അഭിലാഷ: ഭാഗം 14

അഭിലാഷ: ഭാഗം 14

എഴുത്തുകാരി: ഭദ്ര ആലില

ദേവൂന്റെ മുഖത്തു നോക്കി കണ്ണടച്ച് പിടിച്ചു ഉറക്കെ കരഞ്ഞു.മുഖത്തു നിന്ന് കൈ ബലമായി മാറ്റി ഇരു കവിളിലും ഉമ്മ വച്ചു. “”ചേച്ചിക്ക് വച്ചു നീട്ടീത് ഒന്നും ക്ക് വേണ്ട….. വേണ്ട…..”” നെഞ്ചിൽ ചേർന്ന് കരയുന്നവളെ ചേർത്ത് പിടിച്ചു കരയാൻ പോലും ആകാതെ മരവിച്ചിരുന്നു നിശ. “””എന്തിനാ ചേച്ചി… ഇങ്ങനെ ഒക്കെ….ക്ക് ന്റെ ചേച്ചി മതി…. വേറാരും വേണ്ട… വേണ്ട “” അഭിയെ അവളുടെ അടുത്ത് കൊണ്ടിരുത്തി .. നോക്ക് … അഭിച്ചന് ഞാൻ കുഞ്ഞി പെങ്ങളാ…. ആ ഇഷ്ടേ ഉള്ളൂ എന്നോട്…. പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു…. നോവ് കണ്ണുകളിൽ തെളിഞ്ഞു…. അറിയാതെ തോന്നിയൊരു ഇഷ്ടാ ചേച്ചി….. ഒരിക്കലും ചേച്ചിയെ വേദനിപ്പിക്കണംന്നു കരുതീട്ട് അല്ല… ഉള്ള് കൊണ്ടു അവളോട് മാപ്പ് പറഞ്ഞു

“”എണീക്ക്… ദേവു…. ഒക്കെ അവള്ടെ അടവാ…എന്നെ അവൾക് വേണ്ടാചിട്ടാ….ന്റെ സ്നേഹം കാണാൻ കണ്ണില്ലാത്തോളെ എനിക്കും വേണ്ട .”” അഭിയുടെ ഓരോ വാക്കുകളും കുത്തി നോവിക്കുമ്പോഴും കരച്ചിൽ അടക്കി പിടിക്കാൻ നിശ പാട് പെട്ടു… ഒന്ന് കരഞ്ഞു പോയാൽ ഈ നേരമത്രയും കാണിച്ചതെല്ലാം വെറുതെയാകും… അവൾ ദയനീയമായി അഭിയെ നോക്കി.. “”ഇന്ന് തന്നെ ഞങളുടെ മോതിരം മാറ്റം നടത്താൻ പോവാ .എണീക്ക് ദേവു….”” ദേവൂന്റെ കയ്യിൽ അവൻ ബലമായി പിടിച്ചു.. “”വിട്…. നിശേച്ചിയെ അല്ലെ അഭിച്ചൻ സ്നേഹിച്ചത് …. ഞാൻ… ഞാൻ അഭിച്ചന്റെ കുഞ്ഞി പെങ്ങൾ അല്ലെ… ആ ഒരിഷ്ടം അല്ലെ എന്നോട് ഉള്ളൂ…. എന്നിട്ടാണോ ഇങ്ങനെ…”” അഭിയുടെ ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ടു അവൾ കിതച്ചു ….

“”എനിക്ക് നീ ന്റെ കുഞ്ഞി പെങ്ങൾ തന്നേയാ … ആ സ്നേഹം ഉള്ള് നിറയെ ഉണ്ട്…. അതേ ഉള്ളൂ …. പക്ഷേ നിനക്കോ…. നിനക്ക് ഞാൻ ആരാ…?”” അവന്റെ നെഞ്ചിലെ പിടുത്തം വിട്ടു ദേവു ഞെട്ടി മാറി നിന്നു… “”പറയെടി .. നിനക്ക് ഞാൻ ആരാ….?” പിന്നിലേക്ക് നീങ്ങുന്ന ദേവുന്റെ അടുത്തേക് അഭി ദേഷ്യത്തോടെ നടന്നു അടുത്തു … മേശ വലിപ്പിൽ നിന്ന് അവളുടെ ഡയറി കയ്യിൽ എടുത്തു… “” എന്ന് മുതലാ നീ എന്നെവേറൊരു കണ്ണിലൂടെ കാണാൻ തുടങ്ങിയെ…. പറയെടി…. “” അഭിയുടെ അങ്ങനെ ഒരു മാറ്റം അവളാദ്യം കാണുകയായിരുന്നു… “”ഇതിൽ എഴുതി വച്ചേക്കുന്നത് സത്യം ആണോടി..??”” “”ഹ്മ്മ്…ക്ക്… ക്ക് അഭിച്ചനെ ഇഷ്ടാ “” ..ഭയന്നു വിറച്ചു അവൾ അവനെ നോക്കി… “”

എന്നോട് ദേഷ്യം തോന്നല്ലേ അഭിച്ച….. അറിയാണ്ട് തോന്നീത…. “” “” എല്ലാം ഒപ്പിച്ചു വച്ചിട്ട് ….. നോക്കെടി…. എല്ലാം അറിഞ്ഞപ്പോൾ ഉള്ള അവളുടെ ഇരിപ്പ് നോക്ക്…. ജീവിക്കാൻ കൊതിച്ചു എന്റടുത്തേക് ഓടി വന്ന എന്റെ പെണ്ണിന്റെ ഇരിപ്പ് നോക്ക്…. അവളിപ്പോ പിന്നേം ഭ്രാന്തി വേഷം കെട്ടിയത് നിനക്ക് വേണ്ടീട്ടാ….. നിനക്ക് വേണ്ടിട്ട്… നിന്നോടുള്ള സ്നേഹം കൊണ്ടു… അവിടെ ഞാൻ ആരുമല്ലാതായി… അവളെയും എന്നെയും അകറ്റിയ നീ ഇനി ന്റെ ഭാര്യയായി അവസാനം വരെ നരകിച്ചു കഴിയണം…. ചെയ്തു പോയത് എത്ര വല്യ തെറ്റായിരുന്നുവെന്ന് ഓർത്തു നീറി നീറി കഴിയണം. …. “” ദേവൂന്റെ മുടിക്ക് പിടിച്ചു മുറിക്കു പുറത്തേക് വലിച്ചു അഭി.. “”ഇനി നീ കിടന്നു നരകിക്കും…””

ദേവു വേദന കൊണ്ടു അലറി കരഞ്ഞു ….നിശ പിടഞ്ഞെഴുന്നേറ്റു .. “”വിട് അവളെ…”” കലി കൊണ്ടു മുന്നിൽ നിൽക്കുന്നവളെ കാണാത്ത മട്ടിൽ അഭി ദേവൂനെയും കൊണ്ടു ഇറയത്തേക് നടന്നു. “”അവളെ വിടാൻ…”” പിന്നാലെ ഓടി ചെന്നു ദേവൂന്റെ മേലുള്ള പിടി വിടുവിച്ചു…. അവളെ പിടിച്ചു തനിക് പിന്നിലേക്ക് നീക്കി നിർത്തി.. “”ഇവളെ ഉപദ്രവിക്കാൻ തനിക്കു ന്താ അധികാരം..”” “”ഇപ്പൊ ഇവളെന്റെ ഭാവി വധുവാണ്…. അതല്ലേ നീയും ആഗ്രഹിച്ചത്…. അപ്പോൾ എനികിവളെ എന്ത് വേണേലും ചെയ്യാം.നിനക്ക് അല്ലെ എന്റെ ഭാര്യയാവൻ ബുദ്ധിമുട്ട് .”” നിശയുടെ പിന്നിൽ നിന്ന് ദേവൂനെ വലിച്ചു തനിക്കു അടുത്തേക്ക് നിർത്തി… “”ശബ്ദം കേട്ട് പോകരുത്…”” വിങ്ങി കരയുന്ന ദേവൂനേ നോക്കി പറഞ്ഞു ..

“”കൈ വേദനിക്കുന്നു അഭിച്ച “” കൈകളിലെ പിടുത്തം വിടുവിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു ദേവു… “”അഭി…. ദേവൂനെ വിട്…”” നിശ ദേഷ്യത്തോടെ പറഞ്ഞു “”ഇല്ലെങ്കിൽ…??”” അവൻ അവളുടെ കയ്യിലെ പിടുത്തം ഒന്ന് കൂടി മുറുക്കി.. “”അനിയത്തിക്ക് നൊന്തപ്പോൾ പൊള്ളുന്നുണ്ടോ നിനക്ക്..?? എനിക്കും നൊന്തെടി… നീ ദേ കുറച്ചു മുന്നേ ഭ്രാന്ത്‌ കാണിച്ചു എല്ലാം തകർത്തില്ലേ… അപ്പോൾ..”” പുച്ഛത്തോടെ അവളെ നോക്കി ചിറി കോട്ടി .ബഹളം കേട്ട് ഗംഗ ഓടി അവരുടെ ഇടയിലേക്ക് വന്നു… പിന്നാലെ കൃഷ്ണനും രാമചന്ദ്രനും.. “”അവൻ കെട്ടാൻ പോണ പെണ്ണിനെ അവൻ തൊട്ടാൽ നിനക്ക് ന്താടി…”” കലിപ്പൂണ്ട് ഗംഗ നിശയുടെ നേർക്ക് കുതിച്ചു.

മുഖമടച്ചു കിട്ടിയ അടിയിൽ നിലത്തേക്ക് വീണു പോയി നിശ. “”അധികം വിളച്ചിൽ എടുത്താൽ ഉണ്ടല്ലോ…. നിന്റെ അമ്മയെ കൊന്നത് പോലെ കൊന്നു കളയും നിന്നെ ഞാൻ..””” എല്ലാവരും ഒരു നിമിഷം ഞെട്ടി ഗംഗയെ നോക്കി … പറഞ്ഞു പോയ അബദ്ധം അപ്പോഴാണ് ഗംഗക്ക് മനസിലായത്.. “”അപ്പോൾ നീ തന്നെ ആണല്ലേ… എന്റെ സുമയെ….”” രാമചന്ദ്രന്റെ കൈ വായുവിൽ ഉയർന്നു താഴ്ന്നു … നിലത്തേക് വീണ ഗംഗ ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചു നിന്നു…. ചെവിയിൽ മൂളൽ പോലെ തോന്നിയപ്പോൾ കൈ വച്ചു…. നനവ്… രക്തത്തിന്റെ നനവ്… അവൾ വേദന കൊണ്ടു പുളഞ്ഞു .. “”ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്…. എന്റെ മോള് എല്ലാം എന്നോട് പറഞ്ഞൊപ്പഴും ഞാൻ നിന്നെയാ വിശ്വസിച്ചത്…. എന്റെ സുമയെ നീ ഒന്നും ചെയ്തിട്ടില്ലെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു ….

എല്ലാം മറന്നു നിന്നെ പിന്നെയും സ്നേഹിക്കൻ ശ്രെമിച്ചു… പക്ഷേ നീ….. ഇറങ്ങേടി പുറത്തു ..”” നിലത്തു കൂടി വലിച്ചിഴച്ച ഗംഗയെ തൂക്കി മുറ്റത്തേക്ക് ഇട്ടു “”എനിക്കു ഇനി ന്റെ മക്കള് മതി… എന്റെ കണ്മുന്നിൽ കണ്ടു പോകരുത് നിന്നെ… നിന്നെ വെറുതെ വിടുന്നത് ദേ… ഇവളെ എനിക്ക് തന്നത് കൊണ്ടാ… അതുകൊണ്ട് മാത്രം..”” ദേവൂനെ ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞു. “”അമ്മയെ ഒന്ന് പിടിക്കെടി മോളെ….”” കരഞ്ഞു കൊണ്ടു നിലത്തു കിടന്നു മകളെ നോക്കി ഗംഗ.. “”കൊള്ളാം…. എല്ലാവരും കലക്കി…. ഇത് ന്തായാലും ഞാൻ ആഗ്രഹിചതാ…. നിങ്ങളെ ഈ അവസ്ഥയിൽ കാണാൻ പറ്റിയല്ലോ…??” അഭി ചിരിച്ചു കൊണ്ടു പറഞ്ഞു. “”എന്തായാൽ എന്താടാ…. നിന്നെ വേണ്ടാന്ന് പറഞ്ഞില്ലേ അവൾ…. ഒരു മടിയും കൂടാതെ നിന്നെ തള്ളി പറഞ്ഞില്ലേ നീ രക്ഷിച്ചു ജീവിതത്തിലേക്കു കൊണ്ടു വന്ന നിന്റെ നിശ….

ഓഹ്…. എന്തായിരുന്നു…. സ്നേഹം… ഇപ്പൊ ന്തായി… ഒടുക്കം ന്റെ മോള് വേണ്ടി വന്നു..”” അഹങ്കാരത്തോടെയുള്ള അവരുടെ സംസാരം കേട്ട് അഭി ദേഷ്യം കൊണ്ടു വിറച്ചു. “”ഇതിനൊക്കെ കാരണം നീയാ…”” ദേവൂനെ നോക്കി കുറ്റപ്പെടുത്തി ..വിതുമ്പി കരയുന്ന അവളെ പുച്ഛത്തോടെ നോക്കി.. “”ഇനി എന്തോരും കരയാൻ കിടക്കുന്നു….”” അവളുടെ അടുത്തേക് ചെല്ലാൻ ഒരുങ്ങിയ അഭിക്ക് മുന്നിലേക്ക് കയറി നിന്നു നിശ. “”അവളെ ഒന്നും ചെയ്യരുത്…”” “”മാറി നിക്കെടി …”” അവളെ പിടിച്ചു പിന്നിലേക്ക് തള്ളി അഭി… നിശ ചെന്നു വീണത് ആഷിക്കിന്റെ മുന്നിലേക്ക് ആണ് .അവൻ അവളെ ഇരു കൈകൾ കൊണ്ടു പിടിച്ചു എഴുന്നേൽപ്പിച്ചു. “”എന്തേലും പറ്റിയോ .?”” “”ങ് …. ഹും…””

“”ഇവിടെ ആകെ പ്രശ്നം ആണെന്ന് മനസിലായി… ഞാൻ പിന്നെ വരാം ..”” രാമചന്ദ്രനോട്‌ ആയി പറഞ്ഞു ആഷിക് തിരിഞ്ഞു. “”ഓഹ്… ഇവനെ കണ്ടിട്ട് ആണ് നീ എന്നേ വേണ്ടാന്ന് പറഞ്ഞത് അല്ലെ .?”” ദേഷ്യത്തോടെ അഭി നിശയെ നോക്കി… “”അതേ… അതുകൊണ്ട് തന്നെയാ..”” വാശിയിൽ അവൾ പറഞ്ഞു പോയി.. ആഷിക് അവളെ അത്ഭുതത്തോടെ നോക്കി… എന്തോ പറയാൻ ഒരുങ്ങിയ അവനെ തടഞ്ഞു കൊണ്ടു അവൾ പറഞ്ഞു… “”എന്നെ കെട്ടിക്കോട്ടെ എന്ന് അച്ഛനോട് ചോദിച്ചില്ലേ…. എനിക്ക് സമ്മതമാണ്…എത്രയും പെട്ടന്ന് നമ്മുടെ വിവാഹം നടത്തണം .”” ആഷിക്കും അഭിയും മുഖാമുഖം നോക്കി… നിറയുന്ന കണ്ണുകൾ തുടച്ചു നിശ ദേവുനെയും കൊണ്ടു അകത്തേക്കും…..  (തുടരും )

അഭിലാഷ: ഭാഗം 13

Share this story