ഈ പ്രണയതീരത്ത്: ഭാഗം 2

ഈ പ്രണയതീരത്ത്: ഭാഗം 2

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ക്ലാസ്സിലേക്ക് നടക്കുമ്പോൾ പലതരം ചോദ്യങ്ങൾ ആരുന്നു രാധികയുടെ മനസ്സിൽ അയാൾ എങ്ങനെ ഇവിടെ വന്നു? ? മനഃപൂർവം തന്നെ പിന്തുടർന്ന് വന്നതാണോ? അമലയ്ക്ക് അറിഞ്ഞോണ്ട് ആണോ ഇവിടെ തനിക്കു ജോലി ശരിയാക്കിയത്? ഓരോന്ന് ആലോചിച്ചു ക്ലാസ്സ്‌ എത്തിയത് അറിഞ്ഞില്ല ക്ലാസ്സിലേക്ക് കയറും മുൻപ് മനസ്സ് കൂൾ ആക്കി ക്ലാസ്സിലേക്ക് കയറി കുട്ടികളെ പരിചയപെട്ടു 5 ക്ലാസ്സിലേക്ക് ആരുന്നു ആദ്യം കയറിയത് കുട്ടികളുടെ നിഷ്കളങ്ക ചോദ്യങ്ങൾക്ക് ഇടയിൽ ഇടക്ക് എപ്പോഴോ എല്ലാം മറന്നു ക്ലാസ്സ്‌ കഴിഞ്ഞു സ്റ്റാഫ്‌ റൂമിൽ ചെല്ലുമ്പോൾ അമലയെ ആരുന്നു തിരക്കിയത്‌ പക്ഷെ അവൾക് ക്ലാസ്സ്‌ ഉണ്ടാരുന്നു അതിനാൽ അവളെ കാണാൻ സാധിച്ചില്ല ഏതായാലും സ്റ്റാഫ്‌ റൂമിൽ അയാൾ ഇല്ല അത്രയും സമാധാനം ”

ക്ലാസ്സ്‌ ഒക്കെ എങ്ങനുണ്ട് ടീച്ചറെ കുട്ടികളെ ഒക്കെ ഇഷ്ടപ്പെട്ടോ ഹരി സാർ ആണ് “നല്ല കുട്ടികൾ ആണ് സാർ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു ഉച്ചക്ക് ലഞ്ച് ബ്രേക്ക്‌ ടൈമിൽ ആണ് അമലയെ കണ്ടത് ഞങ്ങൾ കഴിക്കാൻ ആയി ഇരുന്നു ഞാൻ എന്റെ ഇലപൊതി തുറന്നു “നീ എപ്പഴും ഇത് തന്നെ ആണോ അമല തമാശ ആയി ചോദിച്ചു “അത് മാറുവോടി ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു കുട്ടികാലം മുതലെ എനിക് ഇലപൊതിയോട് ഒരു അല്പം ഇഷ്ട്ടകൂടുതൽ ആണ് സ്കൂളിലും കോളേജിലും ഒക്കെ എനിക്ക് ഇലപൊതി തന്നെ ആരുന്നു അതാണ് അവൾ അങ്ങനെ ചോദിച്ചത് “ഇതിനു മാത്രം വാഴഇല എവിടുന്നു കിട്ടുന്നു അമല കളിയാക്കി “അതിനാണോ പാട് തൊടിയിൽ മുഴുവൻ വാഴ ആണ് അച്ഛൻ റിട്ടേർഡ് ആയ ശേഷം കൃഷി അല്ലേ ഫുൾ ടൈം പണ്ടും ഉണ്ടാരുന്നു കുറച്ച് ഒക്കെ

“നീ തുറന്നെ നോക്കട്ടെ കൂട്ടാൻ അമല പറഞ്ഞു ഇരുവരും ഭക്ഷണം തുറന്നു സാമ്പാറും പയറുതോരനും ചേനമെഴുകുപെരട്ടിയും പപ്പടവും മാങ്ങാ അച്ചാറും ആരുന്നു രാധികയ്ക്ക് മോരും മീൻ വറുത്തതും ചീര തോരനും അച്ചാറും ആരുന്നു അമലക്ക് “നീ ഇപ്പഴും വെജ് ആണല്ലേ അമല കളിയാക്കി ചോദിച്ചു “പിന്നെ അതും പറഞ്ഞു രാധിക അവളുടെ പത്രത്തിൽ നിന്നും ഒരു മീൻ എടുത്ത് കഴിചോണ്ട് പറഞ്ഞു ഇരുവരും വീണ്ടും പണ്ടത്തെ ആ കൂട്ടുകാരികൾ ആയി മാറി കൂട്ടാൻ ഷെയർ ചെയ്തു രണ്ടുപേരും കഴിച്ചു ഭക്ഷണം കഴിച്ചു കഴിഞ്ഞു പാത്രം കഴുകി വരും നേരം ആണ് രാധിക അവളോട് ചോദിച്ചത് “അമലേ അയാൾ ഇവിടെ ആണ് വർക്ക്‌ ചെയ്യുന്നത് എന്ന് നിനക്ക് അറിയരുന്നു അല്ലേ “രാധു നീ ആളെ കണ്ടോ

“ഉം കണ്ടു “ഞാൻ മനഃപൂർവം പറയാഞ്ഞത് ആണ് കുറേ വർഷം ആയി ഇവിടെ ആണ് സ്പോർട്സ് കോട്ടയിൽ കിട്ടിയത് ആണ് എന്ന് പണ്ട് പറഞ്ഞു ഫുട്ബോൾ കോച്ച് ആണ് “നീ എന്നോട് എന്താ പറയാഞ്ഞത് “പറഞ്ഞാൽ നീ ഇവിടെ ജോലിക്ക് വരില്ല എന്ന് അറിയരുന്നു അതാണ് പറയാഞ്ഞത് “വീണ്ടും ഒരു കൂടികാഴ്ച്ച വേണ്ടാരുന്നു “നീ മൈൻഡ് ചെയ്യാതെ ഇരുന്നാൽ മതി “ഉം “അത് വിടടി അത് ഒക്കെ കഴിഞ്ഞകാര്യം അല്ലേ “എങ്കിലും എന്നും കാണണ്ടി വരുമല്ലോ എന്ന് ഓർകുമ്പോൾ “അതൊന്നും നീ ഓർക്കണ്ട പോരെ അപ്പോഴേക്കും ബെൽ അടിച്ചു ഉച്ച കഴിഞ്ഞു രണ്ടു പേർക്കും ക്ലാസ്സ്‌ ഉണ്ടാരുന്നു അതുകൊണ്ട് വേഗം സ്റ്റാഫ് റൂമിലേക്ക് പോയി തിരികെ ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അമല പറഞ്ഞു

“നാളെ കാണാം “ഓക്കേ ഡി അവൾ നടന്നു ഞങ്ങൾക്ക് രണ്ടുപേർക്കും എതിർദിശകളിലേക്കു ആണ് പോകേണ്ടത് ഞാൻ ബസ് സ്റ്റോപ്പ്‌ ലക്ഷ്യം ആക്കി നടക്കുമ്പോൾ ആണ് ഒരു ബുള്ളറ്റ് സൗണ്ട് ഉണ്ടാക്കി വന്നു മുന്നിൽ നിന്നത് നോക്കിയപ്പോൾ നന്ദൻ ആണ് “വാടി രാധേ ഞാൻ കൊണ്ടു വിടാം “ഞാൻ കണ്ടവരുടെ ബൈക്കിൽ കയറി ചുറ്റി നടക്കുന്ന കൂട്ടത്തിൽ അല്ല “ഞാൻ നിനക്ക് കണ്ടവൻ ആണോ ഞാൻ നിന്റെ സ്വന്തം അല്ലേ നീ എന്റെ പ്രിയരാധ അല്ലേ “മര്യാദക്ക് സംസാരിക്കണം എനിക്കു നിങ്ങളോട് സംസാരിക്കാൻ ഒരു താല്പര്യവും ഇല്ല “ഈ ജന്മം നീ എന്നോട് മാത്രം സംസാരിക്കണ്ടവൾ ആണ് “അത് നിങ്ങൾ തീരുമാനിച്ചാൽ മതിയോ “അത് പണ്ടേ നമ്മൾ തീരുമാനിച്ചത് അല്ലേ

“എന്നോട് സംസാരിക്കാൻ വരരുത് എനിക്കു അത് ഇഷ്ട്ടം അല്ല അത് അല്ല പിറകെ നടന്നു ശല്ല്യം ചെയ്യാൻ ആണ് ഉദ്ദേശിച്ചത് എങ്കിൽ നാളെ മുതൽ ഞാൻ ജോലിക്ക് വരില്ല അതും പറഞ്ഞു അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു അവൾ പോകുന്നതും നോക്കി തന്നെ നില്കുവരുന്നു അവൻ “പണ്ടത്തെ അതേ സ്വഭാവം തന്നെ അതേ വാശിക്കാരി പാവാടയിൽ നിന്നും സാരീയിലേക്ക് മാറി എന്നേ ഉള്ളു ആൾ പഴയ വാശിക്കാരി കുറുമ്പി പെണ്ണ് തന്നെ ആണ് അവൻ ചിരിച്ചു വണ്ടി എടുത്തു പോയി അവൻ ചിരിച്ചു ബസിൽ കയറിയപ്പോഴും അവൾ അവനെ കുറിച്ച് ആരുന്നു ചിന്തിച്ചത് നന്ദൻ നന്ദൻ വിശ്വനാഥമേനോൻ തന്റെ മാത്രം നന്ദുവേട്ടൻ താൻ അവന്റെ മാത്രം രാധ അവനു മാത്രമേ തന്നെ രാധ എന്ന് വിളിക്കാൻ അവകാശം ഉള്ളു അതുപോലെ അവനെ നന്ദുഏട്ടാ എന്ന് വിളിക്കാൻ തനിക്കു മാത്രമേ അവകാശം ഉള്ളു

അവൻ ഒരുകാലത്ത്‌ തന്റെ പ്രിയപ്പെട്ടവൻ ആരുന്നു പക്ഷെ വിധി കരുതി വച്ചത് മറ്റൊന്ന് ആരുന്നു എങ്കിലും അവനെ താൻ പൂർണ്ണമായും മറന്നരുന്നോ അവൾ ഓർത്തു നീയെനിക് ആരും അല്ലെന്ന് മനസ്സിൽ ഉറപ്പിക്കുമ്പോഴേക്കും നീയെനിക്കു ആരെല്ലാമായിരുന്നു എന്ന് ഓർമകൾ പറഞ്ഞു തരും…… അവൾ ഓർത്തു അവളുടെ ഓർമകളിൽ നിന്നും ഉണർത്തി ബസ് സ്റ്റോപ്പിൽ നിന്നു അവൾ ബസ് ഇറങ്ങി നടന്നു ഓരോന്ന് ആലോചിച്ചു നടന്നപ്പോൾ ആണ് തെക്കേലെ ശാരദ ചേച്ചി ചോദിച്ചത് “മോൾക് ജോലി ആയോ “ആയി ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു “ഇത്ര നാൾ ആയി “ആദ്യ ദിവസം ആണ് ചേച്ചി “അതാരുന്നോ രജിസ്റ്റർ വന്നത് “അതേ ചേച്ചി “അപ്പോൾ അത് ഇന്നലെ കിട്ടിയില്ലാരുന്നു എങ്കിൽ കഷ്ടം ആയേനെ അല്ലേ “അതേ എന്താ ചേച്ചി “മോൻ കുറേ ദിവസം ആയി വീട്ടിൽ കൊണ്ട് വച്ചേക്കുവാരുന്നു

അടുത്ത് ആയോണ്ട് പതുക്കെ തന്നാൽ മതി എന്ന് ഓർത്തു പിന്നെ ഇന്നലെ ആണ് ഡേറ്റ് കണ്ടത് അതാണ് ഞായർ ആയിട്ടും അവൻ കൊണ്ട് തന്നത് ചേച്ചിയുടെ മകൻ ആണ് പോസ്റ്റ്‌മാൻ “അത് കാര്യം ആയി അവൾ ചിരിച്ചു ഇടക്ക് മേനോൻ മഠം ആയപ്പോൾ അവൾ അങ്ങോട്ട്‌ ഒന്ന് നോക്കി നന്ദന്റെ ബുള്ളറ്റ് അവിടെ ഇരിപ്പുണ്ട് “ഇവിടെ ഉള്ളവർ ഒക്കെ തിരിച്ചു വന്നു മോൾ അറിഞ്ഞോ “ഇല്ല “വിശ്വൻ അദ്ദേഹവും ദേവി ചേച്ചിയും നന്ദൻ കുഞ്ഞും ഒക്കെ ഉണ്ട് “ഉം നാട്ടിലെ ഒരു പ്രമാണിയും ജന്മിയും ഒക്കെ ആണ് മേനോൻമഠത്തിൽ വിശ്വനാഥ മേനോൻ അദ്ദേഹത്തിന്റെ ഭാര്യ ശ്രീദേവി രണ്ടു മക്കൾ നന്ദനും നന്ദിതയും നന്ദിത തന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഓരോന്നു ആലോചിച്ചു വീട് എത്തിയത് അറിഞ്ഞില്ല ശാരദ ചേച്ചിയോട് യാത്ര പറഞ്ഞു വീട്ടിലേക്ക് നടന്നു അച്ഛൻ വാഴക്ക് തടം എടുക്കുന്നത് കണ്ടു എന്നെ കണ്ടു കൊണ്ട് അച്ഛൻ അങ്ങോട്ട്‌ വന്നു “എങ്ങനെ ഉണ്ട് മോളെ പുതിയ സ്കൂളിൽ ആദ്യ ദിവസം

“നല്ലത് ആരുന്നു അച്ഛാ “എങ്കിൽ പോയി ചായ കുടിക്ക് മോളെ “അച്ഛനും വാ “ആകെ ചെളിയിൽ മുങ്ങി നിൽകുവാ കുളിച്ചു വരാം “ശരി അച്ഛാ ഞാൻ അകത്തേക്ക് കയറിയതും മുക്കിൽ വന്നു നല്ല പൊരിക്കുന്ന എണ്ണയുടെ മണം അമ്മ എന്തോ പലഹാരം ഉണ്ടാക്കുവാണെന്ന് എനിക്കു മനസിലായി ഞാൻ ഉടനെ അടുക്കളയിലേക്ക് ചെന്നു എന്റെ ഊഹം തെറ്റിയില്ല അമ്മ നല്ല ചൂട് ഏത്തക്കാപ്പം ഉണ്ടാക്കുവാണ് “നീ വന്നോ “ഉം “പോയി കുളിച്ചു വാ ചായ കുടിക്കാം മറുത്തൊന്നും പറയാതെ ഞാൻ പോയി കുളിച്ചു കുളിച്ചു വന്നു കാപ്പി കുടിച്ചു അമ്മ ഒരു പ്ളേറ്റിൽ നിറയെ ഏത്തക്കാപ്പം എടുത്തു മേശയിൽ വച്ചു അപ്പോഴേക്കും അച്ഛനും എത്തി രേവു വന്നില്ല അവൾ ട്യൂഷൻ കഴിഞ്ഞു 5 മണിക്കേ വരൂ

“പറ മോളെ എങ്ങനുണ്ട് സ്കൂളും കുട്ടികളും ഒക്കെ “നല്ലതാ അച്ഛാ “പറ വിശേഷം ഒക്കെ അച്ഛൻ ഉത്സാഹത്തോടെ ചോദിച്ചു “ആദ്യത്തെ ദിവസം അല്ലേ അച്ഛാ എല്ലാരേം പരിചയപെട്ടു വരുന്നല്ലേ ഉള്ളു ഭയങ്കര തലവേദന . “എങ്കിൽ മോൾ പോയി കുറച്ചു കിടക്ക് “ശരി അച്ചേ നന്ദനെ കണ്ട കാര്യം അച്ഛനോട് പറയണോ എന്ന് ആലോചിച്ചു പിന്നെ വേണ്ടന്ന് വച്ചു മുറിയിലേക്ക് കയറി അലമാരി തുറന്നു അതിൽ നിന്ന് വർഷങ്ങൾ ആയി താൻ സൂക്ഷിച്ചു വച്ചിരിക്കുന്ന കത്തും ഒരു മയിൽപീലിയും രണ്ടുമൂന്നു മഞ്ചാടികുരുവും എടുത്തു മയിൽപീലി ആകാശം കാണിക്കാതെ കയ്യിൽ പൊതിഞ്ഞു ആകാശം കണ്ടാൽ മയിൽപീലി മരിക്കും അത്രേ ഇത്ര പ്രായം ആയിട്ടും ഈ അന്ധവിശ്വാസങ്ങളിൽ ജീവിക്കാൻ ആണ് തനിക്കു ഇഷ്ട്ടം എന്ന് ചെറുചിരിയോടെ അവൾ ഓർത്തു പിന്നെ ഓർമകളിലേക്ക് ഊളിയിട്ടു…….. തുടരും..

ഈ പ്രണയതീരത്ത്: ഭാഗം 1

Share this story