ഈ പ്രണയതീരത്ത്: ഭാഗം 9

ഈ പ്രണയതീരത്ത്: ഭാഗം 9

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഞാൻ ചെന്നപാടെ അടുക്കളയിലേക്ക് ഓടി “അമ്മേ വിശക്കുന്നു “രാവിലത്തെ അട ഇരിപ്പുണ്ട് എടുത്തു കഴിക്ക് “ഉം അച്ഛൻ വന്നോ “ഇല്ല വരാറാകുന്നു “ഉത്സവത്തിനു പോകണ്ടേ “അച്ഛൻ എത്തിക്കോളും നീയും രേവുവും കൂടെ പോയി കുളിച്ചു വാ “അവളു വന്നോ “അവളു നേരത്തെ വന്നു “എങ്കിൽ ഞാൻ പോയി കുളിച്ചു വരാം “കഴിച്ചിട്ടു പോ ഞാൻ കഴിച്ചു കഴിഞ്ഞു രേവൂവിനേം കൂട്ടി കുളത്തിൽ പോയി കുളിച്ചു വന്നു അച്ഛൻ വാങ്ങി തന്ന പുതിയ വാടാമുല്ലകളർ പാവാടയും ബ്ലൗസും ഗോൾഡൻ കളർ ദാവണിയും ധരിച്ചു അമ്മ തന്നെ തയ്യിച്ചത് ആണ് ഉത്സവം വന്നാൽ പിന്നെ അച്ഛൻ പുതിയ ഡ്രസ്സ്‌ എടുത്തു തരും പണ്ടൊക്കെ ഉത്സവം എന്ന് പറയുമ്പോൾ പുതിയ ഡ്രെസ് ഇടാനുള്ള ഒരു സംഭവം ആരുന്നു

അമ്പലത്തിൽ പോകുമ്പോൾ ഞാൻ ചുരിദാർ ഒന്നും ഇടാറില്ല ഒന്നുകിൽ പാട്ടുപാവാട അല്ലെങ്കിൽ ദാവണി കൈനിറയെ കുപ്പിവളകൾ ഇട്ടു കാതിൽ ഒരു കുഞ്ഞു സ്വര്ണ്ണ ജിമിക്കി കഴുത്തിൽ അമ്മയുടെ ഒരു കാശ്മാല മുടി കുളിപ്പിന്നൽ കെട്ടി വിടർത്തി ഇട്ടു നല്ല ഒരു കുഞ്ഞു പൊട്ട് തൊട്ടു കണ്ണാടിയിൽ നോക്കി എല്ലാം ഓക്കേ ആണെന്ന് ഉറപ്പ് വരുത്തി “ആരെ കാണിക്കാൻ ആണ് ഇത്ര ഒരുക്കങ്ങൾ ചോദ്യം രേവുന്റെ വക ആണ് “ആരേലും കാണിക്കാൻ വേണ്ടി ആണോ നമ്മുക്ക് സ്വന്തം ആയി ഒരു കോൺഫിഡൻസ് ഉണ്ടാകാൻ ആണ് “ആരേം കാണിക്കാൻ അല്ലല്ലോ “നീ എന്താ അങ്ങനെ ചോദിച്ചേ “വെറുതെ ചോദിച്ചത് ആണ് ഈയിടെ ആയി ചേച്ചിക്ക് ഭയങ്കര ഭക്തി അല്ലേ “നീ ഇത് എന്തൊക്കെ ആണ് പറയുന്നത് “ആരാ ആ ബൈക്കിൽ വന്ന ചേട്ടൻ ഞാൻ ഞെട്ടി പോയി ഇവൾ ഇത് എങ്ങനെ കണ്ടു

“അത് പിന്നെ നന്ദയുടെ ഏട്ടൻ ആണ് ഞാൻ നടന്നു വരുന്നത് കണ്ടു കൊണ്ടു വിട്ടന്നെ ഉള്ളു “ആണോ ഞാൻ ആ തൊടിയിൽ നില്പുണ്ടാരുന്നു ഞാൻ ഓർത്തു ചേച്ചിടെ ബോയ്ഫ്രണ്ട് ആണ് എന്ന് “ബോയ്ഫ്രണ്ടോ നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം “അത് കൊള്ളാം ഞങ്ങൾടെ ക്ലാസ്സിൽ ഒക്കെ എല്ലാർക്കും ബോയ്ഫ്രണ്ട് ഉണ്ട് “നിനക്കും ഉണ്ടോ “എനിക്കു പറ്റിയ ആരും അവിടെ ഇല്ല ഈശ്വരാ ഒരു ഏഴാംക്ലാസ്സുകാരി ആണ് ഈ പറയുന്നത് അവളുടെ പ്രായത്തിൽ എനിക്കു ഇതൊന്നും പറഞ്ഞാൽ എന്താണെന്ന് പൊലും അറിയില്ലാരുന്നു ഈശ്വരാ കാലം പോയ ഒരു പോക്കേ “നീ ഇത് ആരോടും പറയണ്ടട്ടോ “ഇല്ല വാ പോകാം ഞങ്ങൾ അമ്പലത്തിൽ എത്തിയപ്പോൾ രേഷ്മ ഞങ്ങളെ കാത്ത് നില്പുണ്ടാരുന്നു പിന്നെ ഞങ്ങൾ ഒരുമിച്ചു ഉത്സവക്കടകളിൽ ഒക്കെ കയറി ഇറങ്ങി കുൽഫിയും ഐസും ഒക്കെ കഴിച്ചു

പിന്നെ കപ്പലണ്ടിയും കടലയും ഒക്കെ കൊറിച്ചും ഒക്കെ കുറേ നേരം നടന്നു പിന്നെ ചാന്തും കുപ്പിവളകളും ഒക്കെ വാങ്ങി രണ്ടു കൈയിലും മൈലാഞ്ചി ഇട്ടു പ്ലാസ്റ്റിക് മോതിരത്തിൽ നന്ദുവേട്ടന്റെ പേര് എഴുതി ആരും കാണാതെ കൈയ്യിൽ ഇട്ടു രേഷ്മ വിനുവേട്ടന്റെ പേരിൽ മോതിരം എഴുതി കയ്യിൽ ഇട്ടു ഉത്സവത്തിന്റെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു ഞങ്ങൾ കഥകളി കാണാൻ ആയി പോയി അപ്പോഴേക്കും കുറച്ച് രാത്രി ആയിരുന്നു ഞാനും അച്ഛനും അമ്മയും രേവുവും രേഷ്മ യും അവളുടെ അച്ഛനും അമ്മയും ഒക്കെ ഒരുമിച്ചു ആണ് കഥകളി കാണാൻ പോയത് കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ആണ് ആൾക്കൂട്ടത്തിനു ഇടയിൽ നിന്ന്‌ എന്നെ നോക്കുന്ന നന്ദുവേട്ടനെ ഞാൻ കണ്ടത് ഞാൻ ഒന്ന് നോക്കി പുഞ്ചിരിച്ചു നന്ദുവേട്ടൻ കണ്ണുകൊണ്ട് കുളക്കടവിലേക്ക് ചെല്ലാൻ എന്നെ ആംഗ്യം കാണിച്ചു

ഞാൻ ചെല്ലില്ല എന്ന് പറഞ്ഞു നന്ദുവേട്ടൻ ഒരിക്കൽ കൂടെ കണ്ണുകൊണ്ട് അത് പറഞ്ഞിട്ട് കുളക്കടവിലേക്ക് പോയി ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു ഒടുവിൽ ഇപ്പോൾ വരാം എന്ന് അമ്മയോട് പറഞ്ഞു ആരും കാണാതെ കുളക്കടവിലേക്ക് പോയി “നീ എന്താ താമസിച്ചേ “ഒന്ന് പോയെ നന്ദുവേട്ട അച്ഛനും അമ്മയുമൊക്കെ ഉണ്ട് നിക്ക് പേടിയാട്ടോ “നീ ഇങ്ങനെ അങ്ങോട്ട്‌ പേടിക്കാൻ തുടങ്ങിയാലോ എന്താണേലും എന്നെങ്കിലും ഒരിക്കൽ ഇത് എല്ലാരും അറിയും “എന്ന് പറഞ്ഞു ഇപ്പഴേ അറിയിക്കണം എന്ന് ഉണ്ടോ “അതൊക്കെ അവിടെ നിൽക്കട്ടെ ഞാൻ രാവിലെ ആവിശ്യപെട്ടത് എപ്പഴാ “അത് ഞാൻ അപ്പോൾ തന്നെ പറഞ്ഞില്ലേ “ജോലി കിട്ടട്ടെ എന്നല്ലേ “അതേ അവൻ പോക്കറ്റിൽ നിന്നും ഒരു കത്ത് എടുത്തു അവളുടെ കയ്യിൽ കൊടുത്തു “വായിച്ചു നോക്കിക്കെ അവൾ അത് വാങ്ങി വായിച്ചു

“കണ്ടോ രണ്ടുമാസം കൂടെ കഴിഞ്ഞാൽ ജോയിൻ ചെയ്യാൻ ഉള്ള ലെറ്റർ ആണ് അതും വിബ്രോയിൽ “ഇത് എപ്പോ വന്നു “ഇന്ന് വൈകുന്നേരം ഇനി പറഞ്ഞ വാക്ക് പാലിക്ക് “എന്ത് “അറിയില്ല അവൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന്‌ ചോദിച്ചു മറുത്ത് ഒരു വാക്ക് പറയും മുൻപ് അവൻ അവളുടെ അധരങ്ങൾ സ്വന്തം ആക്കിയിരുന്നു താൻ ആദ്യം ആയി അറിഞ്ഞ പുരുഷസ്പർശം തന്നിൽ വികാരങ്ങളുടെ വേലിയേറ്റം ഉണ്ടാകുന്നത് അവളും അറിഞ്ഞു ഏതോ ഒരു നിമിഷത്തിൽ അവളുടെ കൈകൾ അവനെ ആലിംഗനം ചെയ്യ്തു ആദ്യചുംബനത്തിന്റെ മധുരം ഇരുവരും അറിയുക ആരുന്നു “വിട്ടേ ഞാൻ പോകട്ടെ എന്നെ എല്ലാരും തിരക്കും അവൾ നാണത്തോടെ പറഞ്ഞു

“ഞാൻ എപ്പഴേ വിട്ടു നീ അല്ലേ എന്റെ നെഞ്ചിൽ തന്നെ ചേർന്ന് നില്കുന്നെ അവൻ പ്രണയാർദ്രമായി പറഞ്ഞു അവൾ പെട്ടന്ന് പിടഞ്ഞു മാറി അവനെ നോക്കി ഒന്ന് ചിരിച്ചു ഓടി പോയി അവൾ പോയി കഴിഞ്ഞു ആണ് അവൻ പോക്കെറ്റിൽ കിടന്ന പാദസരം അവൾക്ക് കൊടുത്തില്ലല്ലോ എന്ന് ഓർത്തത്ത് വീട്ടിൽ വന്നു കിടന്നിട്ട് അവൾക് ഉറക്കം വന്നില്ല അവൾ അപ്പോഴും ആ കുളക്കടവിൽ തന്നെ ആരുന്നു പിറ്റേന്ന് ശനിയാഴ്ച ആയോണ്ട് പതിവിലും താമസിച്ചു ആണ് ഉറക്കം ഉണര്ന്നത് എഴുനേറ്റു കുളിച്ചു അമ്മ ഉണ്ടാക്കിയ ആവി പറക്കുന്ന പുട്ടും കടലയും ചായയും കഴിച്ചു അത് കഴിഞ്ഞു അടുക്കളയിൽ അമ്മയെ അല്പം സഹായിച്ചു നിൽകുമ്പോൾ ആണ് ഫോൺ ബെൽ അടിച്ചത്

“രേവു പോയി ഫോൺ എടുക്ക് അമ്മ വിളിച്ചു പറഞ്ഞു എനിക്കു പേടി തോന്നി ഈശ്വര നന്ദുവേട്ടൻ ആണെങ്കിൽ കഴിഞ്ഞു എല്ലാം “രാധുവേച്ചി നന്ദചേച്ചി ആണ് വായോ അപ്പോൾ ആണ് എന്റെ ശ്വാസം നേരെ വീണത് “ആ…. വരുവാ ഞാൻ ഓടി ചെന്നു ഫോൺ എടുത്തു “എന്താ നന്ദേ “ചുമ്മാ വിളിച്ചത് ആണ് നിന്നെ കണ്ടില്ലല്ലോ കുറെ ദിവസം ആയിട്ട് “ഞാൻ ഇന്ന് വൈകുന്നേരം അങ്ങോട്ട് വരാൻ ഇരിക്കുവാരുന്നു “ആണോ എങ്കിൽ പെട്ടന്ന് വായോ ഞാൻ ബോർ അടിച്ചു ഇരിക്കുവാ “കുറച്ചു നേരം കഴിഞ്ഞു വരാം “ഉം ശരി ഡി ഞാൻ കുറച്ചു നേരം കഴിഞ്ഞു നന്ദയുടെ വീട്ടിലേക്ക് പോയി കുറേ നേരം അവളോട് വർത്തമാനം പറഞ്ഞു കഴിഞ്ഞു അവളോട് യാത്ര പറഞ്ഞു ഇറങ്ങാൻ ആയി പോയപ്പോൾ ആണ് ഓർത്തത് നന്ദുവേട്ടനെ കണ്ടില്ലല്ലോന്ന് പതിയെ മുറിയിലേക്ക് ഒന്ന് പാളി നോക്കി

മുറിയിൽ ആൾ ഇല്ല ഞാൻ പതുക്കെ മുറിയിലേക്ക് കയറി അന്നത്തെ പോലെ പൂക്കൾ പൂത്തു നില്പുണ്ടാരുന്നു ഞാൻ അത് നോക്കി നിൽകുമ്പോൾ ആണ് പെട്ടന്ന് ആരോ വാതിൽ അടച്ചത് ഞാൻ നോക്കിയപ്പോൾ നന്ദുവേട്ടൻ “പൂ നോക്കി കയറിയത് ആണോ “അല്ല ഈ ആളിനെ കാണാൻ കയറിയത് ആണ് “ആണോ “ഉം അവൻ അവളുടെ അടുത്തേക്ക് വന്നു അവൾ പിന്നോക്കം നടന്നു ഒരു ഭിത്തിയിൽ ഇടിച്ചു നിന്നു അവൻ അവളുടെ കണ്ണുകളിൽ നോക്കി “കതക് തുറന്നെ എനിക്കു പോകണം “പോണോ അവൻ അവളുടെ കാതോരം ചോദിച്ചു “ഉം അവളുടെ ശബ്ദം പതിഞ്ഞു അവൾ അവനെ തട്ടിമാറ്റി പോകാൻ തുടങ്ങി അവൻ അവളെ വട്ടം പിടിച്ചു നിർത്തി “അങ്ങനെ അങ്ങ് പോയാലോ “വിട് നന്ദുവേട്ട ഞാൻ പോകട്ടെ അവൻ അവളെ തന്നെ നോക്കി നിന്നു അവൾ എത്ര സുന്ദരി ആണ്ഇന്ന് അവൻ ഓർത്തു

വിടർന്ന കണ്ണുകളും മഞ്ഞുതുള്ളി പോലെ ഉള്ള മൂക്കും മാൻമിഴികളും ഷേപ്പിലുള്ള പുരികങ്ങളും വിടർന്ന നെറ്റിയും പനിനീർദളങ്ങൾ പോലത്തെ അധരങ്ങളും പനംകുല പോലത്തെ മുടിയും അവളെ ഒരുപാട് സുന്ദരി ആക്കിയിരിക്കുന്നു എന്ന് അവൻ ഓർത്തു അവൻ അലമാരി തുറന്നു ഒരു ബോക്സ്‌ എടുത്തു അതിൽ നിന്നും ഒരു വെള്ളിപാദസരം എടുത്തു അവൻ തന്നെ അവളുടെ കാലിൽ അണിയിച്ചു അവളുടെ വെളുത്ത പാദങ്ങളിൽ ആ പാദസരം നിറഞ്ഞു കിടന്നു “ഇഷ്ട്ടം ആയോ “ഉം നല്ലത് ആണ് “ഇത് ഇല്ലാത്ത നിന്നെ എനിക്കു ആലോചിക്കാൻ വയ്യ അവൻ അടുത്ത പാദസരവും അവളുടെ കാലിൽ ഇട്ടു ഒപ്പം അവന്റെ അധരങ്ങൾ അവളുടെ കാലിൽ ചുംബിച്ചു അവൾ പെട്ടന്ന് കാൽ വലിച്ചു പുറത്ത് വാതിലിൽ ഒരു മുട്ട് കേട്ട് ഇരുവരും ഭയന്ന് അങ്ങോട്ട്‌ നോക്കി….(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 8

Share this story