സിദ്ധവേണി: ഭാഗം 22

സിദ്ധവേണി: ഭാഗം 22

എഴുത്തുകാരി: ധ്വനി

നോക്കണ്ട ചത്താലും ഞാൻ ഡോർ തുറന്ന് നോക്കുല്ല അമ്മ പോയി ഡോർ തുറന്നതും മുന്നിൽ നിന്ന ആളെ കണ്ടതും എന്റെ കിളികൾ എല്ലാം ഫ്ലൈറ്റിൽ കേറി നാടുവിട്ടു 🐦🐦🐦 വേറെ ആരുമല്ല നമ്മുടെ കടുവ മേലോട്ടോണോ താഴോട്ടോടണോ എന്നറിയാതെ നിക്കുവായിരുന്നു ഞാൻ ആഹ് എന്തേലും ആട്ടെ അവിടെ തന്നെ കിടന്ന് എന്തായാലും മാതാജിടെ കയ്യിൽ നിന്നും അടിയുറപ്പാ പിന്നെ എഴുന്നേറ്റ് ബഹുമാനം കാണിച്ചിട്ട് എന്തിനാ ?? ഞാൻ mind ചെയ്യാതെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു അങ്ങേര് ഇന്നലെ ഫുഡ്‌ കൊണ്ടുവന്ന പാത്രം തരാൻ വന്നതായിരുന്നു രാവിലെ കുളിച്ചു കുറിയും തൊട്ട് വന്നത് കണ്ടപ്പോൾ ഞാൻ ഓർത്തു എന്നെ പെണ്ണ് ചോദിക്കാൻ വന്നതാണെന്ന് പുല്ല് 😏😏 ടപ്പേ ഠപ്പേ (ആരും പേടിക്കണ്ട എനിക്കിട്ടൊരെണ്ണം കിട്ടിയതാ സോറി ഞാൻ ചോദിച്ചു മേടിച്ചതാ ) “എന്താ അമ്മാ വരുമ്പോഴും പോകുമ്പോഴും എല്ലാം തല്ലാൻ ഞാൻ എന്താ ചെണ്ടയോ ..

ഞാൻ ഇവിടെ അടങ്ങി ഒതുങ്ങി കിടക്കുവല്ലേ ” “അത് തന്നെയാ പ്രശ്നം ആരെങ്കിലും വീട്ടിൽ വരുമ്പോൾ ഇരിക്കുന്നിടത്ത് നിന്ന് ഒന്ന് എണീറ്റ് കൂടെ … ഒന്നുവല്ലേലും നിന്നെ പഠിപ്പിക്കുന്ന സർ അല്ലെ സിദ്ധു മോൻ എന്ത് വിചാരിക്കും ” “ഹാ സാറും സ്റ്റുഡന്റ് ഉം ഒക്കെ അങ്ങ് കോളേജിൽ ഞാൻ എന്റെ വീട്ടിൽ അല്ലെ കിടക്കുന്നെ … അടുത്ത തവണ തൊട്ട് അങ്ങേര് വരുമ്പോൾ ഞാൻ താലപൊലി എടുക്കാം അല്ലപിന്നെ ” ചവിട്ടി തുള്ളി ഞാൻ അകത്തേക്ക് പോയി ഹും പാത്രം അങ്ങോട്ട് കൊടുക്കുന്നു ഇങ്ങോട്ട് കൊടുക്കുന്നു പ്രണയം കൈമാറുന്നു ഒക്കെ പോയില്ലേ എന്റെ പ്രണയം മുളച്ചു വന്നതേ ഉണ്ടായിരുന്നുള്ളു അതിലേക്ക് തിളച്ച വെള്ളം കോരി ഒഴിച്ചില്ലേ എല്ലാരും കൂടി എന്നിട്ട് ഞാൻ ബഹുമാനിക്കണം പോലും മനസില്ല 😏😏

ദേഷ്യം കൊണ്ട് ഓരോന്ന് പറയുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ഇന്നലെ ആന്റി പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ നിന്ന് പോവുന്നതേ ഇല്ലാ ഓരോ തവണയും മറക്കാൻ ഞാൻ മനസിനെ പഠിപ്പിച്ചുകൊണ്ടേ ഇരുന്നു പക്ഷെ പതിന്മടങ്ങായി aa മുഖം എന്റെ മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ടേ ഇരുന്നു കോളേജിലെത്തി എന്റെ ഗാങ് ന്റെ കൂടെ ഇരിക്കുമ്പോൾ എല്ലാം മാറും അവരുടെ presence എപ്പോഴും എനിക്ക് ബൂസ്റ്റ്‌ ആണ് കോളേജിൽ പോവാനായി വേഗം റെഡി ആയി വന്നു ടേബിളിൽ വന്നിരുന്നു കഴിച്ചെന്നു വരുത്തി ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ആ ചോദ്യം പിന്നിൽ നിന്ന് വന്നത് “എങ്ങോട്ടാ ” അപ്പുവാണ് “കോളേജിലോട്ട് ” “ഇന്ന് എന്ത് പറ്റി ?? ” “ഇന്ന് ഒന്നും പറ്റിയില്ലാ നല്ല കുട്ടികൾ എന്നും കോളേജിൽ പോകും പഠിക്കും അതിന് അസൂയ പെട്ടിട്ട് കാര്യമില്ല ” “ഞായറാഴ്ച കോളേജിൽ പോയിട്ട് നിനക്കവിടെ ആരാ ക്ലാസ്സ്‌ എടുക്കുന്നെ ആ watch man ഓ ”

അപ്പോഴാണ് സൂർത്തുക്കളെ ഞാൻ ആ തുണിയില്ലാത്ത സത്യം മനസിലാക്കിയത് ഇന്ന് ഞായറാഴ്ചയായിരുന്നു sunday holiday ഒന്ന് ചമ്മിയെങ്കിലും ഞാൻ അത് മറച്ചുവെച്ചു മുറിയിലേക്ക് കേറിപോയി .. ഒരു സങ്കടകടൽ തന്നെ ഉണ്ട് ഉള്ളിൽ പിന്നെങ്ങനെയാ ഇങ്ങനെയുള്ള അബദ്ധങ്ങൾ ഒക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളു ഞാൻ കട്ടിലിലേക്ക് കിടന്നു ജനലിൽ കൂടി സാറിന്റെ വീടും ആ മുറിയും ഒക്കെ ഒന്ന് നോക്കി വേണ്ടെന്ന് എത്ര തന്നെ ശാസിച്ചാലും കണ്ണുകൾ അനുസരണ കാട്ടുന്നില്ല അറിയാതെ നോട്ടം അങ്ങോട്ടേയ്ക്ക് ചെന്നെത്തുന്നു അതെങ്ങനെയാ എന്റെ അല്ലെ കണ്ണ് തീരെ അനുസരണ ഇല്ലാ ഒരു നോക്ക് കാണാനും കിട്ടില്ലെന്നറിയാമെങ്കിലും ഒരു തിരിഞ്ഞുനോട്ടം എന്റെ നേർക്ക് വന്നിരുന്നെങ്കിൽ എന്ന് അറിയാതെ ഞാനും ആഗ്രഹിച്ചു പോകുവാ ഹാ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ അല്ലാതെന്ത് പറയാൻ ??

വാതിൽ അടയുന്നതും തോളിൽ ഒരു കരസ്പർശം അറിഞ്ഞിട്ടും ഞാൻ തിരിഞ്ഞുനോക്കിയില്ല നോക്കാതെ തന്നെ എനിക്കറിയാമായിരുന്നു അതാരാണെന്ന് “എന്താ ചേച്ചി ” “വേണി…മോളെ .. നിനക്കെന്താ പറ്റിയത് ?? ” “എനിക്കെന്ത് പറ്റാനാ ??” “നീ ആരോടാ കള്ളം പറയുന്നേ നിന്റെ മനസ്സിൽ ന്തൊക്കെയോ ഉണ്ട് അത് നിന്നെ വല്ലാതെ വേദനിപ്പിക്കുന്നുമുണ്ട് എന്താ എന്റെ വാവക്ക് പറ ” “എനിക്കൊരു വിഷമവുമില്ല ..എന്റെ ചേച്ചിയോടാരാ പറഞ്ഞെ എനിക്ക് വിഷമം ഉണ്ടെന്ന് .. ” ” അതിന്റെ ഉത്തരം നിന്റെ ഈ ചോദ്യത്തിൽ തന്നെയുണ്ട് ” “മ്മ് ?? ” മനസിലാവാത്ത പോലെ ഞാൻ അപ്പുവിനെ നോക്കി “എന്തെങ്കിലും ടെൻഷൻ ഓ വിഷമമോ ഉള്ളപ്പോഴെ നീ എന്നെ ചേച്ചി എന്ന് വിളിക്കാറുള്ളു.. അതുകൊണ്ട് ഇനി എന്റെ അടുത്ത് നിന്നും ഒളിക്കാതെ നീ കാര്യം പറ എന്താ നിനക്ക് പറ്റിയത് ”

എന്റെ പക്കൽ മറുപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല തല താഴ്ത്തി ഞാൻ ഇരുന്നു അപ്പു താടി തുമ്പിൽ പിടിച്ചു ഉയർത്തിയതും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അവളിലും നോവുണർത്തി ഒരു പൊട്ടി കരച്ചിലോടെ ഞാൻ അപ്പുവിന്റെ തോളിലേക്ക് ചാഞ്ഞു എന്നെ ആശ്വസിപ്പിക്കാനെന്നോണം അവളെന്റെ തോളിൽ തട്ടികൊണ്ട് ഇരുന്നു തലമുടിയിൽ തലോടിക്കൊണ്ടിരുന്നു എന്റെ കരച്ചിൽ ഒരു വിധം ഒതുങ്ങിയതും അവൾ എന്നോട് ചോദിക്കാൻ തുടങ്ങി എന്താ പറ്റിയതെന്ന് അവളോടെങ്കിലും പറയണമെന്ന് എനിക്കും തോന്നി അപ്പുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു എല്ലാം ഞാൻ പറഞ്ഞു ഒന്നും പറയാതെ അവളെന്നെ ചേർത്തുപിടിച്ചു അല്ലെങ്കിലും ആ സമയം എനിക്കാവശ്യം എന്നെ കേട്ടിരിക്കാൻ ഒരാളെയായിരുന്നു “വാവേ നീ കരയാതെ അയാളതിനു നിന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടില്ലല്ലോ… അല്ലെങ്കിലും ഇങ്ങനെ കിടന്ന് കരയുന്നതെന്തിനാ ??

കല്യാണം ഉടനെ നടത്തണമെന്നല്ലേ പറഞ്ഞൊള്ളു “നീ വിഷമിക്കാതെ നമുക്കൊരു വഴി കാണാം അപ്പു എന്നെ പറഞ്ഞു സമാധാനിപ്പിക്കാൻ ഒരുപാട് ശ്രെമിച്ചു അത് കഴിഞ്ഞതും ഞാൻ വാഷ്‌റൂമിലേക്ക് കയറി മുഖം കഴുകി ഇറങ്ങിച്ചെന്നപ്പോൾ അപ്പു എന്തോ കാര്യമായ ആലോചനയിൽ ആയിരുന്നു ഒന്നും മിണ്ടാതെ അവൾ മുറിയിൽ നിന്നിറങ്ങി പോയി ഇവൾക്കിത് എന്ത്പറ്റി ആഹ് ആർക്കറിയാം വീണ്ടും എന്റെ നോട്ടം ആ ജനലിലേക്ക് ചെന്നെത്തി വായിനോക്കി നാണമില്ലാതെ പിന്നെയും നോക്കുവാ (എന്നോട് തന്നെയാ 😒) എത്ര ഒക്കെ ശ്രമിച്ചിട്ടും പറ്റുന്നില്ലല്ലോ ഞാൻ വേഗം പോയി ആ ജനൽ അടച്ചു ഇനി ഇത് ഉടനെ എങ്ങും ഞാൻ തുറക്കില്ല കുറച്ച് കഴിഞ്ഞു ഞാൻ താഴേക്ക് ഇറങ്ങിയതും അപ്പു റെഡി ആയി നിൽക്കുന്നതാണ് കണ്ടത്

ചോദിച്ചപ്പോൾ ആദിയേട്ടനെ കാണാൻ പോകുന്നു എന്ന് പറഞ്ഞു പിന്നെ ഞാനും ഒന്നും ചോദിക്കാൻ പോയില്ല വൈകിട്ടായപ്പോൾ അച്ചുവും ഞാനും കൂടി സംസാരിച്ചിരിക്കുകയായിരുന്നു എന്റെ മുഖത്തെ വിഷാദം കണ്ടിട്ട് ഒരുപാട് തവണ അവൻ എന്നോട് കാരണം ചോദിച്ചു പക്ഷെ ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു “നിന്റെ ഏട്ടന്റെ കല്യാണക്കാര്യം ഒക്കെ എന്തായി ? പെണ്ണൊക്കെ സെറ്റ് ആയോ ” “ചേച്ചിക്ക് ഒരു വിഷമവുമില്ലേ ?” “ഞാൻ എന്തിനാ വിഷമിക്കുന്നെ ” “വേണിയേച്ചി വെറുതെ എന്റെ അടുത്ത് കള്ളത്തരം പറയണ്ട .. എനിക്കറിയാം ചേച്ചിയുടെ മനസിൽ ഏട്ടൻ ഉണ്ടെന്ന് അന്ന് രാത്രി മുറിയിൽ പോയ അന്ന് എനിക്ക് അത് മനസിലായതാ ” “നീ പോടാ അതൊക്കെ നിന്റെ തോന്നലാ ” “അല്ല … പലപ്പോഴും ചേച്ചിയുടെ കണ്ണിൽ ഏട്ടനോടുള്ള സ്നേഹം ഞാൻ കണ്ടിട്ടുള്ളതാ ..

എന്റെ ഏട്ടന്റെ പെണ്ണായിട്ട് വേണിയേച്ചി മതി എന്റെ ഏട്ടത്തി ആയിട്ട് ചേച്ചി മതി ” “അയ്യടാ എനിക്ക് വേറെ നല്ല ചെക്കനെ കിട്ടും ” അവനോടായി പറയുമ്പോൾ ശബ്ദം ഇടറാതെയിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു “നീ ഞാൻ ചോദിച്ചതിന് നീ മറുപടി പറഞ്ഞില്ലല്ലോ എന്തായി കല്യാണക്കാര്യം ?” “അച്ഛന് ഇന്നലെ അപ്പച്ചിയെ വിളിച്ചിരുന്നു കുറച്ചുനാൾ മുന്നേ വരെ അപ്പച്ചിയുടെ മോൾടേം ഏട്ടന്റെയും കാര്യം നടത്തണമെന്ന് അപ്പച്ചിക്ക് ആഗ്രഹം ഉണ്ടായിരുന്നു ” “ആഹാ അപ്പോൾ മുറപ്പെണ്ണ് തന്നെയാണല്ലേ കൊള്ളാം ” “അവർ പുറത്തായിരുന്നു ചേച്ചി കഴിഞ്ഞ ദിവസം എത്തിയിരുന്നു .. ഇന്നലെ തറവാട്ടിൽ പോയത് അവരെ കാണാൻ ആയിട്ടാ ഏട്ടന്റെ കാര്യം അറിഞ്ഞപ്പോൾ അപ്പച്ചി വീണ്ടും ഈ കാര്യം അവതരിപ്പിച്ചു ” “ആഹാ അപ്പോൾ ഇത്ര വേഗം എല്ലാം ഉറപ്പിച്ചോ ”

“ഇല്ലേച്ചി അതിൽ എല്ലാവർക്കും താല്പര്യം ഉണ്ട് പക്ഷെ ഏട്ടനോട് ഈ കാര്യം പറഞ്ഞിട്ടില്ല ” “കല്യാണത്തിന് ഇന്നലെ സമ്മതം മൂളിയതല്ലേ പിന്നെ ഇത് എതിർക്കേണ്ട കാര്യം എന്താ ” “ഏട്ടന്റെ മനസിൽ എന്താണെന്ന് അറിയില്ലല്ലോ ?? അവരൊക്കെ ഇന്ന് വൈകിട്ട് വരും ” അതേ നിന്റെ ഏട്ടന്റെ മനസിൽ എന്താണെന്ന് ആണ് എനിക്കും മനസിലാവാത്തത് -ആത്മ അവനോട് പറഞ്ഞു ഞാൻ വീട്ടിലേക്ക് ചെന്നപ്പോഴേക്കും അച്ഛന് എത്തിയിരുന്നു അച്ഛനോടൊപ്പം സിറ്ഔട്ടിൽ ഇരുന്ന് ചായ കുടിച്ചുകൊണ്ട് ഇരുന്നപ്പോഴാണ് അപ്പു വന്നത് കുറച്ച് കഴിഞ്ഞതും മഴ ചെറുതായി ചാറാൻ തുടങ്ങി അതും ആസ്വദിച്ചു ചായ കുടിച്ചുകൊണ്ട് ഞാനിരുന്നു “തളിരിടുന്ന ചെടിയിലും കായ്ക്കുന്ന മരത്തിലും ഞാൻ തേടിയത് നിന്നെ മാത്രമായിരുന്നു” “ആരെ ” ഞാൻ പാടുന്നത് കേട്ടപ്പോൾ പിതാജി ചോദിച്ചു ”

മിന്തി മിന്തി നടക്കുന്ന പുഴുവെ നിന്നെ മാത്രം ” (കടപ്പാട് : ആരാണെന്ന് ഞാൻ മറന്നു പോയി ) ലാസ്റ്റ് ലൈൻ കേട്ടപ്പോൾ പിന്നെ പിതാജി ഒന്നും മിണ്ടിയില്ല എന്തൊക്കെയോ പ്രതീക്ഷിച്ചു കൊച്ചു കള്ളൻ “ആരാ ഈ മഴയത്ത് കാറിൽ,🧐🧐 ???” “അത് വല്ല മഴക്കാറും ആയിരിക്കും ” ഞാൻ അത് പറഞ്ഞതും അച്ഛന് എന്നെ നോക്കി കണ്ണുരുട്ടി ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു… തുടരും….

സിദ്ധവേണി: ഭാഗം 21

Share this story