ഈ പ്രണയതീരത്ത്: ഭാഗം 15

ഈ പ്രണയതീരത്ത്: ഭാഗം 15

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അമ്പലത്തിൽ എത്തിയപ്പോഴേ കണ്ടു വഴിപാട് കൗണ്ടറിൽ നിൽക്കുന്ന രേഷ്മയെ അവൻ അവൾക് മാത്രം കാണാൻ പാകത്തിന് കൈ ഉയർത്തി കാണിച്ചു അവൾ തിരിച്ചു ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ വരുന്ന വരെ അവൻ ആ ആൽച്ചുവട്ടിൽ ഇരുന്നു അവനു വല്ലാത്ത ഒരു ഏകാന്തത തോന്നി രാധികയെ കാത്ത് ഒരുപാട് ഇരുന്ന ആൽച്ചുവട് ആണ് അന്നൊക്കെ തനിക്കു പ്രണയത്തിന്റെ മധുരം സമ്മാനിക്കുന്ന ഒരു ഇടമാരുന്നു ഇത് എന്നാൽ ഇന്ന് വിരഹത്തിന്റെ തീച്ചൂള ആണ് ഇവിടം ഒരുനിമിഷം അവളുമായി ഒരുമിച്ച് ഉള്ള നല്ല നിമിഷങ്ങൾ എല്ലാം അവന്റെ കണ്ണിൽ തെളിഞ്ഞു ആദ്യം ആയി മയിൽപീലി ചോദിച്ചതും മഞ്ചാടികുരു നൽകിയതും ആമ്പൽ പറിച്ചതും ഒക്കെ “സ്വപ്നം കാണുവാനോ രേഷ്മയുടെ ആ ചോദ്യം ആണ് ഓർമകളിൽ നിന്ന്‌ ഉണർത്തിയത്

“അതേ ഒരു സുന്ദര സ്വപ്നം “സ്വപ്നത്തിൽ രാധു ആകും അല്ലേ “എന്റെ സ്വപനങ്ങളിലെ രാജകുമാരി അവൾ മാത്രം അല്ലേ രേഷ്മ പുഞ്ചിരിച്ചു അവൻ അവളോട് സ്വർണ്ണം എടുക്കാൻ പോകുന്ന കടയും ഡ്രസ്സ്‌ എടുക്കാൻ പോകുന്ന കടയും എല്ലാം ചോദിച്ചു മനസിലാക്കി ഒരു കാരണവശാലും നാളെ തമ്മിൽ സംസാരിക്കാൻ പാടില്ല വിവാഹത്തിന്റെ അന്ന് എങ്ങനെയേലും സംസാരിക്കാൻ അവസരം ഉണ്ടാക്കി തരാം എന്നും അവൾ അവനു ഉറപ്പ് കൊടുത്തു അവൻ എല്ലാം സമ്മതിച്ചു വീട്ടിലേക്ക് മടങ്ങി എങ്കിലും മനസ്സിൽ അവൻ ആ ചോദ്യം ചോദിച്ചു “എന്നോട് ഒപ്പം ഈ പ്രണയതീരത്തേക്ക് ഇനി എന്നാണ് നീ മടങ്ങി വരുന്നത് രാധേ അതിനായ് ഞാൻ ഇനി എത്ര നാൾ കാത്തിരിക്കണം ” ******

അന്ന് പതിവിലും നേരത്തെ ഉണർന്നു രാധിക അവൾക്ക് വല്ലാത്ത ഒരു സന്തോഷം അനുഭവപെട്ടു ഇന്ന് തന്റെ നന്ദുവേട്ടനെ കാണാൻ സാധിക്കും എത്ര നാൾ ആയി ഒന്ന് കണ്ടിട്ട് വേറെ ഒന്നും വേണ്ട ഒരു നോക്ക് അകലെ നിന്നാണെങ്കിലും ഒരു നോക്ക് ഒന്ന് കണ്ടാൽ മാത്രം മതി അവൾ പെട്ടന്ന് തന്നെ ഓറഞ്ചിൽ പച്ച ബോർഡർ ഉള്ള ഒരു ചുരിദാർ എടുത്തു അണിഞ്ഞു പിന്നീട് കണ്ണെഴുതി പൊട്ട് തൊട്ടു കാതിൽ ഒരു ഓറഞ്ച് കല്ലിന്റെ ഒരു കമ്മൽ ഇട്ടു കൈയിൽ നിറയെ പച്ച കുപ്പിവളകൾ മുടി എടുത്തു ഇഴ ഇട്ടു നെറ്റിയിലെ കുഞ്ഞു പൊട്ടിനു മുകളിൽ ചന്ദനം തൊട്ടു എന്നിട്ട് കണ്ണാടിയിൽ നോക്കി എല്ലാം ഒന്നുടെ ശരിയാക്കി രാവിലെ ഉണർന്ന് കുളിച്ചു റെഡി ആകുവാരുന്നു നന്ദൻ അവൻ തലയിൽ അവന്റെ ഫേവറേറ്റ് ജെൽ പുരട്ടി പിന്നീട് പെർഫ്യൂം എടുത്തു അതിൽ ഒന്നുടെ കുളിച്ചു

പിന്നീട് ഒരു ബ്ലൂ വരയൻ ഷർട്ടും ബ്ലാക്ക് ജീൻസും ഇട്ടു തന്റെ ബുൾഗാൻ താടി ഒന്നുടെ ചീകി മിനുക്കി ബുള്ളറ്റിന്റെ ചാവി എടുത്തു പുറത്തേക്ക് നടന്നു രാധിക താഴേക്ക് ചെല്ലുമ്പോൾ സുധ ഒരുങ്ങിയിട്ടില്ല കാത്തിരിപ്പിന്റെ ധൈർഖ്യം അവൾക്ക് അരോചകം ആയി തോന്നി അവർ റെഡി ആയി രേഷ്മയുടെ വീട്ടിലേക്കു തിരിച്ചു അവിടെ ചെന്നു ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ അവൾക്ക് തോന്നി എല്ലാരും കഴിച്ചു കഴിഞ്ഞു യാത്ര ആരംഭിച്ചു ആദ്യം സ്വര്ണ്ണം എടുക്കാൻ ആണ് പോയത് രേഷ്മ ഓരോന്നൊക്കെ എടുത്തു കൊല്ലമൊന്ന് ചോദിക്കുന്നുണ്ട് പക്ഷെ അവളുടെ കണ്ണുകൾ പരതുക ആയിരുന്നു അവനായി “എടി നീ ഒന്ന് സമാധാന പെടു വരും വരാം എന്ന് പറഞ്ഞതാ അവളുടെ നോട്ടം കണ്ടു രേഷ്മ പറഞ്ഞു

“കാണുന്നില്ലല്ലോ “നീ ഒന്ന് സമാധാനപെടു മറുവശത്ത് നന്ദന്റെ അവസ്ഥയും മറ്റൊന്ന് ആരുന്നില്ല എങ്ങനേലും അവളുടെ അടുത്തേക്ക് ഓടി അണയാൻ അവന്റെ മനസ്സ് തുടിച്ചു സ്വര്ണ്ണം എടുത്ത ശേഷം അവർ ഡ്രസ്സ്‌ എടുക്കാൻ ആയി ടെക്ടൈൽസിലേക്ക് പോയി ചുവന്നപട്ട് സാരിയിൽ ഹെവി വർക്ക്‌ പതിച്ചിരുന്ന കാഞ്ചിപുരം പട്ടുസാരി ആരുന്നു കല്യാണസാരി രാധികക്ക് ഒരു നേവി ബ്ലു കളർ ലാച്ച രേഷ്മ തന്നെ സെലക്ട് ചെയ്തു അത് ഹെവി വർക്ക്‌ ആയോണ്ട് വേണ്ട എന്ന് രാധിക വാശി പിടിച്ചു പക്ഷെ രേഷ്മ വിട്ടില്ല അത് തന്നെ സെലക്ട് ആക്കി അപ്പോഴാണ് ഷർട്ട്‌ സെക്ഷനിൽ ഷർട്ട്‌ തിരയുന്ന ആളെ രാധിക ശ്രേദ്ധിച്ചത് അവളുടെ ഉള്ള് തുടിച്ചു “നന്ദുവേട്ടൻ ” ഓടിചെന്നു മാറിലേക്ക് വീഴാൻ ആണ് അവൾക്ക് തോന്നിയത്

പക്ഷെ അവൾ സ്വയം നിയന്ത്രിച്ചു അവൻ അവളെ കണ്ടു അവൾക്ക് മാത്രം കാണാവുന്ന രീതിയിൽ അവൻ ഒന്ന് പുഞ്ചിരിച്ചു അവനും വികാരങ്ങളെ നിയന്ത്രിക്കാൻ പാട് പെടുവാനെന്നു അവൾക്ക് മനസ്സിലായി അവൾ അവനെ തന്നെ നോക്കി നിന്നു അവൻ തിരിച്ചും ഒരു നിമിഷം കണ്ണുകൾ തമ്മിൽ ഇടഞ്ഞു ഒന്ന് സംസാരിക്കാൻ രണ്ടുപേരും അതിയായി ആശിച്ചു മരണത്തേക്കാൾ ഭീകരമാണ് മൗനം എന്ന് ഇരുവർക്കും തോന്നി “എടി രേഷ്മയുടെ വിളി ആണ് അവളെ സ്ഥലകലാബോധത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത് “പോകാം എല്ലാരും നോക്കുന്നു നിങ്ങൾ ഇങ്ങനെ നോക്കി നില്കാതെ രേഷ്മ പറഞ്ഞപ്പോൾ അവൾ അവനെ ഒന്ന് നോക്കി തിരിഞ്ഞു നടന്നു ബില്ല് കൊടുത്ത് തിരിയുമ്പോൾ എല്ലാരും അവനെ കണ്ടു

അവൻ ഷർട്ടിന്റെ ബില്ല് കൊടുത്ത് തിരിയുമ്പോൾ സുധ അല്പം ദേഷ്യത്തോട് തന്നെ അവനെ നോക്കി തന്റെ മകൾക്ക് ചീത്തപേര് ഉണ്ടാക്കിയ ദേഷ്യം അവരുടെ മുഖത്ത് പ്രകടം ആരുന്നു അത് ഗൗനിക്കാതെ അവൻ അവരെ നോക്കി ചിരിച്ചു അവർ അത് വകവെക്കാതെ രാധികയുടെ കൈയിൽ പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ടുപോയി പ്രായപൂർത്തിയായ ഒരു മകൾ ഉള്ള ഒരു അമ്മയുടെ ആധി ആയി മാത്രമേ അവൻ അത് കണ്ടുള്ളു പോകും മുൻപ് അവൾ ഒന്ന് അവനെ നോക്കി അവന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് ആരുന്നു ആ നോട്ടം ചിലനേരത്ത് പ്രിയപ്പെട്ട ഒരായിരം വാക്കുകളെകാളും സ്നേഹത്തോടെ ഉള്ള ഒരു നോട്ടം മതി നമ്മുടെ മനസ്സിന് ആശ്വാസം നൽകാൻ ******

വിവാഹദിവസം അവൾ രാധികയും സുധയും തലേന്ന് തന്നെ രേഷ്മയുടെ വീട്ടിൽ ആരുന്നു രാവിലെ തന്നെ രേഷ്മയും രാധികയും അമ്പലത്തിൽ പോയി വന്നു അമ്പലത്തിൽ നിന്ന്‌ വരുന്ന വഴി ഇരുവരും നിശബ്ദർ ആരുന്നു “ഇനി എന്നാടി ഇതുപോലെ നമ്മൾ ഒരുമിച്ചു രേഷ്മ ഒരു ഇടർച്ചയോടെ ചോദിച്ചു അറിയാതെ രാധികയുടെ കണ്ണും നിറഞ്ഞു എത്ര വർഷം ആയി ഉള്ള സൗഹൃദം ആണ് തന്റെ ശരീരത്തിന്റെ ഒരു ഭാഗം അടർന്നു പോകുന്ന പോലെ ആണ് തനിക്കു തോന്നുന്നത് “നീ ഒരുപാട് ദൂരെ ഒന്നും അല്ലല്ലോ എപ്പോൾ വേണേലും നമ്മുക്ക് കാണാല്ലോ നീ ലോകത്തിന്റെ എവിടാണെലും എന്നെ വന്നു കാണാതെ ഇരിക്കാൻ നിനക്ക് ആകുമോടി രണ്ടുപേരും കെട്ടിപിടിച്ചു കുറേ കരഞ്ഞു രണ്ടുപേരും ആ പഴയ കൂട്ടുകാരികൾ ആകുക ആരുന്നു

ആദ്യം ആയി ഒന്നാംക്ലാസ്സിൽ ചെന്നപ്പോൾ രണ്ടുപേരും കെട്ടിപിടിച്ചു കരഞ്ഞപോലെ “മതി കരഞ്ഞത് ഇല്ലേൽ മേക്കപ്പ് ഇടുമ്പോൾ മുഖം ഒക്കെ വീങ്ങി ഇരിക്കും മാത്രമല്ല ചെക്കന്റെ കാറിൽ കയറി പോകുമ്പോൾ നെഞ്ച് തല്ലി കരയാൻ ഉള്ളത് അല്ലേ രാധിക പറഞ്ഞു “പൊടി അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു ഇരുവരും വീട്ടിലേക്ക് നടന്നു വീട്ടിൽ ചെന്നപാടെ രേഷ്മയെ ബ്യൂട്ടീഷൻ ഏറ്റെടുത്തു ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞു സർവാഭരണ വിഭൂഷിത ആയി രേഷ്മ ഒരുങ്ങി ഇറങ്ങി രാധിക രേഷ്മ സെലക്ട് ചെയ്ത ലാച്ച ആരുന്നു ആ ഡ്രെസ്സിൽ അവൾ ഒരു അപ്സരസിനെ പോലെ സുന്ദരി ആരുന്നു എല്ലാരും കല്യാണതിരക്കുകളിൽ ആരുന്നു അപ്പോൾ ആണ് രേഷ്മ വന്നു രാധികയെ വിളിച്ചത്

“രാധു മുകളിൽ എന്റെ മുറിയിൽ നന്ദേട്ടൻ ഉണ്ട് നീ ചെന്നു സംസാരിച്ചിട്ട് വാ പെട്ടന്ന് വേണം ഞാൻ മേക്കപ്പ് റൂമിൽ ഉണ്ടാകും “ആരേലും കാണുമോ “ഇല്ലാടി ഈ തിരക്കിൽ ആരും തിരക്കില്ല ഞാൻ സാരീ ശരിയാക്കാൻ ആണ് എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക് പോവാന്ന് അമ്മയോട് പറഞ്ഞോളാം പക്ഷെ നീ വന്നിട്ടേ ഞാൻ മേക്കപ്പ് റൂമിൽ നിന്ന്‌ പുറത്ത് വരു അതുകൊണ്ട് പെട്ടന്ന് വരണം കേട്ടോ “ശരി ഡി “എങ്കിൽ നിൽക്ക് ഞാൻ അമ്മയോട് ഒന്ന് പറയട്ടെ “അമ്മേ “എന്താടി നീ ഇവിടെ നില്കുവാണോ എല്ലാരും കല്യാണപെണ്ണിനെ തിരക്കും നീ ഇവിടെ നിന്ന്‌ തിരിഞ്ഞു കളിക്കുവാണോ “സാരീടെ പിൻ എവിടെയൊക്കെയോ കുത്തികൊളുന്നു ഞാൻ റൂമിലേക്ക് പോകുവാ രാധുനെ അങ്ങോട്ട് ഒന്ന് പറഞ്ഞു

വിട്ടേക്കണേ “നീ ചെല്ല് ഞാൻ അവളെ പറഞ്ഞു വിടാം “ശരി അമ്മേ അവൾ ആരും കാണാതെ മേക്കപ്പ്റൂമിൽ കയറി വാതിൽ അടച്ചു “മോളെ രാധു “എന്താ അംബികമ്മേ “രേഷ്മ റൂമിലേക്ക് പോയേകുവാ സാരീ ശരിയാക്കാൻ മോൾ കൂടെ ഒന്ന് ചെല്ല് “ഉം ശരി അമ്മേ “പിന്നെ മോളെ ഈ ദോശ കൂടെ കൊണ്ടുപോക്കോ അവൾ ഒന്നും കഴിച്ചിട്ടില്ല “ഉം കൊടുക്കാം അവൾ അതും വാങ്ങി പടികൾ കയറി അപ്പോഴും അവളുടെ കാലുകൾ വിറക്കാൻ തുടങ്ങി മുറിയുടെ മുന്നിൽ എത്തിയതും അതുവരെ ഇല്ലാത്ത ഒരു പരിഭ്രമം അവൾക്ക് അനുഭവപെട്ടു……(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 14

Share this story