ഉറവിടം: ഭാഗം 8

Share with your friends

എഴുത്തുകാരി: ശക്തി കല ജി

മീനാക്ഷി ഒരു വശത്തേക്ക് മാറി നിന്നു.. “എത്ര തവണ വിളിച്ചു… ഫോൺ പൊട്ടി നന്നാക്കാൻ കൊടുത്തിരിക്കുകയാണ് എന്ന് ഇവിടെ വന്ന് കഴിഞ്ഞാ അറിഞ്ഞത്… ഏട്ടൻ്റെ വിവാഹ നിശ്ചയമാണ് ഇന്ന് .. നിങ്ങളുടെ കമ്പനി പാട്ട്നറുടെ മകളുമായി…. ഞങ്ങൾ എത്ര തവണ വിളിച്ച് നോക്കി എന്നറിയുമോ” എന്ന് പറഞ്ഞ് സിന്ധ്യ മഹിയുടെ നെഞ്ചിലേക്ക് മുഖം ചേർത്തു….. മീനാക്ഷിയുടെ മിഴികൾ അച്ഛനിൽ തന്നെ തങ്ങി നിന്നു…. അവൾക്ക് ഒരേ സമയം സന്തോഷവും സങ്കടവും തോന്നി….. സിന്ധ്യ മഹിയുടെ കൈപിടിച്ച് മുൻപോട്ട് നടന്നു…അവരുടെ മറവിൽ അവൾ ഹാളിൽ നിന്നുo പുറത്തേക്കിറങ്ങി… അച്ഛൻ കൺമുന്നിൽ തെളിഞ്ഞ് നിൽക്കവെ ആരുമില്ല എന്നത് അവളെ വല്ലാതെ നോവിച്ചു തുടങ്ങിയിരുന്നു… എന്നെങ്കിലുമൊരിക്കിൽ അച്ഛനാരാന്നെന്നു കണ്ടു പിടിക്കണമെന്നും…

.മുൻപിൽ പോയി അവകാശത്തോടെ ഒരു നാൾ നിൽക്കണമെന്നും.. തനിച്ചാക്കി പോയതിന് പരിഭവം പറയണമെന്നുo… ഇത്ര വർഷങ്ങൾ അനുഭവിച്ച വേദനയും വിഷമങ്ങളും തെല്ലുറക്കെ പറഞ്ഞ് ദേഷ്യപ്പെടമെന്നും മനസ്സിൽ എന്നോ കുറിച്ചിട്ടതാണ്.. പക്ഷേ ഇപ്പോ കൺമുമ്പിൽ കണ്ടിട്ടും ഒന്നിനും കഴിയുന്നില്ല…. അച്ഛൻ്റെ മുഖത്തെ സന്തോഷം അടുത്ത് നിൽക്കുന്ന ആ സ്ത്രീയുടെ പുഞ്ചിരിയിലാണ് എന്നാ മിഴികളിലെ ഭാവം തെളിഞ്ഞ് കാണാം… ആരുടെയും സന്തോഷം കളയണ്ട…. എത്രയും വേഗം ഫ്ളാറ്റിലേക്ക് പോകണം…. ധൃതിയിൽ നടത്തം വേഗത്തിലാക്കി… മനസ്സ് കൈവിട്ട് പോകും എന്ന് തോന്നിയത് കൊണ്ട് നേരെ ഒരു പാർക്കിലേക്കാണ് പോയത്… അവിടെ കളിക്കാനും സമയം ചിലവഴിക്കാനും എത്തിയ കുടുംബങ്ങളെ ഒരു പിടി കൊതിയോടെ നോക്കിയിരുന്നു സമയം പോയതറിഞ്ഞില്ല…. ഷാളു കൊണ്ട് മുഖം മറച്ചുകൊണ്ട് ഹാളിൽ നിന്ന് ഇറങ്ങി പോകുന്ന മീനാക്ഷിയെ സഞ്ജയ് കണ്ടു… അവൾ കരയുകയാണോ എന്ന് അവന് തോന്നി..

അവൾ കരഞ്ഞാൽ തനിക്കെന്താ. അവൾ പോകട്ടെ അതാ നല്ലത്…. കുടുംബത്തിൽ ആരെങ്കിലും കണ്ടാൽ വീണ്ടും പ്രശ്നമുണ്ടാവും….. കൈ കോർത്ത് പിടിച്ച് എന്തോ കാര്യം പറഞ്ഞ് പൊട്ടിച്ചിരിച്ച് കൊണ്ട് തൻ്റെ അരികിലേക്ക് വരുന്ന മഹിയേയും സിന്ധ്യയേയും കണ്ടപ്പോൾ അവൻ്റെ മനസ്സ് തണുത്തു…. എങ്കിലും മഹിയോട് മുഖം കൊടുത്ത് സംസാരിക്കാൻ തയ്യാറായില്ല…. മഹിയുടെ കമ്പനി പട്നർ ദിൽ സാറിൻ്റെ മകൾ സ്വീറ്റിയുമായി വിവാഹം നിശ്ചയമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല…. ദിൽ സർ ബാംഗ്ലൂര് തന്നെ സെറ്റിൽടാണ്…കണക്കില്ലാത്ത സ്വത്തിന് ഉടമയും….. സ്വീറ്റിയെ അധികം കണ്ടിട്ടില്ലെങ്കിലും ചില ഫoങ്ഷനിൽ വച്ച് കണ്ടിട്ടുണ്ട്… ദിൽ സർ സ്വീറ്റിയുടെ കൈപ്പിടിച്ച് മുൻപോട്ട് വന്നു ….

ടൈറ്റ് ജീൻസും ടീ ഷർട്ടും ധരിച്ച് മുടി ഒരു വശത്തേക്ക് ഇട്ട് പുഞ്ചിരിക്കുന്ന മുഖവുമായി അവൾ സഞ്ജയുടെ അരികിൽ എത്തി…. സഞ്ജയുടെ അമ്മയുടെയും അച്ഛൻ്റെയും കാൽതൊട്ട് വണങ്ങി…. അവരുടെ മനസ്സ് നിറഞ്ഞു…. കുറച്ച് സമയം കൊണ്ട് സിന്ധ്യയും സ്വീറ്റിയും അടുത്തു… സഞ്ജയുടെയും സ്വീറ്റിയുടെയും വിവാഹം നിശ്ചയിച്ചു…. മോതിരം പരസ്പരം മോതിരവിരലിൽ ഇട്ട് കൊടുത്തപ്പോൾ ഇരുവരുടെയും ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു… സ്വീറ്റി സഞ്ജയോട് കൂടുതൽ ചേർന്നു നിന്നു…. മഹിയ്ക്ക് സഞ്ജയ് തന്നോട് ഈ വിവരം പറയാത്തതിൽ മനസ്സിൽ വിഷമം തോന്നിയെങ്കിലും പുറമേ പ്രകടിപ്പിച്ചില്ല…. സിന്ധ്യയ്ക്ക് വേണ്ടി എല്ലാം ക്ഷമിച്ചേ പറ്റു എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച് കൊണ്ടിരുന്നു….. പരിപാടിയെല്ലാം കഴിഞ്ഞ് എല്ലാരും സഞ്ജയുടെ ഫ്ളാറ്റിലേക്കാണ് പോയത്…..

കുറച്ച് സമയം അവിടെ ചിലവഴിച്ചിട്ട് മഹിയുടെ ബാംഗ്ലൂരിലെ വീട്ടിലേക്ക് പോയി…. സിന്ധ്യ ഫോണിൽ വിളിച്ച് സംസാരിച്ച് കൊണ്ടിരുന്നതിനാൽ മഹിക്ക് മീനാക്ഷിയെ വിളിക്കാൻ ഉള്ള സാഹചര്യം കിട്ടിയില്ല…. രാത്രി പത്ത് മണി വരെ ഫോണിൽ സംസാരിച്ച് കൊണ്ടിരുന്നു… മേഘയ്ക്ക് മീനാക്ഷിയുടെ കാര്യം അറിയാൻ ആഗ്രഹമുണ്ടായിരുന്നു എങ്കിലും അവൻ ഫോണിലായത് കൊണ്ട് അവനെ ശല്യപ്പെടുത്താൻ പോയില്ല.. അച്ഛൻ്റെയും അമ്മയുടെയും കൂടെ കുറച്ച് നേരം സംസാരിച്ചിരുന്നിട്ട് പിന്നീട്അവളുടെ മുറിയിൽ പോയി കിടന്നു… മഹിക്ക് കിടന്നിട്ടും ഉറക്കം വന്നില്ല…. ഫോണിൽ സംസാരിച്ചിരുന്ന് അവസാനം സ്വിച്ച് ഓഫ് ആയി പോയിരുന്നു…. അവൻ ഫോൺ ചാർജ്ജിലിട്ട് കിടന്നു… നാളെ രാവിലെ തന്നെ മീനാക്ഷിയെ കാണാൻ ചെല്ലണം എന്ന് തീരുമാനിച്ചുകൊണ്ടാണ് ഉറങ്ങിയത്… ❤❤❤

മീനാക്ഷിയുടെ മനസ്സ് വല്ലാത്തൊരു അവസ്ഥയിലായിരുന്നു…. കുറച്ച് നേരം പാർക്കിലിരുന്നിട്ട് ഫ്ലാറ്റിലേക്ക് വന്നപ്പോൾ ഇരുട്ടിയിരുന്നു…. വാതിൽ തുറന്ന് അകത്ത് കയറി വാതിൽ അടച്ചു…. ആദ്യം തലയിൽ ചുറ്റിയിരുന്ന ഷാൾ അഴിച്ച് മാറ്റി സെറ്റിയിലേക്കിട്ടു…. അങ്ങനെ സെറ്റിയിലേക്കിരുന്നു…. വല്ലാത്ത ക്ഷീണവും വിശപ്പും തോന്നി… തളർച്ചയോടെ ചാരിയിരുന്നു…. ബാഗിൽ നിന്നും വെള്ളത്തിൻ്റെ ബോട്ടിൽ പുറത്തേക്കെടുത്തു അവശേഷിച്ചിരുന്ന വെള്ളം വായിലേക്ക് കമഴ്ത്തി…. അവിടെയിരുന്നു മയങ്ങി പോയി…. വാതിലിൽ ശക്തമായ തട്ടുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്… പെട്ടെന്ന് എഴുന്നേറ്റ് ജനൽ പാളി പതിയെ തുറന്ന് നോക്കി… പുറത്ത് ഒരാൾ നിൽക്കുന്നത് കണ്ടു… ഇരുട്ടിയത് കൊണ്ട് മുഖം വ്യക്തമല്ല…. പെട്ടൊന്നൊരാൾ ജനലിനരുകിൽ വന്നു.. ജനൽ പാളി മലർക്കെ തുറന്നു…

ഞാൻ ഞെട്ടി പുറകോട്ടു മാറി…. ” ഞാൻ സഞ്ജയുടെ അച്ഛനാണ്…. കതക് തുറക്കു… കുറച്ച് സംസാരിക്കാനുണ്ട്… ” എന്ന് പുറത്ത് നിൽക്കുന്നയാൾ സൗമ്യനായി പറഞ്ഞപ്പോൾ അവൾ വാതിൽ തുറന്നതും അയാൾ വേഗം അകത്തേക്ക് കയറി… ” സഞ്ജയ് എല്ലാ വിവരങ്ങളും പറഞ്ഞിട്ടുണ്ട്…. അറിഞ്ഞപ്പോൾ ഒന്ന് കാണണമെന്ന് തോന്നി ” ദാമോധർ ഒന്ന് നിവർന്നു നിന്നു.. അവൾ മുഖം കുനിച്ച് നിന്നത് കണ്ട് അയാൾ കുറച്ചു അടുത്തേക്ക് നീങ്ങി നിന്നു… ” ഞാൻ വേണന്ന് വച്ചിട്ടല്ല…. മഹി നിർബന്ധിച്ചപ്പോ … ഇവിടെ”ഭയം കൊണ്ട് വാക്കുകൾ മുറിഞ്ഞ് പോയി…. അവൾക്ക് വാതിൽ തുറക്കേണ്ടിയിരുന്നില്ല എന്ന് തോന്നി… “പേടിക്കണ്ട… ഞാൻ ഉപദ്രവിക്കാൻ വന്നതല്ല… എൻ്റെ മകൻ ചെയ്ത തെറ്റിന് ഞാൻ മാപ്പ് പറയാൻ വന്നതാണ്.. അതുമല്ല മീനാക്ഷി ഇവിടെ നിന്നാൽ കൂടുതൽ പ്രശ്നമുണ്ടാകും എന്ന് സഞ്ജയ് വിചാരിക്കുന്നു… ഞാൻ മറ്റൊരിടത്തേക്ക് ജോലി ശരിയാക്കി തരാം…

അങ്ങോട്ടേക്ക് മാറിയാൽ മതി…. മഹിയേ ഇനി വിളിക്കരുത്…. എൻ്റെ മകൾ ജീവിക്കാൻ പോകുന്ന കുടുംബത്തിൽ എന്നും സന്തോഷം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നു… അതിനേക്കാൾ മഹിയുടെ അച്ഛൻ എൻ്റെ കളിക്കൂട്ടുകാരനാണ്… അവൻ്റെ സന്തോഷത്തിന് കോട്ടം വരുന്നത് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല….. ” ഒരൽപ്പം ദേഷ്യത്തോടെ ദാമോധർ പറയുന്നത് കേട്ടപ്പോൾ അവൾ നിറഞ്ഞു തുടങ്ങിയ മിഴികൾ തുടച്ചു… ” ഞാൻ.. ഞാൻ എങ്ങോട്ടേലും പോക്കോളാം.. ഇന്ന് രാത്രി മാത്രം സമയം തരു..” മീനാക്ഷി യാചനയോടെ പറഞ്ഞു…. ” ഞാൻ പറഞ്ഞത് ഈ ഓഫീസിൽ ജോലി ചെയ്യണ്ട എന്നേയുള്ളു.. താമസം മാറണ്ട… വേറെ ഏതേലും ഓഫീസിൽ ജോലി വാങ്ങി തരാം….. കാരണം മഹിയുടെ ഒഫീസിൽ ജോലി ചെയ്താൽ ഇന്നലെങ്കിൽ നാളെ ആരെങ്കിലും നിന്നെ തിരിച്ചറിഞ്ഞ് അവൻ്റെ അച്ഛനെ അറിയിക്കും ഉറപ്പാണ്…” വെറുതെ ആ മനുഷ്യനെ വിഷമിക്കുന്നതെന്തിനാണ്

“ഇതാ ഈ കാർഡിലെ അഡ്രസ്സിലുള്ള സ്റ്റുഡിയോയിലേക്ക് ചെന്നാൽ മതി.. ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട്.. മീനാക്ഷി നന്നായി വയലിൻ വായിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് ആ ജോലിയിലേക്ക് വിടുന്നത്.. “കൈയ്യിലുള്ള കാർഡ് മീനാക്ഷിയുടെ കൈയ്യിലേക്ക് കൊടുത്തു.. അവൾ മറ്റ് വഴിയില്ലാതെ കാർഡ് വാങ്ങി.. കൂടെയൊരു കവറും… കവറിൽ നിന്നും വയലിൻ എടുത്ത് കൈയ്യിൽ കൊടുത്തു… ” വളരെ നന്ദി… പിന്നെ മഹിയോട് ഞാൻ പറഞ്ഞോളാം”.. സർ വന്നൂന്ന് അറിഞ്ഞാൽ ചിലപ്പോ അവന് ഇഷ്ട്ടപ്പെടില്ല.. ” മീനാക്ഷി വിനയത്തോടെ പറഞ്ഞു.. “ശരിയാണ്.. എൻ്റെ മനസ്സിലുള്ളത് തന്നെയാണ് മീനാക്ഷി പറഞ്ഞത്.. നിന്നെ നിൻ്റെ അമ്മ നന്നായി തന്നെയാണ് വളർത്തിയിരിക്കുന്നത്….. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കണ്ട.. അച്ഛൻ്റെ സ്ഥാനത്ത് നിന്ന് കൊണ്ട് പറയുകയാണ്… ” ദാമോധർ വാത്സല്യത്തോടെ മീനാക്ഷിയുടെ തലയിൽ തലോടി… ”

അങ്കിൾ പേടിക്കണ്ട സഞ്ജയും ഒന്നും അറിയില്ല.. മഹി നല്ലായിട്ട് ജീവിച്ച് കണ്ടാൽ മതി… അമ്മ മരിച്ച് പോയ അന്ന് മുതൽ എനിക്ക് കാവലായ് അവനുണ്ടായിരുന്നു… ഇത്രയും കരുതലുള്ള കുടെപിറപ്പിൻ്റെ നന്മയെ ഞാനു്o ആഗ്രഹിക്കുന്നുള്ളു.. “ഞാൻ പറഞ്ഞു.. “അതെ മഹി അവൻ്റെ അച്ഛനെ പോലെയാണ് ” അദ്ദേഹം പറഞ്ഞു.. “പിന്നെ ഒരു കാര്യം.. കമ്പനിയുമായി അഞ്ചു വർഷത്തെ എഗ്രിമെൻ്റ് ഒപ്പിട്ടിരുന്നു.. അത് പ്രശ്നമാകില്ലേ ” അവൾ ആശങ്കയോടെ പറഞ്ഞു.. ” ആ കാര്യമോർത്ത് വിഷമിക്കണ്ട.. ഇപ്പോഴത്തെ സാഹചര്യത്തിൽ മീനാക്ഷി പോയത് നന്നായി എന്നേ സഞ്ജയ് കരുതു.. അതു കൊണ്ട് ആ കാര്യം പറഞ്ഞ് പുറകേ വരില്ല… ഞാൻ നോക്കിക്കോളാം” ദാമോധർ പറഞ്ഞു.. അദ്ദേഹം യാത്ര പറഞ്ഞിറങ്ങി.

മനസ്സിൻ്റെ വിഷമം പകുതി കുറഞ്ഞു…. വാതിലടച്ച് നല്ല ചുട് വെള്ളത്തിൽ കുളിച്ചപ്പോഴേക്ക് ക്ഷീണമൊക്കെ മാറി… ഫ്രിഡ്ജിൽ നിന്ന് ജാം എടുത്ത് ബ്രഡ്ഡിൽ പുരട്ടി കഴിച്ചപ്പോഴേക്ക് വയറിൻ്റെ നിലവിളി നിന്നു…. ഒരു ഗ്ലാസ്സ് പാലും കൂടി കുടിച്ചു ഉറങ്ങാൻ കിടന്നു… അച്ഛൻ ശരിക്കും ഭാഗ്യവാനാണ്… പരസ്പരം മൽസരിച്ച് സ്നേഹിക്കുന്നവരാണ് അദ്ദേഹത്തിനു ചുറ്റും… ദൂരെ നിന്നെങ്കിലും ഇടയ്ക്ക് കണ്ടാൽ മതിയായിരുന്നു.. ഓരോന്ന് ചിന്തിച്ച് എപ്പോഴോ ഉറങ്ങി…. ഫോണിലെ ഗൂഗിൾ മാപ്പ് വഴി ഫ്ളാറ്റിൽ നിന്നും അൻപത് കിലോമീറ്ററോളം യാത്ര ചെയ്യണം എന്ന് മനസ്സിലാക്കി രാവിലെ എഴുന്നേറ്റ് വേഗം ജോലി തീർത്തു.. സഞ്ജയുടെ അച്ഛൻ തന്ന കാർഡ് ഹാൻ്റ് ബാഗിലിട്ടു.. ഏഴ് മണിക്ക് തന്നെ ഫ്ളാറ്റിൽ നിന്ന് ഇറങ്ങി… അടുത്തുള്ള ഗണപതി അമ്പലത്തിൽ കയറി… തൊഴുതു പ്രാർത്ഥിച്ചു.

. ബസിൽ കയറി പോകേണ്ട സ്ഥലത്തേക്കുള്ള ടിക്കറ്റ് എടുത്തു… ഇനി ഒരു മണിക്കൂർ യാത്രയുണ്ടാവും…. ഇയർഫോൺ ചെവിയിൽ തിരുകി സിറ്റിലേക്ക് ചാരിയിരുന്നു…. അച്ഛൻ്റെ വയലിൻ വായിക്കുന്ന സംഗീതത്തിൽ മുഴുകിയിരുന്നു പോയി.. ഇടയ്ക്ക് എപ്പോഴോ ഈ സംഗീതം ഇഷ്ട്ടപ്പെട്ടിരുന്നു…. വാശി പിടിച്ച് കരഞ്ഞാണ് പഠിക്കാൻ പോയി തുടങ്ങിയത്… പല മൽസരങ്ങളിൽ പങ്കെടുത്തു സമ്മാനം വാങ്ങി അമ്മയുടെ കൈയ്യിലേൽപ്പിക്കുമ്പോ ആ കണ്ണുകൾ നിറയുമായിരുന്നു… ആ നിമിഷം ഒത്തിരി സ്നേഹത്തോടെ നെറ്റിയിൽ ചുംബിക്കുമായിരുന്നു… ആ ദിവസങ്ങളിൽ അമ്മ മറ്റേതോ ലോകത്തായിരിക്കും… അതിൻ്റെ കാരണങ്ങൾ അപ്പോൾ അറിയില്ലായിരുന്നു… പക്ഷേ ഇപ്പോൾ മനസ്സിലാക്കുന്നു… അമ്മ അനുഭവിച്ച വേദന എത്രത്തോളമാണ് എന്ന്…. കണ്ണ് നിറഞ്ഞു തുടങ്ങിയപ്പോൾ മുഖം ഷാൾ കൊണ്ട് തന്നെ അമർത്തി തുടച്ചു…

ചെവിയിൽ നിന്നും ഇയർഫോൺ മാറ്റി… പുറത്തേ കാഴ്ചകൾ നോക്കിയിരുന്നു… സ്ഥലപേര് വിളിച്ച് പറയുന്നത് കേട്ടതും ഇറങ്ങാനുണ്ട് എന്ന് വലത് കൈയ്യുയർത്തി കാണിച്ചു… ബസിൽ നിന്നും ഇറങ്ങിയതേ ക്ലാസ്സിക് സ്റ്റുടിയോ എന്ന് എഴുതിയ ബോർഡ് കണ്ടു.. അവൾ അങ്ങോട്ടേക്ക് നടന്നു…. റിസപ്ഷനിലുള്ള പെൺകുട്ടിയോട് ദാമോദർ സർ പറഞ്ഞിട്ടാണ് വന്നത് എന്ന് പറഞ്ഞപ്പോൾ കാത്തിരിക്കാൻ പറഞ്ഞു… കുറച്ച് സമയം കഴിഞ്ഞ് അകത്തേക്ക് വിളിപ്പിച്ചു…. അവൾ അകത്തേക്ക് കയറിയപ്പോൾ കുറച്ച് പ്രായമുള്ള രണ്ട് പൂരുഷന്മാരും ഒരു സ്ത്രീയും ഇരിക്കുന്നത് കണ്ടു… അവളെ താൽപര്യമില്ലാത്ത മട്ടിൽ നോക്കി..

അവൾക്കത് മനസ്സിലായെങ്കിലും ആത്മവിശ്വാസത്തോടെ വിഷ് ചെയ്തു കൊണ്ട് ഫയൽ അവരുടെ നേരെ നീട്ടി….. അവർ ഫയൽ വാങ്ങി പരിശോധിക്കുമ്പോൾ മുഖത്തെ താൽപര്യമില്ലായ്മ മാഞ്ഞ് പോകുന്നത് കണ്ടു….. “എല്ലാം ഒക്കെയാണ്…. ഇന്ന് മുതൽ ഇവിടെ തുടരാം ” അവർ പുഞ്ചിരിയോടെ പറഞ്ഞു…. മനസ്സിന് ഇഷ്ട്ടമുള്ള ജോലി ചെയ്യാനുള്ള അവസരം തന്നതിന് മനസ്സിൽ ഒരായിരം നന്ദി പറഞ്ഞ് കൊണ്ട് ജോലിയിൽ പ്രവേശിച്ചു……… ” തുടരും

ഉറവിടം: ഭാഗം 7

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-