മധുരനൊമ്പരം…..🍒🍒 : ഭാഗം 41 – അവസാനിച്ചു

മധുരനൊമ്പരം…..🍒🍒 : ഭാഗം 41 – അവസാനിച്ചു

എഴുത്തുകാരി: റിൻസി പ്രിൻസ്‌

” എന്താ മോളെ നീ ഒന്നും പറയാതെ ഇരിക്കുന്നത്…… ” ഇനി ഞാൻ എന്ത് പറയാനാ ചേട്ടാ….. നമ്മുടെ അച്ഛൻ എങ്ങനെ ഒരു പെൺകുട്ടിയോട് ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിഞ്ഞു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല……. എന്നിട്ടും ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു വാക്കുപോലും അച്ഛനെപ്പറ്റി ഈ നിമിഷം വരെ അദ്ദേഹം എന്നോട് മോശം ആയി പറഞ്ഞിട്ടില്ല… .. ആദ്യമായി വീണ്ടും തമ്മിൽ കണ്ട നിമിഷം ഞാൻ വാക്കുകൾകൊണ്ട് ആ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചിരുന്നു…… എന്നിട്ടും ഒരു വാക്ക് കൊണ്ട് പോലും നമ്മുടെ അച്ഛനെ അദ്ദേഹം കുറ്റപ്പെടുത്തിയില്ല…… വാക്കുകൾ ഇടറി തുടങ്ങിയിരുന്നു അവൾക്ക്…. ” അവിടെയാണ് അയാളുടെ മനസ്സ് ഞാനും കണ്ടത്…… വേണമെങ്കിൽ അച്ഛൻ മരിക്കും എന്ന് അയാളെ ഭീഷണിപ്പെടുത്തി എന്ന് നിന്നോട് പറയാമായിരുന്നു….. നമ്മുടെ അച്ഛന് എന്ത് സംഭവിച്ചാലും അയാൾക്ക് ഒന്നും ഇല്ല എന്ന രീതിയിൽ പ്രവർത്തിക്കായിരുന്നു…..

സ്വന്തം ഇഷ്ടം മാത്രം മുൻപോട്ടു കൊണ്ടുപോകാമായിരുന്നു…… അല്ലെങ്കിൽ നടന്നതെല്ലാം നിന്നോട് തുറന്നു പറയാമായിരുന്നു…… അയാൾ ഇത് ഒന്നും ചെയ്യാഞ്ഞത് ബന്ധങ്ങൾക്ക് അയാൾ നൽകുന്ന മൂല്യം കൊണ്ടാണ്…… അങ്ങനെ ഒരാളുടെ കയ്യിൽ എൻറെ മോള് സുരക്ഷിതയായിരിക്കും……. ” പക്ഷേ എനിക്കിനി അർഹതയുണ്ടോ എട്ടാ…… ഇനി ആ സ്നേഹത്തിന്….? നമ്മുടെ അച്ഛനായി കുറെ അദ്ദേഹത്തെ ദ്രോഹിച്ചു…… ഇപ്പോൾ ഞാൻ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചു….. അവൾ കണ്ണീർ തൂകി…. ” കഴിഞ്ഞ വർഷങ്ങളിൽ എല്ലാം അച്ഛൻറെ ചികിത്സയ്ക്കുവേണ്ടി എന്നോട് ഒപ്പം അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വന്നതും ഒക്കെ ജോജി തന്നെ ആയിരുന്നു…… അയാൾക്ക് പരിചയമുള്ള ഒരു ഡോക്ടറുടെ അരികിൽ ആയിരുന്നു ചികിത്സ എല്ലാം. നിന്നോട് പറയേണ്ട എന്ന് അയാൾ തന്നെ പറഞ്ഞതായിരുന്നു എല്ലാം…….

മറ്റൊരു ജീവിതത്തിലേക്ക് നീ പോയാൽ ഒരിക്കലും വീണ്ടും ജീവിതത്തിലേക്ക് ഒരു ശല്യമായി അയാൾ ഇനി കടന്നുവരില്ല എന്നും അയാൾ തീരുമാനിച്ചിരുന്നു …… രണ്ടു വർഷങ്ങളായി ഞാനും അച്ഛനും അമ്മയും കാത്തിരിക്കുകയാണ് നീ നാട്ടിലേക്ക് വരാൻ…… വിവരങ്ങളൊക്കെ നിന്നോട് പറയാൻ…… ഒരിക്കലും ഫോണിൽ കൂടി ഒന്നും നിന്നോട് പറയരുത് എന്നത് ജോജിയുടെ മാത്രം ആഗ്രഹം ആയിരുന്നു……. അവസാനം നിങ്ങൾ തന്നെ കാണട്ടെ എന്ന് കരുതി….. ” എനിക്കൊന്നു കാണണം ഏട്ടാ….. കണ്ട് ഒരു മാപ്പ് പറയണം…….. അവൾ കരഞ്ഞു തുടങ്ങി…. “താൻ എന്തിനാ എന്നോട് മാപ്പു പറയുന്നത്……? പെട്ടെന്ന് ആ ശബ്ദം കേട്ടപ്പോഴേക്കും അവൾ തിരിഞ്ഞു നോക്കിയിരുന്നു…… മുൻപിൽ കൈ രണ്ടും പിണച്ച് കെട്ടി തന്നെ നോക്കി ആ പഴയ കുസൃതി ചിരിയോടെ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഓടി ചെന്ന് പൊട്ടിക്കരയാൻ ആണ് അവൾക്ക് തോന്നിയത്……. പക്ഷേ കാലുകൾ ചലിക്കുന്നുണ്ടായിരുന്നില്ല…..

അത് മനസ്സിലാക്കി എന്നതുപോലെ അവളുടെ അരികിലേക്ക് അവൻ വന്നിരുന്നു…… വീണ്ടും തന്നെ വലയം ചെയ്യുന്ന ബ്ലൂ ലേഡി പെർഫ്യൂമിന്റെ ഗന്ധം വീണ്ടും അവൾ അറിഞ്ഞിരുന്നു. തന്റെ പ്രണയത്തിൻറെ ഗന്ധം …… ഒരു പൊട്ടി കരച്ചിലോടെ അവൻറെ കാലുകളിലേക്ക് വീണു കൊണ്ട് ആയിരുന്നു പിന്നീട് അവൾ കരഞ്ഞത്…… പലപ്രാവശ്യം അവൻ അവളെ അടർത്തി മാറ്റി അവളെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല…… കാലിൽ കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ സങ്കടം മുഴുവൻ പെയ്തു തീർക്കുകയാണ് എന്ന് തോന്നിയ ആ നിമിഷം അവർ രണ്ടുപേരും മാത്രം മതി എന്ന് തോന്നിയതുകൊണ്ട് തന്നെ അനന്തു അവിടെ നിന്നും പതിയെ ബാൽക്കണിയിലേക്ക് ഇറങ്ങിയിരുന്നു…….. അല്പം ബലം പ്രയോഗിച്ച് തന്നെ അവളെ തന്റെ കാലിൻറെ അരികിൽ നിന്നും അവൻ എഴുനേൽപ്പിച്ചിരുന്നു…… അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു പെയ്തുകൊണ്ടേയിരുന്നു……

ഒരു അനുവാദത്തിന് പോലും കാക്കാതെ അവൾ അവനെ കെട്ടി പിടിച്ചു കഴിഞ്ഞിരുന്നു……. പിന്നീട് അവനെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് പൂണ്ടടക്കം ചാഞ്ഞു…… പിന്നെ ആ കവിളിലേക്ക് കണ്ണീരിൽ കുതിർന്ന ഒരു ചുംബനം……. ആറു വർഷങ്ങൾ ഇരുവരും അനുഭവിച്ച വിരഹതാപത്തിന്റെ ചൂട് ആ ചുംബനത്തിൽ ഉണ്ട് എന്ന് ആ നിമിഷം രണ്ടുപേർക്കും തോന്നി…….. അവനിൽ നിന്ന് അകലാതെ അവനിൽ അവൾ തന്റെ സ്നേഹം മുദ്രകൾ പതിപ്പിച്ചു കൊണ്ട് തന്നെ നിന്നിരുന്നു……. കണ്ണുനീരും ചുംബനങ്ങളും മത്സരിക്കവേ അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് ആ അധരങ്ങളിൽ അവൻ ചുണ്ടുകൾ ചേർത്തിരുന്നു…… കുറച്ചുനേരം നീണ്ടു നിന്ന ചുംബനം…… ആ ചുംബനത്തിന് ഒരിക്കലും മറ്റു വികാരങ്ങളുടെ മേമ്പൊടി ഒന്നുമുണ്ടായിരുന്നില്ല…… പവിത്രമായ പരിശുദ്ധമായ പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ……. ” ഒരുപാട് വേദനിപ്പിച്ചു……

വാക്കുകൾ കൊണ്ട് ഞാനും….. അച്ഛൻ ഈ മനസ്സിന് നൽകിയ പ്രഹരത്തേകാൾ ഒരുപാട് കൂടുതലായിരിക്കും ഞാൻ ഏൽപ്പിച്ച മുറിവ്……. എനിക്ക് ഊഹിക്കാൻ കഴിയും…… ചതിച്ചു എന്ന് ഞാൻ പറഞ്ഞപ്പോൾ ആ കണ്ണുകളിൽ ഉണ്ടായ വേദനയുടെ അർത്ഥം എനിക്ക് ഇപ്പോൾ മനസ്സിലാക്കാൻ കഴിയും…. ഒരിക്കലും ഒരിക്കലും ഞാൻ ജോജിച്ചായനെ വെറുത്തിട്ടില്ല….. സ്നേഹിച്ചിട്ട് ഉള്ളൂ….. എന്നെ വേണ്ടന്ന് വച്ചു എന്ന് എനിക്ക് തോന്നിയ നിമിഷം മാത്രമാണ് ഞാൻ എന്തൊക്കെയോ പറഞ്ഞത്…….. ക്ഷമിക്കില്ലേ എന്നോട്……? അവളുടെ ചുണ്ടിൽ വിരൽ അമർത്തി അവൻ അരുത് എന്ന അർത്ഥത്തിൽ പറഞ്ഞു…. ” ഇത്രകാലവും എനിക്കുവേണ്ടി കാത്തിരിക്കാൻ നിനക്ക് കഴിയും എങ്കിൽ അതിൽ നിന്നുതന്നെ എന്നോടുള്ള പ്രണയത്തെക്കുറിച്ച് കുറിച്ച് എനിക്ക് അറിയാം….. ഞാനാണ് വെറുതെയെങ്കിലും നിന്നെ വേദനിപ്പിച്ചത് ഞാനാണ്……. നിന്നോടൊക്കെ തുറന്നു പറയാമായിരുന്നു എനിക്ക്……

പക്ഷേ നിൻറെ അച്ഛൻറെ അനുവാദത്തോടെ മാത്രമേ പാടുള്ളൂ എന്ന് എനിക്ക് തോന്നിയിരുന്നു…… നീ പറഞ്ഞതുപോലെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനു വേണ്ടി രക്തരഹിത വിപ്ലവം നടത്തിയ ഗാന്ധിയിൽ ഞാനും വിശ്വസിച്ചു……. എനിക്ക് വേണ്ടി പിറന്നവളാണ് നീ എങ്കിൽ ഈ ജന്മം എൻറെ കൈ പിടിക്കുന്നത് നീ തന്നെ ആയിരിക്കും എന്ന് ഞാൻ ഉറപ്പിച്ചിരുന്നു….. എങ്കിലും എനിക്ക് ചെറിയൊരു പരിഭവം എങ്കിലും ഉള്ളത് ആരു പറഞ്ഞാലും ഞാൻ മറ്റൊരാളെ എൻറെ ജീവിതത്തിൻറെ ഭാഗമായി ചേർത്തു എന്ന് നീ വെറുതെയെങ്കിലും വിശ്വസിച്ചില്ലേ……? ഒരിക്കലെങ്കിലും നീ ആ സത്യത്തിനോട് പൊരുത്തപ്പെടാൻ ശ്രമിച്ചില്ലേ….? അതോർക്കുമ്പോൾ മാത്രം എനിക്ക് നിന്നോട് അല്പം പരിഭവം തോന്നുന്നുണ്ട്…….. നിനക്ക് തോന്നുന്നുണ്ടോ….? ഒരിക്കലെങ്കിലും നിന്നെ മറന്ന് മറ്റൊരു പെൺകുട്ടിയെ ആ സ്ഥാനത്തേക്ക് കാണാൻ എനിക്ക് കഴിയുമെന്ന്…… നിനക്ക് ആണെങ്കിൽ അത് സാധിക്കുമോ….?

നീ എങ്ങനെ വിശ്വസിച്ചു ..? ജിയ എനിക്ക് പ്രിയപ്പെട്ടവൾ തന്നെയാണ്…… പക്ഷേ നീ എൻറെ എല്ലാം ആണെന്ന് ഞാൻ എന്നോട് പറഞ്ഞതല്ലേ മോളെ……. അവന്റെ കണ്ണിൽ ചെഞ്ചുവപ്പ് രാശി പടർത്തി…… “ഒരു നിമിഷം ഞാൻ വിശ്വസിച്ചു പോയി ഇച്ചായ….. എല്ലാവരും എൻറെ മുൻപിൽ നിന്ന് പറഞ്ഞപ്പോൾ ഞാൻ അറിയാതെ വിശ്വസിച്ചു പോയി…… തെറ്റാണ് എനിക്കറിയാം….. ഒരു വലിയ തെറ്റ് തന്നെയാണ്…… പക്ഷേ എന്നോട് ക്ഷമിക്കാൻ കഴിയില്ലേ…..? ” ഒരു ക്ഷമയോ മാപ്പ് പറച്ചലിന്റെയോ ആവശ്യമൊന്നും നമുക്കിടയിൽ ഇല്ല…… എനിക്ക് നിന്നെയും നിനക്ക് എന്നെയും നന്നായി അറിയാം….. ഒരുമിച്ചു അല്ലാതെ നമുക്ക് ഒരു ജീവിതം ഉണ്ടാവില്ല എന്ന് നമുക്കറിയാം……. പിന്നീട് ഇങ്ങനെ ഒരു വാക്കിന്റെ പോലും ആവശ്യകഥ നമുക്കിടയിലേക്ക് വരുന്നില്ല…..

നമ്മുടെ ജീവിതത്തിൽ ഒരു വിരഹ കാലമുണ്ടായിരുന്നു ചിലപ്പോൾ ഇങ്ങനെയൊക്കെ മാറിയതായിരിക്കും….. ഇനി വരാൻ പോകുന്നത് സന്തോഷം നിറഞ്ഞ പ്രണയകാലം മാത്രമാണ്…… അങ്ങനെ നമുക്ക് വിശ്വസിക്കാം….. അവളുടെ മുടിയിഴകളിൽ തലോടി അവനത് പറഞ്ഞപ്പോഴേക്കും അവൾ അവൻറെ നെഞ്ചിലേക്ക് തലചായ്ച്ച് ഇരുന്നു…… 🥀🥀🥀🥀🥀🌼🌼🌼🌼🥀🥀🥀🥀🌼🌼🌼🥀🥀🥀🥀🥀🌼🌼🌼 2 മാസങ്ങൾക്ക് ശേഷം…. ഒരു വിവാഹത്തിനുള്ള എല്ലാ സന്തോഷങ്ങളും കൊണ്ടാടുക ആയിരുന്നു അനുവിൻറെ തറവാട്……. എല്ലാത്തിനും മുൻപിൽ ചുക്കാൻ പിടിക്കാൻ ആയി രാഹുൽ ഉണ്ടായിരുന്നു……… തന്റെ മനസ്സിൽ എപ്പോഴോ തോന്നിയിരുന്നു പ്രണയം അവൻ എന്നെ മറന്നു കഴിഞ്ഞിരുന്നു……. തന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹോദരിയും ഒക്കെയാണ് അവൾ എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും മനസ്സിൽ എന്തെങ്കിലും ഒരു കറ അവസാനമായി അവശേഷിക്കുന്നു എങ്കിൽ ജോജിയുടെ താലി അവളുടെ കഴുത്തിൽ കയറുന്നത് കാണുന്ന നിമിഷം അത് മാറുമെന്ന് അവന് ഉറപ്പായിരുന്നു……..

അല്ലെങ്കിലും ചില ഇഷ്ടങ്ങൾ അങ്ങനെ ഒക്കെ തന്നെയാണ്…… എത്രയൊക്കെ ആഗ്രഹിച്ചാലും അവ നമുക്ക് ലഭിക്കില്ല……. ജീവിതത്തിലൊരിക്കലെങ്കിലും അത്രത്തോളം ആഗ്രഹിച്ചിട്ടും ലഭിക്കാതെ പോയ ഒരു ഇഷ്ടം ഏതൊരാളുടെ മനസ്സിലും ഉണ്ടായിരിക്കും…….. വിവാഹത്തിന് എല്ലാവരും എത്തിയിരുന്നു…… ചെന്നൈയിൽ നിന്നും റിയയും സീതയും പിന്നെ അവരുടെ പ്രിയപ്പെട്ട ജാനകിയമ്മയും…… അതുപോലെതന്നെ പാലക്കാട് നിന്നും സീതയുടെ വീട്ടുകാരെയും കോട്ടയത്തുനിന്നും റിയയുടെ വീട്ടുകാരെയും ഒന്നും വിളിക്കാൻ അനുരാധ മറന്നു പോയിരുന്നില്ല……. ഒരു ഓഡിറ്റോറിയത്തിൽ വച്ച് രണ്ട് വിവാഹങ്ങളാണ് ഒരുമിച്ച് നടക്കുന്നത്….. അനന്ദുവിന്റെയും ജിയുടെയും അതിനോടൊപ്പം തന്നെ ജോജിയുടെയും അനുരാധയുടെയും……. എബിയും സോഫിയും ബെഞ്ചമിൻ അച്ഛനും ഒക്കെ നേരത്തെ എത്തിയിരുന്നു……

എബിയുടെയും സോഫിയുടെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു വർഷമാകുന്നു…… ഇരുവർക്കും രണ്ട് ഇരട്ടക്കുട്ടികൾ ഉണ്ട്…… അനുരാധയെ കണ്ടപാടെ സോഫി അവളോട് ഒന്നും മിണ്ടാതെ പരിഭവം കാണിക്കുകയായിരുന്നു ചെയ്തിരുന്നത്…… തന്നോട് ഒരു വാക്കുപോലും പറയാതെ പോയ ആളാണ്…… പിന്നീട് പലവട്ടം സംസാരിക്കാൻ ശ്രമിച്ചിട്ടും തന്നോട് സംസാരിക്കാൻതിരുനാളാണ്….. ആ പരിഭവം സോഫിയുടെ മുഖത്ത് ഉണ്ടായിരുന്നു….. പക്ഷേ ഒന്ന് ചേർത്ത് പിടിച്ച് ഒരു ഉമ്മ കൊടുത്തപ്പോഴേക്കും ആ പരിഭവങ്ങൾ എല്ലാം എവിടെയോ ഓടി മറഞ്ഞിരുന്നു…… അവർ വീണ്ടും ആ പഴയ കൂട്ടുകാരികൾ ആയിരുന്നു….. ഒരുപാട് നാൾ കാണാതെ ഇരുന്നതുകൊണ്ടോ എന്തോ രണ്ടു പേരുടെയും കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ പാഞ്ഞെത്തുന്നുണ്ടായിരുന്നു…….

ഇടയ്ക്ക് ഇടയ്ക്ക് തന്റെമേൽ പാളി വീഴുന്ന രാഹുലിന്റെ നോട്ടം സീത അറിയുന്നുണ്ടായിരുന്നു…… അതു മനസ്സിലാക്കിയിട്ട് എന്നതുപോലെ സീത അവനെ ശ്രദ്ധിക്കാതെ നിൽക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു……. രണ്ടുപേരുടെയും മനസ്സിലേക്ക് ചെറിയൊരു തീപ്പൊരി പാറിയിട്ടാണ് അനുരാധ പോന്നതു….. വിവാഹം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ എന്തോ കാര്യത്തിനുവേണ്ടി രാഹുലും സീതയും പരസ്പരം കണ്ടിരുന്നു…… ഇടയ്ക്കിടെ രണ്ടുപേരും മുഖത്തോടു മുഖം നോക്കി നിന്നു….. ആ നിമിഷത്തിലായിരുന്നു പെട്ടെന്ന് രാഹുൽ ചോദിച്ചത്….. “അനു ഒരു കാര്യം ചോദിച്ചിരുന്നു….. എന്താണ് എന്ന അർത്ഥത്തിൽ അവൾ അവനെ നോക്കി…. “ഈ പ്രാരാബ്ധക്കാരിയെ ഞാൻ എൻറെ സ്വന്തം ആക്കട്ടെ….. മുത്തശ്ശിയോടും അമ്മയോടും ഞാൻ ഈ കാര്യം പറയട്ടെ….. അവന്റെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രം മറുപടി നൽകി അവൾ നടന്നകന്നു…..

ആ നിമിഷം രാഹുലിന്റെ മനസ്സിലും പുതിയ സ്വപ്നങ്ങൾ രൂപം കൊള്ളുകയായിരുന്നു…… കതിർമണ്ഡപത്തിൽ ഇരുന്ന് ആണെങ്കിലും ആ രംഗം അനുരാധ കാണുന്നുണ്ടായിരുന്നു….. അവളുടെ മനസ്സും നിറഞ്ഞിരുന്നു……. ഒരുപാട് കടപ്പാട് ഉണ്ടായിരുന്നു അവൾക്ക് രാഹുലിനോട്….. ഒരിക്കൽ താൻ നിഷേധിച്ചതാണ് അയാളുടെ ഇഷ്ടം……. എന്നിട്ടും നല്ലൊരു സുഹൃത്തായി തൻറെ വേദനയിൽ തന്നോടൊപ്പം നിന്നു….. ഒരിക്കലും നമ്മളെ സഹായിക്കും എന്ന് നമ്മൾ സ്വപ്നത്തിൽ പോലും കരുതാത്ത ആളുകളായിരിക്കും നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ പദവികൾ അലങ്കരിക്കുന്നത്…….. ആ നിമിഷം അനുരാധ ഓർക്കുകയായിരുന്നു…… വാദ്യമേളങ്ങളുടെ അകമ്പടിയോടെ എല്ലാവരുടെയും അനുഗ്രഹത്തോടെ തൻറെ അച്ഛൻ എടുത്തു കൊടുത്ത താലി തൻറെ കഴുത്തിലേക്ക് ജോജി ചാർത്തുമ്പോൾ ഈ ലോകത്തിൽ വച്ച് ഏറ്റവും സന്തോഷവതിയായ പെൺകുട്ടി താനാണ് എന്ന ആ നിമിഷം അനുരാധ അറിയുകയായിരുന്നു……

ഒടുവിൽ ജോജിയുടെ കൈകളിലേക്ക് അച്ഛൻ തന്റെ കൈകൾ പിടിച്ചു നൽകിയ നിമിഷം തൻറെ ജീവിതം പൂർണമായി എന്ന് അവൾക്ക് തോന്നിയിരുന്നു……. എല്ലാവരും സന്തോഷത്തോടെ തന്നെ ആയിരുന്നു വിവാഹത്തിൽ നിന്നിരുന്നത്……. ഒരേസമയം രണ്ട് പെൺകുട്ടികളുടെ കഴുത്തിൽ താലി കയറിയിരിക്കുന്നു…… താൻ തിരിച്ചു വന്ന നിമിഷം പലപ്രാവശ്യം അച്ഛൻ തന്നോട് മാപ്പ് ചോദിച്ചിരുന്നു എങ്കിലും അതും അവൾക്ക് വല്ലാത്ത വേദനയായിരുന്നു നൽകിയിരുന്നത്…… മാപ്പ് ചോദിക്കാൻ തക്കവണ്ണം ഒരു തെറ്റും അച്ഛനോട് ചെയ്തിട്ടില്ല……… ഏതൊരു അച്ഛനും ചെയ്യുന്നതൊക്കെ അച്ഛനും ചെയ്തിട്ടുള്ളൂ…… അതിൽ ഒരു പാവം പെൺകുട്ടിയുടെ മനസ്സ് തകർന്നു…….. അതിനുള്ള പരിഹാരവും ഏട്ടൻ ചെയ്തു….. ഇപ്പോൾ ഇതിൽ ആരും തെറ്റുകാർ ആകുന്നില്ല….. താൻ ആഗ്രഹിച്ചത് പോലെ തന്നെ രക്തരഹിത വിപ്ലവത്തിലൂടെ തന്റെ പ്രിയപ്പെട്ടവനെ താൻ നേടി……

വിജയത്തോടെ തന്നെ എല്ലാരേയും നോക്കുമ്പോൾ എല്ലാവരും കാൺകെ തന്നെ പ്രിയപ്പെട്ടവളുടെ കവിളിൽ ഒരു ചുംബനം ജോജി നൽകിയിരുന്നു…… പരിശുദ്ധിയുടെ, പവിത്രതയുടെ കലർപ്പില്ലാത്ത പ്രണയത്തിൻറെ ചുംബനം……. ഒരു മധുര നൊമ്പരമായി തന്നിൽ അവശേഷിച്ച തൻറെ പ്രണയം……. അവന്റെ കൈകൾ കൂട്ടി പിടിക്കുമ്പോൾ ഈ ലോകത്തിൽ വച്ച് ഏറ്റവും വലിയ സന്തോഷത്തിന് ഉടമയായിരുന്നു ആ നിമിഷം അനുരാധ… (അവസാനിച്ചു)

ഇത് ഇങ്ങനെ തന്നെ അവസാനിപ്പിക്കാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചത്…. കൂടുതലൊന്നും ഇത് വലിച്ചു നീട്ടാൻ ഉണ്ടായിരുന്നില്ല…. ഒരു 20 പാർട്ടിൽ അവസാനിക്കും എന്ന് ഞാൻ കരുതിയ കഥയാണ്……. എൻറെ ചില തിരക്കുകൾ കൊണ്ടാണ് ഇത്രയും നീണ്ടു പോയത്….. എൻറെ എല്ലാ കഥകളെയും പോലെ വലിയ കഴമ്പുള്ള കാര്യങ്ങളൊന്നും ചിലപ്പോൾ ഇതിൽ ഉണ്ടാവില്ല…. ഒരു കുഞ്ഞു പ്രണയകഥയാണ്….. ഒരു അനുഭവ പ്രണയകഥ…… എനിക്ക് നന്നായി പരിചയമുള്ള ഒരാളുടെ അനുഭവം ആണ് ഈ കഥ…… ഇതിൽ പ്രത്യേകമായി റൊമാൻറിക് രംഗങ്ങളൊക്കെ ഞാൻ മനപൂർവ്വം ചേർക്കാതെ ഇരുന്നതാണ്….. കാരണം കലർപ്പില്ലാത്ത പ്രണയമായി എൻറെ ഒരു കഥ ഇങ്ങനെ അവസാനിക്കട്ടെ…… പ്രണയത്തിൻറെ എല്ലാ മനോഹാരിതയും നൽകിക്കൊണ്ട് തന്നെ…… ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും എനിക്ക് വേണ്ടി ഒരു വാക്ക്…..! പോരായ്മകൾ വന്നിട്ടുണ്ടെങ്കിൽ അത് കൂടി പറയാം…… അനുവിന്റെ തിരിച്ചുവരവും അച്ഛൻറെ മാപ്പ് പറച്ചിൽ ഒക്കെ മനപ്പൂർവ്വം ഒഴിവാക്കിയതാണ്….. അത്തരമൊരു രംഗം വേണ്ടെന്നു തോന്നി…… കഥയാണെങ്കിൽ പോലും അച്ഛനുമമ്മയും നമ്മളെ വഴക്ക് പറയാനും ഉപദേശിക്കുവാനും വേണമെങ്കിൽ രണ്ട് തല്ലാനും ഒക്കെ അവകാശം ഉള്ളവരാണ്…… അവർ മാപ്പ് പറയുന്നത് എന്നെ സംബന്ധിച്ചെടുത്തോളം വേദന നൽകുന്ന ഒരു കാര്യമാണ്…. . അതുകൊണ്ടാണ് അങ്ങനെ ഒരു ഭാഗം ഇതിൽ നിന്നും ഒഴിവാക്കിയത്…… എല്ലാവർക്കും ഇഷ്ടമാകും എന്ന് വിചാരിക്കുന്നു….. ഒരുപാട് വലിച്ചു നീട്ടാൻ ഈ കഥ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം….. ഒത്തിരി ഇഷ്ടത്തോടെ നിങ്ങളുടെ റിൻസി…..❤

മധുരനൊമ്പരം…..🍒🍒 : ഭാഗം 40

Share this story