കവചം: ഭാഗം 21

കവചം: ഭാഗം 21

എഴുത്തുകാരി: പ്രാണാ അഗ്നി

“ചേച്ചി എന്താ ആലോചിച്ചു നിൽക്കുന്നത് ……..” ദേവ് പോയതും നോക്കി ആലോചനയോടെ നിൽക്കുന്ന അഗ്നിയോടായി ഡോറിൽ ചാരി നിന്നു അവളെ തന്നെ നോക്കി കൊണ്ട് അഞ്ചൽ ചോദിച്ചു . “ഏയ് …….ഒന്നുമില്ല അഞ്ചു നീ കയറി വാ ………” “ഇവരൊക്കെ ആരാ അഞ്ചു ……….” അഞ്ചലിന്റെ പുറകിലായി രണ്ടുമൂന്നു പെൺകുട്ടികൾ കൈയിൽ പെട്ടികളും ബാഗും ഒക്കെയായി വരുന്നത് കണ്ടു അഗ്നി അതിശയത്തോടെ ചോദിച്ചു . “അത് ഞാൻ പറഞ്ഞിട്ട് വന്നതാണ് ചേച്ചികുട്ടി .ഒരു മെയ്‌ക്ക്‌ ഓവർ നടത്താൻ “റിഥു അഗ്നിക്ക് മറുപടി നല്‍കിക്കൊണ്ട് ഉള്ളിലേക്ക് കയറി വന്നു. “ആഹാ …….അതിനു ഇവിടെ ഇപ്പോൾ ആർക്കാണ് മെയ്‌ക്ക്‌ ഓവർ വേണ്ടത് …….” “അത് എന്റെ ചേച്ചികുട്ടിക്കു ……..” “എനിക്കോ ……..” “പിന്നെ അല്ലാതെ ……..” “കളി പറയാതെ ഒന്ന് പോയേ ചെക്കാ ………” “എന്റെ പൊന്നു ചേച്ചിയല്ലേ പ്ളീസ് എനിക്ക് വേണ്ടി ഈ ഒരു പ്രാവിശ്യം സമ്മതിക്കണം .ഇനി ഈ ജന്മത്തിൽ വേറെ ഒന്നും ഞാൻ ആവശ്യപെടില്ലാ……. സത്യം…….. ”

“നീ കൊഞ്ചാതെ പോകുന്നുണ്ടോ റിഥു …….” “ചേച്ചികുട്ടി പ്ളീസ് ……..എന്റെ ഒരു ആഗ്രഹം ഒറ്റത്തവണ .തന്നെ വേറെ രൂപത്തിൽ കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ് .താൻ എനിക്കു എന്റെ സ്വന്തം ചേച്ചിയെ പോലെയല്ലേ .എന്നോട് കുറച്ചു എങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ സമ്മതിക്കണം …….”തന്റെ മുൻപിൽ കൈകൾ കൂപ്പി നിഷ്കളങ്കമായി പറയുന്ന റിഥുവിനെ നോക്കി വീണ്ടും പറ്റില്ലാ എന്ന് പറയുവാൻ അവൾക്കു തോന്നിയില്ല . “ശെരി …..ഇനി നിന്ന് കരയണ്ടാ …… സമ്മതിച്ചു ………”ഗൗരവം ഒട്ടും വിടാതെ കണ്ണിൽ ഒളിപ്പിച്ച ചിരിയോടെ അവൾ പറഞ്ഞതും സന്തോഷത്തെ ഓടിവന്നു കെട്ടിപിടിച്ചു അവളുടെ കവിളിൽ ഒരു ഉമ്മ നൽകി കഴിഞ്ഞിരുന്നു റിഥു “താങ്ക് യൂ ചേച്ചികുട്ടി ………

“തന്റെ ഒറ്റ ഒരു വാക്കുകൊണ്ട് അവനിൽ വന്നുചേരുന്ന സന്തോഷം അവൾ അത്ഭുതത്തോടെ ആണ് നോക്കി കണ്ടത് .അത് കാണേ അവളുടെ മുഖത്തും സന്തോഷത്തിൽ നിറഞ്ഞ ഒരു ചിരി സ്ഥാനം പിടിച്ചിരുന്നു . പിന്നെ എല്ലാം പെട്ടെന്നായിരുന്നു .അഗ്നിയെ ഒരു ചെയറിലേക്കു ഇരുത്തി വന്നവര്‍ അവളുടെ മുഖത്തും തലമുടിയിലും കൈയിലും കാലിലും എല്ലാം പണി തുടങ്ങിയിരുന്നു .ഇതൊക്കെ ആദ്യമായിട്ടുള്ള അനുഭവം ആയതുകൊണ്ട് ആദ്യമൊക്കെ അഗ്നിയിൽ ഒരു അനിഷ്ടം ഉണ്ടായെങ്കിലും റിഥുവിലും അഞ്ചലിലും നിറയുന്ന ആവേശം കണ്ടു അവൾ അത് എല്ലാം സഹിച്ചു അവിടെ തന്നെ ഇരിന്നു . തന്നിലെ മാറ്റങ്ങൾ കാണുവാനോ തന്റെ ഒരു വാക്കുകളിൽ കൂടി സന്തോഷം കിട്ടുന്നവരോ അല്ലെങ്കിൽ പ്രിയപെട്ടവർക്കു കിട്ടുന്ന സന്തോഷങ്ങൾക്കു വേണ്ടി വിട്ടുവീഴ്ച ചെയ്യുവാനോ തനിക്കു സ്വന്തം എന്ന് പറയുവാൻ ഇന്നുവരെ ആരും ഉണ്ടായിരുന്നില്ലാ .

ആദ്യമായി ആണ് താനും ഒരു തോറ്റു കൊടുക്കലിലൂടെ ഇത്രയേറെ സന്തോഷം അനുഭവിക്കുന്നത് .പ്രിയപെട്ടവർക്കു വേണ്ടിയുള്ള തോൽവി അത് ഒരു പ്രത്യേക ഫീൽ തന്നെയാണ് എന്ന് തിരിച്ചറിയുന്നത് . തനിക്കു ഉണ്ടാകുന്ന മാറ്റത്തിലുപരി അഞ്ജലിന്റയും റിഥുവിന്റയും മുഖത്തു വിരിയുന്ന ഭാവങ്ങൾ ആണ് അഗ്നി ശ്രദ്ധിച്ചു കൊണ്ട് ഇരുന്നത് . മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ അഗ്നിയുടെ കൈകളിലേക്ക് ഒരു ഡ്രസ്സ് എടുത്തു അഞ്ചൽ നീട്ടി “ചേച്ചി വേഗം പോയി ഇതു ഇട്ടിട്ടു വാ ……..” “ഇതോ ……..”തന്റെ കൈയിലേക്ക് അഞ്ചൽ എടുത്തു തന്ന ഡ്രസ്സ് തിരിച്ചും മറിച്ചും നോക്കി കൊണ്ട് അഗ്നി കണ്ണും മിഴുച്ചു നിന്നുപോയി . “അതേ …..ഇതിനു എന്താ കുഴപ്പം ……..”ഡ്രെസ്സിലേക്കു ഒന്നും കൂടി നോക്കി ഒന്നും മനസ്സിലാവാതെ അഞ്ചല്‍ നിഷ്കളങ്കമായി ചോദിച്ചു . “ഇതു ഗൗൺ അല്ലേ ……

ഇതു എങ്ങനെയാ ഞാൻ ഇടുക …….ഒന്ന് വേഗത്തിൽ നടക്കാൻ പോലും പറ്റില്ല പിന്നെ എങ്ങനാ ഞാൻ ഇതിട്ടു ഫയിറ്റ് ചെയ്യുന്നത് ………” “എന്റെ പൊന്നു ചേച്ചികുട്ടി തത്കാലം താൻ ആരേയും ഇടിക്കാനും അടിക്കാനും ഒന്നും പോവണ്ടാ …..കുറച്ചു നേരത്തേക്ക് എങ്കിലും തന്നെ ഒരു പെണ്ണായിട്ടു കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ചെയ്തു പോയതാ …….താൻ പോയി ഇതൊന്നു ഇട്ടു വരുന്നുണ്ടോ ……”അഗ്നി പറയുന്നത് കേട്ട് റിഥു തലക്കടിച്ചു അവളെ നോക്കി കുറച്ചു ദേശ്യപെട്ടു തന്നെ പറഞ്ഞു “ഓഹ് ……ശെരി .ഇനി അതിന്റെ പേരിൽ മുഖം വീർപ്പിക്കണ്ടാ ……..” അഗ്നി ഡ്രെസ്സുമായി അകത്തു പോയതും തങ്ങളുടെ പ്ലാൻ എല്ലാം നടന്നത് പോലെ റിഥുവും അഞ്ചലും ചിരിയോടെ കൈകൾ കുട്ടിയടിച്ചു .എന്നിട്ടു വേഗം ഫോൺ എടുത്തു ടൺ എന്ന് ദേവിന് മെസ്സേജ് അയച്ചു അഗ്നി തിരിച്ചു ഇറങ്ങി വരുന്നതിനു മുൻപ് ഫോൺ എടുത്തു പോക്കറ്റിൽ തിരിച്ചു വയ്ക്കുകയും ചെയ്തു .

വോക്കിങ് ക്ലോസെറ്റിൽ നിന്നും ബ്ലാക്ക് knee ലെന്ത് ഗൗൺ ധരിച്ചു ഹെയർ റോൾ ചെയ്തു അഴിച്ചിട്ടു മിതമായ മേക്കപ്പും മോഡേൺ ആയ ആഭരണങ്ങളും അണിഞ്ഞു ബ്ലൂ പോയിന്റഡ് ഹീൽസും ഇട്ടു ഇറങ്ങി വന്ന അഗ്നിയെ വായും പൊളിച്ചു റിഥുവും അഞ്ചലും നോക്കി നിന്ന് പോയി .അത്ര സുന്ദരിയായിരുന്നു അവളെ കാണാൻ .അതോടൊപ്പം അവളുടെ ആറ്റിറ്റ്യൂഡ് ഒട്ടും നഷ്ടപ്പെടാതെ തന്നെ ആ വസ്ത്രവും മേക്കപ്പും അവളോട് ഇണങ്ങി ചേര്‍ന്നിരുന്നു “ചേച്ചികുട്ടി യൂ ലൂക്കിങ് ഗോർജിയസ്സ് ….എന്ത് ഭംഗിയാടോ തന്നെ കാണാൻ തനിക്കു എപ്പോളും ഇതുപോലെ നടന്നാൽ എന്താ ……..” “ഈശ്വരാ ………ഇനി ഞാൻ എത്ര ഒരിങ്ങിയിട്ടും കാര്യമില്ലല്ലോ ഇന്ന് എല്ലാവരുടേയും കണ്ണുകൾ ചേച്ചിയിൽ തന്നെ ആയിരിക്കുമല്ലോ ………” “അത്ര മോശം ആണോ അഞ്ചു എന്നെ കാണാൻ ………”ചുണ്ടുകൾ കൂർപ്പിച്ചു കുസൃതിയോടെ അഗ്നി അഞ്ചലിനെ നോക്കി ചോദിച്ചു . “ഇന്ന് ദേവേട്ടന് പണി ആവും എന്നാ തോന്നുന്നത് …….

“അഞ്ചൽ റിഥു കേൾക്കാൻ മാത്രമായി പറഞ്ഞു . “മോളേ അഞ്ചു ഇതു അഗ്നി ആണ് …..ആരുടേയും ഒരു വിളച്ചിലും നടക്കില്ല .ആദ്യം അടി പിന്നേ സംസാരം ഉണ്ടാവൂ .സോ അത് ഓർത്തു ദേവേട്ടൻ പേടിക്കുകേ വേണ്ടാ ഏട്ടൻ അടി വാങ്ങാതെ സൂക്ഷിച്ചാൽ മതി …….”റിഥു പറയുന്നത് കേട്ട് അഞ്ചു കുണുങ്ങി ചിരിച്ചു കൊണ്ട് അഗ്നിയെ നോക്കി . അവർ പറയുന്നത് ഒന്നും കേൾക്കാതെ അവൾ അപ്പോളും ഡ്രെസ്സിന്റെ ചുറ്റും തിരിഞ്ഞും മറിഞ്ഞും നോക്കുകയായിരുന്നു .തനിക്കു ഒട്ടും പരിചിതമല്ലാത്ത വസ്‌ത്രം നൽകുന്ന ബുദ്ധിമുട്ടുകൾ ഓരോന്നും നോക്കി കൊണ്ട് . “ചേച്ചി താൻ ഇവിടെ കുറച്ചു സമയം ഇരിക്ക് ഞാൻ മിസ്സ് കോൾ ചെയ്യുബോൾ മാത്രം റൂമിൽ നിന്നും പുറത്തേക്കു വരണം .അതുവരെ റൂമിൽ നിന്നും പുറത്തു ഇറങ്ങി പോവരുത് ………” “ഓഹ് ……ശെരി രാജകുമാരാ ………

“അവനെ ഒന്ന് ബൗ ചെയ്തു കാണിച്ചു കൊണ്ട് അഗ്നി പറഞ്ഞു . അഗ്നിയുടെ കാട്ടിക്കൂട്ടൽ കണ്ടു അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു അഞ്ചലും റിഥുവും വിജയി ഭാവത്തോടെ അവളുടെ റൂമിൽ നിന്നും ഇറങ്ങി നടന്നു . റിഥു മുറി വിട്ടു പോയതും അഗ്നിയുടെ മുഖത്തെ കുസൃതി മാറി അവിടെ ഗൗരവം വന്നു നിറഞ്ഞു .അവൾ എയർപോട് എടുത്തു ചെവിയിൽ തിരുകി സ്മാർട്ട് വാച്ചു കൈയിൽ കെട്ടി . സ്മാർട്ട് വാച്ചിൽ ഒന്ന് ടാപ്പ് ചെയ്തു അപ്പോളേക്കും കോൾ കണക്ട് ആയി . “ഈസ് എവർത്തിങ് സെറ്റ് ….. ഓക്കേ ഗുഡ് ……. ഫുൾ ഫോക്കസ് ഓൺ റിഥു …….അവന്റെ ഓരോ ചലങ്ങളും നമ്മുടെ നിരീക്ഷണത്തിൽ ആയിരിക്കണം .ഇന്ന് പാർട്ടിയിൽ വരുന്ന എല്ലാവരുടേയും വീഡിയോസ് ക്യാപ്ചർ ചെയ്തിരിക്കണം …….” “മാം …….സെർവേർസ് മുതൽ സെക്യൂരിറ്റിഗാർഡിൽ വരെ നമ്മുടെ ടീം മെംബേർസ് ഉണ്ട് ……..” “ഉം …….എല്ലാവരും കോണ്ടാക്ടിൽ ഉണ്ടാവണം ….ഒരു മിസ്റ്റേക്ക് പോലും വരാൻ പാടില്ല …….”

“ശെരി മാം …….” ഇത്രയും പറഞ്ഞു കോൾ കട്ട് ആയി .അപ്പോളേക്കും അവളുടെ മുഖത്തേക്ക് നിഗൂഢമായ ഗൗരവം വന്നു നിറഞ്ഞിരുന്നു .എന്തോ തീരുമാനിച്ച് ഉറപ്പിച്ചതു പോലെ അടുത്തിരുന്ന കസേരയിലേക്ക് ഇരുന്നു . കുറച്ചു നേരത്തിനു ശേഷം അവൾക്കു റിഥുവിന്റെ കോൾ വന്നതും കസേരയിൽ നിന്നും എഴുനേറ്റു മുൻപിലെ കണ്ണാടിയിൽ തന്റെ പ്രീതിബിംബത്തെ ഒന്നും കൂടി നോക്കി .കണ്ണടച്ചു കുറച്ചു സമയം നിന്നു ദീർഖ ശ്വാസം എടുത്തു .കൈകളിൽ തന്റെ ആയുധം ഒന്നും ഇല്ലാതെ ആദ്യമായി ആണ് അവൾ പുറത്തു പോവാൻ ഇറങ്ങുന്നത് .അതിന്റെ ഒരു ബുദ്ധിമുട്ടും ആദ്യ മായി ധരിക്കുന്ന വേഷം നൽകുന്ന അസ്വസ്ഥതയും അവളിൽ ഉണ്ടായിരുന്നു. എങ്കിലും കണ്ണുകൾ തുറന്നു മുഖത്തു നിറഞ്ഞ ആത്മവിശ്വാസത്തോടെയും തല ഉയർത്തി പിടിച്ചു തന്നെ അവൾ പുറത്തേക്കു നടന്നു .

ഡോർ തുറന്നു പുറത്തിറങ്ങിയ അഗ്നി റിഥുവിനേയും അഞ്ജലീനെയും പ്രേതീക്ഷിച്ചു എങ്കിലും അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല .താഴത്തെ നിലയിൽ നിന്നും ചെറിയ സംഗീതം കേൾക്കുന്നതിൽ നിന്നും പാർട്ടി ആരംഭിച്ചു എന്ന് അവൾക്കു മനസ്സിലായി .തനിയെ അങ്ങോട്ട് പോവാൻ ഉള്ള ബുദ്ധിമുട്ടു കാരണം മടിച്ചു മടിച്ചു മെല്ലെ അവൾ സ്റ്റെയർ ലക്ഷമാക്കി നടന്നു . താഴേക്ക് ഇറങ്ങാൻ സ്റ്റെപ്പിലേക്കു കാലെടുത്തു വെച്ചതും ചുറ്റുപാടും ഉള്ള ലൈറ്റുകൾ എല്ലാം പെട്ടെന്ന് ഓഫായി .മുൻപോട്ടു വെച്ച കാൽ പിൻവലിച്ചുകൊണ്ടു അഗ്നി അന്താളിപ്പോടെ ചുറ്റുപാടും നോക്കി .എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന അഗ്നിയുടെ കൈകളിലേക്ക് ദൃഢവും ചുടുള്ളതുമായ ഒരു കൈ പിടുത്തമിട്ടു . ആ കൈകളിൽ നിന്നും ലഭിക്കുന്ന ചൂടിൽ നിന്നും തന്നെ അത് ആരാണ് എന്ന് അവൾ അറിയുന്നുണ്ടായിരുന്നു .അവളുടെ കൈ ഒന്ന് അനക്കുവാൻ പോലും കഴിയാത്തതുപോലെ ബലത്തിൽ തന്നെ ആയിരുന്നു അവൻ പിടി മുറുക്കിയിരുന്നത് .

അഗ്നിയുടെ കൈകളിൽ പിടിച്ചു ദേവ് മുൻപോട്ടു നടന്നു . ആദ്യ പടിയിൽ ചുവടു വെച്ചപ്പോൾ തന്നെ അവർക്കു നേരെ സ്വർണ നിറത്തിലുള്ള വട്ടത്തിലെ സ്‌പോട് ലൈറ്റ് സ്ഥാനം ഉറപ്പിച്ചിരുന്നു .ആ പ്രകാശത്തിൽ ആണ് അഗ്നി ദേവിനെ കാണുന്നത് .തൻറെ ഗൗണിനു മാച്ചിങ് ആയിട്ടുള്ള ബ്ലാക്ക് സ്യുട്ടും അതിനു ഉള്ളിലായി വെള്ള ഷർട്ടും ഒരു ബ്ലാക്ക് ബോയും .ഹെയർ ജെൽ ചെയ്തു സെറ്റ് ചെയ്തു വെച്ചിരിക്കുന്നു .ട്രിം ചെയ്തു വെച്ചിരിക്കുന്ന താടി കൂടി ആയപ്പോൾ പരസ്യങ്ങളിലെ മോഡലിനെ പോലെ ഉണ്ടായിരുന്നു അവനെ കാണാൻ . അവനിലും അഗ്നിയെ ആദ്യമായി ഇങ്ങനെ ഒരു രൂപത്തില്‍ കാണുന്നതിന്റെ സന്തോഷവും അത്ഭുതവും നിറഞ്ഞു നിന്നിരുന്നു. ഒരു നിമിഷത്തേക്ക് അവരുടെ കണ്ണുകൾ പരസ്പരം കൊരുത്തു .അവന്റെ കണ്ണുകളിൽ നിറഞ്ഞതു കുസൃതി നിറഞ്ഞ ചിരി ആയിരുന്നു എങ്കിൽ അവളുടെ കണ്ണുകളിൽ നിറഞ്ഞതു ഗൗരവം തന്നെ ആയിരുന്നു .

തന്റെ മനസ്സിലെ വികാരങ്ങളെ തടഞ്ഞു കൊണ്ട് എന്നും ഗൗരവത്തിന്റെ മുഖംമൂടി അണിയുവാൻ അഗ്ന്നിക്കു കഴിഞ്ഞിരുന്നു .പക്ഷേ ആ കണ്ണുകളിൽ അവൾ ഒളിപ്പിച്ചുവെക്കുന്ന വികാരങ്ങളെ തിരിച്ചറിയുവാന്‍ ദേവിനാകുമായിരുന്നു. ഒരുപക്ഷേ ആ മനസ്സ് വായിക്കുവാന്‍ പോലും. അവന്റെ കൈകളിൽ കോർത്തുപിടിച്ചു തന്നെ അവൾ ആ പാർട്ടിയിലേക്ക് ഇറങ്ങി ചെന്നു .ദേവാൻശിഷ് രാജ്പൂതിനോട് ചേർന്ന് വരുന്ന സുന്ദരിയായ പെണ്ണിൽ തന്നെയായിരുന്നു അവിടെ ഉണ്ടായിരുന്ന അത്രയും കണ്ണുകൾ .അത്ര ചേർച്ചയുള്ള ജോഡി തന്നെയായിരുന്നു അവരുടേത് .ഒരുപക്ഷേ എല്ലാവരും അസൂയയോടെ നോക്കാൻ മാത്രം സൗദര്യം ഉള്ള ജോഡികൾ .കാഴ്ച്ചയിൽ മാത്രം അല്ലാ മാനസ്സിക പൊരുത്തത്തിലും a real soul mates ……..”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

കവചം: ഭാഗം 20

Share this story