സിദ്ധവേണി: ഭാഗം 7

സിദ്ധവേണി: ഭാഗം 7

എഴുത്തുകാരി: ധ്വനി

അത് പറഞ്ഞതും വാതിലിന്റെ മുന്നിൽ നിൽക്കുന്ന ആളെ വേണി കണ്ടു .. കുടിച്ച വെള്ളം ശിരസ്സിൽ കേറി ചുമയ്ക്കാനും തുടങ്ങി അച്ചുവിനെ ദയനീയമായി നോക്കി അവൻ വാതിൽക്കലേക്ക് നോക്കിയതും ദേ വാതിൽക്കൽ ഒരു കടുവ ഞങ്ങൾ പതിയെ എഴുന്നേറ്റ് രണ്ടുപേരും എങ്ങോട്ടോടും എന്നറിയാതെ നിന്നു ഞാൻ പതിയെ തിരിഞ്ഞതും ദേ അവിടെ ഭിത്തി ഏത് തെണ്ടിയാ ഇവിടെ കൊണ്ടുവന്നു ഭിത്തി വെച്ചത് ഇവിടെ വാതിൽ വെച്ചാൽ പോരാരുന്നോ -ആത്മ സാർ അടുത്തേക്ക് നടന്നു വരാൻ തുടങ്ങിയതും അച്ചു എന്റെ കയ്യിൽ മുറുക്കെ പിടിച്ചു ചില സമയം തനി കടുവ ആണെന്ന് അവൻ പറഞ്ഞിരുന്നല്ലോ ആ സമയം ആണ് ഇതെന്ന് അവനു മനസിലായി അമ്മ എവിടെ -സിദ്ധു അമ്മ മുകളിൽ ☝ എന്ന് ഞാനും താഴെ 👇

എന്ന് അവനും കൈചൂണ്ടി കാണിച്ചു പുള്ളി ഞങ്ങളെ രൂക്ഷമായൊന്ന് നോക്കി അമ്മേ അമ്മേ ഞാൻ നീട്ടിവിളിച്ചു ആഹ് മോനോ വാ ഇരിക്ക് ആന്റി വേണിക്ക് വയ്യെന്ന് അമ്മ പറഞ്ഞു ഞാൻ ഇവനെയും കൊണ്ട് ഹോസ്പിറ്റലിൽ പോകുവാ ആന്റിയും വേണിയും വരുന്നുണ്ടോന്നു ചോദിക്കാൻ അമ്മ പറഞ്ഞു അത് കേട്ടപ്പോഴേക്കും എന്റെ കയ്യിലെ അച്ചുവിന്റെ കൈ പതുക്കെ അയഞ്ഞു .. അവൻ ദീർഘ ശ്വാസം വിടുന്നത് എനിക്കിവിടെ കേൾക്കാമായിരുന്നു ഇങ്ങനെ പേടിക്കല്ലേട ഞാൻ അവനെ കളിയാക്കി .. അതവന് പിടിച്ചില്ല ദേ അവൻ എനിക്കിട്ട് പണിയുന്നു ആഹ് ആന്റി വേണിയേച്ചിക്ക് ഒട്ടുംവയ്യ ഞങ്ങളുടെ കൂടെ വരട്ടെ ഒരുമിച്ചു ഹോസ്പിറ്റലിൽ പോവാലോ -അച്ചു ഹേയ് അതുവേണ്ട ..

എനിക്ക് ഇപ്പോൾ കുഴപ്പം ഒന്നുമില്ല -വേണി “ഇല്ലാ ചേച്ചിക്ക് നല്ല പണിയുണ്ട് ഭയങ്കര ചൂട് ” ടാ തെണ്ടി നീയും എനിക്കിട്ട് പണിയുവാ ല്ലേ ഞാൻ നിന്ന് പല്ലിറുമ്മി “മോനെ ഇന്ന് രാഘവേട്ടൻ ഉച്ചക്ക് വരും അതുകൊണ്ട് എനിക്ക് വരാൻ പറ്റില്ല ” അതുകുഴപ്പമില്ല ആന്റി ഞങ്ങൾ കൊണ്ടുപോയ്ക്കോളാം -അച്ചു പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയതും ഞാൻ പതിയെ റെഡി ആവാൻ പോയി റെഡി ആയി ഇറങ്ങി വന്നപ്പോൾ കാറിൽ ചാരി നിന്ന് എന്നെ കളിയാക്കി ചിരിക്കുവാ അച്ചു ഓടിച്ചെന്നു അവന്റെ വയറ്റിനിട്ടു ഒരു കുത്ത് വെച്ച് കൊടുത്തു “നിനക്കെന്തിന്റെ കേടായിരുന്നു അച്ചു?? ആ കടുവ ഇല്ലായിരുന്നെങ്കിൽ ഞാൻ വന്നേനെ പക്ഷെ ഇതിപ്പോൾ ഇന്ന് അടവെടുത്തു ഞാൻ കോളേജിൽ പോകാത്തത് പോലും ആ തിരുമോന്ത കാണാതെ ഇരിക്കാനാ ”

എന്ന് പറഞ്ഞു തീർന്നതും അവൻ കണ്ണും കലാശവും കാണിക്കുന്നു ഞാൻ നോക്കിയപ്പോൾ ദേ കാറിനകത്ത് ഇരിക്കുന്നു കടുവ എങ്ക പാത്താലും നീ എന്ന് പറയണമെന്നുണ്ടായിരുന്നു നോക്കിയപ്പോൾ സ്റ്റിയറിങ് പിടിച്ചു ഞെരിക്കുന്നുണ്ട് അത് കണ്ടപ്പോൾ എനിക്ക് മനസിലായി ഞാൻ പെട്ടു എന്ന് പിന്നൊന്നും നോക്കിയില്ല ഞാൻ ചാടി കേറി ദേ അമ്മ നിന്ന് റ്റാറ്റാ തരുന്നു തിരിച്ചു ഞാൻ ആംബുലൻസിൽ വരാതിരിക്കാൻ അമ്മ പ്രാർത്ഥിച്ചോ -ആത്മ വേഗം ഹോസ്പിറ്റലിൽ ചെന്നു വലിയ തിരക്കൊന്നുമില്ലാതിരുന്നത് കൊണ്ട് വേഗം വിളിച്ചു ഡോക്ടറിന്റെ മുറിയിൽ ചെന്നതും എന്നെ പരിശോധിച്ചിട്ട് ആ കണ്ണിൽച്ചോര ഇല്ലാത്ത dr പറയുവാ എനിക്ക് നല്ല പനിയുണ്ട് ബ്ലഡ്‌ കുറവാ എന്നൊക്കെ എനിക്കൊരു സംശയം തോന്നാതെയിരുന്നില്ല ഇവർ വ്യാജൻ ആണോന്ന് മൂക്കിപ്പൊടി ഇട്ട് തുമ്മി പനി ആണെന്ന് അഭിനയിച്ചു തകർത്തതാ ഞാൻ പിന്നെ ഇതെങ്ങനെ സംഭവിച്ചു എന്ന് ആലോചിക്കുമ്പോഴാ ദേ അടുത്തത് ഇൻജെക്ഷൻ വേണമെന്ന്

വേണ്ടാ എനിക്ക് ഇൻജെക്ഷൻ വേണ്ടാ എന്നും പറഞ്ഞു ഞാൻ ചാടി എഴുന്നേറ്റ് Dr ഉടനെ ബൈസ്ചാൻസർ നെ നോക്കി പിന്നെ എല്ലാം പെട്ടെന്നായിരുന്നു dhe സിസ്റ്റർ വന്നു എന്നെ ഇൻജെക്ഷൻ എടുക്കാൻ വേണ്ടി കിടത്തി എനിക്ക് സൂചി പേടിയാണെന്നൊക്കെ ഞാൻ കിടന്ന് അലമുറ ഇട്ട് കരയുന്നുണ്ടായിരുന്നു ആര് കേൾക്കാൻ ആ സിസ്റ്റർ വന്നു പതിയെ എന്റെ ടോപ് പൊക്കാൻ തുടങ്ങി ഞാൻ കിടന്ന് പിടക്കാനും “എനിക്ക് ഇൻജെക്ഷൻ പേടിയാ സൂചി അതിലും പേടിയാ എനിക്ക് ഇൻജെക്ഷൻ വേണ്ടായേ എന്റെ അലർച്ച കേട്ട് എല്ലാരും നോക്കുന്നുണ്ട് ” ഞാൻ കിടന്ന് കുതറിയതുകൊണ്ട് സാറിനോട് വന്നു എന്നെ പിടിക്കാൻ പറഞ്ഞു അവരോട് പറയാൻ പറ്റുവോ എനിക്ക് ഏറ്റവും പേടി അതാണെന്ന് സാർ എന്റെ കയ്യിൽ മുറുക്കി പിടിച്ചു ഞാൻ ഒന്ന് കൂർപ്പിച്ചു നോക്കി (വേറൊന്നുവല്ല ആ പിടുത്തത്തിൽ ചില വ്യക്തി വൈരാഗ്യവും കൂടി തീർത്തോ എന്ന് എനിക്കൊരു ഡൌട്ട് ) അയ്യോ അമ്മേ കുത്തല്ലേ എനിക്കിവിടെ വേണ്ടാ ഇവിടെ മതി എന്ന് പറഞ്ഞു ഞാൻ അലമുറ ഇട്ട് കരയാൻ തുടങ്ങി

ശബ്ദം കേട്ട് dr വന്നു എന്റെ അവസ്ഥ കണ്ടിട്ട് ലേശം അലിവ് തോന്നി എന്ന് തോന്നുന്നു അവസാനം dr കീഴടങ്ങി നേഴ്സും ഡോക്ടറും ഒരുവിധം ബലംപിടുത്തം നടത്തി ഇൻജെക്ഷൻ എന്റെ കയ്യിലേക്ക് shift ചെയ്തു തന്നു കണ്ണടച്ച് ഞാൻ ഇരുന്ന് കരയുന്നുണ്ടായിരുന്നു ങ്ങീ ങ്ങീ ങ്ങീ മരുന്നും വാങ്ങി ഞങ്ങൾ casualityil നിന്ന് ഇറങ്ങി നടന്നു അപ്പോഴും ഞാൻ കിടന്ന് ഏങ്ങലടിക്കുന്നുണ്ടായിരുന്നു പോരാളിയോ പിള്ളേച്ചനോ ആയിരുന്നു എന്റെ കൂടെയെങ്കിൽ ഈ കുത്തിന്റെ പേരുപറഞ്ഞു ഞാൻ അവരുടെ എത്ര രൂപ പൊടിച്ചേനെ പാവം ഞാൻ (വേണിയുടെ ആത്മ ) “കുഞ്ഞു പിള്ളേർ പോലും ഇങ്ങനെ കരയുന്നത് ഞാൻ കണ്ടിട്ടില്ല .. കൂടെ വന്നവരെ കൂടി നാണം കെടുത്താൻ ആയിട്ട് കിടന്ന് മോങ്ങിയേക്കുവാ പട്ടി മോങ്ങുന്ന പോലെ ” കിട്ടിയ തക്കത്തിന് കടുവ എന്നെ അറഞ്ചം പുറഞ്ചം ട്രോളുന്നുണ്ട് ആകെ ചമ്മി നാറി ഇരിക്കുവായതുകൊണ്ട് ഞാൻ പിന്നെ എല്ലാം കേട്ടുകൊണ്ട് ഇരുന്നു (ആത്മ ) “എന്നാലും ഇങ്ങനെ കരയുവോ മനുഷ്യർ സൂചി പേടിയുള്ളവരെ ഒക്കെ ഞാനും കണ്ടിട്ടുണ്ട് എന്ന് വെച്ച് ഇങ്ങനെയുണ്ടോ പേടി ”

എവിടെ നിർത്തുന്ന ലക്ഷണം ഇല്ലാലോ എന്റെ ചാത്താ കണ്ട്രോൾ തരണേ എങ്ങാനും വല്ലോം ഞാൻ പറഞ്ഞുപോയാൽ ഇങ്ങേരു ഡോക്ടറിന് കൈക്കൂലി കൊടുത്ത് എന്നെ വീണ്ടും കുത്തിച്ചാലോ risk ആ .. കണ്ട്രോൾ വേണി കണ്ട്രോൾ u can 🤫(വീണ്ടും ആത്മ ) “പോരാൻ നേരം കരച്ചിലുമാറ്റാൻ ആ ഡോക്ടർ ലോലിപോപ് എടുത്ത് നീട്ടാത്തത് എന്റെ ഭാഗ്യം” ഹോ ഇതിനൊരു അവസാനമില്ലേ ഇങ്ങേർക്ക് നാവു കഴക്കുന്നില്ലേ ഇങ്ങനെ ചിലച്ചുകൊണ്ട് ഇരുന്നിട്ട് .. ആഹ് പറഞ്ഞിട്ട് കാര്യമില്ല ചിലപ്പോൾ എന്റെ ബാധ പകർന്നതാവും (വീണ്ടും വീണ്ടും ആത്മ ) “ഇന്നലെ എന്തായിരുന്നു അഹങ്കാരം വേണി രാഘവ് എന്ന് വെച്ചാൽ ആരാ ?? നാടുവിറപ്പിക്കുന്ന ഗുണ്ടകളുടെ ഭാവം ആയിരുന്നു ഇന്നലെ… aa പറച്ചിൽ ഒക്കെ കേട്ടപ്പോൾ ഞാൻ കരുതി പുലി ആയിരിക്കുമെന്ന് ഇപ്പോഴല്ലേ മനസിലായെ ഒരു കുഞ്ഞു എലി പോലുമില്ലെന്ന് ഹാ ഹാ എന്നാലും ആ കരച്ചിൽ ഓർക്കുമ്പോൾ ”

ഇത്തിരി ഈയം കിട്ടുവായിരുന്നേൽ ഈ തിരുവാ ഞാൻ അടച്ചേനെ അൽപ്പം ഫെവിക്കിക്ക് എങ്കിലും കരുതേണ്ടതായിരുന്നു (പിന്നേം ആത്മ ) കൊലച്ചിരി സാമദ്രോഹി ഈ നേരം കൊണ്ട് മനസിൽ പുള്ളിടെ അച്ഛൻ വീട്ടുകാരെ ഞാൻ നല്ലപോലെ സ്മരിച്ചു ഇനിയും ഇത് കേട്ടാൽ ചിലപ്പോൾ എന്റെ കണ്ട്രോൾ പോകും എന്ന് തോന്നിയപ്പോൾ ഞാൻ കേറി മുന്നിൽ നടന്നതും എതിരെ വന്ന സേട്ടനുമായി ഞാൻ കൂട്ടിയിടിച്ചു ദേ പോകുന്നു താഴോട്ട് ഞാൻ എന്റെ കണ്ണുകൾ ഇറുക്കെ അടച്ചു ഞാൻ ഇതെന്താ ഇതുവരെ നിലം തൊടാത്തത് എന്നോർത്ത് കണ്ണു തുറന്നപ്പോഴാണ് എന്നെ സാർ താഴെ വീഴാതെ പിടിചിരിക്കുകയാണെന്ന് എനിക്ക് മനസിലായത് അന്ന് എന്നെ താങ്ങി പിടിച്ചപ്പോൾ എന്റെ ശരീരത്തിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു പോയിരുന്നു ഇന്നും അതേ പോലൊരു ഫീലിംഗ് ഇനി ഇങ്ങേർക്ക് പണ്ട് KSEB യിൽ ആയിരുന്നോ ജോലി എപ്പോൾ തൊട്ടാലും കറന്റ്‌ അടിക്കുന്നത് ( വീണ്ടും ആത്മ ) ഹോ അങ്ങേരുടെ കയ്യിൽ കിടക്കുമ്പോഴും ആത്മക്ക് മാത്രം ഒരു കുറവുമില്ല (ഇത് ധ്വനിയുടെ സ്വന്തം ആത്മ )…. തുടരും….

സിദ്ധവേണി: ഭാഗം 6

Share this story