തമസ്സ്‌ : ഭാഗം 27

തമസ്സ്‌ : ഭാഗം 27

എഴുത്തുകാരി: നീലിമ

“””ആൽവിയോട് സംസാരിക്കാമായിരുന്നു….അയാളുടെ പരിചയത്തിൽ സുരക്ഷിതമായോരിടം ഉണ്ടാകുമോ എന്ന്…. പക്ഷെ… ഇന്നലെ അവര് വന്നു പോയ ശേഷമാണ് ജാനിയുടെ ബാഗിൽ ഡ്രഗ്സ് കണ്ടത്….. അത് കൊണ്ട് സത്യങ്ങൾ അറിയുന്നത് വരെ അവരെ സംശയത്തിന്റെ നിഴലിൽ നിർത്തിയെ മതിയാകൂ….. എന്തായാലുംആദ്യം സിസ്റ്ററിനെ ഒന്ന് കാണണം… അത് കഴിഞ്ഞ് ആൾവിയോട് സംസാരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം…. മദർ വരൂ…””””” പറഞ്ഞു നിർത്തുമ്പോഴേയ്ക്കും ശരത് മഠത്തിലേയ്ക്ക് നടന്നു കഴിഞ്ഞിരുന്നു…… മഠത്തിലേയ്ക്ക് എത്തുമ്പോൾ കണ്ടു മേരി സിസ്റ്റർ മഠത്തിൽ നിന്നും പുറത്തേയ്ക്ക് വരുന്നത്… ആരെയോ തിരയുന്നത് പോലെ തോന്നി…. “”””മേരിയമ്മ ഇതെന്താ തിരയുന്നത്?””””” ചോദ്യത്തോടെ അവൻ അകത്തേയ്ക്ക് കയറി. “”””ആഹാ മദർ ശരത്തിനൊപ്പം ഉണ്ടായിരുന്നോ? ഞാൻ ഇത്ര നേരം എവിടെയൊക്കെ തിരഞ്ഞു ന്നൊ?””””” ശരത്തിനുള്ള മറുപടി എന്നോണം പറഞ്ഞു കൊണ്ട് അവർ മദറിനരികിലേക്ക് നടന്നു വന്നു.

“”””എന്താ മേരി കാര്യം? എന്തിനാ എന്നെ അന്വേഷിച്ചത്?””””” മദർ ചോദിക്കുമ്പോഴേയ്ക്കും മേരിയുടെ മുഖത്ത് വിഷാദം നിറഞ്ഞിരുന്നു. “””””അത്…. ട്രീസയുടെ അനുജത്തി ലിന്റയെ കാണാനില്ലാത്രേ….. വീട്ടീന്ന് അമ്മച്ചി വിളിച്ച് പറഞ്ഞു ന്ന് പറഞ്ഞു ഒരേ കരച്ചിലാ…. രാവിലെ മുതലേ വല്ലാത്ത വിഷമത്തിൽ ആയിരുന്നു അവള്…. മദറിനോട് ഒന്ന് സംസാരിക്കാം എന്ന് കരുതിയ ഞാൻ തീരക്കി വന്നത്….””””” മദറും ശരത്തും സംശയത്തോടെ പരസ്പരം നോക്കി. “”””മേരി വന്നേ… അവളെ ഒന്ന് കാണാം….”””” മദർ മേരി സിസ്റ്ററിനോപ്പം സിസ്റ്റർ ട്രീസയുടെ അടുത്തേയ്ക്ക് നടക്കാൻ തുടങ്ങി. “””””ഞാനും വരാം…””””” ശരത്തും അവരുടെ ഒപ്പം കൂടി…. 🍁🍁🍁🍁🍁🍁🍁🍁🍁 റൂമിൽ എത്തുമ്പോൾ ബെഡിൽ ഇരിക്കുകയായിരുന്നു സിസ്റ്റർ…. മുഖം കണ്ടാലേ അറിയാം നന്നായി കരഞ്ഞിട്ടുണ്ടെന്നു. അപ്പോഴും നേർത്ത കരച്ചിലിന്റെ ശബ്ദം അവരിൽ നിന്നും ഉയരുന്നുണ്ടായിരുന്നു.

മദറിനെ കണ്ട ഉടനെ അവർ ചാടി എഴുന്നേറ്റു…. മദറിനരികിലേയ്ക്ക് ഓടി എത്തി അവരുടെ കൈകൾ കൂട്ടിപിടിച്ചു…. “””””മദർ… എന്നോട് ക്ഷമിക്കണം… ഞാൻ ….””””” ബാക്കി പറയാനാകാതെ അവൾ കയ്യിലെ പിടിച്ചു വിട്ട് മദറിന്റെ കാലിലേയ്ക്കൂർന്നിരുന്നു…….. പിന്നേ കൈപ്പത്തിയിൽ മുഖമോളിപ്പിച്ചു ഉറക്കെ പൊട്ടിക്കരഞ്ഞു. “””””എന്താ ടീസ ഇത്…? ലിന്റ എവിടെ? അവൾക്ക് എന്താ പറ്റിയത്?””””” മദർ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് ചോദിച്ചു…. ഒപ്പം അവളെ ആശ്വസിപ്പിക്കാനായി ഒന്ന് ചേർത്ത് പിടിക്കുകയും ചെയ്തു…. “””””ലിന്റ… അവളെ…. അവളെ അവര് കൊണ്ട് പോയി…..””””” അത്രയും പറയുമ്പോഴേയ്ക്കും അവൾ വീണ്ടും വിതുമ്പി കരഞ്ഞു പോയിരുന്നു…. “””””കൊണ്ട് പോയീന്നോ…? ആര്? എങ്ങോട്ട് കൊണ്ട് പോയീന്നു…?””””” മദർ ചോദിക്കുന്നതിനു മുന്നേ ചോദ്യങ്ങൾ വന്നത് മേരിയുടെ നാവിൽ നിന്നാണ്…. “””””എന്നിട്ട് നീ ഇതൊന്നും ഞാനും നേരത്തെ ചോദിച്ചപ്പോ പറഞ്ഞില്ലല്ലോ….. ലിന്റയെ കാണാനില്ല എന്ന് മാത്രമല്ലേ പറഞ്ഞത്…..”””

“” ചോദ്യത്തോട് മേരി അവൾക്കരികിലേയ്ക്ക് വന്ന് നിന്നു…. മറുപടി പറയാതെ ട്രീസ വേണ്ടും കരഞ്ഞതെ ഉള്ളൂ… “””””മേരി ഞാൻ ഇവളോടൊന്നു സംസാരിക്കട്ടെ….”””” മദർ സിസ്റ്റർ മേരിയോട് പറഞ്ഞപ്പോഴേയ്ക്കും മറുതൊന്നും പറയാതെ അവർ പുറത്തേക്കിറങ്ങി നടന്നു…. “””””എന്താണ് ട്രീസ….എന്താ പറ്റിയത്? ലിന്റയെ ആരാണ് കൊണ്ട് പോയത്…? ഒന്ന് തെളിച്ചു പറയൂ….”””” മദറിന്റെ ചോദ്യങ്ങൾക്കൊന്നും അവൾക്ക് മറുപടി നൽകാനായില്ല…. കരച്ചിലിന്റെ ചീളുകൾ മാത്രം പുറത്ത് വന്ന് കൊണ്ടിരുന്നു… അവളെ ഇനിയും കരയാൻ അനുവദിക്കുന്നത് നല്ലതിനല്ല എന്ന് മദറിന് തോന്നി… അവർ ബലമായിത്തന്നെ മുഖം മറച്ചിരുന്ന അവളുടെ കൈകൾ എടുത്ത് മാറ്റി…. കണ്ണുകളിലൂടെ അപ്പോഴും ഒലിച്ചിറങ്ങിക്കൊണ്ടിരുന്ന കണ്ണീർച്ചാലുകൾ തുടച്ചു മാറ്റി…. അവളെ ചേർത്ത് പിടിച്ചു ബെഡിലേയ്ക്ക് കൊണ്ടിരുത്തി… “”

“””നോക്ക് ട്രീസ…. എന്തിനാണെങ്കിലും നമുക്ക് പരിഹാര ഉണ്ടാക്കാം… ആദ്യം ഈ കരച്ചിൽ ഒന്ന് നിർത്തൂ….. പറയാനുള്ളതൊക്കെ തുറന്നു പറയൂ….”””” മദർ സിസ്റ്ററിനെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു…. അവൾ തല ഉയർത്തി മദറിനെ നോക്കി… ഉള്ളിലെ വേദന അടക്കാൻ എന്ന പോലെ ദീർഘമായി നിശ്വസിച്ചു… അപ്പോഴും ഒഴുകി ഇറങ്ങിക്കൊണ്ടിരുന്ന കണ്ണുനീർ തുടച്ചു മാറ്റി നിവർന്നിരുന്നു …. എന്നിട്ടും പറഞ്ഞു തുടങ്ങാൻ കുറച്ചു സമയം കൂടി വേണ്ടി വന്നു ട്രീസയ്ക്ക്… “””””എന്റെ.. എന്റെ ലിന്റെ മോളെ കൊണ്ട് പോയത് അവരാണ് മദർ…. ജാനി… ജാനിയുടെ ശത്രുക്കൾ….!””””” വാക്കുകളെ പുറത്തേയ്ക്ക് എത്തിക്കാൻ സിസ്റ്റർ വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു… “””””ജാനിയുടെ ശത്രുക്കളോ ? അത് നിനക്കെങ്ങനെ അറിയാം?”””

“” ചോദ്യത്തോടൊപ്പം മദറിന്റെ നെറ്റി ചുളിഞ്ഞു… “””””അത്… എനിക്കറിയാം മദർ… ഞാൻ…..ഞാനാണ്…. ജാനകിയുടെ ബാഗിൽ ഡ്രഗ്സ് വച്ചത് ഞാനാണ്…””””” ഇത്തവണ ശരത്തും മദറും ഒരുപോലെ ഞെട്ടി…. “””””എങ്കിൽ പിന്നേ എന്തിനാണ് സിസ്റ്റർ ജാനകിയെ രക്ഷിക്കാനായി എന്നെ വിളിച്ചത്?””””” സിസ്റ്റർ ആവിശ്വസനീയതയോടെ ശരത്തിനെ നോക്കി… “””””ശരത്തിനു മനസിലായി അല്ലെ ഞാനാണ് വിളിച്ചതെന്ന്…..?”””””” “”””””പോലീസ് അല്ലെ സിസ്റ്ററെ? മനസിലാകാതിരിക്കില്ലലോ?”””””” സിസ്റ്റർ വിഷാദത്തോടെ ഒന്ന് ചിരിച്ചു… “””””ഒരു വേള ഞാനത് മറന്നു പോയി ശരത്….””””” “””””ദൈവത്തിന്റെ മണവാട്ടിയായ ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്…. കർത്താവെന്നോട് പൊറുക്കില്ല… അത് കൊണ്ട്…. അത് കൊണ്ടല്ലെ എന്റെ ലിന്റ….””””” അവർ ഒന്ന് കൂടി വിതുമ്പി… പിന്നേ കരച്ചിലടക്കി വീണ്ടും പറഞ്ഞു തുടങ്ങി. “”””

ഇന്നലെ ആൽവിയും മായയും ജാനകിയെ കാണാനായി വന്നായിരുന്നല്ലോ? നിങ്ങളൊക്കെ അവരുടെ അടുത്തായിരുന്നപ്പോൾ എന്റെ ഫോണിലേയ്ക്ക് ഒരു കാൾ വന്നു. പരിചയമില്ലാത്ത ഒരു നമ്പർ…. ഇവിടെ അങ്ങനെ ആർക്കും സ്വന്തമായി ഫോൺ ഒന്നും ഇല്ല… ഇത് മദർ എനിക്ക് തന്നതാണ്…. ഇവിടുത്തെ ലാൻഡ് ഫോൺ മിക്കപ്പോഴും കേടായിരിക്കും…. വീട്ടിലേയ്ക്ക് വിളിക്കാനോ അവിടെ നിന്നും ഇങ്ങോട്ട് വിളിക്കാനോ ഒന്നും പലപ്പോഴും കഴിയില്ല. അവിടെ സുഖമില്ലാത്ത എന്റെ അമ്മച്ചിയും ലിന്റയും തനിച്ചു… എന്തെങ്കിലും ആവശ്യം ഉണ്ടായാൽ പോലും ആരും ഉണ്ടാകില്ല സഹായത്തിനു…. കർത്താവിന്റെ മണവാട്ടി ആകണമെന്ന എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അമ്മച്ചി മറുതൊന്നും പറയാത്തത് ലിന്റെ ഒപ്പം ഉണ്ടല്ലോ എന്നുള്ള ആശ്വാസം കൊണ്ടാണെന്ന് എനിക്കറിയാം.

വയ്യാത്ത അമ്മച്ചിയെ നോക്കാൻ അവള് മാത്രേ ഉള്ളൂ…. അത് കൊണ്ടാ അവരുടെ കാര്യങ്ങൾ അന്വേഷിക്കാതിരിക്കാൻ കഴിയാത്തത്… ഇനിയുള്ള ജീവിതം ദൈവത്തിൽ അർപ്പിച്ചാണ് ഇങ്ങോട്ടേക്ക് വന്നത്… എന്നാലും ഇടയ്ക്കൊക്കെ അവരുടെ കാര്യങ്ങൾ അന്വേഷിച്ചില്ല എങ്കിൽ സമാധാനം ഉണ്ടാകില്ല… മദർ തന്നെയാണ് എനിക്ക് ഒരു പഴയ ഫോൺ തന്നത്. ആ നമ്പർ എന്റെ അമ്മച്ചിയ്ക്ക് മാത്രമേ അറിയുകയുമുള്ളൂ… ആ ഫോണിലേയ്ക്ക് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും കാൾ വന്നപ്പോൾ എടുക്കാൻ മടിച്ചു. രണ്ട് തവണ കട്ട്‌ ആയി മൂന്നാം തവണയും കാൾ വന്നപ്പോൾ പരിചയക്കാരല്ലെങ്കിൽ റോങ്ങ്‌ നമ്പർ പറയാമല്ലോ എന്ന് കരുതിയാണ് കാൾ എടുത്ത്…. ഫോണിലൂടെ കേട്ടത് എന്റെ ലിന്റ മോളുടെ കരച്ചിലാണ്… പിന്നേ മറ്റൊരാളുടെ അലർച്ചയും…. ലിന്റയെ വെറുതെ വിടണമെങ്കിൽ ജാനകിയുടെ ബാഗിൽ അവർ തരുന്ന സാധനം വയ്ക്കണം… രഹസ്യമായി… അതായിരിന്നു അവരുടെ ഡിമാൻഡ്…

ഞാൻ എതിർത്തു… എനിക്ക് പറ്റില്ല എന്ന് പറഞ്ഞു…..ഒടുവില് അവര് ലിന്റയെ ജാനിയുടെ അവസ്ഥയിൽ എത്തിക്കും എന്ന് പറഞ്ഞപ്പോൾ….””””” “””””ജാനകി അനുഭവിച്ചതൊക്കെ എന്റെ ലിന്റയും…. ആരും ആശ്രയം ഇല്ലാതെ എന്റെ അമ്മച്ചി…. ലിന്റയെ കാണാനില്ല എന്നറിയുമ്പോൾ എന്റെ അമ്മച്ചി ചങ്ക് പൊട്ടി ചാകും…. ഒക്കെ ഓർത്തപ്പോൾ അവര് പറഞ്ഞതൊക്കെ സമ്മതിക്കുകയെ വഴിയുണ്ടായിരുന്നുള്ളൂ…. ഞാൻ തന്നെയാണ് ആരും അറിയാതെ ഗേറ്റ്നരികിൽ പോയി ഡ്രഗ്സ് വാങ്ങി വന്നത്…. പിറ്റേന്ന് രാവിലെ ഞാൻ അത് ജാനകിയുടെ ബാഗിൽ വയ്ക്കണം. പോലീസ് എത്തി അവളെ അറസ്റ്റ് ചെയ്യും… അത് കഴിഞ്ഞാൽ ലിന്റെ എന്റെ വീട്ടിൽ എത്തും…. ഇതായിരുന്നു കണ്ടിഷൻ. ഞാൻ ആകെ വല്ലാത്തൊരവസ്ഥയിൽ ആയിപ്പോയി…. ലിന്റയെ രക്ഷിക്കണം…..

ജാനാകിയെ വീണ്ടും പഴയ അവസ്ഥയിലേയ്ക്ക് അവരോടൊപ്പം വിടാനും വയ്യ….. എന്ത്‌ ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു. പിറ്റേന്ന് ജാനകിയുടെ ബാഗിൽ ഡ്രഗ്സ് ഒളിപ്പിച്ചു കഴിഞ്ഞപ്പോൾ മുതൽക്കേ വല്ലാത്തൊരു വെപ്രാളമായിരുന്നു…. ഇരിക്കാനോ നിൽക്കാനോ പോലും വയ്യാത്ത അവസ്ഥ…! വല്ലാത്തൊരു വീർപ്പു മുട്ടൽ…. ചെയ്തത് വലിയ തെറ്റാണ്…. ഒരു കന്യാസ്ത്രീയായ ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്…. എന്നിട്ടും ഞാൻ അത് ചെയ്തു…. എന്റെ ലിന്റയെക്കുറിച്ച് ഓർത്തപ്പോൾ അങ്ങനെ ചെയ്യാതിരിക്കാൻ തോന്നിയില്ല… പക്ഷെ അത് ചെയ്തു കഴിഞ്ഞപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിപ്പോയി ഞാൻ….. അപ്പോഴത്തെ എന്റെ അവസ്ഥ പറഞ്ഞു തരാൻ പോലും എനിക്ക് കഴിയില്ല….. ലിന്റയ്ക്ക് വേണ്ടി ജാനിയെ ഞാൻ അപകടപ്പെടുത്തുന്നു…..

കഴിഞ്ഞ ദിവസം ജാനി അവളുടെ കുഞ്ഞിയെക്കുറിച്ചും മോഹനേക്കുറിച്ചുമൊക്കെ എന്നോട് പറഞ്ഞു കരഞ്ഞത് ഞാൻ ഓർത്തു….. എന്നെ ഒരു ചേച്ചിയെപ്പോലെ കണ്ടത് കൊണ്ടല്ലേ അവൾ അതൊക്കെ എന്നോട് പറഞ്ഞത്….. എന്റെ ലിന്റയെപ്പോലെ തന്നെ അല്ലെ എനിക്ക് അവളും..? അങ്ങനെ ഒക്കെ ആലോചിച്ചപ്പോൾ ഞാൻ ചെയ്ത തെറ്റിന്റെ ആഴം എനിക്ക് മനസിലായി……. സ്വന്തം അനിയത്തിയെ രക്ഷിക്കാൻ എന്നെ ചേച്ചിയെപ്പോലെ കരുതുന്ന ജാനകിയെ ചതിക്കുന്നത് എന്നെപ്പോലെ കർത്താവിന്റെ മണവാട്ടിയാകാൻ തയാറായവൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു എന്ന് തോന്നി അപ്പോൾ…. ജാനകിയുടെ ബാഗിൽ ഡ്രഗ്സ് വച്ച ഞാൻ തന്നെ അത് എടുത്ത് മാറ്റാനുള്ള താത്രപ്പാടിലായിരുന്നു പിന്നീട്…. പക്ഷെ അപ്പോഴേയ്ക്കും ജാനകി മുറിയിൽ എത്തിയിരുന്നു. അവൾ റൂമിൽ നിന്നും പുറത്ത് പോകാൻ കുറച്ചു സമയം ഞാൻ വെയിറ്റ് ചെയ്തു…

കുറെ നേരം കാത്തു നിന്നിട്ടും അവൾ പുറത്തേയ്ക്ക് പോകാതായപ്പോൾ ഒക്കെ മദറിനോട് പറഞ്ഞാലോ എന്നാലോചിച്ചു… മദറിനോട് പറഞ്ഞാൽ ഡ്രഗ്സ് ബാഗിൽ വച്ചത് ഞാനാണ് എന്ന് കൂടി പറയേണ്ടി വരില്ലേ? എന്ത്‌ കൊണ്ടോ സ്വയം തെറ്റുകാരിയാകാൻ എനിക്കപ്പോൾ തോന്നിയില്ല…. ബുദ്ധിയോടെ ചിന്ദിക്കാനോ ബോധത്തോടെ പ്രവർത്തിക്കാനോ അപ്പൊ എനിക്ക് പറ്റിയില്ല എന്നതാണ് സത്യം …. അതാണ്‌ ഒക്കെ ശരത്തിനെ അറിയിക്കാം എന്ന് കരുതിയത്.പുതിയ മൊബൈൽ നമ്പർ ആർക്കും കൊടുത്തിട്ടില്ല എന്ന് മദർ പറയുന്നത് കേട്ടിരുന്നു… അപ്പൊ അത് ശരത്തിനും അറിയില്ല എന്ന് ഞാൻ കരുതി ….ഡ്രഗ്സിന്റെ കാര്യം കൂടി ശരത്തിനോട് പറയണമെന്ന് കരുതിയതാണ് …. പക്ഷെ സംസാരിച്ചു തുടങ്ങിയപ്പോഴേ പുറത്ത് ആരുടെയോ കാപ്പെരുമാറ്റം കേട്ടു. ഉടനെ തന്നെ കട്ട്‌ ചെയ്തു ഫോൺ സ്വിച് ഓഫ് ചെയ്തു വച്ചു……

പെട്ടെന്ന് റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോൾ മദറിന്റെ അടുത്ത ഫോൺ റിങ് ചെയ്തു… അപ്പോഴേയ്ക്കും പുറത്തു കേട്ട കാപ്പെരുമാറ്റം റൂമിനരികിൽ എത്തിയിരുന്നു…. അത് മദർ ആകും എന്ന് ഞാൻ ഊഹിച്ചു…. മദർ എന്നെ സംശയിച്ചാലോ എന്ന് കരുതിയാണ് ഫോണും എടുത്ത് പുറത്തേക്കിറങ്ങിയത്. ജാനകിയുടെ ബാഗിൽ നിന്നും നിങ്ങൾ ഡ്രഗ്സ് കണ്ടെത്തി ….. ജാനകിയെ ഇവിടെ നിന്നും മാറ്റി… അവൾ രക്ഷപെട്ടു……..പക്ഷെ അവര് എന്റെ ലിന്റയെ……””””” സിസ്റ്റർ വീണ്ടും വിതുമ്പി കരഞ്ഞു… സിസ്റ്റർ പറയുന്നതൊക്കെ കേട്ട് ഇടയ്ക്ക് കയറി ഒന്നും പറയണ്ട എന്ന് കരുതി അത് വരെ ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു ശരത്തും മദറും…. അവരെ എന്ത്‌ പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു മദറിന്…. അരികിലിരുന്നു ചേർത്ത് പിടിക്കാനല്ലാതെ ഒരു വാക്കു കൊണ്ട് പോലും ആശ്വാസമേകാനായില്ല…. “”

“””എല്ലാരേയും ഭീഷണിപ്പെടുത്തി വരുത്തിയിലാക്കാനാണല്ലോ അവര് ശ്രമിക്കുന്നത്…..കഥകളിലും സിനിമകളിലും മാത്രമേ ഇങ്ങനെ ഒക്കെ നടക്കൂ എന്ന് കരുതിയതാണ്… പക്ഷെ അതിനേക്കാൾ ഭീകരമാണല്ലോ ജീവിതം….””””” ആരോടെന്നില്ലാതെ മദർ പറഞ്ഞു…. ശരത്തിന്റെ മനസിലൂടെ അപ്പോൾ പലവിധ ചിന്ത്കൾ കടന്ന് പോവുകയായിരുന്നു…. “”””സിസ്റ്ററിന്റെ മൊബൈൽ എവിടെ?””””” ആ ചോദ്യത്തിന് മറുപടി നൽകാനാകാത്ത വിധം വേദന കാരണം വാക്കുകൾ നഷ്ടപ്പെട്ടു പോയിരുന്നു അവർക്ക്….. ടേബിളിന് പുറത്തിരിക്കുന്ന മൊബൈലിലേയ്ക്ക് വിരൽ ചൂണ്ടുക മാത്രം ചെയ്തു അവർ… ശരത് വേഗത്തിൽ ആ മൊബൈൽ എടുത്ത് പരിശോദിച്ചു…. അവനെത്തന്നെ ശ്രദ്ധിച്ചിരുന്ന മദർ അവന്റെ മുഖത്ത് നിരാശ നിറയുന്നത് കണ്ടു. “”””എന്താ ശരത്…?””””

“”””ഇതിൽ രണ്ട് കാൾ വന്നിട്ടുണ്ടല്ലോ?”””” മദറിന്റെ ചോദ്യത്തിന് മറുപടി നൽകാതെ അവൻ സിസ്റ്ററിനോടായി ചോദിച്ചു… “”””മ്മ്.. പോലീസ് വന്നു പോയ ശേഷം അവർ വീണ്ടും എന്നെ വിളിച്ചിരുന്നു…. ലിന്റയെ എനിക്കിനി കാണാൻ കൂടി കിട്ടില്ല എന്ന് പറയാൻ….. അല്ലെങ്കിൽ ജാനകിയെ നിങ്ങൾ എങ്ങോട്ടാണ് മാറ്റിയത് എന്ന് അവർക്ക് പറഞ്ഞു കൊടുക്കണമെന്ന്….. എനിക്ക് അറിയാത്ത കാര്യം ഞാൻ എങ്ങനെ പറഞ്ഞു കൊടുക്കും? ഇനി അറിയുമായിരുന്നെങ്കിലും ഞാൻ പറയില്ലായിരുന്നു….”””” “””””അതിലെ നമ്പർ ഉപയോഗിച്ച് നമുക്ക് വിളിച്ചത് ആരാണെന്ന് കണ്ടു പിടിച്ചു കൂടെ ശരത്?!!!!! മദറിന്റെ ചോദ്യത്തിന് മറുപടിയായി അവൻ കഴിയില്ല എന്ന് തല വെട്ടിച്ചു… “”

“”ഇതിലേക്ക് വന്ന രണ്ട് കാൾസും ഇന്റർനെറ്റ്‌ കാൾസ് ആണ്…. ഇനി അത് ട്രേസ് ചെയ്യാനും അത് വന്നത് എവിടെ നിന്നാണ് എന്ന് ഐഡന്റിഫൈ ചെയ്യാനും കുറച്ചു ബുദ്ധിമുട്ടാണ്……”””” “””””അപ്പൊ ഇനി….?””””” “””””അറിയില്ല മദർ…. സിസ്റ്ററിൽ നിന്നും അവരിലേക്കുള്ള എന്തെങ്കിലും ഒരു വഴി തുറന്നു കിട്ടും എന്ന് കരുതിയിരുന്നു…. പക്ഷെ ഇപ്പൊ….””””” നിരാശയോടെ ശരത് ഫോൺ ടേബിളിലേയ്ക്ക് തന്നെ വച്ചു…. “””””ആരോ സിസ്റ്റവറിന്റെ കയ്യിൽ ഡ്രഗ്സ് ഏൽപ്പിച്ചു എന്നല്ലേ പറഞ്ഞത്…? ആളിനെ സിസ്റ്റർ കണ്ടിരുന്നോ?””””” സിസ്റ്ററിന്റെ മുഖത്തേയ്ക്ക് തന്നെ നോട്ടം ഉറപ്പിച്ചു കൊണ്ടായിരുന്നു ചോദ്യം… “””””ഇല്ല…. ഞാൻ ഗേറ്റിൽ എത്തുമ്പോഴേയ്ക്കും ഗേറ്റിനു പുറത്ത് ആ പാക്കറ്റ് അവിടെ വച്ചിരുന്നു…. കുറച്ചു ദൂരെ മാറി ഒരു ബൈക്കിന്റെ നിഴൽ കണ്ടു…. ഇരുട്ട് ആയത് കൊണ്ട് ആളിനെ വ്യക്തമായിരുന്നില്ല….””

“” നിരാശയോടെ ശർത്ത് കർച്ചീഫ് കൊണ്ട് മുഖം ഒന്ന് അമർത്തി തുടച്ചു……. തല കുനിച്ചു ആലോചനയോടെ മുറിയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് പിറകിൽ നിന്നും സിസ്റ്ററിന്റെ വിളി വന്നത്…. ശരത് തിരിഞ്ഞു നിൽക്കുമ്പോൾ സിസ്റ്റർ എന്തോ പറയാനുള്ളത് പോലെ കണ്ണുകൾ തുടച്ചു നിവർന്നിരുന്നു… “”””വിളിച്ചത് ആരാണെന്ന് എനിക്ക് അറിയില്ല ശരത്….പക്ഷെ ഫോണിൽ ആരോ ഒരാൾ ഒരു പേര് വിളിക്കുന്നത് ഞാൻ അവ്യക്തമായി കേട്ടു…. ഷിഹാബ് നീയവിടെ എന്തെടുക്കുകയാ? അങ്ങനെയോ മറ്റോ ആണ് ബാക്ഗ്രൗണ്ടിൽ കേട്ടത്… കുറച്ചു പ്രായമുള്ള ഒരാളുടെ ശബ്ദം പോലെ തോന്നി….. കൂടുതൽ ഒന്നും കേട്ടില്ല അയാൾ സ്പീക്കർ പൊതി പിടിച്ചു എന്ന് തോന്നുന്നു… ഉടനെ തന്നെ കാൾ കട്ട്‌ ആവുകയും ചെയ്തു….””””” സിസ്റ്റർ പറഞ്ഞു നിർത്തുമ്പോൾ ശരത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു….

പ്രതീക്ഷിച്ചത് എന്തോ കേട്ടത് പോലൊരു സന്തോഷം അവന്റെ മുഖത്തതാക്ക് നിറഞ്ഞു നിന്നു…. “””””ദൈവം എനിക്കായി കാത്ത് വച്ചിരുന്ന ആ ലിങ്ക് ഇതായിരുന്നു….. എന്റെ ഊഹങ്ങൾ ശെരിയായി….. വ്യക്തമായൊരു റൂട്ട് തെളിഞ്ഞു കിട്ടി…. ആ ഒരു പേര്… അത് മതി എനിക്ക്….ഷിഹാബും വിനോദും തമ്മിൽ ഇപ്പോഴും ബന്ധം നിലനിൽക്കുന്നുണ്ടാകുമോ എന്ന സംശയം മുൻപേ ഉണ്ടായിരുന്നു…. ഇപ്പൊ അതെനിക്ക് തീർച്ചപ്പെടുത്താം….. ശെരിയായ റൂട്ട് ഷിഹാബിലൂടെ തന്നെയാണ്… പക്ഷെ അത് എത്തിച്ചേരുന്നത് വിനോദിലേയ്ക്കാനോ വരുനിലേയ്ക്കാണോ രുഗ്മിണിയിലേക്കാണോ എന്നാണിനി അറിയേണ്ടത്….?””””” ശരത്തിന്റെ ഓരോ വാക്കുകളിലും വല്ലാത്തൊരു ആത്‍മവിശ്വാസം നിറഞ്ഞിരുന്നു…. “””””അപ്പൊ അവന്റെ ബാംഗ്ലൂർ യാത്ര വെറുതെ അല്ല എന്ന് സാരം…. അതൊരു പക്ഷെ വിനോദിനെ മീറ്റ് ചെയ്യാനാകും അല്ലെ ശരത്?””

“”” മദറിന്റെ മുഖത്തും പ്രതീക്ഷയുടെ പ്രകാശം നിറഞ്ഞു നിന്നു… അതിന് ശരത് മറുപടി നൽകുന്നതിനു മുന്നേ മദറിന്റെ മൊബൈലുമായി സിസ്റ്റർ മേരി റൂമിലേയ്ക്ക് വന്നു… “””””മദറിന് ഒരു കാൾ ഉണ്ട്… ബിജോയ്‌ ഡോക്ടർ ആണ്…..””””” ഫോൺ മദറിന് നൽകിയ ശേഷം അവർ പുറത്തേയ്ക്ക് ഇറങ്ങി… ഡോക്ടറിനോട് സംസാരിച്ച ശേഷം മദർ ഫോൺ ശരത്തിനു നീട്ടി… “””””നിനക്കാണ്…. നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു….””””” ശരത് വേഗം പോക്കറ്റിൽ നിന്നും തന്റെ ഫോൺ എടുത്തു നോക്കി… “””””ഓഹ്… റേഞ്ച് ഇല്ല.. അതാകും കിട്ടാത്തത് …… മദർ ഇങ് തന്നേക്കൂ….””””” മദറിൽ നിന്നും ഫോൺ വാങ്ങി ചെവിയോട് ചേർക്കുമ്പോൾ കേട്ട ഡോക്ടറിന്റെ ശബ്ദത്തിലെ പരിഭ്രാന്തി അവൻ വേഗം തിരിച്ചറിഞ്ഞു…. “”””ശരത്… ജാനകിയെ വേഗം ഇവിടെ നിന്നും മാറ്റണം….

ആരോ നമ്മളെ വാച് ചെയ്യുന്നുണ്ടവന്നു എനിക്ക് തോന്നുന്നു…. കുറച്ചു സമയമായി ഒരു ബൈക്ക് വീടിനു മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു…. നോട്ടം വീട്ടിലേയ്ക്കാണ്…. ജാനകി ഇവിടെ ഉണ്ടോ എന്നറിയുകയാകും ഉദ്ദേശം എന്ന് തോന്നുന്നു….””””” ശബ്ദത്തിൽ നിന്നു തന്നെ ഡോക്ടർ വല്ലാതെ ഭയന്നിട്ടുണ്ടന്നു തോന്നി… “””””അവർക്ക് സംശയം തോന്നിയിട്ടുണ്ടാകും ഡോക്ടർ….. ഡോക്ടറിന്റെ വീട് അവര് നിരീക്ഷിക്കുന്നുണ്ടാകും…. അവളെ ഒരു കാരണവശാലും പുറത്തു ഇറങ്ങാൻ അനുവദിക്കരുത്…. ഡോക്ടർ പേടിക്കണ്ട….എന്റെ പരിചയത്തിലുള്ള കുറച്ചു പോലീസുകാരെ ഞാൻ അങ്ങോട്ട് വിടാം.. അവര് യൂണിഫോമിൽ ആയിരിക്കില്ല….. ഇനി ജാനകിയെ അവിടെ നിന്നും മാറ്റുന്നതും വളരെ സൂക്ഷിച്ചു വേണം…. ഡോക്ടറിനെ ഞാൻ കുറച്ചു കഴിഞ്ഞു അങ്ങോട്ട് വിളിക്കാം….””

“” സംസാരം അവസാനിക്കുന്നത് വരെ മദറിന്റെ കണ്ണുകൾ ശരത്തിൽ തന്നെ ആയിരുന്നു…. അവന്റെ സംസാരത്തിൽ നിന്നും എന്തോ ഒരു പന്തികേട് അവർക്ക് തോന്നിയിരുന്നു…. “””””ജാനകിയെ എത്രയും വേഗം ഡോക്ടറിന്റെ വീട്ടിൽ നിന്നും മാറ്റണം മദർ…. ഞാൻ ആൾവിയെ ഒന്ന് വിളിക്കട്ടെ…. ജാനകിയ്ക്ക് സുരക്ഷിതമായോരിടം അയാളുടെ പക്കൽ ഉണ്ടാകും എന്നെന്റെ മനസ്സ് പറയുന്നു….”””” അവന്റെ വാക്കുകൾ ശെരിവച്ചു മദർ തല ചലിപ്പിക്കുക മാത്രം ചെയ്തു…….. തുടരും

തമസ്സ്‌ : ഭാഗം 26

Share this story