സിദ്ധവേണി: ഭാഗം 17

സിദ്ധവേണി: ഭാഗം 17

എഴുത്തുകാരി: ധ്വനി

പെട്ടെന്ന് എന്നെ റൂമിലേക്ക് എടുത്ത് ഇട്ട് കരണം പൊട്ടിച്ചു എനിക്കൊരു അടി തന്നു അടിയുടെ ആഘാതത്തിൽ ഞാൻ ബെഡിലേക്ക് വീണു ഇതിപ്പോ ആരാ ഇവിടെ പടക്കം പൊട്ടിച്ചേ ഇന്ന് വിഷുവാ wedding anniversary എന്നാണല്ലോ പറഞ്ഞേ അത് മാറ്റിയോ ?? ആത്മ ## നിങ്ങളാരും നോക്കണ്ട അടികിട്ടി കിറുങ്ങി ഇരിക്കുമ്പോൾ ആരായാലും ഇങ്ങനൊക്കെ പറഞ്ഞുപോകും പ്രേത്യേകിച്ചു എന്റെ വേണി ആയതുകൊണ്ട് തീർച്ചയായും അമ്മാതിരി അടിയാ കൊച്ചിന് കിട്ടിയേ ## ഞാൻ തല ഒന്ന് കുടഞ്ഞു കണ്ടതിനി വല്ല സ്വപ്നവും ആണോന്ന് അറിയാൻ അതല്ലെന്ന് മനസിലായത് മുന്നിൽ നിൽക്കുന്ന കടുവയെ കണ്ടപ്പോഴാണ് ഇങ്ങേരെന്തിനാ എന്നെ തല്ലിയത് പാവം ഞാൻ ??

എന്നിട്ട് നോക്കി പേടിപ്പിക്കുന്നോ ശരിയാക്കി തരാം -ആത്മ “എന്നെ എന്തിനാ തല്ലിയത് ഞാൻ എന്താ അതിനുമാത്രം ചെയ്തത് ” “നീ ഒന്നും ചെയ്തില്ലേ … പിന്നെ എന്താടി ഇത് ” കടുവ കൈചൂണ്ടിയപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് ദാവണിയുടെ ഷോൾ കൊണ്ട് മറച്ചിരുന്ന പിൻ വിട്ടുപോയി അത്യാവശ്യം നല്ലരീതിയിൽ എന്റെ വയറ് കാണാമായിരുന്നു ഞാൻ പെട്ടെന്ന് ഷോൾ അൽപ്പം താഴ്ത്തി മറച്ചുപിടിച്ചു തലകുനിച്ചു നിന്നു “ഒരു പെണ്ണിന് ആദ്യം വേണ്ടത് അടക്കവും ഒതുക്കവുമാ എന്നൊക്കെ പലരും പറയും പക്ഷെ ഇന്നത്തെ കാലത്ത് അടങ്ങി ഒതുങ്ങി ഇരുന്നിട്ടൊന്നും വല്യ കാര്യമില്ല അതിനേക്കാളുപരി ഒരു പെണ്ണിനെ സംബന്ധിച്ചു ആദ്യം ഉണ്ടാവേണ്ടത് സ്വയം സൂക്ഷിക്കാനുള്ള കഴിവ് ആണ് എന്നുവെച്ചാൽ ചുറ്റുമുള്ളവരെ തിരിച്ചറിയാനും കഴുകൻ കണ്ണുമായി ചുറ്റും നിൽക്കുന്നവരിൽ നിന്നും അവനവനെ തന്നെ രക്ഷിക്കാനുള്ള കഴിവ് അതാണ് ആദ്യം ഉണ്ടാവേണ്ടത്

” സാർ പറയുന്നത് അത്രയും ശരിയായതുകൊണ്ട് ഒന്നും തിരിച്ചു പറയാനാവാതെ ഞാൻ തലയും കുമ്പിട്ടു നിന്നു “നീ ചാടി തുള്ളി ഒരു അടക്കവും ഒതുക്കവും ഇല്ലാത്തെ നടക്കുന്ന ഒരു പെണ്ണ് ആ നാക്കിനാണെങ്കിൽ നിന്നെക്കാളും നീളവുമുണ്ട് പക്ഷെ അതുമാത്രം പോരാ മാന്യമായ വസ്ത്രധാരണം കൂടി വേണം ഞാൻ സ്റ്റെപ് ഇറങ്ങി വന്നപ്പോൾ വേറേതോ ലോകത്തെന്ന പോലെ നിക്കുവായിരുന്നു നീ അവിടെ നിന്നവരിൽ ചിലർ നിന്നെ മോശമായി നോക്കുന്നതോ കമന്റ്‌ പറയുന്നതോ നീ അറിഞ്ഞില്ല ഓഹ് sorry ഇതൊന്നും നിന്നെ ബാധിക്കുന്ന വിഷയങ്ങൾ അല്ലല്ലോ അല്ലെ അതെങ്ങനാ ഇതൊക്കെ മനസിലാവണമെങ്കിൽ വീട്ടുകാർ തല്ലുകൊടുത്ത് നല്ല സംസ്കാരത്തിൽ വളർത്തണം ഇങ്ങനെ കയറൂരി ആരാന്റെ പറമ്പിൽ മേയാൻ വിട്ടാൽ പറ്റില്ല ” “മതി നിർത്ത് …

ഇത്രയും നേരം സാർ പറയുന്നത് കേട്ടത് എന്റെ ഭാഗത്ത് തെറ്റ് ഉള്ളതുകൊണ്ടാ പക്ഷെ എന്റെ വീട്ടുകാരെ ഇതിലേക്ക് വലിച്ചിടേണ്ട കാര്യം സാറിനില്ല .. ഞാൻ എന്റെ ഇഷ്ടത്തിനാണ് dress ചെയ്യുന്നത് ” “ഇത്രയും ഒക്കെ കാണിച്ചുകൂട്ടിയിട്ട് നിന്ന് പ്രസംഗിക്കുന്നോ … അപ്പോൾ മറ്റുള്ളവരെ കാണിക്കാൻ നീ മനപൂർവം അങ്ങനെ നിന്നതാണോ ..ഛേ നീ ഇത്രക്ക് ചീപ്പ്‌ ആണോ ..സ്വയം ഒരു പ്രദർശന വസ്തുവായി പോയി നിൽക്കാൻ നിനക്ക് നാണമില്ലേ ” “Just stop it സാർ എന്തിനാ എന്റെ മെക്കിട്ട് കേറുന്നത് .. അതിനുമാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത് ഓരോന്നും ചെയ്യുന്നതിനിടയിൽ എന്റെ ഷോൾ ഒന്ന് സ്ഥാനം മാറിപ്പോയി എന്നുള്ളത് ശരിയാ എന്നുവെച്ചു അതങ്ങനെയാ എന്റെ മാത്രം തെറ്റ് ആവുന്നേ സാരീ ഒന്ന് മാറി പോയപ്പോൾ എന്നെ മോശമായിട്ട് നോക്കി നിന്നതും കമന്റ്‌ പറഞ്ഞതും ഒന്നും സാറിന് തെറ്റായി തോന്നുന്നില്ലേ

ശരിയാ ഒരുപെണ്ണിനു ആദ്യം വേണ്ടത് സ്വയം സൂക്ഷിക്കാനുള്ള കഴിവ് തന്നെയാ പക്ഷെ ഒന്ന് ഷോൾ സ്ഥാനം മാറിപോയപ്പോൾ അതുംനോക്കി അവിടെ നിന്ന അവരുടെ കാഴ്ചപ്പാടാ ആദ്യം മാറ്റേണ്ടത് അവരെല്ലാം നല്ല സംസ്കാരത്തിൽ വളർന്നതുകൊണ്ടാവും അല്ലെ അങ്ങനെ നോക്കി നിന്നത് അതോ അവര് ചെയ്തത് തെറ്റായി തോന്നിയില്ലേ ?? ആഹ് തോന്നില്ല എന്റെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ നടന്നാൽ അത് മാത്രമേ കാണുവോള്ളു എനിക്ക് തരാൻ ഉള്ളത് തന്നല്ലോ … ഇനി അങ്ങനെ നോക്കി നിന്നവരെ ചെന്ന് congratulate ചെയ്യ് അവർ ചെയ്തത് ഒരു വലിയ കാര്യമല്ലേ ” ഇത്രയൂം പറഞ്ഞു ഞാൻ മറുപടി കാക്കാതെ അവിടുന്ന് ഇറങ്ങി എന്റെ കണ്ണുകൾ നിറഞ്ഞു

തുളുമ്പുന്നുണ്ടായിരുന്നു ഞാൻ അല്ലെ അവസാനം മാസ്സ് മറുപടി പറഞ്ഞു ഇറങ്ങിയത് പിന്നെന്തിനാ എന്റെ കണ്ണു നിറയുന്നത് -ആത്മ കണ്ണാണത്രെ കണ്ണ് ആവശ്യം ഉള്ളപ്പോൾ ഒന്ന് നിറയാൻ പറഞ്ഞാൽ നിറയൂല്ല ആവശ്യം ഇല്ലാത്തപ്പോൾ ഡാം പൊട്ടിച്ചു വിട്ടപോലെയാണ് -വീണ്ടും ആത്മ എന്നാലും എന്നോട് ഞാൻ മനഃപൂർവം അങ്ങനെ നിന്നതാണെന്ന് പറഞ്ഞില്ലേ അതെനിക്ക് ഫീൽ ചെയ്തു .. എന്റെ വീട്ടുകാരെ പറഞ്ഞില്ലേ അതും എനിക്ക് ഫീൽ ചെയ്തു ഇയാളൊരിക്കലും എന്റെ ഫീലിംഗ്സ് മനസിലാക്കില്ല എന്നെപ്പറ്റി ഇങ്ങനൊക്കെ ധരിച്ചു വെച്ചിരിക്കുന്ന ഒരാളെയാണല്ലോ ഞാൻ ഇഷ്ടപെട്ടത് ഇപ്പോൾ തന്നെ പറഞ്ഞത് കേട്ടില്ലേ സാറിന്റെ മനസിൽ എനിക്കുള്ള സ്ഥാനം അത്ര ചെറുതാണ് പിന്നെന്തിനാ ഞാൻ …. ഒന്നും വേണ്ടാ എല്ലാം നിർത്തുവാ ഞാൻ ….

അറിയതൊരിഷ്ടം തോന്നി പോയി അത് ഞാൻ തിരുത്താൻ പോകുവാ (മ്മ് ഇത് ഞാൻ കുറെ കേട്ടിട്ടുണ്ട് നടക്കുന്ന കാര്യം വല്ലതും പറ പെണ്ണെ -ആത്മ ഓഫ് ധ്വനി ) തോളിൽ ഒരു കരസ്പർശം അറിഞ്ഞപ്പോൾ ഞാൻ തിരിഞ്ഞുനോക്കി അച്ചുവോ അഥീനയോ ആവും എന്ന് കരുതി നോക്കിയപ്പോൾ എന്റെ അപ്പൂസ്‌ ആണ് (അപ്പൂസിനെ എല്ലാർക്കും ഓർമ ഉണ്ടോ ആവോ വേണിയുടെ ചേച്ചി ) “എന്താ വാവേ എന്താ പറ്റിയെ ” “ഹേയ് ഒന്നുവില്ല ” “പിന്നെന്താ നിന്റെ മുഖം വല്ലാണ്ട് ഇരിക്കുന്നത് ” “ഒന്നുവില്ല എന്റെ അപ്പൂസേ വാ അകത്ത് അന്വേഷിക്കുന്നുണ്ടാവും ” ഒരു വിധം അപ്പുവിന്റെ ചോദ്യത്തിൽ നിന്നും ഒഴിവായി ഞാൻ അകത്തേക്ക് വലിഞ്ഞു കവിളിലെ പാടെങ്ങാനും അവൾ കണ്ടാൽ തീർന്നു അവിടെ ചെന്നപ്പോൾ ഏകദേശം ഡെക്കറേഷൻസ് എല്ലാം തീർന്നു

അച്ചു ബാക്കിയെല്ലാം set ആക്കിയിരുന്നു ഇനിയും ആ കടുവ പിടിച്ചു തല്ലിയാലോന്ന് ഓർത്ത് ഞാൻ പിന്നെ ബലൂണും വീർപ്പിച്ചു താഴെ നിന്നു എങ്ങും വലിഞ്ഞുകേറിയില്ല പേടിച്ചിട്ടൊന്നുമല്ല ചെറിയൊരു ഭയം ആന്റിയെയും അങ്കിളിനെയും അച്ചു പോയി വിളിച്ചുകൊണ്ടു വന്നു രണ്ടുപേരും സന്തോഷത്തോടെ ഒരുമിച്ച് കേക്ക് കട്ട്‌ ചെയ്തു ഈ സമയത്തെല്ലാം കടുവയുടെ നോട്ടം എന്നിലേക്ക് പാറി വീഴുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു ആ നോട്ടം അതെനിക്ക് നേരിടാൻ ആവുന്നില്ലായിരുന്നു പ്രണയത്തിന്റെ വിത്തുകൾ മുളക്കുന്നു ണോ അനുവദിച്ചുകൂടാ ഞാൻ എന്നെ തന്നെ സ്വയം ശാസിച്ചു തലവെട്ടിച്ചു ഈ സമയം ആദിയേട്ടനും കുടുംബവും വന്നിട്ടുണ്ടായിരുന്നു അത്രേം നേരം ഞങ്ങളുടെ കൂടെ നിന്ന അപ്പൂസ് പതിയെ വലിഞ്ഞു

ആദിയേട്ടനും ആയി സൊള്ളാൻ പോയി ബന്ധുക്കളെല്ലാം പതിയെ പോയിത്തുടങ്ങി പിന്നെ ഞാനും അഥീനയും അച്ചുവും ഒക്കെ മാത്രമായി ഒടുവിൽ ബൈ പറഞ്ഞു അഥീനയും ആദിയേട്ടനും കുടുംബവും ഇറങ്ങി അച്ചുവും ഞാനും കുറച്ച്നേരം കൂടി കത്തിവെച്ചു രാവിലെ എടുത്തുടുത്തത് ആയതുകൊണ്ട് എനിക്ക് ദാവണി എങ്ങനെയെങ്കിലും ഒന്ന് മാറ്റണമെന്നേ ഉണ്ടായിരുന്നുള്ളു പതിയെ ഞാനും വീട്ടിലേക്ക് പോയി കുളിച്ചു ഫ്രഷ് ആയി വന്നു കിടന്നു as usual ഇന്നും നിദ്രാദേവി എന്നെ മൈൻഡ് ആക്കിയില്ല എന്റെ മനസ്സിൽ അപ്പോഴും സാർ പറഞ്ഞ ആ വാക്കുകളായിരുന്നു മനഃപൂർവം ഞാൻ ഒരു പ്രദർശന വസ്തുവായി അവിടെ പോയി നിന്നതാണോ എന്ന ചോദ്യം അതെന്റെ ഉള്ളിൽ വല്ലാത്ത നോവുണർത്തി

അത്രമേൽ പ്രിയപെട്ടവരിൽ നിന്നും കേൾക്കേണ്ടി വരുന്ന ഒരു ചെറിയ കാര്യം പോലും നമ്മെ അത്രയേറെ മുറിവേല്പിക്കും അതുകൊണ്ടാവും എത്ര ശ്രമിച്ചിട്ടും അത് മറക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല ഞാൻ കണ്ണാടിയെടുത്ത് വെച്ച് നോക്കി കവിളൊക്കെ വീങ്ങി ഇരിക്കുന്നുണ്ടായിരുന്നു ഇത്രയുംനേരം മുടിവെച്ചത് മറക്കാൻ ഞാൻ പെട്ട പാട് അതുകൊണ്ടാരും കണ്ടില്ല പണ്ടാരക്കാലൻ എന്നാ അടിയ അടിച്ചേ അണപ്പല്ല് ഇളകിയെന്നാ തോന്നുന്നേ അമ്മാതിരി അടിയായിപ്പോയി ആഹ് സാരവില്ല കിട്ടിക്കഴിഞ്ഞു കിട്ടാനുള്ളതിൽ നിന്ന് ഞാൻ ഒരെണ്ണം വെട്ടിക്കുറച്ചു (എന്തോ എങ്ങനെ എന്തോ മറക്കുവാനെന്നോ നിർത്തുവാനെന്നോ ഒക്കെ ആരോ പറഞ്ഞായിരുന്നു – വീണ്ടും ധ്വനി😌

നിങ്ങളും ഇപ്പോൾ ഇത് ചിന്തിക്കുന്നില്ലേ ???) ആഹ് ഞാൻ അങ്ങനെ പലതും പറയും ഈ മറക്കാം മറക്കും എന്നൊക്കെ പറയാൻ എളുപ്പവാ പക്ഷെ പറ്റണ്ടേ അഥീനയുമായുള്ള വിവാഹ കാര്യം എല്ലാവരും സംസാരിച്ചപ്പോൾ എന്റെ മനസ്സിൽ നിന്നും ആ മുഖം മായ്ക്കാൻ ഞാൻ ശ്രമിച്ചതാ നടക്കണ്ടേ പക്ഷെ ഇപ്പോൾ അവർ തമ്മിൽ അങ്ങനെയൊന്നുമില്ല എന്നറിഞ്ഞപ്പോൾ വീണ്ടും മനസ് അങ്ങോട്ടേക്ക് അടുക്കുവാ മറക്കണം എന്നൊക്കെ ആലോചിച്ചതാ ഞാൻ വിചാരിക്കാഞ്ഞിട്ടാണോ ആ കടുവയുടെ മുഖം പച്ച കുത്തിയപോലെ എന്റെ നെഞ്ചിൽ പതിഞ്ഞു പോയി അത്ര പെട്ടെന്നൊന്നും അത് മായ്ച്ചുകളയാൻ പറ്റില്ല എനിക്കെന്നല്ല ആർക്കും എന്നുകരുതി ഇന്ന് കിട്ടിയ അടി ഞാൻ മറന്നിട്ടില്ല ഇന്ന് പറഞ്ഞതും ഞാൻ മറന്നിട്ടില്ല അതിന് ഞാൻ പകരം വീട്ടിയിരിക്കും Just wait and watch 💚🖤💚🖤

പിറ്റേന്ന് വേണി രാവിലെ എഴുന്നേറ്റു പതിവുപോലെ അടുക്കളയിൽ ചെന്ന് ശോഭയുമായി വഴക്കും കൂടി കാപ്പികുടിയുമൊക്കെ കഴിഞ്ഞു തിണ്ണയിൽ പോയിരുന്നു കുറിഞ്ഞിയുമായി കളിക്കാൻ തുടങ്ങി “ഇന്ന് ശനിയാഴ്ച ആണല്ലോ കോളേജിൽ പോണ്ടല്ലോ ഹോയ് ഹോയ് ഡാൻസ് കളിക്ക് കുറിഞ്ഞി ഇന്ന് മുഴുവനും ഞാൻ ഇവിടെ ഉണ്ട് ആഹ്ലാദിപ്പിൻ ” ഇന്നിനി സമാധാനം തരൂല്ല – കുറിഞ്ഞി ആത്മ “നീ എന്തേലും പറഞ്ഞോ ” “മ്യാവൂ മ്യാവൂ ” “ഓഹ് എന്ത് നിഷ്ക്കളങ്കമായ കരച്ചിൽ sorry ഞാൻ നിന്നെ തെറ്റുദ്ധരിച്ചു ” ഛേ ഇന്ന് ക്ലാസ്സ്‌ ഉണ്ടായിരുന്നേൽ .. കോളേജിൽ പോകാനുള്ള അത്യാഗ്രഹം കൊണ്ടൊന്നുമല്ല അവിടെ പോയാൽ ക്ലാസ്സിൽ ഇരിക്കുന്ന ടൈം അത്രയും ഞാൻ ഫ്രീ ആ ടീച്ചേർസ് പഠിപ്പിക്കുന്ന ടൈമിൽ നല്ല silence ആയിരിക്കും എന്തെങ്കിലും കുരുട്ടുബുദ്ധി ഒക്കെ ആലോചിച്ചെടുക്കാം ഇവിടാണെൽ മൊത്തം ബഹളം ആ ഒരു രക്ഷയുമില്ല അതുകൊണ്ട് ഒന്നും മനസിൽ തെളിയില്ല കടുവയ്ക്കിട്ട് ഒരു പണി കൊടുക്കാമെന്നു കരുതിയതാ പക്ഷെ ഇന്ന് ക്ലാസ്സ്‌ ഇല്ലാണ്ടായി പോയി ഇല്ലേൽ ഞാൻ തകർത്തേനെ ..

എന്നാലും എന്ത് പണിയാ കൊടുക്കുക ?? അതിന് കൊടുക്കണേൽ അങ്ങോട്ട് പോകാൻ പറ്റണ്ടേ “വേണി ” ആഹ് ദേ വന്നു അശരീരി ഇതാ ഞാൻ പറഞ്ഞെ ഞാൻ എന്തെങ്കിലും കാര്യമായി പ്ലാൻ ചെയ്യുമ്പോൾ അല്ലേലും ഈ അമ്മ ഇങ്ങനെയാ “എന്താ അമ്മേ ” “ദേ ഈ പാത്രം അപ്പുറത്ത് നിന്ന് കൊണ്ടുവന്നതാ കൊണ്ടുപോയി കൊടുത്തിട്ട് വാ ” ഇതിനെയാണ് വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും മിൽക്ക് എന്ന് പറയുന്നത് ശോഭ മുത്താണ് -ആത്മ പാത്രവുമായി ചിലതൊക്കെ മനസ്സിൽ കണക്കുകൂട്ടി വേണി സിദ്ധുവിന്റെ വീട്ടിലേക്ക് പോയി പണികൊടുക്കാൻ പോയിട്ട് പണിവാങ്ങി തിരിച്ചുവരാതെ ഇരുന്നാൽ മതിയായിരുന്നു – ഇത് ധ്വനിയുടെ സ്വന്തം ആത്മ … തുടരും….

സിദ്ധവേണി: ഭാഗം 16

Share this story