്നത്….. ലഭിക്കുന്ന പണത്തിന് ആവശ്യം കഴിഞ്ഞാൽ തന്റെ സഹോദരിയെ അയാൾ ഉപേക്ഷിക്കില്ലെന്ന് തനിക്ക് എന്ത് ഉറപ്പാണ് ഉള്ളത്…..?

തന്നെ കരുവാക്കി തൻറെ സഹോദരിയുടെ ജീവിതം വെച്ചാണ് എൻറെ അച്ഛൻ അടക്കമുള്ളവർ തനിക്കുനേരെ കരുക്കൾ നീക്കുന്നത്….. താൻ യഥാർത്ഥ സഹോദരൻ ആണെങ്കിൽ ഈ വിവാഹത്തിനു സമ്മതിക്കാതിരിക്കുക ആണ് വേണ്ടത്….. ” അവളോട് ഞാൻ എങ്ങനെയാണെന്ന് ഇതൊക്കെ പറയുന്നത് എന്ന വേദനയിൽ ആയിരുന്നു ഞാൻ …… ചേട്ടൻറെ സ്വപ്നങ്ങൾ തകർന്നാണ് ഈ ജീവിതം എന്നറിയുമ്പോൾ തന്നെ അവൾ വേണ്ടെന്ന് വെക്കാം എന്ന് എനിക്ക് ഉറപ്പാണ്….. പക്ഷേ അവളുടെ വേദന അത് കാണേണ്ടത് ഞാനല്ലേ….? ” ഇപ്പോഴത്തെ അവളുടെ വേദന നിങ്ങൾ കണക്കാക്കേണ്ട കാര്യമില്ല ജോജി…..! ജീവിതകാലം മുഴുവൻ അവൾ വേദനിക്കും അല്ലെങ്കിൽ….. അതിനും എത്രയോ നല്ലതാണ്…… നിങ്ങളുടെ നിസ്സഹായ അവസ്ഥ എനിക്ക് മനസ്സിലാകും…… ആ കുട്ടിയോട് ഞാൻ സംസാരിക്കാം…… നടന്ന കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു മനസ്സിലാക്കാം…..

നിങ്ങൾക്ക് നേരിട്ട് സംസാരിക്കുമ്പോഴാണ് ബുദ്ധിമുട്ട്….. ” വേണ്ട അനന്ദു….. അവൾ എല്ലാം അറിഞ്ഞു കഴിഞ്ഞു….. ഇവിടെ നിന്നും മാറി പോകുന്നതിനു മുൻപ് ബെഞ്ചമിൻ ഫാദർ അവളെ വന്നു കണ്ടിരുന്നു…… അവൾ തന്നെ വിവാഹത്തിന് സമ്മതമല്ലെന്ന് അവരോട് തുറന്നു പറഞ്ഞു….. ” പക്ഷേ ഞാൻ ഒരിക്കലും ഇനി തന്റെ അച്ഛന്റെ സമ്മതം ഇല്ലാതെ അനുരാധയുടെ ജീവിതത്തിലേക്ക് തിരിച്ചു വരില്ല…… അവൾക്ക് അവളുടെ അച്ഛനെ ആണ് ഏറ്റവും ഇഷ്ടം….. ഞാൻ കാരണം അവൾ വേദനിക്കരുത് …….. ചിലപ്പോൾ ഒരു ഭീരുത്വം ആയി നിങ്ങൾക്ക് തോന്നും….. തന്റെ അച്ഛനെ എനിക്ക് പേടിയാണ്…… ചിലപ്പോൾ അദ്ദേഹം പറഞ്ഞതുപോലെ ചെയ്താൽ എനിക്ക് ജീവിതത്തിൽ സമാധാനം കിട്ടില്ല…… ഈ ലോകത്ത് എനിക്ക് സ്വന്തം എന്ന് പറയാൻ ജിയ മാത്രമേ ഉള്ളൂ…… എൻറെ മനസ്സിൽ എന്നും രാധയോട് ഉള്ള സ്നേഹം അതുപോലെ തന്നെ ഉണ്ടാകും…….

ജീവിതത്തിലൊരിക്കലും മറ്റൊരു പെൺകുട്ടിയുടെ കൈ പിടിക്കില്ല…… തന്റെ അച്ഛന്റെ സമ്മതം ഇല്ലാതെ അവളുടെ ജീവിതത്തിലേക്ക് ഇനി ഞാൻ വരില്ല…… അത്‌ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു….. “അനു മറ്റൊരു വിവാഹത്തെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ നിങ്ങൾ എന്തു ചെയ്യും…..? അനന്ദുവിന്റെ ചോദിത്യന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല അനന്ദുവിനു….. ” അതിന് അനുരാധയുടെ ശരീരത്തിൽ നിന്നും അവളുടെ ജീവൻ വേർപ്പെടണം…… എനിക്ക് ഉറപ്പുണ്ട് എവിടെയാണെങ്കിലും ഒന്നും സംസാരിച്ചില്ല എങ്കിലും ആ മനസ്സിൽ ഞാൻ ഉണ്ടാകും എന്നും…… അവളുടെ ഉള്ളിന്റെ ഉള്ളിൽ എങ്കിലും അവൾ വിശ്വസിക്കുന്നുണ്ടാകും ഞാൻ ഒരിക്കലും അവളെ ചതിച്ചിട്ടില്ല എന്ന്……. മറ്റൊരു വിവാഹം കഴിച്ചിട്ട് ഉണ്ടാവില്ല എന്ന്……

ഈ ലോകത്ത് ആര് വിശ്വസിച്ചില്ലെങ്കിലും അവളത് വിശ്വസിക്കുന്നുണ്ടാവില്ല എന്നാണ് വിശ്വാസംm….. അതല്ല അവൾ എല്ലാം മറന്ന് മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയാണെങ്കിൽ ഞാൻ ആയിരിക്കും അതിലും ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്…… കാരണം എന്നെ മറന്ന് നല്ലൊരു ജീവിതം അനുവിന് ലഭിക്കുകയാണെങ്കിൽ അതും എൻറെ സന്തോഷം തന്നെയാണ്…… ” അനു തകർന്ന് പോയിരിക്കുകയാണ്….. ഞാൻ എല്ലാം ഇന്ന് തന്നെ അവളെ അറിയിക്കട്ടെ…..? ” വേണ്ട ഒന്നും വേണ്ട…. ഒരുമിച്ച് ചേരാൻ വിധിയുണ്ടെങ്കിൽ ഞങ്ങൾ എന്നെങ്കിലും ഒരുമിച്ച് ചേരും….. അതിൽ ആരുടേയും കണ്ണുനീർ വീഴരുത്…… ഇനി അതിന് വിധി ഇല്ലെങ്കിൽ അത് ഇങ്ങനെ പോട്ടെ….. അവളെ വേദനിപ്പിക്കുന്നതിൽ വേദന ഉണ്ട്….. എന്താണെങ്കിലും ജിയക്ക് ഒരു ജീവിതം ഉണ്ടാവാതെ എനിക്ക് ഒരു ജീവിതം ഉണ്ടാവില്ല……

വീണ്ടും ഒരു പ്രതീക്ഷ കൊടുത്തു രാധയെ കൂടുതൽ വേദനിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല…… മനസ്സ് പൂർണമായും നശിച്ച ഒരു അവസ്ഥയിലാണ് ജോജി തൻറെ മുൻപിൽ നിൽക്കുന്നത് എന്ന് അനന്ദുവിനു തോന്നിയിരുന്നു…… ” സഹതാപം കൊണ്ടോ എൻറെ അച്ഛൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ആയിട്ടൊന്നും ആണെന്ന് കരുതണ്ട….. തന്റെ സഹോദരിയെ എൻറെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഞാൻ തയ്യാറാണ്….. അനന്തുവിൻറെ ആ വെളിപ്പെടുത്തൽ ജോജിയിൽ ഒരു ഞെട്ടൽ ഉണ്ടാക്കിയിരുന്നു…. ” താൻ പറഞ്ഞതുപോലെ എൻറെ അച്ഛൻ അത്ര ക്രൂരൻ ഒന്നുമില്ല……… പിന്നെ അനുവിനെക്കുറിച്ച് അച്ഛൻ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു……. അതിനുവേണ്ടി അച്ഛൻ തിരഞ്ഞെടുത്ത മാർഗം ശരിയാണെന്ന് ഞാൻ ഒരിക്കലും പറയില്ല……

പക്ഷേ അതിൽ ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങൾ പൊലിഞ്ഞു പോയിട്ടുണ്ടെങ്കിൽ…. അവൾ ജീവിതത്തിൽ ആഗ്രഹിച്ച ജീവിതം നഷ്ടമായിട്ടുണ്ട് എങ്കിൽ….. അതിന് എൻറെ അച്ഛൻ കാരണക്കാരനായെങ്കിൽ അതിന് പരിഹാരം കാണേണ്ടത് എൻറെ കൂടി കടമയാണ്….. ” വേണ്ടാ അനന്ദു അങ്ങനെയൊരു സഹതാപത്തിന് പുറത്ത് പരിഹാരം കാണേണ്ട വിഷയമല്ല ഇത്…. “സഹതാപത്തിന്റെ പുറത്തൊന്നും അല്ലടോ….. “അതുകൊണ്ട് അല്ല അനന്ദു…. ഇനിയും എൻറെ അനുജത്തിയുടെ ജീവിതം വച്ചു ഒരു ഭാഗ്യപരീക്ഷണം ഞാൻ ഒരുക്കമല്ല….. ഇപ്പോൾ തന്നെ തന്റെ അച്ഛന് എന്നോടും അവളോടും ഒക്കെ നല്ല ദേഷ്യം ഉണ്ട്….. കൂട്ടത്തിൽ ഇതും കൂടി ആയാൽ പൂർത്തിയാകും…… ” തന്റെ നിസ്സഹായാവസ്ഥ ഒക്കെ എനിക്കറിയാം….. പക്ഷേ സ്നേഹിച്ച പെണ്ണിനെ ചേർത്തു പിടിക്കാൻ ഉള്ള ഒരു മനസ്സ് തനിക്ക് ഉണ്ടായിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു……

അച്ഛനോട് ആണെങ്കിലും മുഖത്തുനോക്കി ഇവൾ എൻറെ പെണ്ണാണ് എൻറെ കൂടെ ജീവിക്കും എന്ന് താൻ ഉറപ്പിച്ചു പറഞ്ഞാൽ അവിടെ തീരാത്ത പ്രശ്നങ്ങളൊന്നുമില്ല….. മരണംവരെ തനിക്ക് വേണ്ടി പൊരുതാൻ ഒരു പെൺകുട്ടി ഉണ്ടായിരുന്നു…… അവൾ ഏതു സാഹചര്യത്തിലും തന്നോടൊപ്പം വന്നേനെ…… ഒരു ഭീരുവിനെപ്പോലെ പിൻമാറുകയായിരുന്നില്ല വേണ്ടത്….. ഒരു സഹോദരനെന്ന നിലയിൽ ഞാൻ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് പക്ഷേ ഒരു പുരുഷൻ എന്ന നിലയിൽ എനിക്ക് അത് പറയാം…… എനിക്ക് മുന്നും പിന്നും നോക്കാനില്ല പക്ഷേ ജോജി അങ്ങനെയല്ല…… സഹായത്തിന് ആരുമില്ല….. പലരുടെയും കാരുണ്യത്തിൽ ആണ് ഇവിടെ വരെ താൻ എത്തിയത്….. അതുകൊണ്ടു തന്നെ ഒരുപാട് പേരോട് ജോജിക്ക് കമ്മിറ്റ്മെൻറ്സ് ഉണ്ടാകും…….

പെട്ടെന്നൊരു ദിവസം ഒരു പെൺകുട്ടിയെ വിളിച്ചു കൊണ്ടുവന്നു ഇത് എന്റെ പെണ്ണാണെന്ന് പറയാനുള്ള ധൈര്യം തനിക്ക് ഉണ്ടാവില്ല എന്ന് എനിക്കറിയാം…… ” ധൈര്യ കുറവല്ല, വിളിച്ചു കൊണ്ട് എങ്ങോട്ട് കൊണ്ടുപോകും ഞാൻ…… സ്വന്തമായി ഒരു വീടു പോലുമില്ല….. അങ്ങനെയുള്ള ഞാനെങ്ങനെയാണ് രാധയെ വിളിച്ചു കൊണ്ടുവരുന്നത്…… മാത്രമല്ല അവളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് നിങ്ങളുടെ എല്ലാവരുടെയും സമ്മതത്തോടെയുള്ള വിവാഹം……. ഞാനും ആഗ്രഹിക്കുന്നത് അത്‌ തന്നെയായിരുന്നു….. ആരും ഇല്ലാതെ എനിക്ക് ആരെങ്കിലുമൊക്കെ ഉണ്ടാവണമെന്ന്…… ” ഞാൻ വിവാഹം കഴിക്കുന്ന പെൺകുട്ടിയെ ആര് എന്ത് പറഞ്ഞാലും തന്റേടത്തോടെ കൊണ്ടുപോകാനും നോക്കുവാനുള്ള ധൈര്യം എനിക്കുണ്ട്….. തൻറെ പെങ്ങൾ എൻറെ കയ്യിൽ സുരക്ഷിതയായിരിക്കും….. അതിനപ്പുറം മറ്റൊരു ഉറപ്പും എനിക്ക് തരാൻ ഇല്ല……

ഇപ്പോൾ ജോജി മറുപടി ഒന്നും പറയണ്ട…… കുറെ കാലം കഴിയട്ടെ…… അന്ന് തൻറെ പെങ്ങളെ സ്വീകരിക്കാൻ തയ്യാറുള്ള മനസ്സോടെ മറ്റൊരു വിവാഹം കഴിക്കാതെ ഞാനുമുണ്ടാകും…… എന്റെ പെങ്ങൾക്ക് വേണ്ടി താൻ കാത്തിരിക്കുന്നത് പോലെ തന്നെ തൻറെ പെങ്ങൾക്ക് വേണ്ടി ഞാനും ഇന്നുമുതൽ ഒരു കാത്തിരിപ്പിലാണ്……. ആ കുട്ടിയെ എനിക്ക് കാണുകപോലും വേണ്ട….. നല്ല മനസ്സിൻറെ ഉടമ ആയിരിക്കും എന്ന് എനിക്കറിയാം……. താൻ പറഞ്ഞതുപോലെ ആരും ഇല്ലാത്ത ഒരാൾക്ക് ആരെങ്കിലുമൊക്കെ ആകുന്നതിലും വലിയ സന്തോഷം മറ്റൊന്നുമില്ല….. അത്രമാത്രമേ ഈ വിവാഹം കൊണ്ട് ഞാനും ആഗ്രഹിക്കുന്നുള്ളൂ….. തനിക്ക് സമ്മതമാണെങ്കിൽ എന്നെ വിളിക്കാം….. അവൻറെ കൈകളിലേക്ക് തൻറെ കാർഡ് വെച്ച് കൊടുത്തതിനുശേഷം മറുപടി ഒന്നും പറയാതെ അനന്ദു പോയപ്പോൾ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു ജോജി….. 🌼🌼🌼🥀

എല്ലാം കേട്ട് കഴിഞ്ഞപ്പോഴേക്കും അനുവിന്റെ കണ്ണിൽനിന്നും കണ്ണുനീർ തുള്ളികൾ ചാലിട്ടൊഴുകുന്നത് അനന്ദു കണ്ടിരുന്നു….. ” അച്ഛനോട് നിനക്ക് ഒരു വിരോധവും ഉണ്ടാകരുത് എന്ന് ഞാൻ പറയുന്നില്ല….. അങ്ങനെ ചെയ്തു പോയി…. ഏതൊരാളും ചെയ്യുന്നതൊക്കെ ചെയ്തിട്ടുള്ളൂ….. പക്ഷേ അൽപം ക്രൂരമായിപ്പോയി….. ഈ ആറു വർഷങ്ങൾ അച്ഛൻ നന്നായി വേദനിച്ചു….. നിന്നെ ഓർത്ത് ഒരുപാട് വിഷമിച്ചു…… കാലം കരുതിവെച്ച ശിക്ഷയാണോ എന്നറിയില്ല അച്ഛൻറെ വയറിനുള്ളിൽ ഒരു ട്യൂമർ ഉണ്ട്….. ബയോപ്സിക്ക് കൊടുത്തിരിക്കുകയാണ്….. ഇതുവരെ റിസൾട്ട് വന്നിട്ടില്ല….! നിന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാവും അമ്മ നിന്നോട് പറയാതിരുന്നത്…… അടുത്ത കാലങ്ങളിലൊക്കെ അമ്മ നിന്നെ നിർബന്ധിച്ചതും നീ വീട്ടിലേക്ക് വരാൻ ആഗ്രഹിച്ചതും എല്ലാം അച്ഛന് നിന്നെ ഒരു നോക്ക് കാണണം എന്നുള്ള ആഗ്രഹം കൊണ്ടാണ്……

മോളെ ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങളിൽ കയറി അച്ഛൻ കാണിച്ചത് അല്പം ക്രൂരത തന്നെയാണ്……. പക്ഷേ പിന്നീട് അച്ഛൻ എന്നോട് ഏറ്റുപറഞ്ഞത് അച്ഛൻ ആഗ്രഹിച്ചത് ആ കുട്ടിക്ക് ഒരു ജീവിതം കിട്ടട്ടെ എന്ന് തന്നെയായിരുന്നു എന്നാണ്……. നിന്റെ വേണ്ടി ജീവിതം അയാളിൽ നിന്നും തിരികെ വാങ്ങണം എന്ന് ആഗ്രഹിച്ചിരുന്നു എന്ന് അല്ലാതെ അവരെ ദ്രോഹിക്കാൻ ഒന്നും അച്ഛൻ കരുതിയിട്ടുണ്ടായിരുന്നത്രെ….. അച്ഛന് നിന്നെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു……. വിവാഹത്തെക്കുറിച്ച് ഒരുപാട് സങ്കല്പങ്ങൾ ഉണ്ടായിരുന്നു…… അതുകൊണ്ടൊക്കെ അച്ഛൻ ചെയ്തു പോയതാ…. കുട്ടിക്കാലത്ത് നമ്മളൊക്കെ എന്തൊക്കെ തെറ്റുകൾ കാണിച്ചിട്ടുണ്ട്, അന്നൊക്കെ നമ്മുടെ അച്ഛനുമമ്മയും നമ്മളോട് ക്ഷമിച്ചിട്ടില്ലേ…… എത്രയോവട്ടം നമ്മൾ അടിക്കുകയും വഴക്ക് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്…… അപ്പോഴൊക്കെ അച്ഛനുമമ്മയും നമ്മളെ ക്ഷമിച്ച് ചേർത്തു പിടിച്ചിട്ടില്ലേ…..?

അതുപോലെ അവർക്ക് പ്രായമായപ്പോൾ അവർ ചെയ്യുന്ന തെറ്റുകൾ ഒക്കെ ക്ഷമിക്കുവാൻ നമുക്കും ഒരു മനസ്സുണ്ടാകണം……. അച്ഛൻ നിന്നോട് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ് തന്നെയാണ്……. പക്ഷേ അതിൻറെ പേരിൽ ഇനി അദ്ദേഹത്തിൽ നിന്ന് ഇങ്ങനെ നീ അകന്നുനിൽക്കരുത്….. ഒരു പക്ഷേ അച്ഛന് എന്തെങ്കിലും സംഭവിച്ചു പോയാൽ ഒരു നോക്ക് കാണാൻ നിനക്ക് കഴിയില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഒരു വേദനിക്കുന്ന ഒരു ഓർമയായി അത്‌ മാറും….. അതുപോലെ ജോജി അയാളെയും ഞാൻ ന്യായീകരിക്കുന്നില്ല…… നിന്നോട് അയാളും ചെയ്തത് തെറ്റ് തന്നെയാണ്…… എല്ലാ വിവരങ്ങളും നിന്നോട് പറയാനുള്ള മര്യാദയെങ്കിലും കാണിക്കാമായിരുന്നു…… പക്ഷേ അയാളുടെ അവസ്ഥയിൽ നീ ചിന്തിക്കണം….. അയാൾക്ക് ആരുമില്ല പല ആളുകളുടെ സഹായം കൊണ്ടാണ് അയാൾ പഠിച്ചതും ഈ നിലയിൽ എത്തിയതും…..

അപ്പോൾ അയാൾക്ക് മുന്നും പിന്നും നോക്കാതെ ഒന്നും ചെയ്യാനും സാധിക്കില്ല….. സിനിമയിലും കഥകളിലും ഒക്കെ കാണുന്നതുപോലെ നായിക ചേർത്തുപിടിച്ച് ഇവളെ ഞാൻ സ്നേഹിക്കുന്നു എന്ന് പറയാൻ യഥാർത്ഥജീവിതത്തിൽ നായകന്മാർക്ക് ധൈര്യം ഉണ്ടാവില്ല മോളെ…… അത്‌ അവരുടെ അവസ്ഥ കൊണ്ടാണ്….. പലർക്കും പല സാഹചര്യങ്ങളാണ്……. പക്ഷേ നീ ഒരിക്കലും മറ്റൊരു ജീവിതത്തെപ്പറ്റി ചിന്തിക്കില്ല എന്ന ജോജി ആ കാര്യത്തിൽ മാത്രം ജോജിക്ക് ഉറപ്പുണ്ടായിരുന്നു….. പിന്നെ നമ്മുടെ അച്ഛന്റെ സ്വപ്‌നങ്ങൾക്കും നിന്റെ ആഗ്രഹങ്ങൾക്കും അയാൾ പരിഗണന നൽകി….. വേണമെങ്കിൽ അയാൾക്ക് സ്വാർത്ഥത കാണിക്കാമായിരുന്നു….. അത്‌ അയാളുടെ നല്ല ഒരു ഗുണം ആയി മാത്രേ എനിക്ക് തോന്നുന്നുള്ളു…… അന്നും ഇന്നും അത് മാത്രമാണ് നിങ്ങൾ തമ്മിലുള്ള സ്നേഹത്തിൽ എന്നെ അത്ഭുതപ്പെടുത്തുന്നത്…..

എന്ത് വന്നാലും നീ മറ്റൊരു ജീവിതം ഒരിക്കലും സ്വപ്നം കാണില്ലെന്ന ജോജിക്ക് നന്നായി അറിയാമായിരുന്നു…… പിന്നെ നീ വിചാരിക്കുന്നതുപോലെ അല്ല രാഹുലിനും എനിക്കും ജോജിക്കും ആറുവർഷമായി നല്ല ബന്ധമുണ്ടായിരുന്നു….. രാഹുൽ ആദ്യമായി നിന്നെ കണ്ടതിനുശേഷമാണ് എന്നെ വിളിക്കുന്നത്….. നിന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെപ്പറ്റി ചോദിക്കുന്നതും…… അതിനുശേഷമാണ് രാഹുലിനോട് നടന്ന കാര്യങ്ങളൊക്കെ ഞാൻ തുറന്നു പറഞ്ഞിരുന്നത്….. നിന്നെ ഒന്നു നോക്കണം എന്ന് ആവശ്യപ്പെട്ടു….. അങ്ങനെയാണ് നീ ചെന്നൈയിലേക്ക് എത്തുന്നത്…… നീ പഠിക്കുമ്പോഴും ചെന്നൈയിൽ എത്തുമ്പോളും ഒക്കെ ജോജി നിന്നെ കാണാൻ വന്നിട്ടുണ്ടായിരുന്നു……. എവിടെയെങ്കിലും മാറിനിന്ന് കണ്ടതിനു ശേഷം അയാൾ തിരിച്ചു പോകും……

ഒരിക്കൽ പോലും നേരിട്ട് കാണാൻ ആഗ്രഹിച്ചില്ല….. നിൻറെ പഠനത്തിലും ജീവിതത്തിലും ഒന്നും അയാൾ ഒരു തടസ്സമാകരുത് എന്ന് അയാൾ ആഗ്രഹിച്ചു……. അവസാനനിമിഷം രാഹുലിനോട് ഒരിക്കൽ കൂടി നിൻറെ മനസ്സിൽ ജോജി ഇല്ലേ എന്ന് ചോദിച്ച നിമിഷം ഒരിക്കലും അവനെ മറക്കാൻ കഴിയില്ലെന്ന് നീ പറഞ്ഞത് രാഹുൽ പറഞ്ഞു അറിഞ്ഞതുകൊണ്ട് മാത്രമാണ് ജോജി വീണ്ടും നിന്നെ കാണാൻ വേണ്ടി നിൻറെ ഓഫീസിലേക്ക് ഒരു മാറ്റം വരുത്തി വരുന്നത്…… അയാൾ ഇന്നും നിന്നെ സ്നേഹിച്ചിട്ടെ ഉള്ളൂ….. ഒരിക്കലും നിനക്ക് അയാളെ മറക്കാൻ കഴിയില്ല എന്ന് എനിക്കറിയാം…… മാപ്പ് കൊടുക്കാൻ പറ്റുമെങ്കിൽ നിനക്ക് എല്ലാവർക്കും മാപ്പു കൊടുക്കാം…… ഒരർത്ഥത്തിൽ എല്ലാ രീതിയിലും പറ്റിക്കപ്പെട്ടത് നീ തന്നെയാണ് മോളെ….. എനിക്കറിയാം….. നിൻറെ വേദനയും വിഷമങ്ങളും ഒക്കെ…… പക്ഷേ നമ്മുടെ അച്ഛനും കാത്തിരിക്കുകയാണ് തിരിച്ചുവന്നാൽ നല്ല മനസ്സോടെ തന്നെ നിങ്ങളുടെ വിവാഹം നടത്തി തരാൻ……. ഇനി നിൻറെ തീരുമാനമാണ് അറിയേണ്ടത്….. പ്രതീക്ഷയോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി………(തുടരും )… ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 39

Share this story