സിദ്ധവേണി: ഭാഗം 18

സിദ്ധവേണി: ഭാഗം 18

എഴുത്തുകാരി: ധ്വനി

പണികൊടുക്കാൻ പോയിട്ട് പണിവാങ്ങി തിരിച്ചുവരാതെ ഇരുന്നാൽ മതിയായിരുന്നു – ഇത് ധ്വനിയുടെ സ്വന്തം ആത്മ ആന്റി ….. അച്ചു ….. ഇവിടാരുമില്ലേ ?? അച്ചുവേ ഞാൻ ഒന്നൂടി വിളിച്ചുകൂവി അപ്പോഴേക്കും വാതിൽ തുറന്നു വന്നു ഞാൻ നോക്കിയപ്പോൾ ദേ വാതിൽക്കൽ ഒരു കടുവ എങ്ങോട്ടോടാം എന്നാണ് ഞാൻ ആദ്യം ചിന്തിച്ചത് “എന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നത് ഈ കാളിങ് ബെൽ വെച്ചിരിക്കുന്നത് എന്തിനാണെന്ന് അറിയില്ലേ ” “അതൊക്കെ നിങ്ങൾ മാന്യന്മാർക്ക് നാവും ശബ്ദവും തന്നിരിക്കുന്നത് ആവശ്യം വരുമ്പോൾ ഉപയോഗിക്കാനാ ” Tv കണ്ടോണ്ട് ഹാളിൽ ഇരിക്കുമ്പോൾ ഫാനിടാൻ അടുക്കളയിലുള്ള അമ്മയെ വിളിക്കുന്ന ഞാനാ അവിടെ വരെ നടന്നു കാള്ളിംഗ് ബെൽ അടിക്കുന്നത് എന്റെ പട്ടി അടിക്കും – ആത്മ ആന്റി ….. അച്ചുവേ …..

ഞാൻ ഒന്നുകൂടി വിളിച്ചുകൂവി കടുവ അവിടെ കയ്യുംകെട്ടി നോക്കി നിക്കുവാ എങ്കിൽ ഇങ്ങേർക്ക് പറഞ്ഞൂടെ ഞാൻ വന്നെന്ന് “അച്ചു ദേ വേഗം വന്നു നോക്ക് പൂമുഖത്തൊരു പാർസൽ …. ഛേ ചളി കേക്കുമ്പോൾ അവൻ വരേണ്ടത് ആണല്ലോ ??അവരാരും ഇവിടെ ഇല്ലേ ” “ഇല്ലാ ” “ഈ മുടിഞ്ഞ ഫ്ലാഷ്ബാക്ക് നിങ്ങൾക്ക് കടപ്പുറത്ത് വെച്ച് പറഞ്ഞൂടാരുന്നോ ” “എന്തോന്ന് ” “അല്ല …. നേരത്തെ പറഞ്ഞൂടാരുന്നോന്ന് …. ” “കിടന്ന് വിളിക്കട്ടെന്ന് കരുതി ” “തെണ്ടി മനുഷ്യന്റെ തൊണ്ടയുടെ സൈറൺ പൊട്ടി (കൊരവള്ളി പൊട്ടിയെന്ന് )” “എന്തേലും പറഞ്ഞോ ” “ഹേയ് ഒന്നും പറഞ്ഞില്ല ” “നേരം വെളുത്തപ്പോഴാ ഒന്ന് കണ്ണടച്ചത് രാവിലെ വന്നു വിളിച്ചുകൂവി മനുഷ്യന്റെ ഉറക്കവും കളഞ്ഞിട്ട് … വന്ന കാര്യം പറ ” “കണ്ണടച്ചോ അപ്പോൾ ഇപ്പോൾ മുന്നിൽ നിൽക്കുന്നത് സാറിന്റെ ഡെഡ് ബോഡിയാ ?”

കടുവ നിന്ന് ഉറഞ്ഞുതുള്ളുന്നുണ്ട് ഇങ്ങേർക്കെന്താ തുള്ളൽ പനി പിടിച്ചോ – ആത്മ “ഹോ നിന്ന് തുള്ളണ്ട അമ്മ പറഞ്ഞിട്ട് ഈ പാത്രം കൊണ്ടുവന്നു തരാൻ വന്നതാ ഇതൊന്ന് മേടിക്ക് ഞാൻ പൊയ്ക്കോളാം ” “എന്നെ കൊണ്ടൊന്നും വയ്യ എന്റെ ഉറക്കവും കളഞ്ഞിട്ട് ഇനി നീ പറയുന്നത് പോലെ ഞാൻ ചെയ്യണോ നടക്കില്ല ” “സാർ please ഇതൊന്ന് കൊണ്ടുപോയി വെക്ക് ഇല്ലേൽ അമ്മ ഇനി എന്നെ വീട്ടിൽ കേറ്റില്ല ” “എങ്കിൽ ഉറപ്പായും ഞാൻ മേടിക്കില്ല ണി തന്നെ കൊണ്ടുപോയി സ്റ്റോറോമിൽ വെക്ക് ” തെണ്ടി -ആത്മ അവസാനം ഞാൻ തോൽവി സമ്മതിച്ചു പടവാളും സോറി ഉരുളിയും ആയിട്ട് ഞാൻ തന്നെ അകത്തേക്ക് കേറി അവിടെ ചെന്നപ്പോഴോ NOLTEN ന്റെ ഒക്കെ വിപുലമായ കളക്ഷൻ പോലെയുണ്ട് ഇത് സ്റ്റോർ റൂം തന്നെയാണോ അതവിടെ വെച്ച് തിരിഞ്ഞിറങ്ങിയപ്പോഴാണ് stair ന്റെ താഴെ നിന്ന് കടുവ വിളിക്കുന്നത് “ടി അതവിടെയല്ല അടുക്കളയിൽ കൊണ്ടുപോയി വെക്ക് ”

ഹോ ഇങ്ങേരെനിക്കിട്ട് മനഃപൂർവം പണിയുന്നതാ ഇന്നലെ ഞാൻ പറഞ്ഞതിന്റെ പ്രതികാരം ആയിരിക്കും -ആത്മ പിന്നേം അത് പൊക്കി പിടിച്ചു ഞാൻ അടുക്കളയിലേക്ക് നടന്നു പുറകെ കടുവയും ഉണ്ട് ഐഡിയ ഇന്നലത്തേതിന്റെ ബാക്കി പണി കൊടുക്കാൻ പറ്റിയ സമയം ഞാൻ പതിയെ അവിടെ എണ്ണക്കുപ്പി തപ്പി കിട്ടിയില്ല തല്ക്കാലം നെയ്ക്കുപ്പി കയ്യിലെടുത്തു വറക്കാനും പൊരിക്കാനും തെന്നി വീഴ്ത്താനും നമ്പീശൻസ് നെയ്യ് നമ്പീശൻ നെയ്യ് ഇല്ലാത്ത അടുക്കളയില്ല ആഹാ അന്തസ്സ് പതിയെ നെയ്‌കോരി അവിടെ വിതറി ഒന്നുമറിയാത്ത പോലെ ഉരുളി അവിടെ വെച്ചു നിഷ്കളങ്കത മുഖത്തൂടി വാരി വിതറി തിരിഞ്ഞു നടന്നു (ഈശ്വരാ ആർക്കേലും പണി കൊടുക്കുമ്പോൾ ഉള്ള expression മുഖത്ത് വരാതെ കാത്തോണേ കടുവ വീണിട്ട് ഇവിടേം clean ചെയ്തിട്ട് വേണം പോവാൻ ഇല്ലെങ്കിൽ ചക്കിനു വെച്ചത് കൊക്കിനു കൊണ്ട അവസ്ഥ ആവും )

പതിയെ തിരിഞ്ഞു നടക്കാനൊരുങ്ങിയിട്ടും അനങ്ങാൻ പറ്റുന്നില്ല പതിയെ തിരിഞ്ഞുനോക്കിയപ്പോൾ കടുവ എന്റെ ഷോളിൽ പിടിച്ചേക്കുവാ ആരുമില്ലാത്ത നേരത്ത് ഇങ്ങേരെന്റെ ഷോളിൽ പിടിച്ചു എന്ത് കാണിക്കാൻ പോവ്വാ കർത്താവെ “വേണി ……” ആ വിളി കേട്ടപ്പോൾ ഞാൻ മുഖമുയർത്തി നോക്കി എവിടെയൊക്കെയോ ഒരു കുറ്റബോധം ഞാനാ മുഖത്ത് കാണുന്നുണ്ട് “സോറി വേണി ഞാൻ ഇന്നലെ അത്രക്കൊന്നും പറയാൻ പാടില്ലായിരുന്നു ” ഈശ്വരാ ഈ കടുവയുടെ തലയിൽ വല്ല തേങ്ങയും വീണോ ഇനി പെട്ടെന്നൊരു മനംമാറ്റം -ആത്മ “വേണി .. താൻ എന്താ ആലോചിക്കുന്നേ എനിക്കറിയാം അത്രപെട്ടെന്ന് ഒന്നും ക്ഷെമിക്കാൻ പറ്റില്ലെന്ന് …

ഇന്നലെ താൻ അങ്ങനെ നിന്നപ്പോൾ അവരെല്ലാം കമന്റ്‌ പറയുന്നതുംകൂടി കേട്ടപ്പോൾ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാ I know തന്റെ അശ്രദ്ധ കൊണ്ടാണേലും അവരുടെ ഭാഗത്തു ആയിരുന്നു കൂടുതൽ തെറ്റ് ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു really sorry ഇപ്പോൾ ഇത്രയും ഒക്കെ ചെയ്ത് തന്നെ ചുറ്റിച്ചതും വെറുതെ ഒന്ന് ദേഷ്യം പിടിപ്പിക്കാനാ ” അത് പറഞ്ഞപ്പോൾ അതുവരെ തോന്നിയ ദേഷ്യവും സങ്കടവും ഒക്കെ എങ്ങോട്ടോ പോയി മറഞ്ഞു ഞാൻ ചെറുതായൊന്നു പുഞ്ചിരിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങി ദൈവമേ എന്ത് നല്ല മനുഷ്യൻ ഒരു രൂപക്കൂട് പണിത് അതിൽ കേറ്റിവെക്കാൻ തോന്നുന്നു ഈ പാവത്തിനെയാണല്ലോ ഞാൻ തെന്നി വീഴിക്കാൻ നോക്കി….യ……ത് പെട്ടെന്ന് വെളിവ് വന്നു

ഞാൻ തിരിഞ്ഞു നോക്കിയതും കടുവ വെള്ളം കുടിക്കാൻ പോവാൻ തുടങ്ങുവായിരുന്നു ഞാൻ ഓടിപോയി കയ്യിൽ പിടിച്ചതും ചവിട്ടി തെന്നിയതും ഒരുമിച്ചായിരുന്നു ഒരു ആശ്രയത്തിനെന്നോണം കടുവ എന്നെ പിടിച്ചിട്ടുണ്ടായിരുന്നു അതുകൊണ്ട് കൃത്യമായി ഞാൻ പുള്ളിയുടെ നെഞ്ചിൽ പോയി വീണു ഇപ്പോൾ ഈ വീഴ്ച എനിക്കൊരു പുത്തിരി അല്ല എപ്പോൾ വീണാലും കൃത്യമായി ഞാൻ അവിടെയാ ലാൻഡ് ചെയ്യാറ് തെന്നുന്നതിനു മുൻപ് ഞാൻ കേറി പിടിച്ചതുകൊണ്ട് വീണിട്ട് വല്യ കാര്യമായി ഒന്നും പറ്റിയില്ല എന്നാലും ആ മുഖത്തെ ഭാവങ്ങളിൽ നിന്ന് എന്തൊക്കെയോ പറ്റിയിട്ടുണ്ട് എന്നെനിക്ക് മനസിലായി ഞാൻ വേഗം എഴുന്നേറ്റ് കൈപിടിച്ചു സാറിനെ എണീപ്പിക്കാൻ തുടങ്ങി എവിടെ പൊങ്ങണ്ടേ “ഈ അമ്മിക്കല്ലു ആട്ടുകല്ലു ഇരുമ്പുലക്ക ഒക്കെ മാറ്റി മനുഷ്യന്മാർ തിന്നുന്ന എന്തേലും ശീലം ആക്കികൂടെ എന്തൊരു മുടിഞ്ഞ വെയിറ്റ് ” “നിന്റെ വെയിറ്റ് ഇത്തിരി കൂട്ടിയാൽ പോരെ.. മനഃപൂർവം നീ എന്നെ വീഴ്ത്തിയതല്ലല്ലോ അല്ലേ ” “ഞാനോ 😳

ഞാൻ മനസാ വാചാ കർമണാ ” “ആഹ് മതി മതി ഞാൻ വെറുതെ പറഞ്ഞതാ just kidding ” ചിരിച്ചുകൊണ്ട് സാർ അത് പറഞ്ഞപ്പോൾ എനിക്കെന്തോ കുറ്റബോധം തോന്നി പക്ഷെ ഞാൻ അത് ഒരുവിധം മറച്ചു സാറിനെ ഹാളിലെ ദിവാനിലേക്ക് കിടത്തി “ഞാൻ ആന്റിയെ വിളിക്കട്ടെ ” “ഹേയ് വേണ്ടാ അവർ മൂന്നും കൂടി തറവാട് വരെ പോയിരിക്കുവാ ” “തറവാടോ ” “മ്മ് അതേ അവിടെ കാര്യസ്ഥൻ മാത്രമേ ഉള്ളു പൂട്ടിയിട്ടേക്കുവാ ഇടക്ക് അവിടെ പോകും ” “ഓഹ് ഏതാ തറവാട് ” “പൂവള്ളിയിൽ ” “ഏഹ് പൂവള്ളിയിലോ അപ്പോൾ ഈ ദേവവർമ്മ ” “എന്റെ മുത്തശ്ശനാ അച്ഛന്റെ അച്ഛന്.. തനിക്കറിയുവോ ” “മ്മ് നേരിട്ട് അറിയില്ല പക്ഷെ ഒരുപാട് കേട്ടിട്ടുണ്ട് ” “എന്താ കേട്ടേക്കുന്നെ ” “പുള്ളി ഭയങ്കര റിച്‌ അല്ലേ അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട് നാട്ടിലെ ഒട്ടുമിക്ക പണക്കാരുടെ ഡീറ്റെയിൽസ് ഒക്കെ എനിക്കറിയാം..

അച്ഛന് വില്ലജ് ഓഫീസർ അല്ലേ അങ്ങനെ അതുകൊണ്ട് പറഞ്ഞതാ ” “മ്മ് ” ഇടക്കിടക്ക് വേദന കൊണ്ട് സാറിന്റെ മുഖം ചുളിയുന്നുണ്ടായിരുന്നു “സാറിന് വേദനിക്കുന്നുണ്ടല്ലേ ” “മ്മ് ചെറുതായിട്ട് കാലു കുത്താൻ വയ്യല്ലോ ” അത് കേട്ടപ്പോൾ എനിക്ക് വീണ്ടും കുറ്റബോധം സത്യം പറഞ്ഞാലൊന്ന് ഞാൻ ആലോചിച്ചു പക്ഷെ ഇനി പറഞ്ഞാൽ ദേഷ്യം പിടിച്ചു ഇത്രയുംനേരം മിണ്ടിയ സൗഹൃദം കൂടി നഷ്ടപ്പെടും അതുകൊണ്ട് ഞാൻ അത് പറഞ്ഞില്ല “ഡോ താൻ എന്താ ഇങ്ങനെ തല്ലുകൊള്ളിയായി പോയത് ” “എന്ത് ചെയ്യാനാ മാനുഫാക്ചട്യൂറിങ് ഡിഫെക്ട് .. ഞാൻ ഇങ്ങനെയാ സാറെ എല്ലാ ഫ്രീഡവും തന്നാ എന്നെ വളർത്തിയത് പോരാത്തതിന് ഇളയകൊച്ചും അതുകൊണ്ട് ഞാൻ ഇങ്ങനെയൊക്കെയായിപ്പോയി ”

“മ്മ് ആദ്യം കണ്ടപ്പോഴേ തോന്നി തല്ലുകൊള്ളിയാണെന്ന് പിന്നെ കോളേജിൽ ഓരോരുത്തരും പറയുന്നത് കേട്ടപ്പോൾ തീർച്ചയായി പിന്നെ എന്നോടുള്ള പെരുമാറ്റം കൂടിയായപ്പോൾ …” “ആയപ്പോൾ …” “അതൂടി ആയപ്പോൾ ഉറപ്പിച്ചു ” “മ്മ് എന്നെ പറ്റിയുള്ള സാറിന്റെ അഭിപ്രായം എന്താ വെറുതെ ഒരു ക്യൂരിയോസിറ്റിക്ക് അറിയാൻ വേണ്ടിയാ ” “അങ്ങനൊക്കെ ചോദിച്ചാൽ തല്ലുകൊള്ളി വായാടി നാലേമുക്കാൽ അടി നീളമുള്ള നാക്ക്..അങ്ങനെ കുറെയുണ്ട് ” ” മ്മ് എങ്കിൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഈ തല്ലുകൊള്ളിയോട് എപ്പോഴെങ്കിലും ഒക്കെ സാറിന് ഒരു ഇഷ്ടം തോന്നിയിട്ടില്ലേ i mean love ” അത് ചോദിച്ചതും സാർ ഒന്ന് ഞെട്ടുന്നത് ഞാൻ കണ്ടു “വേറൊന്നുമല്ല എനിക്ക് സാറിനോട് അഗാധമായ പ്രണയമാണ് അതുകൊണ്ട് ഇങ്ങോട്ട് അങ്ങനെ വല്ലതും ഉണ്ടോന്ന് അറിയാൻ ചോദിച്ചതാ “… തുടരും….

സിദ്ധവേണി: ഭാഗം 17

Share this story