ഇന്ദീവരം: ഭാഗം 4

ഇന്ദീവരം: ഭാഗം 4

എഴുത്തുകാരി: ഭദ്ര ആലില

“” ചെവ്വമ്മേ…. ശിവ…. ശിവ മരിച്ചിട്ടില്ല… “! “എന്താ നീ പറഞ്ഞെ …. കേട്ടത് വിശ്വസിക്കാൻ ആവാതെ അവർ കണ്ണ് മിഴിച്ചു. “”അതെ ചെവ്വമ്മേ…. ശിവ… ശിവ മരിച്ചിട്ടില്ല.. പക്ഷെ…”” അരുണിന്റെ മുഖം ദുഃഖത്താൽ കുനിഞ്ഞിരുന്നു. “””വേണ്ടെടാ … നീ പറയണ്ട…. എനിക്ക് അറിയാം നീ എന്താ പറയാൻ പോണെന്നു… കേൾക്കണ്ട എനിക്ക് . ശിവയെ ഒന്ന് കാണിച്ചു തരോ …”” “”ഇപ്പൊ പോവാൻ പറ്റില്ല ചെവ്വമ്മേ… രണ്ടീസം കൂടി കഴിയട്ടെ… ന്നിട്ട് കാണാം അവനെ “”. “”ഒക്കുകേലാ…. ന്റെ കുഞ്ഞ്…. അവനെയെങ്കിലും ഒന്ന് കാണട്ടെടാ ഞാൻ..””

അവരുടെ നിർബന്ധത്തിന് വഴങ്ങി അരുൺ ചെവ്വമ്മയെ ശിവ കിടക്കുന്ന റൂമിലേക്കു കൊണ്ട് പോയി.കട്ടിലിൽ ചാരി എന്തോ ആലോചിച്ചു ഇരിക്കുകയായിരുന്നു ശിവ..തലയിലെ കെട്ടിൽ രക്തം പനിച്ചു നിൽക്കുന്നു… കൈയിലും മുറിവ് വച്ചു കെട്ടിയിട്ടുണ്ട്. അമ്മയെ കണ്ടതും ശിവ കട്ടിലിൽ നിന്ന് താഴേക്കു ഇറങ്ങി “””വന്നോ… ഇനി പോവല്ലേ..”” “”പോവാനോ…. എങ്ങിട്ടേക്… രണ്ടീസം കൂടി കിടക്കണംന്നാ ഡോക്ടർ പറഞ്ഞെ..”” ഒരാളെ എങ്കിലും ജീവനോടെ കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു ആ അമ്മ. മകന്റെ നിറുകയിലും ദേഹത്തുമെല്ലാം അമ്മയുടെ കൈകൾ പരതി നടന്നു. “” ഹേയ്… പറ്റില്ല .. ഇന്നന്നെ പോണം… ഇപ്പൊ തന്നെ ലേറ്റ് ആയി… ഇന്ദൂട്ടി കാത്തിരിക്കും… ബാ പൂവാ… വാങ്ങി വച്ച താലിയും മാലയും എവിടെ…? “”” ബെഡ് പൊക്കി അതിനടിയിൽ താലി തിരയുന്ന അവനെ കണ്ടു ചെവ്വമ്മ ആമ്പരന്നു.

“”” അരുണേ… എന്താ എന്റെ കുട്ടിക്ക്…. എന്തൊക്കെയാ അവനീ പറയണേ… “” “””ഒന്നുല്ല ചെവ്വമ്മേ…ഒക്കെ ശെരിയാവും… “” “”” നാശം…. എവിടെ കൊണ്ട് വച്ചു അത്… തിരഞ്ഞു തിരഞ്ഞു മടുത്തു ഞാൻ .. നിങ്ങൾ എടുത്തോ …. എനിക്ക് അറിയാം… നിങ്ങളാ മാറ്റി വച്ചത് .. “” “” അത് പുറത്തു കാറിൽ ഉണ്ട് ശിവ..!! ശിവയുടെ കണ്ണുകളിൽ ദേഷ്യം നിറയുന്നത് കണ്ട് അരുൺ പെട്ടന്ന് പറഞ്ഞു. “” ഹാ… അതെയോ… ന്നാ പിന്നെ അതങ്ങ് പറഞ്ഞൂടെ നിനക്ക്… വാ… ഇനിപ്പോ ലേറ്റ് ആക്കണ്ട. “” അരുണിന്റെയും അമ്മയുടെയും ഭാഗത്തു നിന്ന് പ്രതികരണം ഒന്നും ഇല്ലാണ്ട് ആയപ്പോൾ ശിവയുടെ നിയന്ത്രണം വിട്ടു.ബഹളം വച്ചു അലമുറയിടുന്ന മകനെ കണ്ടു ആ അമ്മയുടെ നെഞ്ച് പൊട്ടി. “””

എന്റെ ദൈവങ്ങളേ…. ഇങ്ങനെ ഒക്കെ കഷ്ടപെടുത്താൻ എന്റെ കുഞ്ഞു എന്ത് മഹാപാപമാ ചെയ്തെ ..ഒന്നിനെ നീയങ്ങു കൊണ്ട് പോയി .. ഇതിനെ എങ്കിലും എനിക്ക് ചൊവ്വേ തരണേ.. “” “” ഇന്ദൂട്ടി കാത്തിരിക്കും… കാത്തിരിക്കും… “” ശിവ പിറു പിറുത്തു കൊണ്ടിരുന്നു. കൈയും കാലും കട്ടിലിൽ ബന്ധിച്ച നിലയിൽ കിടക്കുന്ന ശിവയെ കണ്ട് നെഞ്ച് തല്ലി കരഞ്ഞു ചെവ്വമ്മ. “”പോവാ….അരുണേ…. ഇവനെകൊണ്ട് എവിടെ വേണേലും പോവാ… ഒന്ന് സുഖായി കിട്ടിയാൽ മതി എന്റെ കുട്ടിക്ക്… അവൻ ബോധത്തോടെ അമ്മേന്ന് വിളിക്കണ കേട്ടാൽ മതി എനിക്ക്…”” “” കൊണ്ട് പോവാം ചെവ്വമ്മേ… “”

അരുൺ അവരെ അശ്വസിപ്പിച്ചു.അവര്ക് വലിയൊരു സഹായമായിരുന്നു അവൻ … ശക്തിയെ പോലെ… ശിവയെ പോലെ മകനായി തന്നെ അവൻ ആ അമ്മക്ക് കൂട്ടിരുന്നു.രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോൾ ചെവ്വമ്മ ഡിസ്ചാർജ് ആയി. “” ചെവ്വമ്മ ഇന്ന് നമുക്ക് വീട്ടിൽ പോവാട്ടോ… “”പകപ്പോടെ അവർ നോക്കുന്നത് കണ്ട് അവരുടെ മനസ് അറിഞ്ഞിട്ട് എന്നാ പോലെ അവൻ പറഞ്ഞു. …”” ശിവ കുറച്ചു ദിവസം കൂടി ഇവിടെ കിടക്കേണ്ടി വരും.അവനു സുഖവണ വരെ.”” ശിവയുടെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ചെവ്വമ്മ മകനെ ഒന്ന് തിരിഞ്ഞ് നോക്കി . അപ്പോഴും അവൻ ഇന്ദൂട്ടി… കാത്തിരിക്കും എന്ന് പറയുന്നുണ്ടായിരുന്നു. കൈ കാലുകൾ ശക്തിയായി ഇളക്കി എഴുന്നേൽക്കാൻ ശ്രെമിക്കുന്നുണ്ടായിരുന്നു. കണ്ണ് തുടച്ചു അവർ ദൈവത്തോട്”” എന്റെ കുഞ്ഞിനെ പെട്ടന്ന് സുഖമാക്കണേ ദൈവങ്ങളെ “”ന്നു ഉള്ളുരുകി പ്രാർഥിച്ചു.. 🔸🔸🔹🔹🔸🔸

രാവിലെ തിടുക്കപെട്ടു മുറ്റവും പരിസരവുമെല്ലാം നന്നാക്കുന്ന തിരക്കിൽ ആയിരുന്നു അരുണും ചെവ്വമ്മയും.””കാട് കേറി ഒക്കെ… ഇതൊക്കെ നന്നാക്കാൻ എനിക്ക് എവിടാ നേരം.ആ മുട്ട് വേദന… അത് ഇപ്പഴും ഇണ്ട് ഒഴിയാതെ “” കാൽ മുട്ടിൽ കയ്യൂന്നി അവർ എഴുന്നേറ്റു നിന്നു. “” സഹായത്തിനു ഒരാളെ വക്കാന്നു ഞാൻ പറഞ്ഞത് അല്ലെ . അതെങ്ങനെയാ ഒക്കെ തന്നെ ചെയ്യണംന്നു വാശി അല്ലെ. “” അരുൺ സ്വരത്തിൽ കുറച്ചു ദേഷ്യം വരുത്തി ചെവ്വമ്മയെ നോക്കി. “” നീ നോക്കി കണ്ണ് മിഴിക്കണ്ട…. വേറെ ആര് നോക്കിയാലും ക്ക് തൃപ്തി ആവില്ല.. ഞാൻ തന്നെ മതി… ക്ക് കഴിയും. എന്റെ ജീവൻ പോണ വരെ ഞാൻ മാത്രം മതി.

“” കുനിഞ്ഞു ശക്തിയുടെ കുഴി മാടത്തിലെ പുല്ല് ഓരോന്ന് ആയി പിഴുതു കളഞ്ഞു അവർ. “” കണ്ടോ ഒരുത്തൻ പോയി കിടക്കുന്നത് . ശക്തിയെ…. നിന്റെ അനിയൻ ഇന്ന് വരും കേട്ടോ….സുഖായി അവനു..അവനെ ഉള്ളെടാ ഇനി അമ്മക്ക്… നീ ആദ്യം പോയില്ലേ… ക്ഷമിച്ചു ഞാൻ അവനോട്… ഒക്കെ ഞാൻ ഒളിപ്പിച്ചു വച്ചിട്ടാ… നിന്റെ ഇഷ്ടോം അവള്ടെ ഇഷ്ടോമൊക്കെ എനിക്ക് അറിയായിരുന്നു.. തമ്മിൽ പറഞ്ഞില്ല… ആരോടും പറഞ്ഞില്ല… അതാ.. അതാ ക്കേ ഇവിടെ വരെ കൊണ്ടെത്തിച്ചേ .. ന്നിട്ട് ന്തായി… ആരും ല്ലാണ്ട് കിടന്നു അനുഭവിച്ചില്ലേ ഞാൻ.. “” പതം പറഞ്ഞു കരയുന്ന ചെവ്വമ്മക്ക് അരികിലായ് അരുണും ചെന്നിരുന്നു. “” നീ കേൾക്കണ്ടോ ശക്തി….

ഈ ഞാൻ ഉണ്ടായിരുന്നു ഇവിടെ നിഴലു പോലെ… എന്നിട്ട് പറയണ കേട്ടില്ലേ… ഒറ്റക് ആയിരുന്നുന്നു… അപ്പൊ എന്നെ ഒരു മകൻ ആയി കണ്ടിട്ടില്ലന്നു അല്ലെ… നീ തന്നെ പറ..”” അരുൺ ഒളികണ്ണിട്ട് ചെവ്വമ്മയെ നോക്കി. “” കുശുമ്പ് കുത്താതെ ഒന്ന് പോടാ ചെക്കാ.. നീ പോയി എന്റെ ശിവയെ കൂട്ടി കൊണ്ട് വാ… അപ്പോഴേക്കും ഞാൻ എന്തേലും ഒക്കെ ഉണ്ടാക്കി വക്കാ …ആ പെണ്ണ് അടുക്കള ഒരു പരുവം ആക്കി കാണും ഇപ്പൊ”” “”ന്നാ ഞാൻ പോയിട്ട് വരാമേ.”” അരുൺ വണ്ടിയുടെ അടുത്തേക് ചെന്നു. “”പെട്ടന്ന് വരാണെടാ… “” കൈ കഴുകി അടുക്കളയിലേക്ക് നടക്കുമ്പോൾ അവർ വിളിച്ചു പറയുന്നുണ്ടായിരുന്നു.കാത്തിരിപ്പുകൾക്ക് ഒടുവിൽ അരുണിന്റെ കാർ മുറ്റത്തു വന്നപ്പോൾ ചെവ്വമ്മ ചാടി പിടഞ്ഞേഴുന്നേറ്റു.

മുന്നിൽ നിൽക്കുന്ന മകനെ കണ്ടു വിങ്ങി പൊട്ടി.. “” എന്റെ ശിവ തന്നെ ആണോ ഇത്…” അവന്റെ ഒട്ടിയ കവിളുകളിലേക്കും കുഴിഞ്ഞു കറുപ്പ് വീണ കണ്ണുകളിലേക്കും അവർ വേദനയോടെ നോക്കി. അവരെ നോക്കി ക്ഷീണിച് ഒരു ചിരി പകർന്നു ശിവ.. “” അമ്മക്ക് എങ്ങനെ പറ്റുന്നു എന്നോട് ക്ഷമിക്കാൻ.. “” “” എന്റെ പൊന്ന് മോനെ ..”” കരഞ്ഞു കൊണ്ട് ശിവയെ അള്ളി പിടിച്ചു ചെവ്വമ്മ.അമ്മയുടെ നെഞ്ചിൽ ചേർന്ന് നിൽക്കുമ്പോൾ ശിവയുടെ കണ്ണുകൾ ശക്തിയുടെ കുഴിമടത്തിൽ ആയിരുന്നു. ഒരിറ്റ് കണ്ണുനീർ അവന്റെ കണ്ണുകളിലൂടെ ഒഴുകി ഇറങ്ങി.വീടിന്റെ പടി കയറുമ്പോൾ അവന്റെ മനസ് വിറച്ചു…

ഉള്ളിൽ ഒരായിരം കടലിരമ്പി വന്നു.. മുറിയിൽ കയറാൻ നേരം ഒപ്പം വന്ന അമ്മയെയും അരുണിനെയും തടഞ്ഞു. “” കുറച്ചു നേരം ഞാൻ തനിച്ചു ഇരിക്കട്ടെ.. “” വാതിൽ ചാരി കട്ടിലിൽ ചാരി ഇരുന്നു… തല വേദനിക്കുന്നുവെന്ന് തോന്നിയപ്പോൾ കൈ നെറ്റിക്ക് മീതെ വച്ചു കണ്ണടച്ച് കിടന്നു.. “” എന്താ… ഉറക്കം ആണോ..? “” ശബ്ദം കേട്ട് കണ്ണ് തുറന്നപ്പോൾ മുന്നിൽ പുഞ്ചിരിച്ചു കൊണ്ട് കട്ടിലിനു അരികിൽ ആയി ഒരു പെൺകുട്ടി. “”ആരാ നീ..”” “” ശിവേട്ടാ… ഞാനാ വർഷ….””അവൾ സ്വയം പരിചയപ്പെടുത്തി. “”നമ്മടെ വാസന്റെ മോളാടാ…. ഇര്ട്ടീലെ ശ്രീവത്സന്റെ മോളേ … ഓർമ്മയില്ലേ നിനക്ക്.

“”അവർക്കിടയിലേക്കു ചെവ്വമ്മയും അരുണും കൂടി കയറി വന്നു. “”ഹ്മ്മ്.. “” ശിവ ഒന്ന് മൂളുക മാത്രം ചെയ്തു. “” കഴിഞ്ഞ ഒരു മാസം ആയി ഈ കാന്താരിയും ഉണ്ട് ഇവിടെ..എനിക്ക് ശല്യത്തിന്. “”അരുൺ അവളെ നോക്കി ചിരിയോടെ പറഞ്ഞു. അവൾ അവനെ നോക്കി കണ്ണുരുട്ടി.. “” ശല്യോ… ഞാൻ പാവാ ശിവേട്ടാ.. “” ഒരു പ്രത്യേക താളത്തിൽ കൊഞ്ചി കൊണ്ട് അവൾ പറഞ്ഞു. ശിവക് കഴിക്കാൻ കൊണ്ട് വന്ന പലഹാരവും ചായയും ചെവ്വമ്മയുടെ കയ്യിൽ നിന്ന് അവൾ പിടിച്ചു വാങ്ങി. “” ഞാൻ കൊടുക്കാം അപ്പച്ചിയമ്മേ .. ഇനി ഞാൻ നോക്കിക്കോളാം ശിവേട്ടനെ.. “” “”ക്ക് വേണ്ട .അവിടെ വച്ചേരെ..”! “”ഹാ… അതൊന്നും പറ്റില്ല… ഇപ്പൊ തന്നെ കുടിക്കണം… ദാ…”” ചായ അവനു നേരെ വച്ചു നീട്ടി കുടിക്കാൻ നിർബന്ധിക്കുകയായിരുന്നു അവൾ.അവൻ വേണ്ടെന്നു പറഞ്ഞിട്ടും അവൾ നിർബന്ധിച്ചു കൊണ്ടിരുന്നു.

“” വേണ്ടാന്ന് പറഞ്ഞില്ലേ… എന്റെ കാര്യം നോക്കാൻ അമ്മയുണ്ട് ഇവിടെ… അല്ലേൽ തന്നെ നോക്കാൻ എനിക്ക് അറിയാം. “” ദേഷ്യത്തോടെ മുഖം തിരിച്ചു അവൻ തിരിഞ്ഞു കിടന്നു. എല്ലാവരുടെയും മുഖം പെട്ടന്ന് മ്ലാനമായി. “” സാരല്യ… ക്ഷീണം ആയിട്ട് ആവും… ഇന്ന് അപ്പച്ചിയമ്മ നോക്കട്ടെ… നാളെ തൊട്ട് ഞാൻ നോക്കാം…ക്ക് നോക്കാതിരിക്കാൻ പറ്റില്ലല്ലോ… ന്തായാലും ന്റെ ചെക്കൻ അല്ലെ… ഐ മീൻ എന്റെ മുറച്ചെറുക്കൻ… “” അരുണിനെ നോക്കി കണ്ണിറുക്കി കാണിച്ചു തുള്ളി ചാടി അവൾ പുറത്തേക് പോയി. “”മുറച്ചെറുക്കനോ”” അരുണും ശിവയും പരസ്പരം നോക്കി. “” നിന്റെ മുറപ്പെണ്ണ് ആടാ അവള്… വാസമ്മാവന്റെ മോള്… കുഞ്ഞിലേ നിനക്ക് പറഞ്ഞു വച്ചിരുന്നതാ അവളെ..

“” അരുണിന്റെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു.ശിവ അതൊന്നും കേൾക്കാതെ മറ്റേതോ ലോകത്തിൽ ആയിരുന്നു.അവിടെ ആകെ ഇന്ദുവിന്റെ ഓർമ്മകൾ ആയിരുന്നു അവനു ചുറ്റും…. അവളുടെ ചിരി .. അവളുടെ ഗന്ധം .. കണ്ണടച്ച് കിടന്നപ്പോൾ ഇന്ദുവിന്റെ നിശ്വാസം കവിളിൽ ഏൽക്കുന്നത് പോലെ… “” ഇന്ദൂട്ടി ..”” അവൻ ആർദ്രമായി വിളിച്ചു.. കട്ടിലിൽ അവൾ അവനു അടുത്തായി വന്നിരുന്നു..അവന്റെ കൈകൾക്ക് മീതെ കൈ വിരലുകൾ തൊട്ടപ്പോൾ അവൻ അവയെ നെഞ്ചോട് ചേർത്തു. “” യ്യോ .. വിട് ശിവേട്ടാ…. “” പെട്ടന്ന് ശിവ കണ്ണ് തുറന്നു.. വർഷയുടെ കയ്യിൽ ആണ് പിടിച്ചിരിക്കുന്നത് എന്നറിഞ്ഞപ്പോൾ പെട്ടന്നു കൈ വിട്ടു. “” ഞാൻ .. ഞാൻ ന്റെ ബുക്ക്‌ എടുക്കാൻ…. “”

അവൻ കിടക്കുന്നതിനു അപ്പുറത്തേക്ക് കൈ ചൂണ്ടി അവൾ പറഞ്ഞു..ആ മുറിയിൽ അവളുടെ പല സാധനങ്ങളും അവിടവിടെയായി ഇരിക്കുന്നത അപ്പോഴാണ് ശിവ ശ്രെദ്ധിക്കുന്നത് “”എടുത്തു കൊണ്ട് പോണുണ്ടോ..എല്ലാം…”” തന്റെ മുറിയിൽ നിന്ന് അവളുടേത് ആയ എല്ലാം അവൻ വലിച്ചു പുറത്തേക്ക് എറിഞ്ഞു. അപ്രതീക്ഷിതമായി ശിവ പൊട്ടി തെറിച്ചപ്പോൾ വർഷ വിറച്ചു പോയി. കരഞ്ഞു കൊണ്ട് അവൾ സാധങ്ങൾ ഓരോന്നായി വാരി എടുത്തു.വാതിൽ വലിച്ചു അടച്ചു ശിവ കട്ടിലിലേക്ക് വീണു ..””.ഇന്ദൂട്ടിയേ….എനിക്ക് വയ്യെടാ ഇങ്ങനെ ജീവിക്കാൻ… “”നെഞ്ചുരുകി കരഞ്ഞു…

കരഞ്ഞു കരഞ്ഞു എപ്പോഴോ മയങ്ങി. ഉറങ്ങി എഴുന്നേറ്റപ്പോൾ സന്ധ്യയായിരുന്നു… “”ആഹ്… എണീറ്റോ .. ഉച്ചക്ക് ഒക്കെ ഞങ്ങൾ വന്നു വിളിച്ചായിരുന്നു… എന്ത് ഉറക്കാ ശിവേട്ടാ… പിന്നെ അപ്പച്ചിയമ്മയും അരുണും പറഞ്ഞു ശല്യം ചെയ്യണ്ടാന്ന്..”” ചിരിച്ചു കൊണ്ട് മുന്നിൽ നിൽക്കുന്ന അവളെ ശക്തി അത്ഭുതത്തോടെ നോക്കി. “” സോറി വർഷ… ഞാൻ പെട്ടന്ന് “” “”സാരല്യ ശിവേട്ടാ…ക്ക് കുഴപ്പൊന്നുല്ല “! അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.വിളക് വച്ചിട്ട് വരട്ടെട്ടോ… വിളക് കൊളുത്തി ഒരു തിരി ശക്തിയുടെ കുഴിമാടത്തിനു മുന്നിലും തെളിച്ചു വച്ചു അവൾ. ഒരു തണുത്ത കാറ്റ് ശിവയെ കടന്ന് പോയി… ശക്തിയുടെ കുഴിമാടത്തിനു മുന്നിലെ തിരി കാറ്റിൽ ഒരു വശത്തേക് ചെരിഞ്ഞു കത്തുന്നതും നോക്കി ഇരുന്ന ശിവ പെട്ടന്ന് ചാടി എഴുന്നേറ്റു..

ശക്തി…. ശക്തിയുടെ കുഴിമാടം ആണിത്… അപ്പൊൾ… ഇന്ദു…. ഇന്ദുവിനെ അടക്കം ചെയ്തത് എവിടെ ആകും…അവിടെ ആകെ നോക്കിയെങ്കിലും ഒരു കുഴിമാടമേ അവനു കാണാൻ സാധിച്ചുള്ളൂ. തിടുക്കത്തിൽ വണ്ടിയെടുത്ത് അവളുടെ വീട്ടിൽ ചെല്ലുമ്പോഴേക്കും ശിവ വിയർത്തു കുളിച്ചിരുന്നു.. പറമ്പിലും പരിസരത്തുമെല്ലാം അവന്റെ കണ്ണുകൾ അവളുടെ കുഴിമാടം തേടി അലഞ്ഞു നടന്നു… നിരാശയായിരുന്നു ഫലം. ഇന്ദു …. ഇന്ദു എവിടെയാ…. കരഞ്ഞു കൊണ്ട് അവൻ ആ നടുമുട്ടത് മുട്ടു കുത്തി വീണു….  (തുടരും )

ഇന്ദീവരം: ഭാഗം 3

Share this story