സിദ്ധവേണി: ഭാഗം 11

സിദ്ധവേണി: ഭാഗം 11

എഴുത്തുകാരി: ധ്വനി

കർത്താവെ എനിക്കെന്തിന്റെ കേടായിരുന്നു പാണ്ടി ലോറിയുടെ അടിയിൽ പെട്ട തവളയുടെ അവസ്ഥയായി എന്റേത് ഞാൻ എങ്ങനെ ഇവിടുന്ന് രക്ഷപെടും ഞാൻ വന്നു ദേഹത്ത് വീണിട്ടും അറിഞ്ഞില്ലേ ?? ഇങ്ങേരിതെന്തോന്ന് ? പറഞ്ഞിട്ട് കാര്യമില്ല ഈ ആജാനുബാഹുവിന്റെ നെഞ്ചത്തൊക്കെ എന്നെപ്പോലൊരു പൂച്ചക്കുട്ടി വന്നുവീണാൽ എങ്ങനെ അറിയാനാ ?? ഈശ്വരാ ഈ കരവലയത്തിൽ നിന്നും ഞാൻ എങ്ങനെ രക്ഷപെടും ജിം ബോഡിയും കാണിച്ചുകൊണ്ട് കിടക്കുവാ മസിലളിയൻ മനുഷ്യന്റെ കണ്ട്രോൾ കളയാൻ എന്റെ കുഞ്ഞിഷ്ണാ അല്ലേൽ വേണ്ടാ പുള്ളിയെ വിളിച്ചാൽ എന്റെ ഉള്ളിലുറങ്ങി കിടക്കുന്ന റൊമാൻസ് കൂടി പുറത്ത് വരും

എന്റെ ആഞ്ജനേയാ എനിക്ക് കണ്ട്രോൾ തരൂ (ആത്മ ) എന്നാ പിടിത്തവാ സാമദ്രോഹി പിടിച്ചേക്കുന്നത് അരിമുറുക്ക് പോലെ എന്റെ എല്ലിപ്പോൾ പൊടിയും ഇനിയും നിന്നിട്ട് കാര്യമില്ല കയ്യുംകാലുമിട്ടടിച്ചു ഞാൻ ഇവിടെ കിടന്ന് നീന്തിയിട്ടും നൊ രക്ഷാ Neeye Neeye Thatti Viduvathum Neeye. Yetti Pidipathum Neeye. Yenai Kolladi Kaadhal. Nadathidum Indha Modhal Yethu Vantha Podhum Neeye Thaayum Aagi Nil. ഈശ്വരാ എന്നെ തെക്കോട്ട് എടുപ്പിക്കാൻ വേണ്ടിയിട്ടാണല്ലോ ഇപ്പോൾ ഈ ഫോൺ ബെൽ അടിക്കുന്നത് അതും നല്ല best സോങ്ങും ബോധം കെട്ട് കിടക്കുന്നവൻ വരെ ഞെട്ടി എഴുന്നേൽക്കും high വോളിയം ആഹാ പൂർത്തിയായി പുതപ്പും കൊണ്ടാ വന്നേക്കുന്നെ എന്നെ തെറ്റ് ധരിക്കുമോ ആവോ ദേ കണ്ണു തുറന്നു കണ്ണു തുറന്നു ദൈവമേ ഫ്ലാഷ് ലൈറ്റും തെളിഞ്ഞിരിക്കുവാണല്ലോ

എന്നെ പെട്ടെന്ന് കണ്ട് ഇങ്ങേരുടെ ബോധം പോയാൽ മതിയാരുന്നു സിദ്ധു കണ്ണു തുറന്നതും ദേ മുറ്റത്തൊരു മൈന സോറി കട്ടിലിലൊരു വേണി 😆😆 ഓഹ് God I’m trapped 😑😑(ആത്മ ) 😁😁😁😁😁😁😁😁😁 അമ്മേ 😵😵😵 😮😮😮 😯😯😯 നീ എന്താ ഇവിടെ ?? അതും ഈ നട്ട പാതിരായ്ക്ക് അല്ല അതുപിന്നെ 😁😁 (ഈശ്വരാ എന്ത് പറയും ) സിദ്ധു പതിയെ കയ്യയച്ചു അവളെ മോചിതയാക്കി പതിയെ പുതപ്പൊക്കെ എടുത്ത് ഞാൻ എഴുനേറ്റു ഈശ്വരാ ഇങ്ങേർക്ക് അംനേഷ്യ വന്നു പെട്ടെന്ന് എന്നെ മറന്നു പോണേ (ആത്മ ) വേണി തന്നോട് ചോദിച്ചത് കേട്ടില്ലേ ?? ഈ സമയത്ത് എന്താ തനിക്കെന്റെ റൂമിൽ കാര്യം അത് എന്റെ ഫോൺ ഇവിടെ വെച്ച് മറന്ന്പോയി അതെടുക്കാൻ വന്നതാ വായിൽ വന്നൊരു നുണ പറഞ്ഞു എന്നിട്ട് വെളുക്കനെ ഇളിച്ചു കാണിച്ചു “ഫോൺ എടുക്കാനോ ഈ നട്ട പാതിരായിക്കൊ മര്യാദക്ക് സത്യം പറയെടി ഇല്ലെങ്കിൽ ഇപ്പോൾ എല്ലാരേയും ഞാൻ വിളിച്ചു കൂട്ടും …

ഈ സമയത്ത് എന്റെ റൂമിൽ നിനക്കെന്താ കാര്യം എന്ന് എല്ലാവരോടും നീ പറയേണ്ടി വരും ” ഈശ്വരാ ഒരു ഭീഷണിയുടെ ധ്വനി അല്ലെ മുഴങ്ങിയത് എങ്ങനെ രക്ഷപെടും ?? (ആത്മ ) ആഹ് ഐഡിയ ” കിടന്ന് കഴിഞ്ഞപ്പോഴാ ഫോൺ ഇല്ലെന്ന് മനസിലായത് അത് ഇവിടെ ഉണ്ടെന്ന് തോന്നിയപ്പോൾ നോക്കാൻ വന്നതാ എനിക്ക് ഒന്ന് രണ്ട് അത്യാവശ്യ കാൾ ചെയ്യാൻ ഉണ്ടായിരുന്നുഅതാ സമയം ഒന്നും നോക്കാതെ പോന്നത് ” “ഇത് ഞാൻ വിശ്വസിക്കണമായിരിക്കും ” വേറെ നുണ ഒന്നും ഇപ്പോൾ മനസിൽ ഇല്ലാ കടുവേ വേണെങ്കിൽ നാളെ ഞാൻ കുറച്ചൂടി build-up ചെയ്ത് ഒരു കഥ പറയാം ഇപ്പോൾ എന്നെ വെറുതെ വിടൂ (ആത്മ ) നിന്നോട് ചോദിച്ചത് കേട്ടില്ലേ🤨🤨 (കടുവ on കലിപ്പ് മോഡ് ) “എങ്കിൽ സാർ എല്ലാവരെയും വിളിച്ചു കൂട്ട് അവരോടൊക്കെ എനിക്കും കുറച്ച് പറയാൻ ഉണ്ട്

” എന്ത് 🤔 സാറെന്നെ കേറി പിടിച്ചെന്ന് ഞാനോ എപ്പോൾ മര്യാദക്ക് ഞാൻ എന്റെ ഫോൺ എടുത്ത് പോവാൻ തുടങ്ങിയപ്പോൾ എന്നെ പിടിച്ചു കട്ടിലിലേക്ക് വലിച്ചിട്ടതാരാ ?? എന്നെ കേറി കെട്ടിപിടിച്ചത് ആരാ ?? ടി ടി ഒച്ച വെക്കാതെ ഞാൻ എപ്പോഴാ ഇതൊക്കെ ചെയ്തേ ?? “പിന്നെ ചെയ്യാതെയാണോ ഞാൻ കട്ടിലിൽ വന്നു വീണത് ആ പിടിത്തത്തിൽ ശ്വാസം മുട്ടി ഞാൻ ചത്തുപോയിരുന്നെങ്കിലോ ??? ഞാൻ ദേ എന്റെ ഫോൺ എടുക്കാൻ വന്നതാ അതുകിട്ടി മര്യാദക്ക് ആണെങ്കിൽ ഞാൻ ഇപ്പോൾ പൊയ്ക്കോളാം ഇല്ലെങ്കിൽ ഇതെല്ലാം ഞാനും എല്ലാരോടും വിളിച്ചു പറയും ” 🧐🧐🧐ഏറ്റു ഏറ്റു (ആത്മ ) ശരി ശരി പൊക്കോ ഇനി ഇതുപോലെ നേരവും കാലവും നോക്കാതെ മതിലും ചാടി ഇങ്ങ് വന്നേക്കല്ല് പോവാനായി തിരിഞ്ഞതും വീണ്ടും പിന്നിൽ നിന്ന് വിളി വന്നു വേണി മ്മ് താങ്ക്സ് 😊

എന്തിന് അത് ഇന്ന് അമ്മയെ …. മ്മ് welcome 😊 പിന്നെ സോറി അതെന്തിനാ ഹേയ് ഒന്നുമില്ല Ok goodnight sir 😊 ഗുഡ് നൈറ്റ്‌ പിന്നെ ഈ പുതപ്പ് കൂടി കൊണ്ടപോക്കോ ക്യാച്ച് പിടിച്ചേ .. അതുപിന്നെ ഭയങ്കര മഞ്ഞായോണ്ട് 😬😬😬 മ്മ് മ്മ് പോ പോ Neeye Neeye Thatti Viduvathum Neeye. Yetti Pidipathum Neeye. Yenai Kolladi Kaadhal. Nadathidum Indha Modhal Yethu Vantha Podhum Neeye Thaayum Aagi Nil. ദേ പിന്നേം വിളിക്കുന്നു എന്നെ ഇവൻ കൊലക്ക് കൊടുക്കും ടാ ആഹ് വന്നോ വനമാല ആ ബുക്ക്‌ കിട്ടിയോ പിന്നെ എന്റെ ജീവൻ തിരിച്ചുകിട്ടി അതെന്താ ചേച്ചി നിന്റെ ഫോൺകാൾ കേട്ട് ആ കടുവ എണീറ്റു ☹☹-വേണി ഫോൺ സൈലന്റ് അല്ലായിരുന്നോ -അച്ചു സൈലന്റ് ആക്കാൻ ഞാൻ മറന്നുപോയി😬😁 – വേണി മിടുക്കി 😆 ഒരു യുദ്ധത്തിന് പോവുന്ന തയ്യാറെടുപ്പ് ആയിരുന്നല്ലോ എന്നിട്ടത് മറന്നല്ലേ ഛേ ചേച്ചി ഇതൊക്കളെ ഇനി എന്നാ പഠിക്കുന്നെ ?? ഭാഗ്യം ജീവൻ തിരിച്ചു കിട്ടിയത് -അച്ചു

“ആഹ് മതി മതി ഒരു അബദ്ധം ഒക്കെ ഏത് പോലീസിനും പറ്റും നീ വേഗം അകത്ത് കയറിക്കോ aa കടുവ ആലോചനയിലാ എങ്ങാനും എഴുന്നേറ്റ് വന്നു നോക്കിയാൽ നിന്നെ എടുത്ത് അടുപ്പത്ത് വെക്കും ” – വേണി അവിടുന്ന് ഗുഡ് നൈറ്റും പറഞ്ഞു ഇറങ്ങി മതിലും ചാടി ബാൽക്കണി വഴി അകത്ത് കേറിയപ്പോൾ ദേ നിൽക്കുന്നു എന്നേം നോക്കി ഒരാൾ മ്യാവു മ്യാവു 😸😸😸 ആരും പേടിക്കണ്ട എന്റെ കുറിഞ്ഞിയാ അവളെയും എടുത്ത് കിടത്തി ഞാൻ പതിയെ കട്ടിലിലേക്ക് ചാഞ്ഞു കുറച്ച് മുന്നേ നടന്നുപോയ കാര്യങ്ങൾ ഒക്കെ മനസ്സിൽ തെളിഞ്ഞപ്പോൾ വല്ലാത്തൊരു അനുഭൂതി എന്നെ പൊതിയുംപോലെ തോന്നി സാറിന്റെ നെഞ്ചോട് ചേർന്ന് aa കരവലയത്തിനുള്ളിൽ ആ ഹൃദയതാളം കേട്ട് കിടന്നതോർക്കേ എന്റെ ശരീരത്തിലൂടി വീണ്ടും ഒരു മിന്നൽപിണർ പാഞ്ഞു നാണത്താൽ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു ആ ബുക്കും ഫോട്ടോയും ഒക്കെ ആ നിമിഷം എന്റെ മനസിൽ നിന്ന് മാഞ്ഞുപോയിരുന്നു ❤❤❤

നീ റൂമിൽ വന്നപ്പോൾ പോലും ഞാൻ ഉറങ്ങിയിട്ടില്ലായിരുന്നു … ഓരോ ചെയ്തികളും നോക്കി കിടക്കുകയായിരുന്നു അതുകൊണ്ടാ നീ വന്നു വീണിട്ടും ഞാൻ എഴുനേൽക്കാത്തത് എവിടെ വരെ പോകുമെന്ന് അറിയണമല്ലോ എന്തായാലും കൊള്ളാം കക്ഷി ചില്ലറക്കാരിയല്ല ഒരു ചിരിയോടെ സിദ്ധു ബെഡിലേക്ക് മറിഞ്ഞു ഈ ഡയറി കണ്ട് പിടിക്കാനാ നീ വന്നതെന്ന് എനിക്ക് മനസിലായി … എന്തായാലും ഇപ്പോൾ ഇതാരാണെന്ന് അറിയാൻ സമയം ആയിട്ടില്ല (നിങ്ങളോടും കൂടിയാ അതിപ്പോൾ ഞങ്ങളും രണ്ടും അറിഞ്ഞാൽ മതി അതാരാണെന്ന് ഓർത്ത് നിങ്ങൾ ഇപ്പോഴേ തല പുകയ്ക്കണ്ട ) ❤❤❤❤❤❤

വേണി : ആന്റി വേദന എങ്ങനെയുണ്ട് ?? കുറവായോ ശ്രീദേവി :ആഹ് മോളെ വേദന കുറവുണ്ട് അച്ചു എവിടെ ? മക്കളും അച്ഛനും എല്ലാം അടുക്കളയിലുണ്ട് എനിക്ക് വയ്യാത്തതുകൊണ്ട് പുരുഷ കേസരികൾ അടുക്കള ഭരണം ഏറ്റെടുത്തിരിക്കുവാ 🤭 ആഹാ പറഞ്ഞു തീർന്നതും ബ്രേക്ക്‌ഫാസ്റ്റും ആയി എല്ലാവരും ഡൈനിങ്ങ് ടേബിളിൽ വന്നു ആഹ് വേണി മോളോ വാ വന്നിരിക്ക് ഇന്ന് ഇവിടുന്ന് കഴിക്കാം വേണ്ടാ അങ്കിളേ ഞാൻ ആന്റിക്ക് എങ്ങനെയുണ്ടെന്നു അറിയാൻ വന്നതാ പോട്ടെ പിന്നെ കാണാം ❤❤❤❤❤❤

ദിവസങ്ങൾ വീണ്ടും കടന്നുപോയി ഇതിനിടയിൽ സിദ്ധുവിന്റേയും വേണിയുടെയും വഴക്കുകളും കൂടി കൂടി വന്നു കോളേജിൽ നിന്ന് കാര്യമായി ഒന്നുമില്ലെങ്കിലും വീട്ടിൽ വരുമ്പോൾ എന്തെങ്കിലുമൊക്കെ കാരണത്തിന്റെ പേരിൽ അവർ തമ്മിൽ വഴക്കുകളും ഉണ്ടായിക്കൊണ്ടിരിക്കും ചെറിയ ചെറിയ കുറുമ്പുകളും കുസൃതിയും ഇരുവരും ആസ്വദിച്ചു പോന്നു പക്ഷെ വേണി അവളുടെ ഉള്ളിൽ സിദ്ധുവിനോടുള്ള പ്രണയവും വളരുന്നതറിഞ്ഞിരുന്നില്ല അപ്പുവിന്റെ വിവാഹം വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചു അങ്ങനെ നിശ്ചയത്തിന്റെ ദിവസം വന്നെത്തി……. തുടരും….

സിദ്ധവേണി: ഭാഗം 10

Share this story