ഇന്ദീവരം: ഭാഗം 2

ഇന്ദീവരം: ഭാഗം 2

എഴുത്തുകാരി: ഭദ്ര ആലില

പിന്നിൽ മറച്ചു പിടിച്ചിരുന്ന കത്തിയിൽ ശിവയുടെ കൈ അമർന്നു.””എന്നെ ചതിക്കാൻ എങ്ങനെയാ ഇന്ദൂ നിനക്ക് പറ്റിയത്…വേദന തോന്നിയില്ലേ നിനക്ക്..നിനക്കായ്‌ താലിയും പണിത് കതീർ മണ്ഡപത്തിൽ കാത്തിരുന്ന ന്നോട് ഒരിറ്റു പോലും ദയ തോന്നിയില്ലേ നിനക്ക്.. “” മറുപടികൾ എല്ലാം കണ്ണീരായി അവളിൽ ഒഴുകിയിറങ്ങുന്നത് അവൻ കാണുന്നില്ലായിരുന്നു. “””നിന്നെ ഞാൻ എത്ര മാത്രം സ്നേഹിച്ചിരുന്നുന്നു അറിയോ…?? ഒരുപാട്… ഒരുപാട്ഒരുപാട് ..”” ശിവ കണ്ണുകൾ ഇറുക്കി അടച്ചു… തിളങ്ങുന്ന കത്തിയുടെ അഗ്രം അവൾക്കു നേരെ ഉയർത്തി…അവസാനമായി അവന്റെ കൈകൾ അവളുടെ നിറകയെ തലോടി കടന്നു പോയി. “”മടിക്കണ്ട ശിവ… ക്ക് വേദനിക്കില്ല…”” തിരിഞ്ഞ് അവന്റെ കണ്ണുകളിലേക് നോക്കി അവൾ പറഞ്ഞു … “” എന്റെ ശിവ എന്തിനാ കരയുന്നെ… കൈ വിറക്കണ്ട… “” അവന്റെ വിറക്കുന്ന കൈകളിൽ അവൾ മുറുകെ പിടിച്ചു..

“”ഒറ്റ കുത്ത്… അതിൽ തീരണം ഈ ഇന്ദു… ന്റെ ശിവേടെ കൈ കൊണ്ട് അല്ലെ… സന്തോഷേ ഉള്ളൂ ക്ക്.. ഇന്നലെ കയ്യിൽ കരുതിയ കണ്ണാടി ചില്ല് ഞാൻ കണ്ടായിരുന്നുട്ടോ…”” ചെറുതായൊന്നു പുഞ്ചിരിച്ചു അവൾ തുടർന്നു. “””സ്വയം മരിക്കാൻ പേടിയായിട്ടാ ശിവ… ശക്തിയോടും ഞാൻ അതാ ചോദിച്ചേ… ഒന്ന് കൊന്ന് തരോന്നു… വയ്യ ഇങ്ങനെ ഉരുകി ഉരുകി ഇല്ലാണ്ട് ആവാൻ..”” ശിവയുടെ കയ്യിൽ നിന്ന് കത്തി നിലത്തു വീണു. “” ഞാൻ… ഞാൻ കൊല്ലാൻ വരുന്നു നിനക്ക് അറിയായിരുന്നോ.. “” ഹ്മ്മ്.. അവൾ പതുക്കെ മൂളി.. “” എന്നോട് വെറുപ് അല്ലെ ശിവക്ക്… ശിവയെ ചതിച്ചവൾ അല്ലെ ഞാൻ “” “””ശക്തി…അവനെ നിനക്ക് ഇഷ്ട്ടല്ലായിരുന്നെങ്കിൽ എന്തിനാ പിന്നെ അവനെ മതി എന്ന് പറഞ്ഞത് .. എനിക്ക് അറിയണം എല്ലാം ..ന്റെ ഇന്ദുനെ എന്റെ അല്ലാതാക്കിയത് ന്താണ്ന്നു എനിക്ക് അറിയണം…””

ഇരു കൈകളിൽ അവളുടെ മുഖം കോരിയെടുത്തു… കണ്ണുകൾ തമ്മിൽ കോർത്തപ്പോൾ ഇന്ദു പെട്ടന്ന് കണ്ണുകൾ പിൻവലിച്ചു..കണ്ണുകൾ നിറഞ്ഞു ചുവന്നു തുടങ്ങിയിരുന്നു . കവിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ കൈ കൊണ്ട് തുടച്ചു കളഞ്ഞു. “”ശിവയുടെ മുഖത്തു നോക്കാനുള്ള യോഗ്യത പോലും ഇല്ല എനിക്ക് ഇപ്പോൾ… ഞാൻ കൊള്ളില്ല ശിവ… ശിവക്ക് തരാൻ ഇപ്പോൾ.. ഇപ്പോൾ ന്റെ കയ്യില് ന്റെ മനസ് മാത്രേ ഉള്ളൂ… ശരീരം…. ശരീരം… തന്റെ ഏട്ടൻ… എങ്ങലിൽ ചിതറി പോയ വാക്കുകൾ നെഞ്ചിൽ കൂരമ്പുകളായി പതിക്കുന്നത് ശിവ അറിഞ്ഞു.. “”ശക്തി….”” “” കല്യാണത്തിന് തലേന്ന് ശക്തി ന്നെ കാണാൻ വന്നിരുന്നു…അന്നാ ഞാൻ അറിയുന്നത് ശക്തിയുടെ ഉള്ളിൽ എന്നെക്കുറിച്ചു അങ്ങനെ ഒരു മോഹം ഉണ്ടെന്ന്…പെട്ടന്ന് കയറി പിടിച്ചപ്പോൾ…ക്ക്.. ക്ക് പറ്റീല ശിവാ… ഒരുപാട്… ഒരുപാട് കെഞ്ചി നോക്കി ഞാൻ… ന്നെ ഒന്നും ചെയ്യല്ലെന്ന് കരഞ്ഞു കാല് പിടിച്ചു…

പക്ഷേ… “” ആ ഓർമ്മയിൽ അവളാകെ വിറക്കുന്നുണ്ടായിരുന്നു.ശിവ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു..ശക്തിയുടെ കൈകളിൽ നിന്ന് രക്ഷപെടാൻ എന്നോണം അവൾ കുത്തറുന്നുണ്ടായിരുന്നു.. ശിവയുടെ കൈകളിൽ കടിക്കുകയും അവനെ പിച്ചകയും മാന്തുകയും ഒക്കെ ചെയ്തു. “”എന്നെ ഒന്നും ചെയ്യല്ലേ ശക്തി….””എന്ന് പുലമ്പി കൊണ്ടിരുന്നു. “”” ഒന്നുല്ല… ഒന്നുല്ല നിനക്ക്.. ഞാനില്ലേ.. “” അവളുടെ കവിളിൽ തട്ടി അവളെ അശ്വസിപ്പിച്ചു.. കരഞ്ഞു തളർന്നു നിലത്തേക് വീഴാൻ ഒരുങ്ങിയ അവളെ ശിവ താങ്ങി പിടിച്ചു. വേട്ട നായയെ പോലെ ശക്തി പാഞ്ഞു കയറിയ അവളുടെ ശരീരത്തിലെ പാടുകളിലൂടെ വിരലോടിച്ചു.. നിറയുന്ന കണ്ണുകൾക്ക് മീതെ ചുംബിച്ചു.. “” ഇത്രയൊക്കെ ഉള്ളിൽ ഒളിപ്പിച്ചിട് ആണോ എന്റെ പെണ്ണെ നീ… “” വാടി തളർന്ന അവളെ ഒന്നുകൂടി നെഞ്ചോട് ചേർത്തു. “”പറയാമായിരുന്നില്ലേ എന്നോട്… വിട്ടു കളയുമായിരുന്നോ ഞാൻ നിന്നെ..

“” നിറഞ്ഞൊഴുകുന്ന കണ്ണുകളെ നിയന്ത്രിക്കാൻ രണ്ടു പേരും പാട് പെട്ടു. “” ക്ക് നിന്നെ ചതിക്കാൻ വയ്യെടാ… മറ്റൊരാളുടെ എച്ചില് ന്റെ ശിവക്ക് വേണ്ടാ… “”” അവൻ അവളുടെ വായ്ക്ക് മീതെ കൈ വച്ചു… “”വേണ്ട .. ഇനി ഒന്നും പറയണ്ട… എന്റെ പെണ്ണാ നീ… എന്റെ മാത്രം..ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.” കുനിഞ്ഞു കണ്ണുകളിൽ ഒന്ന് കൂടി ചുംബിച്ചു…. കവിളിൽ മുഖം ചേർത്തുരുമ്മി… ശിവയുടെ ചൂട് നിശ്വാസം കഴുത്തിലൂടെ കടന്ന് പതിയെ അവളുടെ ചുണ്ടുകളിൽ ചേർന്ന് നിന്നു.. ഇന്ദു കണ്ണുകൾ മെല്ലെയടച്ചു…അടുക്കളയിലെ വെറും നിലത്തു അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു ഇരുന്നു.കൈയോട് കൈ ചേർത്ത് പിടിച്ചു.. വിരലുകൾ മടക്കി എണ്ണി കൊണ്ടിരുന്നു.. “””ഇന്ദൂട്ടി …”” “”ഹ്മ്മ്..”” അവൾ ചെറുതായൊന്നു മൂളി. “”പോവാം നമുക്ക് ഇവിടുന്നു… ആരും വേണ്ട.. ക്ക് നീയും… നിനക്ക് ഞാനും..അകലെ.. ആരും തിരഞ്ഞു വരാതിടത്… പോവാ…””” “” പോവാ..

“” ഏതോ പ്രേരണയിൽ അവൾ സമ്മതം മൂളി. കാച്ചെണ്ണ മണമുള്ള അവളുടെ മുടിയിൽ അവന്റെ വിരലുകൾ കൊണ്ട് ചിത്രം വരയ്ക്കാൻ തുടങ്ങി …..തുടുത്ത കവിളിലെ നുണക്കുഴിയിൽ ചുണ്ട് ചേർത്തു. വിരലുകൾ അടിവച്ചടിച്ചു കഴുത്തിലൂടെ കീഴ്പോട്ട് ഇറങ്ങിയപ്പോൾ ഇക്കിളി കൊണ്ടപോലെ അവൾ കുലുങ്ങി ചിരിച്ചു. അവളുടെ നെഞ്ചോട് ചേർന്ന് കിടക്കുന്ന താലി അവന്റെ വിരലുകൾക്ക് തടസ്സമായ നിന്നു.. ശിവ അത് കയ്യിൽ എടുത്തു. “” ഇതിനി എന്റെ പെണ്ണിന് വേണ്ടാ… പൊട്ടിച്ചു കളയാം ഇത് . “” നീളമുള്ള മാല മുറുകെ പിടിച്ചു കയ്യിൽ ചുഴറ്റി വലിച്ചു.. “ആഹ്..”” വലിച്ചപ്പോൾ ഉള്ള വേദനയിൽ അവളൊന്നു കുറുകി . “”” എടാ…… “” വാതിൽക്കൽ എല്ലാം കണ്ടു കൊണ്ട് ശക്തി നിൽക്കുന്നു . അരുതാത്തത് കണ്ട കലി ഉണ്ടായിരുന്നു ശക്തിയുടെ മുഖത്തു.രണ്ടു പേരും ഇരുന്നിടത്തുനിന്ന് പിടഞ്ഞെഴുന്നേറ്റു.ശിവയുടെ കണ്ണുകളിലും ദേഷ്യം നിറഞ്ഞു..

മുഖത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകി. “” ഞാനില്ലാത്ത നേരം നിനക്ക് ഇതാണല്ലേ പണി.. “” ഇന്ദുവിന്റെ മുടി കുത്തിനു പിടിച്ചു വലിച്ചു കവിളിൽ ആഞ്ഞു വീശി. “” ഒരുമ്പെട്ടോളെ… കെട്ടിയവന്റെ അനിയനെ തന്നെ വേണംല്ലേ നിനക്ക് … “” അടിയുടെ ശക്തിയിൽ കറങ്ങി നിലത്തേക്ക് വേച്ചു പോയി ഇന്ദു.കണ്ണുകളിൽ ഇരുട്ട് കയറും പോലെ .പിന്നെയും ഇന്ദുവിന്റെ നേരെ അടിക്കാനായി പാഞ്ഞു വന്ന ശക്തിയെ കൊരണ്ടി പലക കൊണ്ട് അടിച്ചു വീഴ്ത്തി ശിവ . “” ഇവളെന്റെ പെണ്ണാ… നിനക്ക് വിട്ടു തരില്ല ഞാൻ ഇവളെ “” ശിവ ഇന്ദുവിനെ പിടിചെഴുന്നേൽപ്പിച്ചു . ഭയന്നു ശിവയെ മുറുകെ പിടിച്ചു നിൽക്കുകയായിരുന്നു ഇന്ദു…അവനോട് പറ്റിച്ചേർന് നിൽക്കുന്ന ഇന്ദുവിനെ കണ്ടതും ശക്തി വിറക്കാൻ തുടങ്ങി. ഭ്രാന്ത്‌ എടുത്തത് പോലെ കയ്യിൽ കിട്ടിയത് എല്ലാം അവര്ക് നേരെ വലിച്ചെറിഞ്ഞു. “” ശിവാ… അവളെന്റെ ഭാര്യയാ… എനിക്ക് വേണം അവളെ. “”

“”ഇല്ല”” അവളെ കൂടുതൽ നെഞ്ചോട് ചേർത്ത് പിടിച്ചു ശിവ .”” എന്റെ കയ്യിൽ നിന്ന് തട്ടി പറിച്ചതാ നീ ഇവളെ… ഇനി നിനക്ക് ഞാൻ വിട്ടു തരില്ല. “” ഇന്ദു മുഖമുയർത്തി ശിവയെ നോക്കി അരുതേയെന്ന് കേണു..ഇനി വിട്ടു കളയില്ലന്ന ഭാവത്തിൽ അവൻ തലയാട്ടി.അവളുടെ തല പിടിച്ചു നെഞ്ചോട് ചേർത്തു. “”പോവാ ശിവ… നമുക്ക് എവിടേക് എങ്കിലും പോവാ… ഒന്നും വേണ്ട..””അവൾ കരഞ്ഞു കൊണ്ട് വീണു കിടക്കുന്ന ശക്തിയെ ഭയത്തോടെ നോക്കി. ശക്തിയുടെ ക്രൂരമായ മുഖം അന്ന് കണ്ടതാണ്… അയാളുടെ ബലവും.. ആക്രമിക്കാൻ നേരം ഏതോ വന്യ മൃഗത്തിന്റെ കരുത്താണു ശക്തിക്ക്.. അതിനെ നേരിടാൻ ശിവക്ക് ആവില്ല. “” ഞങളുടെ ഇടയിൽ ഇനി നീ വേണ്ട ശക്തി..വന്നാൽ കൊന്നു കളയും ഞാൻ. എന്റെ പെണ്ണിനോട് നീ ചെയ്തത് എല്ലാം മറന്നിട്ടല്ല…

ഇനിയും ഇവളെ കരയിക്കാൻ വയ്യാത്തോണ്ടാ…”” അവളെയും നെഞ്ചിൽ ചേർന്ന് നടന്നകലുന്ന ശിവയെ ശക്തി പകയോടെ നോക്കി.. ഇല്ല… തോറ്റു തരില്ല ഞാൻ… ചാടി പിടഞ്ഞെഴുന്നേറ്റു…ശിവ കൊണ്ട് വന്ന കത്തി കയ്യിൽ എടുത്തു ശക്തി മുന്നോട്ടു കുതിച്ചു. “”നിന്നെ കൊന്നിട്ട് ആയാലും എനിക്ക് ഇവളെ വേണം…”” പിന്തിരിഞ്ഞു നോക്കിയ ശിവ ഒഴിഞ്ഞു മാറും മുന്നേ കത്തി ശിവയുടെ തോളിലെക്ക് ആഴ്ന്ന് ഇറങ്ങിയിരുന്നു. “””ശിവാ…..””” ഇന്ദു അലറി കരഞ്ഞു… മുറിവ് കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു… അവളുടെ വിരലുകൾക്കിടയിലൂടെ രക്തം ചീറ്റി കൊണ്ടിരുന്നു വേണ്ട ശക്തി… ഒന്നും ചെയ്യല്ലേ ക്രൂരമായ ചിരിയോടെ ശിവയുടെ മേൽ അടുത്ത പ്രഹരം ഏൽപ്പിക്കാൻ ഒരുങ്ങുകയായിരുന്നു ശക്തി “” എന്നെ തോൽപ്പിച്ചു നീ ഇവന്റെ ഒപ്പം ജീവിക്കണ്ട… ”

” പറഞ്ഞതും ശിവയുടെ തല ലക്ഷ്യമാക്കി ശക്തിയുടെ അടുത്ത പ്രഹരം ഏറ്റിരുന്നു. തലപൊട്ടി രക്തം അവന്റെ കണ്ണുകൾക്ക് മീതെ ഒഴുകിയിറങ്ങി… രക്തം മറ തീർത്ത കണ്ണുകൾ കൊണ്ട് ശിവ ഇന്ദുവിനെ നോക്കി..ബാലൻസ് നഷ്ടപ്പെട്ടു നിലത്തേക്ക് വീണു പോയി. ശക്തിയുടെ കയ്യിലെ കത്തി വായുവിൽ ഒന്നുകൂടി ഉയർന്നു താഴ്ന്നു… പക്ഷേ… ശിവക്ക് മേലെ വീണ ഇന്ദുവിന്റെ നെഞ്ചിലൂടെയാണ് അതിറങ്ങി പോയത് .ശ്വാസം കിട്ടാതെ പിടയുന്ന ഇന്ദുവിനെ കണ്ടു ശക്തിയുടെ കയ്യിൽ നിന്ന് കത്തി താഴെ വീണു. “””ഇന്ദൂട്ടി ….”” ശിവ വേദനയോടെ അലറി കരഞ്ഞു…  (തുടരും )

ഇന്ദീവരം: ഭാഗം 1

Share this story