സിദ്ധവേണി: ഭാഗം 16

സിദ്ധവേണി: ഭാഗം 16

എഴുത്തുകാരി: ധ്വനി

പിന്നെ വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് ഞാൻ തോൽവി സമ്മതിച്ചു നല്ല കുട്ടിയായി പോയി കേറിയിരുന്നു ഞങ്ങൾ അമ്പലത്തിലേക്ക് പുറപ്പെട്ടു കാറിൽ ഉടനീളം അങ്കിളും ആന്റിയും ഓരോന്നൊക്കെ പറഞ്ഞു സംസാരിക്കുകയും ചിരിക്കുകയും ചെയ്തു കൊണ്ടിരുന്നു എന്തോ അവരുടെ കളിചിരികൾ എന്നിലും സന്തോഷം ഉണ്ടാക്കി വർഷങ്ങൾ ഇത്രയേറെ പിന്നിട്ടിട്ടും വിവാഹം കഴിഞ്ഞ പുതുമോടികളെ പോലെ ആണ് രണ്ടുപേരും അതോർക്കവേ എന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു നേരെ നോക്കിയതും എന്നെ നോക്കി കണ്ണുരുട്ടുന്ന കടുവയെയാണ് കണ്ടത് ഹും 😏

ഞാൻ ഇത്തിരി പുച്ഛം വാരി വിതറി മുഖം വെട്ടിച്ചു പുറത്തേക്ക് നോക്കി എവിടെ പുള്ളി ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല FM ൽ നിന്നുവരുന്ന പാട്ടും ആസ്വദിച്ചു ഇരിക്കുവാ കാർക്കോടകൻ കോലം കെട്ടി ഞാൻ വന്നിട്ട് എന്നെ ശരിക്കൊന്ന് നോക്കുന്നുപോലുല്ല ആഹ് നോക്കണ്ട നോക്കിയില്ലേൽ എനിക്കെന്നാ എന്റെ ആരുമല്ലല്ലോ ഓരോന്നൊക്കെ ആത്മഗതം പറഞ്ഞു അമ്പലം എത്തിയതറിഞ്ഞില്ല അങ്കിളും ആന്റിയും ആദ്യം ഇറങ്ങി എനിക്ക് പിന്നെ ഈ skirt ഒക്കെ വാരിപൊക്കി വേണമല്ലോ എഴുനേൽക്കാൻ ഞാൻ ഒന്ന് നോക്കിയപ്പോൾ ഫ്രന്റ്‌ മിററിൽ നോക്കി കടുവ മുടി ശരിയാക്കുവാ ഓഹ് ഇങ്ങേരു പെണ്ണ് കാണാൻ വന്നതാണോ കൊറേ നേരമായി ആഹ് ഗോപികമാർ ആരേലുമൊക്കെ കാണും

ഹും ഒന്ന് നോക്കി പുച്ഛിച്ചിട്ട് ഞാൻ എഴുനേൽക്കാൻ നോക്കിയിട്ട് പറ്റുന്നില്ല skirt എവിടേലും കുരുങ്ങിയതാവും എന്ന് കരുതി നോക്കിയപ്പോൾ ദേ അങ്ങേരു ഷാളിൽ പിടിച്ചു വലിക്കുന്നു ഞാൻ എന്താ എന്ന അർത്ഥത്തിൽ പുരികം പൊക്കി നോക്കി “ഇന്നലെ ചോദിച്ചതിനുള്ള മറുപടി എനിക്കിതുവരെ കിട്ടിയില്ല എന്താ നിനക്ക് പറ്റിയത് ” ഇനി പറ്റാൻ ഒന്നും ബാക്കിയില്ല എന്ന് പറയാൻ ഞാൻ തുടങ്ങിയതും സിദ്ധ് എന്നൊരു വിളി കേട്ടു ഞാൻ നോക്കുമ്പോൾ ദേ ഒരു പട്ടുസാരിയും ചുറ്റികെട്ടി വന്നു നിക്കുവാ ദീനം പിടിച്ചവൾ (മനസിലായില്ലേ അഥീനയെ ആണ് ഞാൻ ഉദേശിച്ചത് ആദിയുടെ sis ) ഇവൾ എന്താ കല്യാൺ സിൽക്‌സ് ന്റെ പരസ്യത്തിലെ മോഡൽ ഓ ബനാറസ് പട്ടും ചുറ്റി നിക്കാൻ -ആത്മ “ഇതിൽ നിന്ന് പിടിവിട്ടേക്ക് ദേ സാറിന് പിടിക്കാനുള്ള മുന്താണിയും ആയി അവിടെ ആൾ നിപ്പുണ്ട് അങ്ങോട്ട് ചെല്ല്

” ഞാൻ സാറിന്റെ കയ്യിൽ നിന്നും ഷാൾ വാങ്ങി കൊണ്ട് പറഞ്ഞു അരിശത്തിൽ ഞാൻ കാറിൽ നിന്ന് ഇറങ്ങി അവിടെ എന്നെ കാത്തെന്നപോലെ അച്ചു ഉണ്ടായിരുന്നു ഞാൻ അവന്റെ അടുത്തേക്ക് നടന്നു ആന്റിയും അങ്കിളും എല്ലാം അകത്തേക്ക് കേറിയിരുന്നു “വാടാ നമുക്ക് തൊഴുതുവരാം ” “ഞാൻ തൊഴുതു ” “തെണ്ടി അപ്പോൾ നീ എന്നെ wait ചെയ്ത് നിക്കുവല്ലാരുന്നോ ” “ചേച്ചി ഞാൻ wait ചെയ്ത് നിന്നതാ പക്ഷെ അപ്പോഴാ എന്റെ കൂടെ പഠിച്ച രേഷ്മയും ഫ്രണ്ടും കൂടി ഇതിലെ പോയത് അപ്പോൾ പിന്നെ അവർക്കൊരു കമ്പനി കൊടുക്കാമെന്നു കരുതിയാ ഞാൻ 😁😁” “ആഹഹാ വെറുതെ അല്ല ഞാനും ഓർത്ത് മ്മ് ശരി ഞാൻ പോയിട്ട് വരാം ” “അഹമ് പൊക്കോ ഞാൻ അവർ പോയോന്ന് ഒന്നൂടി നോക്കട്ടെ ” “ആഹ് നടക്കട്ടെ നടക്കട്ടെ ” “നിക്ക് ചേച്ചി ദേ ഏട്ടൻ വരുന്നുണ്ടല്ലോ ഒറ്റക്ക് പോകണ്ടാ ”

“ആഹ് അങ്ങേരുടെ പുറകെ ആളുമുണ്ട് നമ്മൾ ഇല്ലേ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവാൻ ” അപ്പോഴേക്കും അവര് രണ്ടുപേരുംകൂടി അങ്ങോട്ടേക്ക് എത്തിയിരുന്നു അച്ചു എന്നെ നിർബന്ധിച്ചു അവരുടെ കൂടെ തന്നെ പറഞ്ഞുവിട്ടു ഞങ്ങൾ അമ്പലത്തിലേക്ക് കയറാൻ ഒരുങ്ങിയതും അഥീനക്ക് ഒരു ഫോൺ കാൾ വന്നു അവൾ ഇപ്പോൾ വരാമെന്ന് പറഞ്ഞു അങ്ങുമാറിനിന്നു അമ്പലത്തിനുള്ളിലേക്ക് കേറും മുന്നേ കടുവ ഷർട്ട്‌ ഊരി തോളിലേക്ക് ഇട്ടു ഒന്നേ ഞാൻ നോക്കിയുള്ളൂ ഹൃതിക് റോഷന്റെ sixpackum സൽമാൻ ഖാൻ ന്റെ muscle ഉം എന്തിന് WWW വിലെ ബിഗ്‌ഷോയേയും ജോൺസേനയെയും വരെ ഒരു നിമിഷം കൊണ്ട് ഞാൻ മുന്നിൽ കണ്ടു (ഇവരൊക്കെ ആരാണെന്ന് അറിഞ്ഞൂടത്തോരോട് വല്ലപ്പോഴേലും റേസിലിംഗ് ഒക്കെ കാണണം വീട്ടിൽ ഇത് കാണുന്ന ഒരു ആൺതരി ഉണ്ടായാൽ മതി ഇവരെയെല്ലാം പരിജയമായിക്കോളും )

പെട്ടെന്ന് തന്നെ ഞാൻ കഴുത്തുവെട്ടിച്ചു അപ്പോൾ ദേ അവിടെ അതിലും വലിയ സീൻ അവിടെ നിക്കുന്ന പെൺപടകൾ (ഐ mean പിടക്കോഴികൾ ) എല്ലാം ഇങ്ങേരെ വായുംപൊളിച്ചു നോക്കികൊണ്ട് നിക്കുന്നു ഇവളുമാരൊന്നും ആൺപിള്ളേരെ കണ്ടിട്ടില്ലേ ഛേ മ്ലേചികൾ അവരെ പറഞ്ഞിട്ടും കാര്യമില്ല ഫയൽവാൻ അതുപോലെ അല്ലെ നിക്കുന്നെ ഇങ്ങേർക്ക് ഷർട്ടിനടിയിൽ ഒരു ബനിയൻ ഇട്ടൂടെ .. നാണമില്ലാത്ത മനുഷ്യൻ – ആത്മ “എന്തുവാടി കൊറേ നേരമായല്ലോ വായിനോക്കുന്നു എന്റെ മസിൽ കണ്ണുവെക്കുവാണോ ???” “അയ്യാ കണ്ണുവെക്കാൻ പറ്റിയൊരു മുതൽ കണ്ടേച്ചാലും മതി … പിന്നെന്താ പറഞ്ഞെ മസിലോ എവിടെ ഞാൻ നോക്കണമെങ്കിൽ മിനിമം ഒരു ഉണ്ണിമുകുന്ദന്റെ മസിൽ എങ്കിലും വേണം ഇത് ഒരുമാതിരി നീർക്കോലിക്ക് മന്തുരോഗം വന്നപോലുണ്ട് ”

“നീർക്കോലി നിന്റെ മറ്റവൻ ” “അവനോട് തന്നെയാ പറഞ്ഞത് “-ആത്മ “വല്ലതും പറഞ്ഞോ ” “ബോഡി ഷോ കഴിഞ്ഞെങ്കിൽ കേറി തൊഴമായിരുന്നു എന്ന് പറഞ്ഞതാ ” “ആഹ് നടക്ക് ” ഞങ്ങൾ ഒരുമിച്ചു പ്രദക്ഷിണം വെച്ച് തൊഴുതിറങ്ങി വന്നു അപ്പോഴേക്കും അഥീന ഫോൺ വിളി ഒക്കെ കഴിഞ്ഞു വന്നു “ഓഹ് what a body mahn ” കടുവയുടെ ബോഡിഷോ കണ്ട് ചക്കപ്പഴത്തിൽ ഈച്ച അരിക്കുന്നത്പോലെ അവൾ പറന്നു വീഴുന്നുണ്ട് ചെറ്റ ഇവൾക്ക് muscle അത്രക്ക് ഇഷ്ടമാണെങ്കിൽ ന്യൂരാജസ്ഥാൻ മാർബിൾസിലെ സുമോ ചേട്ടനെ നോക്കിക്കൂടെ – ആത്മ ഞാൻ പതിയെ അച്ചുവിന്റെ അടുത്ത് ചെന്ന് കത്തിവെച്ചു aa സമയം ഒക്കെയും അവൾ ആ ബോഡിയിൽ ടച്ചികൊണ്ട് ഇരുന്നു എല്ലാം കൂടി കണ്ടിട്ട് എനിക്ക് ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു “എന്താ വേണിയേച്ചി രാവിലെ ഒന്നും കഴിച്ചില്ലേ ” ഞാൻ നിന്ന് നഖം കടിക്കുന്നത് കണ്ടിട്ട് അച്ചു എന്നെ കളിയാക്കി ചോദിച്ചു

“അതേടാ രാവിലെ ഒന്നും കഴിച്ചില്ല ഇപ്പോൾ ഒരു ആനയെ തിന്നാനുള്ള വിശപ്പ് ഉണ്ട് ഇത്തിരി മാറിയിരുന്നോ ഇല്ലേൽ നിന്നെ ഞാൻ പിടിച്ചു തിന്നും ” എന്റെ മറുപടി കേട്ടതും അവൻ ലേശം distance ഇട്ടു നിന്നു അങ്കിളിനും ആന്റിക്കും എന്തൊക്കെയോ വഴിപാടുകൾ ബാക്കിയുണ്ടായിരുന്നു ഞങ്ങൾ അവരെ കാത്ത് പുറത്ത് നിന്നു തൊഴുതു കഴിഞ്ഞു അഥീനയും വന്നതോടെ ഞങ്ങൾ നാലും കൂടി ആൽത്തറയിൽ സ്ഥാനമുറപ്പിച്ചു അച്ചു ഒരു സൈഡിലും അവന്റെ അടുത്തായി ഞാനും എന്റെ അടുത്ത് അഥീനയും അവളുടെ അടുത്ത് കടുവയും ഇരുന്നു “വേണി ഭയങ്കര സൈലന്റ് ആണല്ലോ ഇതുവരെ ഒന്നും മിണ്ടി കണ്ടില്ല ” എന്നോടായി അവൾ ചോദിച്ചതും സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് വന്നത്.. സൈലന്റ് ആണെന്ന് .. അതും ഞാൻ …

ആദ്യമായിട്ടാ ഒരാൾ ഇങ്ങനെ പറയുന്നത് .. എന്റെ പെറ്റതള്ള പോലും സഹിക്കൂല്ല “സൈലന്റ് ഓ വേണിയേച്ചിയോ ബെസ്റ്റ് എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ” “അല്ല എനിക്കങ്ങനെ തോന്നി അതുകൊണ്ട് ചോദിച്ചതാ എന്നോട് ഇതുവരെ അങ്ങനെ മിണ്ടിയില്ല ” “അത് നന്നായെന്ന് കരുതിക്കോ .. ചേച്ചി രക്ഷപെട്ടു .. ” കിട്ടിയ അവസരത്തിന് അച്ചു എന്നെ നന്നായി ട്രോളുന്നുണ്ട് നിനക്കിട്ട് ഉള്ളത് ഞാൻ പിന്നെ തരാടാ തെണ്ടി പതിയെ അവന്റെ ചെവിയിൽ പറഞ്ഞതും അവൻ വായടച്ചു “ഞാൻ അത്രക്ക്… സൈലന്റ് ഒന്നും …” പറഞ്ഞു മുഴുവനാക്കും മുന്നേ അവിടുന്ന് ഒരു അട്ടഹാസം കേട്ടു “ഹഹ ഹഹ ഹഹഹ ” ഈ കൊലച്ചിരി ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നോർത്ത് കഴുത്തൊന്ന് ചെരിച്ചപ്പോൾ ദേ കടുവ ഇരുന്ന് കിണിക്കുന്നു “ഹേയ് എന്തിനാ ചിരിക്കൂന്നേ ”

അഥീന “ഹേയ് ഇവൾ … ഇവൾ …. സൈലന്റ് ആണെന്ന് നീ പറയുന്നത് കേട്ടിട്ട് ചിരിച്ചതാ ” ഹോ aa കൊലച്ചിരി എന്റെ നേർക്ക് ആയിരുന്നോ കാലുമടക്കി അങ്ങേർക്കിട്ട് ഒന്ന് കൊടുക്കാനാ അപ്പോൾ എനിക്ക് തോന്നിയത് അത് കഴിയുമ്പോ എന്നെ ഭിത്തിയിൽ നിന്ന് വടിച്ചു എടുക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ ഞാൻ അത് ക്ഷെമിച്ചു അങ്ങേരു ചിരി ഏകദേശം നിർത്തിയപ്പോൾ ദേ ബാക്കി രണ്ടെണ്ണം ഇരുന്ന് ചിരിക്കുന്നു മൊത്തത്തിൽ എനിക്കിട്ട് എല്ലാരുംകൂടി പണിയുവാ എനിക്ക് തിരിച്ചൊന്നും പറയാൻ ഇല്ലാത്തതുകൊണ്ട് ഞാൻ കേട്ടുകൊണ്ടിരുന്നു ഇല്ലെങ്കിൽ ഒരു നിമിഷം കൊണ്ട് അഥീനയുടെ തെറ്റുധാരണ ഞാൻ മാറ്റിക്കൊടുക്കും അതുകൊണ്ട് ഞാൻ മൗനം പാലിച്ചു അപ്പോഴേക്കും അങ്കിളും ആന്റിയും വന്നു “ആഹ് അഥീന മോളും വന്നോ ”

“ഉവ്വ് ആന്റി ഞാൻ വൈകിട്ടത്തേക്ക് അങ്ങോട്ട് വരുന്നുണ്ട് .. ഞാൻ മാത്രമല്ല എല്ലാവരും ഉണ്ട് നാളെയാ അശ്വിൻ നാട്ടിലേക്ക് വരുന്നത് ” “അശ്വിനോ അതാരാ ” ഞാൻ പതിയെ അച്ചുവിന്റെ ചെവിയിൽ ചോദിച്ചു “ആാാ എനിക്കുമറിയില്ല ആരാ അമ്മേ അശ്വിൻ ” “ആഹ് അതാണ് അഥീനയെ കെട്ടാൻ പോകുന്ന ഹതഭാഗ്യൻ ” കടുവ അത് കേട്ടതും അഥീന അവിടെ നാണം കൊണ്ട് പൂത്തുലഞ്ഞു ഞാൻ ആണേൽ സന്തോഷം കൊണ്ടും പൂത്തുലഞ്ഞു പിന്നീടങ്ങോട്ട് വണ്ടിയുടെ അങ്ങോട്ട് നടക്കുന്ന ദൂരത്തിനുള്ളിൽ ഞാൻ അഥീനയുടെ തെറ്റ് ധാരണ ഞാൻ മാറ്റികൊടുത്തു സംസാരിച്ചു സംസാരിച്ചു അഥീനയുടെ ചെവി ഞാൻ കടിച്ചെടുക്കും എന്ന അവസ്ഥയായി എന്റെ കോളേജും ഫ്രണ്ട്സും ഉൾപ്പടെ ഞങ്ങളുടെ ക്യാന്റീനിലെ ചായ അടിക്കുന്ന ചേട്ടനെ പറ്റി വരെ ഞാൻ അവളോട് പറഞ്ഞു പിന്നെ ആന്റിയും ഞാനും വിടാതെ അവളെ വീട്ടിലേക്ക് കൂട്ടി.

ഞാൻ അഥീനയോടൊപ്പം അവളുടെ വണ്ടിയിലാണ് വീട്ടിലേക്ക് തിരിച്ചു പോന്നത് ആ സമയം കൊണ്ട് ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം ഉടലെടുത്തു വീട്ടിലെത്തി കുറച്ച് കഴിഞ്ഞതും ആന്റിയുടെയും അങ്കിളിന്റെയും കുറച്ച് ബന്ധുക്കളും ഫ്രണ്ട്സും ഒക്കെ എത്തിയിരുന്നു ഒപ്പം അഥീനയുടെ ഫാമിലിയും എന്റെ ഫാമിലിയും ഒരുപാട് ആഘോഷമാക്കണ്ട എന്ന് ആന്റി പറഞ്ഞെങ്കിലും ശരിക്കും ആഘോഷിക്കാൻ ആയിരുന്നു മക്കളുടെ തീരുമാനം അവസാനം അവരും സമ്മതിച്ചു എനിക്കും അച്ചുവിനും അഥീനക്കും കടുവക്കും ആയിരുന്നു ഡെക്കറേഷന്റെ ചുമതല എല്ലാം അഥീനയും അച്ചുവും ബലൂൺസ് വീർപ്പിച്ചു കെട്ടി ഞാൻ അത് ഓരോന്നും തൂക്കുന്ന തിരക്കിലും ആയിരുന്നു ധാവണിയുമായി സ്റ്റൂളിന്റെ മുകളിൽ കേറി നിന്ന് ഓരോന്നും കെട്ടിത്തൂക്കാൻ ഞാൻ നന്നേ പാടുപെട്ടു

അപ്പോഴാണ് സ്റ്റെപ് ഇറങ്ങി കടുവ ഇറങ്ങി വന്നത് ബാക്കിയുള്ളോരേ കൊണ്ട് പണിയെടുപ്പിച്ചിട്ട് ഇങ്ങേർ ഒരുങ്ങി കെട്ടി നിക്കുവാണോ ഓഹ് എന്താ ലുക്ക്‌ മീശയും പിരിച്ചുള്ള ആ വരവ് കണ്ടില്ലേ അടുത്തു വരുന്നു ഞാൻ സ്റ്റൂളിൽ നിന്ന് കാലുതെറ്റി വീഴുന്നു അങ്ങേരെന്നെ താങ്ങി പിടിക്കുന്നു ആഹാ എന്ത് രസം – ആത്മ ഓരോന്നൊക്കെ ആലോചിച്ചു ഞാൻ നിശ്വസിച്ചു വീണ്ടും ente ജോലിയിൽ ഏർപ്പെട്ടു പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചാരോ വലിച്ചു ഞാൻ നോക്കുമ്പോൾ വലിഞ്ഞു മുറുകിയ മുഖവുമായി എന്റെ കൈപിടിച്ചു കടുവ എന്നെ എങ്ങോട്ടോ കൊണ്ടുപോകുവാ “ആഹ് എന്റെ കൈ എനിക്ക് വേദനിക്കുന്നു എന്നെ വിട് ” അവിടുന്ന് മറുപടി ഒന്നും കേക്കുന്നില്ല പെട്ടെന്ന് എന്നെ റൂമിലേക്ക് എടുത്ത് ഇട്ട് കരണം പൊട്ടിച്ചു എനിക്കൊരു അടി തന്നു അടിയുടെ ആഘാതത്തിൽ ഞാൻ ബെഡിലേക്ക് വീണു… തുടരും….

സിദ്ധവേണി: ഭാഗം 15

Share this story