ഈ പ്രണയതീരത്ത്: ഭാഗം 3

ഈ പ്രണയതീരത്ത്: ഭാഗം 3

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവൾ ഓർത്തു……. അന്ന് താൻ എട്ടിൽ പഠിക്കുന്ന കാലം മുറ്റത്ത് മുല്ലയിൽ നിന്ന് പൂവ് പൊട്ടിച്ചു മാല കോർത്തുകൊണ്ടിരിക്കുമ്പോൾ ആണ് മേനോൻ മഠത്തിൽ വിശ്വനാഥ മേനോന്റെ വരവ് “മോളെ അച്ഛൻ ഇല്ലേ “ഉണ്ടല്ലോ “ഒന്ന് വിളിക്കാമോ “ഇപ്പം വിളിക്കാമെ അതും പറഞ്ഞു അമ്മയുടെ അടുത്തേക്ക് ഓടി “അമ്മേ അച്ഛനെ കാണാൻ ആരോ വന്നേക്കുന്നു “ആരാ മോളെ “ആ എനിക്കെങ്ങും അറിയില്ല “അമ്മ നോക്കട്ടെ അമ്മ ഉമ്മറത്തേക്ക് ചെന്നു ഒപ്പം ഞാനും “അയ്യോ ആരാ ഇത് കയറി വന്നാട്ടെ “ഞാൻ മാഷിനെ ഒന്ന് കാണാൻ വേണ്ടി വന്നതാ “ഇപ്പോൾ വിളിക്കാം ഇരുന്നാട്ടെ അമ്മ അകത്തേക്ക് പോയി അച്ഛനെ വിളിച്ചു കൊണ്ട് വന്നു “വിശ്വൻ അദ്ദേഹം എന്തിനാ ഇവിടെ വരെ വന്നത് എന്തേലും ഒരു ആവിശ്യം ഉണ്ടേൽ ഒരു ആളെ വിട്ട് വിളിപ്പിച്ചാൽ പോരാരുന്നോ ഞാൻ അങ്ങോട്ട്‌ വന്നേനെയല്ലോ

“അത് സാരമില്ല രഘു മാഷേ “എന്താ വന്നത് “എന്റെ മകൾക്ക് ഒരു ട്യൂഷൻ എടുക്കാമോ എന്ന് തിരക്കാൻ ആണ് അവൾക്ക് പഠിത്തത്തിൽ അത്ര ശ്രെദ്ധ പോരാ എന്റെ അറിവിൽ നല്ല ഒരു മാഷ് രഘു മാഷ് ആണ് “വിരോധം തോന്നരുത് ഞാൻ വീട്ടിൽ പോയി ട്യൂഷൻ എടുക്കാറില്ല “അത് സാരമില്ല കുട്ടിയെ ഞാൻ ഇങ്ങോട്ട് പറഞ്ഞു വിടാം വൈകുന്നേരം ഒരു ഒരു മണിക്കൂർ മതി “എങ്കിൽ അങ്ങനെ ആവട്ടെ “എങ്കിൽ ഞാൻ ഇറങ്ങട്ടെ “കാപ്പി കുടിച്ചിട്ട് പോകാം അപ്പോഴേക്കും സുധ കാപ്പിയുമായി വന്നു അയാൾ കാപ്പി എടുത്തു “രഘു മാഷിന്റെ കുട്ടികൾ ഒക്കെ എത്രയിലാണ് മൂത്ത ആൾ രാധിക എട്ടിൽ ആണ് ഇളയആൾ രേവതി മൂന്നിൽ ആണ് “ആഹാ മാഷിന്റെ മൂത്ത ആൾടെ പ്രായമാണ് എന്റെ മോൾക്കും നന്ദിത എട്ടിൽ ആണ് “ആഹാ ഒരു മകൻ ഉണ്ടല്ലോ ആൾ എന്ത് ചെയ്യാ “അവൻ പ്രീഡിഗ്രി രണ്ടാം വർഷം ആണ് നന്ദൻ ഇനി ഞാൻ ഇറങ്ങട്ടെ കുറച്ച് തിരക്കുകൾ ഉണ്ട്

“അങ്ങനെ ആകട്ടെ പിറ്റേന്ന് മുതൽ നന്ദിത അച്ഛന്റെ അടുത്ത് ട്യൂഷനു വരാൻ തുടങ്ങി ഞാനും നന്ദിതയും ഒരേ പ്രായം ആയോണ്ട് പെട്ടന്ന് തന്നെ കൂട്ടായി പലപ്പോഴും എന്നെയും നന്ദിതയെയും അച്ഛൻ ഒരുമിച്ചു ആരിക്കും പഠിപ്പിക്കുന്നത് ട്യൂഷൻ കഴിഞ്ഞു നന്ദിതക്കും എനിക്കും അമ്മ ചായയും പലഹാരവും തരും ഒരു ദിവസം ഞാനും നന്ദിതയും ചായ കുടിക്കുമ്പോൾ ആണ് അനിയേട്ടൻ വരുന്നത് അനിരുദ്ധൻ എന്ന അനിയേട്ടൻ വല്ല്യമ്മയുടെ മകൻ ആണ് ഒരു ഏട്ടൻ ഇല്ലാത്ത കുറവ് മാറ്റാൻ അനിയേട്ടന് ഒരു പരിധി വരെ കഴിഞ്ഞിരുന്നു അനിയേട്ടൻ പ്രീഡിഗ്രി രണ്ടാം വർഷം ആണ് “ആഹാ രാധു നിനക്ക് പുതിയ കൂട്ടുകാരിയെ കിട്ടിയല്ലോ “അച്ഛന്റെ അടുത്ത് ട്യൂഷൻ പഠിക്കാൻ വന്നതാ നന്ദിത അനിയേട്ടൻ അവളെ നോക്കി ചിരിച്ചു എന്നിട്ട് അമ്മയുടെ അടുത്തേക്ക് പോയി “ചെറിയച്ചൻ അങ്ങനെ ട്യൂഷൻ ഒന്നും എടുക്കാറില്ലല്ലോ ചെറിയമ്മേ പിന്നെ ഏതാ ആ കുട്ടി ഉണ്ണിയപ്പം എടുത്തു കഴിച്ചോണ്ട് അനിരുദ്ധൻ ചോദിച്ചു “നമ്മുടെ മേനോൻമഠത്തിലെ കുട്ടിയല്ലേ വിശ്വനാഥ അദ്ദേഹം ഇവിടെ വന്നു പറഞ്ഞാൽ എങ്ങനെ ആണ് പറ്റില്ല എന്ന് പറയുന്നത് അത് കൊണ്ട് നിന്റെ ചെറിയച്ഛൻ സമ്മതിച്ചതാ

“അവിടുത്തെ കുട്ടിയ ഇവളുടെ ഏട്ടൻ എന്റെ ഒപ്പം ആണ് പഠിക്കണത് അവൻ എന്റെ ഫ്രണ്ട് ആണ് “ആണോ നീ എന്താ പതിവ് ഇല്ലാതെ “അമ്മ പറഞ്ഞു വരുന്ന ശനിയാഴ്ച അമ്പലത്തിൽ ചുറ്റു വിളക്ക് ഉണ്ട് എല്ലാരും വരാൻ ചെന്നു പറയാൻ “അതാണോ സുമംഗല ഏടത്തി അത് പറഞ്ഞിരുന്നു എന്നോട് . “ആണോ എങ്കിൽ ഞാൻ പോകട്ടെ ചെന്നിട്ട് ഫുട്ബോൾ കളിക്കാൻ പോകണം “നിൽക്കഡാ കുറച്ചു ഉണ്ണിയപ്പം കൂടെ കൊണ്ട് പോ ഞാൻ എടുത്ത് തരാം “പെട്ടന്ന് വേണം പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ രേഷ്മയോട് പറഞ്ഞു നന്ദിതയുടെ കാര്യം രേഷ്മ എന്റെ ആത്മമിത്രം ആണ് അക്ഷരം എഴുതുന്ന കളരി മുതൽ ഉള്ള എന്റെ കൂട്ടുകാരി “ആ പെണ്ണിന് ഭയങ്കര ഗമ ആണെടി “ഹേയ് അല്ലടി പാവമാ എന്നോട് ഭയങ്കര കൂട്ടാ “ഉം എന്നോട് വേറെ ആരും കൂടുതൽ കൂട്ടു കൂടുന്നത് ഒന്നും അവൾക് ഇഷ്ട്ടം അല്ല അത് എന്നോട് ഒത്തിരി സ്നേഹം ഉള്ളോണ്ട് ആണ് “എന്നോട് ഒരുപാട് സംസാരിക്കും

“ഉം “അടുത്ത് ഇടപെട്ടാൽ പാവം ആണ് “ആയിക്കോട്ടെ അവളുടെ കുശുമ്പ് കണ്ട് എനിക്കു ചിരി പൊട്ടി ഇനി നന്ദിതയെ കുറിച്ച് കൂടുതൽ പറഞ്ഞാൽ എനിക്കു അവളുടെ കൈയിൽ നിന്ന് കണക്കിന് കിട്ടും എന്ന് ഓർത്തു കൊണ്ട് ഞാൻ ഒന്നും പിന്നെ മിണ്ടില്ല അന്നും പതിവ് പോലെ ഞാനും രേഷ്മ യും സ്കൂൾ കഴിഞ്ഞു രാമേട്ടന്റെ കടയിൽ നിന്ന് പതിവ് ചക്കര മിട്ടായിയും പുളി മിട്ടായിയും ഒക്കെ വാങ്ങി വീട്ടിലേക്ക് നടന്നു രേവു പനി ആയോണ്ട് ഇന്ന് വന്നില്ല അതുകൊണ്ട് വീട്ടിലേക്ക് പോകാൻ ഉള്ള യാത്രയിൽ ഞാനും രേഷ്മയും ഒറ്റക്ക് ഉള്ളാരുന്നു ഞങ്ങൾ റോഡിൽ കൂടെ നടന്നു ഒരു പാടം ഇറങ്ങിയാൽ വീട്ടിലേക്ക് പെട്ടന്ന് ചെല്ലാം ഞങ്ങൾ പാടം ഇറങ്ങാൻ തുടങ്ങുമ്പോളേക്കും ഒരു അംബാസിഡർ കാർ ഞങ്ങളുടെ മുന്നിൽ നിർത്തി നോക്കിയപ്പോൾ നന്ദിത ആണ് “വാ രാധു കേറൂ ഞാനും അങ്ങോട്ട്‌ ആണ് “വേണ്ട നന്ദേ കുറച്ച് അല്ലേ ഉള്ളു ഞങ്ങൾ നടന്നോളാം

“കേറൂന്നെ നന്ദിത വീണ്ടും നിർബന്ധം പിടിച്ചു ഞാൻ രേഷ്മയെ നോക്കി അവൾക് ഒട്ടും താല്പര്യം ഇല്ലന്ന് മുഖം കണ്ടാൽ അറിയാം “നമുക്ക് നടന്നാൽ പോരെ രാധു അവൾ എന്നോട് ചോദിച്ചു “ഇന്ന് ഒരു ദിവസത്തേക്ക് അല്ലേ നമ്മുക്ക് കേറാം ഞാൻ അവളോട് പറഞ്ഞു ഒടുവിൽ അവൾ മനസില്ലമനസോടെ എന്റെ നിർബന്ധത്തിനു കയറി “നന്ദേ ഇത് എന്റെ ബെസ്റ്റ് ഫ്രണ്ട് രേഷ്മ ഞാൻ രേഷ്മയെ നന്ദിതക്ക് പരിചയപെടുത്തി “എനിക്കു അറിയാം ഞാൻ കണ്ടിട്ടുണ്ട് അവൾ രേഷ്മയെ നോക്കി ചിരിച്ചു അവൾ തിരിച്ചും “ഇന്നും ഒറ്റക്ക് ആണോ നന്ദിത വരുന്നേ ഞാൻ തിരക്കി “അയ്യോ അല്ല അച്ഛന്റെ കൂടാ ഇന്ന് അച്ഛനു എന്തോ തിരക്ക് അതുകൊണ്ട് ആണ് മാധവൻ അങ്കിളിനെ കൂട്ടി വിട്ടത് ഡ്രൈവർ സീറ്റിൽ നോക്കി അവൾ പറഞ്ഞു രേഷ്മ വീട് എത്തിയപ്പോൾ ഞങ്ങളോട് യാത്ര പറഞ്ഞു ഇറങ്ങി അടുത്ത വളവിനു ആണ് മേനോൻമഠം ഇറങ്ങാൻ നേരം നന്ദിത പറഞ്ഞു

“വരൂ രാധു ഒന്ന് കേറീട്ടു പോകാം “അയ്യോ നേരം വൈകിയാൽ അമ്മ വഴക്ക് പറയും “ഒന്ന് കേറീട്ടു നമ്മൾക്ക് രണ്ടാൾക്കും കൂടെ രാധുന്റെ വീട്ടിലേക്ക് പോകാം ഞാനും അങ്ങോട്ട്‌ അല്ലേ വാ രാധു അവൾ കുറേ നിർബന്ധം പിടിച്ചപ്പോൾ ഞാനും കൂടെ ചെന്നു ഇതു വരെ പുറത്ത് നിന്ന് കണ്ടിട്ടേ ഉള്ളു ആ വീട് അകത്തു കയറുന്നത് ആദ്യം ആണ് ശെരിക്കും ഒരു കൊട്ടാരം പോലെ ഉണ്ടാരുന്നു അത് നന്ദിത എന്നേ കൂട്ടി ശ്രീദേവി അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി “അമ്മേ ഇതാണ് രാധിക “രഘു മാഷിന്റെ മോൾ അല്ലേ “അതേ “വാ മോളെ അവർ ഹൃദ്യം ആയി എന്നേ ക്ഷണിച്ചു ഞാൻ അവരോടൊപ്പം ചെന്നു “അമ്മ നിങ്ങൾക് കഴിക്കാൻ വെല്ലോം എടുകാട്ടോ അതും പറഞ്ഞു അടുക്കളയിൽ പോയി “വാ രാധു എന്റെ മുറി കാണിച്ചു തരാം അതും പറഞ്ഞു അവൾ എന്നേം കൂട്ടി മുകളിലേക്ക് കൊണ്ട്പോയി അവൾ മുകളിൽ കൊണ്ടു പോയി എന്നേ അവളുടെ മുറി കാട്ടി തന്നു

പൂർണ്ണമായും തടിയിൽ തീർത്തത്ത റൂം ആരുന്നു അത് തറ പൊലും തടി ആണ് അവളുടെ ആ ഒരു മുറി ഞങ്ങളുടെ വീട്ടിലെ എല്ലാമുറിയും ചേരുന്നത് ആണ് എന്ന് എനിക്കു തോന്നി ഞാൻ പതിയെ ആ മുറിയിൽ നിന്ന് പുറത്തു ഇറങ്ങി അപ്പോൾ ആണ് ആ കാഴ്ച്ച കണ്ടത് അപ്പുറത്ത്‌ ഒരു മുറിയുടെ ബാൽക്കണിയിൽ നിറയെ പലതരം നിറത്തിൽ ഉള്ള പൂക്കൾ വിരിഞ്ഞു നില്കുന്നു എനിക്കു അത് കണ്ട് ഒരുപാട് ഇഷ്ട്ടം തോന്നി പക്ഷെ ആ മുറിയിൽ കൂടെ മാത്രമേ ആ ബാൽക്കണിയിൽ എത്തു ഞാൻ നന്ദിത യെ വിളിച്ചു “അത് നല്ല ഭംഗി ഉണ്ടല്ലോ നന്ദേ “അത് ഏട്ടന്റെ ഗാർഡൻ ആണ് “ഞാൻ ഒന്ന് പോയി നോക്കിക്കോട്ടെ “അതിനെന്താ പൊക്കോ ഞാൻ സന്തോഷത്തോടെ അവിടേക്ക് ചെന്നു എല്ലാ പൂക്കളും അടുത്ത് കണ്ടു പലതരം നിറത്തിൽ ഉള്ള റോസാപൂക്കളുടെ കളക്ഷൻ ഉണ്ടാരുന്നു അവിടെ പിന്നെ ജമന്തിപൂക്കളും ഞാൻ തിരിച്ചു പോരാൻ ഒരുങ്ങുമ്പോൾ ആണ് അവിടെ മേശയിൽ ഒരു സ്ഫടികപാത്രത്തിൽ നിറയെ മഞ്ചാടി കുരു ഇരിക്കുന്നത്‌ കണ്ടത്

എനിക്കു ഒരുപാട് ഇഷ്ട്ടം ആണ് മഞ്ചാടി കുരു ഞാൻ അതിൽ നിന്നും കുറച്ചു മഞ്ചാടി കുരു കൈയിൽ എടുത്തു അപ്പോൾ ആണ് അതിനു താഴെ ആയി ഇരിക്കുന്ന പേപ്പർ ഞാൻ കണ്ടത് ഞാൻ അത് എടുത്തു “നിന്റെ ചിത എന്റേത് കൂടെ ആകുന്നു നിന്റെ ആത്മാവിന്റെ പൂർണത എന്റേത് കൂടെ ആകുന്നു നിന്റെ മൗനം എന്റെ പ്രണയം ആകുന്നു ആനന്ദം ഭക്തി ആകുന്നു ഞാൻ നിന്നെ പ്രണയിക്കുന്നു പ്രിയതെ നീ എന്നിലേക്ക് ഉറ്റുനോക്കി ശാന്തയായിരിക്കുക നിൻ പുഞ്ചിരികൾ എന്നിലൂടെ പെയ്യട്ടെ ലോകം കവിഞ്ഞു അത് ഒഴുകട്ടെ ” വായിച്ചു പേപ്പർ മടക്കി അവിടെ തന്നെ വച്ചു പോകാൻ ഒരുങ്ങവെ ഞാൻ കണ്ടു കൈ രണ്ടും കെട്ടി എന്നേ തന്നെ നോക്കി നിൽക്കുന്ന ഒരാളെ……. തുടരും..

ഈ പ്രണയതീരത്ത്: ഭാഗം 2

Share this story