സിദ്ധവേണി: ഭാഗം 5

സിദ്ധവേണി: ഭാഗം 5

എഴുത്തുകാരി: ധ്വനി

ഈശ്വരാ എന്റെ ശവപെട്ടിയിലെ അവസാനത്തെ ആണി ആണല്ലോ ഞാൻ അടിച്ചു കയറ്റിയത് -ആത്മ പതിയെ ഞാൻ ഒന്ന് നിന്ന് ഇളിച്ചു കാണിച്ചു 😁 തീരെ വോൾട്ടെജ് പോരല്ലോ ചിരിക്ക് – സിദ്ധു അല്ല സാർ അതുപിന്നെ 😬 – വേണി സാറോ ഏതു സാർ അങ്ങനെയല്ലല്ലോ പൊന്നുമോൾ മുന്നേ വിളിച്ചത്.. നിന്നെ എനിക്ക് മനസിലാവില്ലെന്ന് കരുതിയോഡി നീ ഏഹ് 😏 ഞാൻ ഇന്ന് ക്ലാസ്സിൽ പറഞ്ഞതത്രയും നിനക്കുള്ള വാണിംഗ് ആണ്… ആളത്ര ചില്ലറക്കാരിയല്ലെന്ന് കോളേജിൽ പറഞ്ഞു കേട്ടു.. അഹങ്കാരത്തിനു കുരുത്തക്കേടിനും കയ്യും കാലും വെച്ച മുതൽ പെണ്ണെന്നു തന്നെ സംശയം ഒന്നിനെയും പേടിയില്ല ആറടി നീളമുള്ള നാക്ക്.. തല്ലുകൊള്ളി വന്ന അന്ന് തന്നെ നിന്നെക്കുറിച്ചു കിട്ടിയ വിശേഷണങ്ങൾ ആണിതെല്ലാം… എല്ലാത്തിനും കൂടെ നിൽക്കാൻ കുറെ വാലുകളും….

ഇതുവരെ എങ്ങനെയായിരുന്നോ എന്തായിരുന്നോ എന്നെനിക്ക് അറിയണ്ട പക്ഷെ ഇനി അങ്ങോട്ട് ഇതുമായി മുന്നോട്ട് പോവാൻ ആണ് പ്ലാൻ എങ്കിൽ നടക്കില്ല… അതുകൊണ്ട് ഒരുപാട് ഓവർ സ്മാർട്ട്‌ ആവണ്ട…. പിന്നെ അർപ്പിതും ആയുള്ള നിന്റെ കൂട്ടുകെട്ട് അതും വേണ്ടാ എനിക്കത് ഇഷ്ടമല്ല ഇതും പറഞ്ഞു തിരിഞ്ഞു നടന്ന സിദ്ധു പുറകിൽ നിന്ന് സാർ എന്ന വിളി കേട്ടപ്പോൾ അവിടെ നിന്നു വേണിയുടെ തലതാഴ്ത്തിയുള്ള നിൽപ് കണ്ടപ്പോൾ അവൻ ഒരു ചെറിയ പുച്ഛത്തോടെ അവളുടെ അടുത്തേക്ക് നടന്നു “മ്മ് എന്തെ ” -സിദ്ധു “അല്ല സാർ മുഖത്തു ഇത്രയും ഭാവം മതിയൊന്ന് ചോദിക്കാൻ വിളിച്ചതാ -വേണി What -സിദ്ധു പിന്നല്ലാതെ താനെന്താ കരുതിയെ ഞാൻ ഈ lkg പിള്ളേരെ വിരട്ടുന്ന ഡയലോഗ് കേട്ട് കരഞ്ഞോണ്ട് ഓടുമെന്നോ??? എങ്കിൽ തനിക്ക് തെറ്റി ഇത് വേണിയാ…. വേണി രാഘവ് 😎

പിന്നെ താൻ കുറെ ഡയലോഗ് അടിച്ചല്ലോ ഞാൻ എങ്ങനെയായിരിക്കണം എങ്ങനെയായിരിക്കണം എന്നൊക്കെ… അത് പറയാൻ താൻ ആരാ എന്റെ?? ഞാൻ എങ്ങനെയായിരിക്കണം എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാ അതിനുള്ള അവകാശം ഞാൻ മറ്റാർക്കും വിട്ടു കൊടുത്തിട്ടില്ല.. മനസ്സിലായോ?? എന്റെ കാര്യങ്ങൾ നന്നായി നോക്കാൻ എനിക്കറിയാം എന്റെ ഒരു കാര്യത്തിലും പരിധി നിശ്ചയിക്കണ്ട കാര്യം നിങ്ങൾക്കില്ല.. ഒരു അധ്യാപകൻ എന്ന നിലയിൽ ഉള്ള സ്വാതന്ത്ര്യം എന്നോട് കാണിക്കാം അതിന്റെ പേരിൽ എന്റെമേൽ ഒന്നിനും വരരുത്.. എനിക്കത് ഇഷ്ടമല്ല… പിന്നെ അർപ്പിതും ആയുള്ള കൂട്ട് അത് നിങ്ങൾക്ക് ഇഷ്ടമല്ലെന്ന് വെച്ച് എനിക്കെന്താ?? അവൻ എന്നോടും ഞാൻ അവനോടും ഇനിയും മിണ്ടും അതെന്റെ ഇഷ്ടം…

നിങ്ങളുടെ അടുത്തേക്ക് ഒന്നിനും ഞാൻ വരുന്നില്ലല്ലോ… അത് മാത്രം അന്വേഷിച്ചാൽ മതി അപ്പോൾ പോട്ടെ സാറേ…….. ഒരുലോഡ് പുച്ഛം വാരി വിതറി വേണി slowmotionil നടന്നകന്നു.. അവന്റെ കണ്ണുകൾ ദേഷ്യംകൊണ്ട് ചുവന്നു കണ്ണുകളിലെ ദേഷ്യത്തോടൊപ്പം അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയും കാന്താരി അവന്റെ ചുണ്ടുകൾ മന്ത്രിച്ചു പതിയെ അവൻ അകത്തേക്ക് നടന്നു ഉയ്യോ ഗേറ്റ് കടന്ന വേണി ശ്വാസം നീട്ടി വലിച്ചു എന്റെ അമ്മേ ഒരു മിനിറ്റ് ഞാൻ സുരേഷ് ഗോപിയുടെ എല്ലാ സിനിമകളും മുന്നിൽ കണ്ടു രഞ്ജിപണിക്കരെ മനസിൽ സ്മരിച്ചു.. ഹും അയാളാരാ എന്റെ കാര്യത്തിൽ ഇടപെടാൻ നടക്കരുത് ഓടരുത് ചാടരുത് മിണ്ടരുത് ചിരിക്കരുത് എന്തൊക്കെ നിയമങ്ങളാ വീട്ടുകാർ പറഞ്ഞിട്ട് ഞാൻ കേൾക്കുന്നില്ല പിന്നെയാ അങ്ങേരു😏😏.

ഇനി കോളേജിൽ വെച്ച് എന്തേലും പണി തരുവോ ആവോ 🤔🤔 ആ വരുന്നിടത്ത് വെച്ച് കാണാം.. ഇതല്ല ഇതിനപ്പുറം ചാടി കടന്നവളാണീ കെ കെ വേണി അമ്മാ……….. ഓഹ് പിച്ചക്കാരെ പോലെ വിളിച്ചു കൂവാതെടി ദേ നോക്ക് അമ്മേ അമ്മേടെ മോൾ ഇന്ന് നേരത്തെ വന്നു😁😁സന്തോഷിപ്പിൻ സന്തോഷിപ്പിൻ അമ്മേടെ മുഖത്തു പ്രേത്യേകിച് expression ഒന്നും വന്നില്ല ശോഭ ചിരിക്കുന്നില്ലേ ഏഹ് ഏഹ് ചിരിക്കു ശോഭേ 😁😁 അങ്ങനെ പോരാളി ഒന്ന് ചിരിച്ചു ആഹാ അതാണ് ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ട് വല്ലോം തായോ എപ്പോഴാ വിശപ്പില്ലാത്തെ?? എന്തേലും പറഞ്ഞാരുന്നോ food കണ്ടാൽ പിന്നെ വേണി ചുറ്റും ഉള്ളതൊന്നും കാണാറില്ലാത്തതുകൊണ്ട് വാരി വലിച്ചു തീറ്റ തുടങ്ങി ഉച്ചക്കത്തെ food കഴിച്ചു കഴിഞ്ഞാൽ പിന്നൊരുറക്കം അത് എനിക്ക് നിര്ബന്ധാ 😴😴😴

അതിപ്പോൾ ക്ലാസ്സിൽ ആയാൽ പോലും ഞാൻ ഉറങ്ങിയിരിക്കും പോത്തുപോലെ കിടന്ന് ഉറങ്ങി എണീറ്റപ്പോൾ ആകെ കൺഫ്യൂഷൻ ദൈവമേ ഇതിപ്പോൾ പിറ്റേന്ന് നേരം വെളുത്തതാണോ അതോ വൈകിട്ട് ആണോ.. കട്ടിൽ കണ്ടാൽ പിന്നെ ഞാൻ ശവം ആയതുകൊണ്ട് പറയാൻ പറ്റൂല്ല ചിലപ്പോൾ നേരം വെളുത്തതാവും എങ്ങനെയാ ഇപ്പോൾ ഒന്ന് അറിയുക ജനൽ തുറന്ന് നോക്കിയപ്പോൾ ദേ മുറ്റത്തൊരു മാടൻ ആരാന്ന് അല്ലെ വേറാര് സിദ്ധുസാർ ആഹാ പുള്ളി ദേ നിന്ന് പല്ലുതേക്കുന്നു അപ്പോൾ നേരം വെളുത്തു vokey പതിയെ എണീറ്റ് താഴേക്ക് നടന്നു ഗുഡ് മോർണിംഗ് പിതാജി പിള്ളേച്ചൻ എന്നെ അടിമുടി നോക്കി ശോഭേ….

അകത്തേക്ക് നോക്കി നീട്ടിവിളിച്ചു ദേ അമ്മ ഹാജർ വെച്ചു എന്താ രാഘവേട്ടാ ദേ അവൾ ഗുഡ്മോർണിംഗ് പറഞ്ഞു എണീറ്റ് വന്നു നീ അവൾക്ക് രാവിലത്തെ bedcofee കൊടുക്ക് പോത്തുപോലെ കിടന്നുറങ്ങും എന്നിട്ട് പകലാണോ രാത്രിയാണോന്ന് പോലും അറിയില്ല നാളെ വേറൊരു വീട്ടിൽ ചെന്ന് കയറേണ്ട പെണ്ണാ ഇനി അവിടെ ചെന്നും നീ ഇങ്ങനെയാണെങ്കിൽ അവരാരും നിന്നെ ഒന്നും പറയില്ല കുറ്റം മുഴുവനും പെറ്റ തള്ളക്കേ വരൂ അങ്ങനെ ബ്ലാഹ് ബ്ലാഹ് ബ്ലാഹ്…….. എന്നും കേൾക്കുന്നത് ആയതുകൊണ്ട് ഞാൻ പിന്നെ അവിടെ തന്നെ നിന്നു..അമ്മ അപ്പോഴും നിർത്തിയിട്ടില്ല ഞാൻ കിട്ടിയ തക്കത്തിന് പുറത്തേക്ക് ചാടി.. അപ്പോൾ ദേ ഈ ഇരിക്കുന്നു നമ്മുടെ അർപ്പു ടാ അർപ്പു ഹോയ് ഇതാരിത്?? എങ്ങനെ രക്ഷപെട്ടു മാടന്റെ കയ്യിൽനിന്ന് -അർപ്പു അതൊക്കെ വലിയ കഥയാ പിന്നീട് പറഞ്ഞതരാം..

അതൊക്കെ പോട്ടെ നിന്റെ ഏട്ടനെന്താ പ്രാന്തുണ്ടോ?? ഈ സമയത്ത് നിന്ന് പല്ലുതേക്കാൻ മനുഷ്യൻ ഇവിടെ രാവിലെ തന്നെ തേക്കുന്നത് ബുദ്ധിമുട്ടിയാ.. അപ്പോഴാണ് ഈ സമയത്ത് “ആഹ് എനിക്കറിയാന്മേല ഇടക്ക് പിരി ഇളകുന്നതാ.. “ഛേ അതുകണ്ടു ഞാനും പോയി കുഴിയിൽ ചാടി ” എന്താ വേണിയേച്ചി എന്തുപറ്റി ഉണ്ടായതുമുഴുവനും പറഞ്ഞതും ദേ അവനും കിടന്നു ചിരിക്കുന്നു.. ഇതെനിക്കും എനിക്ക് ഇടക്ക് പറ്റുന്നത ഉറങ്ങി എണീക്കുമ്പോ പിറ്റേന്ന് ആണോ അതോ അന്ന് തന്നെ ആണോന്ന് ഒള്ള ഡൌട്ട് 😬😬 ആഹ് അതാണ് എങ്കിൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ അമ്മ ഇപ്പോൾ ഉപദേശം നിർത്തിയിട്ടുണ്ടാവും ok ചേച്ചി ബൈ ബൈ.. പിന്നെ ഈ അർപ്പു വേണ്ടാ കേട്ടോ അച്ചു മതി അതാ എനിക്കിഷ്ടം ok ടാ അകത്തു ചെന്നപ്പോൾ പോരാളി അവിടെ തകർത്തു വാരുവാ ഇതിതുവരെ കഴിഞ്ഞില്ലേ?? ഇതിനൊരു അവസാനം ഇല്ലേ -ആത്മ ഞാൻ പതിയെ റൂമിലേക്ക് വലിഞ്ഞു 💠💠💠💠

നാദസ്വരങ്ങൾ മുഴങ്ങി കേൾക്കാം അലങ്കരിച്ച കതിർമണ്ഡപത്തിൽ അക്ഷമനായി ഇരിക്കുകയാണ് സിദ്ധു അച്ഛന്റെ കൈപ്പിടിച്ചു തലപൊലിയുമേന്തി അവൾ മണ്ഡപത്തിലേക്ക് കേറിയിരുന്നു മഞ്ഞ ചരടിൽ സിദ്ധുവെന്ന പേരുകൊത്തിയ ആലിലത്താലി അവളുടെ കഴുത്തിലേക്ക് അവൻ ചാർത്തി ഒരു നുള്ള് സിന്ദൂരം കയ്യിലെടുത്തു അവളുടെ സിന്ദൂരരേഖ ചുവപ്പിച്ചു അറിയാതെ വേണിയുടെ കണ്ണുകൾ അടഞ്ഞു.. കണ്ണടച്ചുകൊണ്ട് അവളത് സ്വീകരിച്ചു അങ്ങനെ ഇനി മുതൽ വേണി രാഘവ് വേണി സിദ്ധാർഥ് 💗💗….. തുടരും….

സിദ്ധവേണി: ഭാഗം 4

Share this story