ഉറവിടം: ഭാഗം 9

ഉറവിടം: ഭാഗം 9

എഴുത്തുകാരി: ശക്തി കല ജി

അവളെ താൽപര്യമില്ലാത്ത മട്ടിൽ നോക്കി.. അവൾക്കത് മനസ്സിലായെങ്കിലും ആത്മവിശ്വാസത്തോടെ വിഷ് ചെയ്തു കൊണ്ട് ഫയൽ അവരുടെ നേരെ നീട്ടി….. അവർ ഫയൽ വാങ്ങി പരിശോധിക്കുമ്പോൾ മുഖത്തെ താൽപര്യമില്ലായ്മ മാഞ്ഞ് പോകുന്നത് കണ്ടു….. “എല്ലാം ഒക്കെയാണ്…. ഇന്ന് മുതൽ ഇവിടെ തുടരാം ” അവർ പുഞ്ചിരിയോടെ പറഞ്ഞു…. മനസ്സിന് ഇഷ്ട്ടമുള്ള ജോലി ചെയ്യാനുള്ള അവസരം തന്നതിന് മനസ്സിൽ ഒരായിരം നന്ദി പറഞ്ഞ് കൊണ്ട് ജോലിയിൽ പ്രവേശിച്ചു…. വളരെ സന്തോഷത്തോടു കൂടി ദിവസങ്ങൾ കടന്ന് പോയി… സാന്ദ്ര, ഗൗരവ്, കൃഷ്ണൻ എന്നിവരടങ്ങിയ ടീമിലേക്കാണ് മീനാക്ഷിയെ ചേർത്തത്…. ആദ്യം പരിചയ കുറവ് ഉണ്ടായിരുന്നെങ്കിലും പരസ്പരം പരിചയപ്പെട്ടപ്പോൾ എല്ലാ സങ്കോചവും മാറിയിരുന്നു…..

മഹിയോട് ജോലി കിട്ടിയ കാര്യം പറഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു… അത്യാവശ്യം തിരക്കുള്ള സ്റ്റുഡിയോ ആയിരുന്നു…. പല പ്രമുഖരേയും അടുത്ത് കാണാൻ സാധിച്ചു…. ഒരു പാട് പുതിയ ഗാനങ്ങൾക്ക് വയലിൻ ഈണം നൽകി…. കുറച്ച് കൂടി പരിചയമായതോടെ നല്ലൊരു ടീം വർക്കായി പ്രവർത്തിച്ച് ജോലി ചെയ്യാൻ തുടങ്ങി…… കൂട്ടത്തിൽ കുറച്ച് അടുപ്പം തോന്നിയത് ഗൗരവിനോടാണ്…. എങ്കിലും പേഴ്സണലായിട്ടുള്ളതൊന്നും ആരേയും അറിയിച്ചില്ല… അവരുടെ കൂടെയുള്ള ചങ്ങാത്തം അവളുടെ ഭയത്തെ അകറ്റി നിർത്തി… സ്വഭാവത്തിലും മാറ്റം വന്നു….. ഗൗരവ് വിവാഹത്തിനും പാർട്ടികളിലും പാടാൻ പോകുമായിരുന്നു…. കൂടെ വന്നാൽ ഒരു ശമ്പളം തരാമെന്ന് പറഞ്ഞപ്പോൾ വേറെ ഒന്നും ചിന്തിച്ചില്ല…..

അവൻ്റെ കൂടെ വിവാഹത്തിനും പാർട്ടികളിലും അവൻ്റെ പാട്ടിന് കൂടെ വയലിൻ വായിക്കാൻ പോകാൻ തുടങ്ങി…. സാന്ദ്രയ്ക്കതിൽ എന്തോ ഒരു ഇഷ്ടക്കേട് ഉണ്ട് എന്ന് അവളുടെ പെരുമാറ്റത്തിൽ നിന്ന് മീനാക്ഷിയ്ക്ക് മനസ്സിലായി… ” സാന്ദ്രയ്ക്ക് എന്ത് പറ്റി… എന്നോടെന്തോ ഒരു വിഷമം ഉണ്ടല്ലോ ” മീനാക്ഷി സാന്ദ്രയുടെ കണ്ണിലേക്ക് നോക്കി… ” ” അങ്ങനൊന്നുമില്ല’ എന്ന് പറഞ്ഞ് സാന്ദ്രാ തിരിഞ്ഞ് പോകാൻ ഒരുങ്ങിയതും ഗൗരവ് അവളുടെ മുൻപിൽ കയറി നിന്നു… ” ഇത്തിരി കുശുമ്പ് ഇല്ലേന്ന് ഒരു സംശയം ” എന്ന് പറഞ്ഞ് ഗൗരവ് സാന്ദ്രയുടെ കവിളിൽ കുത്തി… അവളുടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ മീനാക്ഷി സാന്ദ്രയെ ചേർത്ത് പിടിച്ചു… ” എൻ്റെ പെണ്ണേ….

ഗൗരവ് എനിക്ക് നല്ല സുഹൃത്ത് മാത്രം ആണ്.. ഗൗരവിന് നീ എല്ലാം ആണ് ” മീനാക്ഷിയുടെ വാക്കുകൾ കേട്ട് സാന്ദ്രയുടെ കണ്ണുകൾ വിടർന്നു… ഒത്തിരി സ്നേഹത്തോടെ ഗൗരവിനെ നോക്കി… ഗൗരവ് അവളുടെ കൈ പിടിച്ച് പുറത്തേക്കിറങ്ങി…. “വാ എനിക്ക് സംസാരിക്കാനുണ്ട് ” എന്ന് പറഞ്ഞ് ഗൗരവ് ബൈക്കിൽ കയറി… അവർ പോകുന്നത് മീനാക്ഷി സന്തോഷത്തോടെ നോക്കി നിന്നു…. വിവാഹ പാർട്ടിയിൽ കിട്ടുന്ന പരിപാടികൾക്ക് പോകാൻ നന്നായി ഒരുങ്ങി വരണമെന്ന് പറഞ്ഞത് കൊണ്ട് പാർലറിലൊക്കെ പോയി ഒരുങ്ങിയാണ് ആദ്യം പോയത്….. പിന്നീട് തനിയെ ഒരുങ്ങാൻ പഠിച്ചു…. മേഡേൺ വേഷങ്ങൾ പാർട്ടിക്ക് മാത്രം… വിവാഹത്തിന് സാരിയും ഉടുത്തു…..

അതിന് ചേർന്ന വളയും മാലയും സാന്ദ്ര തിരഞ്ഞെടുത്തു തന്നു…. പോയി വരാൻ സൗകര്യത്തിന് ഗൗരവ് ലോൺ എടുത്ത് സ്കൂട്ടി വാങ്ങി എനിക്ക് തന്നു…. പണം മാസം ഞാൻ അടയ്ക്കണമെന്ന് പറഞ്ഞു…. ഒഴിവ് സമയങ്ങളിൽ തനിയെ കഷ്ടപ്പെട്ട് വണ്ടിയോടിച്ച് പഠിച്ചു… ദിവസങ്ങൾ കടന്നു പോയി….. മഹിയും മേഘയും ഇടയ്ക്ക് കാണാൻ വരും… ഒരു ദിവസം ഫ്ളാറ്റിൽ കൂടാറുണ്ട്…. അന്നത്തെ ദിവസം വളരെ സന്തോഷത്തോടെ സ്ഥലമൊക്കെ ചുറ്റി കാണാൻ പോകും….. ഇഷ്ട്ടമുള്ള ഭക്ഷണമൊക്കെ കഴിച്ച് അന്നത്തെ ദിവസം അടിച്ച് പൊളിക്കും…. ഇടയ്ക്ക് ഒന്ന് രണ്ട് പ്രാവശ്യം സഞ്ജയ് സാറിനെ കണ്ടെങ്കിലും എഗ്രിമെൻ്റിൻ്റെ മനസ്സിൽ വന്നത് കൊണ്ട് ഒഴിഞ്ഞ് മാറി നടന്നു…. ഏകദേശം ആറ് മാസം കഴിഞ്ഞിരിക്കുന്നു… ജീവിതം വല്യ പ്രശ്നങ്ങളൊന്നുമില്ലാതെ മുൻപോട്ട് പോയി തുടങ്ങി…..

മഹി ഒരു ദിവസം വല്ലാതെ വിഷമിച്ചാണ് ഫ്ളാറ്റിലേക്ക് വന്നത്….. “എന്താ മഹി.. ഇത്ര വിഷമം” അവൻ്റെ മുഖത്തെ വിഷമം കണ്ട് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല… ” സഞ്ജയ് ചേച്ചിക്കെതിരെ കേസ് ഫയൽ ചെയ്യാൻ പോവുകയാണ്.. “മഹിയുടെ ശബ്ദമിടറി… ”എന്തിന് ” ഞാൻ ചോദിച്ചു… ” കമ്പനിയുമായി അഞ്ച് വർഷത്തെ എഗ്രിമെൻ്റ് തെറ്റിച്ചതിന്.. എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല…” തിരിച്ച് വരേണ്ടി വരും “കേസൊക്കെ ആയി കഴിഞ്ഞാൽ വല്യ ബുദ്ധിമുട്ടാവും”മഹി വിഷമിച്ച് കൊണ്ട് പറഞ്ഞു… ” അത് മഹിയും കൂടി ചേർന്നിട്ടല്ലെ ഞാനറിയാതെ എഗ്രിമെൻ്റിൽ ഒപ്പിടിപ്പിച്ചത് ” മീനാക്ഷിക്ക് ഭയം കൊണ്ട് ദേഷ്യം വന്നു.. ” അത് പിന്നെ കമ്പനി റൂൾ ആണ്….അച്ഛൻ്റെ കമ്പനിയല്ലേ…

എനിക്കൊന്നും ചെയ്യാൻ കഴിയില്ല… “മഹി നിസ്സാഹയതയോടെ പറഞ്ഞു.. “ശരി.. ഇപ്പോൾ ഞാൻ എന്ത് ചെയ്യണം” മീനാക്ഷി ചോദിച്ചു… “തിരികെ ഓഫീസിൽ വരേണ്ടി വരും.. സഞ്ജയേട്ടനെ വന്ന് കണ്ട് സംസാരിക്ക്… ഞാനും കൂടെ വരാം.. “മഹി പറഞ്ഞു ” ശരി വരാം” രാവിലെ ഒരു പ്രോഗ്രാം ഉണ്ട്.. ഞാൻ അത് കഴിഞ്ഞ് വരാം .. കൂട്ടത്തിൽ അവിടെയും കാര്യം പറയണമല്ലോ” മീനാക്ഷി പറഞ്ഞു… മഹി തിരിച്ച് പോയി കഴിഞ്ഞിട്ടും മീനാക്ഷിക്ക് ഒരു സമാധാനവും കിട്ടിയില്ല…. അവൾ ഗൗരവിനെ വിളിച്ചു കാര്യം പറഞ്ഞു… അവൻ വിവാഹo നടക്കുന്നിടത്തേക്ക് വരാൻ പറഞ്ഞു…. എതോ മന്ത്രിയുടെ വീട്ടിലെ പരിപാടിയാണ്… അവൾ ഉള്ളതിൽ നല്ല സാരി ഉടുത്തു…. നന്നായി തന്നെ ഒരുങ്ങി….

മുഖത്തേക്ക് ഒരു ഷാൾ എടുത്തിട്ടു…. ഫ്ളാറ്റ് പൂട്ടി നേരെ പ്രോഗം നടക്കുന്നിടത്തേക്ക് പോയി…. ഇപ്രാവശ്യം സാന്ദ്രയും ഒപ്പം വന്നിട്ടുണ്ട്…. ഗൗരവിൻ്റെ പാട്ടിന് താളമായി വയലിൻ വായിച്ചു…. വന്നവരിൽ ഇഷ്ട്ടപ്പെട്ടവർ നല്ലൊരു തുക ടിപ്സായി കിട്ടി…. കിട്ടുന്ന പൈസ തുല്യമായി വീതിക്കും… പൈസ സൂക്ഷിച്ച് വച്ചു… ഉച്ചയ്ക്ക് അവിടെ നിന്ന് തന്നെ ഭക്ഷണം കഴിച്ചു…. ഗൗരവിനോടും സാന്ദ്രയോടും യാത്ര പറഞ്ഞ് ഇറങ്ങി… നേരെ കമ്പനിയിലേക്ക് പോയി…. പുറത്ത് നിന്ന് മഹിയെ വിളിച്ചു.. “മഹി ഞാൻ കമ്പനിയുടെ മുൻപിൽ ഉണ്ട്.. എവിടെയാ “മീനാക്ഷി ചോദിച്ചു… ” ചേച്ചി അമ്മയ്ക്ക് സുഖമില്ല… ഞാൻ നാട്ടിലേക്ക് പോയ്ക്കോണ്ടിരിക്കുവാ ” ചേച്ചി അകത്തേക്ക് കയറിക്കോ.. ഞാൻ സഞ്ജയേട്ടനോട് കാര്യം പറഞ്ഞിട്ടുണ്ട് ” മഹി ഫോണിൽ പറഞ്ഞു…

“ശരി” എന്ന് പറഞ്ഞ് അവൾ വയലിൻ വണ്ടിയിൽ തന്നെ വച്ചിട്ട് ഓഫീസിനകത്തേക്ക് കയറി… ക്യാബിനകത്ത് സഞ്ജയ് സർ ഇരിക്കുന്നത് കണ്ടു…. കുറച്ച് നേരം മടിച്ച് നിന്നു… സഞ്ജയ് മുഖമുയർത്തി നോക്കിയപ്പോൾ ക്യാബിനിന് പുറത്ത് ഒരു പെണ്ണ് നിൽക്കുന്നത് കണ്ടു… അവനത് മീനാക്ഷിയാണ് എന്ന് പെട്ടെന്ന് മനസ്സിലായില്ല… അവൻ കൈയ്യുയർത്തി അകത്തേക്ക് വരാൻ പറഞ്ഞു.. മീനാക്ഷി വാതിൽ തുറന്ന് അകത്തേക്ക് കയറി.. മുഖത്തെ ഷാൾ കുറച്ച് തലയിൽ നിന്ന് കഴുത്തിലേക്കിറങ്ങിയത് വെപ്രാളം കൊണ്ട് അവൾ ശ്രദ്ധിച്ചില്ല….. സഞ്ജയ് മീനാക്ഷിയെ ഒരു നിമിഷം നോക്കിയിരുന്നു പോയി…. സാരിയിൽ അവൾ കൂടുതൽ സുന്ദരിയാണ്…. വലത് പാതി മറച്ചുകൊണ്ടുള്ള കറുത്ത വല്യ മറുക് കൂടുതൽ അഴകുള്ളത് പോലെ…. “സർ ” മീനാക്ഷി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു… സഞ്ജയ് ഒന്ന് ഞെട്ടി…

അവന് ചമ്മൽ തോന്നി… പെട്ടെന്ന് മുഖം ഗൗരവത്തിലാക്കി.. ” കാര്യങ്ങൾ അറിഞ്ഞ് കാണുമല്ലോ…. കമ്പനി റൂൾ അനുസരിച്ചേ പറ്റു”… അഞ്ച് വർഷത്തെ എഗ്രിമെൻ്റിൻ്റെ കാര്യം അന്ന് ഞാൻ പറഞ്ഞതല്ലേ.താൻ തുടങ്ങി വച്ച ഫയലുകൾ തനിക്കേ പൂർത്തിയാക്കാൻ കഴിയു എന്നറിയാല്ലോ..” സഞ്ജയ് ഗൗരവത്തിൽ പറഞ്ഞു… ” അത് പിന്നെ… ഞാൻ എനിക്ക് പെട്ടെന്ന് മാറി നിൽക്കണമെന്ന് തോന്നി….. ” മീനാക്ഷി വാക്കുകൾ കിട്ടാതെ പതറി.. “സാരമില്ല… എനിക്ക് സാഹചര്യം മനസ്സിലാവും…ജോലിക്ക് തിരികെ വന്നു ജോയിൻ ചെയ്താൽ കേസുമായി മുൻപോട്ട് പോവില്ല.. പിന്നെ ഇത് തൻ്റെ അച്ഛൻ്റെ കമ്പനിയല്ലേ…. മഹി എന്നോട് പറഞ്ഞു… അച്ഛനെ വിവരങ്ങൾ അറിയിച്ചിട്ട് കൂടെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് എന്ന്…… ” സഞ്ജയ് സർ പറഞ്ഞു… .”

പക്ഷേ സർ ഞാൻ ഇപ്പോൾ വേറെ ഒരിടത്ത് ജോലിക്ക് ചേർന്നു പോയി.. ഞാൻ ആർക്കും ശല്യം ചെയ്യാതെ ജീവിക്കണം എന്നേ കരുതിയുള്ളു… അല്ലാതെ കമ്പനി റൂൾ തെറ്റിക്കണമെന്ന് കരുതിയില്ല… ഞാൻ കാരണം മഹിയ്ക്കും കുടുംബത്തിനും നാണക്കേട് ഉണ്ടാകരുത് എന്ന് കരുതിയാണ് മാറിയത് ” മീനാക്ഷി പറഞ്ഞു… “ശരി.. നാളെ തൊട്ട് ജോലിക്ക് വന്നേക്കണം” സഞ്ജയ് ഗൗരവത്തിൽ പറഞ്ഞ് കൊണ്ട് എഴുന്നേറ്റു…. “പിന്നെ സർ ആഴ്ചയിൽ രണ്ട് ദിവസം എനിക്ക് ഓഫ് വേണം…. ഇപ്പോൾ ജോലി ചെയ്യുന്നിടത്ത് പോകാനാണ്…. എനിക്കിഷ്ടമുള്ള പ്രോഫഷൻ ആണ്… പ്ലീസ്…” മീനാക്ഷി അപേക്ഷാ സ്വരത്തിൽ പറഞ്ഞു… സഞ്ജയ് മീനാക്ഷിയുടെ മിഴികളിലേക്ക് നോക്കി…. ആ മിഴികളിലെ അപേക്ഷാ ഭാവം കണ്ടപ്പോൾ മറുത്ത് പറയാൻ തോന്നിയില്ല…

”ശരി “എന്ന് പറഞ്ഞ് അവൻ മീനാക്ഷിയുടെ മുഖത്തേക്ക് നോക്കി… മറുപടി കേട്ട് സന്തോഷം ആ മിഴികൾ വിടരുന്നതും നനവ് പടരുന്നതും കൗതുകത്തോടെ വീക്ഷിച്ചു…. “താങ്ക് യൂ സർ….. “.. മീനാക്ഷി സന്തോഷത്തോടെ പറഞ്ഞു…. മീനാക്ഷി തിരിഞ്ഞ് പോകാൻ ഒരുങ്ങി… “പിന്നെ അന്ന് ഞാൻ ഉപദ്രവിച്ചതിന് സോറി…. മഹി പറഞ്ഞപ്പോഴാണ് സത്യo അറിഞ്ഞത്…. എൻ്റെ എടുത്ത് ചാട്ടം കൊണ്ടാണ്.. സോറി പറയാൻ താമസിച്ചത് അതിനുള്ള സാഹചര്യം കിട്ടാഞ്ഞിട്ടാണ് ” സഞ്ജയ് പറഞ്ഞു… “എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ സർ… അപ്പോൾ ആർക്ക് വേണമെങ്കിലും ഏത് രീതിയിൽ വേണമെങ്കിലും ഉപദ്രവിക്കാല്ലോ… എനിക്കിതെല്ലാം ശീലമായി… പക്ഷേ ദേഹോദ്രവം ആദ്യായിട്ടാണ്… പിന്നെ നിങ്ങളുടെ അനിയത്തിക്ക് വേണ്ടിയല്ലേ… എന്നാലും ഒന്ന് അന്വഷിക്കായിരുന്നു….

ഞാനും ഒരു പെണ്ണല്ലേ എന്ന് ചിന്തിക്കായിരുന്നു…. സർ എന്നോട് ക്രൂരമായി പെരുമാറിയതിൻ്റെ ദേഷ്യവും വിഷമവും ഒരിക്കലും മാറില്ല.. അതങ്ങനെ എൻ്റെ മനസ്സിൽ കിടക്കട്ടേ… എപ്പോഴേങ്കിലും ആവശ്യം വന്നാലോ.. വന്നാലോ എന്നല്ല വരും.. ഞാൻ ഒഴിഞ്ഞ് മാറി പോയതാണ്…..പിന്നെ എന്നെ ഇങ്ങോട്ടേക്ക് വീണ്ടും വരുത്തിയത് വെറുതെയാവില്ലല്ലോ… എന്തും നേരിടാൻ ഞാൻ തയ്യാറാണ്…” മീനാക്ഷി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു… അവൾ ചിരിച്ച് കൊണ്ടാണ് പറഞ്ഞതെങ്കിലും സഞ്ജയുടെ നെഞ്ചിൽ കൊള്ളുന്നത് പോലെയാണ് പറഞ്ഞത്…. ”പിന്നേ അധികം സംസാരിക്കണ്ട…മഹി പറഞ്ഞിട്ടാണ് ഞാൻ സോറി പറഞ്ഞത്.. അതും എൻ്റെ പെങ്ങൾക്ക് വേണ്ടി മാത്രം ” സഞ്ജയ് പറഞ്ഞപ്പോൾ മീനാക്ഷി മറുപടി ഒന്നും പറഞ്ഞില്ല….. ❤❤❤❤❤❤ സഞ്ജയ്ക്ക് ദേഷ്യം തോന്നിയെങ്കിലും പുറമേ പ്രകടിപ്പിച്ചില്ല.. മീനാക്ഷി ഷാൾ ശരിയാക്കി മുഖം മറച്ചിട്ടു… നടന്നു പോകുന്നവളെ അവൻ നോക്കി നിന്നു.. താൻ വിചാരിക്കുന്നത് പോലെ പാവം പെണ്ണല്ല എന്ന് ഇന്നത്തെ മറുപടിയിൽ അവന് മനസ്സിലായിരുന്നു…….. ” തുടരും

ഉറവിടം: ഭാഗം 8

Share this story