പെയ്‌തൊഴിയാതെ: ഭാഗം 27

പെയ്‌തൊഴിയാതെ: ഭാഗം 27

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അവനെയും കെട്ടി അവന്റെ അടിമയായി ജീവിക്കാനോ.. നടക്കില്ല.. അതിന് വേദ മരിക്കണം.. അന്ന് ഞാൻ അവനോട് പറഞ്ഞത് പോലെ.. അവന്റെ താലി വേദയുടെ കഴുത്തിൽ വീണാൽ ആ നിമിഷം വേദ മരിച്ചു എന്നു കരുതിയാൽ മതി.. അത്രയും പറഞ്ഞു വേദ നടന്നു നീങ്ങുമ്പോൾ സ്വാതിയും ആനും പരസ്പരം നോക്കി നിസ്സഹായതയോടെ നിൽക്കുകയായിരുന്നു. അവളുടെ ഭാവി എന്താകും എന്നറിയാതെ.. ********** മടുത്തു സിദ്ധു.. വേദ പറഞ്ഞു . മറുപുറം നിശബ്ദത ആയിരുന്നു.. ഇപ്പൊ കോളേജിൽ നിന്നാ വിളിക്കുന്നത്.. കൈ കൂടി വയ്യാത്തത് കൊണ്ട് ആരുടെയെങ്കിലും സഹായം ഇല്ലാതെ ഒന്നും നടക്കില്ല.. ആ സമയത്തു തുടങ്ങിയിട്ടുണ്ട് അമ്മ സെന്റി അടിക്കാൻ.. രണ്ടു ദിവസമായി ഇടതടവില്ലാതെ കല്യാണ കാര്യമാണ് ചർച്ച.. ഉപദേശവും ആശ്വസിപ്പിക്കലും തന്നെ. കൈ വയ്യാഞ്ഞിട്ടും ഒരിറ്റ് ആശ്വാസത്തിന് വേണ്ടിട്ടാ ഞാൻ ഇങ്ങോട്ട് പോന്നത്… വേദ സംസാരിച്ചു പതിയെ ഇടനാഴിയിലൂടെ നടന്നു..

ഞാൻ അമ്മയോട് പറയട്ടേഡോ നാട്ടിലോട്ട് വരാൻ.. താൻ എക്സാം കഴിഞ്ഞു അമ്മയുടെ അടുത്തേയ്ക്ക് പൊയ്ക്കോ.. അവിടെ നിങ്ങൾക്ക് രണ്ടാൾക്കും നിൽക്കാമല്ലോ.. സിദ്ധു പറഞ്ഞു.. അതൊക്കെ താൽക്കാലികമായ രക്ഷപ്പെടൽ മാത്രമാകും.. നിനക്ക് അപ്പയുടെ വീട്ടുകാരെ അറിയില്ല. ഇത്ര കാലം നാട്ടിൽ ആയിരുന്നപ്പോഴുള്ള അപ്പയല്ല ഇപ്പൊ എന്റെ കൂടെ ഉള്ളത്. വീട്ടിൽ ഇത്തിരി സ്ട്രിക്റ്റ് ആയിരുന്നു എങ്കിലും കുറച്ചൊക്കെ സ്വാതന്ത്ര്യം എനിക്ക് നാട്ടിൽ ഉണ്ടായിരുന്നു.. ഇവിടെ വന്നേപിന്നെ അവർ അപ്പയെ നല്ലോണം ബ്രെയ്‌ൻവാഷ് ചെയ്തിട്ടുണ്ട്. ഇപ്പൊ ഞാൻ വീട് വിട്ടിറങ്ങിയാലും അവർ പിന്നാലെ എത്തും.. സ്വസ്ഥമായി എന്നെ വിടില്ല അവർ.. എക്സാം കഴിഞ്ഞാൽ ഞാൻ ഇവിടുന്നു മറ്റെങ്ങോട്ടെങ്കിലും മാറും സിദ്ധു.. ഒരു ജോലി കണ്ടെത്താൻ എന്നെ ഒന്നു ഹെൽപ്പ് ചെയ്യാൻ ടീച്ചറമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്. പുറത്തോട്ട് ആയാൽ അത്രയും നല്ലത്..

ഭ്രഷ്ട് കൽപ്പിച്ചാലും പടിയടച്ചു പിണ്ഡം വെച്ചാലും എന്റെ ജീവിതം കൊണ്ട് പന്താടാൻ ഞാൻ ആർക്കും നിന്നു കൊടുക്കില്ല . വേദ ഉറപ്പോടെ പറഞ്ഞു.. നീ ഒത്തിരി സഫർ ചെയ്യുന്നുണ്ട് അല്ലെ.. ഉണ്ട്.. പക്ഷെ എനിക്ക് ഇതൊക്കെ നേരിടാൻ പറ്റും സിദ്ധു.. അത്ര പഞ്ച പാവം ഒന്നുമല്ല ഞാൻ എന്ന് നിനക്കും അറിയാമല്ലോ.. പിന്നെ നിർബന്ധിച്ചു എന്നെ കെട്ടാനാണ് അയാളുടെ തീരുമാനം എങ്കിൽ അയാളുടെ ഭാവി നശിപ്പിച്ചേ വേദയും അടങ്ങു.. അയാളുടെ ഏറ്റവും വലിയ ഡ്രീം സിനിമ ആണ്.. അത് തകർക്കാൻ എന്റെ ഒരൊറ്റ കംപ്ലൈന്റ് മതി.. അയാളെ അതൊന്ന് ഓർമ്മിപ്പിക്കാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട് സിദ്ധു.. വേദാ.. നീ സൂക്ഷിക്കണം.. മ്മ്.. ഗൗതം.. അയാളോട് ഞാനൊന്ന് വിളിച്ചു സംസാരിച്ചാലോ.. വേണ്ട സിദ്ധു.. അത് ശെരിയാകില്ല.. ഞാൻ കേട്ടിടത്തോളം ഈ കാണുന്ന ഗൗതം അല്ല അയാൾ..

കുടിലത നിറഞ്ഞ ഒരാൾ.. അല്ലെങ്കിൽ അയാൾ എനിക്ക് ഇഷ്ടമല്ല എന്നറിഞ്ഞിട്ടും വീട്ടുകാരോട് വിവാഹം ആലോചിച്ചു വരുമോ.. ഒരു ടിപ്പിക്കൽ പ്രേമം മൂത്തു കെട്ടാനൊന്നും ആകില്ല അയാൾ നോക്കുന്നത്.. അന്ന് എല്ലാരുടെയും മുൻപിൽ നിന്ന് ഞാൻ അയാളോട് പറഞ്ഞതിന്റെ പ്രതികാരം.. അതിനായിരിക്കും അയാൾ എന്നെ അന്വേഷിക്കുന്നത്.. താൻ അയാളോട് സമാധാനത്തോടെ ഒന്നു സംസാരിച്ചു നോക്കെടോ.. മറ്റൊരാളുടെ വാക്ക് കേട്ട് നമ്മൾ തീരുമാനിക്കുന്നത് പലതും വലിയ തെറ്റായിരിക്കും.. അയാൾക്ക് ദേഷ്യം തോന്നിയിട്ടുണ്ടെങ്കിൽ തന്നെ താൻ ഒന്നു കൂളായി സംസാരിച്ചാൽ ചിലപ്പോ അയാളുടെ മനസ്സ് മാറി ഈ വിവാഹത്തിൽ നിന്ന് അയാൾ തന്നെ പിന്മാറിയാലോ.. ചാൻസ് ഇല്ല സിദ്ധു.. ഹാ.. ചുമ്മാ ഒന്നു ശ്രമിച്ചു നോക്ക് വേദാ.. ചിലപ്പോൾ നമ്മൾ പുറമെ കാണുന്നതോ കേൾക്കുന്നതോ മാത്രമാകില്ല സത്യം..

അയാളുടെ ഈ പുറം ഭാവത്തിനുള്ളിൽ ഒരു നല്ല മനസ്സുണ്ടെങ്കിലോ.. ബെസ്റ്റ്.. ഇയാൾ മനശാസ്ത്രം തന്നെ അല്ലെ പഠിക്കുന്നത്.. അതേല്ലോ.. അതുകൊണ്ടാ പറയുന്നത് . വേദ ഗൗതത്തോട് സമാധാനത്തോടെ സംസാരിക്കുന്നു.. വിവാഹത്തിൽ നിന്നു പിന്മാറാൻ റിക്വസ്റ്റ് ചെയ്യുന്നു.. സിദ്ധു ഉറപ്പിച്ചു പറഞ്ഞു..വേദ മൗനം വരിച്ചു. സിദ്ധു പറയുന്നത് വേദ കേൾക്കും.. റിക്വസ്റ്റ് അല്ല. ഞാൻ മര്യാദയ്ക്ക് പറയും…കെട്ടില്ലേൽ അവനു തന്നെയാ നഷ്ടം.. അവൾ പറഞ്ഞു.. മതി.. സിദ്ധു പറഞ്ഞു.. വേദയുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.. നിന്ന് ചിരിക്കാതെ ചെല്ലു വേദാ. പിന്നെ അവിടെ അങ്ങനെ കറങ്ങി നടക്കേണ്ട.. അവന്മാർ അത്ര നല്ലവർ അല്ലെങ്കിൽ പ്രത്യേകിച്ചും.. പിന്നെ നീ സംസാരിക്കുമ്പോൾ ഒറ്റയ്ക്ക് പോകേണ്ട.. സ്വാതിയെയോ ആനിനെയോ കൂടെ വിളിച്ചോളൂ..

അവരെ അത്രയ്ക്ക് നിസാരമായി കാണേണ്ട.. മ്മ്.. അവൾ മൂളി.. പിന്നെയും എന്തൊക്കെയോ പറഞ്ഞു അവളുടെ മൂഡ് മാറ്റിയാണ് സിദ്ധു ഫോൺ വെച്ചത്.. അപ്പോഴേയ്ക്കും കാർമേഘങ്ങൾ മാറി തെളിഞ്ഞ നിലാവ് പോലെയൊരു പുഞ്ചിരി വേദയുടെ ചുണ്ടിൽ ബാക്കിയായിരുന്നു.. ********** മിസ്റ്റർ ഗൗതം.. എനിക്ക് അൽപ്പം സംസാരിക്കാനുണ്ട്.. ഗൗതത്തിന്റെ ബുള്ളറ്റിൽ ചാരി ഇരിക്കുകയായിരുന്ന ഗൗതവും തന്റെ ബുള്ളറ്റിൽ ചാരി നിന്ന യോഗേഷും അവളെ ഞെട്ടി തിരിഞ്ഞു നോക്കി… എന്ത് പറ്റി കയ്യിൽ. ഗൗതം പെട്ടെന്ന് ചോദിച്ചു.. തന്നെ കെട്ടാൻ സൗകര്യമില്ല എന്നു പറഞ്ഞതിന് തല്ലി ഒടിച്ചതാ ന്റെ വീട്ടുകാര്.. എന്തേ.. വേദ ഗൗരവത്തിൽ തന്നെയായിരുന്നു.. ഗൗതവും യോഗേഷും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി.. തല്ലി ഒടിച്ചതോ.. ഗൗതം ഞെട്ടലോടെ ചോദിച്ചു.. അതേ.. പിന്നെ ഉമ്മ വെച്ചാൽ കയ്യൊടിയില്ലല്ലോ… അതിനുകൂടി ചേർത്താകും അല്ലെ കൂട്ടുകാരനെ ചട്ടം കെട്ടിച്ചത്.. വേദാ പ്ലീസ്. കാര്യം അറിയാതെ താൻ എന്തൊക്കെയോ വിചാരിച്ചു വെച്ചേയ്ക്കുകയാണ്. ഞാനൊന്നും അറിഞ്ഞിട്ടില്ല.. ഒന്നും.. ഗൗതം പറഞ്ഞു..

അയ്യോ.. താങ്കൾ ഒരു മാന്യൻ ആണല്ലോ.. ഞാനന്ന് നിങ്ങളെ വിവാഹം കഴിക്കാൻ ഇഷ്ടമല്ല എന്നു പറഞ്ഞതിന്റെ പ്രതികാരം തീർക്കാൻ വേണ്ടിയല്ലേ നമ്മൾ തമ്മിലുള്ള കല്യാണം ഉറപ്പിച്ചത്.. വേദാ പ്ലീസ്. ഞാൻ.. ഞാൻ ഇങ്ങനെ ഒന്നും മനസ്സിൽ കരുതിയിട്ടില്ല.. സത്യം.. എനിക്ക് തന്നോട് ആദ്യം മുതലേ ഒരിഷ്ടം ഉണ്ടായിരുന്നു.. അത് സത്യമാണ്.. ആ പ്രശ്നം ഉണ്ടാകുന്നതിനും മുൻപ് തന്നെ ഗോവിന്ദിന്റെ വീട്ടിൽ പോയപ്പോൾ ഞാനത് ഗോവിന്ദിന്റെ അച്ഛനോടും അമ്മയോടും സംസാരിച്ചിരുന്നതും ആണ്.. അന്ന് അവരാണ് പറഞ്ഞത് വീണയും ഗോവിന്ദും ആയുള്ള കല്യാണത്തിനൊപ്പം നമ്മുടെ കല്യാണവും നടത്താൻ നോക്കാം എന്നു. തന്റെ അഭിപ്രായം ചോദിച്ചു മതി എന്തും എന്നും ഞാൻ പറഞ്ഞതാണ്.. യോഗേഷിനോട് ചോദിച്ചു നോക്ക് താൻ.. സത്യമാണ് വേദാ ഗൗതം പറഞ്ഞത്..

യോഗേഷ് പറഞ്ഞു.. എനിക്ക് ആരുടെയും വക്കാലത്ത് വേണ്ട.. അത് കേൾക്കാൻ എനിക്ക് തീരെ താല്പര്യവും ഇല്ല..പിന്നെ ഞാൻ സംസാരിക്കുന്നത് ഗൗതത്തോടാണ്.. ഒറ്റയ്ക്ക് സംസാരിക്കാൻ കെൽപ്പുണ്ടെങ്കിൽ കൂട്ടുകാരനെ പറഞ്ഞു വിടണം.. ഇല്ലെങ്കിൽ ഞാൻ പോകാം.. വേദ യോഗേഷിനെ നോക്കി ദേഷ്യത്തോടെ പറയുമ്പോൾ ഗൗതം യോഗേഷിനെ നോക്കി.. ഞാൻ അപ്പുറത്തുണ്ടാകും.. അതും പറഞ്ഞു യോഗേഷ് കുറച്ചപ്പുറത്തേയ്ക്ക് നടന്നു നീങ്ങി.. വേദാ.. താൻ എന്തൊക്കെയോ മുൻധാരണകളോടെ ആണ് ഞങ്ങളോട് ഇടപെടുന്നത്.. ഇപ്പോഴും ഞാൻ പറയുന്നു.. ഞാൻ മനസ്സിൽ പോലും വിചാരിച്ചതല്ല താൻ പറഞ്ഞതത്രയും.. അപ്പൊ ഓഗസ്റ്റ് 15ന് നമ്മുടെ വിവാഹം ഉറപ്പിച്ചതും നിങ്ങൾ അറിഞ്ഞിട്ടില്ല എന്നാണോ.. അറിഞ്ഞു.. തന്റെ അച്ഛൻ എന്റെ ഡാഡിയെ വിളിച്ചിരുന്നു.. ഒരു ഒഫിഷ്യൽ പെണ്ണ് കാണലിനൊന്നും ഡാഡിക്കും തന്റെ വീട്ടുകാർക്കും താൽപര്യമില്ല..

വരുന്ന മാസം 23ന് ഒരു നിശ്ചയം നടത്താം എന്നു പറഞ്ഞു.. ഡാഡിയും തന്റെ അച്ഛനും സംസാരിച്ചിരുന്നു . കഴിഞ്ഞ ആഴ്ച ഡാഡിയും ആന്റിയും തന്റെ വീട്ടിലും വന്നിരുന്നല്ലോ.. വേദ ഞെട്ടലോടെ അവനെ നോക്കി.. ഞാൻ.. ഞാനിതൊന്നും അറിഞ്ഞിട്ടില്ല.. വേദ പറഞ്ഞു.. എന്നോട് മിനിഞ്ഞാന്ന് താൻ വിവാഹത്തിന് സമ്മതിച്ചു എന്നു പറഞ്ഞപ്പോഴും സത്യത്തിൽ ഒരുപാട് സന്തോഷമാണ് തോന്നിയത്.. പക്ഷെ.. ഇങ്ങനെ.. നിങ്ങൾ ഈ കല്യാണത്തിൽ നിന്നും പിന്മാറണം.. എനിക്ക് താൽപര്യമില്ല ഗൗതത്തെ വിവാഹം കഴിക്കാൻ.. വേദാ പ്ലീസ്.. താനെന്നെ ഇത്രയ്ക്ക് വെറുക്കാൻ ഞാനെന്ത് ചെയ്തിട്ടാഡോ.. ഗൗതത്തിന്റെ സ്വരത്തിൽ വല്ലാത്ത വേദന നിറഞ്ഞിരുന്നു.. എനിക്ക് നിങ്ങളെ സ്നേഹിക്കാൻ കഴിയില്ല ഗൗതം.. ആം സോറി.. വേദ പ്ലീസ്. നിശ്ചയത്തിന് ഇനി കുറച്ചു ദിവസം കൂടിയേ ഉള്ളു. വീട്ടിൽ റിലേറ്റിവ്സിനെ ഒക്കെ വിളിച്ചു.. ഇനി വിളിച്ചു മാറ്റി പറയാൻ…

ഡാഡിയോടും ആന്റിയോടും ഒക്കെ ഞാനെന്താ പറയേണ്ടത്.. തനിക്ക് എന്നെ വെറുപ്പാണെന്നോ.. ഗൗതത്തിന്റെ ശബ്ദം ഇടറി.. വേദ അവനെ നോക്കി. അവന്റെ കാപ്പി കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരിക്കുന്നു.. വേദ മൗനമായി തിരിഞ്ഞു നടന്നു.. വേദാ… പെട്ടെന്ന് ഗൗതം വിളിച്ചു.. വേദ തിരിഞ്ഞു നിന്നു.. ഈ വിവാഹത്തിൽ നിന്നും ഞാനായി പിന്മാറില്ല.. തനിക്ക് വേണമെങ്കിൽ പിന്മാറാം.. വേദ അവനെ സംശയത്തോടെ നോക്കി.. എനിക്കതിന് കഴിയില്ല… താൻ പിന്മാറിയാൽ പിന്നീടൊരിക്കലും ഗൗതം വേദയ്ക്ക് പിന്നാലെ വരില്ല. വേദ എന്നല്ല ഇനി ഗൗതത്തിന്റെ ജീവിതത്തിൽ ഒരു ഭാര്യ ഉണ്ടാകില്ല.. അത്രയും പറഞ്ഞു ഗൗതം നടന്നു പോകുമ്പോൾ വേദയ്ക്ക് നിസ്സഹായതയും വേദനയും ദേഷ്യവും ഒന്നിച്ചു വരുന്നുണ്ടായിരുന്നു.. അവൾ ടെന്ഷനോടെ തിരിഞ്ഞു നടന്നു.. **********

സ്വാതി.. ഇനിയും ലേറ്റ് ആകുമോ.. എക്സാം കഴിഞ്ഞുള്ള ആർട്ട്‌സ് ഡേ ആയിരുന്നു.. രാത്രി 8 മണി മണി കഴിഞ്ഞിരുന്നു.. ഇനി ഒരു 3 ഐറ്റംസ് കൂടിയേ ഉള്ളു ടാ . സ്വാതി പറഞ്ഞു.. പ്രസംഗ മത്സരം ലേറ്റ് ആയോണ്ടാ.. ഇല്ലായിരുന്നെങ്കിൽ ആൻ പോയപ്പോൾ കൂടെ പോയാൽ മതിയായിരുന്നു.. വേദ പറഞ്ഞു.. നീ വറീഡ് ആകേണ്ട. ഇവിടെ ഒക്കെ നിറച്ചും പിള്ളേരല്ലേ.. പ്രോഗ്രാം കഴിഞ്ഞിട്ട് നമുക്ക് വീട്ട പോയി വണ്ടി എടുക്കാം.. പ്രോഗ്രാം കമ്മറ്റിയിൽ ഉള്ളോണ്ടാ നേരത്തെ ഇറങ്ങാൻ പറ്റാത്തത്.. സ്വാതി പറഞ്ഞു.. സാരമില്ല.. വേദ പറഞ്ഞു.. അവൾ വാച്ചിലേയ്ക്ക് നോക്കി.. 8. 20 ആയിരിക്കുന്നു.. വീട്ടിൽ നിന്നും വീണ വിളിച്ചപ്പോൾ കഴിവതും വേഗം എത്താം എന്ന് പറഞ്ഞിരുന്നതാണ്.. വേദ മെല്ലെ പുറത്തേക്കിറങ്ങി.. കോളേജ് മുഴുവൻ അലങ്കാരങ്ങളാണ്.. സ്റ്റേജിൽ ഇപ്പോഴും നാടകം നടക്കുന്നതെയുള്ളൂ..

അവൾ മെല്ലെ ഹാളിലേക്ക് ചെന്നിരുന്നു. രാത്രി ആയതുകൊണ്ട് തന്നെ പെണ്കുട്ടികള് നന്നേ കുറവാണ്.. എങ്കിലും ആവശ്യത്തിനു ആളുകളുണ്ട് ചുറ്റും.. അവൾ അവിടെ ഇരുന്നു.. മെല്ലെ കണ്ണുകളിൽ ഉറക്കം സ്ഥാനം.പിടിച്ചതും കസേരയിലേക്ക് ചാഞ്ഞിരുന്നു അവൾ കണ്ണുകളടച്ചു.. ഡോ.. ആരോ തട്ടി വിളിച്ചപ്പോഴാണ് വേദ കണ്ണു തുറന്നത്.. ഒരു പെണ്കുട്ടി ആണ്.. പ്രോഗ്രാം കഴിഞ്ഞു . താൻ പോകുന്നില്ലേ.. ആ പെണ്കുട്ടി ചോദിച്ചു.. വേദ ചുറ്റും നോക്കി.. കസേരകൾ ഏകദേശം പൂര്ണമായിട്ടും ഒഴിഞ്ഞിരുന്നു.. അവൾ സമയം നോക്കി 10 15 ആയിരിക്കുന്നു.. ഇത്രയും സമയം താൻ ഇവിടെ ഇരുന്നുറങ്ങിയോ എന്നോർത്തവൾക്ക് അതിശയം തോന്നി.. അവൾ മെല്ലെ എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു.. കമ്മറ്റി ഓഫിസിൽ അപ്പോഴും പേപ്പർ വർക്കുകളിലായിരുന്നു സ്വാതി..

സോറി ടാ.. ദേ ഈ കണക്കുകൾ കൂടി എഴുതി സെറ്റിൽ ആക്കിയാൽ എന്റെ പണി കഴിഞ്ഞു. നമുക്ക് ന്റെ വീട്ടിലേയ്ക്ക് പോകാം.. നാളെ രാവിലെ ഞാൻ വീട്ടിൽ ആക്കാം കേട്ടോ.. സ്വാതി പറഞ്ഞു. അതാണ് നല്ലതെന്ന് വേദയ്ക്കും തോന്നി.. അവൾ സ്വാതിയുടെ വീട്ടിൽ ആണെന്ന് വീണയ്ക്കും മെസ്സേജ് അയച്ചവൾ മെല്ലെ ക്യാമ്പസിലൂടെ നടന്നു.. നിലാവെളിച്ചതോടൊപ്പം അലങ്കാര ബള്ബുകളുടെ വെളിച്ചവും ചേർന്നു ആതി സുന്ദരമായി അണിഞ്ഞൊരുങ്ങി കിടക്കുകയായിരുന്നു കോളേജ് ക്യാമ്പസ്. അവൾ മെല്ലെ ഇടനാഴിയിലൂടെ നടന്നു.. പകലിന്റെ ശബ്ദ കോലാഹലങ്ങൾ ഏതുമില്ലാത്ത നിശബ്ദം ഉറങ്ങുന്ന ക്ലാസ് മുറികൾ.. അവൾ കൂടി നിൽക്കുന്ന വാക മരച്ചുവട്ടിൽ ചെന്നിരുന്നു. അവിടവിടെയായി ആരൊക്കെയോ നിൽപ്പുണ്ട് . പുറകിലത്തെ ബ്ലോക്കിലേയ്ക്ക് വാടാ.. പെട്ടെന്നാണ് സ്വാതിയുടെ മെസ്സേജ് വന്നത്… വേദ സംശയത്തോടെ ചുറ്റും നോക്കി..

എല്ലായിടത്തും ഏകദേശം നല്ല വെളിച്ചമുണ്ട്.. ഈ പെണ്ണ് ഇതെന്തിനാ അങ്ങോട്ട് പോയത് . വേദ സ്വയം ചോദിച്ചുകൊണ്ട് പുറകിലത്തെ ബ്ലോക്കിലേയ്ക്ക് നടന്നു.. അവിടെ എങ്ങും അധികം ആളുകളെ കാണാഞ്ഞതിനാൽ അവൾ സ്വാതിയുടെ ഫോണിലേക്ക് വിളിച്ചു.. കെമിസ്ട്രി ലാബിനരികിൽ അവളുടെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടതും വേദ അവിടേയ്ക്ക് നടന്നു . ലാബിൽ ലൈറ്റ് ഇട്ടിരിക്കുകയായിരുന്നു.. അകത്തേയ്ക്ക് ചെന്നു ഒരിക്കൽ കൂടി വിളിച്ചു നോക്കിയതും സ്വാതിയുടെ ഫോൺ വെറും നിലത്തുകിടന്നു അടിക്കുന്നത് വേദ കണ്ടു . അവൾക്ക് പെട്ടെന്നൊരു ഉൾഭയം തോന്നി.. സ്വാതി.. വേദ ചുറ്റും നോക്കി രണ്ടു വട്ടം വിളിച്ചു.. ഈശ്വരാ.. ഇനി.. അവൾ വേഗം പുറത്തേക്കിറങ്ങി.. വെളിച്ചം പാതിയും അണഞ്ഞു പോയിരിക്കുന്നു.. അവൾ വേഗം ഇറങ്ങി വരാന്തയിലൂടെ നടന്നു. വല്ലാത്ത ഭയം അവൾക്കുള്ളിൽ നിറഞ്ഞു. പ്രിന്സിപ്പാലിനെ കണ്ട് കാര്യം പറയുവാൻ അവളുടെ ഉള്ളം മന്ത്രിച്ചുകൊണ്ടേയിരുന്നു..

അദ്ദേഹത്തിന്റെ ഫോണിലും കിട്ടാഞ്ഞതിനാൽ അവൾ ആ ഉദ്യമം ആദ്യമേ ഉപേക്ഷിച്ചിരുന്നു.. സ്വാതി എന്തോ ആപത്തിലാണ് എന്നാരോ അവളോട് മന്ത്രിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.. ആഹ് പെട്ടെന്ന് തലയിലേക്ക് എന്തോ ആഞ്ഞു പതിച്ചതും അവൾ തലയിലേക്ക് കൈചേർത്തു ഞെട്ടലോടെ പിന്നോട്ട് തിരിഞ്ഞു.. ഇരുട്ടിൽ നിന്നും മുഖം മൂടി ഒന്നുരണ്ടുപേരെ കണ്ടതും അവൾ ഭയത്തോടെ ചുറ്റും നോക്കി.. നിലവിളിക്കാൻ ശ്രമിക്കും മുൻപ് തന്നെ ആരോ അവളെ കടന്നു പിടിച്ചിരുന്നു. തന്നെ മുറുകെ പിടിച്ചിരുന്ന കൈകളിൽ നിന്നും കുതറി മാറുവാനുള്ള അവളുടെ ശ്രമത്തെ ചെറുത്തുകൊണ്ട് വേദയുടെ തുറന്നു കിടന്ന ഒഴിഞ്ഞ സിക്ക് റൂമിലേയ്ക്ക് അവർ കയറിയിരുന്നു.. കുതറിക്കൊണ്ടിരുന്ന അവളെ കട്ടിലിലേക്ക് കിടത്തി അവർ ബലമായി അവളുടെ കൈകൾ വലിച്ചു പിടിച്ചു.. കൈത്തണ്ടയിലേയ്ക്ക് എന്തോ മരുന്ന് കയറുന്ന വേദനയ്ക്കിടയിലും അവളുടെ വായിൽ പൊത്തി പിടിച്ചിരുന്ന കൈകളുടെ മുറുക്കം കൂടി വരുന്നുണ്ടായിരുന്നു..

തനിക്ക് മുൻപിലെ ആ വാതിൽ അടഞ്ഞു ചുറ്റും ഇരുട്ട് വ്യാപിക്കുന്നതിനൊപ്പം തന്റെ ജീവിതത്തിലേക്കും കൂരിരുട്ട് ബാധിക്കുന്നത് നിസ്സഹായയായി അവൾ മനസ്സിലാക്കുകയായിരുന്നു.. മെല്ലെ തന്റെ കണ്ണുകൾ അടഞ്ഞു പോകുന്നതും ചുറ്റിനും നിൽക്കുന്നവർ ഒഴിഞ്ഞു പോകുന്നതും അവൾ അറിഞ്ഞിരുന്നു.. മെല്ലെ ശരീരത്തെ മയക്കം ബാധിക്കുമ്പോഴും എന്താണ് തനിക്ക് സംഭവിക്കുന്നത് എന്നവൾക്ക് മനസ്സിലായിരുന്നില്ല.. ഇടയിലെപ്പോഴോ തന്റെ ശരീരത്തിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയിട്ടാണ് വേദ കണ്ണുകൾ വലിച്ചു തുറന്നത്.. അവളൊന്നു പിടഞ്ഞു.. ആരോ തന്നെ കീഴ്പ്പെടുത്തുന്നത് മനസ്സിലായതും വേദ ഒന്നുകൂടി പിടഞ്ഞു.. അവളുടെ കണ്ണുകളിൽ നിന്നും മയക്കം വിട്ടിരുന്നില്ല.. ചുറ്റുമുള്ള കൂരിരുട്ടിലും തന്നിൽ ആഴ്ന്നിറങ്ങുന്ന അയാളെ അവൾ തള്ളി മാറ്റുവാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.. കണ്ണുകൾ നിറഞ്ഞൊഴുകി..

അവളൊന്നു നിലവിളിക്കാൻ ശ്രമിച്ചു.. ഇല്ല ഒച്ച ഉയരുന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ശരീരം വല്ലാതെ തളർന്നു പോയി എന്നവൾക്ക് ബോധ്യമായി. തന്റെ ശരീര ഭാഗങ്ങളിൽ അയാൾ ഏൽപ്പിക്കുന്ന വേദനകൾക്കും മുകളിലായി മനസ്സ് പിളർന്നു ചോര ഒഴുകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു . വി… വിട്..പ്ലീസ്.. എന്നെ.. എന്നെ ഒന്ന്..ഒന്നും ചെയ്യരുത്..പ്ലീ….സ് രക്ഷിക്കില്ല എന്നറിഞ്ഞിട്ടും ആരെന്നോ എന്തെന്നോ അറിയാത്ത ക്രൂരമായി തന്നെ വേട്ടയാടുന്ന ആ രൂപത്തോട് അവൾ വൃഥാ നേര്മയായി പുലമ്പിക്കൊണ്ട് പിടയുന്നുണ്ടായിരുന്നു.. രൂക്ഷമായ മദ്യത്തിന്റെ ഗന്ധം അവളുടെ നാസികയിൽ നിറഞ്ഞു.. വേദന കൊണ്ടവൾ പിടഞ്ഞു.

തന്റെ നഖങ്ങളാൽ അവൾ അയാളിലേല്പിക്കുന്ന മുറിവുകൾക്കും കൂടി ചേർത്തു അവളെ ക്രൂരമായി അയാൾ കടിച്ചു കുടയുമ്പോൾ അവളുടെ എതിർപ്പുകൾ കുറഞ്ഞു വന്നിരുന്നു.. ഒടുവിൽ അവളിലെ പെണ്ണിനെ പൂർണമായും ആസ്വദിച്ചു തീർത്തയാൾ വിവസ്ത്രയായ അവളിലേക്ക് ചാഞ്ഞു കിടക്കുമ്പോൾ തലയിൽ ഉണ്ടായ ശക്തമായ വേദനയ്ക്കൊപ്പം തന്നിലെ ഓർമകൾക്ക് പോലും മങ്ങലേൽക്കുന്നത് വേദ അറിയുകയായിരുന്നു.. അപ്പോഴും അവളുടെ കണ്ണുകളിൽ നിന്നും കിനിഞ്ഞിറങ്ങുന്ന കണ്ണുനീർ ഇരു വശത്തുകൂടിയും ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു..അത്രമേൽ നിസ്സഹായതയോടെ…… തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 26

Share this story