ഈ പ്രണയതീരത്ത്: ഭാഗം 17

ഈ പ്രണയതീരത്ത്: ഭാഗം 17

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഞെട്ടലോടെ ആണ് രാധിക ആ വാർത്ത കേട്ടത് “ഈശ്വരാ അവൾ ഒരിക്കൽ പോലും തനിക്കു ഒരു സൂചന പോലും തന്നില്ല അവൾ ഓരോ കാര്യങ്ങളും മനസ്സിൽ ഓർത്തു എടുത്തു ആദ്യം ആയി നന്ദിത വീട്ടിൽ ട്യൂഷൻ പഠിക്കാൻ വന്നപ്പോൾ അതുവരെ അങ്ങോട്ട് ഒന്ന് തിരിഞ്ഞു പൊലും നോക്കാതെ ഇരുന്ന അനിയേട്ടൻ വീട്ടിലെ നിത്യസന്ദർശകൻ ആയത് അമ്പലത്തിൽ യാദ്ര്ശ്ചികമെന്നോണം രണ്ടുപേരേം ഒരുമിച്ചു കണ്ടത് പിന്നീട് അന്ന് അനിയേട്ടൻ പോയപ്പോൾ കാണാൻ ആയി നന്ദിത തന്നെ കൂട്ടി അമ്പലത്തിൽ പോയത് എല്ലാം അവളുടെ കണ്മുന്നിൽ തെളിഞ്ഞു താൻ ഒളിപ്പിച്ചത് പോലെ അവളും മനസ്സിൽ ഒരു പ്രണയം ഒളിപ്പിച്ചിരുന്നു ഒരു സൂചന പൊലും തരാതെ അവൾക്കു വല്ലാത്ത വേദന അനുഭവപെട്ടു

“എന്നാലും അനി ഇങ്ങനെ ചെയ്യും എന്ന് ആരേലും ചിന്തിച്ചോ സുധയുടെ ചോദ്യമാണ് അവളെ ഓർമകളിൽ നിന്ന്‌ ഉണർത്തിയത് “ഇനി ഇതിന്റെ പേരിൽ എന്റെ കുഞ്ഞിനോട് അവർ എന്തേലും കാണിക്കുമോന്നു എനിക്കു പേടി സുധ തന്റെ ആവലാതി മറച്ചു വച്ചില്ല “നീയൊന്നു മിണ്ടാതിരിക്ക് സുധേ രഘു പറഞ്ഞു “എനിക്കു പേടിയുണ്ട് അതുകൊണ്ട് പറഞ്ഞതാ “മേനോൻമഠംകാർ അങ്ങനെ ഉള്ളവർ അല്ല സുധേ ഞാൻ അവിടെ വരെ ഒന്ന് പോയി തിരക്കിട്ടു വരാം നമ്മൾ പോയില്ല എങ്കിൽ മോശം അല്ലേ “എങ്കിൽ ചെല്ല് അയാൾ ഇറങ്ങി നടന്നു *****

മട്ടുപ്പാവിലൂടെ എന്ത് ചെയ്യണം എന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാരുന്നു വിശ്വനാഥൻ അയാൾക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലാരുന്നു അത്രക്കും ഒരു പ്രഹരം ആണ് മകൾ നൽകിയത് അയാൾ ആരെയൊക്കെയോ ഫോണിൽ വിളിച്ചു നിർദ്ദേശങ്ങൾ നൽകികൊണ്ടിരുന്നു ശ്രീദേവി കരഞ്ഞു തളർന്നു നന്ദന്റെ മടിയിൽ കിടക്കുകയാണ് നന്ദൻ അച്ഛന്റെ അടുത്തേക്ക് ചെന്നു “അച്ഛാ എന്തേലും വിവരം കിട്ടിയോ “ഇല്ല റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ഒക്കെ ആളെ വിട്ടിട്ടുണ്ട് പിന്നെ ചെക്ക് പോസ്റ്റിലും നമ്മുടെ ആളുകൾ ഉണ്ട് രണ്ടും ഈ സിറ്റി വിടും മുൻപ് കണ്ടു പിടിക്കണം ഇന്ന് രാത്രിക്ക് മുൻപ് കണ്ടുകിട്ടിയില്ലേൽ പിന്നെ വിശ്വനാഥനു അങ്ങനെ ഒരു മകൾ ഇല്ല അവൾ മരിച്ചു

“അച്ഛാ ഞാൻ ഒന്ന് പോയി തിരകട്ടെ “വേണ്ട ദേവിയുടെ അടുത്ത് നീ ഉണ്ടാകണം ഫോൺ ബെല്ലടിച്ചു നന്ദൻ ഫോൺ എടുത്തു “ഹലോ “ഹലോ നന്ദുവേട്ട ഞാൻ ആണ് വല്ല വിവരവും കിട്ടിയോ “ഇല്ല ഒന്നും അറിഞ്ഞില്ല എന്തേലും അറിഞ്ഞാൽ ഞാൻ വിളിച്ചു പറയാം “ശരി നന്ദുവേട്ട “ശരി “ഉം ആരാ “രാധിക ആണ് “ഉം ഒരിക്കൽ കൂടെ ഫോൺ റിങ് ചെയ്തു വിശ്വനാഥൻ ഫോൺ എടുത്തു അയാളുടെ മുഖത്തെ ഭാവം നന്ദനെ ഭയപ്പെടുത്തി “എന്താ അച്ഛാ വല്ല വിവരവും കിട്ടിയോ “ഉം “എന്താ “അവർ മിനിഞ്ഞാന്ന് രജിസ്റ്റർ ചെയ്തിട്ട് ആണ് ഇന്ന് വെളുപിനെ പോയത് രജിസ്റ്റർ ഓഫീസിൽ നിന്ന്‌ വിവരം കിട്ടി ശ്രീദേവി അലമുറ ഇട്ട് കരയാൻ തുടങ്ങി “അമ്മേ കരയാതെ അസുഖം ഒന്നും വരുത്തി വക്കണ്ട നന്ദൻ പറഞ്ഞു

“കരഞ്ഞോട്ടെ മതിയാവുവോളം കരഞ്ഞോട്ടെ മകൾ മരിച്ചാൽ അമ്മ കരയണം അത് പറഞ്ഞു അയാൾ അകത്തേക്ക് കയറി പോയി ഇത് കേട്ട്കൊണ്ടാണ് രഘു വരുന്നത് അയാളെ കണ്ടു നന്ദൻ അടുത്തേക്ക് വന്നു “മാഷ് വരു “ഇനിയിപ്പോ എന്താ നന്ദാ ചെയ്യാ “വിവാഹം രജിസ്റ്റർ ചെയ്തെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല മാഷേ “ഈശ്വര ഈ കുട്ടികൾ എന്ത് അതിക്രമം ആണ് കാട്ടിയത് “മാഷ് ഇരിക്ക് ഞാൻ അച്ഛനെ വിളിക്കാം “വേണ്ട മോനെ ഞാൻ പോയി കണ്ടോളാം അയാൾ ചെല്ലുമ്പോൾ തലക്ക് മീതെ കൈയ്യും വച്ചു ചാരുകസേരയിൽ കിടക്കുവാണ് വിശ്വനാഥൻ “മേനോൻഅദ്ദേഹം അയാൾ മെല്ലെ വിളിച്ചു വിശ്വൻ കൈ മാറ്റി നോക്കി “മാഷ് എപ്പോൾ വന്നു “വന്നതേ ഉള്ളു “ഉം “കുട്ടികൾ ഒരു വിവരക്കേട് കാണിച്ചു അതോർത്തു ഇനി സങ്കടപെട്ടിട്ടു എന്ത് കാര്യം

“ആര് സങ്കടപെട്ടു എനിക്കു ഒരു സങ്കടവും ഇല്ല അവനുണ്ടല്ലോ എന്റെ കുഞ്ഞിനെ കൊണ്ടുപോയ തന്റെ ചേട്ടന്റെ മകൻ അവനെ ഞാൻ വെറുതെ വിടില്ല താൻ നോക്കിക്കോ പിന്നെ തന്നോട് എനിക്കു ഒരു ദേഷ്യവും ഇല്ല തനിക്കു ഇതിൽ ഒരു ബന്ധവും ഇല്ല എന്ന് എനിക്കു അറിയാം അതുകൊണ്ട് നമ്മൾക്ക് രാധികയുടേം നന്ദൻറേം വിവാഹം ഉടനെ നിശ്ചയിച്ചപോലെ തന്നെ നടത്തണം രഘുവിന്റെ മനസ്സിൽ ഒരു ആശ്വാസം തോന്നി ഈ സമയം തെങ്കാശിക്ക് പോകുന്ന ഒരു ട്രെയിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ അനിരുദ്ധന്റെ തോളിൽ കിടന്ന് ഉറങ്ങുക ആരുന്നു നന്ദിത അവൻ അവളുടെ തലമുടിയിൽ തഴുകി അവൾ കണ്ണ് തുറന്നു “എത്തിയോ അനിയേട്ടാ “ഇല്ല കുറച്ച് കൂടെ ഉണ്ട് “നമ്മൾ ചെയ്തത് തെറ്റ് ആണോ അനിയേട്ട

“എന്ത് തെറ്റ് ഞാൻ പൊലും സമ്മതിക്കാതെ ആണ് എന്റെ വിവാഹം തീരുമാനിച്ചത് എനിക്കു ഒരു പെൺകുട്ടിയെ ഇഷ്ട്ടം ആണ് എന്ന് പറഞ്ഞപ്പോൾ ഒരിക്കൽ പൊലും അത് ആരാണെന്ന് പൊലും ചോദിച്ചില്ല പകരം അച്ഛനും അമ്മയും പറഞ്ഞത് ആരാണേലും അത് മറന്നേക്കാൻ ആണ് “നമ്മൾ കാരണം എട്ടന്റേം രാധുന്റേം കല്യാണം മുടങ്ങുവോ “എയ്‌ ഒരിക്കലും ഇല്ല “എന്ത് ഉറപ്പ് “നാടടക്കം ക്ഷണിച്ച വിവാഹം മാറ്റി വക്കില്ല ഇതിന്റെ കൂടെ മറ്റൊരു നാണക്കേട് കൂടെ നിന്റെ അച്ഛൻ താങ്ങില്ല അത് തന്നെ ഉറപ്പ് തെങ്കാശിയിൽ എത്തിയതും അനിരുദ്ധന്റെ കൂട്ടുകാരൻ ജെയിംസും ഭാര്യ ലീനയും അവരെ കാത്ത് നില്പുണ്ടാരുന്നു അവർ അവരെ വീട്ടിലേക്ക് കൊണ്ടുപോയി “യാത്ര ഒക്കെ സുഖം ആരുന്നോ ജെയിംസ് ചോദിച്ചു “ആയിരുന്നു അളിയാ അനിരുദ്ധൻ മറുപടി പറഞ്ഞു

“നിങ്ങൾ ഇവിടെ എത്തുന്നത് വരെ ഞങ്ങൾക്ക് പേടി ആരുന്നു “രജിസ്റ്റർ ചെയ്തത് കൊണ്ടു അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല “അത് ഏതായാലും കാര്യം ആയി “നേരം ഒരുപാട് ആയി നിങ്ങൾ യാത്ര ചെയ്ത് വന്നതല്ലേ വല്ലോം കഴിച്ചിട്ടു കിടന്നോ നാളെ കോവിലിൽ വച്ചു ചെറിയ ഒരു താലികെട്ട് നടത്താം ഒരു ചെറിയ വീട് ശരി ആക്കിയിട്ടുണ്ട് അത് കൊണ്ടു ജീവിതം ഒക്കെ നാളെ തുടങ്ങിയാൽ മതി ലീന നന്ദിതയെ വിളിച്ചു റൂം കാണിച്ചു കൊടുക്ക് അനിരുദ്ധൻ ചിരിച്ചു നന്ദിതയും പിറ്റേന്ന് കോവിലിൽ വച്ചു നന്ദിതയുടെ കഴുത്തിൽ അനിരുദ്ധൻ താലി ചാർത്തി ആളും ആരവും ഇല്ലാതെ അവൾ സുമംഗലി ആയി കാഴ്ച്ചകാർ ആയി ലീനയും ജെയിംസും വിവാഹം കഴിഞ്ഞു അവർക്ക് ആയി ഒരുക്കിയ വീട്ടിൽ വലതു കാൽ വച്ചു നന്ദിത കയറി

അവളുടെ മനസ്സിൽ എന്തുകൊണ്ടോ ഒരു സങ്കടകടൽ ഇരമ്പി ആഗ്രഹിച്ച ജീവിതം സ്വന്തം ആകാൻ കഴിഞ്ഞിട്ടും അവൾക്കു എന്തുകൊണ്ടോ സന്തോഷിക്കാൻ കഴിഞ്ഞില്ല എല്ലാം അവളുടെ മനസ്സിലേക്ക് കടന്ന് വന്നു ആദ്യ ആയി അനിരുദ്ധനെ കണ്ടത് മുതൽ എല്ലാം എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് തന്റെ സ്കൂളിൽ സീനിയർ ആയ അനിരുദ്ധനെ കാണുന്നത് ലൈബ്രറിയിൽ വച്ചു സ്ഥിരം ആയി കണ്ടു മാധവികുട്ടിയുടേം കെ ർ മീരയുടേം കഥകൾ താൻ ഇഷ്ട്ടപെട്ടപ്പോൾ ഒ എൻ വിയുടേം വയലാറിന്റേം കവിതകൾ ആരുന്നു അനിരുദ്ധനു പ്രിയം ഒരിക്കൽ പരസ്പരം സംസാരിക്കാൻ തുടങ്ങി പിന്നീട് സൗഹൃദം ആയി അത് ഇടക്ക് എപ്പോഴോ പ്രണയം ആയി തങ്ങൾ ആഗ്രഹിച്ചിട്ടു പൊലും അകലാൻ പറ്റാത്തവിധം അത് വളർന്നു

പിന്നീട് അനിയേട്ടനെ കാണാൻ വേണ്ടി മാത്രം രാധുവിന്റെ വീട്ടിൽ ട്യൂഷൻ പോയി ലൈബ്രറികളിൽ പോയി പുസ്തകത്തിൽ കത്തുകൾ കൈ മാറി അനിയേട്ടന്റെ വിവാഹം ഉറപ്പിച്ചു എന്ന് അറിഞ്ഞപ്പോൾ മുറി അടച്ചിട്ടു കുറേ കരഞ്ഞു ഒടുവിൽ കൂടെ പോരുന്നോ എന്ന അനിയേട്ടന്റെ ചോദ്യത്തിൽ മറ്റൊരു വഴിയും മുന്നിൽ ഇല്ലാരുന്നു തനിക്കു തന്റെ പ്രിയപ്പെട്ടവനെ നഷ്ട്ടം ആകാൻ വയ്യാത്തത് കൊണ്ടു കൂടെ ഇറങ്ങി പോരുക ആരുന്നു പോരുമ്പോൾ അറിയാരുന്നു ഇനി ഒരിക്കലും തനിക്കു ഒരു തിരിച്ചു പോക്ക് ഇല്ല എന്ന് പക്ഷെ തനിക്കു മറ്റെന്തിനേകാളും വലുത് അനിയേട്ടൻ ആരുന്നു ****

രാധികയുടെ വിവാഹത്തിന് വേണ്ടി ഡൽഹിയിൽ നിന്ന്‌ വന്നതരുന്നു രേഷ്മ “എങ്കിലും നന്ദിത ഒരു സൂചന പൊലും തന്നില്ലല്ലോ രാധു “ഞാനും അതാണ് ഓർക്കുന്നത് “അനിയേട്ടന് ഒരു പ്രണയം ഉണ്ടെന്ന് എനിക്കു അറിയാരുന്നു രേഷ്മയുടെ ആ വെളിപ്പെടുത്തൽ രാധികയിൽ ഞെട്ടൽ ഉണ്ടാക്കി “എങ്ങനെ? “നിന്നോട് പൊലും പറയാത്ത ഒരു രഹസ്യം എനിക്കു ഉണ്ടാരുന്നു രാധു “എന്ത് “എപ്പോഴോ ഒരിക്കൽ ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ ഒരാൾ ഇടം നേടി ഒരു ഇഷ്ട്ടം മനസ്സിൽ മുളച്ചപ്പോൾ തന്നെ ഞാൻ അദ്ദേഹത്തിനോട്‌ എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞു അപ്പോൾ അദ്ദേഹം പറഞ്ഞു മറ്റൊരു പെൺകുട്ടിയും ആയി പ്രണയത്തിൽ ആണ് എന്ന് ഇത്തവണ ശരിക്കും രാധിക ഞെട്ടി രേഷ്മക്ക് അനിയേട്ടനെ ഇഷ്ട്ടം ആരുന്നു അത്രേ അത് അവൾ അനിയേട്ടനോട് തുറന്നു പറഞ്ഞിട്ടുണ്ട്

ഈശ്വര ഇതൊക്കെ തനിക്കു പുതിയ അറിവുകൾ ആണല്ലോ “പക്ഷെ ഒരിക്കലും എന്നോട് നീ ഇത് പറഞ്ഞില്ലല്ലോ “പറയാഞ്ഞത് നന്നായി ഇല്ലേൽ ഞാൻ ചമ്മിയെനെ ചിരിയോടെ അത് പറയുമ്പോളും അവളുടെ മനസ്സിൽ ഒരു നഷ്ട്ടപ്രണയത്തിന്റെ നെരിപ്പോട് എരിഞ്ഞു വിവാഹ തിരക്കുകളിൽ ആരുന്നു മേനോൻ മഠം രാധികയുടെ വീട്ടിലും തിരക്ക് ആരുന്നു ആർക്കും ഒരു സന്തോഷവും തോന്നിയില്ല എങ്കിലും മേനോൻ വീതിയുള്ള കസവു കരയുള്ള സെറ്റ് സാരീയിൽ സർവ്വഭരണവിഭൂഷക ആയി രാധിക തിളങ്ങി വിവാഹമണ്ഡപത്തിൽ നന്ദന് അടുത്ത് ഇരുന്നപ്പോൾ അവൾ നന്ദനെ ഒന്ന് നോക്കി

അവന്റെ മുഖത്ത് നിഴലിച്ച ഗൗരവം അവളെ സംശയത്തിൽ ആഴ്ത്തി ഈ താലി കുട്ടീടെ കഴുത്തിൽ കെട്ടുക തന്ത്രിയുടെ വാക്കുകൾ ആണ് നന്ദനെ ചിന്തകളിൽ നിന്നും ഉണർത്തിയത് “എനിക്കു കഴിയില്ല നന്ദന്റെ വാക്കുകൾ കേട്ട് എല്ലാരും സംശയഭാവത്തിൽ അവനെ നോക്കി “മനസിലായില്ല തന്ത്രി ഒരിക്കൽ കൂടെ ചോദിച്ചു “എന്റെ പെങ്ങളെ കൊണ്ടു നാട് കടന്ന ഒരുത്തന്റെ പെങ്ങളെ വിവാഹം കഴിക്കാൻ എനിക്കു കഴിയില്ല ഇടിത്തീ പോലെ ആണ് അവന്റെ വാക്കുകൾ രാധികയുടെ ചെവിയിൽ പതിച്ചത്….(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 16

Share this story