ശിവഭദ്ര: ഭാഗം 10

ശിവഭദ്ര: ഭാഗം 10

എഴുത്തുകാരി: ദേവസൂര്യ

ശിവ ഡ്രസ്സ്‌ മാറ്റി ഉമ്മറത്തേക്ക് വരുമ്പോൾ വൈഗയും ഒരുങ്ങി നിൽക്കുന്നുണ്ടായിരുന്നു..അവനെ കണ്ടതും അവൾ പതിയെ ഒന്നു പുഞ്ചിരിച്ചു…. “”പോവാൻ ഇറങ്ങ ആയോടാ??….”” അവൾ പുറത്തേക്ക് ഇറങ്ങി ചെരുപ്പ് ഇടുന്നതിനിടക്ക് ചോദിച്ചു…. “”ഡീ ചേച്ചി…ഒന്നു വെയിറ്റ് ചെയ്യ്…ഞാൻ കൊണ്ടോയി ആക്കി തരാം ന്നെ…”” “”നീ കഴിച്ചിട്ട് ഇറങ്ങ് ചെക്കാ….ഞാൻ ബസ്സിന്‌ പോക്കൊളാം…വൈകിട്ട് കാണാം ട്ടൊ..അമ്മ ഉണ്ട് അപ്പുറത്ത് ഭദ്രയും…”” അവൾ ഷാൾ ഒന്നൂടെ ഒതുക്കി പിടിച്ചു ഒന്നിരുത്തി നോക്കി.. പറഞ്ഞപ്പോൾ അവനും പതിയെ ഒന്നു പുഞ്ചിരിച്ചു…. “”ഓൾ തെ ബെസ്റ്റ് ഡീ ചേച്ചി…”” അവന്റെ വാക്കുകൾക്ക് അവൾ പതിയെ ഒന്നു പുഞ്ചിരിച്ചു…”” “”ശെരി…പിന്നെ കാണാം….”” അവൾ പോകുന്നത് നോക്കിനിൽക്കുമ്പോളേക്കും അമ്മ ഉമ്മറത്തേക്ക് വന്നിരുന്നു…

“”അപ്പോഴേക്കും പോയോ ഈ പെണ്ണ്…ഞാൻ പറഞ്ഞതാ നിന്റെ കൂടെ പോവാം ന്ന്…അപ്പൊ സർക്കാർ വണ്ടി അല്ലേ….വേണ്ട ന്നും പറഞ്ഞു വല്യ ആദർശം….”” അമ്മയുടെ പരിഭവത്തോടുള്ള പറച്ചിൽ കേട്ടപ്പോൾ ഒന്നു പുഞ്ചിരിച്ചു… “”അച്ഛേടെ അല്ലേ മോൾ…സഖാവിന്റെ മക്കൾക്ക് ആദർശം ഇത്തിരി കൂടുതൽ ആവും അമ്മേ….തത്കാലം എന്തേലും കഴിക്കാൻ എടുക്ക്…നല്ല വിശപ്പ്…”” അവന്റെ സംസാരം കേട്ടതും അമ്മ പുഞ്ചിരിയോടെ ഉള്ളിലേക്ക് പോയി…അടുക്കളയിൽ ഭദ്ര ഉണ്ടെന്ന് തോന്നുന്നു…പാത്രത്തിന്റെ തട്ടലും മുട്ടലും കേൾക്കാം… കഴിക്കുമ്പോളും…ഇടക്ക് തനിക്ക് നേരെ നീളുന്ന കണ്ണുകൾ ശിവ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….കണ്ടിട്ടും കാണാതെ കഴിക്കുന്ന അവനെ കാണുമ്പോൾ വീർക്കുന്ന അവളുടെ മുഖം ഇടംകണ്ണിലൂടെ കാണുന്നുണ്ടായിരുന്നു… ഇടക്കെപ്പോളോ പിന്തിരിഞ്ഞു പോകുന്നതും കണ്ടു….അറിയാതെ ചുണ്ടിൽ ചെറുപുഞ്ചിരി തത്തി കളിച്ചു…കണ്ണുകളിൽ എന്തോ നിറയുന്നതറിഞ്ഞു…. 🖤❤🖤

“”ശ്ശെടാ ന്നാലും ഇത് എവിടെ കൊണ്ട് പോയി ഒളിപ്പിച്ചിട്ടുണ്ടാവും??…”” ശിവയുടെ ജീപ്പ് വീട്ടിൽ നിന്ന് പോകുന്നത് കണ്ടതും…ഡയറി എടുക്കാനായി അവന്റെ മുറിയിലേക്ക് വന്നതായിരുന്നു ഭദ്ര…വൃത്തിയിൽ അടുക്കി വച്ച പുസ്തകങ്ങൾ കണ്ടതും അവളുടെ കണ്ണൊന്ന് വിടർന്നു… അവൾ പതിയെ മേശക്കരികിലേക്ക് വന്നു…ലാമ്പിനരികിൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളിലൂടെ വിരലോടിച്ചു… “”ഓഹ് അപ്പൊ..പുസ്തകപുഴു ആണല്ലേ…”” “”ഞാൻ പുഴുവാണോ…വണ്ടാണോ ന്ന് അറിയണോ നിനക്ക്??…”” പിന്നിൽ വാതിൽ അടയുന്നതോടൊപ്പം കേട്ട ശബ്‌ദത്തിൽ അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി…കൈകൾ പിണച്ചു കെട്ടി തന്നെ തന്നെ നോക്കി നിൽക്കുന്ന ശിവേട്ടൻ…യൂണിഫോമിൽ തന്നെയാണ്…കണ്ണിൽ നിറയെ ഗൗരവം ആണ്…. “”ശി…ശിവേട്ടൻ…പോയില്ലേ…””

അവളുടെ തൊണ്ട വറ്റിവരണ്ട പോലെ…ചെന്നിയിലൂടെ വിയർപ്പ് ഒലിച്ചിറങ്ങി…പതർച്ചയോടെ ധാവണിത്തുമ്പിൽ പിടിത്തം ഇട്ടു…ഉമിനീർ ഇറക്കി…പിടിക്കപെട്ടവളേ പോലെ തലതാഴ്ത്തി നിന്നു…. “”ഒരു ഫയൽ എടുക്കാൻ വരേണ്ടി വന്നു…അത്‌ കൊണ്ട് എന്താ…ഒരു കള്ളിയെ കയ്യോടെ പിടിക്കാൻ പറ്റി…”” അവൾക്കരികിലേക്ക് വരുന്നവനെ കണ്ട് അവളൊന്ന് പതറി…ദയനീയതയോടെ അടച്ചിരിക്കുന്നു വാതിലിലേക്ക് നോക്കുന്നവളെ കണ്ടതും അവന് ചിരിപൊട്ടി. “”ഞാൻ പറഞ്ഞിരുന്നു…എന്നെ എന്ന് ഇഷ്ട്ടമാണ് ന്ന് പറയുന്നോ…അന്നെ ഡയറി തരൂ ന്ന്…പിന്നെ ഇവിടുന്ന് തപ്പി എടുക്കാൻ പറ്റുമെങ്കിൽ…മോൾ എടുത്തോണ്ട് പോ…പക്ഷെ പോവണത്തിനു മുൻപ്…അന്നത്തെ പോലെ എനിക്ക് ഇച്ചിരി ശ്വാസം തരേണ്ടി വരും..എന്നാലേ ഈ വാതില് ഇപ്പൊ തുറക്കൂ…””

മീശ പിരിച്ചു അവളെ ആകമാനം ഉഴിഞ്ഞു കൊണ്ട് പറയുന്നത് കണ്ടപ്പോൾ…അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടു…ചുണ്ടുകൾ പുറത്തേക്ക് ഉന്തുന്നുണ്ട്…അവയിൽ പരിഭവം നിറയുന്നത് കൗതുകത്തോടെ നോക്കി നിന്നു…. “”ന്നെ ഇഷ്ട്ടാ ന്ന് പറഞ്ഞൊ…ഞാൻ തന്നോളാം ഡയറി…പിന്നെ ശ്വാസം ചോദിച്ചു പിന്നാലെ വരില്ല ഞാൻ…”” അവന്റെ വാക്കുകൾ കേട്ടതും നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി…അവളുടെ നിറഞ്ഞു തുളുമ്പാറായ കണ്ണുകൾ കണ്ടതും വല്ലാതെ ആയെങ്കിലും അത്‌ മറച്ചു കൊണ്ടവൻ അവൾക്കരികിലേക്ക് നടന്നു… അവന്റെ വരവ് കണ്ടതും…പിടപ്പോടെ അവനെയൊന്ന് നോക്കി…തൊട്ടരികിൽ നില്കുന്നവനെ കണ്ടതും…കൈകാലുകൾ തളരുന്ന പോലെ….ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു…. “”എന്തിനാ ഇത്ര ജാഡ…ഒന്നു പറഞ്ഞൂടെ…””

അവളുടെ പിടയുന്ന കണ്ണുകളിലേക്ക് നോക്കി പറഞ്ഞതും….അവൾ പതർച്ചയോടെ നോട്ടം മാറ്റി…കണ്ണുകൾ ഇറുകെ അടച്ചു…അൽപനേരം കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ലാഞ്ഞപ്പോൾ അവൾ പതിയെ കണ്ണുകൾ തുറന്നു… ആ മുറിയിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ…അവൻ നിന്നിടം ശൂന്യമായിരുന്നു…വാതിൽ തുറന്നിട്ടിരിക്കുന്നു…പുറത്ത് നിന്ന് ജീപ്പ് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്‌ദം കേൾക്കാം… ചെറിയൊരു ദീർഘശ്വസത്തോടെ അവൾ ദൂരേക്ക് മറയുന്ന ജീപ്പിനെ നോക്കി നിന്നു…അപ്പോഴും അവന്റെ സാമിപ്യമറിഞ്ഞ ആ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു…ചുണ്ടിൽ അറിയാതെ ചെറുപുഞ്ചിരി മിന്നി മാഞ്ഞു…. ❤🖤❤🖤❤🖤❤

“”എടോ…ഇയാൾടെ ജോബിന്റെ കാര്യം എന്നോട് ഗോപിയേട്ടൻ പറഞ്ഞിരുന്നു…ബട്ട്‌ ചില ഫോര്മാലിറ്റീസ് കൂടെയുണ്ട്…ഗോപിയേട്ടൻ ഇവിടെ ഇല്ലാത്തത് കൊണ്ട് ഒരു താമസം…ഒരു കാര്യം ചെയ്യ്…ഈ ഫയൽസും കൊണ്ട് സ്റ്റാർ ലൈൻ അപ്പാർട്മെന്റിലേക്ക് വാ…ചില ഫോര്മാലിറ്റീസ് കൂടെ കഴിഞ്ഞു നാളെ ജോയിൻ ചെയ്യാം….”” തന്റെ മുന്നിൽ ഇരിക്കുന്ന വൈഗയെ ആകമാനം ചൂഴ്ന്ന് നോക്കി പറയുന്ന അനിരുദ്ധന്റെ ചുണ്ടിൽ…പുതിയ ഇരയെ കിട്ടിയ ഗൂഢമായ പുഞ്ചിരിയുണ്ടായിരുന്നു… ഒന്നു ചിന്തിച്ചുവെങ്കിലും പിന്നീട് മടിച്ചു മടിച്ചു..അവൾ സമ്മതിച്ചു കൊണ്ട് ക്യാബിനിന്റെ പുറത്തേക്ക് ഇറങ്ങി…അവളുടെ പോക്ക് നോക്കി നിൽക്കെ…അനിരുദ്ധിന്റെ ചുണ്ടിൽ വിജയിച്ചവനെ പോലൊരു പുഞ്ചിരി വിരിഞ്ഞു…. ❤🖤❤🖤

“”സർ…സർ പറഞ്ഞ ആ കുട്ടി ഇവിടേക്ക് വന്നിട്ടുണ്ട്…”” സ്റ്റാർ ലൈൻ അപ്പാർട്മെന്റിൽ നിന്നും അനിരുദ്ധിന് വന്ന ഫോൺ കോൾ കേൾക്കെ അവന്റെ കണ്ണുകൾ കൂർത്തു… “”അവളെ ഗസ്റ്റ് റൂമിലേക്ക് ഇരുത്തിക്കോ…ഞാൻ വന്നോളാം…ഗോപി സർ ഇല്ലാത്തതാണ്….ഇതിലും നല്ല അവസരം കിട്ടില്ല…അറിയാലോ തനിക്ക്….അവളെ മിസ്സ്‌ ആക്കരുത്….”” അവന്റെ വാക്കുകൾ ഫോണിലൂടെ കേൾക്കെ…റിസപ്ഷനിസ്റ്റ് ന്റെ ചുണ്ടിൽ ക്രൂരമായ ചിരി വിരിഞ്ഞു…. ഗസ്റ്റ് റൂമിലേക്ക് പോകുന്ന വൈഗയെ ദൂരെ നിന്ന് രുദ്രൻ കണ്ടതും…അവന്റെ കണ്ണുകൾ ഒന്നു കുറുകി…. “”ഇവൾ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്??””. രുദ്രൻ സംശയത്തോടെ സ്വയം ചോദിക്കുമ്പോളേക്കും…വൈഗ ഗസ്റ്റ് റൂമിലേക്ക് കയറിയിരുന്നു….അവൾക്ക് പിന്നാലെ സംശയത്തോടെ നടന്നു ചെല്ലുമ്പോളേക്കും…

റിസപ്ഷനിസ്റ്റ് അവൾക്കായി ജ്യൂസ്‌ നീട്ടുന്നതാണ് കാണുന്നത്…അവൾ ഒന്നു ശങ്കിച്ചുവെങ്കിലും പിന്നീട് അത്‌ വാങ്ങി കുടിക്കുന്നതും പാതി തുറന്നിട്ട വാതിലിനിടയിലൂടെ രുദ്രൻ കണ്ടു… “”ആ കുട്ടിയെ ജ്യൂസ്‌ കുടിപ്പിച്ചിട്ടുണ്ട് സർ…”” കുറച്ചു മാറി നിന്ന് അനിരുദ്ധിന് ഫോൺ ചെയ്യുന്ന റിസെപ്ക്ഷനിസ്റ്റ് ന് തൊട്ട് പിന്നിൽ രുദ്രനും ഉണ്ടായിരുന്നു….അയാൾ ഫോൺ വച്ചു തിരിഞ്ഞതും രുദ്രനെ കണ്ടതും…കണ്ണിൽ പേടി നിറഞ്ഞു…ഒന്നു ചിന്തിക്കും മുൻപേ…രുദ്രന്റെ കൈകൾ അയാളുടെ കവിളിൽ പതിഞ്ഞിരുന്നു….

അയാളോട് കൂടുതൽ ഒന്നും പറയാതെ വലിഞ്ഞു മുറുകിയ മുഖവുമായി അവൻ ഗസ്റ്റ് റൂമിലേക്ക് ഓടി…അവിടെ സോഫയിൽ ബോധം മറഞ്ഞു കിടക്കുന്ന വൈഗയെ ഒരുപാട് വിളിച്ചുണർത്താൻ നോക്കി….അപ്പോളേക്കും മുറിയുടെ വാതിൽ ആരോ പുറത്ത് നിന്ന് പൂട്ടിയിരുന്നു….എന്ത് ചെയ്യണമെന്നറിയാതെ….രുദ്രൻ ആകെ വിയർത്തു….ബോധം മറഞ്ഞു കിടക്കുന്ന വൈഗയെ ഒന്ന് നോക്കി……(തുടരും )

ശിവഭദ്ര: ഭാഗം 9

Share this story