അഭിലാഷ: ഭാഗം 12

അഭിലാഷ: ഭാഗം 12

എഴുത്തുകാരി: ഭദ്ര ആലില

“”മോന്റെ പേര് പറഞ്ഞില്ലാലോ….”” പിന്നിൽ നിന്ന് രാമചന്ദ്രൻ വിളിച്ചു ചോദിച്ചപ്പോൾ അവർ കൂടി കേൾക്കാൻ പാകത്തിന് ഉറക്കെ പറഞ്ഞു “”ആഷിക്…”” തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു കൊണ്ടു പോകുന്ന ആഷികിനെ നോക്കി ദേവു കൊഞ്ഞനം കുത്തി “”വായിനോക്കി…. എന്തൊരു നോട്ടാ നോക്കണെ “” “”നീ നോക്കീട്ട് അല്ലെ പെണ്ണെ അയാൾ നോക്കിയത് കണ്ടത് …” നിശ ചിരിച്ചു കൊണ്ടു ചോദിച്ചു… “”അതാരാണ്ന്ന് അച്ഛനോട് ചോദിച്ചിട്ട് വരാ….”” ദൃതിയിലുള്ള മകളുടെ വരവ് കണ്ടപ്പോഴേ രാമചന്ദ്രന് കാര്യം മനസിലായി.. മറ്റെന്തോ ചിന്തയില്ലെന്ന പോലെ അകലേക്ക്‌ നോക്കി ഇരുന്നു… “”അച്ഛാ….. ആരാ അച്ഛാ ആ ചെക്കൻ…?””” “”ഏത്…?”” “”ഇപ്പൊ പോയില്ലേ അതാരാന്ന്…??”” “”അത് ആഷിക്… പേര് പറഞ്ഞത് നിങ്ങൾ കേട്ടില്ലേ..?””

” “”അതല്ല അച്ഛാ…. അയാൾ ന്തിനാ വന്നേ..??”” “” അയാൾക് ഈ വീട്ടിൽ നിന്നൊരു പെണ്ണിനെ കൊടുക്കോന്ന് അറിയാൻ… “” “”ആരെ..?”” അവൾ ആകാംഷയോടെ ചോദിച്ചു.. “”നിന്നെയല്ല…. നിശ മോളെയാ … അവളെ കുറിച്ച് എല്ലാം അറിഞ്ഞിട്ട് തന്നെയാ …. നല്ല കുട്ടി ആണെന്ന് തോന്നുന്നു … ഇത് നടന്നാൽ ന്റെ മോൾടെ ഭാഗ്യാ… “” നിശേച്ചി ഇതിന് സമ്മതിക്കോ…. അഭിച്ചനും ചേച്ചിയും ഇഷ്ടത്തിൽ അല്ലെ… അപ്പോ പിന്നെ ഇത്….. ഈശ്വര…. ന്താ ചെയ്യാ…. അച്ഛൻ എല്ലാം ഉറപ്പിച്ച മട്ടുണ്ട്… തിരിഞ്ഞു നിശയെ നോക്കി…. “”അച്ഛാ …. ചേച്ചിക്ക് ഇപ്പൊ ഒരു കല്യാണം വേണോ….?”” മടിച്ചു മടിച്ചു ചോദിക്കുമ്പോൾ ഉള്ള് നിറയെ ഭയമായിരുന്നു…. വേണം….. ആ ഒപ്പം നിന്റെയും നടത്തംന്നാ കരുതണെ…. അഭി നല്ല പയ്യനാ….

ഗംഗ എല്ലാം പറഞ്ഞു എന്നോട് … മോൾക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടേൽ അത് നടക്കട്ടെ… സന്തോഷം കൊണ്ടു തുള്ളി ചാടാൻ തോന്നി അവൾക്…. അഭിച്ചനുമായുള്ള തന്റെ കല്യാണം അവൾ സ്വപ്നം കണ്ടു…. തന്റെ കഴുത്തിൽ താലി ചാര്ത്തുന്ന അഭിച്ചൻ … ചുറ്റും പ്രിയപ്പെട്ടവർ … എല്ലാവരും സന്തോഷത്തിൽ ആണ്… പക്ഷേ ഒരാൾ മാത്രം കരയുന്നു … നിശേച്ചി …..കണ്ണ് ചുവന്നു വിതുമ്പുന്ന ചുണ്ടുകളോട് കൂടി നിലത്തേക് ഊർന്ന് വീഴുന്ന നിശേച്ചി …. ഒരു നിമിഷം ഹൃദയം നിലച്ചത് പോലെ ശ്വാസം കിട്ടാതെ പിടഞ്ഞു പോയി അവൾ… “”അത് … ഇപ്പൊ ഇപ്പൊ എനിക്ക് കല്യാണം വേണ്ട അച്ഛാ …”” “”ഹ്മ്മ് .. അതെന്താ..?”” “”അത്… നിശേച്ചി….”” “”രണ്ടും ഒരു പന്തലിൽ തന്നെ നടത്തും …. ഇനി അതിന് മാറ്റം ഒന്നും ഉണ്ടാവില്ല…””

ചാരു കസേരയിലേക്ക് ഒന്ന് കൂടി അമർന്നിരുന്നു രാമചന്ദ്രൻ… അച്ഛന്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ അഭിയുടെയും നിശയുടെയും കാര്യം പറയാൻ അവൾക് ധൈര്യം വന്നില്ല.. തിരിച്ചു നിശയുടെ അടുത്ത് ചെന്നു ചേർന്നിരുന്നു …. തോളിൽ തല ചായ്ച്ചു കിടന്നു “”നിശേച്ചി ….”” “”ഹ്മ്മ്… ന്താടാ..”” ദേവൂന്റ നിറുകയിലൂടെ വിരലോടിച് കൊണ്ടു ചോദിച്ചു…. “”ഒന്നുലേ ച്ചി … ഞാൻ ചുമ്മാ വിളിച്ചേയ…”” പറയാനുള്ള ധൈര്യം ഉണ്ടായില്ല അവൾക്… അച്ഛൻ തന്നെ പറയട്ടെ എല്ലാം…. “”അതാരായിരുന്നു…?” “”ആരോ..എന്നോട് ഒന്നും പറഞ്ഞില്ല..” അവൾ കള്ളം പറഞ്ഞു.ഉള്ളിൽ ന്തൊക്കെയോ പുറത്തേക് വരാതെ തിങ്ങി നിൽക്കുന്നു…. ശ്വാസം മുട്ടുന്നത് പോലെ തോന്നി അവൾക്.. ”

“ദേവൂട്ടി…. ന്താ സ്വപ്നം കാണുവാണോ…?”” നിശ തട്ടി വിളിച്ചപ്പോഴാണ് ബോധം വന്നത്… ചുണ്ടിൽ ചെറിയൊരു ചിരി വിടർത്തി നിവർന്നിരുന്നു. “”ദേവു…. അച്ഛൻ വിളിക്കുന്നു…..”” പിന്നിൽ നിന്ന് അഭിയുടെ ശബ്ദം… അവന്റെ മുഖത്തു നോക്കാതെ അവൾ അകത്തേക്കു കയറി… അഭിയോട് പറഞ്ഞാലോ എന്നാലോചിച് തിരിഞ്ഞു നിന്നു . “”അഭിച്ച … എനിക്കൊരു കാര്യം പറയാൻ ഉണ്ട്..??”” തന്നെ കേൾക്കാൻ തയ്യാറായി നിൽക്കുന്ന അഭിയേയും പിന്നിൽ നിശയെയും കണ്ടപ്പോൾ പറയാൻ വന്നത് തൊണ്ടയിൽ തന്നെ കുരുങ്ങി കിടന്നു … വയ്യ…. ഞാൻ പറയില്ല… വെറുതെ അവരെ നോക്കി പുഞ്ചിരിച്ചു… “”ചുമ്മാ…. ഒന്നുല്ല…”” തോൾ കൂച്ചി കണ്ണടച്ച് ചിരിച്ചു . “”പോടീ കുരിപ്പേ … കളിയാക്കുന്നോ..?””

അഭിയെ നോക്കി പല്ലിളിച്ചു അവൾ അകത്തേക്കു പോയി. “”അച്ഛൻ വിളിച്ചോ..?”” മുറിയിലേക് കയറാതെ വാതിൽക്കൽ തന്നെ നിന്നു… “”ഹ്മ്മ് …. അഭിയേയും നിശയെയും കൂടി വിളിക്ക്… എല്ലാവരോടും കൂടി പറയാം.”” “”അതിനു മുൻപ് ക്ക് ഒരു കാര്യം പറയാനുണ്ട് .”” ഭയന്ന് നിൽക്കുന്ന മകളെ അടുത്തേക് വിളിച്ചു രാമചന്ദ്രൻ.. “”തോന്നി…. ആ നിൽപ് കണ്ടപ്പോൾ…. ന്തോ ഉള്ളിൽ ഉണ്ടെന്നു … പറഞ്ഞോ “” അച്ഛന്റെ മുന്നിൽ മുട്ടു കുത്തിയിരുന്നു .. “”നമ്മുടെ നിശേച്ചി പാവല്ലേ അച്ഛാ …. ചേച്ചിയെ പൊന്ന് പോലെ നോക്കണം ഒരാളെ വേണ്ടേ നമുക്ക് ഏല്പിക്കാൻ ..??”” “”ഹ്മ്മ്… ആഷിക് നല്ല പയ്യനാ …. അവൻ അവളെ നോക്കിക്കോളും “” “” ഇല്ല അച്ഛാ…. ചേച്ചി അതിന് സമ്മതിക്കില്ല… ചേച്ചിക്ക് അഭിച്ചൻ മതി ….

അവര് … അവര് തമ്മിൽ ഇഷ്ടത്തിലാ “” കേട്ടത് വിശ്വസിക്കാൻ ആവാതെ അയാൾ അവളെ തുറിച്ചു നോക്കി . “”സത്യ ഞാൻ പറയണേ…. അവർക്ക് രണ്ടാൾക്കും ഇഷ്ടാ…അവര് ജീവിച്ചോട്ടെ അച്ഛാ…”” മുന്നിൽ ഇരുന്നു കരയുന്ന മകളെ ചേർത്തു പിടിച്ചു… നിറുകയിൽ ചുംബിച്ചു… “”ചേച്ചിക്ക് വേണ്ടി ന്റെ കുട്ടി സ്വന്തം ഇഷ്ടം വേണ്ടാന്ന് വക്കാ അല്ലെ ??”” അവൾ മറുപടി ഒന്നും പറഞ്ഞില്ല … അച്ഛന്റെ കാൽ മുട്ടിൽ തലയൂന്നി കിടന്നു …അവളുടെ കണ്ണു നീർ വീണു അയാളുടെ മുണ്ട് നനഞു. “”ശെരിക്കും ആലോചിചിട്ട് ആണോ എന്റെ മോള് …? “” “”ഹ്മ്മ്…”” അവളൊന്നു മൂളി … “”അഭിച്ചനെ എനിക്ക് ഒരുപാട് ഇഷ്ടാ…. ഒരുപാട് ഒരുപാട്….പക്ഷേ അത്‌ എനിക്ക് മനസിലായത് അഭിച്ചൻ ചേച്ചിയെ സ്നേഹിക്കുന്നുന്നു അറിഞ്ഞപ്പോഴാ .. വൈകി പോയില്ലേ ഞാൻ …

സ്വന്തം ഇഷ്ടം പറയാൻ പറ്റാത്ത ഭീരുവായി പോയി… .. സാരല്യ …. ക്ക് സങ്കടം ഒന്നുല്ല …. ന്റെ ചേച്ചി സന്തോഷായി ഇരുന്നാൽ മതി…”” അച്ഛനെ കെട്ടിപിടിച്ചു കുറേ കരഞ്ഞു …. മനസ് ഒന്ന് ശാന്തമായി കഴിഞ്ഞപ്പോൾ എഴുന്നേറ്റു നിശയുടെ അടുത്തേക് ചെന്നു… എന്തൊക്കെയോ വാ തോരാതെ പറയുന്ന അഭിയെയും എല്ലാം കേട്ട് ചിരിച്ചു കൊണ്ടു നിൽക്കുന്ന നിശയെയും നോക്കി വാതിലിൽ ചാരി നിന്നു … “ട്ടോ…”” ഞെട്ടി വിറച്ചു പോയി ദേവു… മുന്നിൽ ചിരിച്ചു കൊണ്ടു അഭി നിൽക്കുന്നു…. “” എന്താ…. ഒരു ആലോചന…? “” “”ഒന്നുല്ല…. അച്ഛൻ വിളിക്കണ്ട്… വാ..”” മുന്നേ കയറി നടന്നു… കാലുകൾ വിറക്കുന്നു… മനസ് അപ്പോഴും പിടഞ്ഞു കൊണ്ടിരുന്നു .. “”രണ്ടാളെയും പിടിച്ചു കെട്ടിക്കാൻ പോവാ…””

മുഖത്തു സന്തോഷം നിറച്ചു ചിരിച്ചു കൊണ്ടു പറഞ്ഞു .. രണ്ടാളുടെയും മുഖത്തു സന്തോഷം…. അവൾക് വേദന തോന്നി…. അഭിയുടെ മുഖത്തു നോക്കും തോറും അത് കൂടി കൊണ്ടിരുന്നു… എനിക്ക് ഇഷ്ടാണ് അഭിച്ചാ…. എന്നെ വിട്ടു പോവല്ലേ… എന്നുറക്കെ വിളിച്ചു പറയാൻ തോന്നി… അച്ഛൻ അവരുടെ കല്യാണകാര്യം സംസാരിച്ചപ്പോൾ ശരീരം തളരുന്നത് പോലെ തോന്നി അവൾക്… ആശ്രയത്തിനായ് മേശമേൽ മുറുകെ പിടിച്ചു……. തൊണ്ടയിലെ വെള്ളം വറ്റി… കണ്ണുനീർ ഉറവ പൊട്ടി തുടങ്ങി…. എങ്കിലും ചിരിക്കാൻ ശ്രെമിച്ചു…. ദേവൂന്റെ നെഞ്ചിന്റെ പിടച്ചിൽ ഒരാൾ മാത്രം അറിഞ്ഞു … അയാൾ മകളെ ദുഃഖത്തോട് നോക്കി… “”സാരല്യ..”” അച്ഛനെ നോക്കി കണ്ണടച്ച് കാണിച്ചു… “”

ഹാപ്പി ആയില്ലേ… അടുത്ത ആഴ്ച അഭിച്ചന്റെ വീട്ടുകാരോട് വരാൻ പറഞ്ഞിട്ടുണ്ട്….”” അഭി അവളെ തോളോട് ചേർത്ത് പിടിച്ചു… “”താങ്ക്സ് ടാ….. താങ്ക്സ്…”” സന്തോഷത്തോടെ നിറുകയിൽ ചുണ്ടമർത്തി… അഭിച്ചന്റെ ആദ്യ ചുംബനം…. അവളൊന്നു പൊള്ളി പിടഞ്ഞു ..അവൻ കയ്യെടുത്തപ്പോൾ ഒന്ന് കൂടി ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്നോർത്തു…. മാറി നിൽക്കുന്ന നിശയെ നോക്കി പുഞ്ചിരിച്ചു… എന്തിനാ നീങ്ങി നിക്കണേ…. ഒന്ന് ചേർന്ന് നിന്നെ രണ്ടാളും…. കാണട്ടെ ഞാൻ… രണ്ടു പേരെയും ചേർത്ത് നിർത്തി ഫോട്ടോ എടുത്തു ….ഓരോ തവണയും കൈ വിറച്ചു ഫോട്ടോ ബ്ലർ ആയി കൊണ്ടിരുന്നു… ഒടുവിൽ അഭി തന്നെ ഫോൺ വാങ്ങി ഒരു ഫോട്ടോ എടുത്തു. 🔸🔸🔸🔸

“”ഒരാഴ്ച എത്ര പെട്ടന്നാ പോയേ…. ഇല്ലേ നിശേച്ചി….”” നിശയുടെ നീളമുള്ള മുടിയിൽ മുല്ലപ്പൂ വച്ചു സ്ലൈഡ് കുത്തി കൊടുത്തു ദേവു….പീച്ച് കളർ കസവു സാരിയിൽ സുന്ദരിയായിരുന്നു നിശ…കണ്ണുകൾ നീട്ടിഎഴുതിയിരുന്നു… നെറ്റിയിൽ കുഞ്ഞു വട്ട പൊട്ട്…. മേലെ ചന്ദന കുറി . ഇരു തോളിന് മേലേക്കും ഓരോ ഇഴ മുല്ലപൂ നീട്ടി ഇട്ടു… “”ഇപ്പൊ സുന്ദരി ആയിട്ടുണ്ട്…. ചേച്ചിയെ കണ്ടാൽ എന്തായാലും അഭിച്ചന്റെ അച്ഛന് ഇഷ്ടാവും.”” മുഖത്തു കുറച്ചു പൌഡർ കൂടി ഇട്ടു കൊടുത്തു ദേവു. “”വാ…. താഴേക്കു പോവാം… അവർ വന്നിട്ട് കുറേ നേരായി..” ദൃതി വച്ചു താഴേക്കു ഇറങ്ങിയ ദേവുവിനെ പിടിച്ചു നിർത്തി നിശ.

അവളുടെ കണ്ണുകളിലേക് നോക്കി…. വേദന മറച്ചു വച്ചു ചിരിക്കുന്ന അവളുടെ കവിളിൽ ചുംബിച്ചു… “”ഇതാ… ഇത് മോൾക് ഉടുക്കാൻ ഉള്ളതാ..” അതേ നിറത്തിലുള്ള സാരി അവൾക്കായി നീട്ടി… നിർബന്ധിച്ചു ഉടുപ്പിച്ചു.. താഴേക്കു ഇറങ്ങി വന്ന ദേവുവിനെയും നിശയെയും കണ്ടവർ അത്ഭുതത്തോടെ നോക്കി . “”ഇരട്ടകളെ പോലെ ഉണ്ട്…രണ്ടു പേരും ഒരുപോലെ സുന്ദരിമാർ..”” ആരോ പറഞ്ഞത് കേട്ടപ്പോൾ രാമചന്ദ്രൻ ഉള്ളാലെ സന്തോഷിച്ചു.അഭി നിശയെ നോക്കി കൈ കൊണ്ടു സൂപ്പർ ആയിട്ടുണ്ട്ന്ന് കാണിച്ചു. ഒരു പുഞ്ചിരിയോടെ അവൾ തല കുനിച്ചു നിന്നു….  (തുടരും )

അഭിലാഷ: ഭാഗം 11

Share this story