സിദ്ധവേണി: ഭാഗം 6

സിദ്ധവേണി: ഭാഗം 6

എഴുത്തുകാരി: ധ്വനി

നാദസ്വരങ്ങൾ മുഴങ്ങി കേൾക്കാം അലങ്കരിച്ച കതിർമണ്ഡപത്തിൽ അക്ഷമനായി ഇരിക്കുകയാണ് സിദ്ധു അച്ഛന്റെ കൈപ്പിടിച്ചു തലപൊലിയുമേന്തി അവൾ മണ്ഡപത്തിലേക്ക് കേറിയിരുന്നു മഞ്ഞ ചരടിൽ സിദ്ധുവെന്ന പേരുകൊത്തിയ ആലിലത്താലി അവളുടെ കഴുത്തിലേക്ക് അവൻ ചാർത്തി ഒരു നുള്ള് സിന്ദൂരം കയ്യിലെടുത്തു അവളുടെ സിന്ദൂരരേഖ ചുവപ്പിച്ചു അറിയാതെ വേണിയുടെ കണ്ണുകൾ അടഞ്ഞു.. കണ്ണടച്ചുകൊണ്ട് അവളത് സ്വീകരിച്ചു അങ്ങനെ ഇനി മുതൽ വേണി രാഘവ് വേണി സിദ്ധാർഥ് 💗💗 അയ്യോ അമ്മേ വേണ്ടെന്ന് പറ കെട്ടല്ലെന്ന് പറ ഇത് പറ്റൂല്ല ഇത് ഞാൻ സമ്മതിക്കില്ല ഞാൻ ഇറങ്ങി ഓടും .. പിള്ളേച്ചാ അരുത് എന്നെ കൈ പിടിച്ചു കൊടുക്കല്ലേ …

ഇനി മേലാൽ ഞാൻ പിള്ളേച്ചനെന്നു വിളിക്കില്ല എന്നെ രെക്ഷിക്കോ ആ കാലമാടൻ എന്നെ കൊടുക്കല്ലേ വേണിയുടെ സംസാരം കേട്ടാണ് അപൂർവ കണ്ണു തുറന്നത് പിച്ചും പെയ്യും പറയുന്ന വേണിയെ കണ്ടതും അവൾ ചിരിക്കാൻ തുടങ്ങി പതിയെ അടുത്ത് പോയി അവളെ കൈതട്ടി വിളിച്ചു .. എവിടെ അവൾ അവിടെ കൈകൊണ്ട് വേണ്ടാ വേണ്ടന്ന് കാണിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു വേണി ….ഡീ എവിടെ ആരറിയാൻ പുള്ളിക്കാരി ഇതൊന്നും അറിഞ്ഞില്ല തട്ടി വിളിച്ചിട്ടും കൊട്ടിവിളിച്ചിട്ടും ഒന്നും no രക്ഷ ആഹ് ഐഡിയ അപ്പുവിന്റെ ശ്രദ്ധ നേരെ അവിടെയിരിക്കുന്ന ഗ്ലാസിലേക്ക് ആണ് പോയത് ഒന്നും നോക്കിയില്ല അത് വേണിയുടെ നേരെ ഒഴിച്ചു “അമ്മേ വെള്ളപൊക്കം ഓടിവായോ ” വേണി കിടന്ന് കാറിക്കൂവാൻ തുടങ്ങി കുറച്ച് കഴിഞ്ഞും ബഹളം ഒന്നും ഇല്ലാത്തതുകൊണ്ട് പതിയെ കണ്ണുതുറന്നു “എവിടെ സിന്ദൂരം എവിടെ താലി എന്റെ ആഭരണങ്ങൾ ഒക്കെ എവിടെ ..

എന്റെ കെട്ടിയവൻ എവിടെ ” പതിയെ തല ചെരിച്ചു നോക്കിയപ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന അപ്പുവിനെയാണ് കണ്ടത് “ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞോ ?? രാത്രി കണ്ട ദിവാസ്വപ്നവും കണ്ടു ഉറങ്ങിക്കോളും എന്നിട്ട് മനുഷ്യന്റെ ഉറക്കം കളയാൻ ഓരോന്ന് പറഞ്ഞു നിലവിളിക്കും ” ഈൗൗൗൗൗൗ വേണി നല്ലപോലൊന്ന് ഇളിച്ചു കാണിച്ചു അപ്പോഴാണ് അവൾ കയ്യിൽ പിടിച്ചിരിക്കുന്ന ഗ്ലാസ്‌ കണ്ടത് “എടി പട്ടി ചേച്ചി അപ്പോൾ നിയാണല്ലേ എന്റെ തലയിൽ കൂടി വെള്ളം ഒഴിച്ചത് ” നിക്കെടി അവിടെ എന്ന് പറഞ്ഞു പുറകെ ഓടാൻ തുടങ്ങിയതും അപ്പു സ്ഥലം വിട്ടു കഴിഞ്ഞിരുന്നു “നോക്കിക്കോ ഇന്ന് തന്നെ ഞാൻ ഇതിന്റെ ഇരട്ടിവെള്ളം നിന്റെ തലയിൽ കൂടി കമഴ്ത്തിയില്ലെങ്കിൽ ente പേര് നിന്റെ പട്ടിക്ക് ഛേ പൂച്ചക്ക് ഇട്ടോ ” “മ്യാവു മ്യാവൂ ”

അച്ചോടാ എന്റെ കുറിഞ്ഞിയെ അല്ലേടി അവളോട് പറഞ്ഞതാ നീ കാര്യം ആക്കണ്ട വാ കുറിഞ്ഞിയെ എടുത്ത് ഒന്ന് തലോടി ഒരു ഉമ്മയും കൊടുത്ത് വേണി കണ്ണാടിയുടെ മുന്നിലേക്ക് പോയി നിന്നു പതിയെ അവളുടെ കയ്യ് നെറുകയിലേക്ക് നീങ്ങി “എന്റെ കുഞ്ഞിഷ്ണ ഇതെന്താണ് ഇങ്ങനെയൊരു സ്വപ്നം അതും സിദ്ധു സാറിന്റെ മുഖം എനിക്കൊന്നും മനസിലാവുന്നില്ല ” (ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ -ആത്മ ) അങ്ങേരെ ഇന്നലെ ഞാൻ എന്തൊക്കെയാ പറഞ്ഞത് ഛേ അത്രക്കും വേണ്ടിയിരുന്നില്ല ഓഹ് പിന്നെ അങ്ങേരു ഇങ്ങോട്ട് കേറിവന്നെന്നെ ചൊറിഞ്ഞിട്ട് അല്ലെ ദേഷ്യം വന്നപ്പോൾ ഞാൻ തിരിച്ചു മാന്തി എന്നാലും ഒരിത്തിരി കടന്നു പോയില്ലേ പറഞ്ഞതൊക്കെ ..

അങ്ങനൊക്കെ പറയാൻ പാടുണ്ടോ അതെന്താ പാടില്ലാത്തെ അങ്ങേരിങ്ങോട്ട് പറഞ്ഞതൊന്നും പ്രശ്നമേ അല്ല അങ്ങോട്ട് പറഞ്ഞതാണ് പ്രശ്നം കൂടിപോയിട്ടൊന്നുവില്ല ഇത്തിരി കുറഞ്ഞെങ്കിലെ ഉള്ളു ഓഹ് മനുഷ്യനെ നന്നാവാനും സമ്മതിക്കില്ല (പേടിക്കണ്ട ഞാൻ എന്നോട് തന്നെ പറഞ്ഞതാ ഞാനും എൻറെ മനസും തമ്മിൽ ചെറിയൊരു സംവാദത്തിലായിരുന്നു ) ഇന്നലത്തെ ദേഷ്യം വെച്ച് എനിക്കിട്ടു വല്ല പണിയും തരുവോ ഇനി ?? രക്ഷപെടാൻ എന്താ ഒരു വഴി 🤔 ആഹ് An idea can change your life എവിടെ സാധനം ആഹ് കിട്ടിപ്പോയി ആഹ്ച്ചി😪 ആഹ്ച്ചി 😪ആഹ്ച്ചി 😪 (കുട്ടി ലേശം മൂക്കിൽ പോടീ വലിച്ചതാ ) അമ്മേ അമ്മേ പുറത്ത് വല്ല പിച്ചക്കാരനും വന്നിട്ടുണ്ടോന്ന് നോക്കിക്കേ അപ്പു … ഇവരൊക്കെ നേരം വെളുക്കുമ്പോഴേ ഇറങ്ങുവാണോ –

അമ്മ പിച്ചക്കാരൻ അല്ലമ്മേ പിച്ചക്കാരിയാ അമ്മേടെ ഇളയ സന്താനം -അപ്പു ആഹ് അവളാണോ … ആശാത്തിക്ക് എന്തോ കാര്യാ സാധ്യം ഉണ്ടല്ലോ പതിവില്ലാതെ വിളിക്ക് ഒക്കെ ഒരു മയം വന്നിട്ടുണ്ട് “അമ്മേ ” “ആഹ് പറ ” “വേണിമോൾക്ക് പനിയുണ്ടോന്ന് നോക്കിക്കേ അമ്മേ ഭയങ്കര തുമ്മൽ തലവേദനയും ഒന്ന് തൊട്ട് നോക്കിക്കേ ” തൊട്ട് നോക്കണ്ട കാര്യം ഒന്നുല്ല ഞാൻ അല്ലാതെ പറയാലോ .. നിനക്കൊരു കുഴപ്പവും ഇല്ല -അമ്മ അല്ലമ്മേ ഉണ്ട് ഉണ്ട് ആഹ്ച്ചി 😪-വേണി തുമ്മി കാണിക്കുവൊന്നും വേണ്ടാ .. നീ അടവെടുക്കാതെ പോ വേണി -അമ്മ “അമ്മേ ഈ അപ്പു എന്റെ തലയിൽ വെള്ളം ഒഴിച്ചു വെള്ളമിറങ്ങി എനിക്ക് തുമ്മൽ പിടിച്ചതാ ” എന്റെ അമ്മേ ഉറക്കത്തിൽ കിടന്ന് പിച്ചും പെയ്യും പറഞ്ഞു ..

വിളിച്ചിട്ട് എണീക്കാതെ വന്നപ്പോൾ ഒഴിച്ചതാ -അപ്പു ” നിനക്ക് എന്തിന്റെ കേടാ അപ്പു ഒന്നാമതെ ഭൂലോക മടിച്ചി ഓരോ ദിവസവും അവൾ എണീക്കുന്നത് ഇന്ന് എങ്ങനെ കോളേജിൽ പോവാതെ ഇരിക്കാം എന്നോർത്ത് കൊണ്ടാ ഇനിയിപ്പോൾ ഇതൊരു കാരണമായി ” “അമ്മേ വയ്യമ്മേ ക്ലാസ്സിൽ പോയാൽ തുമ്മി തുമ്മി ഞാൻ ഒരു വഴിക്കാവും plz അമ്മേ ഇന്ന് ഞാൻ ഒന്ന് ലീവ് ആക്കിക്കോട്ടെ ” “ഇന്ന് എന്റെ പൊന്നുമോൾക്ക് ഏത് എക്സാം ആ ഉള്ളത് സത്യം പറ അതിൽ നിന്ന് മുങ്ങാൻ ഉള്ള പരിപാടി അല്ലെ ” “അയ്യോ സത്യം ആയും അല്ലമ്മേ ആഹ്ച്ചി ആഹ്ച്ചി ” “മതി മതി ഇനിയും തുമ്മിയാൽ ആ മൂക്ക് പറിഞ്ഞു പോരും ഇന്ന് പോകണ്ടാ ” “ശരി അമ്മേ ” പതിയെ വിനയം വരുത്തി ക്ഷീണിതയായി വേണി റൂമിലേക്ക് പോയി റൂമിൽ ചെന്ന് വാതിൽ അടച്ചതും കിടന്ന് തുള്ളാൻ തുടങ്ങി യാഹൂ…….

ഇന്ന് കോളേജിൽ പോകണ്ട മാടനെ ഇന്ന് കാണണ്ട … എന്റെ എല്ലാ കള്ളത്തരവും അറിയാവുന്ന മാതാശ്രീ വരെ എന്റെ അഭിനയത്തിൽ മൂക്കും കുത്തി വീണു നേരത്തെ അഭിനയ രംഗത്തേക്ക് ഇറങ്ങേണ്ടതായിരുന്നു അങ്ങനെയാണെങ്കിൽ നല്ല നടിക്കുള്ള ദേശിയ പുരസ്‌കാരം ഈ വീടിന്റെ ഷെൽഫിൽ ഇരുന്നേനെ ഹാ എന്ത് ചെയ്യാനാ വേണി ഉടനെ മാളുവിനെ വിളിച്ചു വരുന്നില്ലെന്ന് പറഞ്ഞു അഛനും അപ്പുവും പോയതിൽ പിന്നെ ആകെ ബോർ അടിച്ചു തുടങ്ങി പതിയെ ഡോറ ബുജി ഒക്കെ കണ്ടുകൊണ്ട് ഇരുന്നപ്പോഴാണ് കാളിങ് ബെൽ അടിക്കുന്നത് കേട്ടത് ആഹ് അർപ്പു … അല്ല അച്ചു … നീയായിരുന്നോ നീ ഇന്ന് പോയില്ലേ ?? -വേണി ഓഹ് എനിക്ക് ഇന്ന് ചെറുതായൊരു മടി അമ്മയോട് പറഞ്ഞപ്പോൾ സമ്മതിചച്ചു പക്ഷെ ആ കടുവ സമ്മതിച്ചില്ല പിന്നെ ഒരുവിധം അടവെടുത്തു ഞാൻ വിശ്വസിപ്പിച്ചു -അച്ചു “ആഹാ മടിയുടെ കാര്യത്തിൽ നമുക്കൊരേ മനസാണല്ലോ samepitch…

അല്ലേടാ സിദ്ധുസാർ ആണോ ഈ കടുവ ?? അത് കൊള്ളാട്ടോ എന്തുകൊണ്ടും മാടനെക്കാളും ചേരുന്നത് കടുവ തന്നെയാ അപ്പോൾ ആ name fixed -ആത്മ “ചില സമയത്ത് എന്റെ അടുത്ത് കടുവയുടെ സ്വഭാവമാ ചേച്ചി പിന്നെന്ത് ചെയ്യാനാ അങ്ങനെ ഇട്ടതാ ” നിന്റെ അടുത്ത് ചില സമയത്ത് അല്ലെ ഉള്ളു എന്റെ അടുത്ത് എപ്പോഴും അങ്ങനെയാ – വീണ്ടും ആത്മ “അയ്യേ ചേച്ചി എന്താ ഈ ഡോറ ബൂജി ഒക്കെ കാണുന്നത് ?ഇതൊക്കെ കുഞ്ഞു പിള്ളേർ കാണുന്നതല്ലേ ” “ഹാ എന്നാരു പറഞ്ഞു എന്റെ age ൽ ഉള്ള എത്രപേരുണ്ടെന്നറിയുവോ ഇതിന്റെ fan .. എനിക്ക് ഈ ഡോറയോട് ഭയങ്കര ആരാധനയും അസൂയയും ഒക്കെയാടാ ” “അതെന്താ ചേച്ചി അസൂയപെടാൻ മാത്രം എന്തിരിക്കുന്നു ” “എന്നെ പോലുള്ള ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുമെടാ ഡോറയെ പോലെ ആവാൻ ..

ഒരുപാട് ട്രാവൽ ചെയ്യാൻ ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ ഒത്തിരി ഒത്തിരി സ്ഥലങ്ങളിൽ പോകണം ഇഷ്ടമുള്ളതൊക്കെ ചെയ്യണം അങ്ങനെ പറന്നു നടക്കണം എന്നൊക്കെയുള്ള ഒരുപാട് മോഹങ്ങൾ എന്റെ ഉള്ളിലുണ്ട് ഒരു പക്ഷെ ഇതുപോലുള്ള മോഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്ന എന്നെ പോലുള്ള ഒരുപാട് പെൺകുട്ടികൾ ഉണ്ടാവും പക്ഷെ നമ്മുടെ വീട്ടിൽ നിന്നോ നാട്ടിൽ നിന്നോ അങ്ങനെ പെൺകുട്ടികളെ അഴിച്ചുവിടാൻ സമ്മതിക്കുവോ ഒരിക്കലും ഇല്ലാ ഇഷ്ടമുള്ള ഒരു വസ്ത്രം ധരിച്ചു പുറത്ത് ഇറങ്ങണമെങ്കിൽ തന്നെ എത്ര പേരുടെ അനുവാദം വേണം നീ ആ കാർട്ടൂൺ നോക്ക് എവിടെയൊക്കെ പോണോ അവിടെയൊക്കെ പോയി ശരിക്കും freedom എൻജോയ് ചെയ്യുക അല്ലെ explore ചെയ്യുക അല്ലെ അതുകാണുമ്പോൾ ഞാനും ആഗ്രഹിച്ചു പോകാറുണ്ട്

ഇങ്ങനെ പറന്നു നടക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് പക്ഷെ നടക്കില്ല നമ്മുടെ സമൂഹം അങ്ങനെയാ പെണ്കുട്ടികളായാൽ അടക്കവും ഒതുക്കവും വേണം അങ്ങനെ വേണം ഇങ്ങനെ വേണം എന്നൊക്കെ പറഞ്ഞു ഒരു 100റൂൾസ്‌ നമ്മൾ വളർന്നു തുടങ്ങുമ്പോഴേ ഇതിനുള്ളിലാക്കി എല്ലാരും കൂടി നമ്മളെ ഒരു കൂട്ടിലടക്കും.. പറന്ന് നടക്കണം ഒരുപാട് നല്ല യാത്രകൾ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന എത്രയോ പെൺകുട്ടികളുടെ സ്വപ്നത്തിന്റെ ചിറകുകളാണ് ഈ സമൂഹവും നമ്മുടെ കുടുംബവും കൂടി ഇല്ലാതാക്കുന്നത് എന്നറിയാമോ നമ്മൾ എന്തെങ്കിലും ചോദിച്ചാൽ വേറെ ഒരു വീട്ടിൽ ചെന്ന് കയറേണ്ട പെണ്ണാണെന്നുള്ള ഒരു dialogue അങ്ങ് എടുത്തിടും … പിന്നെ വേറെയൊരെണ്ണം അതാണ് main ” “എന്താ അത് ” “കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ പൊയ്ക്കോളാൻ ..

ഭാരിച്ച ഒരു ഉത്തരവാദിത്തവും ഇല്ലാത്ത ഈ സമയത്ത് എങ്ങും പോകാൻ പറ്റുന്നില്ല പിന്നെയാ കല്യാണവും കഴിഞ്ഞ് ഉത്തരവാദിത്തങ്ങൾ കൂടുമ്പോൾ ഭർത്താവിന്റെ കൂടെ പോകുന്നത് .. ഇതൊക്കെ വിശ്വസിച്ചു ഒരുപാട് ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്ന എത്രയോ പേരുണ്ടെന്ന് അറിയാവോ ??” “ചേച്ചി കൊള്ളാലോ .. ഇങ്ങനെയുള്ള ആഗ്രഹങ്ങൾ ഒക്കെ ഈ കളിമണ്ണിനകത്ത് ഉണ്ടായിരുന്നോ ?? ” “പിന്നെ ഇതൊന്നും ഒന്നുമല്ല ഇതുക്കും മേലെ ” “ആഹ് എങ്കിൽ ചേച്ചിയുടെ സ്വപ്നങ്ങൾക്ക് ചിറകുനല്കി ചേച്ചിയെ പറക്കാൻ അനുവദിക്കുന്ന ഒരാളെ അങ്ങ് കെട്ടിയാൽ പോരെ .”

“അങ്ങനെ ഒരാളെ കിട്ടണ്ടേ ??” “അങ്ങനെ ഒരാൾ ഉണ്ടല്ലോ ?? ” “ആര് ??” “എന്റെ ഏട്ടൻ mr.സിദ്ധാർത്ഥ് വർമ്മ ഏട്ടനെ കെട്ടിക്കോ ചേച്ചിയുടെ ആഗ്രഹങ്ങൾ എല്ലാം സഫലമാകും ” അതും പറഞ്ഞതും വാതിലിന്റെ മുന്നിൽ നിൽക്കുന്ന ആളെ വേണി കണ്ടു കുടിച്ച വെള്ളം ശിരസ്സിൽ കേറി ചുമയ്ക്കാനും തുടങ്ങി അച്ചുവിനെ ദയനീയമായി നോക്കി അച്ചു ദാ അങ്ങോട്ട് നോക്കൂ ദേ വാതിൽക്കൽ ഒരു കടുവ വേണി അച്ചുവിന്റെ ചെവിയിൽ പറഞ്ഞു…… തുടരും….

സിദ്ധവേണി: ഭാഗം 5

Share this story