പ്രാണനായ്: ഭാഗം 8

Share with your friends

എഴുത്തുകാരി: റജീന

പഴയതെല്ലാം മറന്നു കളയെടീ …..ഞാൻ അതെപ്പോഴെ മറന്നു …..ഒന്നുമല്ലെങ്കിലും നീ എന്റെ സഹോദരി അല്ലെടീ …..നീ കാരണമല്ലേ എനിക്കെന്റെ ആമിയെ കിട്ടിയത് ……” അവളൊന്നു പുഞ്ചിരിച് എന്നിൽ നിന്നും അകന്നപ്പോൾ ഞാനും ഓഫീസിലേക്ക് യാത്രയായി …… 🍁🍁🍁🍁🍁🍁 പുറത്തെങ്ങും നല്ല തിരക്കുണ്ട് …… റോഡിന്റെ ഇരു ഭാഗങ്ങളിലും വാഹനങ്ങൾ …..പോരാത്തതിന് നല്ല ട്രാഫിക്കും …..അര മണിക്കൂർ കൊണ്ട് ഓഫീസ് എത്തേണ്ടിയിരുന്ന ഞാൻ ഇവിടെ എത്തിയപ്പോഴേക്കും ഏകദേശം ഒരു മണിക്കൂർ ആയി …..തിരക്കിട്ടു ഓഫീസിലേക്ക് കയറാനൊരുങ്ങിയപ്പോഴാണ് ഫോൺ കിടന്ന് ബഹളം ഉണ്ടാക്കുന്നത് ……. ഫോൺ എടുത്ത പാടെ സ്ക്രീനിലേക്ക് നോക്കിയതും ഒരു ടെന്ഷനോടെ ഫോൺ ചെവിയോടടുപ്പിച്ചു …….അമ്മയാണ് വിളിച്ചത് ……ആമിക്ക് തീരെ സുഖമില്ലെന്ന് ……

അവർ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയാണ് എന്നെ ഫോൺ ചെയ്തതെന്നും എന്നോട് നേരെ ഹോസ്പിറ്റലിലേക്ക് ചെന്നേക്കാനും പറഞ്ഞു അമ്മ ഫോൺ കട്ട്‌ ചെയ്തു ….. നേരെ കാറെടുത്ത് ഹോസ്പിറ്റലിലേക്ക് വിട്ടു ……പോകുന്ന വഴിയിലും ഒരായിരം തവണ ദൈവങ്ങളെ വിളിച്ച് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു അവൻ ………ഹോസ്പിറ്റൽ എത്തിയ ഉടനെ അകത്തേക്ക് കയറി ഓടി …..അവളെ റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്തിട്ടുണ്ടെന്നു അറിഞ്ഞു ഒരു വെപ്രാളത്തോടെ അങ്ങോട്ടേക്ക് പോയി …..ഞാൻ ചെന്നപ്പോൾ അവൾക്കടുത് എല്ലാവരും ഉണ്ട് ….എന്നെ കണ്ടതും അമ്മ അടുത്തേക്ക് വന്നു ” ഡോക്ടർ വന്ന് നോക്കിയിട്ട് ഇപ്പൊ പോയതേ ഉള്ളു …..തീരെ വയ്യാഞ്ഞിട്ടാ ഇങ്ങോട്ട് കൊണ്ട് വന്നത് …..മിക്കവാറും ഡെലിവറി ഇന്ന് തന്നെ ഉണ്ടാകുമെന്ന പറഞ്ഞത് ….. മോൻ ചെല്ല് ഞങ്ങൾ പുറത്തേക്ക് നിൽക്കാം …….”

അവർ പുറത്തേക്ക് പോയതും ഞാൻ പതിയെ അവളുടെ അടുത്ത് ചെന്ന് അവിടെ ഉണ്ടായിരുന്ന സ്റ്റൂളിൽ ഇരിപ്പുറപ്പിച്ചു …..അപ്പോഴും അവളുടെ മുഖത്ത് ആ മായാത്ത പുഞ്ചിരി ഉണ്ടായിരുന്നു ….. ” ആദിയെട്ടന് ബുദ്ധിമുട്ടായി ഇല്ലേ ….. ” അവൾ അത് പറയുമ്പോൾ അവൻ തല താഴ്ത്തി ഇരുന്നു …..ആ കണ്ണുകൾ നിറയുന്നത് അവൾ അറിയാതിരിക്കാനായി …. “”” ആദിയേട്ടൻ കരയുവാണോ …..ഏഹ് …..എന്റെ മുഖത്തേക്ക് നോക്ക് ആദിയേട്ടാ …..””””” അതും പറഞ്ഞവൾ എന്റെ കൈ തണ്ടയിൽ പിടി മുറുക്കി …… “””””അയ്യേ എന്റെ ആദിയേട്ടൻ ഇത്ര സില്ലി ആണോ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ കരയാനും മാത്രം …..”””””” “”””””” ആമീ നീ എന്നെ വിട്ട് പോവോടീ …..ഈ ആദിയേട്ടനെ തനിച്ചാക്കോ നീയ് ………”””””””

അവളുടെ ആ കരങ്ങൾ എന്റെ നെഞ്ചോട്‌ ചേർത്തുകൊണ്ട് ഞാൻ അത് ചോതിക്കുമ്പോഴേക്കും എന്റെയും അവളുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞിരുന്നു ……. “””‘” ആദിയേട്ടൻ എനിക്ക് വേണ്ടി ഒരു സഹായം ചെയ്യാമോ ……..”””””” “”””” എന്താടീ ……അങ്ങനെ ചോദിച്ചത് …..നീ പറയ് …….എന്റെ ജീവൻ പോലും നിനക്ക് വേണ്ടി ഞാൻ തരാൻ തയ്യാറല്ലെടീ …….””””” ഞാൻ അത് പറയുമ്പോൾ അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു ….. “”””””” ആ ബാഗിലായി ഒരു കൊച്ചു ടിൻ ഉണ്ട് …..അതൊന്നു പുറത്തേക്ക് എടുക്കാവോ ……””””” ആ ബാഗിൽ നിന്ന് ഞാൻ അതെടുത്തു അവൾക്കരികിലായി വന്ന് നിന്നു…… “”””” അതൊന്ന് തുറക്കാമോ …….. ആദിയേട്ടന്റെ ആ കൈ കൊണ്ട് എന്റെ നെറുകയിൽ അത് ചാർത്തി തരാമോ …….””””

“” ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അതിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ നെറുകയിൽ ചാർത്തി …… കല്യാണ നാൾ കഴിഞ്ഞതിൽ പിന്നെ ഇന്നാണ് ഞാൻ ഇവളുടെ നെറുകയിൽ സിന്ദൂരം ചാർത്തുന്നത് ……. പഴയ കാര്യങ്ങൾ ഓരോന്നായി എന്റെ മനസിലേക്ക് വന്നതും ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു …… “”””””” ആദിയേട്ടാ …..ഇവിടെ എന്റെ അടുത്ത് വന്ന് കിടക്കാമോ …….”””””” ഒരു പാവ പോലെ അവൾ പറയുന്നത് കേട്ട് ഞാൻ അവളുടെ അടുത്തായി കിടന്നു …… “”””””” ആ നെഞ്ചിൽ ഞാൻ ഒന്ന് തല ചായ്‌ച്ചോട്ടെ …….”””””” അവളെ ഞാൻ എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു …….. “””””” ഒരുവേള ഞാൻ മരിച്ചു പോയാൽ ആദിയേട്ടൻ ഐശുവിനെ സ്വീകരിക്കുമോ …….”””””””” “”””””ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ മരണത്തെ പറ്റി ഒരക്ഷരം മിണ്ടരുതെന്നു ……

നിന്നെ ഞാൻ എവിടേക്കും വിടില്ല ……എനിക്ക് വേണം നിന്നെ …..ഈ നെഞ്ചോട്‌ ചേർത്ത് കൊതി തീരുവോളം സ്നേഹിക്കാൻ …….നീ വഴക്കിട്ടു പിണങ്ങുമ്പോൾ കൂടുതൽ എന്നിലേക്ക്‌ ചേർത്ത് നിർത്താൻ …….. നിന്റെ സ്നേഹം ആവോളം ആസ്വദിക്കാൻ …….. എനിക്ക് വേണം നിന്നെയും ….നമ്മുടെ കുഞ്ഞിനെയും …….ഒരായിരം ജന്മം ദേ ഇത് പോലെ ചേർത്ത് പിടിച്ചു സ്നേഹിക്കണം …….””””” “”””” ആദിയേട്ടനോടു ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ ……””””””” “””‘ ഉം …….എന്തെ ………..”””””” “”””” ഞാൻ ഇന്ന് ഈ അവസ്ഥയിൽ അല്ലായിരുന്നെങ്കിൽ ആദിയേട്ടൻ എന്നെ സ്നേഹിക്കുമായിരുന്നോ ……”””””” ഞാൻ ഒന്ന് തല ചെരിച്ചു അവളുടെ മുഖത്തേക്ക് നോക്കി …. “”””” അപ്പൊ നീ ഈ അവസ്ഥയിൽ ആയതുകൊണ്ടാണ് ഞാൻ നിന്നെ സ്നേഹിക്കുന്നതെന്നാണോ നീ കരുതിയിരിക്കുന്നത് …..

നീ ഏത് അവസ്ഥയിൽ ആയിരുന്നാലും ഞാൻ നിന്നെ സ്നേഹിക്കും….. നിന്നെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട് …..അതിലേറെ അപമാനിച്ചിട്ടുണ്ട് …..ശെരിയാണ് …പക്ഷെ നീ ഓരോ വട്ടം വേദനിക്കുമ്പോഴും എന്റെ മനസും വേദനിച്ചിരുന്നു ….ഉള്ളിൽ എവിടെയോ ഒരിഷ്ടം നിന്നോട് ഉണ്ടായിരുന്നു ….നീ അല്ലുവിനൊപ്പം ആദ്യമായി എന്റെ വീട്ടിലേക്ക് വന്നത് ഓർക്കുന്നുണ്ടോ ……”””””” “””””” ഉം ………..”””””” “””””” അന്നേ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു …..ആ ഉണ്ടക്കണ്ണും, നുണക്കുഴി കാട്ടിയുള്ള ആ ചിരിയും മനസിൽ എവിടെയോ നീ ആഴത്തിൽ പതിഞ്ഞിരുന്നു ……പക്ഷെ എന്റെ ആ ഇഷ്ടം നിന്നോട് എങ്ങനെ പറയും ,പറഞ്ഞാൽ തന്നെ നീ അത് ഏത് രീതിയിൽ എടുക്കും എന്നൊക്കെയായിരുന്നു എന്റെ ഉള്ളിലെ ഭയം ……പിന്നീട് ഓരോ തവണയും നീ വീട്ടിൽ വരുമ്പോൾ കോളേജിൽ പോലും പോകാതെ അമ്മയോട് എന്തെങ്കിലും അടവ് പറഞ്ഞു അവിടെ കൂടും ഞാൻ ….

നിന്നെ ഒന്ന് കാണാൻ …..നിന്നോട് സംസാരിക്കാൻ പോലും പല തവണ ശ്രെമിച്ചിട്ടുണ്ട് ….പക്ഷെ ഉള്ളിലെ ഭയം അതിന് അനുവദിച്ചില്ലെന്ന് വേണം പറയാൻ …..”””””” “”””” അമ്പട കള്ളാ ……ഉള്ളിൽ ഇങ്ങനെയൊക്കെ കൊറേ കാര്യങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടല്ലേ …..കള്ള കാമുകൻ “””””” അവളെ ഒന്ന് കൂടി ഇറുകെ കെട്ടിപ്പിടിച്ചു ഞാൻ വീണ്ടും തുടർന്നു ….. “””””” അതിന് ശേഷമാ ഐശുവിനെ കാണുന്നത് …..കോളേജിൽ തേർഡ് ഇയർ പഠിക്കുമ്പോൾ ……. അവൾ ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്തതാ …..ആദ്യം ഒന്നും താല്പര്യം ഉണ്ടായിരുന്നില്ല …… പിന്നെ നീ വലിയ മൈൻഡ് ഒന്നും കാണിക്കാത്തത് കൊണ്ട് അതിന്റെ പിറകെ പോയി …..”””” ഞാൻ അത് പറയുമ്പോൾ അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു ……. “””” നിങ്ങടെ മോൾ വലിയ കുസൃതി ആണെന്ന് തോന്നുന്നു എന്നെ വല്ലാതെ നോവിക്കുന്നുണ്ട് …..””””” സംശയത്തോടെ ഞാൻ അവളെ ഒന്ന് നോക്കി …… “””” മോളോ “””” “””” ഉം …..ദേ വയറ്റിൽ കിടക്കുന്നില്ലേ ഇവൾ തന്നെ ……”””

“”””” മോളാണെന്ന് നീ ഉറപ്പിച്ചോ ……”””” “”””” ഉം ….എനിക്കുറപ്പുണ്ട് നമുക്ക് മോളായിരിക്കും …… “”””” പതിയെ അവൾ എണീക്കാനായി പോയതും ഞാൻ തന്നെ അവളെ എണീപ്പിച്ചിരുത്തി …… “”””” അച്ഛന്റെ സമീപനം നിങ്ങളുടെ മോൾക്ക് നല്ലത് പോലെ അറിയാം ……എന്നെ നല്ല പോലെ തോഴിക്കുന്നുണ്ട് ………””” അവൾ തന്നെ എന്റെ തല പിടിച്ച് അവളുടെ വയറിനൊടു ചേർത്ത് വച്ചു …….പതിയെ എന്റെ വലതു കയ്യും എടുത്ത് അവളുടെ വയറിനു മുകളിലായി വച്ചു …… …..ആൾക്ക് പുറത്തു വരാനുള്ള ബഹളം ആയിരിക്കണം കാണിക്കുന്നത് ……പതിയെ അവളുടെ ടോപ് പൊക്കി ആ വയറിലൊന്നു ചുംബിച്ചു ….. ആ കുഞ്ഞികാലുകൾ അവളുടെ വയറിനകത്ത് താളം ചവിട്ടുന്നത് നന്നായി കാണാമാ യിരുന്നു ……പെട്ടെന്നാണ് ആരോ ഡോർ തുറക്കുന്ന സൗണ്ട് കേട്ടത് ……പുറത്തേക്ക് കണ്ണോടിച്ചതും അവിടെ നിക്കുന്ന ആളെ കണ്ട് ഞാൻ അറിയാതെ തന്നെ അവിടുന്ന് എണീറ്റിരുന്നു …… “””””

” സോറി ……ഞാൻ തെറ്റായ സമയത്താണ് വന്നതെന്ന് തോന്നുന്നു ……..ഞാൻ പുറത്തു നിക്കാം ……”””””” “””””” ഹേയ് ഐശു …….കയറി വാടോ ……. താൻ എന്തായാലും വന്നതല്ലേ ……. ഇങ്ങോട്ടേക്ക് വാ …..വന്നേ ഇവിടെ വന്ന് ഇരിക്ക് ……””””” പുറത്തേക്ക് പോകാനായി നിന്ന ഐശുവിനോടു ആമി അത് പറഞ്ഞപ്പോൾ അവൾ വീണ്ടും അകത്തേക്ക് കയറി വന്നു ……അവൾ ആമിക്ക് അരികിലേക്ക് വന്നപ്പോൾ ഞാൻ പതിയെ അവിടുന്ന് എണീറ്റ് മാറി ഒരു സൈഡിലേക്ക് നിന്നു……. “””” സോറി ആമി ……ഞാൻ അറിഞ്ഞില്ലായിരുന്നു ഒന്നും ….ഇന്നലെ പുറത്തു വച്ച് അല്ലുവിനെ കണ്ടിരുന്നു ….അവളാണ് കാര്യങ്ങൾ എന്നോട് പറഞ്ഞത് ……”””” “””””ഏയ്‌ ….അതിനെന്തിനാഡോ സോറി …..അല്ലെങ്കിലും ഞാൻ തന്നെ കാണാമെന്നു പറഞ്ഞ് ഇരിക്കയായിരുന്നു …..ഏതായാലും താൻ വന്നത് നന്നായി …….

ഞാൻ തന്നോട് ഒരു കാര്യം പറഞ്ഞാൽ കേൾക്കാമോ ……..””””” “””””എന്താ ആമി ………….”””””” അവൾ എന്താണ് പറയാൻ പോകുന്നതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു …..അത് കൊണ്ട് തന്നെ ഞാൻ പുറത്തേക്ക് ഇറങ്ങി പോകാൻ നിന്നതും അടുത്ത നിമിഷം ആമി എന്നെ വിളിച്ചു …… “””””” ആദിയേട്ടൻ ഒന്നിങ്ങു വന്നേ ……..”””””” മനസില്ലാ മനസോടെ ഞാൻ അവളുടെ അടുത്തേക് പോയി അവർക്ക് മുഖം കൊടുക്കാതെ ജനാല വഴി പുറത്തേക്ക് നോട്ടം തെറ്റിച്ചു ….. “””””ഞാൻ എന്താണ് പറയാൻ പോകുന്നതെന്ന് ആധിയേട്ടന് നന്നായി അറിയാം …..പക്ഷെ ഐശുവിന് വേണ്ടി ഞാൻ അത് പറയുവാ ……””””” അവൾ എന്റെ കൈ പിടിച്ച് ഐശുവിന്റെ കയ്യോടു ചേർത്തു …..ഞാൻ ഒന്നും മിണ്ടാതെ കണ്ണടച്ച് നിന്നു…….. “””

“””” നിങ്ങൾ കല്യാണം കഴിക്കണം …… നിങ്ങൾ രണ്ട് പേരും അത് ഒരുപാട് ആഗ്രഹിച്ചതല്ലെ …..എന്റെ അവസാനത്തെ ആഗ്രഹമെന്ന “”””””‘”” അവൾ അത് പറഞ്ഞു മുഴുപ്പിക്കുന്നതിനു മുന്നേ കൈ കുടഞ്ഞെറിഞ്ഞ് ആദി ദേഷ്യത്താൽ പുറത്തേക്ക് പോയി …….ഒരു വേദനയോടെ ആമി അത് നോക്കി കണ്ടു ……… 🍁🍁🍁🍁🍁🍁 എന്താണ് ആമി ഇങ്ങനെ ….എത്ര പറഞ്ഞാലും അവൾക്ക് മനസിലാകില്ല ……..വീണ്ടും വീണ്ടും എന്നെ വേദനിപ്പിക്കാൻ എങ്ങനെ കഴിയുന്നു …..അവൾക്ക് നന്നായി അറിയാം ഞാൻ അവളെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്നു ….. പിന്നെയും ……..ഐശുവിന് എന്റെ നല്ലൊരു ഭാര്യ ആകാൻ കഴിഞ്ഞെക്കും പക്ഷെ ഒരിക്കലും എന്റെ കുഞ്ഞിന്റെ അമ്മയാകാൻ കഴിയില്ല എന്റെ ആമിക്കല്ലാതെ ……. നീ തിരിച്ചു വരും എനിക്കുറപ്പുണ്ട് ……… “””””””” ഡോക്ടർ ……ആദി ………..ഡോക്ടർ ………””

“” ഐശുവിന്റെ സൗണ്ട് അല്ലെ അത് …….എന്താണെന്നറിയാൻ ഞങ്ങൾ എല്ലാവരും അങ്ങോട്ട് ഓടി …….അവിടെ എത്തി നോക്കുമ്പോൾ ആമി ബ്ലഡ്‌ ഒമിറ്റ് ചെയ്യുന്നു …. “””” ആമീ ……””””” ഞാൻ അവൾക്ക് അരികിലെക്ക് ഓടി ……… അപ്പോഴേക്കും ഡോക്ടറും നഴ്സുമാരൊക്കെ കൂടി അവളെ സ്ട്രെക്ച്ചറിലേക്ക് ആക്കിയിരുന്നു …….. “””” ഡോക്ടർ എന്റെ ആമി …….”””” “”” അവളുടെ കണ്ടിഷൻ കുറച്ചു മോശമാണ് ….കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുന്നതിനു മുന്നേ കുഞ്ഞിനെ റിമൂവ് ചെയ്യേണ്ടി വരും …..ഡോണ്ട് വറി ….ഞങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ഞങ്ങൾ ചെയ്യാൻ ശ്രെമിക്കും …..ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിലാ …..ദൈവത്തോട് പ്രാർത്ഥിക്കൂ …….”””’ അത്ര മാത്രം പറഞ്ഞ് ഡോക്ടർ ആമിക്കടുത്തേക്ക് പോയി …. അവളെ കൊണ്ട് പോകുന്നതിനു പിന്നാലെ ഞാനും ഓടി …..

.ഓപ്പറേഷൻ ടിയറ്ററിനു മുന്നിലെത്തിയപ്പോൾ സിസ്റ്ററിനോട് അവിടെ നിർത്താൻ പറഞ്ഞ് എന്നെ കൈ നീട്ടി അങ്ങോട്ടേക്ക് വിളിച്ചു …… ഞാൻ അവൾക്കരികിലേക്ക് ഓടി അവളുടെ കയ്യിൽ കോർത്തു പിടിച്ചു ….. “””””ആ ….ആദിയെട്ടാ ……..നമ്മുടെ കുഞ്ഞ് ………..ഞാൻ … …….എനിക്ക് “””””” അവളെന്തൊക്കെയോ പറയാൻ ശ്രെമിച്ചെങ്കിലും ഞാൻ അവളെ തടഞ്ഞു …. “””” നീ ഒന്നും പറയണ്ട ……. തിരിച്ചു വരണം എനിക്ക് വേണ്ടി ….നമ്മുടെ കുഞ്ഞിന് വേണ്ടി ……കാത്തിരിക്കും നിനക്കായി ഞാൻ ……..നിനക്ക് ഒന്നും സംഭവിക്കില്ല …….””””””” അതും പറഞ്ഞ് അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചപ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു ……. അവളുടെ അമ്മയും അച്ഛനുമൊക്കെ ഒന്നും വരില്ലെന്ന് പറഞ്ഞു അവളെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു ……. അവളെ കൊണ്ട് പോകുമ്പോൾ എന്റെ കയ്യിലുള്ള അവളുടെ കയ്യും അയഞ്ഞു വന്നു ……ആ കണ്ണുകൾ എന്നിലേക്കും ഐശുവിലേക്കും മാറി മാറി നോക്കികൊണ്ടിരുന്നു …….ഒടുവിൽ ആ കൈ എന്നിൽ നിന്നും അടർന്നു മാറി …..

അപ്പോഴും ആ കണ്ണുകൾ നിറഞ്ഞിരുന്നു ഒപ്പം അവന്റെയും അവർ ഓപ്പറേഷൻ ടിയറ്ററിലേക്കു കയറി ഡോർ അടച്ചു …… പക്ഷെ അപ്പോഴും അസ്വസ്ഥനായ ഒരു ആത്മാവ് പുറത്തുണ്ടായിരുന്നു …. സർവ ദൈവങ്ങളെയും വിളിച്ച് അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു …….. തന്റെ പ്രാണനായവളുടെ തിരിച്ചു വരവിനായി സ്വന്തം ചോരക്കു വേണ്ടി…….. അസ്വസ്ഥനായി അവൻ അവിടുള്ള ചെയറിലേക്കു സ്ഥാനം ഉറപ്പിച്ചു ……ഐശുവും അവനോടൊപ്പം തന്നെ ഉണ്ടായിരുന്നു ……. “””””” ആദി …..നീ ടെൻഷൻ ആകല്ലേ ….അവൾക്കും കുഞ്ഞിനും ഒന്നും വരില്ല ……തിരിച്ചു വരും അവർ ….നിനക്കായി …..നിന്റെ പ്രണയത്തിനായി ……””””” അവൾ അവനെ ആശ്വസിപ്പിക്കുമ്പോഴും അവനെക്കാൾ പതിന്മടങ്ങു വേദന അവളും അനുഭവിച്ചിരുന്നു ……തന്റെ പ്രാണനായവന്റെ നെഞ്ചിൽ ഇന്ന് മറ്റൊരാളാണെന്നു അറിഞ്ഞപ്പോൾ ……എന്നാൽ അവളും പ്രാർത്ഥിച്ചു കൊണ്ടിരുന്നു അവരുടെ തിരിച്ചു വരവിനായി ….ആദിയുടെ സന്തോഷത്തിനായി …….

തന്റെ പ്രണയം മനസിന്റെ ഒരു കോണിൽ ഒളിപ്പിച്ചു വച്ച് അവളും അവരുടെ വിഷമത്തിൽ പങ്കു ചേർന്നു ……. ഏറെ സമയത്തിന് ശേഷം ഓപ്പറേഷൻ ടിയെറ്റർ തുറന്ന് ഒരു മാലാഖ കൈ കുഞ്ഞുമായി പുറത്തേക്ക് വന്നു ….. “””””””” അനാമികയുടെ കൂടെ ആരാ ഉള്ളത് ……..”””””” അത് കേട്ട പാതി അവൻ അങ്ങോട്ടേക്ക് ഓടി …… “””””” നിങ്ങൾക്ക് പെൺകുഞ്ഞാ ……””””” അവൻ ആ കുഞ്ഞിന്റെ മുഖത്തേക്ക് പോലും നോക്കാതെ എന്തോ നഷ്ടപ്പെട്ടത് പോലെ അകത്തേക്ക് പരതികൊണ്ടിരുന്നു ……. അവർ ആ കുഞ്ഞിനെ അവന്റെ കയ്യിലേക്ക് കൊടുക്കാനായി വന്നതും അവൻ അവരെ വകഞ്ഞു മാറ്റി കൊണ്ട് അകത്തേക്ക് കയറി ഓടി …… അവിടെ ആമി പാതി വെള്ള പുതച്ച ശരീരത്തിൽ കിടക്കുന്നുണ്ടായിരുന്നു ………

അവൻ നിറ കണ്ണുകളുമായി വിയർത്തൊലിച്ച ശരീരവുമായി അവൾക്കരികിലേക്ക് നടന്നു ……അവന്റെ കാലുകൾക്ക് വേഗത ഏറി …….അവളുടെ അടുത്തെത്തി നിറ കണ്ണുകളാൽ അവൻ അവളെ തന്നെ നോക്കി നിന്നു ……. “”””””” ആമി ………..””””””””””മൃദുവായി അവൻ അവളുടെ പേര് ഉച്ചരിച്ചു …. അവളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല ……. “””””ആ ………ആമി എടീ കണ്ണു തുറക്കെടീ ……നിനക്ക് ……നിനക്ക് …….നമ്മുടെ കുഞ്ഞിനെ കാണണ്ടേ ……നീ ആഗ്രഹിച്ചത് പോലെ തന്നെയാടീ നമുക്ക് മോളാ ….. ആമി എടിയേ …..നിന്റെ ആദിയേട്ടനാടി വിളിക്കണേ ……..കണ്ണുതുറക്ക് മോളെ ……..ആമീ …….””””””” അവൻ പൊട്ടിക്കരഞ്ഞു കൊണ്ട് അവളുടെ കയ്യിലായി കോർത്തു പിടിച്ച് തന്റെ നെഞ്ചോട് ചേർത്തു ….. “””

“””ആമീ ………എണീക്ക് മോളെ ……..നമ്മുടെ കുഞ്ഞ് ….””””’ അവൻ എന്തോ ഓർത്തെന്നവണ്ണം പുറത്തേക്ക് പോയി അവന്റെ അമ്മയുടെ കയ്യിൽ നിന്നും ആ കുഞ്ഞിനെ വാങ്ങി അകത്തേക്ക് വന്ന് ആമിക്കരികിലായി കിടത്തി …….. “”””””ആമീ നോക്കെടീ നമ്മുടെ മോളെ …….ഒന്ന് കണ്ണു തുറന്ന് നമ്മുടെ മോളുടെ മുഖത്തേക്ക് ഒന്ന് നോക്കെടി ……ആമീ …….എണീക്ക് മോളെ ……. പറ്റില്ലെടീ എനിക്ക് ……നീ ഇല്ലാതെ എനിക്ക് ………ആ ……….ആമി …….. “”””” അവൻ മനസ് തകർന്ന് നിലത്തേക്ക് ഊർന്നിരുന്നു …….. അവന്റെ അവസ്ഥ കണ്ട് അവിടെയുള്ളവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു ………. തുടരും

പ്രാണനായ്: ഭാഗം 7

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-