പെയ്‌തൊഴിയാതെ: ഭാഗം 28

Share with your friends

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ഒടുവിൽ അവളിലെ പെണ്ണിനെ പൂർണമായും ആസ്വദിച്ചു തീർത്തയാൾ വിവസ്ത്രയായ അവളിലേക്ക് ചാഞ്ഞു കിടക്കുമ്പോൾ തലയിൽ ഉണ്ടായ ശക്തമായ വേദനയ്ക്കൊപ്പം തന്നിലെ ഓർമകൾക്ക് പോലും മങ്ങലേൽക്കുന്നത് വേദ അറിയുകയായിരുന്നു.. അപ്പോഴും അവളുടെ കണ്ണുകളിൽ നിന്നും കിനിഞ്ഞിറങ്ങുന്ന കണ്ണുനീർ ഇരു വശത്തുകൂടിയും ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു..അത്രമേൽ നിസ്സഹായതയോടെ.. *********

വേദ കണ്ണുകൾ മെല്ലെ തുറന്നു.. തനിക്ക് ചുറ്റും വ്യാപിച്ചു കിടക്കുന്ന വെളിച്ചം അവളുടെ കണ്ണുകൾക്ക് അൽപ്പം സ്ട്രെയിൻ ഉണ്ടാക്കി.. അവൾ ചുറ്റും നോക്കി.. ചുറ്റുപാടുകളിൽ നിന്ന് തന്നെ അതൊരു ആശുപത്രി മുറിയാണെന്നു അവൾക്ക് ബോധ്യമായിരുന്നു.. അവളൊന്നു ഞരങ്ങി.. ശരീരത്തോട് ഘടിപ്പിച്ചിരുന്ന ഏതൊക്കെയോ മെഷീൻ വയറുകൾ ഒന്നനങ്ങിയത് അവൾ അറിഞ്ഞിരുന്നു.. ഉണർന്നോ.. ഒരു നേഴ്‌സ് അവളോട് ചോദിച്ചു.. അവൾ കണ്ണുകൾ ഒന്നുകൂടി ചിമ്മി തുറന്നു.. അവളൊന്നെഴുന്നേൽക്കാൻ ശ്രമിച്ചു.. ഹേയ്.. വേണ്ടാ. ഞാൻ ഡോക്ടറെ വിളിക്കാം.. അവർ പറഞ്ഞു.. അവർ ഫോണെടുത്തു ആരെയോ വിളിച്ച ശേഷം വേദയ്ക്കരികിലേയ്ക്ക് വീണ്ടും ചെന്നു..

വേദനിക്കുന്നുണ്ടോ.. അവരുടെ പുഞ്ചിരിയോടെ ഉള്ള അന്വേഷണം വേദയെ കൂട്ടിക്കൊണ്ടു പോയത് തന്റെ കണ്ണുകളെ മയക്കം ബാധിക്കുന്നതിനു മുൻപ് കൂരിരുട്ടിൽ തനിക്ക് നേരെ ഉണ്ടായ ആക്രമണം ആയിരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു.. കണ്ടു നിന്ന നേഴ്സിനെ പുഞ്ചിരിയും മെല്ലെ മായുന്നത് വേദ അറിയുന്നുണ്ടായിരുന്നു . ഞാൻ.. ഞാൻ ഇവിടെ…എങ്ങനെ. താൻ ഇവിടെ അഡ്മിറ്റ് ആയിട്ട് 2 ദിവസമായി.. മിനിഞ്ഞാന്ന് രാത്രിയിൽ തന്റെ ഒരു ഫ്രണ്ട് ആണ് ഇവിടേക്ക് കൊണ്ടുവന്നത്. ഒരു സ്വാതി.. ആ നേഴ്‌സ് പറഞ്ഞു.. ആഹാ.. ഉണർന്നോ.. ഡോക്ടർ വന്നു വേദയ്ക്ക് അരികിൽ ഇരുന്നു.. അവളൊന്നു ഞരങ്ങി.. വേദന തോന്നുന്നുണ്ടോ.. ഡോക്ടർ ചോദിച്ചു.. പുഞ്ചിരിയോടെ തനിക്ക് അരികിലിരുന്നു സൗമ്യയായി ചോദ്യം ചോദിക്കുന്ന അവരിലായിരുന്നു അവളുടെ കാണുകൾ.. അവൾ മെല്ലെ അതെയെന്ന് തല അനക്കി.. ഞാൻ ഡോക്ടർ മോഹിനി കൃഷ്ണകുമാർ.. മലയാളിയാണ്.. അവർ സ്വയം പരിചയപ്പെടുത്തി..

തലയിൽ നല്ല മുറിവുണ്ട് . അതുകൊണ്ട് അധികം തല ഇളക്കേണ്ട കേട്ടോ.. ഡോക്ടർ പറഞ്ഞു.. എന്താ താനൊന്നും മിണ്ടാത്തത്.. അമ്മ.. അപ്പ.. അവരൊക്കെ പുറത്തുണ്ട്.. ഇത്തിരി കഴിഞ്ഞു വിളിപ്പിക്കാം പോരേ.. മ്മ് . വേദ മെല്ലെ ഒന്നു മൂളി.. എന്താ സംഭവിച്ചത് എന്നറിയുമോ വേദയ്ക്ക്.. ഡോക്ടർ ചോദിച്ചതും അവൾ വേദനയോടെ അവരെ നോക്കി.. അവളുടെ നിറഞ്ഞു നിന്നിരുന്ന കണ്ണുകൾ പെയ്ത് തുടങ്ങിയിരുന്നു.. ഡോക്ടർ അവളെ നോക്കിയിരുന്നു. സാരമില്ല വേദാ.. അതൊക്കെ കഴിഞ്ഞില്ലേ.. അവർ അവളുടെ കണ്ണുകൾ തന്റെ കയ്യാൽ മെല്ലെ തുടച്ചു.. അവരൊക്കെ ആരാണെന്നു വേദയ്ക്ക് അറിയുമോ.. വേദാ മെല്ലെ ഓര്മിക്കുവാൻ ശ്രമിച്ചു.. മദ്യത്തിന്റെ രൂക്ഷമായ ഗന്ധം അവളുടെ ഓർമകളിൽ നിറഞ്ഞു..

മറ്റൊന്നും ഓർമ കിട്ടുന്നില്ല.. ശരീരത്തിലെ മുറിവുകൾ ഒന്നൊന്നായി വീണ്ടും വേദനിക്കുവാൻ തുടങ്ങുന്നത് വേദ അറിയുന്നുണ്ടായിരുന്നു.. വേദാ.. ഡോക്ടർ വിളിച്ചു.. എനിക്ക്.. ഞാൻ.. എനിക്ക് അറിയില്ല ഡോക്ടർ.. അവര്.. അവരെന്നെ.. വേദ വിങ്ങി പൊട്ടി.. ഹേയ് വേദാ കൂൾ.. കരയല്ലേ.. സ്റ്റിച്ച് പൊട്ടും.. മോഹിനി അവളുടെ കൈകൾ എടുത്തുവെച്ചു മെല്ലേ തലോടി.. തന്റെ ശരീരത്തിലെ മുറിവുകൾ എനിക്ക് മരുന്ന് നൽകി ഉണക്കാൻ കഴിയും.. പക്ഷെ ഇപ്പോൾ തന്റെ മനസ്സിലുള്ള കുറെ അധികം ചിന്തകൾ ഉണ്ട്.. തന്റെ മാത്രമല്ല . ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന പെണ്കുട്ടികളുടെ ഒക്കെ മനസ്സിൽ ഒരു ചിന്ത ഉണ്ട് . എല്ലാം നഷ്ടമായി എന്നു.. അങ്ങനെ ഒന്നുമില്ല വേദാ.. ഒരാളുടെ ലൈഫ് സൈക്കിളിൽ സ്വാഭാവികമായും നടക്കുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ.. തനിക്ക് നേരെ ഒരു അതിക്രമം നടന്നു..

തന്നെ ഞങ്ങൾ ചികില്സിക്കുന്നു.. ഭേദമാക്കുന്നു. കഴിഞ്ഞു..അതിനും അപ്പുറം ചിന്തിച്ചു കൂട്ടേണ്ട.. കേട്ടോ.. മോഹിനി അവളെ തഴുകിക്കൊണ്ട് പറഞ്ഞു.. വേദ അവരെ നോക്കി.. അപ്പോഴും അവളുടെ കണ്ണുകൾ പെയ്യുകയായിരുന്നു.. വിതുമ്പുമ്പോൾ അവളുടെ പൊട്ടിയ ചുണ്ടുകളിൽ നീറ്റൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.. അവൾ നോട്ടം അവരിൽ നിന്നും ഏതോ വിദൂരതയിലേക്ക് മാറ്റി… ഡോക്ടർ എഴുന്നേറ്റ് അവളെ ഒന്നു പരിശോധിച്ചു.. ക്യാനുലയിലേയ്ക്ക് ഒരു മരുന്ന് ഇന്ജെകഷനും എടുത്തു കൂടെ നിന്ന നേഴ്സിനോട് അവർ എന്തോ പറഞ്ഞേൽപ്പിച്ചു.. പിന്നെ വേദയെ ഒന്നുകൂടി നോക്കി അവർ പുറത്തേയ്ക്ക് ഇറങ്ങി പോയി.. അപ്പോഴും ഹൃദയത്തിനേറ്റ മുറിവിന്റെ വേദന അവളെ തളർത്തിക്കൊണ്ടേ ഇരിക്കുകയായിരുന്നു.. വീണ്ടും വീണ്ടും.. അത്രയും ആഴത്തിൽ.. **********

പൊട്ടിക്കരയുന്ന ശബ്ദം കേട്ടാണ് വേദ കണ്ണു തുറന്നത്.. തൊട്ടടുത്തായി നിന്നു വിങ്ങി പൊട്ടുന്ന അമ്മയെയും വീണയെയും കാണേ അവളുടെ ഹൃദയം വേദനിച്ചു. അത്രമേൽ തീക്ഷ്ണമായ.. മുറിവേറ്റ മനസ്സിൽ നിന്നും രക്തം പൊടിഞ്ഞിറങ്ങി.. അവൾ.അപ്പയെ നോക്കി.. അയാൾ മറ്റെങ്ങോ നോക്കി നില്ക്കുകയാണ്… രണ്ടു ദിവസങ്ങൾകൊണ്ട് അയാളിലെ ഓജസ്സും തേജസ്സും നഷ്ടപെട്ടതുപോലെ വേദയ്ക്ക് തോന്നി..അവൾ ചുറ്റും നോക്കി . മറ്റാരും ഇല്ല.. അവൾക്ക് സ്വാതിയെ കാണാൻ അതിയായ ആഗ്രഹം തോന്നി.. എന്നാലും എന്റെ ഈശ്വരന്മാരെ… എന്റെ കുഞ്ഞിന് ഈ ഗതി വന്നല്ലോ.. എന്റെ കുഞ്ഞിന്റെ ജീവിതം നശിച്ചല്ലോ..

ഭാനുവിന്റെ വാക്കുകൾ വേദയെ കുത്തി മുറിവേൽപ്പിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. എത്ര വട്ടം ഞാൻ പറഞ്ഞതാ പഠിപ്പൊക്കെ മതി മതി എന്ന്.. എന്നിട്ട് ദേ ഇപ്പൊ കണ്ടില്ലേ.. എന്തിനാ മോളെ നീ ഞങ്ങളെ ഇങ്ങനെ ദ്രോഹിച്ചത്.. ഭാനു നെഞ്ചുപൊട്ടി കരയുകയായിരുന്നു.. എന്താ ഇവിടെ.. മതി മതി.. ഇറങ്ങിക്കേ.. ഇത് ഐ സി യു ആണ്. ഇവിടെ ബഹളം വെയ്ക്കാൻ ഒന്നും പറ്റില്ല… ആ നേഴ്‌സ് പറഞ്ഞു അവരെ ഇറക്കി വിടുമ്പോൾ വേദയുടെ നെഞ്ചു പൊടിയുകയായിരുന്നു… അതിന്റെ ഫലമെന്നോണം അവളുടെ തലയ്ക്ക് വല്ലാത്ത വേദനയും അനുഭവപ്പെടുന്നുണ്ടായിരുന്നു.. *********

ഇപ്പൊ സമാധാനം ആയില്ലേ നിനക്ക്.. കുടുംബത്തിന് തന്നെ പേരുദോഷം ഉണ്ടാക്കി വെച്ചലോ നിന്റെ പുന്നാര മോള്… കുടുംബത്തിലെ കാരണവന്മാർ രണ്ടുമൂന്നു പേർ ഉണ്ടായിരുന്നു. അവർക്ക് മുൻപിൽ തീർത്തും അപമാനിതരായി തല കുനിച്ചു നിൽക്കുകയായിരുന്നു അഷ്ടമൂർത്തിയും വീണയും ഭാനുവും.. ആശുപത്രി മുറി ആണെന്ന് പോലും ഓർക്കാതെ വേദയെ വാക്കുകൾ കൊണ്ട് ക്രൂശിക്കുകയായിരുന്നു അവർ.. പഠിപ്പ് പഠിപ്പ്.. പഠിച്ചു പഠിച്ചു ഉയരത്തിൽ എത്തിയല്ലോ നിന്റെ മോള്.. അല്ലെ.. ഭാനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. ആരാണെന്നോ എന്താണെന്നോ.. ഒന്നും വേണ്ട.. എത്ര പേരു ഉണ്ടായിരുന്നു എന്നെങ്കിലും ഇവൾക്ക് അറിയാമോ.. ആ ചോദ്യം കേട്ടതും വേദ കണ്ണുകൾ ഇറുക്കി അടച്ചു.. ഹൃദയത്തെ കൊത്തി നുറുക്കി കഷ്ണങ്ങളാക്കി ആസ്വദിക്കുന്നത് പോലെയാണ് അവൾക്ക് അനുഭവപ്പെട്ടത്.. ആണുങ്ങളെക്കാൾ ഉയരത്തിലാണ് ഇവളെന്നായിരുന്നല്ലോ ഭാവം..

എന്നിട്ട് എന്തായി.. ഇപ്പൊ മനസ്സിലായോ ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം.. ഓരോ ചോദ്യങ്ങളും കേട്ട് ആ നിമിഷം ഒന്നു മരിച്ചു പോയിരുന്നെങ്കിൽ എന്നു വരെ തോന്നിപ്പോയി വേദയ്ക്ക്.. അവളുടെ ഒരു അഴിഞ്ഞാട്ടം.. ച്ഛെ.. പുച്ഛത്തോടെ അയാൾ മുഖം തിരിച്ചപ്പോൾ ഭാനു വിങ്ങിപ്പൊട്ടി കരഞ്ഞു..സംഭവിക്കാൻ ഉള്ളത് സംഭവിച്ചു.. ഇനി അതിന്റെ ബാക്കി നോക്കാം.. ഗോവിന്ദിന്റെ അച്ഛൻ പറഞ്ഞു.. ഇനി എന്തോന്ന് ബാക്കി.. ഇവള് കാരണം ഈ പെങ്കൊച്ചിനും കൂടെ അപമാനം ആയില്ലേ.. നിന്റെ മോനിനി സ്വീകരിക്കുമോ ഇതിനെ.. ആ ചോദ്യം വീണയുടെ ഹൃദയത്തിലാണ് തറച്ചത്.. അവൾ ഞെട്ടലോടെ ഗോവിന്ദിനെ നോക്കി.. എന്താ രാമാ നീയീ ചോദിക്കുന്നത്.. വേദയ്ക്ക് ഇങ്ങനെയൊക്കെ സംഭവിച്ചു എന്ന് കരുതി വീണയെ ഉപേക്ഷിക്കാനോ..

അഷ്ടമൂർത്തി ചോദിച്ചു.. അതിലിനി തീരുമാനം എടുക്കേണ്ടത് ഗോവിന്ദും അച്ഛനും ആണ്.. അയാൾ തീർത്തും പറഞ്ഞു.. ഇപ്പോഴത്തെ കുറെയെണ്ണത്തിനു ഇതൊക്കെ അറിയണോ.. ആണിനൊപ്പം വളരാൻ നടക്കുവാ.. നാശങ്ങൾ.. ഹാ.. ഇനിയിപ്പോ ഇവരെല്ലാം തീരുമാനിക്കട്ടെ. പിന്നെ കേസും ബഹളോം ഒന്നും വേണ്ട.. ബാക്കി കുടുംബക്കാർക്ക് കൂടി നാണക്കേടാണ്.. തൽക്കാലം ഇതിപ്പോൾ ആരും അറിഞ്ഞിട്ടില്ല . അറിയിക്കാത്തതാണ് നല്ലത്.. വീടിനു അടുത്തുള്ളവർ പോലും. ഇവളെ ഇനി പുറത്തോട്ട് വിടേണ്ട.. ഫോണും കൊടുക്കേണ്ട . വീട്ടിൽ കിടക്കട്ടെ. അല്ലേലും ഇനി എന്നാ നോക്കാനാ.. എല്ലാം കഴിഞ്ഞില്ലേ.. കഷ്ടം.. അതും പറഞ്ഞു ഓരോരുത്തരായി ഇറങ്ങി പോകുമ്പോൾ വേദയുടെ ഏങ്ങലടിയുടെ ശബ്ദം മാത്രം ആ ആശുപത്രി മുറിയുടെ ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു.. **********

വേദാ.. കണ്ണുകൾ മെല്ലെ വലിച്ചു തുറന്നു നോക്കുമ്പോൾ മുൻപിൽ നിൽക്കുന്ന ഗൗതത്തെ കണ്ടതും വേദ ഞെട്ടലോടെ അവനെ നോക്കി.. അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുകയായിരുന്നു.. അവൾ മെല്ലെ ഒന്നെഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു.. പതിയെ.. ഗൗതം പറഞ്ഞു.. അവൾ ചുറ്റും നോക്കി. ആരുമില്ല മുറിയിൽ.. അവൾ അവനെ നോക്കി.. എങ്ങനെയുണ്ട് തനിക്ക്.. അപ്പോഴേയ്ക്കും അപ്പയും ഗോവിന്ദും വന്നിരുന്നു.. അപ്പ ഗൗതത്തെ നോക്കി വിളറിയ ഒരു പുഞ്ചിരി നൽകി.. അവന്റെ കണ്ണുകൾ അവളിൽ മാത്രമായിരുന്നു.. വല്ലാത്ത വേദന ആ മിഴികളിൽ നിറഞ്ഞിരുന്നു.. വേദ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്നു.. ശരൺ.. ഗോവിന്ദ് പാതിയിൽ നിർത്തി.. ഇപ്പോഴും കോമയിൽ ആണ്.. ഗൗതം പറഞ്ഞതും വേദ അവനെ നോക്കി.. രണ്ടു ദിവസം കൊണ്ട് ആകെ ക്ഷീണിച്ചത് പോലെ…

വിവേകിന്റെ വീട്ടുകാർ.. എല്ലാം ഉൾക്കൊള്ളാൻ സമയമെടുക്കും… ഗൗതം പറഞ്ഞു.. വേദ സംശയത്തോടെ അവനെ നോക്കി.. അന്ന് നീ ആശുപത്രിയിൽ ആയ ദിവസം വിവേകിനും കൂടെയുണ്ടായിരുന്ന ശരണിനും ആക്സിഡന്റ് ആയി.. വിവേക് മരിച്ചു.. ഗോവിന്ദ് പറഞ്ഞു…വേദ ഞെട്ടലോടെ അവനെ നോക്കി.. ശരൺ കോമയിലാണ്‌.. ഗോവിന്ദ് കൂട്ടിച്ചേർത്തു.. വേദ കണ്ണുകൾ മെല്ലെ അടച്ചു.. തന്നോട് ഈ ക്രൂരത ചെയ്തത് ആരാണെന്ന ചോദ്യത്തിന് മനസ്സിൽ വന്ന ആദ്യത്തെ മുഖം.. അവനിന്ന് ഈ ഭൂമിയിൽ ബാക്കിയില്ല.. അവനോടൊപ്പം നിന്നവരും അല്ല.. അപ്പോൾ ആരായിരിക്കും.. വേദയുടെ ചിന്തകൾ കാട് കയറി.. ഞാൻ.. ഞാൻ ഇറങ്ങട്ടെ.. ഗൗതം പറഞ്ഞു.. വേദ കണ്ണുകൾ തുറന്നതേയില്ല.. ഇവൾ എന്തൊക്കെ പറഞ്ഞതാ ഗൗതത്തെ.. ഇനിയിപ്പോ ആ കല്യാണവും നടക്കില്ലല്ലോ…

എന്നിട്ടും ഇവിടെ വരെ വന്നില്ലേ.. ഗോവിന്ദ് പറഞ്ഞു.. ഇനിയിപ്പോ അഹങ്കരിക്കേണ്ടല്ലോ.. എല്ലാം കഴിഞ്ഞില്ലേ.. വേദ കണ്ണുകൾ തുറന്നതേയില്ല.. പറയാനുള്ള കുറ്റങ്ങൾ മുഴുവൻ പറഞ്ഞു കഴിഞ്ഞു അപ്പയും അവനും പോയ ശേഷമാണ് അവൾ കണ്ണു തുറന്നത്.. അവൾ പുറത്തേയ്ക്ക് നോക്കി കിടന്നു. ഈ മുറിയിൽ വന്നിട്ട് ദിവസം 3 ആയി.. ഇതുവരെ തന്നോട് ആരും ഒരുവാക്ക് സംസാരിച്ചിട്ടില്ല എന്നവൾ ഓർത്തു.. കുറ്റപ്പെടുത്തലുകൾ അല്ലാതെ ഒന്നു ചേർത്തുപിടിക്കാൻ പോലും ആരും ഇല്ല.. അവൾക്ക് മനസ്സ് മരവിച്ചത് പോലെ തോന്നി.. ഉണർന്നോ.. മരുന്നുണ്ട്.. വീണയുടെ ശബ്ദം കേട്ടതും വേദ അവളെ നോക്കി.. അവൾ മരുന്ന് വാങ്ങി.. അത് കഴിച്ച ശേഷം ഗ്ലാസ് തിരികെ നൽകി.. വീണാ.. തിരിഞ്ഞു നിന്ന വീണയെ അവൾ നോക്കി.. എന്നോട് ഒരല്പം സംസാരിക്കാമോ.. വേദ കെഞ്ചും പോലെ ചോദിച്ചു..

എന്താ ഞാൻ നിന്നോട് സംസാരിക്കേണ്ടത്.. പോട്ടെ.. സാരമില്ല എന്നോ.. അങ്ങനെ പറഞ്ഞാൽ നിനക്കുണ്ടായ കളങ്കം മായുമോ.. വേദയുടെ കണ്ണുകൾ നിറഞ്ഞു . നീ അഹങ്കാരം കാണിച്ചു നടന്നപ്പോൾ വീട്ടിൽ ഓരോരുത്തരും പറഞ്ഞതല്ലേ അരുത് എന്നു . അപ്പയോടും ഗോവിന്ദ് ഏട്ടനോടും പോലും നേർക്ക് നേരെ നിന്നു നീ സംസാരിച്ചു.. എന്നിട്ടോ.. ഒന്ന് ചോദിച്ചോട്ടെ.. ഇനി നിനക്കൊരു ജീവിതം ഉണ്ടോ.. എനിക്ക് പോലും നിന്നെ അംഗീകരിക്കാൻ ഇപ്പൊ കഴിയുന്നില്ല വേദാ.. നമ്മൾ പെണ്പിള്ളേരെ സംബന്ധിച്ചു ഏറ്റവും വലുതാണ് നമ്മുടെ മാനം.. വിവാഹത്തിന് മുൻപ് മറ്റൊരാൾ നമ്മളെ തൊട്ടാൽ.. പിന്നെ നമ്മൾ പിഴച്ചവളാണ്. നീയോ.. എത്ര പേരുണ്ടായിരുന്നു എന്നെങ്കിലും ഇപ്പൊ നിനക്ക് അറിയാമോ.. ഒന്നും മിണ്ടാതെ ഇരിക്കുവാ ഞാൻ.. നിനക്ക് അറിയുമോ..

ഗോവിന്ദേട്ടൻ പോലും ഇപ്പൊ എന്നോട് അധികം മിണ്ടാറില്ല. അനിയത്തി പിഴച്ചു പോയാൽ പിന്നെ എന്നെയും ആ കണ്ണോടെ അല്ലെ എല്ലാരും കാണൂ.. വിവാഹത്തിന്റെ കാര്യം പോലും ഇപ്പൊ ആരും സംസാരിക്കുന്നില്ല. ഈ വിവാഹം മുടങ്ങിയാൽ എന്റെ ജീവിതവും തീർന്നു.. അതോടെ സമാധാനം ആകുമല്ലോ നിനക്ക്.. കുറേക്കൂടി തോന്ന്യവാസം നടക്ക്.. എന്നിട്ട് ഇനി സംസാരിക്കാൻ.. വേദ പൊട്ടിക്കരഞ്ഞു.. വീണാ.. ഫോൺ. ഫോണൊന്ന് തരാമോ.. എന്തിനാ . സിദ്ധുവിനെ ഒന്ന് വിളിക്കാനാ… ഇനി അവന്റെ കൂടെ അഴിഞ്ഞാടാൻ ആണോ.. നീ ആരെയും വിളിക്കേണ്ട.. പ്ലീസ്.. എനിക്ക്.. മിണ്ടരുത് നീ.. ഇനിയും കുടുംബത്തെ പറയിപ്പിച്ചു മതിയായിട്ടില്ല അല്ലെ.. നാശം.. ഇന്ന് ഡിസ്ചാർജ് ചെയ്യും.. ഇനി വീട് വിട്ടൊരു ലോകം കാണാമെന്നു നീ കരുതേണ്ട.. അതും പറഞ്ഞു അവൾ പുറത്തേയ്ക്ക് ഇറങ്ങി പോയതും വേദ പൊട്ടിക്കരഞ്ഞു.. മെല്ലെ എഴുന്നേറ്റിരുന്നു മുട്ടിലേയ്ക്ക് മുഖം ഒളിപ്പിച്ചു അവൾ വിങ്ങിപ്പൊട്ടി.. ****

ഒരാഴ്ച കഴിഞ്ഞിരിക്കുന്നു വീട്ടിൽ എത്തിയിട്ട്.. അവൾ വെറുതെ ജനാലയ്ക്ക് അരികിൽ നിന്ന് പുറത്തേക്ക് നോക്കി.. സ്ഥിരം കാഴ്ചകൾ തന്നെ.. അവൾ ജനാലയിലേയ്ക്ക് ചാരി വെറുതെ നിന്നു. ആശുപത്രിയിൽ നിന്ന് ഇറങ്ങി ഇവിടെ വന്നേ പിന്നെ ആഹാരം തരാൻ അല്ലാതെ ആരും ഇവിടേക്ക് വരാറില്ല എന്നവൾ ഓർത്തു വേദാ.. അമ്മയുടെ വിളി കേട്ടവൾ അവരെ നോക്കി.. നിന്നെ അപ്പ താഴേയ്ക്ക് വിളിക്കുന്നു. വേദ തിരിഞ്ഞു നോക്കി.. നിന്നോട് തന്നെയാ.. വാ.. ഭാനു പറഞ്ഞു. അവൾ പുറത്തേക്കിറങ്ങി.. നടക്കാൻ പ്രയാസമുണ്ടെങ്കിൽ ഞാൻ പിടിക്കാം.. വേണ്ട..ഒറ്റയ്ക്ക് നടക്കാനാണ് ഞാൻ ശീലിക്കുന്നത്.. വേദ പറഞ്ഞു.. ഇത്രേം ഒക്കെ ആയിട്ടും നിനക്ക് മതിയായില്ല അല്ലെ.. ഭാനു ചോദിച്ചു.. അവൾ മറുപടി ഒന്നും പറഞ്ഞില്ല.. താഴെ ഗോവിന്ദും അച്ഛനും ദേവിയും അപ്പയും പാട്ടിയും ഒക്കെയുണ്ടായിരുന്നു..

വേദ ഒരു തൂണിലേയ്ക്ക് ചാരി നിന്നു.. എങ്ങനെയുണ്ട് മോളെ.. ദേവി അവൾക്കരികിൽ വന്നു ചോദിച്ചു.. ഇതിൽ കൂടുതൽ എന്തുണ്ടാകാനാ.. ഗോവിന്ദ് ചോദിച്ചു.. ദേവി മറുപടി പറഞ്ഞില്ല.. വേദയും മൗനം പാലിച്ചു.. ഗൗതത്തിന്റെ വീട്ടിൽ നിന്നും വന്നിരുന്നു.. അഷ്ടമൂർത്തി പറഞ്ഞു. വേദ അയാളെ നോക്കി..പിന്നെ നിലത്തേയ്ക്കും… ഓഗസ്റ്റ് 15നല്ലേ കല്യാണം നിശ്ചയിച്ചിരുന്നത്.. അത് നടക്കില്ല.. വേദ അയാളെ നോക്കി.. പകരം അടുത്ത മാസം 6ആം തീയതി കല്യാണം. വേദ ഞെട്ടലോടെ അപ്പയെ നോക്കി.. അപ്പാ.. അവൾ കരയുന്നത് പോലെ വിളിച്ചു.. ഈ കല്യാണം നടക്കില്ല.. ച്ഛി നാവടയ്ക്കെടി.. ഭാനു ചീറി.. ഇത്രേം ഒക്കെ ആയിട്ടും അവളുടെ അഹങ്കാരം കണ്ടില്ലേ.. എല്ലാം അറിഞ്ഞിട്ടും അവരീ കല്യാണത്തിൽ നിന്നും പിന്മാറഞ്ഞത് തന്നെ വലിയ കാര്യം. ഗൗതത്തെ പൂവിട്ട് പൂജിക്കണം… കല്യാണം കഴിഞ്ഞു അവന്റെ അടിമയായി കഴിഞ്ഞാലും മതിയാകില്ല ഈ ഉപകാരത്തിനു..

ഗോവിന്ദ് പറഞ്ഞു.. പിന്നെ അല്ലാതെ. വേറെ ആരെങ്കിലും ഈ പിഴച്ചവളെ സ്വീകരിക്കുമോ.. വീണയെ നെഞ്ചു തകർന്ന് വേദ നോക്കി.. ആരെന്ത് പറഞ്ഞാലും ഞാനിതിനു സമ്മതിക്കില്ല.. ഇനി എല്ലാവർക്കും ഞാനൊരു ഭാരമാണെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തോളാം.. അത്രയും പറഞ്ഞു വേദ മുകളിലേക്ക് ഓടിപ്പോയി.. തൊട്ട് പുറകെ എല്ലാവരെയും ഒന്നു നോക്കി ദേവിയും.. മോളെ.. വേദയുടെ നെറുകയിൽ തലോടി ദേവി വിളിച്ചു.. പ്ലീസ് അപ്പച്ചി.. എന്നെ.. എന്നെ നിര്ബന്ധിക്കല്ലേ.. ശരീരത്തിലെ മുറിവുകൾ പോലും ഒന്നുണങ്ങി വരുന്നതേയുള്ളൂ. കുറ്റപ്പെടുത്തലുകളും ശാപ വാക്കുകളും.. എല്ലാം ഞാൻ സഹിച്ചോളാം.. പക്ഷെ മറ്റൊരാളുടെ ഭാര്യ ആകാൻ എന്നോട് പറയല്ലേ അപ്പച്ചി.. എനിക്ക്. എനിക്ക് പറ്റില്ല.. മോളെ.. ഈ ഒരവസ്ഥയിൽ എനിക്ക് നിന്നെ സഹായിക്കാൻ കഴിയില്ല കുട്ടി..

ഗൗതത്തെ എനിക്ക് നന്നായി അറിയാം.. അവൻ നല്ല കുട്ടിയാ മോളെ… അവനിഷ്ടമാണ് നിന്നെ.. ഈ ഒരവസ്ഥയിൽ അവർ പറയുന്നതല്ലേ നമുക്ക് കേൾക്കാൻ പറ്റൂ.. അവർക്ക് കല്യാണം വേഗം നടത്തണം എന്നാണെങ്കിൽ.. വേദ കരഞ്ഞു.. മോളെ.. ദേവി മതി.. അഷ്ടമൂർത്തി അകത്തേയ്ക്ക് വന്നു പറഞ്ഞു.. വേദ എഴുന്നേറ്റു.. ദേവിയും.. വേദാ.. ഗോവിന്ദും വിജയനുമായി ഞാൻ സംസാരിച്ചു.. അഷ്ടമൂർത്തി പറഞ്ഞു.. നീ ഈ വിവാഹത്തിന് സമ്മതിച്ചാൽ മാത്രമേ വീണയും ഗോവിന്ദും തമ്മിലുള്ള വിവാഹസം നിശ്ചയിച്ച ദിവസം നടക്കൂ.. അവൾ ഞെട്ടലോടെ അപ്പയെ നോക്കി.. നാളെ ഒരിക്കൽ അവനു നീ ഒരു ചീത്തപെരും ബാധ്യതയും ആകുമോ എന്നു അവർക്ക് ഭയമുണ്ട്.. ആത്മഹത്യയോ മറ്റെന്തോ.. അത് നിന്റെ തീരുമാനം.. ഇനി അതാണ് തീരുമാനമെങ്കിൽ ഞങ്ങളോട് കൂടി പറയൂ..

ഇങ്ങനെ നാണം കെട്ട് ജീവിക്കുന്നതിലും ഭേദം മരണമാണ്… അത്രയും പറഞ്ഞു വേദയുടെ മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ ഇറങ്ങി പോയി.. എന്റെ ജീവിതം നീയായിട്ട് നശിപ്പിക്കരുത് വേദാ.. പ്ലീസ്.. അതും പറഞ്ഞു കരഞ്ഞുകൊണ്ട് വീണയും ഇറങ്ങിപ്പോയി.. നിസ്സഹായയായി വേദ എല്ലാവരെയും നോക്കി.. ശേഷം അവൾ പോയി കട്ടിലിലേക്ക് വെറുതെ കിടന്നു.. തലയിണയിലേക്ക് മുഖം അമർത്തി വെച്ചവൾ കരയുമ്പോൾ ഒന്നു ചേർത്തുപിടിക്കുവാനെങ്കിലും ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്നവൾ വെറുതെ ആഗ്രഹിക്കുകയായിരുന്നു……. തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 27

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-