ശിവഭദ്ര: ഭാഗം 11

ശിവഭദ്ര: ഭാഗം 11

എഴുത്തുകാരി: ദേവസൂര്യ

രുദ്രന് എന്ത് ചെയ്യണമെന്നറിയാതെ…അവൻ വൈഗയ്ക്ക് അരികിലേക്ക് നടന്നു… “”ഏയ്യ് വൈഗ എഴുന്നേൽക്ക്… ഏയ്യ്… “” അവളുടെ കവിളിൽ തട്ടി വിളിച്ചെങ്കിലും..മയക്ക് മരുന്നിന്റെ ആലസ്യത്തിൽ അവൾക്കൊന്നും ഓർമയുണ്ടായിരുന്നില്ല… ടേബിളിന്റെ മുകളിൽ ഉണ്ടായിരുന്ന വെള്ളം എടുത്ത് മുഖത്ത് തളിച്ചപ്പോളേക്കും… അവൾ പതിയെ കണ്ണുകൾ തുറന്നു… അപ്പോഴേക്കും പുറത്ത് ആളുകളുടെ ബഹളം കേൾക്കുന്നുണ്ടായിരുന്നു… മുന്നിൽ രുദ്രനെ കണ്ടതും പകപ്പോടെ അവൾ നാല് പാടും നോക്കി… “”രുദ്രേട്ടാ… “” ഒന്നും മനസ്സിലാവാതെ അവൾ.. പിടനെഴുന്നേറ്റ് അവനെ വിളിച്ചു… കവിളിൽ വീണ പ്രഹരത്തിൽ അവൾ പിന്നിലേക്ക് വേഴ്ച്ചു വീണിരുന്നു…പേടിയോടെ മുന്നിലേക്ക് നോക്കുമ്പോൾ വലിഞ്ഞു മുറുകിയ മുഖവുമായി രുദ്രൻ… “”ആരേലും എന്തേലും തന്നാൽ ഉടനെ വലിച്ചു കേറ്റിക്കോണം…

ഞാൻ വന്നിലായിരുന്നേൽ കാണായിരുന്നു… ഇപ്പൊ ദാ പൂട്ടിയേക്കുവാ പുറത്ത് നിന്ന്… ഇനി മുറി തുറക്കുമ്പോ പുതിയ പേരും… “” അനാശാസ്യം… “” അവന്റെ ചുണ്ടിൽ പുച്ഛച്ചിരി വിരിഞ്ഞു…അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…ചീളുകളായി ഏങ്ങലടികൾ പുറത്തേക്ക് കേൾക്കെ അവന്റെ മുഖം വീണ്ടും വലിഞ്ഞു മുറുകി… “”ആര് വിളിച്ചിട്ടാ ഇങ്ങോട്ട് വന്നത്…അതോ ഇത് സ്ഥിരം ഏർപ്പാട് ആണോ??….”” അവളുടെ കരച്ചിൽ നിമിഷനേരത്തേക്ക് നിലച്ചു…കാതുകളിൽ കൊട്ടിയടച്ച പോലെ നിശബ്‌ദമാവുന്നു….കേട്ടത് ചെവിയിൽ തറഞ്ഞു നിൽക്കുന്നു…അവൾ ഞെട്ടലോടെ കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവനെയൊന്ന് നോക്കി…വലിഞ്ഞു മുറുകിയ മുഖത്തോടൊപ്പം തന്നെ ആ കണ്ണുകളിൽ എന്തോ അരുതാത്തത് നടക്കാൻ പോകുന്നു എന്ന പേടിയും വേട്ടയാടുന്ന പോലെ….

“”രുദ്രേട്ടാ ഞാൻ…”” മനസ്സ് നൂറായിരം വട്ടം പറയുന്നു…താൻ ഒരിക്കലും വേണമെന്ന് കരുതി വന്നതല്ല എന്ന്…തന്നെ ചതിച്ചതാണ് എന്ന്…കണ്ണുകൾ ചാലിട്ട് ഒഴുകുന്നു…. പുറത്തെ ബഹളങ്ങൾ കൂടിയതും…വൈഗ പേടിയോടെ രുദ്രനെ ഒന്ന് നോക്കി….അവന്റെ കണ്ണുകളിലും ആ പേടി മറച്ചു പിടിക്കുന്നുവെങ്കിലും നിറഞ്ഞു നിൽക്കുന്നതവൾ അറിഞ്ഞിരുന്നു… “”ഇതൊരു ട്രാപ് ആണ് വൈഗ…. താൻ വന്നേ…”” അവളെ പിടിച്ചു ഡോറിനടുത്ത് എത്തിയപ്പോളേക്കും മുറിയുടെ വാതിൽ തുറന്നിരുന്നു…പുറത്തെ ബഹളവും…ക്യാമറ കണ്ണുകളും കാൺകെ രുദ്രന്റെ മുഖം വലിഞ്ഞു മുറുകി…വൈഗ പൊട്ടി വന്ന കരച്ചിൽ അമർത്തി ഞെട്ടലോടെ ചുറ്റും നോക്കുകയാണ്….

രുദ്രൻ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്…അവളുടെ ഏങ്ങലടികൾ ഇടയ്ക്കിടെ കേൾക്കുന്നു… പോലീസ് കൂട്ടത്തിനിടയിൽ നിന്ന് ശിവയെ കണ്ടതും വൈഗ പൊട്ടിക്കരച്ചിലോടെ അവനരികിലേക്ക് ഓടി…വൈഗയെയും രുദ്രനെയും കണ്ടപ്പോൾ ഉണ്ടായ ഞെട്ടലിൽ നിന്ന് ഇനിയും മോചിക്കാത്ത ശിവ…തന്നെ ചേർത്ത് പിടിച്ച വൈഗയെ ഞെട്ടലോടെ നോക്കി….മാസങ്ങൾക്ക് മുൻപ് മെന്റൽ ഹോസ്പിറ്റലിന്റെ ഇരുളറക്ക് ഉള്ളിൽ കിടന്നിരുന്ന ആ പഴയ വൈഗയെ നിമിഷനേരം കൊണ്ട് താൻ കണ്ടത് പോലെ… “”ഡീ ചേച്ചി…ഒന്നുല്ല പോട്ടെ…ഏയ്യ് ഒന്നുല്ല…”” അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ നിൽക്കുമ്പോളേക്കും…ആരൊക്കെയോ കൂടെയുള്ള ലേഡി കോൺസ്റ്റബിൾസ് അവളെ ജീപ്പിലേക്ക് കയറ്റുന്നു…നെഞ്ച് പൊട്ടുന്ന വേദനയിലും ആളുകൾക്കിടയിൽ തല കുനിച്ചു നിൽക്കുന്ന രുദ്രനെ ഒന്ന് നോക്കി…. ❤🖤❤

ശിവയുടെ ചേച്ചി എന്ന പരിഗണന കൊണ്ട്…കേസിൽ നിന്ന് രക്ഷപെട്ടു…അല്ലെങ്കിലും സ്ഥിരം അനാശാസ്യം കേസുകളിലെ പോലെ ഒരു അനോണിമസ് കോൾ വന്നപ്പോൾ സംശയത്തോടെ പോയി നോക്കിയതായിരുന്നു…ആരോ ചതിച്ചതാണ് എന്നത് വ്യക്തമായിരുന്നു…കേസിൽ നിന്ന് രക്ഷപെട്ടു എങ്കിലും…നാട്ടിലെ മഞ്ഞപത്രങ്ങളിലും മറ്റും ഇതിനോടകം ഈ വാർത്ത കാട്ടുതീ പോലെ പടർന്നിരിക്കുന്നു…രുദ്രനെയും വൈഗയുടെയും കൊണ്ട് ശിവ..അപ്പോൾ തന്നെ വീട്ടിലേക്ക് പോന്നിരുന്നു… യാത്രയിലുടനീളം മൂവരും നിശബ്തതയെ കൂട്ട് പിടിച്ചിരുന്നു….ശിവയെ നോക്കാനുള്ള മടി കാരണം രുദ്രന്റെ തല താഴ്ന്നു തന്നെ ഇരിക്കുന്നത് ശിവ ശ്രദ്ധിച്ചിരുന്നു….വൈഗ ആണെങ്കിൽ മറ്റേതോ ലോകത്ത് എന്നപോലെ ശിവയോട് ചേർന്നിരിക്കുന്നു…

ഇടക്ക് പുറത്തേക്ക് വീഴുന്ന ഏങ്ങലടികൾ മാത്രം കേൾക്കാം…അപ്പോളൊക്കെ അവളെ പിടിച്ച ശിവയുടെ കൈകൾ അവളെ കൂടുതൽ മുറുകും…ആ തലമുടിയിൽ പതിയെ തലോടും…… “”ചെല്ല് പോയി ഇത്തിരി നേരം കിടന്നോ..”” വീട്ടിൽ എത്തിയപ്പോൾ വൈഗയോടായി ശിവ പുഞ്ചിരിയോടെ പറഞ്ഞു…അവൾ പൊട്ടിക്കരച്ചിലോടെ അവനെ ഇറുകെ പുണർന്നു… “”പിഴച്ചല്ലോ കുഞ്ഞാ ഞാൻ…അയാൾ പറഞ്ഞപോലെ…പിഴച്ചവൾ ആയി നിന്റെ ചേച്ചി…”” അവളുടെ വാക്കുകൾ കേട്ടപ്പോൾ വലിഞ്ഞു മുറുകി ശിവയുടെ മുഖം…അയാൾ…ആരെയാണോ മറക്കാൻ ശ്രമിക്കുന്നത്….അയാളെ ഓർത്തിരിക്കുന്നു അവൾ…

നാളുകൾ കൊണ്ട് അവളെ അയാളിൽ നിന്ന് മാറ്റിയ തന്നോട് തന്നെ ഇപ്പോൾ സഹതാപം തോന്നുന്നു….ഇടക്ക് ചുറ്റും നോക്കിയപ്പോൾ തങ്ങളെ ഒന്നും മനസ്സിലാവാതെ നോക്കുന്ന അമ്മയെ കണ്ടു…. “”ഏയ്യ് ഒന്നുല്ല എന്റെ ചേച്ചിക്ക്….ആരേലും എന്തേലും പറഞ്ഞു ന്ന് കരുതി….അയ്യേ…പോയേ അവിടെന്ന്…നീ ഞങ്ങടെ കിലുക്കാംപെട്ടി അല്ലേടി….ചെല്ല് പോയി ഇച്ചിരി നേരം കിടക്ക്…”” അവളേം കൊണ്ട് മുറിയിലേക്ക് നടന്നു…അവളെ കിടത്തുമ്പോളും…മനസ്സ് നോവുന്നത് ശിവ അറിയുന്നുണ്ടായിരുന്നു….അവളെ കിടത്തി തിരികെ വന്നു അമ്മയോടായി കാര്യങ്ങൾ പറയുമ്പോൾ…ഉടുത്ത സെറ്റും മുണ്ടിന്റെ തലപ്പ് മുറുകെ പിടിച്ചു….ആ നരവീണ തലമുടിയും ചുളിവ് വീണ മുഖവും കരയുന്നുണ്ടായിരുന്നു….അമ്മയെ ചേർത്ത് പിടിച്ചു എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ല…പണ്ട് ഇങ്ങനൊരു അവസ്ഥ വന്നപ്പോൾ ആയിരുന്നു അച്ഛന്റെ വിയോഗവും…

ഭ്രാന്തിയായ മകളെ കണ്ട് ഹൃദയം പിടഞ്ഞാണ് ആ പാവം പോയത്…അന്നും ഈ ചുളിവ് വീണ കൈകൾക്ക് താൻ മാത്രേ ഉണ്ടായിരുന്നുള്ളൂ… ‘”മോനെ ന്റെ കുട്ടിക്ക് പഴയ പോലെ…”” “”ഏയ്യ് അമ്മ പേടിക്കാതെ….”” അമ്മയെ ചേർത്ത് പിടിച്ചു പറയുന്നുവെങ്കിലും…നരേഷ് അവൻ അവളുടെ മനസ്സിനെ തകർത്ത പോലെ ഇന്നും അവളുടെ മനസ്സ് തകർന്നിരിക്കുന്നു എന്നവൻ ചിന്തിച്ചു…. “”നരേഷ്….”” ആ പേര് നാളുകൾക്കു ശേഷം മനസ്സിലേക്ക് ഓടിയെത്തിയപ്പോൾ ശിവയുടെ മുഖം വലിഞ്ഞു മുറുകി…. ❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤ “”ദേവു….ചതിച്ചതാ ടി….നിന്റെ രുദ്രേട്ടനെ ചതിച്ചതാ…ആ പാവത്തിനേം ന്നേം ചേർത്ത് വേണ്ടാതീനം പറഞ്ഞു ഉണ്ടാക്കിയതാ…”” മുറിയിൽ എത്തിയപാടെ…

വാതിലടച്ചു ദേവുവിന്റെ ഫോട്ടോയിൽ നോക്കി പതം പറയുകയാണ് രുദ്രൻ…. ഇടക്ക് വാതിലിൽ തുടർച്ചയായ തട്ട് കേട്ടപ്പോൾ അവൻ പതിയെ വാതിൽ തുറന്നു…. “”എന്താ ന്റെ ഏട്ടന് പറ്റിയെ….എന്തൊക്കെയോ ടി.വി യിൽ കാണിക്കുന്നു..ദാ ഇപ്പൊ താഴെ ശിവേട്ടനും വന്നിരിക്കുന്നു… എന്താ ഏട്ടാ പ്രശ്നം…??…”” ഭദ്രയുടെ ചോദ്യം കേൾക്കെ പിടിച്ചു നിർത്തിയ ഒരുതുള്ളി കണ്ണുനീർ പുറത്തേക്ക് നിറഞ്ഞു വന്നു..അവൻ പതർച്ചയോടെ അവളെ നോക്കി….അപ്പോഴേക്കും അവർക്കരികിലേക്ക് ശിവയും വന്നിരുന്നു… ശിവയെ കണ്ടതും എന്ത് പറയണമെന്ന് അറിയാതെ…രുദ്രൻ തലതാഴ്ത്തി നിന്നു…. “”രുദ്രേട്ടാ….”” അവന്റെ വിളിയിൽ….രുദ്രൻ പതർച്ചയോടെ നോക്കി…. “”ശിവ ഞാൻ…എനിക്ക്….”” എന്ത് പറയണം എന്നറിയാതെ ഉഴറുന്ന അവനരികിലേക്ക് ശിവ ചെന്നു….

“”അറിയാം ചതിയാണ് എന്ന്…പക്ഷെ അവൾ ന്റെ ചേച്ചി….ഒരു പാവം ആണ്….ആരോ പറ്റിച്ചതാ….രുദ്രേട്ടൻ ചെന്നില്ലായിരുന്നുവെങ്കിൽ….ഒരുപക്ഷെ അവൾ….”” ശിവയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…രുദ്രന്റെ മനസ്സിനെ പിടിച്ചുലക്കുന്ന പോലെ അവന്റെ കണ്ണുനീർ…. “”കിടക്കുന്നുണ്ട് അവിടെ…എന്താ ഇനി ചെയ്യാ ന്ന് അറിയില്ല….എല്ലാം നേരെയായി വന്നതായിരുന്നു….ഒറ്റ നിമിഷം കൊണ്ട് കളഞ്ഞില്ലേ….ആ മുഖം ഇപ്പൊൾ കണ്ടിട്ട് പേടി ആവുകയാ…അവളെ ഇനിയും നഷ്ട്ടപ്പെടുവോ…പറ്റില്ല ഏട്ടാ നിക്ക്….ആലോചിക്കാൻ പോലും വയ്യ…..”” ശിവയുടെ വാക്കുകൾ ഇടറി…അവന്റെ വാക്കുകൾ കേൾക്കെ ഒന്നും മനസ്സിലാവാതെ ഇരുവരും അവനെ നോക്കി.അവരുടെ നോട്ടം മനസ്സിലാക്കിയ പോലെ…ഇടറിയ വാക്കുകളോട് അവൻ പറഞ്ഞു….

“”വൈഗയുടെ വിവാഹം കഴിഞ്ഞതാ രുദ്രേട്ടാ…അവളൊരു വിധവ ആണ്….ന്റെ ചേച്ചി ഒരു ഭ്രാന്തിയായ വിധവ ആണ്….”” ശിവയുടെ വാക്കുകൾ കേട്ടതും ഞെട്ടലോടെ രുദ്രനും ഭദ്രയും അവന്റെ മുഖത്തേക്ക് നോക്കി….അപ്പോളും മനസ്സിൽ രുദ്രൻ മുൻപ് ദേഷ്യത്തോടെ പറഞ്ഞ വാക്കുകൾ ആയിരുന്നു…. “”നിന്റെ സ്ഥിരം ഏർപ്പാട് ആണോ എന്ന ചോദ്യം…”” അവളുടെ മുഖം മാറിയത് അറിഞ്ഞിരുന്നു…ആ കണ്ണുകൾ കലങ്ങുന്നത് കണ്ടിരുന്നു…ഓർക്കവേ രുദ്രന്റെ മനസ്സ് വിങ്ങുന്ന പോലെ.. എവിടെയോ മനസ്സിന്റെ കോണിൽ ആ പേര് വീണ്ടും ഉരുവിട്ടു…””വൈഗ….”” ബാക്കി അറിയാനായി രുദ്രനും ഭദ്രയും ശിവയുടെ വാക്കുകൾക്കായി കാതോർത്തു……(തുടരും )

ശിവഭദ്ര: ഭാഗം 10

Share this story