സിദ്ധവേണി: ഭാഗം 21

സിദ്ധവേണി: ഭാഗം 21

എഴുത്തുകാരി: ധ്വനി

ഇത്രയും നാളും ഞാൻ കണ്ട സ്വപ്നങ്ങളെ എല്ലാം തച്ചുടക്കാൻ എന്റെ ഉള്ളിൽ ഞാൻ പോലും അറിയാതെ മൊട്ടിട്ട എന്റെ പ്രണയത്തെ ഇല്ലാതാക്കാൻ കഴിവുള്ള ഒരു ബോംബ് 💣💣 “തറവാട്ടിൽ നിന്ന് വരുന്ന വഴി കേശവ കണിയാരുടെ അടുത്ത് കേറി.. സിദ്ധുട്ടന്റെ വിവാഹം ഇനി അധികം വൈകിപ്പിക്കല്ലെന്നാ പറഞ്ഞത് അതുകൊണ്ട് ഇനി നീ ഒഴിവൊന്നും പറയണ്ട ഉടനെ തന്നെ നിന്റെ വിവാഹം നടത്താൻ ഞങ്ങൾ തീരുമാനിച്ചു ” ആന്റിയുടെ വാക്കുകളിൽ ഒന്ന് ഞെട്ടി എങ്കിലും ആ പതർച്ച ഞാൻ പുറത്ത് കാണിച്ചില്ല ഉള്ളിലെ വിഷമം അടക്കി പിടിക്കാൻ പരമാവധി ഞാൻ ശ്രെമിച്ചു .. ഇവിടെ എങ്കിലും ഞാൻ ഒന്ന് ജയിക്കട്ടെ “ഇനി നീ രക്ഷപെട്ടടി പെണ്ണ് കെട്ടിക്കഴിഞ്ഞാൽ അൽപ്പം ഒതുങ്ങിക്കോളും അതുകൊണ്ട് നിനക്ക് കിട്ടുന്ന പണികൾ കുറഞ്ഞോളും

” അഥീന എന്റെ കാതിൽ പറഞ്ഞു “ആ പെണ്ണിന്റെ കാര്യം കട്ട പുക ” അഥീനയോടായി പറയുമ്പോഴും എന്റെ കണ്ണിൽ ഒരു മിഴിനീർ സ്ഥാനം പിടിച്ചിരുന്നു ശബ്ദം ഇടറാതിരിക്കാൻ ഞാൻ പരമാവധി ശ്രെമിച്ചു എങ്കിലും അതൊരു പാഴ്ശ്രമം ആയിപോയി ഇനിയിവിടെ നിന്നാൽ കരഞ്ഞുപോവുമെന്നെനിക്ക് തോന്നി ഒരു നിമിഷത്തേക്ക് ഞാൻ നേരെ കടുവയെ നോക്കി എന്നെ ഒന്ന് നോക്കുന്നത് പോലുമില്ല മുഖത്താണെങ്കിൽ ഒരു പുഞ്ചിരി ഉണ്ട് താനും എന്റെ ഹൃദയം വീണ്ടും നുറുങ്ങിയത് ആ മുഖത്ത് സ്ഥാനം പിടിച്ച പുഞ്ചിരി കണ്ടപ്പോഴായിരുന്നു അല്ലെങ്കിലും ഇഷ്ടപെട്ടത് ഞാനല്ലേ അയാളല്ലല്ലോ .. അപ്പോൾ വിഷമവും എനിക്കല്ലേ അയാളെന്തിന് വിഷമിക്കണം ?? പിന്നെ അവിടെ നിക്കാൻ തോന്നിയില്ല ആന്റിയോടും അഥീനയോടും പറഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു എന്റെ ഉള്ളിൽ മാത്രം നിറഞ്ഞുനിന്ന പ്രണയത്തിൽ നിന്നും മൗനമായൊരു വിടവാങ്ങൽ 💔💔💔

(ഏതെങ്കിലും sad song പ്ലേ ചെയ്യൂ വിട പറയുകയാണോ അതോ സിറ്റുവേഷൻ മാച്ച് അല്ലെ സൂർത്തുക്കളെ -ധ്വനി ) വീട്ടിൽ വന്നു .. വന്നയുടൻ ആരോടും ഒന്നും മിണ്ടാതെ മുറിയിൽ പോയി വാതിലടച്ചു തലയിണയിൽ മുഖമമർത്തി അലറി വിളിച്ചു കരഞ്ഞു അപ്പു വാതിലിൽ കൊട്ടി വിളിക്കാൻ തുടങ്ങിയതും വേഗം വാഷ്‌റൂമിൽ കയറി ഷവർ തുറന്നിട്ടു കുളിക്കുവാണെന്ന് അവിടുന്ന് വിളിച്ചു പറഞ്ഞു ഷവറിനടിയിലിരുന്ന് മുട്ടിലേക്ക് മുഖമമർത്തി വെച്ചു ദേഹത്തുടനീളം അരിച്ചിറങ്ങുന്ന വെള്ളം ശരീരമാകെ തണുപ്പ് പകരുമ്പോഴും ഉള്ളിലാളുന്ന തീക്കനൽ കെടുത്താൻ ആ വെള്ളത്തിനു സാധിച്ചില്ല കുറച്ച് കഴിഞ്ഞതും താഴേക്ക് പോയി അപ്പുവും അച്ഛനും അവിടിരുന്നു ചായ കുടിക്കുന്നു “ആഹാ പുത്തൻപുരക്കൽ വീട്ടിൽ കനത്ത പോളിംഗ് .. ആക്രാന്തം മൂത്ത് ഉണ്ണിയപ്പം കുത്തിക്കേറ്റിയ അച്ഛനും മകളും ഉണ്ണിയപ്പം തൊണ്ടയിൽ കുരുങ്ങി ചത്തു ..

നാളത്തെ പത്രത്തിൽ സ്ഥാനം പിടയ്ക്കേണ്ടെങ്കിൽ മര്യാദക്ക് കഴിക്ക് ” ഞാൻ പറഞ്ഞു തീർന്നതും രണ്ടുപേരും തലയിൽ കേറി വിക്കി ഉള്ളിൽ ഒരു തീയാളുമ്പോഴും പുറമേ നിന്ന് ചിരിക്കണമല്ലോ ചുറ്റുമുള്ളവരെ ചിരിപ്പിക്കണമല്ലോ എല്ലാരും സന്തോഷിക്കണ്ടേ എന്റെ വിഷമം എന്റെ ഉള്ളിൽ തന്നെ ഒതുങ്ങട്ടെ എന്ന് കരുതി “സാധാരണ ഇവിടെ ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ ടേസ്റ്റ്ന് പോലും ഒന്ന് കിട്ടാറില്ല എല്ലാം ഈ അണ്ടാവിലേക്കല്ലേ പോകാറ് അതുകൊണ്ടാ ഞങ്ങൾ ഇത്തിരി ഫാസ്റ്റ് ആക്കിയത് ” എന്റെ വയറ്റത്ത് അടിച്ചു അപ്പു പറഞ്ഞു “ഹോ എനിക്ക് വേണ്ടായേ നിങ്ങൾ തന്നെ കഴിച്ചോ ??” അത് പറഞ്ഞതും മാതാശ്രീ നല്ല മൊരിഞ്ഞ ഉണ്ണിയപ്പം കൊണ്ടുപോയി പ്ലേറ്റിലേക്ക് ഇട്ടു 3 എണ്ണം ഒരു പാത്രത്തിലേക്ക് വെച്ചുതന്നു “നീ എന്തുവാ നോക്കി ഇരിക്കുന്നെ .. സാധാരണ ഇത് ഉണ്ടാക്കുമ്പോൾ അടുപ്പിന്റെ ചുവട്ടിൽ നിന്ന് മാറില്ല ആ എണ്ണക്കകത്ത് കയ്യിട്ട് വാരാൻ നോക്കുന്നവളാ ”

അമ്മ പറഞ്ഞപ്പോൾ ഞാൻ ചിരിയോടെ അമ്മയെ നോക്കി “എനിക്ക് വേണ്ടമ്മേ വിശപ്പില്ല ” അതും പറഞ്ഞു ഞാൻ അവിടുന്ന് എഴുന്നേറ്റ് മുറിയിലേക്ക് തനിയെ പോയി കട്ടിലിലേക്ക് കമിഴ്ന്നു കിടന്ന് വീണ്ടും തലയിണയിലേക്ക് മുഖമമർത്തി വീണ്ടും ഒന്ന് അലറി കരയാൻ തോന്നി കാരണം …കാരണം ബാക്ടീരിയ 🤢🤢അല്ല പിന്നെ എന്നാലും എന്തൊക്കെ ആയിരുന്നു?? സ്വപ്‌നങ്ങൾ … ആാാ കടുവയെ വളക്കുന്നു… കോളേജിലൂടെ കമ്മിറ്റഡ് ആയ തെണ്ടികളുടെ മുന്നിലൂടെ പിള്ളേർടേം ടീച്ചേഴ്സ്ന്റെയും ഹരമായ സിദ്ധാർത്ഥ് വർമ്മയുടെ സഹധർമണിയായി അയാളുടെ കയ്യുംപിടിച്ചു ക്ലാസ്സിലേക്ക് പോണു ക്ലാസ്സ്‌ എടുക്കുന്നതിനിടയിൽ അങ്ങേരെ സൈറ്റ് അടിച്ചുകാണിക്കുന്നു എല്ലാരും അസൂയയോടെ എന്നെ നോക്കുന്നു അങ്ങേരുടെ നാലഞ്ചു പിള്ളേരെ പ്രസവിക്കുന്നു അങ്ങനെ അങ്ങനെ എന്തെല്ലാം എന്നിട്ടിപ്പോൾ പവനായി ശവമായി 😪

എന്റെ സ്വപ്‌നങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി ഓരോന്നോർത്ത് ഓർത്ത് സങ്കടം കൂടി കൂടി വന്നു ഞാൻ ഉടനെ ഫോൺ കയ്യിലെടുത്തു ” ithu enna puthuvidhamaayam en nenjil ni thantha ” aa song ന്റെ ഒരു സ്റ്റാറ്റസ് എടുത്തിട്ടു dp യും കളഞ്ഞു ഒന്ന് രണ്ട് sad ഇമോജിയും 💔💔💔 ഉം സ്റ്റാറ്റസ് ഇട്ടു ഏറെക്കുറെ ഒരു സമാധാനമായി ഇതൊക്കെ കാണേണ്ട ആൾ കണ്ടാൽ മതിയാരുന്നു aa കണ്ടാൽ എന്താ കണ്ടില്ലെങ്കിൽ എന്താ ഓരോന്ന് ആലോചിച്ചു ഞാൻ വീണ്ടും കിടന്നു അപ്പോഴും കണ്ണ് നിറയുന്നുണ്ടായിരുന്നു ഒരൽപ്പം നേരം കിടന്നതും ഞാൻ മയങ്ങിപ്പോയി തലയിൽ ഒരു തണുത്ത സ്പർശം അറിഞ്ഞപ്പോഴാണ് കണ്ണ് തുറന്നത് അമ്മയായിരുന്നു ഉടനെ ആ മടിയിലേക്ക് ചാഞ്ഞു അമ്മയെ മുറുകെ കെട്ടിപിടിച്ചു “അമ്മേടെ കാന്താരിക്ക് എന്താ പറ്റിയത് ?എന്റെ മോൾക്ക് എന്തെങ്കിലും വിഷമം ഉണ്ടോ ?”

ഞാൻ കഴിക്കാതെ എഴുന്നേറ്റ് പോന്നത് കൊണ്ടാ അമ്മ വന്നത് എന്നെനിക്ക് മനസിലായി .. ഒരു നിമിഷം ഞാൻ അമ്മയെ തന്നെ അങ്ങ് നോക്കി കിടന്നു ഈ അമ്മമാർ ഒക്കെ അല്ലേലും ഇങ്ങനാ മുഖമൊന്ന് ചെറുതായി മാറിയാൽ പോലും അവർക്കത് മനസിലാവും ഇവർ ഒക്കെ എന്താലെ ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ അങ്ങനെ തന്നെ കിടന്നു ഭക്ഷണം വേണ്ടെന്ന് വെക്കാൻ നോക്കി ഇത്രയുംനേരം പൂമുഖവാതിലിൽ സ്നേഹം വിടർത്തുന്ന അമ്മയായിരുന്നു… എന്തായിരുന്നു സ്നേഹം ഞാൻ പറഞ്ഞാൽ കേൾക്കാതെ വന്നപ്പോൾ ചൂരലും എടുത്തോണ്ട് വന്നു നിക്കുവാ എത്ര പെട്ടെന്നാ ഭദ്രകാളി ആയി മാറിയത് what a change sirji പിന്നെ ഞാൻ മിണ്ടാതിരുന്നു കഴിച്ചു വൈകിട്ട് അപ്പു മുറിയിൽ വന്നാൽ ഒരുപക്ഷെ ഞാൻ അവളുടെ മുന്നിൽ എല്ലാം തുറന്ന് പറഞ്ഞെന്ന് വരും

എന്റെ കള്ളത്തരങ്ങൾ ഏറ്റവുമാദ്യം കണ്ടുപിടിക്കുന്നത് അവളാ അതുകൊണ്ട് നേരത്തെ ഡോർ ലോക്ക് ചെയ്തു കട്ടിലിൽ കിടന്നാൽ നേരെ കാണുന്നത് ജനൽ അതിലൂടെ അപ്പുറത്തെ വീട് തുറന്ന് കിടക്കുന്നോണ്ട് കൃത്യമായി കടുവയുടെ റൂം കാണാം ഏത് തെണ്ടിയാ ഈ ജനൽ തുറന്നിട്ടത് കാറ്റും വെളിച്ചവും എനിക്ക് ഇഷ്ടമല്ലെന്ന് അറിഞ്ഞൂടെ കട്ടിൽ കിടന്ന് തന്നെ ഓരോന്നൊക്കെ പിറുപിറുക്കാൻ തുടങ്ങി വേറൊന്നുമല്ല എനിക്ക് നല്ല സങ്കടമുണ്ട് ആരോട് പറയാൻ ആര് കേൾക്കാൻ☹ ?? നല്ല പൂപോലുള്ള ചുമന്നു തുടുത്ത ഹൃദയം കയ്യിൽ കൊടുത്തപ്പോൾ അങ്ങേർക്കത് ചെമ്പരത്തി പൂ പിച്ചി ചീന്തിയില്ലെ എല്ലാം …😭

എന്റെ പ്രണയത്തിനു മുകളിൽ ഞാൻ പടുത്തുയർത്തിയ താജ്മഹൽ പാലാരിവട്ടം പാലം പോലെ ഒരിക്കലും പണി തീരാത്ത അവസ്ഥയിലായി എത്ര ഒക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി കടാക്ഷിക്കുന്നില്ല ഒരു മനഃസമാധാനത്തിനു ബാത്‌റൂമിൽ കേറി കടുവയുടെ അപ്പൂപ്പനും അമ്മൂമ്മക്കും കൊച്ചച്ഛനും കുഞ്ഞമ്മക്കും എല്ലാം ഞാൻ തെറി വിളിച്ചു (my boss reference ) ആ ബക്കറ്റ് കൂടി ചവിട്ടി പൊട്ടിക്കണമെന്ന് ഉണ്ടായിരുന്നു എങ്ങാനും പോരാളി എന്റെ കയ്യുംകാലും തല്ലിയൊടിച്ചാലോന്ന് ഓർത്ത് അത് വേണ്ടെന്ന് വെച്ചു എന്നിട്ടും ദേഷ്യം തീരുന്നില്ല സങ്കടം മാറുന്നില്ല നേരെ പുതപ്പും തലവഴിമൂടി ഹാളിൽ പോയി tv on ചെയ്തു നല്ല കുറച്ച് സോങ്‌സ് കേട്ടാൽ താനെ ഉറക്കം വരും എന്ന് തോന്നി surya music വെച്ചു “അഴലിന്റെ ആഴങ്ങളിൽ “…. ആഹ് ബെസ്റ്റ് ഉന്നം ശരിയല്ല ചാനൽ മാറ്റി

“അകലെയോ നീ അകലെയോ വിട തരാതെന്തേ പോയി നീ ” ഓഹ് പിന്നെ അകലെ ഒരു മതിലിന്റെ അപ്പുരം കിടന്ന് ഉറങ്ങുന്നുണ്ട് തെണ്ടി …വിട തരാതെ പോവാൻ wonderlayil ടൂർ പോയതൊന്നുമല്ലല്ലോ -ആത്മ മലയാളം ശരിയല്ല അല്ലേലെ അതെങ്ങനെയാ ഞാൻ ചാനൽ മാറ്റി sun music വെച്ചു അവിടെ അതിലും കഷ്ടം havoc brothers ന്റെ “unnale irikkindru en than kadhal valiye ” എന്നുള്ള song break up ആയിരിക്കുമ്പോൾ കേൾക്കാൻ പറ്റിയ song ആണെന്ന് ആരോ എപ്പോഴോ പറഞ്ഞതായി ഓർമ വന്നു അണ്ണന്മാർ പാട്ട് പാടുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് മറക്കാൻ തുടങ്ങിയത് ഒക്കെ പിന്നെയും ഓർമ വന്നു 3rd ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ നേരെ ഹിന്ദി ചാനൽ വെച്ചു അവിടെ അതുക്കും മേലെ പുല്ല് വേണ്ടാർന്നു 😬😬😬

എനിക്കെന്തിന്റെ കേടായിരുന്നു ഉറക്കവും വരുന്നില്ലല്ലോ ഈശ്വരാ … പെട്ടെന്ന് ആണ് ഒരു ഐഡിയ തോന്നിയത് ഇംഗ്ലീഷ്കാർ ഒരിക്കലും എന്നെ ചതിക്കില്ല ഞാൻ നേരെ ഹൊറർ മൂവീസ് വല്ലോം ഉണ്ടോന്ന് നോക്കി “Jesebelle ” മതിയല്ലോ പേടിച്ചു കഴിഞ്ഞാൽ വേഗം ഉറങ്ങിക്കോളും ഞാൻ അങ്ങനാ അത് തന്നെ ഫിക്സ് ചെയ്തു പുതപ്പ് തലവഴി ഇട്ട് ഇടക്ക് നോക്കും ഇടക്ക് നോക്കൂല്ല അങ്ങനെ ഞാൻ movie കണ്ടുകൊണ്ട് ഇരുന്നു ഇടക്കിടക്ക് jesabella അവിടെവിടെയെങ്കിലും ഉണ്ടോന്ന് ഞാൻ നോക്കികൊണ്ട് ഇരുന്നു പെട്ടെന്ന് നോക്കുമ്പോൾ ദേ സൈഡിൽ ഒരു നിഴൽ ടിവിയുടെ സ്ക്രീനിലെ വെട്ടമടിച്ചു നിഴൽ എന്റെ മുന്നിൽ വന്നു നിക്കും പോലെ തോന്നി കുറച്ച്നേരം കഴിഞ്ഞതും അടുത്തുള്ള ചെയറിൽ വന്നിരുന്നു ഈശ്വരാ jesabelle എനിക്ക് കമ്പനിക്ക് വന്നതായിരിക്കുവോ😮😮

?? ഒരു വിധത്തിൽ ധൈര്യം സംഭരിച്ചു ഞാൻ തിരിഞ്ഞുനോക്കാൻ തുടങ്ങിയതും എന്റെ തോളിൽ കൈ വെച്ചതും ഞാൻ അലറിയതും എല്ലാം ഒരുമിച്ചായിരുന്നു 😩😩😫😫 “പാതിരാത്രി മനുഷ്യനെ പേടിപ്പിച്ചു കൊല്ലാൻ നോക്കുന്നോടി തെണ്ടി ” “ഞാൻ ഓർത്ത് jesebelle ആണെന്ന് ” “നിന്റെ കുഞ്ഞമ്മ ” അതും പറഞ്ഞുഅപ്പു എന്റെ അടുത്തിരുന്നു ഉള്ള ഉറക്കം കൂടി പോയതുകൊണ്ട് tv ഓഫ്‌ ആക്കി ഞാൻ എന്റെ മുറിയിലേക്ക് പോവാൻ തുടങ്ങി അവൾ അവളുടെ മുറിയിലേക്കും എന്തോ ഓർത്തെന്ന പോലെ രണ്ടും തിരിച്ചുവന്നു “എന്താ ” “എന്താ ” (നിങ്ങൾ പറ എന്താ ???? രണ്ടിനും പേടി അത്രതന്നെ ) ഒറ്റക്കപോവാനുള്ള ധൈര്യം രണ്ടുപേർക്കുമില്ലാത്തതുകൊണ്ട് ഞങ്ങൾ ഹാളിൽ തന്നെ പുതപ്പ് വിരിച്ചു കിടന്നു രാവിലെ tingtong കേട്ടുകൊണ്ടാണ് കണ്ണുതുറന്നത് നേരം പരപരാ വെളുത്തു ഞാൻ കണ്ണുതുറന്നു നോക്കി അടുത്ത് അപ്പു ഇല്ലാ വീണ്ടും tingtong അമ്മ വന്നെന്നെ ഒന്ന് നോക്കി നോക്കണ്ട ചത്താലും ഞാൻ ഡോർ തുറന്ന് നോക്കുല്ല അമ്മ പോയി ഡോർ തുറന്നതും മുന്നിൽ നിന്ന ആളെ കണ്ടതും എന്റെ കിളികൾ എല്ലാം ഫ്ലൈറ്റിൽ കേറി നാടുവിട്ടു 🐦🐦🐦…. തുടരും….

സിദ്ധവേണി: ഭാഗം 20

Share this story