ഈ പ്രണയതീരത്ത്: ഭാഗം 18

ഈ പ്രണയതീരത്ത്: ഭാഗം 18

എഴുത്തുകാരി: റിൻസി പ്രിൻസ്‌

“നന്ദാ എന്താ മോനെ ഈ പറയുന്നത് ഇടറിയ ആ ശബ്ദം രഘു മാഷിന്റെ ആരുന്നു “മാഷ് എന്നോട് ക്ഷമിക്കണം ഒരു വലിയ ചതി ആണ് ചെയ്യുന്നത് എന്ന് അറിയാം പക്ഷെ എനിക്കു കഴിയില്ല മാഷേ “അരുത് മോനെ അങ്ങനെ പറയരുത് അയാൾ കരയുക ആയിരുന്നു ഒരു ജീവഛവം പോലെ ഇരിക്കുക ആണ് രാധിക അവളുടെ കണ്ണിൽ നിന്ന്‌ ഒരു തുള്ളി കണ്ണുനീർ പൊലും പോയില്ല നന്ദൻ അവളുടെ അടുത്തേക്ക് ചെന്നു “എന്നോട് ക്ഷമിക്കണം എന്നെ വെറുക്കല് എനിക്കു വേറെ വഴി ഇല്ല അതും പറഞ്ഞു അവൻ മണ്ഡപത്തിൽ നിന്ന്‌ ഇറങ്ങി പോയി “മേനോൻ അദ്ദേഹം എന്താണ് ഇത് രഘു ഇടർച്ചയോട് വിശ്വനാഥന്റെ അരികിലേക്ക് ചെന്നു “ഞാൻ എന്താണ് മാഷേ പറയുക നിങ്ങൾടെ മകളെ വിവാഹം കഴിക്കണം എന്ന് ആവിശ്യപെട്ടതും അവൻ ഇപ്പോൾ വേണ്ടാന്ന് പറയുന്നതും അവൻ ഞാൻ എന്താണ് പറയുക

മകൾ ഒന്ന് തോൽപിച്ചു നിൽകുവാ ഇപ്പോൾ ഇത്രയും ആളുകളുടെ മുന്നിൽ വച്ചു മകനും എന്നെ തോൽപിച്ചു ഉടനെ അനിരുദ്ധന്റെ അച്ഛൻ ഒരു നെഞ്ച് വേദന വന്നു അവിടെ കുഴഞ്ഞു വീണു അതുവരെ ഒരക്ഷരം മിണ്ടാതെ ഇരുന്ന രാധിക അത് കണ്ടു എഴുനേറ്റു “വല്യച്ഛ എന്ത് പറ്റി പിന്നീട് എല്ലാം പെട്ടന്ന് ആരുന്നു ഹോസ്പിറ്റലിൽ ഒരു വണ്ടിയിൽ അനന്തനെ കയറ്റി രഘുവും വിശ്വനാഥനും വേറെ രണ്ടുപേരും കൂടെ കയറി സുധ ഒരേ കരച്ചിൽ ആണ് എന്ത് കൊണ്ടോ രാധികക്ക് കരച്ചിൽ വന്നില്ല വന്ന നാട്ടുകാരിൽ പലരും പിരിഞ്ഞു പോയി പലരും സഹതാപത്തോടെ അവളെ നോക്കി അനിരുദ്ധനും വീട്ടുകാരും കാരണം ഒരു പാവം പെണ്ണിന്റെ ജീവിതം തകർന്നു എന്ന് എല്ലാരും അടക്കം പറഞ്ഞു *****

വീട്ടിൽ ചെന്നതും കട്ടിലിൽ വീണു കൊച്ചു കുഞ്ഞുങ്ങളെ പോലെ പൊട്ടികരഞ്ഞു നന്ദൻ അവനു സങ്കടം അടക്കാൻ കാഴിയുന്നില്ലാരുന്നു വിവാഹപന്തൽ വരെ എത്തിയ തന്റെ പ്രണയം ആണ് നഷ്ട്ടപ്പെട്ടത് ഇപ്പോൾ താനും രാധികയും തമ്മിൽ ഒരുപാട് അകലെ ആണ് ഇനി ഒരിക്കലും കൂട്ടി യോജിക്കാത്ത സമാന്തരരേഖകൾ പോലെ അകലെ ആണ് തങ്ങൾ ഇപ്പോൾ താൻ കാരണം ഒരിക്കൽ തന്റേത് മാത്രം ആയിരുന്നവൾ ആണ് ഇന്ന് ഒരുപാട് പേരുടെ മുന്നിൽ തല താഴ്ത്തി ഇരുന്നത് “ആയിരുന്നു ” എന്ന് പറയുന്നത് ആയിരിക്കും ഒരു പക്ഷെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അവൻ ഓർത്തു നിന്നോട് ഒത്തുള്ള നിമിഷങ്ങൾ ഒക്കെ ഒരു പേമാരി ആരുന്നു പെണ്ണെ ഇനി മുതൽ ഇവിടം ചെറു ചാറ്റൽ മാഴക്കായി ഉള്ള കാത്തിരിപ്പിലാണ്

ഇനി ഒരിക്കലും ഇടക്ക് മാത്രം പെയ്യുന്ന ചാറ്റൽ മഴ ആയി നിന്നിലേക്ക് പെയ്യില്ല ഞാൻ പെയ്യുന്നെങ്കിൽ ഇനിയത് എന്നിലുള്ള അവസാന സ്നേഹത്തിന്റേ തുള്ളിയും ഇടമുറിയാതെ നിന്നിൽ അലിഞ്ഞു തീരാൻ മാത്രം ഒരു പക്ഷെ അതിനായില്ല എങ്കിൽ ഇനി ഒരിക്കലും നീ എന്നെ അറിയില്ല അവൻ മനസ്സിൽ ഉറപ്പിച്ചു വാതിലിൽ ആരോ തട്ടുന്ന ശബ്ദം കെട്ടാണ് അവൻ ഓർമ്മകളിൽ നിന്ന്‌ ഉണർന്നത് അവൻ എഴുനേറ്റ് നോക്കിയപ്പോൾ വിശ്വനാഥമേനോനും ശ്രീദേവിയും ആണ് “എന്താ “എന്താണെന്നോ അത് നീ ആണ് പറയേണ്ടത് ഒരു വിവാഹം പന്തൽ വരെ എത്തിച്ചിട്ട് എന്നെ നാണം കെടുത്തി അവിടെ നിന്നും ഇറങ്ങി വന്നത് എന്തിനാണ് എന്ന് നീ ആണ് പറയേണ്ടത് “ഞാൻ ചെയ്തതിനു എനിക്ക് എന്റേതായ ശരി ഉണ്ട് ആരും എന്നെ ചോദ്യം ചെയ്യാൻ വരണ്ട അത്രയും പറഞ്ഞു അവൻ ഡോർ വലിച്ചു അടച്ചു അന്ന് രാത്രി തന്നെ അവൻ ജോലിസ്ഥലത്തേക്ക് തിരിച്ചു പോയി ******

വിവാഹമണ്ഡപത്തിൽ നിന്ന്‌ വന്നപ്പോൾ മുതൽ രാധിക ഒരേ ഇരുപ്പ് ആണ് ഒരു തുള്ളി കണ്ണുനീർ പോലും അവളുടെ കണ്ണിൽ നിന്ന്‌ ഒരു തുള്ളി കണ്ണുനീർ പൊലും അവളുടെ കണ്ണിൽ നിന്ന്‌ ഒഴുകിയില്ല എന്നുള്ളത് എല്ലാവരെയും ഭയപ്പെടുത്തി എല്ലാരും മാറി മാറി അവളെ ആശ്വാസിപിച്ചു പക്ഷെ അവളുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല അവൾ ഓർത്തു…. ചിലരങ്ങനെയാണ് അവരുടെ മനസ്സിൽ വലിയ സ്ഥാനം ആണ് നമ്മുക്ക് ഉള്ളത് എന്ന് പറയുമെങ്കിലും ഒന്നുമില്ല എന്ന് അവരുടെ പ്രവർത്തിയിൽ നിന്ന്‌ നമ്മുക്ക് മനസ്സിലാക്കി തരും പ്രതീക്ഷ ഒരു വിഷം പോലെ ആണ് അത് നമ്മളെ നോവിക്കും കുറേ നേരം അവൾ ഓരോന്നൊക്കെ ആലോചിച്ചു മനസ്സിൽ ഒരു ഉറച്ച തീരുമാനം എടുത്തു ഡ്രസ്സ്‌ മാറി കുളിച്ചു അടുക്കളയിൽ എത്തി അവിടെ സുധ രേഷ്മയുടെ തോളിൽ ചാരി കരയുക ആയിരുന്നു “അമ്മേ രാധിക വിളിച്ചു “എന്താ മോളെ തേങ്ങലോടെ അവർ ചോദിച്ചു. “അച്ഛൻ വന്നോ “ഇല്ല മോളെ ആശുപത്രിയിലേ വിവരം ഒന്നും അറിഞ്ഞില്ല “എനിക്ക് ഒരു ചായ ഇട്ട് തരാമോ “തരാം മോളെ അപ്പോഴേക്കും രഘു എത്തിയിരുന്നു രാധികയെ നോക്കാൻ അയാൾക്ക് വിഷമം തോന്നി “വല്യച്ഛനു എങ്ങനെ ഉണ്ട് അച്ഛാ

“ബോധം വീണു മോളെ കാണണം എന്ന് പറഞ്ഞു ഞാൻ മോളെ കൂട്ടാൻ വന്നതാ “ഞാൻ ഇപ്പോൾ ഡ്രസ്സ്‌ മാറി വരാം അച്ഛാ അവളുടെ ആ പ്രതികരണം എല്ലാവരേം അത്ഭുതപെടുത്തി കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവൾ റെഡി ആയി വന്നു അവർ ഓട്ടോയിൽ കയറി യാത്രയിൽ ഒന്നും ആരും സംസാരിച്ചില്ല ഹോസ്പിറ്റൽ വരാന്തയിൽ ഇരിക്കുമ്പോൾ അയാൾ അവളുടെ കൈയിൽ പിടിച്ചു “മോളെ…. “അച്ഛൻ പേടിക്കണ്ട ഞാൻ ആത്മഹത്യ ഒന്നും ചെയ്യില്ല “നിനക്ക് ഒന്ന് കരഞ്ഞു കൂടെ “എന്തിനു എന്റെ കണ്ണുനീരിനു അയാൾ അർഹൻ അല്ല എന്റെ മരണം വരെ അയാൾക്ക് വേണ്ടി ഞാൻ കരയില്ല അച്ഛൻ എല്ലാരോടും പറയണം കഴിഞ്ഞു പോയ സംഭവങ്ങൾ എന്നെ ഓർമ്മപെടുത്തരുത് എന്ന് “ആരും ന്റെ കുട്ടിക്ക് സങ്കടം ഉണ്ടാക്കുന്ന ഒന്നും ഇവിടെ പറയില്ല അച്ഛൻ അത് ഉറപ്പ് തരാം

“അതുമതി അച്ഛാ അവൾ കുറേ നേരം കണ്ണടച്ചു ഇരുന്നു അവളുടെ മനസ്സിൽ മുഴുവൻ എന്തു ചെയ്യണം എന്ന് അറിയാതെ നന്ദന്റെ മുന്നിൽ യാചിക്കുന്ന അച്ഛന്റെ മുഖം ആരുന്നു അവൾ ഓർത്തു മനസ്സ് ഒരു പണിപ്പുര തന്നെ ആണ് പ്രണയത്തിനു പ്രണയം വിരഹത്തിനു വിരഹം ഒരു ശില്പിയെ പോലെ ചിന്തകളെ ചെത്തിമിനുക്കിയെടുക്കാൻ കഴിവുള്ള ഒരു പണിപ്പുര ഓരോ മനുഷ്യനും ആദ്യം തോൽക്കുന്നത് സ്വന്തം മനസ്സിൽ ആണ് എന്തിനാണ് താൻ അയാൾക് വേണ്ടി ഇങ്ങനെ ചിന്തിക്കുന്നത് തന്റെ ചിന്തകളിൽ വരാൻ പോലും അയാൾക്ക് അർഹത ഇല്ല “അനന്തന് ബോധം വന്നിട്ടുണ്ട് സിസ്റ്റർ പറഞ്ഞപ്പോൾ ആണ് അവൾ കണ്ണ് തുറന്നത് “ആരാ രാധിക കാണണം എന്ന് പറയുന്നു “മോൾ ചെല്ല് രഘു പറഞ്ഞു അവൾ അകത്തേക്ക് നടന്നു കണ്ണുകൾ അടച്ചു കിടക്കുകയാണ് അനന്തൻ

“വല്യച്ഛ അയാൾ കണ്ണ് തുറന്നു “മോളെ ന്റെ മോൻ കാരണം നിന്റെ ജീവിതം തകർന്നു അല്ലേ “അങ്ങനെ ഒന്നും ഇല്ല വല്യച്ഛ അതുകൊണ്ട് എനിക്കു ജീവിതത്തിൽ ഒരു വല്ല്യ അബദ്ധം പറ്റാതെ രക്ഷപെട്ടു ഒരു അപകടസമയത്ത് ഇട്ടു പോകുന്നവരെ എന്തിനാ വല്യച്ഛ നമ്മുക്ക് “എന്റെ മോൾ അവനെ ശപിക്കല്ലേ……. അത് പറയുവേം അയാൾ ശക്തി ആയി ശ്വാസം എടുക്കാൻ തുടങ്ങി “വല്യച്ഛ അവൾ ഓടി സിസ്റ്ററെ വിളിക്കാൻ ആയി പോയി സിസ്റ്റേഴ്സും ഡോക്ടറും വന്നു ഡോക്ടർ പൾസ് ചെക്ക് ചെയ്തു വെളിയിൽ വന്നു “അനന്തന്റെ കൂടെ ഉള്ളത് ആരാ “ഞാൻ ആണ് ഡോക്ടർ “സോറി അറിയിക്കണ്ടവരെ ഒക്കെ അറിയിച്ചോ ഐ ആം ഹെൽപ്‌ലെസ്സ് “ഡോക്ടർ….. രഘു വിളിച്ചു ഒരു ദുരന്തത്തേ കൂടെ അവർ ഏറ്റുവാങ്ങി വിവാഹപന്തൽ ഇട്ടടത്ത് മരണപന്തൽ ഒരുങ്ങി ഒപ്പം അച്ഛനെ കൊന്ന മകൻ എന്ന പേരും അനിരുദ്ധനു ലഭിച്ചു *****

പിന്നീട് ഒരു വാശി ആരുന്നു നന്ദനോട് തളർന്നു പോകില്ല എന്ന് അവനെ കാണിച്ചു കൊടുക്കണം എന്ന് രാധിക ആഗ്രഹിച്ചു പിന്നീട് എല്ലാം മറന്നു പഠിച്ചു കുറേകാലം ആ നാട്ടിലേക്ക് നന്ദൻ വന്നില്ല ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ആ സംഭവം നടന്നത് കുറെ കാലം ആയി രാധികയുടെ പുറകെ നടകുന്ന ഒരു പയ്യൻ പലവട്ടം അവൾ അവനിൽ നിന്നും ഒഴിഞ്ഞു മാറി പക്ഷെ അവൻ പിന്നാലെ കൂടി ഒരിക്കൽ അവൻ അവളുടെ കൈകളിൽ കയറി പിടിച്ചു പിറ്റേന്ന് അവൾ പ്രിൻസിപാലിന് പരാതി നൽകി എങ്കിലും ഉയർന്ന കുടുംബത്തിലെ പയ്യൻ ആയിരുന്നതിനാൽ ഒരു നടപടികളും ഉണ്ടായില്ല അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ബുള്ളറ്റ് പൊടിപറത്തി ക്യാമ്പസിലേക്ക് കടന്ന് വന്നത് അതിൽ നിന്നും ഒരാൾ ഇറങ്ങി അയാൾ കുട്ടികൾ വട്ടം കൂടി ഇരിക്കുന്ന സ്ഥലത്ത് നിന്നും ഒരു പയ്യനെ പിടിച്ചു വലിച്ചു ക്യാമ്പസ് മുറ്റത്ത് കൊണ്ടുവന്നു തലങ്ങും വിലങ്ങും തല്ലി

“എടി ആരോ വന്നു നമ്മുടെ സുമെഷിനെ എടുത്തു തല്ലുന്നു ഒന്ന് വന്നേ അമല പറഞ്ഞപ്പോൾ രാധിക ഓടി ആ കാഴ്ച കാണാൻ വേണ്ടി സുമേഷിനെ അടിക്കുന്ന ആളെ കണ്ടു രാധിക ഒരു നിമിഷം ഞെട്ടി ” നന്ദൻ ” “ഇനി ഒരുത്തന്റെ പോലും നോട്ടം എന്റെ പെണ്ണിന്റെ മുഖത്തേക്ക് വീഴരുത് വീണാൽ അവന്റെ ഗതി ഇതായിരിക്കും മനസ്സിലായോ ഇല്ലെങ്കിൽ ഒരിക്കൽ കൂടി വ്യക്തമാക്കാം രാധിക എന്റെ പെണ്ണാണ് ഇനി ഒരുത്തനും അവളോട് മോശം ആയി ഇടപെടരുത് ഇടപെട്ടാൽ രണ്ടുകാലിൽ നടക്കില്ല ഒരുത്തനും കേട്ടല്ലോ അതും പറഞ്ഞു അവളെ നോക്കി ഒന്ന് കണ്ണിറുക്കി അവൻ ബുള്ളറ്റ് എടുത്തു പോയി….(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 17

Share this story