ഈ പ്രണയതീരത്ത്: ഭാഗം 13

ഈ പ്രണയതീരത്ത്: ഭാഗം 13

എഴുത്തുകാരി: റിൻസി പ്രിൻസ്‌

“അയ്യോ നന്ദുവേട്ടൻ ഇവിടെ ഈ രാത്രിയിൽ ആരേലും കണ്ടാൽ “ആരും കാണില്ല പേടിക്കണ്ട നിന്നെ ഒന്നു കണ്ടു സംസാരിക്കാതെ എനിക്കു സമാധാനം കിട്ടില്ല എന്ന് തോന്നി അതാണ് വന്നത് “പൊയ്ക്കോ ആരേലും കാണും മുൻപ് “എന്റെ മോളെ എന്ത് കൊലമാ ഇത് എനിക്കു കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല “സാരമില്ല നന്ദുവേട്ട “ഞാൻ ഒരു കാര്യം ചോദിക്കട്ടെ “ഉം “ഞാൻ വിളിച്ചാൽ നീ ഇറങ്ങി വരുമോ എന്റെ കൂടെ ജീവിക്കാൻ സമ്മതമാണെങ്കിൽ ഈ രാത്രി നമ്മുക്ക് പോകാം “ഞാൻ വരില്ല നന്ദുവേട്ട ഒട്ടും ആലോചിക്കണ്ടി വന്നില്ല അവൾക്ക് ആ മറുപടിക്ക് “രാധേ

“എല്ലാരുടേം അനുഗ്രഹത്തോടെ ഒരു വിവാഹം നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ മാത്രം മതി ഇല്ലെങ്കിൽ എനിക്കു ഈ ജന്മം ഒരു കല്യാണം വേണ്ട “അതാണ് നിന്റെ തീരുമാനം എങ്കിൽ ഞാൻ നിനക്ക് ഒരു വാക്ക് തരാം നന്ദന്റെ താലി ഒരു പെണ്ണിന്റെ കഴുത്തിൽ വീഴുന്നുണ്ട് എങ്കിൽ അത് രാധികയുടെ മാത്രം കഴുത്തിൽ ആരിക്കും എന്തൊക്കെ പ്രതിസന്ധികൾ വന്നാലും നീ പിടിച്ചു നിൽക്കണം നമ്മുടെ ജീവിതത്തിനു വേണ്ടി സഹിക്കണം കാത്തിരിക്കണം എല്ലാരേം കൊണ്ടു ഞാൻ സമ്മതിപ്പിക്കും “എത്ര കാലം വേണേലും ഞാൻ കാത്തിരിക്കാം നന്ദുവേട്ട “എങ്കിൽ ഇനി കരയരുത് “ഇല്ല “വാക്കണോ “അതേ “എങ്കിൽ ഞാൻ പോകട്ടെ “ഉം പൊക്കോ ജനലിൽ പിടിച്ച അവളുടെ കൈയിൽ ഒന്ന് ചുംബിച്ചു അവൻ യാത്ര പറഞ്ഞു ഇറങ്ങി *****

നന്ദൻ വീട്ടിലെത്തുമ്പോൾ ആരും ഉറങ്ങിട്ടില്ല അവൻ ആരേം നോക്കാതെ റൂമിലേക്ക് പോകാൻ ഒരുങ്ങി “ഒന്ന് നില്ക്കാ വിശ്വനാഥ് മേനോൻ പറഞ്ഞു “എന്താ അച്ഛാ “തീരുമാനത്തിൽ എന്തേലും മാറ്റം ഉണ്ടോ “ഇല്ല “അപ്പോൾ ആ മാഷ്ടെ മോളെ തന്നെ വേളി കഴിക്കാൻ തീരുമാനിച്ചു “ഉവ്വ് “എങ്കിൽ എന്റെ തീരുമാനം കേട്ടോളു നിന്റെ വേളി ഞാൻ ഉറപ്പിചിരികണ് അവൻ ഒന്ന് ഞെട്ടി “ഞാൻ അറിയതോ എന്റെ സമ്മതം ഇല്ലാതോ “നിന്റെ സമ്മതം ചോദിച്ചിട്ടാണോ നീ ഈ ഭൂമിയിൽ ജനിച്ചത് നിന്റെ സമ്മതം ചോദിച്ചിട്ടാണോ നിന്നെ സ്കൂളിൽ വിട്ടത് നിന്റെ സമ്മതം ചോദിച്ചിട്ടാണോ നിന്നെ എഞ്ചിനീയറിംഗിന് വിട്ടത് അല്ലല്ലോ അപ്പോൾ പിന്നെ വിവാഹത്തിനും നിന്റെ സമ്മതം ആവിശ്യം ഇല്ല

“ഞാൻ സമ്മതിക്കില്ല “വേണ്ടന്നെ കുട്ടി വേറെ ആരും അല്ല നമ്മുടെ പ്രഭാകരൻമേനോന്റെ മകൾ അതായത് നിന്റെ മുറപ്പെണ്ണ് നാളെ ഞാനും നിന്റെ അമ്മയും കൂടെ പോയി ഡേറ്റ് തീരുമാനിക്കും അത്രയും പറഞ്ഞു അയാൾ എഴുനേറ്റു പോയി പുറകെ ശ്രീദേവിയും അവനു ഭൂമിഇളകി മാറിയണ പോലെ തോന്നി ***** കാലത്ത് എഴുനേറ്റു കുളിച്ചു രാധിക അടുക്കളയിൽ ചെന്നു സുധ ഒന്നും സംസാരിക്കാൻ നിന്നില്ല അവളുടെ മനസ്സ് നൊന്തു എങ്കിലും അവൾ കരഞ്ഞില്ല കാരണം നന്ദുവേട്ടന് കൊടുത്ത വാക്ക് ആണ് ഇനി കരയില്ല എന്ന് അവൾ ഉമ്മറത്തു പോയി രഘു അവിടെ ചാരുകസേരയിൽ കിടക്കുവരുന്നു അവൾ ചെന്നു അയാളുടെ കാലിൽ പിടിച്ചു അയാൾ കണ്ണ് തുറന്നു നോക്കി

“എന്നോട് എന്തേലും ഒന്ന് സംസാരിക് അച്ഛാ വഴക്ക് പറയുവെങ്കിലും ചെയ്യ് അയാൾ വാത്സല്ല്യത്തോടെ അവളുടെ മുടികളിൽ തലോടി “മോൾ വലുതായതൊന്നും അച്ഛൻ അറിഞ്ഞില്ല ഒരു ഇടർച്ചയോടെ അയാൾ പറഞ്ഞു “അച്ഛാ ഒരു തേങ്ങലോടെ അവൾ വിളിച്ചു “വളർന്നു വിവാഹപ്രായം ആകാറായി എന്നൊന്നും അച്ഛൻ അറിഞ്ഞില്ല അച്ഛന്റെ കണ്ണിൽ ഇപ്പഴു ആ പഴയ കൈകുഞ്ഞു ആണ് മോൾ പ്രായത്തിന്റെ അറിവില്ലായ്മയിൽ മോൾക്ക് ഒരു തെറ്റ് പറ്റി അത് നിനക്ക് മനസിലായി ഇനി അത് ആവർത്തിക്കില്ല എന്ന് എനിക്കു അറിയാം അച്ഛനു മോളോട് ഒരു ദേഷ്യവും ഇല്ല മോൾ എല്ലാം മറന്ന് പോയി പഠിക്കാൻ നോക്ക്

പരീക്ഷ ആണ് വരണത് കുളിർമഴ പോലെ ആണ് ആ വാക്കുകൾ അവളുടെ കാതിൽ വീണത് “അച്ഛാ ഒരു തേങ്ങലോടെ അവൾ അയാളുടെ മടിയിൽ തല വച്ചു ചായയുമായി വന്ന സുധ ഇത് കണ്ടിരുന്നു മനഃപൂർവം അവർ അങ്ങോട്ട്‌ പോയില്ല അവിടെ ഇപ്പോൾ അച്ഛനും മോളും മാത്രം മതി എന്ന് അവർക്ക് തോന്നി കണ്ണുകളിൽ നിന്ന്‌ അടർന്ന മിഴിനീരിനിടയിലും അവരുടെ ചുണ്ടിൽ ഒരു ചിരി പടർന്നു **** രാവിലെ ഉറക്കം ഉണർന്ന നന്ദൻ എന്ത് ചെയ്യും എന്ന് ഓർത്തു ഇരുന്നു പിന്നീട് അവനു ഒരു ബുദ്ധി തോന്നി പ്രഭാകരൻ അങ്കിലിന്റെ മകൾ ദേവിക അവൾ തന്റെ ഒരു ഫ്രണ്ട് കൂടെ ആണ് അവളെ വിളിച്ചു എല്ലാം ഒന്ന് പറഞ്ഞല്ലോ അവൻ ഫോൺ എടുത്തു ദേവികയുടെ നമ്പർ തിരഞ്ഞു അത് കാളിങ് ഇട്ടു മറുവശത്തു റിങ്ടോൺ കേട്ടു “കണ്മണി അന്പൊടെ കാതലൻ ”

എന്തുകൊണ്ടോ അവനു രാധികയെ ഓർമ വന്നു മറുവശത്തു കാൾ എടുക്കപ്പെട്ടു “ഹലോ കുപ്പിവള കിലുങ്ങും പോലെ ഉള്ള അവളുടെ ശബ്ദം അവന്റെ കാതിൽ വീണു “ഹലോ ദേവിക ഞാൻ നന്ദൻ ആണ് “നന്ദൻ ഹായ് പറയു “ദേവിക ഫ്രീ ആണോ “യാ ഐ ആം ഫ്രീ “എനിക്കു അല്പം സംസാരിക്കാൻ ഉണ്ട് “എനി സീരിയസ് മാറ്റർ? “അതേ “ഓക്കേ പറ നന്ദൻ ***** രാവിലെ രേഷ്മയുടെ വിവാഹനിശ്ചയം ആയിരുന്നതിനാൽ സുധയും രഘുവും കൂടെ അവിടേക്ക് പോകാൻ ഇറങ്ങി പോകും മുൻപ് എങ്ങും പോയേക്കരുത് വീട്ടിൽ തന്നെ കാണണം എന്ന് സുധ രണ്ടുപേരോടും പറഞ്ഞു രാധികയെ പ്രേതേകം നോക്കി പറഞ്ഞു അവൾക് സങ്കടം തോന്നി അമ്മക്ക് തന്നെ ഇപ്പോൾ വിശ്വാസം ഇല്ല അവർ പോയശേഷം രേവതി രാധികയുടെ അടുത്തേക്ക് വന്നു

“ചേച്ചി “ഉം “ചേച്ചി എന്നോട് അന്ന് കള്ളമല്ലേ പറഞ്ഞത് എന്തിനാ എന്നോട് കള്ളം പറഞ്ഞത് ചേച്ചിയെ നന്ദൻ ചേട്ടൻ വിവാഹം കഴിക്കാൻ പോകുന്നത് എനിക്കു ഇഷ്ട്ടം ആണ് അവളുടെ നിഷ്കളങ്കമായ മറുപടി കേട്ട് രാധിക അവളെ നോക്കി വിഷാദത്തിൽ ഒന്ന് ചിരിച്ചു “ഒക്കെ ഈശ്വരന്റെ കൈയിൽ അല്ലേ മോളെ പെട്ടന്ന് ഫോൺ ബെല്ലടിച്ചു നന്ദൻ ആകും എന്ന് ഓർത്താണ് അവൾ ഫോൺ എടുത്തത് എന്നാൽ മറുതലക്കലേ ശബ്ദം കേട്ട് അവൾ ഞെട്ടി “ഹലോ “നന്ദിത ”

“ഹലോ രാധു “ഉം പറഞ്ഞോ നന്ദേ “എന്നോട് ഒരു വാക്ക് നിനക്ക് എങ്കിലും പറയമരുന്നില്ലേ നന്ദേ ഞാൻ നിങ്ങളുടെ ഒപ്പം നിന്നേനെ “പലവട്ടം പറയണം എന്ന് വിചാരിച്ചു പക്ഷെ ധൈര്യം ഉണ്ടായില്ല മനഃപൂർവം അല്ല നിനക്ക് ഇഷ്ട്ടം ആയില്ലങ്കിലോ എന്ന് വിചാരിച്ചു ആണ് “നീ എന്റെ ഏട്ടന്റെ പെണ്ണായി വരുന്നത് എനിക്ക് ഇഷ്ട്ടം ആകാതെ ഇരിക്കുമോ നിങ്ങൾ രണ്ടാളും എന്നോട് ഒളിച്ച പരിഭവം മാത്രമേ എനിക്ക് ഉള്ളു പിന്നെ ഞാൻ ഒരു കാര്യം പറയാൻ ആണ് വിളിച്ചത്……

“ആരാടി ഫോണിൽ അതും ചോദിച്ചു ശ്രീദേവി മുന്നിൽ അവർ ഫോണിന്റെ റീസീവർ വാങ്ങി “ഹലോ മറുതലക്കൽ ശ്രീദേവിയുടെ ശബ്ദം രാധികക്ക് മനസ്സിലായി മറുപടി പറയാതെ ഇരിക്കാൻ അവൾക് ആയില്ല “ഹലോ “രാധിക ആണോ “ഉം “കുട്ടിയെ ഞാൻ ഒന്ന് കാണാൻ ഇരികുവരുന്നു ഇന്നലെ വരെ നടന്നത് ഒക്കെ നടന്നു ഞങ്ങൾ ഒന്നും കാര്യം ആകുന്നില്ല പക്ഷെ ഇനി കുട്ടി നന്ദനെ കാണാൻ പാടില്ല മിണ്ടാൻ പാടില്ല അവനെ മറന്നേക്കുക കുട്ടിയെ കാണാനും സംസാരിക്കാനും ഒന്നും അവനും വരില്ല അവനെ ഇനി കുട്ടി ഓർക്കണ്ട പിന്നെ ഇനി നന്ദയോടും കൂട്ട് വേണ്ട പറയണത് കൊണ്ടു കുട്ടിക്ക് ഒന്നും തോന്നല്ലേ ഇതുപോലെ ഉള്ള സ്വഭാവം ഉള്ളവരുമായി കൂട്ട് കൂടിയാൽ ന്റെ കുട്ടിയും ചീത്ത ആകും അതുകൊണ്ട് ഇനി നന്ദയെ വിളിക്കല്ലേ അതും പറഞ്ഞു അവർ ഫോൺ വച്ചു രാധിക കുറേ നേരം കരഞ്ഞു എങ്ങനെ ആശ്വാസിപ്പിക്കണം എന്ന് അറിയാതെ രേവതി നിന്നു *****

“അമ്മ എന്തൊക്കെ ആണ് അവളോട് പറഞ്ഞത് അവൾ എന്നെ അല്ല ഞാൻ അവളെ ആണ് വിളിച്ചത് നന്ദ പറഞ്ഞു “അങ്ങോട്ട് ആണേലും ഇങ്ങോട്ട് ആണേലും അധികം വിളിയും പറച്ചിലും ഒന്നും വേണ്ട നീയും കൂടെ കേൾക്കാൻ തന്നാണ് പറഞ്ഞത് അതും പറഞ്ഞു അവർ അകത്തേക്ക് പോയി ****** എല്ലാം കേട്ട് കഴിഞ്ഞു മറുവശത്ത് നിശബ്ദത ആരുന്നു നന്ദൻ ഒരിക്കൽ കൂടെ വിളിച്ചു “ദേവിക കേൾക്കുന്നുണ്ടോ താൻ “ഉവ്വ് നന്ദാ “ഈ സമയത്ത് തനിക്ക് മാത്രേ എന്നെ സഹായിക്കാൻ പറ്റു “ഞാൻ ഒരു അരമണിക്കൂർ കഴിഞ്ഞു തന്നെ വിളിക്കാം മതിയോ “യാ ഷുവർ “ഓക്കേ ഓരോ മിനിറ്റും നന്ദന് ഓരോ യുഗങ്ങൾ ആയി തോന്നി പറഞ്ഞ പോലെ കുറച്ച് സമയത്തിന് ശേഷം നന്ദന്റെ ഫോൺ റിങ് ചെയ്തു ഡിസ്പ്ലേയിൽ ദേവിക എന്ന് കണ്ടതും ഹൃദയമിടിപ്പോടെ അവൻ ഫോൺ എടുത്തു…….(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 12

Share this story