മനപ്പൊരുത്തം: ഭാഗം 6

മനപ്പൊരുത്തം: ഭാഗം 6

എഴുത്തുകാരി: നിവേദിത കിരൺ

കുറെ നാളത്തെ ട്രീറ്റ്മെന്റും പ്രാർത്ഥനയും കൊണ്ട് അതെല്ലാം ഭേദമായി…. ഇനിയൊരു ജീവിതം വേണ്ടെന്നു തന്നെ തീരുമാനിച്ചതാണ്…. പക്ഷേ അച്ഛൻ്റെയും അമ്മയുടേയും സങ്കടം കണ്ടപ്പോൾ എൻ്റെ തീരുമാനം എനിക്ക് മാറ്റേണ്ടി വന്നു….. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ ആവണി ആകെ കരഞ്ഞ് തളർന്നിരുന്നു…. സിദ്ധുവിൻ്റെ അവസ്ഥയും മറിച്ചായിരുന്നില്ല…. അവൻ അച്ചുവിന്റെ അടുത്ത് ചെന്ന് അവളെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു….. ഒരിക്കലും കൈ വിട്ടു കളയില്ല എന്ന ഉറപ്പോടെ…. 🌸 🌸 🌸 🌸 🌸 🌸 🌸 🌸

അച്ചു… മതി കരഞ്ഞത്…. കണ്ണ് തുടച്ചേ…. ആവണി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു…. അച്ചു താൻ മരുന്ന് കഴിച്ചായിരുന്നോ??? ഇല്ല എന്നവൾ ചുമൽ കൂച്ചീ…. സിദ്ധു പോയി മരുന്ന് എടുത്തുകൊണ്ടുവന്ന് അച്ചുവിന് കൊടുത്തു…. അനുസരണയുള്ള കുട്ടിയായി അവൾ അത് വാങ്ങി കഴിച്ചു….. താൻ കിടന്നോ…. സിദ്ധു ആവണിയെ പുതപ്പെടുത്ത് പുതപ്പിച്ചു കൊടുത്തു…. അച്ചു.. സിദ്ധുവിൻ്റെ മുഖത്തേക്ക് ഉറ്റു നോക്കി കിടന്നു…. എന്താടോ… താൻ ഉറങ്ങുന്നില്ലേ??? ഉറക്കം വരുന്നില്ല….. താൻ കണ്ണടച്ചു കിടന്നു ഉറങ്ങിക്കോളും… പതിയെ കണ്ണുകൾ അടച്ചു… സിദ്ധു കണ്ണ് തുറന്നപ്പോൾ ആവണി മുറിയിൽ ഉണ്ടായിരുന്നില്ല….. അവൻ ക്ലോക്കിലേക്ക് നോക്കി മണി ഏഴ് കഴിഞ്ഞിരിക്കുന്നു…. പെട്ടെന്ന് തന്നെ അവൻ എണീറ്റ് ഫ്രഷായി…. താഴേക്ക് ചെന്നപ്പോൾ തന്നെ കണ്ടത്.. അമ്മയോട് എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞു ചിരിച്ചു നിൽക്കുന്ന ആവണിയെയാണ്…..

ഇപ്പോഴാണ് ആവണിയെ താൻ ശരിക്കും ശ്രദ്ധിക്കുന്നത്…. നന്നെ വെളുത്തിട്ടാണ്… ഉയരം അല്പം കുറവാണ്… നീണ്ട കറുത്ത മുടിയും…. ചെറിയ കണ്ണുകൾ ആണെങ്കിലും ചിരിക്കുമ്പോൾ അവ വിടർന്നു വരുന്നു…. നിരയായ മുല്ല മൊട്ടുകൾ പോലെ ഉള്ള പല്ലുകൾ….. മനോഹരമായ ചിരിയും…. എല്ലാം ആരെയും ആകർഷിക്കുന്നവ ആണ്… എടാ… സിദ്ധൂ… എന്താ അച്ഛാ….. ഇങ്ങനെ നോക്കി എൻറെ മോളുടെ രക്തം ഊറ്റി കുടിക്കല്ലടാ…. ഞാൻ ആരേം നോക്കീല…. ഉവ്വ്… അത് എനിക്ക് മനസ്സിലായി…. ശ്ശ്.. അച്ഛൻ കണ്ടു… എന്ത് കരുതി കാണും എന്തോ??? (ആത്മ) പെട്ടെന്ന് തന്നെ സിദ്ധു റൂമിലേക്ക് വലിഞ്ഞു…. കണ്ണാടിക്കു മുന്നിൽ ഓരോന്ന് ആലോചിച്ചു നിൽക്കുകയായിരുന്നു സിദ്ധു…. ച്ഛേ… ഇനി എന്ത് ചെയ്യും…. എടാ സിദ്ധു… നീ എന്താ ഇങ്ങനെ??? (മനസ്സ്) ആരാടാ അത്???

സിദ്ധു തിരിഞ്ഞു നോക്കി…. ഈ കണ്ണാടിയിലേക്ക് നോക്കടാ പൊട്ടാ… എടാ ഇത് ഞാൻ തന്നെയാ….. (മനസ്സ്) ഞാനോ??? (സിദ്ധു) അല്ല നീ….. (മനസ്സ്) എടാ ഞാൻ നിന്റെ മനസ്സാക്ഷി ആണ്….(മനസ്) നീ എന്തിനാ ഇങ്ങനെ വെപ്രാളപ്പെടുന്നെ?? ( മനസ്സ്) അതല്ലടാ… ഞാൻ കാലത്ത് അച്ചുനെ നോക്കീത് അച്ഛൻ കണ്ടു…. (സിദ്ധു) ഓ അച്ചു……( മനസ്സ്) ആ.. അതെ… അതിനെന്താ എനിക്ക് അവളെ അങ്ങനെ വിളിച്ചൂടെ?? അവൾ എൻറെ ഭാര്യ അല്ലേ?? (സിദ്ധു) ആ… ആണേ…. പിന്നെ നീ അവളെ നോക്കുന്നത് അച്ഛൻ കണ്ട എന്താണ് കുഴപ്പം??? (മനസ്സ്) അതല്ല ഞാൻ ചമ്മിയോ എന്നൊരു സംശയം??? (സിദ്ധു) ഏയ് ഇല്ലടാ.. അറിഞ്ഞിടത്തോളം അച്ചു ഒരു പാവമാണ്….. നീ ആയിട്ട് അതിൻറെ കണ്ണ് നിറയ്ക്കരുത്…. അത്രയേ എനിക്ക് പറയാനുള്ളൂ……. (മനസ്) ഇല്ലടാ….

അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞതാ……( സിദ്ധു) ഹാപ്പി ആയിട്ട് ജീവിക്കടാ…. ഓൾ ദി ബെസ്റ്റ്…. (മനസ്സ്) താങ്ക്സ് മച്ചാനെ….. (സിദ്ധു) സിദ്ധു എല്ലാം കഴിഞ്ഞ് തിരിഞ്ഞു നോക്കിയതും… അവനെ തന്നെ നോക്കി നിൽക്കുന്ന മൂന്നുപേരെയാണ് കണ്ടത്…. അച്ചു ആണേൽ ഇതിപ്പോ എന്താ പറ്റിയത് എന്നോർത്ത് നിൽക്കുകയാണ്… എന്താടാ…. ഹേ… അത് ഞങ്ങളല്ലേ ചോദിക്കേണ്ടത്…. (കിച്ചു) ഏട്ടനെന്താ പറ്റിയത്???( കുഞ്ചു) എന്ത് പറ്റാൻ?? അല്ല ഞങ്ങൾ ഏട്ടനെ വിളിക്കാൻ വന്നപ്പോൾ ഏട്ടൻ ഒറ്റയ്ക്ക് നിന്ന് സംസാരിക്കുകയായിരുന്നു….. (കിച്ചു) എന്താണ് മാഷേ… വട്ടായോ?? ( കുഞ്ചു) രണ്ടാളും താഴേക്ക് പോയെ… ഞാൻ ഇപ്പൊ വരാം…. അച്ചു ലൻജ് ബോക്സ് ബാഗിൽ വെച്ചു കൊടുത്തു…. ശരിടോ…. ആ… പിന്നെ അച്ചു മരുന്ന് സമയത്തിന് കഴിച്ചോണം…. കേട്ടോ…. ഡ്രൈവിംഗിനിടയിലും മനസ്സുനിറയെ അച്ചു ആയിരുന്നു….

വെറും മൂന്നോ നാലോ ദിവസങ്ങൾ കൊണ്ടാണ് തനിക്ക് ഇത്രയും മാറ്റങ്ങൾ സംഭവിച്ചത്…. പാവം അച്ചു… എന്തു മാത്രം വേദനിച്ചു കാണും…. അയാൾ എന്തൊരു ക്രൂരനാണ്…… അച്ചുവിന്റെ ആ പുഞ്ചിരിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞു വന്നു…. ഒപ്പം എൻ്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു….. ഏട്ടാ…. വണ്ടി ഓടിക്കുന്നത് നോക്കി വേണം… പിന്നെ സ്വപ്നം കാണാം…. (കിച്ചു) ശ്ശേ… പിന്നെയും ചമ്മി….. അവരെ സ്കൂളിൽ ആക്കി…. ഇറങ്ങാൻ നേരം രണ്ടും എന്നെ നോക്കി ചിരിക്കുന്നു….. എന്താടാ കാര്യം?? ഒന്നുമില്ല….. എന്നും പറഞ്ഞു പെട്ടെന്ന് തന്നെ പോയി…… എടി കുഞ്ചു… അവര് സെറ്റായിന്ന് തോന്നുന്നു….. അതെടാ എനിക്കും തോന്നി…. ഏട്ടന് നല്ല മാറ്റം ഇണ്ട്…. പക്ഷേ…… എന്താടാ ഒരു പക്ഷെ…. എടി നമ്മുടെ ഏട്ടത്തി തീരെ റോമാൻ്റിക് അല്ലാന്ന് തോന്നുന്നു….. ഏയ്…. അതൊക്കെ ശരിയായി കൊള്ളും നീ വാ….

കോളേജിൽ എത്തിയിട്ടും മനസ്സ് വീട്ടിൽ അച്ചുവിന്റെ അടുത്ത് തന്നെ ആയിരുന്നു…… പഠിപ്പിക്കുമ്പോഴും എന്റെ മനസ് അസ്വസ്ഥനായിരുന്നു…. അച്ചു മരുന്ന് കഴിച്ച് കാണുമോ?? ഒന്ന് വിളിച്ചു നോക്കാം…. ഇപ്പോ പഠിപ്പിച്ച പോഷൻസ് നോക്ക് എന്നിട്ട് എന്തേലും ഡൗട്ട്സ് ഉണ്ടെങ്കിൽ ചോദിക്കണം…. ഞാൻ ഇപ്പൊ വരാം… ഓക്കേ…. ഫോൺ ചെയ്യാൻ വേണ്ടി തുടങ്ങിയപ്പോൾ ആണ് അടുത്ത പ്രശ്നം… അച്ചൂൻ്റെ നമ്പർ അറിയില്ല….. ലാൻഡ് ഫോണിലേക്ക് വിളിക്കാം… അച്ഛൻ എങ്ങാനും എടുത്താലോ?? കുറെ നേരം ആലോചിച്ച ശേഷം രണ്ടും കൽപ്പിച്ച് വിളിച്ചു……. ഹലോ… (അമ്മ) ശോ.. അമ്മ ആണെല്ലോ…. ഹലോ… ഇതാരാ?? അമ്മേ.. ഇത് ഞാനാ… ആ… നീയാണോ… എന്താടാ ഈ സമയത്ത് വിളിച്ചത്?? അത് അമ്മേ… എന്റെ ഒരു ബുക്ക് അവിടെ ഉണ്ടോയെന്ന് അറിയാൻ വിളിച്ചതാ….

ഞാൻ റൂമിലേ മേശപ്പുറത്ത് വെച്ചിരുന്നു… അത് അവിടെ ഉണ്ടോയെന്ന് നോക്ക്… അച്ചുനോട് ചോദിച്ചു നോക്കൂ അമ്മേ…. അല്ലെങ്കിൽ വേണ്ട ഞാൻ ചോദിച്ചോളാം… മോളെ അവൻ്റെ മേശപ്പുറത്ത് ഒരു ബുക്ക് ഉണ്ടോയെന്ന് നോക്ക്… ഇല്ല.. അമ്മേ… ഏട്ടൻ അത് രാവിലെ കൊണ്ട് പോയിലോ….. എടാ… നീ കൊണ്ട് പോയീന്ന് അച്ചു പറഞ്ഞു… ആണോ എന്നാ ബാഗിൽ കാണും ഞാൻ ഒന്നൂടെ നോക്കട്ടെ….. ഒന്നൂടെ വിളിക്കാം… ഹലോ… (അച്ഛൻ) ഓ… അച്ഛൻ… ഇവരൊക്കെ ഫോണിന്റെ അടുത്ത് ഇരിക്കുവാണോ?? അച്ചു ഇതെവിടെയാ?? ഹലോ… ആം.. ഹലോ അച്ഛാ… നീ ആയിരുന്നോ… ഞാൻ എത്രവട്ടം ചോദിച്ചു നീ എന്താ മിണ്ടാതെ ഇരുന്നെ?? അത്… ഞാൻ കേട്ടില്ല അച്ഛാ… അതാ…. അല്ല.. നിന്റെ ബുക്ക് കിട്ടിയോ?? ബുക്കോ?? ഏത് ബുക്ക്?? ഹേ.. ഇപ്പോഴല്ലേ ബുക്ക് അന്വേഷിച്ചു വിളിച്ചത്?? ഓ… ആ… ബുക്ക്… കിട്ടി അച്ഛാ… എൻ്റെ കൈയിൽ ഉണ്ടായിരുന്നു….. ആണോ?? എന്നാ വെക്കട്ടെ….

അയ്യോ… വെക്കല്ലെ…. എന്താടാ?? അത് അവിടെ മഴ ഉണ്ടോ?? ഇല്ല മഴ ഉണ്ണാനായി ഇല ഇട്ടിരിക്കാ… എന്ത്യേ?? ഓ… അച്ഛൻ്റെ ഒരു തമാശ…. അതെ അച്ഛാ… അച്ചുവിന്റെ അച്ഛൻ വിളിച്ചായിരുന്നു…. അവളെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു… അവൾ എവിടെ?? മോൾ ഇവിടെ ഉണ്ട്… അല്ല എപ്പോഴാ നിന്നെ വിളിച്ചത്?? ദേ… ഇപ്പോ… വിളിച്ചു വെച്ചതെ ഉള്ളൂ…. ആണോ?? ശരി… അല്ല അച്ചു എന്തെടുക്കുവാ??? മോള് ടെ അച്ഛനും അമ്മയും വന്നിട്ടുണ്ട് അവരോട് സംസാരിച്ചു കൊണ്ടിരിക്കുവ…. ഈശ്വര… രാവിലെ മുതൽ പണി ആണല്ലോ…. ഹീ… അത് അച്ഛാ…. ഞാൻ… ഉരുളണ്ടാ ഞാൻ മോൾക്ക് ഫോൺ കൊടുക്കാം….. ഹലോ…. (അച്ചു) ഹലോ…. വീട്ടിൽ നിന്നും എപ്പോഴാ വന്നത്?? ഏട്ടൻ ഇറങ്ങി ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ…. നന്നായി…. എന്താ… അത്…. ഞാൻ തന്നോട് സംസാരിക്കാൻ വേണ്ടി ആണ് ആദ്യം വിളിച്ചത്…

ഇപ്പോ തൻ്റെ അച്ഛൻ തന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്നും പറഞ്ഞാ ഞാൻ അച്ഛനെ വിളിച്ചത്…. അച്ഛൻ വന്ന കാര്യം ഞാൻ അറിഞ്ഞില്ല…. ആകെ… നാണക്കേടായി…. ഇതാ പിള്ളേര് അറിഞ്ഞാൽ എന്നെ ട്രോളി കൊല്ലും…. സാരമില്ല… എൻ്റെ ഫോണിൽ വിളിക്കായിരുന്നില്ലെ?? വിളിക്കാമായിരുന്നു… പക്ഷേ നമ്പർ അറിയില്ല…… മ്ം.. എടോ.. താൻ ഭക്ഷണം കഴിച്ചോ?? ഉവ്വ്… മരുന്നും കഴിച്ചു… ടെൻഷൻ അടിക്കണ്ടാ… എനിക്ക് ഒരു കുഴപ്പവും ഇല്ല…. കേട്ടോ…. മ്ം.. ശരിടോ…. അതെ…. എന്താ… അച്ചു… ഒന്നുമില്ല…. എന്നാ ശരിടോ….. അച്ഛന്മാരും അമ്മമാരും തമ്മിൽ വരെ വർത്താനത്തിലാണ്…. അപ്പോഴാണ് മുറ്റത്ത് ഒരു കാർ വന്നു നിന്നത്…. സിദ്ധുവേട്ടൻ….. ആഹാ… നീ നേരത്തെ വന്നോ?? നിൻറെ ക്ലാസ് കഴിഞ്ഞോ?? ഇല്ല…ഞാൻ ഹാഫ് ഡേ ലീവ് എടുത്തു.. അച്ചൂനെ വിളിച്ചപ്പോ പറഞ്ഞിരുന്നു അച്ഛനുമമ്മയും വന്ന കാര്യം അതോണ്ട് ഇങ്ങ് പോന്നു…. ഞാൻ ഡ്രസ് മാറിയിട്ട് വരാം….

അച്ചു ഒരു കോഫി…. ആം.. ഇപ്പോ കൊണ്ട് വരാം ഏട്ടാ…. കോഫി യുമായി പോകുമ്പോൾ അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി…. അച്ഛനുമമ്മയും വന്നതുകൊണ്ട് സുധ ഏട്ടനോട് ഹാർട്ട് ലീവ് എടുക്കണം എന്ന് പറയണമെന്ന് തോന്നിയതാണ്…. പക്ഷേ എന്തോ…. ഏട്ടൻ എന്ത് കരുതും എന്നോർത്ത് അത് വേണ്ടെന്ന് വെച്ചു…. ഇപ്പോ തന്റെ മനസ്സറിഞ്ഞത് പോലെ ഏട്ടൻ വന്നിരിക്കുന്നു….. കൈയിൽ നിന്നും ഏട്ടൻ കോഫി വാങ്ങിയപ്പോൾ ആണ് റൂമിലേത്തിയ കാര്യം തന്നെ മനസ്സിലായത്….. അച്ചു…. എന്താ ഇത്ര ആലോചന?? ഏയ്…ഒന്നുമില്ല…. മ്ം.. വാ… നമുക്ക് അവരുടെ അടുത്തേക്ക് പോകാം….. അച്ഛനെയും അമ്മയെയും വന്നപ്പോൾ അച്ചു വളരെ സന്തോഷത്തിൽ ആണെന്ന് സിദ്ധു വിന് മനസ്സിലായി…. ഉച്ചയ്ക്ക് എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചു…. മോൾ ഇവിടെ സന്തോഷത്തോടെ കഴിയുന്നതോർത്ത് ആ അച്ഛൻ്റെ കണ്ണുകൾ ആനന്ദം കൊണ്ട് നിറഞ്ഞു……

സിദ്ധുവാണ് അവരെ തിരിച്ചു വീട്ടിൽ ആക്കിയത്…. അവൻ തിരിച്ചു വന്നപ്പോൾ മണി ആറ് കഴിഞ്ഞൂ….. എല്ലാവരും ഹാളിൽ ഉണ്ട്…. കുഞ്ചു അച്ചുവിന്റെ തോളിൽ ചാരി കിടക്കുന്നു… കിച്ചു ആണേൽ മടിയിലും.. ഭയങ്കര സംസാരത്തിലാണ്…. സ്കൂളിലെ വിശേഷങ്ങൾ പറയുകയാണ് ഏട്ടത്തിയോട്….. ആ… ഏട്ടാ… ഞാൻ കാപ്പി എടുക്കാം… ഞാൻ ഒന്നു കുളിച്ചിട്ട് വരാം…. പെട്ടെന്ന് തന്നെ കുളിച്ച് താഴേക്ക് വന്നു… അമ്മയുടെ അടുത്ത് ഇരുന്നു… അച്ചു അപ്പോഴേക്കും കോഫിയുമായ് വന്നു…. ഏട്ടത്തി ഇവിടെ ഇരിക്ക്… രണ്ടും കൂടി അച്ചുവിനെ നടുക്ക് ഇരുത്തി….. കിച്ചു ഓരോ സംഭവങ്ങൾ പറയുകയാണ്… പകുതിയും ചെറുപ്പത്തിലേ കുസൃതികളാണ്…. അച്ചു ഇതെല്ലാം കേട്ട് അവൻ്റെ തല മാസാജ് ചെയ്തു കൊടുക്കുകയാണ്….. കുഞ്ചുവും ഇടക്കോരോന്ന് പറയുന്നുണ്ട്…. വളരെ പെട്ടെന്ന് തന്നെ അവർ നല്ല കൂട്ടായി…. ഇപ്പോ രണ്ടാൾക്കും എന്തിനും ഏതിനും ഏട്ടത്തി മതി…..

എടീ കുഞ്ചു പുറത്ത് മഴയുണ്ടോ എന്ന് ഒന്ന് നോക്കിക്കേ ….. (കിച്ചു) അത് കേട്ടതും കുടിച്ചു കൊണ്ടിരുന്ന കോഫി നിറുകയിൽ കയറി… സിദ്ധു വല്ലാതെ ചുമച്ചു…. സിദ്ധു ആവണി യെ നോക്കി… ഞാൻ ഒന്നും പറഞ്ഞില്ല എന്നുള്ള എക്സ്പ്രഷൻ ഇട്ട് നിൽക്കുകയാണ് അവിടെ….. ഏടത്തിയെ നോക്കണ്ട…. ഏട്ടാ…. ഇത് പറഞ്ഞത് അച്ഛനാ….. ഞാൻ അച്ഛനെ നോക്കിയപ്പോ പതിയെ വലിയാൻ നോക്കുന്നു…. പാവം എൻ്റെ ദയനീയമായ അവസ്ഥ കൊണ്ടാണെന്ന് തോന്നുന്നു അച്ചു കിച്ചുവിനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു…. പിന്നെ അവൻ ഒന്നും മിണ്ടിയില്ല…. ഞാനും പതിയെ റൂമിലേക്ക് വലിഞ്ഞു… എൻറെ ദൈവമേ എന്നാലും ഇന്നത്തെ ദിവസം…. എന്തായിരുന്നു… എല്ലാവരും എന്നെ ട്രോളി കൊന്നു…… ആ…. പോട്ടെ സാരമില്ല….. എന്താണ് മോനേ ഏട്ടാ ഒറ്റക്ക് നിന്ന് ഒരു സംസാരം??

ഓ… ഒന്നുമില്ലേ….. അവൻ കൈകൂപ്പി പറഞ്ഞു….. ഈ…. എടാ… ഏട്ടാ…. എന്താടി…. സോറി….. ചൊറിയോ… ആർക്ക്??? എടാ ഏട്ടാ… ചൊറി അല്ല… സോറി…. എന്തിന്??? അത്…. ഏട്ടനെ കളിയാക്കിയതിന്…. ഓ…. എൻ്റെ തങ്കക്കുടങ്ങൾക്ക് എന്നോട് ഇത്രയും സ്നേഹം ഉണ്ടോ?? അയ്യടാ… അത് കൊണ്ട് ഒന്നുമല്ല… ഞങ്ങടെ ഏട്ടത്തികുട്ടി പിണങ്ങി… അതോണ്ടാ…. കിച്ചു… വാടാ…. ഏടത്തിടെ അടുത്ത് പോവാം…. ആ… വാ…. അതെ ഏട്ടാ…. നിങ്ങള് രണ്ടാളും അടിപൊളി ആട്ടോ… നല്ല കെയറിംങ്…. യൂ ആർ സോ ലക്കി ഏട്ടാ…. അത്ര പാവമാണ് ഞങ്ങടെ ഏട്ടത്തി…. എന്റെ താടിയിൽ കുറുമ്പോടെ പിടിച്ച് പറഞ്ഞിട്ടവൾ പോയി…… ശരിയാണ്….. അച്ചു ഭയങ്കര പാവമാണ്…… സിദ്ധുവിൻ്റെ മാത്രം അച്ചു….. പെട്ടെന്നാണ് സിദ്ധുവിൻ്റെ ഫോൺ റിംഗ് ചെയ്തത്…….. തുടരും…..

മനപ്പൊരുത്തം: ഭാഗം 5

Share this story