ശിവഭദ്ര: ഭാഗം 8

ശിവഭദ്ര: ഭാഗം 8

എഴുത്തുകാരി: ദേവസൂര്യ

അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി… ആ കണ്ണിലെ ഭാവം താങ്ങാൻ ആവാതെ പതിയെ മിഴികൾ താഴ്ത്തി…. വെള്ളത്തുള്ളികൾ പടർന്ന അവളുടെ മുഖം കാൺകെ അവളെ അവനിലേക്ക് ചേർത്തണക്കാൻ വല്ലാതെ കൊതിച്ചു… എന്നാൽ നനഞ്ഞൊട്ടിയ ധാവണിയും… അതിനിടയിലൂടെ ആകാരവടിവ് കാണിക്കും വിധം കുതിർന്ന വസ്ത്രവും കണ്ടതോടെ അവൻ പിടപ്പോടെ നോട്ടം മാറ്റി അവളെ മോചിപ്പിച്ചു… (ലെ ഞാൻ :പോ പിള്ളേരെ വീട്ടിലോട്ട്….എന്റെ ശിവക്ക് നല്ല കോൺട്രോളിങ് പവർ ആണ് 🙈) പെട്ടന്ന് തന്നെ ഗൗരവം മുഖത്തണിഞ്ഞു അവൻ കുളപ്പടവിൽ എഴുന്നേറ്റ് ഇരുന്നു… “”വെളുപ്പാൻ കാലം ചാവാൻ ഇറങ്ങിയതാണോ ടി…”” അവളെ ദേഷ്യത്തോടെ നോക്കി പറഞ്ഞപ്പോളും അവളുടെ മുഖത്തേക്ക് നോക്കാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല…

“”അത്‌ ശെരി…ഇങ്ങേരോട് ആരാ ഇപ്പൊ ഇങ്ങോട്ട് വരാൻ പറഞ്ഞേ…ഞാൻ ഇല്ലേൽ കാണായിരുന്നു…”” അവളും വിട്ട് കൊടുത്തില്ല… “”എന്റെ വീട്ടിലെ കുളത്തിൽ കട്ട് കുളിക്കാൻ വന്നിട്ട് വല്യ ഡയലോഗ് അടിക്കുന്നോ ടി ഉണ്ടക്കണ്ണി…”” “”കട്ട് കുളിക്കാൻ വന്നത് നിങ്ങടെ കെട്ടിയോള്…ഞാൻ നിങ്ങടെ അമ്മ പറഞ്ഞിട്ട് തന്നെയാ ഇങ്ങോട്ട് കുളിക്കാൻ വന്നത്…”” “”എന്റെ അമ്മയോ??…”” അവൻ മനസ്സിലാവാത്ത പോലെ അവളെ നോക്കി…. “”നിങ്ങള് വരുന്നതിനു മുൻപേ പുലർച്ചെ ഞാൻ ഇവിടെ വന്നിട്ടാ കുളിക്കാറ്‌…ഇന്നലെ അമ്മ പറഞ്ഞു…ഇവിടെ തന്നെ കുളിച്ചോളാൻ…ഞാൻ അറിഞ്ഞോ ഇങ്ങേര് ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുക്കും ന്ന്…”” അവൾ ചുണ്ട് കോട്ടി…

എഴുന്നേൽക്കാൻ നിന്നപ്പോൾ ആണ് അവളുടെ നനഞ്ഞൊട്ടിയ ദാവണി അവൾ ശ്രദ്ധിക്കുന്നത്…അവൾ ജാള്യതയോടെ കുതിർന്ന ദാവണി തലപ്പ് എടുത്ത് ദേഹം മറച്ചു…. “”ന്നാ ഇത് ഇട്ടോണ്ട് പൊക്കോ…”” അവൻ…അവന്റെ ഷർട്ട് ഊരി അവളെ നോക്കാതെ തന്നെ അവൾക്കായി നീട്ടി… അവൻ നീട്ടിയ ഷർട്ട്‌ മറച്ചു കൊണ്ട്…അവൾ വേഗം പടവുകൾ ഓടി കയറി പോയി… കുലുങ്ങുന്ന പാദസരകിലുക്കം കേൾക്കെ കുനിഞ്ഞു നിന്ന അവന്റെ മുഖത്ത് ചെറുപുഞ്ചിരി വിരിഞ്ഞു….ആ തണുത്ത സ്പർശം ചുണ്ടിൽ തങ്ങി നിൽക്കുന്ന പോലെ….അറിയാതെ അവൻ ചുണ്ടിൽ വിരലോടിച്ചു….എന്തോ ഓർത്ത് കൊണ്ട് തലയൊന്ന് കുടഞ്ഞു…. ❤🖤❤🖤

“”ശേ…ആകെ നാണംകെട്ടു….അയ്യേ ഭദ്രേ നീ എന്താ ചെയ്തേ… അയ്യേ…ച്ചേ…”” ദാവണി മാറ്റി കട്ടിലിൽ വന്നിരിക്കുമ്പോളും അവളുടെ മനസ്സിൽ തൊട്ട് മുൻപേ കഴിഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു…പെട്ടെന്നാണ് അവൾക്ക് കയ്യിൽ ഉണ്ടായിരുന്ന ഡയറിയെ പറ്റി ഓർമ വന്നത്…അവൾ വേഗം തന്നെ മുറിക്ക് പുറത്തിറങ്ങി കുളപ്പടവ് ലക്ഷ്യം വച്ച് ഓടി… “”കൃഷ്ണ…ഇവിടെ വച്ചത് ആയിരുന്നല്ലോ…കാണാൻ ഇല്ലല്ലോ…”” അവൾ പടവിൽ തിരഞ്ഞു കൊണ്ട് പതിയെ പറഞ്ഞു…. “”എവിടേം കാണാൻ ഇല്ലാലോ ഇനിയിപ്പോ ശിവേട്ടൻ… കൃഷ്ണ ശിവേട്ടൻ കൊണ്ടോയിട്ടുണ്ടാവുമോ??….”” അവളുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.ഏറെ നേരം അവിടെ തന്നെ ഓരോന്ന് ആലോചിച്ചു…അവസാനം നിരാശയോടെ അവൾ വീട്ടിലേക്ക് തന്നെ പോയി…. ❤🖤❤🖤

“”ഞാൻ ഇറങ്ങാണ് ട്ടൊ അമ്മേ…”” കയ്യിൽ തൊപ്പിയും പിടിച്ചു ധൃതിയിൽ ഇറങ്ങുമ്പോൾ ഉമ്മറത്തേക്ക് വൈഗയും ഭദ്രയും കയറി വരുന്നുണ്ടായിരുന്നു…കണ്ടാലേ അറിയാം രണ്ടാളും അമ്പലത്തിൽ പോയി വരുന്ന വഴിയാണ്…. “”ഞാൻ ഇറങ്ങുവാണ് ട്ടൊ ഡീ ചേച്ചി….”” വൈഗയെ നോക്കി പറയുന്നുവെങ്കിലും അവന്റെ കണ്ണുകൾ അടുത്ത് നിൽക്കുന്ന ഭദ്രയിലായിരുന്നു…അവനെ നോക്കാൻ ആവാതെ തല താഴ്ത്തി നിൽക്കുവാണ് അവൾ…. “”ടാ നീ എന്റെ കാര്യം ഗോപിയേട്ടൻ വിളിക്കുമ്പോൾ ഒന്ന് പറ ട്ടൊ…”” വൈഗയുടെ ശബ്‌ദമാണ് അവനെ ഭദ്രയിൽ നിന്നുള്ള നോട്ടത്തിൽ നിന്ന് കണ്ണുകൾ പിൻവലിപ്പിച്ചത്…വൈഗക്കും കൂടെ ഒരു ജോലി…

ഗോപിയേട്ടന്റെ കമ്പനിയിൽ തന്നെ ശെരിയാക്കാം എന്ന് അന്ന് ഗോപിയേട്ടൻ പറഞ്ഞിരുന്നു…അതിനെ പറ്റി ഒന്നൂടെ സംസാരിക്കണം എന്ന് ശിവ ചിന്തിച്ചു… “”ഇന്ന് വിളിക്കാം ചേച്ചി…ഞാൻ ഓർമിപ്പിച്ചോളാം…ചെറിയൊരു ഇന്റർവ്യൂ ഉണ്ടാവും…”” വൈഗ അവനായി ചന്ദനം തൊട്ട് കൊടുക്കുമ്പോൾ…അവൻ അവളോടായി പറഞ്ഞു….ഇരുവരുടെയും സംസാരം കേട്ട് നിൽക്കുകയായിരുന്നു ഭദ്ര…ഇടക്ക് ശിവയുടെ നോട്ടം അവളിലേക്ക് എത്തിയതും പിടപ്പോടെ അവൾ നോട്ടം മാറ്റി…. “”ന്നാ ശെരി ഇറങ്ങട്ടെ…”” അവൻ യാത്ര പറഞ്ഞിറങ്ങുമ്പോളും…ഒന്നിടംകണ്ണിട്ട് ഭദ്രയെ നോക്കി…കണ്ണുകൾ പരസ്പരം ഇടഞ്ഞതും….അവൻ അവളെ കണ്ണിറുക്കി കാണിച്ചു…അവൾ നോക്കി കണ്ണുരുട്ടിയതും…പുഞ്ചിരിയോടെ ജീപ്പിലേക്ക് കയറി ശിവ…. ❤🖤❤

“”മേ ഐ കം ഇൻ സർ…”” ഗോപിനാഥന്റെ കമ്പനിയിൽ ആയിരുന്നു രുദ്രൻ.. ചെറിയൊരു മടിയോടെ ആണ് രുദ്രൻ ക്യാബിനിലേക്ക് കയറി ചെന്നത്…. “”വാടോ രുദ്രാ….ഞാൻ കാത്തിരിക്കുകയായിരുന്നു…”” ഗോപിനാഥന്റെ വാക്കുകൾക്ക് രുദ്രൻ പതിയെ ഒന്ന് പുഞ്ചിരിച്ചു…. “”ഡോ…നമ്മുടെ പുതിയ അപാർട്മെന്റ് ന് പറ്റിയ ഒരു മാനേജറെ കുറേ ആയി ഞാൻ അന്വേഷിക്കുന്നു…പക്ഷെ കിട്ടിയിട്ടില്ല…. അതാ തന്നോട് ഇവിടെ എന്റൊപ്പം കൂടാൻ പറഞ്ഞത്….തനിക്ക് സമ്മതമാണോ??…”” “”സർ….ഞാൻ…എനിക്ക്….”” രുദ്രന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു….അർഹിക്കാത്തതെന്തോ വന്ന് ചേർന്ന ഒരു പ്രതിനിധി…. “”തന്റെ ക്വാളിഫിക്കേഷൻസ് ഒക്കെ എനിക്കറിയാം….

തന്നെ പോലെ ഇതിനു ആപ്റ്റ് ആയ മറ്റൊരുവൻ ഇല്ലെന്ന് തോന്നുന്നു…സമ്മതമല്ലെടോ തനിക്ക്??….”” അദ്ദേഹത്തിന്റെ ചോദ്യത്തിന് അവൻ പതിയെ ഒന്ന് പുഞ്ചിരിച്ചു…. “”നാളെ ജോയിൻ ചെയ്തോളാം സർ…എനിക്ക് പൂർണ സമ്മതം….”” ഇരുവരും കൈ കൊടുത്തു പിരിയുമ്പോൾ…ഗോപിനാഥന്റെ ചുണ്ടിൽ ചെറുചിരി ഉണ്ടായിരുന്നു….ആ പഴയ രുദ്രനെ വീണ്ടെടുക്കുവാനായുള്ള പ്രയത്നം ഫലം കണ്ടതിന്റെ വിജയചിരി…. ❤🖤❤🖤

തിരികെ വീട്ടിലേക്ക് വരുമ്പോൾ…രുദ്രന്റെ കയ്യിൽ ഭദ്രക്കും അമ്മയ്ക്കും ആയുള്ള സാധനങ്ങൾ ഉണ്ടായിരുന്നു…മനസ്സിൽ എന്തോ വർഷങ്ങൾക്ക് ശേഷം ഇത്തിരി സന്തോഷവും ഉടലെടുക്കുന്നതറിഞ്ഞു…. അവൻ പതിയെ മുകളിലേക്ക് ഒന്നു നോക്കി.. “”നിക്ക് പുതിയെ ജോലി ഒക്കെ കിട്ടി ട്ടൊ ദേവുട്ടി….ഇനി ഞാൻ കുടിക്കില്ല….കുഞ്ഞിക്ക് അത്‌ ഇഷ്ട്ടല്ലല്ലോ….പിന്നെ നിനക്കും ഇഷ്ട്ടല്ലല്ലോ….നിങ്ങക്ക് ഇഷ്ടല്ലാത്തത് ഒന്നും ഞാൻ ചെയ്യില്ല…”” പറയുമ്പോളും അവന്റെ സ്വരം ഇടറുന്നതറിഞ്ഞു…ചെറുനോവ് ഉള്ളിൽ പിടയുന്നതറിഞ്ഞു….അറിയില്ല… പ്രണയം ഇങ്ങനെയും നോവിക്കുമോ??…. ഇത്രയും വേദനിപ്പിക്കുമോ??…. ചിന്തകൾക്കൊടുവിൽ അവന്റെ കണ്ണുകൾ പതിയെ ഈറനണിഞ്ഞു….അവ കാഴ്ചയെ മറക്കുന്നുണ്ടായിരുന്നു…. ❤🖤❤🖤

“”ആഹ്…മാഷേ ഇന്നെന്താ പതിവില്ലാതെ കയ്യിൽ ഒരു കവർ ഒക്കെ ണ്ടല്ലോ…മിട്ടായി ആണോ??….”” രുദ്രൻ വീട്ടിലേക്ക് വന്ന് കയറുമ്പോൾ അവന്റെ വീടിന്റെ ഉമ്മറത്ത് അമ്മയുമായി സംസാരിച്ചു ഇരിക്കുകയായിരുന്നു വൈഗ…. “”എനിക്കൊരു ജോലി തരപ്പെട്ടിട്ടുണ്ട്…സ്റ്റാർ ലൈൻ അപ്പാർട്മെന്റിൽ മാനേജർ ആയിട്ട്… ആ സന്തോഷത്തിൽ അമ്മയ്ക്കും കുഞ്ഞിക്കും ഒരുകൂട്ടം വാങ്ങി…..”” രുദ്രൻ പുഞ്ചിരിയോടെ പറയുമ്പോൾ അമ്മയുടെ കണ്ണുകളിൽ അത്ഭുതം നിറയുന്നതറിഞ്ഞു…. “”ആഹാ അപ്പൊ ചിലവ് വേണം ട്ടൊ…എവിടെ നോക്കട്ടെ എന്നിട്ട് ഡ്രസ്സ്‌….”” വൈഗ കവർ വാങ്ങി നോക്കുമ്പോൾ…അവളുടെ കണ്ണൊന്ന് വിടർന്നു…. “”അടിപൊളി….

എന്നാ സെലെക്ഷൻ സെൻസ് ആണ് മാഷേ….അവിടെ ണ്ട് ഒരുത്തൻ….ഇന്നെവരെ ഒറ്റക്ക് ഒരു സാധനവും വാങ്ങി തന്നിട്ടില്ല….ആ മാക്രിക്ക് അതൊന്നും അറിയില്ല ന്നേ….”” വൈഗയുടെ വാക്കുകൾ കേട്ടപ്പോൾ അറിയാതെ ചിരിച്ചു പോയി രുദ്രൻ…. “”എന്നാൽ നിങ്ങൾ സംസാരിച്ചിരിക്ക്….ഞാൻ ഒന്നു കിടക്കട്ടെ….”” കൂടുതൽ ഒന്നും പറയാതെ ഉൾവലിയുന്നവനെ വൈഗ ഒന്ന് നോക്കി… ഭദ്രക്ക് എപ്പോളും പറയാൻ ഉള്ളത് അവളുടെ ഏട്ടനെപറ്റി മാത്രമാണ്….ഏട്ടനെയും ഏടത്തിഅമ്മയെയും പറ്റി….പാവം ഒരുപാട് വേദനിക്കുന്നു….തന്നെപോലെ തന്നെ ഒരുപാട് വേദനിക്കുന്നു…. ഓരോന്ന് ചിന്തിച്ചു കൊണ്ട് നോക്കുമ്പോളേക്കും അവൻ പടികൾ കയറി മുകളിലേക്ക് എത്തിയിരുന്നു….. 🖤❤🖤

ഇതേസമയം….ശിവയുടെ വീട്ടിൽ അടുക്കളയിൽ പുതിയ പരീക്ഷണത്തിൽ ആയിരുന്നു ഭദ്രയും ശിവയുടെ അമ്മയും… അപ്പോളാണ് വീടിന് മുൻപിൽ ജീപ്പ് വന്ന് നിന്ന ശബ്‌ദം കേട്ടത്… “”അവൻ വന്നു ന്ന് തോന്നുന്നു….”” അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ…ഉള്ളിൽ എവിടെയോ ഒരു പേരറിയാത്തൊരു വികാരം വരുന്നതറിഞ്ഞു…ഉള്ളിൽ ആരോ പിടിച്ചുലക്കുന്നപോലെ….കണ്ണുകൾ വല്ലാതെ പിടക്കുന്ന പോലെ….രാവിലെ നടന്നതോർത്തതും….അവൾക്ക് ആകെയൊരു പരവേശം വരുന്നതറിഞ്ഞു…. “”എന്നാ ശെരി അമ്മേ….ഞാൻ പോയിട്ട് പിന്നെ വരാം….”” എങ്ങെനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു പോകാൻ നിന്നവളെ അമ്മ തടഞ്ഞു…. “”അവിടെ നിക്ക് മോളെ….എന്താ ഇപ്പൊ ഇത്ര ദൃതി….ഞാൻ അവനെ ഒന്ന് നോക്കിയിട്ട് വരാം….””

“”എന്താണ് ഇന്ന് നല്ല മണം ഒക്കെ ണ്ടല്ലോ….”” പിന്നിൽ നിന്ന് ശബ്‌ദം കേട്ടെങ്കിലും നോക്കാൻ പോയില്ല ഭദ്ര….നോക്കിയില്ലെങ്കിലും ആ കണ്ണുകൾ തനിക്ക് നേരെയാണ് നീളുന്നത് എന്നവൾ അറിഞ്ഞിരുന്നു… “”ഞാൻ ഇച്ചിരി വാഴയില കിട്ടുവോ ന്ന് നോക്കട്ടെ…മോൾ ഈ അടുപ്പത്തു ഉള്ളത് ഒന്ന് നോക്കിക്കോണെ….”” അമ്മ പറഞ്ഞു പോകാൻ നിൽക്കുമ്പോളെക്കും അവൾ തടഞ്ഞു…. “”ഞാൻ പോവാം അമ്മേ…അമ്മ നിൽക്ക്….”” “”ഏയ്യ്….അമ്മ പോട്ടെ ടോ ഭദ്രേ…എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്…സംതിങ് സീരിയസ്….”” ശിവയുടെ വാക്കുകൾ കേട്ടതും ഞെട്ടലോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി…ഗൗരവം വിട്ട് മാറാത്ത ആ മുഖം കണ്ടതും എവിടെയോ ചെറു പേടി പോലെ….

ഈ സമയം കൊണ്ട് തന്നെ ചെറുപുഞ്ചിരിയോടെ അമ്മ പുറത്തേക്ക് ഇറങ്ങിയിരുന്നു…. “”അല്ല എന്താ തന്റെ ഉദ്ദേശം??….”” അവന്റെ ചോദ്യം കേൾക്കെ ഞെട്ടലോടെ അവനെയൊന്ന് നോക്കി….ആ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു…ചോദ്യം മനസ്സിലായില്ല എന്നത്…. “”ഇങ്ങനെ പശുവിനെയും നോക്കി വീട്ടിൽ ഇരുന്നാൽ മതിയോ…തുടർന്ന് പഠിക്കുന്നില്ലേ??…”” “”അ….അത്‌….ഞാൻ….”” “”വിക്കണ്ടാ…അറിയാം രുദ്രേട്ടന് വേണ്ടി ആണ് പഠിപ്പ് നിർത്തിയത് എന്നത്…എന്നാൽ ഇനിയത് വേണ്ട….പഠിക്കണം….ഡിഗ്രി കംപ്ലീറ്റ് ചെയ്യണം കേട്ടല്ലോ….”” അവന്റെ ഉയർന്ന ശബ്‌ദം കേട്ടതും പേടിയോടെ തലയാട്ടി….അവളുടെ നിൽപ്പും ഭാവവും ഒക്കെ കണ്ടതും അവന്റെ ചുണ്ടിൽ ചിരിയൂറി….

“”പിന്നെ ഒരു കാര്യം കൂടെ പറയാൻ ഉണ്ട്….”” ഇനിയെന്താ എന്നറിയാൻ അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി…അവൻ പതിയെ അരികിലേക്ക് വരുന്നത് കണ്ട് പേടിയോടെ ചുറ്റുമൊന്ന് നോക്കി…. “”എന്താന്നറിയില്ല….രാവിലെ മുതൽ വല്ലാത്ത ബ്രീത്തിങ്‌ പ്രോബ്ലെം….ഇത്തിരി ശ്വാസം ഉണ്ടാവുവോ എടുക്കാൻ….മ്മ്ഹ്ഹ് “” മീശപിരിച്ചു പറയുന്നത് കേട്ടപ്പോൾ…കണ്ണിപ്പൊ താഴെ വീഴും എന്നപോലെ ആയി… പിടപ്പോടെ നോട്ടം മാറ്റുമ്പോളും പിന്നിൽ അടക്കിയ ചിരി കേൾക്കുന്നുണ്ടായിരുന്നു…. തിരിഞ്ഞു നിൽക്കുമ്പോൾ…ആ ചിരിക്കു മറുപടി എന്നപോലെ തന്റെ ചുണ്ടിലും ചെറുചിരി വിരിഞ്ഞിരുന്നു……….(തുടരും )

ശിവഭദ്ര: ഭാഗം 7

Share this story