അഭിലാഷ: ഭാഗം 6

അഭിലാഷ: ഭാഗം 6

എഴുത്തുകാരി: ഭദ്ര ആലില

“”വർഷങ്ങൾ ആയി കരച്ചിൽ തന്നെ അല്ലായിരുന്നോ… ചിലപ്പോൾ അതിന്റെ ആവും ചിരിക്കാൻ ഒക്കെ മറന്നു ഞാൻ “” ഡ്രസ്സ്മെടുത്തു അകത്തേക്കു കയറുമ്പോൾ നിശ അഭിയെ നോക്കി ഇടർച്ചയോടെ പറഞ്ഞു.അവളുടെ ശബ്ദത്തിലെ ചിലമ്പൽ അവന്റെ ഉള്ളിലും നോവുണർത്തി… അവൾക് വേദനിക്കുമ്പോൾ തന്റെ ഉള്ളിലും നോ വുണ്ടാകുന്നത് അവൻ അറിഞ്ഞു. “”നിശാ…”” വെറുതെ ഒന്ന് വിളിച്ചു .. തിരിഞ്ഞു നിന്ന അവളെ നോക്കി ഒന്നുമില്ലെന്ന് ചുമൽ കൂച്ചി . “”ഹലോ …. ഇതേത് ലോകത്താ…വാ പോവണ്ടേ?” മറ്റേതോ ലോകത്തു ആയിരുന്നു താനെന്നു അഭി അപ്പോഴാണ് തിരിച്ചറിഞ്ഞത് . ദേവുവും നിശയും റെഡിയായി നിൽക്കുകയായിരുന്നു. “”ഞാനൊന്നു മാറ്റിയിട്ടു വരാം.” ഉടുത്തിരിക്കുന്ന മുണ്ടിലേക്കു നോക്കി പറഞ്ഞു. “”പിന്നേ….തൊട്ടു മുന്നിലുള്ള പാടം ചുറ്റാൻ ഇനി ജീൻസും ഇട്ടു വരാൻ ആയിരിക്കും .. ഒന്ന് വരുന്നുണ്ടോ “”

ദേവു കയ്യിൽ പിടിച്ചു വലിക്കുന്നത് നിശ കാണാതെ ഇരിക്കാൻ പെട്ടന്ന് തന്നെ കൈ വിടുവിച്ചു അഭി നീങ്ങി നിന്നു. ഇളം കാറ്റേറ്റ് കുറച്ചു നേരം തെങ്ങിൽ തോപ്പിൽ തന്നെ ഇരുന്നു മൂന്നു പേരും. “”നിശാ … നമ്മുടെ കുട്ടിക്കാലം ഓർക്കുന്നുണ്ടോ താൻ… ന്റെ കഥ കേൾക്കാൻ എത്രയോ തവണ അമ്മ കാണാതെ ഇവിടെ വന്നിട്ടുണ്ടല്ലേ…. അന്നൊക്കെ ഇവിടെ കൈത മുള്ള് ഒരുപാട് ഉണ്ടായിരുന്നു.”” ചുറ്റുപാടും നോക്കി കാണുന്ന തിരക്കിൽ ആയിരുന്ന നിശ പക്ഷേ ഇതൊന്നും കേൾക്കുന്നേ ഇല്ലായിരുന്നു. “”നിശേച്ചി… ഇവിടൊരാള് പഴങ്കഥയുടെ കെട്ടഴിച്ചു തുടങ്ങി.. ഇത് വല്ലതും കേൾക്കണ്ടോ….?”” അപ്പോഴും അവൾ അതേ ഇരിപ്പ് തുടർന്നു… അകലെ വാനം ചുവന്നു തുടങ്ങിയിരുന്നു… കിളികൾ കൂടാണയാൻ തുടങ്ങി… പാടത്തിനു അക്കരെ പച്ചപ്പ് ഇരുട്ട് പുതച്ചു തുടങ്ങിയപ്പോൾ എന്തെന്നില്ലാത്ത സങ്കടം തോന്നി നിശക്കു. “”ഇരുട്ട്…. ഇരുട്ട് ആവേണ്ടിയിരുന്നില്ല..””

തിരിച്ചു നടക്കുമ്പോൾ സങ്കടത്തോടെ പറഞ്ഞു. “”ഇരുട്ടിനും സൗന്ദര്യം ഉണ്ടെടോ… വാ “” നിശയുടെ കൈ പിടിച്ചു അഭി വീടിന്റെ പിന്നിലേക്ക് കൊണ്ടു പോയി. കണ്ണ് പൊത്തിയിരുന്ന ദേവുവിന്റെ കൈകൾ മെല്ലെ അവയെ സ്വാതന്ത്രരാക്കി.. മുന്നിലെ കാഴ്ച്ച കണ്ടു നിശയുടെ ഉള്ള് കുളിർത്തു..നിരക്ക് വെട്ടി നിർത്തിയ മുല്ലചെടികൾ നിറയെ പൂവിട്ടിരുന്നു.. കുഞ്ഞു മുല്ല മൊട്ടുകൾ പറിച്ചു അവളുടെ കയ്യിൽ വച്ചു കൊടുത്തു അഭി …അവളത് വസാനിച്ചു നോക്കി… വെളുത്ത കുഞ്ഞു മൊട്ടുകൾ… കുറച്ചു കഴിഞ്ഞപ്പോഴേക്കും ചെറുതായ് തണുപ്പ് വീണു തുടങ്ങി… നിലാവിന്റെ കൂട്ട് പിടിച്ചു മുല്ലകൾ വിടർന്നു…. കണ്ണടച്ച് ആ ഗന്ധം ഉള്ളിലേക്കു വലിച്ചെടുത്തു നിശ… ആകാശത് കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളെയും തിളങ്ങി നിൽക്കുന്ന അർദ്ധ ചന്ദ്രനെയും നോക്കി ചെടികൾക്കിടയിൽ ഇരുന്നു”

“”ഇതാരാ നട്ടത്ന്ന് അറിയോ…. ഓർക്കണ്ടോ നിശേച്ചി..??”” “ഹ്മ്മ്… അന്ന് നമ്മൾ രണ്ടാളും കൂടെയ അമ്മ കൊണ്ടു വന്ന കമ്പ് കുഴിച്ചു വച്ചത്… രണ്ടു ഭാഗമായി, രണ്ടു കമ്പ് എനിക്കും… രണ്ടു കമ്പ് നിനക്കും തന്നു… കുറച്ചു കഴിഞ്ഞു എന്റെ ചെടി മാത്രം മുള വന്നു…”” “”അതീ ചേച്ചി ഉണക്ക കമ്പ് തന്നു ന്നേ പറ്റിച്ചയാ അഭിച്ച…”” “”പിന്നേ…. പിന്നേ… അങ്ങനെ ഒന്നുമല്ല…. നുണച്ചി…. ദിവസം മൂന്നു നാലു തവണ എങ്കിലും വേര് വന്നൊന്ന് ചെടി പൊക്കി നോക്കും .. ന്നിട്ടാ പറയണേ…. പിന്നെ എങ്ങനെയാ ചെടി മുളക്കാ… കള്ളി പെണ്ണിന് ഒന്നും അറിഞ്ഞൂടായിരുന്നു…. ന്തേലും പറയുമ്പോ കരഞ്ഞോണ്ട് ഓടും…””” ആവേശത്തോടെ പഴയത് എല്ലാം ഓർത്തു പറയുന്ന നിശയെ അഭി അത്ഭുതത്തോടെ നോക്കി .. ചിരിക്കുമ്പോൾ അവൾക് വല്ലാത്ത ഭംഗി തോന്നി.. കുഴിഞ്ഞ കണ്ണുകൾക്ക് പഴയ തിളക്കം വന്നത് പോലെ… “”അയ്യേ .. മണ്ടൂസ്…”” നിശക്ക് ഒപ്പം അഭിയും കളിയാക്കാൻ തുടങ്ങിയതോടെ ദേവു പിണങ്ങി മുഖം വീർപ്പിച്ചിരുന്നു. “”ഓഹ് പിന്നേ… ഞാൻ കാരണാ ഇത് ഇത്രേ വല്യ തോട്ടം ആയതു .

ഞാൻ അതീന്നു പിന്നേം ഓരോ കുഞ്ഞി കമ്പ് ഓടിച്ചു നട്ട് വളർത്തിതാ ഇത് മൊത്തം. അറിയോ?”” “” എന്നാലും നീ നിശ നട്ട ചെടീന്ന് കട്ടത് അല്ലെ?? “” അഭി പിന്നേം കളിയാക്കിയപ്പോൾ ദേവു ഇരുന്നിടത് നിന്ന് ചാടി എഴുന്നേറ്റു… മുല്ല മൊട്ടുകൾ അവനു നേരെ വലിച്ചെറിഞ്ഞു. “”ആഹാ… അത്രക് ആയോ… ന്നാ ഇത് ഇപ്പോ തന്നെ ഞാൻ ഇത് അമ്മയോട് പറഞ്ഞു കൊടുക്കും… ന്നേ കളിയക്കുന്നെന്ന് . രണ്ടിനും നല്ല തല്ല് കിട്ടും.”” അഭിയേയും നിശയെയും നോക്കി കൊഞ്ഞനം കുത്തി അവൾ. “” പറഞ്ഞോ…. തല്ലൊന്നും കൊണ്ടാൽ ക്ക് ഇപ്പോൾ വേദനിക്കില്ല… ന്റെ മോള് തോറ്റു പോവേ ഉള്ളൂ… ഞാനേ……കുറേ തല്ല് കൊണ്ടതാ.. കെട്ടോ….”” കളിയായി പറഞ്ഞത് ആണെങ്കിലും നിശയുടെ കണ്ണ് നിറഞ്ഞു. “”ഇതെന്തു പെണ്ണ്…. സമ്മതിക്കണം കെട്ടോ… സ്വിച് ഇട്ട പോലെ അല്ലെ ചിരിയും കരച്ചിലും മാറി മാറി വരുന്നേ …എങ്ങനെ സാധിക്കുന്നെടോ ഇത്..?”” നിശ മെല്ലെ ഒന്ന് ചിരിച്ചു..

“”ജീവിതം അങ്ങനെ ആയി പോയി …”” അഭി കൈ അവളുടെ തോളിലൂടെ ഇട്ടു ചേർത്ത് പിടിച്ചു… “” ഈ ജീവിതത്തിൽ ഇനി കരച്ചിൽ ഒന്നും വേണ്ടട്ടോ…. ഹാപ്പിനെസ് ഒൺലി ആയിരിക്കും ഇനി… അതിനല്ലേ തന്റെ കൂടെ സ്ട്രോങ്ങ്‌ ആയിട്ട് ഞാൻ ഉള്ളത്… “” പെട്ടന്ന് നാക്കു കടിച്ചു തിരുത്തി “”അല്ല ഞങ്ങൾ ഉള്ളത്..”” ഒളി കണ്ണിട് ദേവുവിനെ നോക്കി. “”അഭിച്ച ഒന്നിങ്ങു വന്നേ…. ഇപ്പോൾ വരാട്ടോ ചേച്ചി…”” അഭിയെ മാറ്റി നിർത്തി അവളെന്തോ പറയുന്നത് കണ്ടു നിശ ചെടികൾക്കിടയിലേക്ക് ഇറങ്ങി. “”ഡോ… കള്ള കിളവ…. ചേച്ചിയുടെ അടുത്ത് ഉള്ള ഡയലോഗ്സ് കുറേ കൂടുന്നുണ്ടല്ലോ … ന്താ ഉദ്ദേശം “” എളിക്ക് കയ്യും കൊടുത്തു ഗൗരവംത്തിൽ നിന്നായിരുന്നു ചോദ്യം. “”ഞാൻ അവളെ വളച്ചാലോന്ന് ആലോചിക്കുവാ… നല്ല കുട്ടി അല്ലെ അവള്… കാണാനും സുന്ദരി … അവളെ പ്രേമിച്ചു കെട്ടണം… ന്നിട്ട് വേണം നിന്റെ പിടിയിൽ നിന്ന് രക്ഷപെടാൻ..”” “”ഓഹോ…

അപ്പൊ ഞാനിപ്പോ ശല്യം ആലെ…അല്ലേലും ക്ക് തോന്നണ്ട്…. അതന്നാ ഉദ്ദേശംന്ന്…”” “”ഒന്ന് പോടീ… പാവം… ക്ക് അതിനോട് അങ്ങനെ ഒന്നും ഇല്ല..”” അങ്ങനെ പറയുമ്പോഴും അരുതാത്തത് എന്തോ പറയും പോലെ അവന്റെ ഉള്ള് പിടഞ്ഞു. മുല്ല ചെടികൾക്കിടയിലൂടെ നടക്കുകയായിരുന്നു നിശ… പാവാട തുമ്പ് തട്ടി കാൽ നീറുന്നുണ്ടായിരുന്നു അവൾക്… കുനിഞ്ഞു കാലിലെ മുറിവിൽ തൊട്ടു നോക്കി… രക്തം പൊടിഞ്ഞ് പാവാടയിൽ പറ്റിയിരിക്കുന്നു… “”അമ്മേ….. ഇപ്പോൾ മോൾക് വേദനയില്ലട്ടോ…. ക്ക് ഇപ്പൊ ആരൊക്കെയോ ഉള്ളത് പോലെ…. ഒറ്റക്കല്ലന്ന് ബോധ്യം വന്നു തുടങ്ങി … ഒന്നു അച്ഛനെ കാണണം അമ്മേ…. ന്തിനാ ചെറിയമ്മേടെ കൂട്ട് പിടിച്ചു ന്നോട് ഇങ്ങനെ കാണിച്ചേന്ന് ചോദിക്കണം…. ന്നേം അമ്മയെം ഇഷ്ട്ടായിരുന്നില്ലേന്ന് ചോദിക്കണം…. ഒന്നും പറഞ്ഞില്ലെങ്കിലും കുറച്ചു നേരം ആ മടിയിൽ കിടത്തൊന്ന് ചോദിക്കണം…

സമ്മതിക്കില്ലയിരിക്കും… ക്ക് അറിയാം… പക്ഷേ വെറുതെ കൊതിച്ചു പോവാ”” ആകാശത്തെ ഒറ്റ നക്ഷത്രം അവളെ നോക്കി കണ്ണ് ചിമ്മി… അവളതിനെ മതി മറന്നു നോക്കി നിന്നു. “”” ഇനി ഭ്രാന്ത്‌ കേറി ആ ചെടി മൊത്തം ചവിട്ടി ഓടിച്ചോ.. പാതിരാത്രി ഇറങ്ങി നിന്നെക്കുന്നു. “” ചെറിയമ്മയുടെ ശകാരം കേട്ടപ്പോൾ മൗനംമായി അമ്മയോട് യാത്ര പറഞ്ഞു മുറ്റത്തേക് കയറി .അരണ്ട സീറോ ബൾബ്ന്റെ വെളിച്ചത്തിൽ മുടിയഴിച് നിൽക്കുന്ന അവർക്ക് ചെറുപ്പത്തിൽ എവിടെയോ കണ്ട പൂതനയുടെ രൂപം തോന്നി. “” എടീ…… മുറ്റത്തേക് ഇനി ഇറങ്ങിയാൽ നിന്റെ കാലു ഞാൻ തല്ലിയോടിക്കും പറഞ്ഞേക്കാം “” അഭിയും ദേവൂവും കേൾക്കാതെ രഹസ്യമായി അവളുടെ കാതിൽ പറഞ്ഞു ഗംഗ ചവിട്ടി തുള്ളി അകത്തേക്കു പോയി. “”എന്താ അമ്മ പറഞ്ഞെ??”” ദേവു അവളുടെ മുഖം പിടിച്ചുയർത്തി.. “”ചുമ്മാ … വിരട്ട് ആടോ.. പേടിക്കണ്ട..”” അഭി കണ്ണടച് കാണിച്ചു. “”

നല്ല തണുപ്പ് ഉണ്ട്… അകത്തേക്കു പോകാം… “” നിശ തിരിഞ്ഞു ആകാശത്തേക് ഒന്നു കൂടി നോക്കി..കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന് അഭിയുടെയും ദേവുവിന്റെയും സംസാരവും തല്ല് പിടുത്തവും കൗതുകത്തോടെ നോക്കി ഇരുന്നു. ഇടക് രണ്ടും കൂടി എന്തോ കുശു കുശുക്കുന്നതും തന്നെ നോക്കുന്നതും കണ്ടു. അടുത്തേക് വന്ന ദേവു പെട്ടന്ന് ആയിരുന്നു നിശയുടെ വയറ്റിൽ ഇക്കിളിയാക്കിയത്… “”മസിലു പിടിച്ചതൊക്കെ മതി…. ചിരിക്ക്… ചിരിക്ക്…”” വയറിനു മേൽ അവളുടെ വിരലുകൾ കൊണ്ടപ്പോൾ നിശക്ക് വേദനയാണ് തോന്നിയത്.. ഒട്ടിയ വയറിൽ എല്ലുകൾ ഉന്തി നിന്നിരുന്നു .ദേവു പതുക്കെ വയറിനു മേൽ വിരലോടിചു.. “”വിശക്കണ്ടോ ചേച്ചിക്ക്…”” “”ഹേ… ഇല്ല “” “”ഉണ്ട്… വാ… കഴിക്കാം.”” “”ഇവിടെ… ഇവിടെ ഇരുന്നാൽ മതി ദേവു….അങ്ങോട്ട്‌…. അങ്ങോട്ട്‌ പോകണ്ട.”” “”വേണം… അവിടെ തന്നെ ഇരുന്നു കഴിക്കണം… ഇത് ചേച്ചിയുടെ വീട് അല്ലെ..

പിന്നെന്താ. ഒന്ന് പറഞ്ഞെ അഭിച്ച.”” അഭി അവളെ വരാൻ പറഞ്ഞു ആഗ്യം കാട്ടിയതും ഒന്നും പറയാതെ അവൾ പിന്നാലെ ചെന്നു. ദേവു അത് കണ്ടു അന്തം വിട്ടിരുന്നു.. “”ഓഹോ.. ഞാൻ വിളിക്കുമ്പോൾ ജാട…. ല്ലേ…?? ശെരിയാക്കി തരാം രണ്ടിനേം… എവിടെ വരെ പോവുന്നു നോക്കട്ടെ “” പിറു പിറുത്തു കൊണ്ടു അവരുടെ പിന്നാലെ ചെന്നു. ദേവു തന്നെ മൂന്നു പേർക്കും വിളമ്പി വച്ചു…ചൂട് ജീരക വെള്ളവും കാച്ചിയ മോരും പത്രത്തിലാക്കി എടുത്തു കൊണ്ടു വന്നു. “” ചേച്ചിടെ ഇഷ്ടം വിഭാവാ…. കഴിച്ചു നോക്ക്.. “” സ്നേഹത്തോടെ നിശയുടെ പാത്രത്തിലേക്ക് മോര് ഒഴിച്ച് കൊടുത്തു.ഒരു പിടി കുഴച്ചു വായിലേക്ക് അടുപ്പിക്കും മുന്നേ നിശയുടെ മുന്നിൽ നിന്ന് പാത്രം തെറിച്ചു നിലത്തു വീണു. ഒപ്പം ദേവുവിന്റെ കവിളടച്ചു ഒരടിയും . “”അച്ഛൻ….!”” നിശ കസേരയിൽ നിന്ന് പിടഞ്ഞെഴുന്നേറ്റു… അച്ഛനെ സ്നേഹത്തോടെ നോക്കി.. പക്ഷേ അയാളുടെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുവന്നിരിന്നു.

“”ആരോട് ചോദിച്ചിട്ട് ആടി ഇവളെ തുറന്നു വിട്ടത്..?”” “”ഇത് നിശേച്ചിടെ വീട് അല്ലെ .. നിശേച്ചിക്ക് അസുഖം ഒന്നൂല്ലാലോ… പിന്നേന്തിനാ അടച്ചിട്ടേ??”” അടി കൊണ്ട കവിൾ പൊത്തി പിടിച്ചു കരഞ്ഞു കൊണ്ടു ദേവു ചോദിച്ചു. “”നിന്നോട് പറയണോടി ഞാനത് ..”” അടുത്ത അടിക്ക് കൈ ഓങ്ങും മുന്നേ അഭി രാമചന്ദ്രന്റെ കൈക്ക് പിടിച്ചു. “”മതി … ഒരടിയൊക്കെ കൊള്ളേണ്ട തെറ്റാ അവള് ചെയ്തത്… നിങ്ങൾ അച്ഛനോടും അമ്മയോടും ചോദിക്കതെ നിശയെ തുറന്നു വിട്ടത്… പക്ഷേ ആ തീരുമാനമായിരുന്നു ഏറ്റവും ശെരി… അത് നമുക്ക് എല്ലാവർക്കും അറിയാം… പിന്നെ ന്തിനാ ഈ ഷോ..”” നിശയെ പിടിച്ചു അച്ഛന്റെ മുന്നിലേക്ക് നീക്കി നിർത്തി.. “”ഇവളുടെ മുഖത്തു നോക്കി പറ…. ഇവളെന്തു ഭ്രാന്താ കാണിച്ചത്ന്ന്… നിങ്ങളോട് എന്ത് തെറ്റാ ചെയ്തത് ന്ന് ..ഇനി അസുഖം വന്നെന്ന് തന്നെ ഇരിക്കട്ടെ …

ഒരു ഡോക്ടറേ പോലും കാണിക്കാതെ, പച്ച വെള്ളം പോലും കൊടുക്കാതെ സ്വന്തം മകളെ പൂട്ടി ഇട്ടു ദ്രോഹിക്കാൻ മാത്രം വെറുപ്പ് തോന്നാൻ എന്താ കാരണം….”” മുഖം തിരിച്ചു നിൽക്കുന്ന അയാളെ പിടിച്ചു ബലമായി അവളുടെ മുഖത്തേക് നോട്ടം ചെല്ലും പാകത്തിന് തിരിച്ചു പിടിച്ചു. “”വർഷങ്ങൾ ആയില്ലേ… ഈ മുഖം കണ്ടിട്ട്… ഈ കോലം കൂടി കണ്ടു ആസ്വദിക്ക് നിങ്ങൾ “” അയാൾ കണ്ണുയർത്തി മകളെ നോക്കി…. ഉണങ്ങിയ എല്ലിച്ച ഒരു രൂപം…. കണ്ണുകൾ കുഴിഞ് ചുറ്റും കറുപ് വീണിരുന്നു.. ഒട്ടിയ കവിളുകൾ…. ചെമ്പിച്ച മുടി… ഓർമ്മയിൽ കണ്ണെഴുതി പൊട്ട് തൊട്ട് അച്ചാന്ന് വിളിച്ചു ഓടി വരുന്ന ഒരു പത്തു വയസുകാരി തെളിഞ്ഞു വന്നു..ഇപ്പൊ അവൾക് എത്ര വയസ് ആയി കാണും… ഇരുപതോ… ഇരുപത്തിയൊന്നോ…കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു..””ഞാൻ ഇല്ലാണ്ട് ആയാലും നമ്മടെ മോളെ പൊന്ന് പോലെ നോക്കണേ രാമേട്ടാ… “”

സുമയുടെ വാക്കുകൾ ചെവി തുളച്ചു ഹൃദയത്തിൽ കുത്തി മുറിവേൽപ്പിക്കുന്നു.. “”” അച്ഛാ…. “” മകളുടെ വിളി കേട്ട് കണ്ണ് നിറഞ്ഞു…മൗനമായി അകത്തേക്ക് നടന്നു… “””അച്ഛാ…. എന്നോട് എന്തെങ്കിലും ഒന്നു പറ അച്ഛാ…”” നിശ കരഞ്ഞു കൊണ്ടു പിന്നാലെ ചെന്നു.. അടഞ്ഞ വാതിലിൽ തുരു തുരെ തട്ടി വിളിച്ചു……  (തുടരും )

അഭിലാഷ: ഭാഗം 5

Share this story