ഉറവിടം: ഭാഗം 5

ഉറവിടം: ഭാഗം 5

എഴുത്തുകാരി: ശക്തി കല ജി

ഉറക്കമുണർന്ന് അവൾ എഴുന്നേറ്റപ്പോൾ വൈകുന്നേരം ആയിരുന്നു.. സജ്ഞയ് വരുമല്ലോ എന്നോർത്തപ്പോൾ മനസ്സ് അസ്വസ്ഥമായി… അവൾക്കെങ്ങോട്ടെങ്കിലും ഇറങ്ങി പോയാലോ എന്ന് തോന്നി…. പക്ഷേ ഈയവസ്ഥയിൽ എങ്ങോട്ട് പോകും… ഓടിയാലും ഓടിയാലും ഓടി തീരില്ല…. എന്നോർത്തപ്പോൾ നിസ്സഹായതയോടെ കട്ടിലിൽ തന്നെ എഴുന്നേറ്റിരുന്നു… കോളിംഗ് ബെൽ കേട്ടപ്പോൾ ശരീരo പേടി കൊണ്ട് ശക്തമായി വിറച്ചു….. അവളുടെ ഉള്ളിൽ ഭയം നിറഞ്ഞുവെങ്കിലും മറ്റു വഴിയില്ലാതെ എഴുന്നേറ്റു വാതിലിനരുകിലേക്ക് നടക്കും മുന്നേ ഫോൺ റിംഗ് ചെയ്തിരുന്നു… അവൾ തിരിഞ്ഞ് ഫോണെടുത്തു .. സഞ്ജയ് സാറാണ് .എന്ന് കണ്ടതും കോൾ എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം സംശയിച്ചു എങ്കിലും കോൾ എടുത്തു ചെവിയോട് ചേർത്തു. ഞാനെന്തെങ്കിലും പറയും മുമ്പേ അങ്ങേതലയ്ക്കലിൽ നിന്ന് പറഞ്ഞു തുടങ്ങിയിരുന്നു…

“പുറത്ത് ഭക്ഷണം വെച്ചിട്ടുണ്ട് എടുത്തോണ്ട് പോയിട്ട് വാതിലടയ്ക്ക്… ” പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു .. വാതിലിനരിലേക്ക് ചെന്നപ്പോൾ വണ്ടി തിരിച്ചു പോകുന്ന ശബ്ദം കേട്ടു .. അവൾ പതിയെ വാതിൽ തുറന്നു . താഴെ ഇരിക്കുന്ന കവർ എടുത്തിട്ട് വാതിൽ അടച്ചു . അയാൾക്ക് എന്തുപറ്റി …. എന്താ കയറാതെ പോയത്… വൈകുന്നേരം വരുമ്പോൾ സത്യം പറയണം എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തി പോയിട്ട് ഇപ്പോൾ ഭക്ഷണo പോലും കൈയിൽ തരാതെ വച്ചിട്ട് ഞാൻ പുറത്തേക്ക് വരുന്നതിനു മുന്നേ തിരിച്ചു പോയല്ലോ .. ചിലപ്പോൾ മഹി വിളിച്ചിട്ട് ഉണ്ടാവുമോ ഇയാളെ എന്തു പറ്റി ആവോ . എന്തായാലും ഞാനായിട്ട് പറയില്ല എന്ന് തീരുമാനിച്ചതാണ്.. പക്ഷേ മഹി വിളിച്ചു പറഞ്ഞാലും അവരുടെ കുടുംബത്തിൽ പ്രശ്നമുണ്ടാകുന്നത് ഞാൻ കാരണം ആകും എന്നോർത്തപ്പോൾ അവൾക്ക് വിഷമം തോന്നി ..

ഇഷ്ടപ്പെടുന്നവർ തമ്മിലുള്ള വിവാഹം താൻ കാരണം മാറി പോകുമോ എന്നും ഭയം തോന്നി .. അവൾ സഞ്ജയുടെ ഫോണിലേക്ക് തിരിച്ചു വിളിച്ചു നോക്കി… പക്ഷേ കട്ട് ചെയ്തു…. വീണ്ടും വീണ്ടു വിളിച്ച് നോക്കി.. ബെൽ അടിക്കുന്തോറും അവൻ കട്ട് ചെയ്തു കൊണ്ടിരുന്നു .. മഹി സർനെ വിളിച്ചിട്ട് ഉണ്ടാവും.. ഇപ്പോൾ മൊത്തത്തിൽ എല്ലാവരോടും ദേഷ്യം ആയിരിക്കും…. പിന്നെ എന്തിനാണ് ഭക്ഷണം വാങ്ങിക്കൊണ്ട് തന്നത് … ചിലപ്പോൾ മഹി പറഞ്ഞിട്ടുണ്ടാവും.. അവൻ വീണ്ടും ഫോൺ കട്ട് ചെയ്തപ്പോൾ അവൾക്ക് വല്ലാത്ത വിഷമം തോന്നി .. വിളിച്ചിട്ട് എടുത്തില്ലെങ്കിൽ എന്ത് ചെയ്യാനാണ് ഭക്ഷണ പൊതി മേശമേൽ വെച്ച് സെറ്റിയിലേക്ക് ചാരിയിരുന്നു.. ദിവസം ജോലിക്ക് പോയിട്ട് വരുമ്പോൾ സമയം അങ്ങനെ പോകും.. പക്ഷേ ഇപ്പോൾ വീട്ടിൽ തന്നെ ഇരിക്കുന്നത് കൊണ്ട് ആകെ ഒരു ബുദ്ധിമുട്ട്…

ഉറങ്ങി തീർക്കേണ്ടി വരും… എന്നാലും ഓഫീസിൽ വൈകാതെ പോകേണ്ടിവരും … പക്ഷേ നെറ്റിയിലെ മുറിവ് വച്ചു കൊണ്ട് എങ്ങനെ ജോലിക്ക് പോകും …അതുമല്ല ഇനി സഞ്ജയ് സാറിനെ എങ്ങനെ ഫേസ് ചെയ്യും.. തന്നോട് ദേഷ്യമാണോ സഹതാപം ആണോ എന്ന് ഒരു പിടിയും ഇല്ല… പിന്നെ ഞാൻ അങ്ങോട്ട് ചെല്ലും .. മനസിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായില്ല .. ഫോൺ കയ്യിൽ തിരിച്ചും മറിച്ചും ഇട്ട് കൊണ്ടിരുന്നു.. മഹിയെ വിളിച്ച് നോക്കിയാലോ എന്ന് തോന്നിയെങ്കിലും പിന്നീട് വേണ്ടെന്നു വച്ചു. അവനും താൻ ഒരു ശല്യമായി മാറാൻ പാടില്ലാ. ഇങ്ങനെ ഒരു ബന്ധത്തിൽ മകൾ മഹിയുടെ അച്ഛന് ഉണ്ട് എന്ന് അറിയാൽ ചിലപ്പോ സഞ്ജയ് സാറിൻറെ വീട്ടിൽ മഹിയും സഞ്ജയ് സാറിൻ്റെ പെങ്ങളും ആയിട്ടുള്ള വിവാഹത്തിന് സമ്മതിക്കുമോ എന്നറിയില്ല ..

എന്തായാലും മഹി ഇങ്ങോട്ട് വിളിക്കട്ടെ അതു വരെ വെയിറ്റ് ചെയ്യാം .. അപ്പോഴാണ് ശ്രദ്ധിച്ചത് ഇട്ടിരിക്കുന്ന വസ്ത്രത്തിൽ ചോര ഉണങ്ങി പുരണ്ടിരിക്കുന്നു… ഇതോടെയാണ് കിടന്നത്.. എങ്ങനെയെങ്കിലും കിടന്നാൽ മതിയെന്നായിരുന്നു വേദനയും ക്ഷീണം കൊണ്ട് അങ്ങനെ ഉറങ്ങിപ്പോയി .. അവള് ബാത്റൂമിൽ ഹീറ്റർ ഓൺ ചെയ്തു .. നല്ല ചൂടുവെള്ളത്തിൽ മേല് കഴുകി വസ്ത്രം മാറി വന്നപ്പോൾ ഒരു ആശ്വാസം തോന്നി .. മുഴിഞ്ഞ വസ്ത്രം വെറുതെ വെള്ളത്തിൽ മുക്കി വെച്ചു..കഴുകി ഇടാൻ പറ്റുമോ എന്നറിയില്ല.. ഇവിടെ വന്നിട്ട് ഇൻറർവ്യൂ കഴിഞ്ഞ് ഓഫീസിൽ നിന്ന് തിരിച്ച് വരുമ്പോൾ ജോലിയുടെ ആവശ്യത്തിനായി വാങ്ങിയ വസ്ത്രമാണ്… ഈ രണ്ടു മാസം കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ ആണ് എനിക്ക് …അമ്മ പോയതിൽ പിന്നെ ജീവിക്കാനുള്ള നെട്ടോട്ടത്തിൽ വസ്ത്രധാരണവും ജീവിത രീതിയും തന്നെ മാറിയിരിക്കുന്നു …

സാരിയും ദാവണിയും മാത്രം ഉടുത്ത ഞാൻ മോഡേൻ വസ്ത്രങ്ങൾ അണിയൻ ശീലിച്ചിരിക്കുന്നു … ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണം എന്ന് കരുതിയാലും മഹിയെ ആശ്രയിക്കേണ്ടി വന്നതിൽ അവൾക്ക് കുറ്റബോധം തോന്നി പക്ഷേ പെട്ടെന്ന് ഇവിടെ നിന്നും ഇറങ്ങി പോയാൽ വാടക കൊടുക്കാൻ പറ്റുമോ…. ഇതുപോലെ ഉള്ള ജോലിയും കളയാൻ പറ്റില്ല … ഫ്ലാറ്റിൽ നിന്ന് ഇറങ്ങാനും കഴിയില്ല … മറ്റൊരു ജോലി കിട്ടുന്നത് വരെ പിടിച്ചു നിന്നേ പറ്റൂ .. മഹി അക്കൗണ്ട് പൈസ ഇട്ടിട്ടുണ്ട് എങ്കിലും ഇതുവരെ അക്കൗണ്ടിൽ നിന്ന് ഒരു പൈസ പോലും എടുത്തിട്ടില്ല ..എന്തോ അത് എടുത്ത് ഉപയോഗിക്കാൻ മനസ്സ് വന്നില്ല ഓഫീസിൽ നിന്ന് കിട്ടുന്നശമ്പളം മാത്രമാണ് ചെലവുകൾക്ക് എടുത്ത് ഉപയോഗിക്കുന്നത് .. എന്നെങ്കിലും ഫ്ളാറ്റിൻ്റെ പൈസ കൊടുക്കണം എന്ന് കരുതിയാണ് പൈസ കൂട്ടി വെക്കുന്നത് .

അച്ഛൻ അവകാശമെന്ന് മഹി പറഞ്ഞെങ്കിലും ഓർമ്മയിൽ പോലും ഇല്ലാത്ത ഭാര്യയ്ക്കും മകൾക്കും എന്തവകാശമാണുള്ളത് … മഹിയെ പോലെ ഒരു സഹോദരനെ കിട്ടിയത് ഭാഗ്യം തന്നെ … രാത്രി ഭക്ഷണം കഴിച്ച് കിടന്നു… മൂന്നു ദിവസങ്ങൾ കടന്നു പോയി.. ആദ്യത്തെ രണ്ടു ദിവസം സഞ്ജയ് സാർ ഭക്ഷണം കൊണ്ട് വച്ചിട്ട് പോകുമായിരുന്നു പിന്നീട് ഞാൻ മെസ്സേജ് അയച്ചു ഇനി ഭക്ഷണം വേണ്ട ഞാൻ തന്നെ ഭക്ഷണം പാകം ചെയ്തോളാം എന്ന് സന്ദേശമയച്ചു.. മറുപടി ഒന്നും വന്നില്ലെങ്കിലും അത് കഴിഞ്ഞ് ഭക്ഷണം കൊണ്ടു വന്നില്ല… മൂന്നാല് ദിവസം കഴിഞ്ഞ് ആശുപത്രിയിൽ പോയി സ്റ്റിച്ച് എടുത്തു .. അന്ന് കണ്ട നേഴ്സ് തന്നെയായിരുന്നു.. അവർ പരിഭ്രമത്തോടെ വന്ന്കുറെ വഴക്ക് പറയുകയും ചെയ്തു .. എല്ലാം കേട്ടു…അവരോട് മാറ്റി പറയാൻ തോന്നിയില്ല… ചില കുടുംബ പ്രശ്നങ്ങൾ കാരണം ഇറങ്ങി പോയതാണ് എന്ന് മാത്രം പറഞ്ഞു… ”

എന്നാലും എനിക്ക് ജോലി പോകുന്ന അവസ്ഥയിലേക്ക് ആയി പോയി കാര്യങ്ങൾ… പിന്നെ സജ്ഞയ് തന്നെ പറഞ്ഞു.. അയാൾക്ക് പരാതി ഒന്നുമില്ല എന്ന് എഴുതി കൊടുത്തിട്ടാണ് ഇവിടുന്ന് പോയത് അല്ലായിരുന്നെങ്കിൽ എൻ്റെ ജോലി പോയേനെ “എന്നവർ പറഞ്ഞപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നി … ” “ഞാൻ കാരണം എല്ലാവർക്കും ബുദ്ധിമുട്ടാണ്” എന്ന് ഞാൻ വിഷമത്തോടെ പറഞ്ഞു “സാരമില്ല മനസ്സിലെ വിഷമം മാറുമ്പോൾ പരസ്പരം തെറ്റുകൾ ക്ഷമിച്ച് ഒന്നായി ജീവിക്കണം… ഭർത്താവ് അല്ലേ ..” എന്നവർ പറഞ്ഞു ഞാൻ മറുപടിയായി പുഞ്ചിരിക്കുക മാത്രം ചെയ്തു… സ്റ്റിച്ച് എടുത്തു കഴിഞ്ഞിട്ട് ഇനി രണ്ടു ദിവസത്തിലൊരിക്കൽ വന്നാൽ മതിയെന്ന് അവർ പറഞ്ഞു … നടന്ന കാര്യങ്ങൾക്കെല്ലാം അവൾ ക്ഷമ ചോദിച്ചു…. അവർ സാരമില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു…

ഫാർമസിയിൽ നിന്ന് മരുന്നും വാങ്ങി തിരിച്ച് ഒരു ഓട്ടോയിൽ ഫ്ലാറ്റിലേക്ക് പോയി ആശുപത്രിയിലേക്ക് ഒരുങ്ങി ഇറങ്ങുന്നതിനിടയിൽ ഫോണെടുക്കാൻ മറന്നിരുന്നു .. ഫ്ളാറ്റിലേക്ക് വാതിൽ തുറന്ന് അകത്ത് കയറുമ്പോൾ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു …ഞാൻ വേഗം വാതിൽ ചാരി മുറിയിലേക്ക് പോയി ഫോണെടുത്ത് നോക്കിയപ്പോഴേക്ക് കോൾ കട്ട് ആയിരുന്നു… സഞ്ജയുടെ കോൾ ആണ്… അവൾ എടുക്കാൻ തുടങ്ങിയപ്പോഴേക്ക് കോൾ കട്ടായിരുന്നു.. അവൾ ഉടനെ തിരിച്ചു വിളിച്ചു.. ” എന്താ ഉദ്ദേശം ഇനിയും ജോലിക്ക് വന്നില്ലെങ്കിൽ നിയമ നടപടി എടുക്കേണ്ടി വരും… അഞ്ചു വർഷത്തെ എഗ്രിമെൻ്റ് ഉണ്ട് അത് മറന്നു പോയോ… പിന്നെ മുറിവിൻ്റെ വേദനയൊക്കെ കുറഞ്ഞു കാണുമല്ലോ…

പിന്നെന്താ ഓഫീസിലേക്ക് വരാൻ താമസം… ഇങ്ങനെ നിന്നാൽ ശമ്പളം കുറയ്ക്കും .. “ദേഷ്യത്തോടെ പറഞ്ഞു കോൾ കട്ട് ചെയ്തിരുന്നു .. എന്തായാലും തനിക്ക് നിന്നൊരു മോചനമില്ല .. എന്താന്ന് വച്ചാൽ മഹിയോട് നേരിട്ട് ചോദിച്ചു കൂടെ ..എന്നെ എന്തിനാണ് ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് . എന്തായാലും ഇന്ന്പോകുന്നില്ല ..അവിടെ ഇരിക്കട്ടെ നാളെ പോകാം … ഉച്ചയ്ക്കത്തെ ചോറും കറിയും ഒക്കെ വെച്ചിട്ടാണ് ആശുപത്രിയിൽ പോയത് ചോറ് കഴിച്ചിട്ട് മരുന്നു കഴിച്ചു .. വസ്ത്രം മാറി സെറ്റിയിലേക്ക് നീണ്ടുനിവർന്നു കിടന്നു .. ഇന്ന് മാത്രം ഇങ്ങനെ കിടക്കാം..നാളെ തൊട്ട് പതിവ് തിരക്കുകൾ തുടങ്ങും… മൂന്നാലു ദിവസം സമയം തള്ളി നീക്കി പോയത് എങ്ങനെയോക്കെ ആണ്.. ഇനി ഓഫീസിലേക്ക് പോകുന്ന കാര്യം ഓർത്തിട്ട് വയ്യ.. ഓഫീസിലുള്ളവർ നെറ്റിയിയെ മുറിവിൻ്റെ കാര്യം തിരക്കിയാൽ എന്ത് പറയും ..

വീണത് ആണെന്ന് കള്ളം പറയാം അല്ലെങ്കിൽ സഞ്ജയ് സാറിൻ്റെ കരിം പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വരും .. അവൾ മനസ്സിൽ തീരുമാനിച്ചു.. പിറ്റേന്ന് രാവിലെ ജോലിയെല്ലാം ഒതുക്കി ഫ്ളാറ്റ് പൂട്ടി പുറത്തിറങ്ങിയപ്പോൾ കമ്പനി വണ്ടി പുറത്ത് കിടക്കുന്നുണ്ടായിരുന്നു.. മീനാക്ഷിയെ കണ്ട ഉടൻ ഡ്രൈവർ eഡാർ തുറന്ന് കൊടുത്തു.. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പോയി… “മേഡം പ്ലീസ്” ഡ്രൈവർ ഒന്നുകൂടി പറഞ്ഞപ്പോൾ മറ്റ് വഴിയില്ലാതെ കാറിലേക്ക് കയറി.. അവൾ കയ്യെത്തി ഡോർ അടയ്ക്കാൻ ഒരുങ്ങിയപ്പോഴേക്ക് അയാൾ ഭവ്യതയോടെ അsച്ചു.. വണ്ടി മുൻപോട്ട് നീങ്ങും തോറും കൺമുന്നിൽ നടക്കുന്നതൊക്കെ സത്യമാണോ മിഥ്യയാണോ എന്നറിയാത്ത ഒരവസ്ഥയിലായിരുന്നു അവളുടെ മനസ്സ്…. ഓഫീസിൻ്റെ വാതിൽക്കൽ വണ്ടി നിർത്തിയപ്പോൾ അവളുടെ ശരീരം ഒന്ന് ഞെട്ടി…

പകപ്പോടെ പുറത്തേക്ക് നോക്കി… സഞ്ജയ് സർ വാതിൽക്കൽ നിൽപ്പുണ്ട്.. ഡ്രൈവർ വേഗം ഇറങ്ങി ഡോർ തുറന്നു… അവൾക്ക് പുറത്തേക്കിറങ്ങാൻ മടി തോന്നി.. ഡ്രൈവർ വീണ്ടും വിനയത്തോടെ ഓഫീസ് എത്തി എന്ന് പറഞ്ഞു… കാറിൽ നിന്നും ഇറങ്ങി ഓഫീസിൻ്റെ വാതിൽക്കൽ എത്തിയപ്പോൾ പുഞ്ചിരിയോടെ സഞ്ജയ് സർ നിൽക്കുന്നുണ്ടായിരുന്നു.. ” മീനാക്ഷിയുടെ കാബിൻ സെക്കൻ്റ് ഫ്ളോറിലേക്ക് മാറ്റിയിട്ടുണ്ട്.. പ്ലീസ്” എന്ന് പറഞ്ഞ് സഞ്ജയ് സർ മുൻപിൽ നടന്നു… പുറകെ നടന്നു പോകുമ്പോൾ ഓഫീസിലുള്ളവർ ഞങ്ങളെ അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു….

അവരുടെ നോട്ടത്തെ അവഗണിച്ച് കൊണ്ട് സഞ്ജയ് സാറിൻ്റെ പുറകേ നടന്നു… ചുവരിൽ ചാരി നിൽക്കുന്ന മഹിയെ കണ്ടപ്പോൾ അവളുടെ നടത്തത്തിൻ്റെ വേഗത കൂടി… അവൻ്റെ അരികിൽ ചെന്നപ്പോൾ അവൾ കിതച്ചു പോയിരുന്നു.. മഹി അവളെ കാബിനിനകത്തേക്ക് വിളിച്ച് കൊണ്ട് പോയി… കസേരയിൽ ഇരുത്തി… നെറ്റിയിലെ കരിനീലിച്ച് കിടന്ന പാടിൽ വിരലോടിച്ചു.. ” ഇത്രയും ഉപദ്രവിച്ചോ…ഒത്തിരി വേദനിച്ചോ…. “മഹി പതിയെ ചോദിച്ചു… ” ഇല്ല” അവൾ പരിഭ്രമത്തോടെ സഞ്ജയ് നിൽക്കുന്ന ഭാഗത്തേക്ക് നോക്കി. “ടാ… നിന്നെ ഞാൻ “മഹി തിരിഞ്ഞ് സഞ്ജയുടെ ഷർട്ടിൽ കുത്തി പിടിച്ചു… സഞ്ജയ് പുറകോട്ടാഞ്ഞു പോയി……… ” തുടരും

ഉറവിടം: ഭാഗം 4

Share this story