ഈ പ്രണയതീരത്ത്: ഭാഗം 11

ഈ പ്രണയതീരത്ത്: ഭാഗം 11

എഴുത്തുകാരി: റിൻസി പ്രിൻസ്‌

“എനിക്കു പേടിയാകുന്നു നന്ദുവേട്ട ആരേലും കണ്ടാൽ വല്ല്യ പ്രശ്നം ആകും “എടി ഈ സമയത്ത് ഇവിടെ ഒരു മനുഷജീവി പോലും ഇല്ല നീ പേടിക്കാതെ “എന്തോ ഒരു അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്ന് എന്റെ മനസ്സിൽ ഇരുന്നു ആരോ പറയുന്ന പോലെ “അതൊക്കെ നിന്റെ തോന്നൽ ആണ് അതൊക്കെ വിട് ഇന്നലെ ഞാൻ വിളിച്ചാരുന്നു അമ്മ ആണ് ഫോൺ എടുത്തത് “ഉം ഞാൻ കേട്ടിരുന്നു “രണ്ടും കല്പിച്ചു ഞാൻ ചോദിക്കാൻ പോയതാ “എന്താ “എന്റെ പെണ്ണിന് ഒന്ന് ഫോൺ കൊടുക്കാമോന്ന് “അയ്യടാ “എന്തേ ഇന്നലെ ഞാൻ ഉറങ്ങിട്ടില്ല അറിയോ നിനക്ക് “ഞാനും “ശരിക്കും? “അതേ ഞാനും ഇന്നലെ ഉറങ്ങിയില്ല “ഇന്നലെ ആണ് ഞാൻ ആ സത്യം മനസിലാക്കിയത് “എന്ത് സത്യം “പിണങ്ങി നിൽക്കുന്ന നിന്നോട് ഇണങ്ങുന്നത് വരെ എന്റെ ഹൃദയം പൊലും എന്നോട് ചേർന്ന് നിൽക്കില്ല എന്ന്

“എനിക്കു വല്ല്യ സാഹിത്യം പറയാൻ ഒന്നും അറിയില്ല ഞാൻ പോകട്ടെ “പടവരമ്പ് വരെ ഞാനും കൂടെ വരാം “വേണോ നന്ദുവേട്ട “വേണം പ്ലീസ് “ഉം എങ്കിൽ വാ പാടവരമ്പത്തു എത്തിയപ്പോൾ അവൻ കുട അവൾക് നീട്ടി “വേണ്ട നന്ദുവേട്ടൻ വച്ചോ ഒരു ഓട്ടം അല്ലേ ഉള്ളു എനിക്ക് വീട്ടിലേക്ക് നന്ദുവേട്ടനു ഒരുപാട് ദൂരം പോകേണ്ടത് അല്ലേ പനി പിടിപ്പിക്കണ്ട “സാരമില്ല ഞാൻ പൊക്കോളാം “ഒന്ന് പിടിച്ചേ അതും പറഞ്ഞു കുട അവന്റെ കൈയിൽ കൊടുത്തിട്ട് അവൾ ഒറ്റ ഓട്ടം ഓടി പടിപ്പുര വാതിലിൽ ചെന്നു കൈ വീശി കാണിച്ചു അവൻ ഒന്ന് പുഞ്ചിരിച്ചു “നീ എന്താടി നനഞ്ഞു വരുന്നത് “അത് അമ്മേ രേഷ്മയെ കണ്ടാരുന്നു അവൾ കുട എടുത്തില്ല ഞാൻ എന്റെ കുട അവൾക് കൊടുത്തു പാടം വരെ ഞങ്ങൾ ഒന്നിച്ചു ആണ് വന്നത് അവിടെ എത്തിയപ്പോൾ ഞാൻ ഓടി പൊന്നു “ഉം പോയി കുളിക്കാൻ നോക്ക് പനി പിടിപ്പിച്ചു അസുഖം വരുത്തണ്ട “ഉം വൈകുന്നേരം പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അച്ഛൻ വന്നത് “രാധു മോളെ ഒന്ന് വന്നേ “എന്താ അച്ഛാ

“മോൾക് അച്ഛൻ പുതിയ പാദസരം വാങ്ങിട്ടുണ്ട് ദാ അപ്പോഴാണ് ഞാൻ നന്ദുവേട്ടൻ കാലിൽ ഇട്ട് തന്ന പദസരത്തിലേക്ക് നോക്കിയത് “ഇത് ഏതാ നിന്റേത് പൊട്ടിയില്ലാരുന്നോ അമ്മ ചോദിച്ചു “ഉം ഇത് ഒരു കൂട്ടുകാരിയിടെ ആണ് “ഉം അത് നാളെ തന്നെ കൊടുക്കണം കെട്ടോ അമ്മ പറഞ്ഞു “ഉം ഞാൻ അച്ഛൻ തന്ന പദസരത്തിലേക്ക് നോക്കി എന്നിട്ട് എന്റെ കാലിൽ കിടക്കുന്ന പദസരത്തിലേക്കും ഞാൻ അച്ഛൻ കൊണ്ടുവന്നത് അലമാരയിൽ വച്ചു എന്തോ നന്ദുവേട്ടൻ ഇട്ട് തന്നത് ഊരാൻ മനസ്സ് വന്നില്ല ഇനി ഒരുമാസം കൂടെ കഴിഞ്ഞാൽ മെയിൻ എക്സാം ആണ് അതിന്റെ സ്റ്റഡി ലീവ് ആണ് ഞാൻ പഠിച്ചു കൊണ്ട് ഇരികുവരുന്നു റൂമിൽ പെട്ടന്ന് ഒരാൾ വന്നു പുറകിൽ കൂടെ എന്റെ കണ്ണ് പൊത്തി ആ കരസ്പർശം എനിക്കു പരിചയം ഉള്ളത് ആരുന്നു ഞാൻ പെട്ടന്ന് കൈ മാറ്റി നോക്കി മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി നോക്കിയപ്പോൾ നന്ദുവേട്ടൻ “അയ്യോ ഇത് എങ്ങനെ ഇവിടെ

“അതൊക്കെ എത്തി എന്റെ ഭാവി ഭാര്യ വീടല്ലേ കണ്ടിരിക്കണ്ടേ “അയ്യോ എങ്ങനെ വന്നുന്നു പറ “നിന്നെ കെട്ടിച്ചു തരുമോന്നു നിന്റെ അച്ഛനോട് ചോദിക്കാൻ വന്നതാ “പിന്നെ “സത്യം “ചുമ്മാ ഓരോന്ന് പറയല്ലേ നന്ദുവേട്ട “ചുമ്മാ അല്ലാടി സത്യം രാധിക മുഖം വീർപ്പിച്ചു നിന്നു “പിണങ്ങിയോഡി രാധേ “ഉം പിണങ്ങി “എങ്കിൽ പറയാം രാവിലെ പശുക്കൾക്ക് ഉള്ള കച്ചി എടുകുവരുന്നു സുധ അപ്പോൾ ആണ് മേനോൻമഠത്തിലേ കാർ മുറ്റത്ത് വന്നു നിന്നത് നോക്കിയപ്പോൾ നന്ദിതയും നന്ദനും കാറിൽ നിന്ന് ആദ്യം നന്ദിത ഇറങ്ങി “എന്തെടുക്കുവാ അമ്മേ “ഓരോ ജോലികളിലാണ് മോളെ മോളെ ഇപ്പോൾ ഇങ്ങോട്ട് കാണാറില്ലല്ലോ “അതല്ലേ ഞാൻ ഇങ്ങോട്ട് ഇറങ്ങിയത് ഈ ആളിനെ അറിയോ എന്റെ ഏട്ടൻ ആണ് നന്ദൻ “കണ്ടിട്ടുണ്ട് മോൻ എന്ത് ചെയ്യുവാ “ഞാൻ എഞ്ചിനീയറിംഗ് കഴിഞ്ഞു നിൽകുവാ അമ്മേ ഉടനെ ജോലിക്ക് കയറും “മാഷ് ഇല്ലേ അമ്മേ നന്ദിത തിരക്കി

“ഇപ്പോൾ വരും പുറത്തോട്ട് ഒന്ന് ഇറങ്ങിയതാ “രാധു എവിടെ “അവളു റൂമിൽ ഉണ്ട് മക്കൾ വാ വല്ലോം കഴിക്ക് “ഞാൻ അല്ലേലും അമ്മയുടെ ഫുഡ്‌ കഴിക്കാൻ വേണ്ടി ആണ് വന്നത് നന്ദിത പറഞ്ഞു “എങ്കിൽ വാ “ഇവിടെ ഫോണിന് റേഞ്ച് ഇല്ലേ അമ്മേ എനിക്കു ഒരു കാൾ അതിയാശ്യമായി ചെയ്യണമായിരുന്നു “അകത്തു നോക്ക് മോനെ “ചിലപ്പോൾ മുകളിൽ കാണുമാരിക്കും “കാണും മോനെ “എങ്കിൽ ഏട്ടൻ നോക്ക് ഞാൻ അമ്മയോട് കുറച്ചു വർത്താനം പറയട്ടെ “അങ്ങനെ റേഞ്ച് തപ്പി വന്നതാ നിന്റെ റൂമിൽ അവൻ കുസൃതിയോടെ പറഞ്ഞു “ഭയങ്കര ബുദ്ധി തന്നെ “എങ്കിൽ പെട്ടന്ന് താ ഞാൻ പോകട്ടെ താഴെ തിരക്കും “എന്ത് തരാൻ “എടി ഞാൻ ഇത്രയും കഷ്ട്ടപെട്ടു നിന്റെ മുറിയും തപ്പി വന്നതല്ലേ എന്തേലും ഒരു സമ്മാനം കിട്ടാതെ എങ്ങനെ ആണ് പോകുന്നത് അതുകൊണ്ട് എന്റെ മോൾ ചേട്ടന്റെ കവിളിൽ ഒന്ന് താ “അയ്യടാ അതൊന്നും പറ്റില്ല

“ദേ പെണ്ണെ നിന്ന്‌ കിണുങ്ങാതെ തന്നെ “ശേ ഒന്ന് പോ നന്ദുവേട്ട അവൻ അവളെ വലിച്ചു അടുപ്പിച്ചു അവളുടെ അധരങ്ങൾ സ്വന്തം ആക്കി അവളുടെ എതിർപ്പുകൾ ഒന്നും അവൻ വക വെച്ചില്ല അവളുടെ നീണ്ടനഖങ്ങൾ അവന്റെ കഴുത്തിൽ ചോര പൊടിച്ചു “രാധു താഴെ നിന്നും നന്ദിതയുടെ ഒച്ച കേട്ടതോടെ അവൾ അവനെ തള്ളിമാറ്റി താഴേക്കു ഓടി “നീ എവിടെ ആരുന്നു നന്ദിത തിരക്കി “ഞാൻ പഠിക്കുവാരുന്നു നീ എപ്പോ വന്നു “ഞാൻ കുറച്ചു നേരം ആയി “നീ ഒറ്റക്ക് ആണോ വന്നേ “അല്ലാടി ഏട്ടൻ ഉണ്ട് ഏട്ടൻ മുകളിൽ എവിടോ ഉണ്ട് ഫോൺ ചെയ്യുവാ നീ കണ്ടില്ലേ “ഞാൻ ശ്രേദ്ധിച്ചില്ല അവൾ ഒരു പരുങ്ങലോടെ പറഞ്ഞു അപ്പോഴേക്കും അവൻ മുകളിൽ നിന്നും ഇറങ്ങി വന്നു “വാ മോനെ കഴിക്ക് സുധ അവനെ ക്ഷണിച്ചു അവർ ചായയും പലഹാരങ്ങളും മേശയിൽ വച്ചു

“ഞങ്ങൾ ഒരു കാര്യത്തിനു ആണ് അമ്മേ ഇങ്ങോട്ട് വന്നത് നന്ദിത പറഞ്ഞു “എന്താ മോളെ “മറ്റെന്നാൾ ഞങ്ങളുടെ രണ്ടുപേരുടേം പിറന്നാൾ ആണ് ഞങ്ങൾ രണ്ടുപേരും ഒരേ മാസം ഒരേ ഡേറ്റിൽ ഉള്ളതാ 4 വർഷം ഡിഫറെൻസ് ഉണ്ടെന്നേ ഉള്ളു ഏട്ടന്റെ 22 പിറന്നാളും എന്റെ 18 പിറന്നാളും “ചെറിയ ഒരു പരുപാടി ഉണ്ട് വൈകുന്നേരം എല്ലാരും വരണം നന്ദൻ പറഞ്ഞു “വരല്ലോ മോനെ കഴിക്ക് ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ നന്ദൻ രാധികയുടെ കയ്യിൽ ആരും കാണാതെ പിടിച്ചു അവൾ കണ്ണുരുട്ടി കാണിച്ചു രഘു മാഷ് വന്നു കണ്ടു അവരെ എല്ലാരേം ക്ഷണിച്ച ശേഷം ആണ് അവർ പോയത് അന്ന് രാവിലെ നേരത്തെ കുളിച്ചു രാവിലെ തന്നെ രാധിക അമ്പലത്തിൽ പോയി അവനു പ്രിയപ്പെട്ട പച്ച പാട്ടുപാവാട ആരുന്നു അണിഞ്ഞത് വഴിപാട് കൌണ്ടറിൽ നിൽകുമ്പോൾ അവളുടെ മനസ്സിൽ അവനു എന്ത് ഗിഫ്റ്റ് വാങ്ങും എന്നാരുന്നു ചിന്ത “വഴിപാട് പറ കുട്ടിയെ

“നന്ദൻ പൂരം ഒരു ചുറ്റുവിളക്ക് വെണ്ണനിവേദ്യം നന്ദിത മകയിരം ഒരു ചുറ്റുവിളക്ക് വെണ്ണനിവേദ്യം വഴിപാട് പണം കൊടുത്തു ഇറങ്ങുമ്പോൾ ആണ് അവൾ മേനോൻമഠത്തിലേ വിശ്വനാഥൻ മേനോനെ കാണുന്നത് അവൾ ഒന്ന് ഭയന്നു “ഈശ്വര വഴിപാട് കഴിക്കുന്നത് കണ്ടു കാണുമോ “ആഹാ കുട്ടി രാവിലെ അമ്പലത്തിൽ എത്തി വഴിപാടും കഴിച്ചോ അവൾ ചിരിച്ചു “കൂട്ടുകാർ ആയാൽ ഇങ്ങനെ വേണം രണ്ടാൾക്കും വേണ്ടി വഴിപാട് കഴിക്കണത് ഞാൻ കണ്ടു അവൾ ചിരിച്ചു “എങ്കിൽ ഞാൻ പൊക്കോട്ടെ “ആയിക്കോട്ടെ കുട്ടിയെ ഭാഗ്യം എന്ന് മനസ്സിൽ പറഞ്ഞു അവൾ മേനോൻ മഠത്തിലേക്ക് നടന്നു ഉമ്മറത്തു തന്നെ ശ്രീദേവി ഉണ്ടാരുന്നു “ആഹാ മോൾ രാവിലെ എത്തിയോ “ഞാൻ അമ്പലത്തിൽa പോയിരുന്നു പ്രസാദം തരാൻ വന്നതാ അമ്മേ “എങ്കിൽ കൊണ്ടു പോയി കൊടുക്ക് മോളെ അവൾ മുകളിൽ ഉണ്ട് എഴുനേറ്റു കാണില്ല

“ഞാൻ നോക്കട്ടെ ശ്രീദേവിക്ക് ചായയും ആയി വന്ന ലക്ഷ്മി മുകളിലേക്ക് കയറി പോകുന്ന രാധികയെ ഒന്ന് നോക്കി എന്നിട്ട് ശ്രീദേവിയുടെ അടുത്തേക്ക് ചെന്നു “ശ്രീദേവി കുഞ്ഞേ ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നല്ലേ ഈ കൊച്ചിന് ഈ വീട്ടിൽ ഒരുപാട് സ്വാതന്ത്ര്യം കൊടുക്കുന്നത് നല്ലത് അല്ല ഒരു പ്രായമായ പെണ്ണല്ലേ ഇവിടെ ഒരു ചെറുപ്പകാരൻ ഉള്ളത് അല്ലേ “ലക്ഷ്മിഏടത്തി എന്താ ഉദ്ദേശിച്ചത് “കുഞ്ഞേ നമ്മുടെ നന്ദൻ മോൻ ഇവിടെ ഉള്ളപ്പോൾ ആ കൊച്ചു ഇവിടെ ഇങ്ങനെ കേറിയിറങ്ങി നടക്കണത് ശരിയല്ല കുട്ടികളുടെ പ്രായം ആണ് “എന്റെ മകനെക്കാൾ എനിക്കു വിശ്വാസം ആണ് ആ കുട്ടിയെ അത്രക്ക് നല്ലകുട്ടിയ ആണ് അവൾ പിന്നെ നന്ദൻ അവൻ അവളെ നന്ദയെ പോലെ കണ്ടിട്ടുള്ളു അങ്ങനെ ആണ് ഞാൻ എന്റെ മോനെ വളർത്തിയത് അവർ ഒന്നും പറയാതെ അകത്തേക്ക് പോയി

അവൾ ചെല്ലുമ്പോൾ നന്ദ കുളിക്കുവാരുന്നു അതുകൊണ്ട് ആണ് പ്രസാദം കൊണ്ട് നന്ദന്റെ മുറിയിലേക്ക് അവൾ ചെന്നത് അവൻ നല്ല ഉറക്കം ആരുന്നു അവൾക്ക് പെട്ടന്ന് ഒരു കുസൃതി തോന്നി അവൾ അവിടെ മേശയിൽ ഇരുന്ന ജഗ്ഗിൽ നിന്നും അല്പം വെള്ളം എടുത്തു അവന്റെ മുഖത്ത് തളിച്ചു “ഛെ അവൻ ദേഷ്യത്തിൽ എഴുനേറ്റു അവൾ പൊട്ടി ചിരിച്ചു “നീ ആരുന്നോ നീ എന്താ ഈ കൊച്ചുവെളുപ്പാൻ കാലത്ത് “വെളുപ്പോ സമയം 8 മണി ആയി ഞാൻ അമ്പലത്തിൽ പോയി പ്രസാദം കൊണ്ട് തരാൻ വന്നതാ “ഉവ്വോ എങ്കിൽ താ “അയ്യേ കുളികാതോ പോയി കുളിച്ചു വാ അവൻ എഴുനേറ്റു “ഹാപ്പി ബര്ത്ഡേ ദാ പ്രസാദം ഇവിടെ വച്ചിട്ടുണ്ട് കുളിച്ചു വന്നു എടുത്തോണെ ഞാൻ പോവാ “അവിടെ നിൽക്കടി അതും പറഞ്ഞു അവൻ അവളെ ചുറ്റി പിടിച്ചതും പിന്നിൽ നിന്നും ഒരു അലർച്ച കേട്ടു “നന്ദാ……… നോക്കിയപ്പോൾ സംഹാരരുദ്രയെ പോലെ ശ്രീദേവി….(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 10

Share this story