രുദ്രവീണ: ഭാഗം 27

രുദ്രവീണ: ഭാഗം 27

എഴുത്തുകാരി: മിഴിമോഹന

രുദ്രനും ചന്തുവും വീണയെ എടുത്തു കൊണ്ടു താഴേക്കു ഓടി.. രുദ്ര… എന്തുപറ്റി എന്റെ മോൾക്…. തങ്കു അലറി കരഞ്ഞു കൊണ്ടു ഓടി വന്നു…. ഒന്നുല്ല അമ്മേ അവൾക്കു ഒരു തളർച്ച ഞങ്ങൾ ഡോക്ടർ കാണിച്ചിട്ടു വരാം… അമ്മായി കൂടെ കയറു….. ചന്തു ശോഭയോട് പറഞ്ഞു കൊണ്ടു വണ്ടി എടുത്തു…. രുദ്രനും ശോഭയും വീണയെ കൊണ്ടു പുറകിൽ കയറി…… അവൾ രുദ്രന്റെ കൈയിൽ കിടന്നു വിറക്കുന്നുണ്ടായിരുന്നു…. “വിട്ടു കൊടുക്കില്ല… എന്റെ ഏട്ടന്മാർ എന്റെ ജീവന ” അവൾ അവ്യക്തമായി പറഞ്ഞു കൊണ്ടിരുന്നു… എന്താ മോനെ എന്റെ കുഞ്ഞിന് പറ്റിയത്… എന്റെ മോളെ കണ്ണ് തുറക്കടി…. ശോഭ അവളുടെ കാൽ വെള്ളയിൽ തിരുമ്മി കൊണ്ടിരുന്നു….

അമ്മേ രണ്ടു ദിവസം ആയില്ലേ അവൾ നേരെ ചൊവ്വേ എന്തെങ്കിലും കഴിച്ചിട്ടു പിന്നെ ഭയം ഉള്ളിൽ ഒതുക്കി നിന്നത് അല്ലെ അതാ…. രുദ്രൻ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു… അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു… ഹോസ്പിറ്റലിൽ എത്തിയതും വീണയെ പെട്ടന്നു ക്യാഷുവാലിറ്റിയിലേക് മാറ്റി…. പേടിക്കാൻ ഒന്നും ഇല്ല temperature കൂടിയത് ആണ്… .. ഡോക്ടർ പുറത്തേക്കു വന്നു അഡ്മിറ്റ്‌ ചെയ്യണോ ഡോക്ടർ… രുദ്രൻ അയാളുടെ മുഖത്തേക്കു നോക്കി… ഏയ്‌ അതിന്റെ ആവശ്യം ഇല്ല ഇപ്പോൾ തന്നെ കൊണ്ടു പൊക്കോളൂ മെഡിസിൻ ഫോളോ ചെയ്താൽ മതി…. അവർ വീട്ടിൽ വരുമ്പോൾ തങ്കു വാതുക്കൽ തന്നെ ഉണ്ട്….. മോളെ…. അവർ ഓടി വന്നു…

അയ്യേ എനിക്കു ഒന്നൂല്ല തങ്കു അവൾ തങ്കുവിന്റെ തോളിലേക്ക് ചേർന്നു ആ മുഖത്തേക്കു ഒന്ന് നോക്കി അവൾ അറിയാതെ കണ്ണുനീർ ചാലുകളായി പുറത്തേക് ചാടി… അയ്യേ വല്യൊതെ ജാൻസി റാണി കരയാൻ പാടുണ്ടോ.. വാ വന്നു കിടക്കു കുറച്ചു നേരം ചന്തു അവളുടെ കൈയിൽ പിടിച്ചു.. അവളെ കണ്ണ് കൊണ്ടു അരുതെന്നു താകീത് ചെയ്തു.. രുദ്രനും അത് ഒരു ആശ്വാസം ആയിരുന്നു അവളിൽ നിന്നും എന്തെങ്കിലും പുറത്തു വന്നാൽ എല്ലാം തീരും.. അമ്മേ അവളെ കൊണ്ടു കിടത്തു രുദ്രൻ ശോഭക് നേരെ തിരിഞ്ഞു…… രുദ്രനും ചന്തുവും മുകളിലേക്കു പോയി… രുദ്ര നിനക്ക് ഇത്‌ ഒക്കെ അറിയാമായിരുന്നു അല്ലെ… പൂർണമായും ഇല്ല ചന്തു… ദേവൻ അതാരാണ്…? പിന്നെ മറഞ്ഞു നിൽക്കുന്ന ആ ഒരാൾ അതാരാണ്..?.. സ്വാമികൊച്ചച്ചൻ എന്തിനു കല്യാണദിവസം ഒളിച്ചോടി…?

അല്ലങ്കിൽ കൊച്ചച്ചനെ ആരെങ്കിലും മനഃപൂർവം….? അങ്ങനെ അങ്ങനെ ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ… നമുക്ക് രേവമ്മയോട് തന്നെ ചോദിക്കാം… വാ രുദ്ര… ഇപ്പോൾ വേണ്ട രാത്രി ആകട്ടെ… വാവ ഉറങ്ങട്ടെ അവൾ ഇനി ഇത്‌ അറിയേണ്ട… സമയം ആകട്ടെ… അതും നേരാ…………ചന്തു ഒന്ന് നിശ്വസിച്ചു.. വാവേ…. രുദ്രൻ മുറിയിലേക്കു കയറി… ഉറങ്ങിയില്ലേ എന്റെ കൊച്ച് രുദ്രൻ അവളുടെ തലയിൽ തലോടി…. രുദ്രേട്ട എന്റെ അമ്മ… എന്റെ അമ്മ സ്വാമി കൊച്ചച്ചനെ ഒരുപാട് സ്നേഹിച്ചിരുന്നു അല്ലെ…. മം….. സ്നേഹിച്ചിരുന്നു… അത് പോലെ എനിക്കു രുദ്രേട്ടനെ നഷ്ടം ആകുമോ… അവൾ രുദ്രന് നേരെ നോക്കി ആ കണ്ണ് നിറഞ്ഞൊഴുകി…. ഹ ഹഹ അതോർത്താനോ ഈ പേടി…

അതേ രുദ്രനും വീണയും രണ്ട് അല്ല ഒന്നാണ് “രുദ്രവീണ ” നമ്മൾ ഒന്നാണ് നമ്മളെ പിരിക്കാൻ ഒരു ശക്തിക്കും പറ്റില്ല… അവൻ അവളെ നെഞ്ചോട്‌ ചേർത്തു…. കുറെ നേരം അവൾക്കു കൂട്ടായി അവൻ ഇരുന്നു… അവളിലെ പനിയുടെ ചൂട് അവനിലേക്ക് പകരുന്നത് അവൻ അറിഞ്ഞു… ഞാൻ പോകുവാ പെണ്ണേ… മം… എന്തെ… കുറച്ചൂടെ ഇരിക്ക് ഏട്ടാ അവൾ അവന്റെ കഴുത്തിൽ കൂടി പിടി മുറുകി… അതേ ഞാൻ അധികം ഇരുന്നാൽ പോക്‌സോ കേസിനു ഞാൻ എന്നെ തന്നെ അറസ്റ് ചെയേണ്ടി വരും…..അവൻ ഒന്ന് ചിരിച്ചു….. അതെന്താ ഏട്ടാ അങ്ങനെ അവൾ നിഷ്കളങ്കമായി അവനെ നോക്കി… കുട്ടിക്ക് ഇതിൽ വല്യ പിടി ഒന്നും ഇല്ലാന്ന് തോന്നണു… ഈശ്വര ഞാൻ കുറച്ചു കഷയിക്കുമല്ലോ അവൻ മുകളിലേക്കു നോക്കി… അവൾ പിന്നെയും അവനിലേക്ക് ചേർന്നു… സമ്മതിക്കില്ല പെണ്ണ്….

അവൻ ചുണ്ടൊണ് നനച്ചു.. അയ്യടാ അതിനാണെങ്കിൽ ഇരിക്കേണ്ട പൊക്കോ അവൾ തിരിഞ്ഞു….. ആഹാ അത് ശരി പോകാൻ ഒരുങ്ങിയ എന്നെ ഇവിടെ പിടിച്ചു ഇരുത്തിട്ടു ആളെ വടി ആകുന്നോ ഞാൻ പോവാ അവൻ എഴുനേറ്റു മുൻപോട്ടു നടന്നു…. വീണ അവിടെ നിന്നിം എഴുനേറ്റു അവന്റെ പുറകിലൂടെ ചുറ്റി പിടിച്ചു…. അവൻ തിരിഞ്ഞു അവളെ ഭിത്തിയിലേക്കു ചേർത്തു… അതേ എന്നും ഞാൻ തരുന്നത് അല്ലെ വാങ്ങുന്നത് ഇന്നു എനിക്കു താ…കടം ആയിട്ടു മതി… അവൻ കണ്ണടച്ചു നിന്നു… ആ മുഖത്തു ഒരു കള്ള ചിരി പടർന്നു.. അവൾ പെരുവിരലിൽ ഒന്ന് കുത്തി പൊങ്ങി അവന്റെ നെറ്റിയിൽ ചുണ്ടമർത്തി…. അയ്യ…. ഇത്‌ ആർക്കു വേണം…. രുദ്രൻ മുഖം തിരിച്ചു… വീണ ഇടതു കൈ കൊണ്ടു അവന്റെ മുഖം തനിക്കു നേരെ പിടിച്ചു നിർത്തി അവന്റെ പാദങ്ങളിൽ കയറി നിന്നു….

തോളിലൂടെ രണ്ടു കയ്യും ഇട്ടു അവന്റെ അധരത്തിൽ തന്റെ അധരം ചേർത്തു… ഒരു ദീർഘ ചുംബനത്തിലേക്കു അത് നീണ്ടു… അവൾ ഒരു ലഹരി പോലെ ആ ചുണ്ടുകൾ സ്വന്തം ആക്കി.. രുദ്രന്റെ കണ്ണുകൾ താനെ അടഞ്ഞു അവന്റെ കൈ അവളുടെ അണിവയറിൽ പിടി മുറുക്കി അവൾ ഒന്ന് പിടഞ്ഞു രണ്ട് പേരും ശ്വാസം എടുക്കാൻ നന്നേ പാട് പെട്ടു….. അധരങ്ങൾ തമ്മിൽ അടർന്ന നിമിഷം രണ്ട് പേരും ഒരുപോലെ കിതച്ചു…. അവൻ അവളിലേക്ക് ഒന്നുകൂടി ചേർന്നു… ആ മൂക്കിൻ തുമ്പിൽ മെല്ലെ പല്ല് അമർത്തി…. നീ ആളു പുലിയാട്ടോ അവൻ പതുക്കെ ചൂണ്ടു നനച്ചു കൊണ്ടു അവളുടെ കാതിൽ മന്ത്രിച്ചു .. ഛീ…. അവൾ അവന്റെ നെഞ്ചിൽ രണ്ട് കൈകൊണ്ട് ആഞ്ഞിടിച്ചു…… മരുന്ന് കിട്ടിയല്ലോ ഇനി പനി പെട്ടന്നു പൊക്കോളും…. അവൻ അവളെ നെഞ്ചോട്‌ ചേർത്തു അവളുടെ കവിളിൽ അമർത്തി ഒന്ന് കടിച്ചു…. ഇനി റസ്റ്റ്‌ എടുത്തോ….. എന്റെ വാവ…

രാത്രിയിൽ അവർ രേവതിയുടെ മുറിയിലേക്കു ചെന്നു…. രേവമ്മേ…. മക്കളെ ഞാൻ നോക്കി ഇരിക്കുവാരുന്നു…. എന്റെ കുഞ്ഞിന് എങ്ങനുണ്ട്… കുഴപ്പം ഒന്നും ഇല്ല.. അവൾ ഉറങ്ങി… ചന്തു അവരുടെ കൈ കോർത്തു പിടിച്ചു… രേവമ്മേ… പിന്നെ… പിന്നെ എന്താ നടന്നത്.. രുദ്രൻ അവരെ നോക്കി… ..മ്മ്മ്മ്…… പറയാം… സ്വാമിയേട്ടനോടുള്ള വാശി ആയിരിന്നു തങ്കുചേച്ചയുടെ പിന്നീടുള്ള ജീവിതം പക്ഷേ താലിയുടെ ബന്ധം എന്നല്ലാതെ മറ്റൊരു തരത്തിൽ വാസുവേട്ടനെ ചേച്ചി അംഗീകരിച്ചില്ല…..തിരിച്ചും വാസുവേട്ടനും അനിയത്തി ആയി കണ്ട പെൺകുട്ടിയെ അംഗീകരിക്കാൻ മനസ്‌ അനുവദിച്ചില്ല…….. അഞ്ചു വർഷത്തോളം ആ ബന്ധം അങ്ങനെ തന്നെ പോയി…. സ്വാമിയേട്ടനെ പറ്റി ആർക്കും ഒരു വിവരവും ഇല്ലായിരുന്നു…വല്യൊത്തുകാരുമായി യാതൊരു ബന്ധവും മംഗലത്തുകർക്കില്ലായിയുന്നു ….

എനിക്കു ഒഴികെ…. രേവമ്മ എങ്ങനെ….. മ്മ്ഹ്ഹ്…. അവർ ഒന്ന് ചിരിച്ചു…. കാവിൽ വിളക്ക് വയ്ക്കാൻ ആ ഇരട്ട സഹോദരങ്ങൾ തനിച്ചായിരുന്നില്ല വന്നു കൊണ്ടിരുന്നത്… പിന്നെ……. അവരുടെ കളി കൂട്ടുകാരൻ “ദേവനാരായണൻ “മംഗലത്തു കാവിലെ പൂജാരിയുടെ മകൻ… രേവമ്മേ അയാൾ കുറെ വര്ഷങ്ങള്ക്കു മുൻപേ മിസ്സിംഗ്‌ ആയത് അല്ലെ … അത് ഞാൻ കേട്ടിട്ടുണ്ട്….. മ്മ്മ്… മിസിങ്… മ്മ്ഹ… വല്യൊത്തു കാവിന്റെ അറക്കുള്ളിൽ ഒരു തെളിവ് പോലും അവശേഷിക്കാതെ കുഴിച്ചു മൂടി…. ആരു….? ചന്ദ്രൻ… നിങ്ങടെ കൊച്ചച്ചൻ… ആദ്യം കണ്ടപ്പോൾ ഞാനും ദേവട്ടനും എപ്പോഴും വഴക് ആയിരുന്നു…. അത് പ്രണയത്തിലേക്ക് വഴിമാറാൻ അധികം നാൾ വേണ്ടി വന്നില്ല….

തങ്കു ചെച്ചയുടെ കാര്യങ്ങൾ ഞാൻ ദേവേട്ടൻ വഴി അറിഞ്ഞു കൊണ്ടിരുന്നു….. പിന്നെ അയാൾ കൊല്ലപ്പെട്ടത് അതെങ്ങനെ…? മംഗലത്തെ ചേച്ചിയുടെ ജീവിതം ദുസ്സഹാം ആയിരുന്നു… മംഗലത്തു തമ്പിയുടെ മരണശേഷം സുമംഗല ഭരണം ഏറ്റെടുത്തു അതോടെ എല്ലാം കൈവിട്ടു പോയി… നിന്റെ അച്ഛൻ മറുത്തൊന്നും പറയാതെ അവരുടെ വെറും അടിമ ആയി മാറി…. എല്ലാം ഞാൻ ദേവേട്ടനിൽ നിന്നാണ് അറിഞ്ഞത്… എനിക്കു phd എടുക്കാൻ ധൈര്യം തന്നു കൂടെ നിന്നു ആ പാവം… എല്ലാം കലങ്ങി തെളിഞ്ഞു കഴിയുമ്പോൾ എന്റെ കൈപിടിക്കാൻ കാത്തു നിന്നു… .. അങ്ങനെ ഇരിക്കെ ആറു വര്ഷങ്ങള്ക്കു ശേഷം സ്വാമിയേട്ടൻ തിരികെ വന്നു…. തങ്കു ചേച്ചിയുടെ മുഖത്തു നോക്കാൻ ഉള്ള ധൈര്യം അയാൾക് ഇല്ലായിരുന്നു….

പക്ഷേ സുമംഗലയിൽ നിന്നും ചേച്ചിയെ രക്ഷിക്കാൻ അയാൾക്കു കഴിഞ്ഞു അയാളുടെ ഒരു നോട്ടത്തിൽ സുമംഗല അടി പതറി….. പിന്നീട് മംഗലത്തു തറവാട് സ്വാമിനാഥന്റെ കൈപ്പിടിയിൽ ആയി .. അവിടെ ഒരു ഇല അനങ്ങണം എങ്കിൽ സ്വാമിനാഥനോട് ചോദിക്കണം… പിന്നെ ഈ നിധി കുംഭം അത് എടുക്കാൻ ആരാ വന്നത്….. തങ്കു ചേച്ചി ഇപ്പോഴും കന്യക ആണെന്ന് മനസ്സിൽ ആക്കിയ അയാൾ ഒരു ആയില്യം നാളിൽ അത് എടുക്കാൻ പദ്ധതി ഇട്ടു….. പക്ഷേ അയാളുടെ എല്ലാ നീക്കങ്ങളും പാളി… നിന്റെ അമ്മ നിന്നെ ഗർഭിണി ആണെന്ന് അറിഞ്ഞ നിമിഷം…. അയാൾ പിന്നെയും ഒതുങ്ങി….. അയാൾ കാത്തിരുന്നു ആണ്ടുപിറപ്പ് കഴിയുന്ന ആദ്യത്തെ അമാവാസി അന്ന് കാവിലമ്മയുടെ ശക്തി ക്ഷയിക്കും അന്ന് കന്യകയുടെ സാന്നിധ്യത്തിൽ അത് അയാൾക്കു കൈക്കൽ ആക്കാം… അയാൾ കാത്തിരുന്നു…. ചാദ്രന്റെ സഹായത്തോടെ….. അന്ന് ജെസ്സി ആയിട്ടു ഞാൻ നാട്ടിലെ ഉണ്ട്….

(ഫ്ലാഷ് ബാക്ക് ഇനി രേവതി പറയുന്നതിലൂടെ പോകുന്നില്ല ) ജെസ്സി നീ എന്താ ഈ പറയുന്നത്…. നീ ഗർഭിണി ആണെന്നോ……. രേവതി ജെസ്സിയുടെ മുഖത്തേക്കു നോക്കി…. അവൾ തല മുട്ടിന്റെ ഇടയിൽ വച്ചു കരഞ്ഞു….. നീ പറ ആരാ ഇതിന്റെ ഉത്തരവാദി എന്ന്… എന്റെ കൂടെ വന്നു നിനക്ക് മറ്റെന്തെങ്കിലും സംഭവിച്ചാൽ ഞാൻ കൂടെ അതിനു ഉത്തരം പറയണം… “ചന്ദ്ര പ്രസാദ് നിന്റെ സഹോദരൻ ” ജെസ്സി നീ എന്താ ഈ പറയുന്നത്…. മോളെ… കാട്ടു തീ പോലെ കൃഷ്ണൻ ഉണ്ണിയുടെ കാതിൽ അത് എത്തി………. നടക്കില്ല…. ഒരു അന്യമതസ്ഥയെ വീട്ടിൽ കയറ്റി താമസിപ്പിച്ചതും പോരാഞ്ഞു അവളെ ഇവിടുത്തെ കെട്ടിൽ അമ്മ ആയി വാഴിക്കണം അല്ലെ…. കൃഷ്ണൻ ഉണ്ണി ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല……

അച്ഛാ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞു ഈ തറവാട്ടിലെ ചോര ആണ് അതിനെ നമുക്ക് നിഷേധിക്കാൻ പറ്റുമോ….. “പഥേ “….അയാൾ രേവതിയുടെ മുഖം അടച്ചു ഒന്ന് കൊടുത്തു…….. മിണ്ടരുത്… ഈ തറവാട്ടിൽ പെണ്ണുങ്ങൾ നാവു ഉയർത്തിയിട്ടില്ല…. ഇനി അങ്ങനെ തന്നെ മതി…. പ്രസാദേ ഇന്ന് രാത്രി തന്നെ അവളെ എന്താന്ന് വച്ചാൽ കൊടുത്തു പറഞ്ഞു വിട്ടോണം…. അവൾ ചന്ദ്രന്റെ മുറിയിലേക്കു കടന്നു… ചന്ദ്രേട്ടാ നിങ്ങടെ ചോര അല്ലെ ആ കുഞ്ഞ് അതിന്റെ പിതൃത്വം നിങ്ങക്ക് നിഷേധിക്കാൻ കഴിയുമോ…. ഇല്ല…. മോളെ നിഷേധിക്കുന്നില്ല ഇന്നു വൈകിട്ടു ഞാൻ ബാഗ്ലൂർ പോകും ജെസി എന്റെ കൂടെ കാണും നീ എനിക്കു ഒരു സഹായം ചെയ്യണം…… എന്താ ചന്ദ്രേട്ടാ ഞാൻ ചെയ്യേണ്ടത് പറ.. അവൾ ആകാഷയോടെ അയാളെ നോക്കി…. നീ വൈകിട്ടു ജെസിയെ കാവിൽ എത്തിക്കണം…

കാവിലോ അതെന്തിനാ… പുറകുവശത്തൂടെ പോയാൽ റയിൽവേസ്റ്റേഷൻ പെട്ടന്നു എത്തുമല്ലോ ആരും കാണാതെ ഞാൻ അത് ചെയാം…. അല്ല മോളെ… കാവിലമ്മയുടെ നടയിൽ വച്ചു എനിക്കു അവളുടെ കഴുത്തിൽ താലി കെട്ടണം ഇനി ഇങ്ങോട്ട് ഞങ്ങള്ക്ക് വരാൻ കഴിഞ്ഞില്ലങ്കിലോ….. ഞാൻ കൊണ്ടു വരാം ഏട്ടാ…. അവളെ കൈ വിടല്ലേ ആ പാവത്തിനെ ആരോരും ഇല്ലാത്ത പെണ്ണാ അത്…. ഇല്ല കൈവിടില്ല സുരക്ഷിതം ആയി എത്തിക്കും അയാൾ ഗൂഢമായൊന്നു ചിരിച്ചു…. അവർ ആ രാത്രി ആരും കാണാതെ കാവിലേക്കു നടന്നു…. രേവതി പുറകിൽ നിന്നും ഒരു വിളി…. “ദേവേട്ടൻ “അവൾ തിരിഞ്ഞു… ദേവേട്ടൻ എന്താ ഈ രാത്രിയിൽ ഇവിടെ അവൾ അവന്റെ മുഖത്തേക്കു നോക്കി… രേവതി നിങ്ങൾ കാവിലേക്കു പോകരുത് നിങ്ങളെ കാത്തു വലിയ ഒരു അപകടം ഒളിഞ്ഞിരുപ്പുണ്ട് അവർ നിങ്ങളെ കൊല്ലും…

ദേവേട്ടൻ എന്താ ഈ പറയുന്നത് എന്റെ ഏട്ടൻ വിളിച്ചിട്ടാണ് ഞങ്ങൾ പോകുന്നത്… അത് കൊണ്ടാണ് പറഞ്ഞത് പോകരുതെന്ന് സ്വാമിനാഥന്റെ മുന്നറിയിപ്പാണ് മ്മ്ഹ… സ്വാമിനാഥൻ അയാൾക്കു എന്ത് യോഗ്യത ഉണ്ട് ഇത്‌ പറയാൻ എന്റെ ചേച്ചിയെ ചതിച്ച എന്റെ കുടുംബത്തെ ചതിച്ച അയാളുടെ കാര്യം നിങ്ങൾ മിണ്ടരുത്… രേവതി.. അത്…..ഞാൻ പറയുന്നത് നീ കേൾക് മിണ്ടരുത് നിങ്ങൾ…. അവൾ അയാൾക്കു നേരെ വിരൽ ചൂണ്ടി ആ കണ്ണിൽ അഗ്നി ആളി പടർന്നു… ജെസി നീ വാ അവൾ ജെസ്സിയുടെ കൈയിൽ പിടിച്ചു…. രേവതി പോകരുത് ദേവൻ അവളെ വിലക്കി… അവളുടെ കൈയിൽ പിടിച്ചു.. വിട് ദേവേട്ടാ ആ ചതിയന്റെ കൂടെ ചേർന്നു നിങ്ങടെ സുബോധം പോയി… ഞാൻ പോകുന്നു…

അവൾ മുന്പോട്ടു നടന്നു കാവിൽ എത്തുമ്പോൾ വിളക്കുകൾ എല്ലാം അണഞ്ഞിരുന്നു കാൽവിളക്കിൽ ഒരു തിരി മാത്രം കരിം തിരി കത്തുന്നുണ്ടായിരുന്നു… ഇത്രയും നേരം എവിടെ ആയിരുന്നു… വാ… ചന്ദ്രൻ രേവതിയുടെ കൈയിൽ പിടിച്ചു വലിച്ചു…. കൊണ്ടു ഓടി വിട് ചന്ദ്രേട്ടാ… എന്നെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്…. നിലവറക്കുള്ളിൽ ഇറങ്ങണം നമുക്ക് ഉടൻ തന്നെ… നിലവറക്കുള്ളിലോ…. എന്തൊക്കെയാ ഈ പറയുന്നത്…. പറഞ്ഞു നില്കാൻ സമയം ഇല്ല മോളെ… എന്റെ ജീവൻ ഇപ്പോൾ നിന്റെ കൈയിൽ ആണ്… അവൾ ഒന്നും മനസ്സിൽ ആകാതെ അയാളെ നോക്കി… നമ്മുടെ തറവാട് വലിയ ഒരു അപകടത്തിലേക്കു പോകുവാന്… ആ സ്വാമിനാഥനും കൂട്ടരും ഇന്ന് ആ നിധി കൈകാൽ ആക്കും…. അതിനു അവർ നിന്നെ മുൻനിർത്തും അതിനു മുൻപ് നമുക്ക് അത് മാറ്റണം….

അവളുടെ മനസിൽ കൂടി നൂറു ചോദ്യങ്ങൾ വന്നു.. സ്വാമിയേട്ടൻ അയാളെ വിശ്വസിക്കാൻ പാടില്ല ഒരിക്കൽ കുടുംബത്തെ മുഴുവൻ വഞ്ചിച്ചതാണ്… ആലോചിച്ചു നില്കാൻ സമയം ഇല്ല… ഇന്നു അമാവാസി ആണ് ഇന്ന് ദേവിയുടെ ശക്തി ക്ഷയിച്ച ദിവസം ആണ്… നീ കൂടെ നിന്നാൽ മതി ഞാൻ അത് എടുത്തു കൊള്ളാം സുരക്ഷിതം ആയി നമുക്ക് അത് മാറ്റം…. താക്കോൽ കൂട്ടം ഞാൻ എടുത്തിട്ടുണ്ട്… അയാളുടെ വക്കു വിശ്വസിച്ചു രേവതി അറക്കുള്ളിൽ കടന്നു…. ആദ്യം തുറന്ന വാതിലിൽ കൂടി ചുറ്റി പിണഞ്ഞു കിടക്കുന്ന ഗോവണി അതിലുടെ അവർ താഴേക്കു ഇറങ്ങി…. താഴെ ചെറിയ ഒരു വാതിൽ ഒരാൾക്കു മാത്രം കടക്കാവുന്ന തരത്തിൽ… അയാൾ അതും തുറന്നു അവർ അകത്തു കയറി കൈയിലെ ടോർച്ചു തെളിച്ചു…..

ആ മുറിയിൽ മറ്റൊന്നും അവർക്ക് കാണാൻ ആയില്ല മണിച്ചിത്ര താഴിട്ടു പൂട്ടിയ മറ്റൊരു വാതിൽ അയാൾ വെപ്രാളം പിടിച്ചു കൊണ്ടു ചാവി മാറ്റി മാറ്റി ഇട്ടു…. അത് തുറന്നു….. അകത്തു നല്ല പ്രകാശം…. ആ അറക്കുള്ളിൽ ആ പ്രകാശം അത് എവിടുന്നു വരുന്നു അവൾ ചുറ്റും പരതി….. ഒരു ചെറിയ പീഠം അതിൽ രത്നങ്ങൾ പതിപ്പിച്ച ചിലമ്പ് അതിനോട് ചേർന്നു ഒരു വാള് അതിലും നിറയെ രത്നങ്ങൾ… അതിന്റെ പ്രകാശം ആ ഇരുട്ടുമുറി നിറഞ്ഞു നിന്നു…… അയാളുടെ കണ്ണുകൾ വികസിച്ചു… അത് എടുക്കാനായി ആഞ്ഞതും ശീഈ…… ഒരു സീൽക്കാരം അയാൾ ഞെട്ടി പുറകോട്ടു മാറി…… ആ പീടത്തെ ചുറ്റി വരിഞ്ഞു ഒരു മണിനാഗം… അതിന്റെ പത്തി വിടർത്തി അയാൾക്കു നേരെ അത് നിന്നു…..

മോളെ നീ വിചാരിച്ചാൽ അത് എടുക്കാം…. കാവിലമ്മയെ പ്രാർത്ഥിച്ചു കൊണ്ട് നീ അത് എടുക്…. അയാളുടെ വാക്ക് അവൾ അക്ഷരം പ്രതി അനുസരിച്ചു….. കാവിലമ്മേ അമ്മയുടെ മുതൽ സുരക്ഷിതമായി മാറ്റാൻ മാത്രം ആണ് ഞങ്ങൾ വന്നത് അമ്മയുടെ കാവൽക്കാരന്റെ ആശീർവാദത്തോടെ ഞൻ അത് എടുക്കുകയാണ്…… അവൾ അതിനു നേരെ അടുത്തു… ആ നാഗം അനുസരണ ഉള്ള കുഞ്ഞിനെ പോലെ പത്തി താഴ്ത്തി…. അവൾ ആ വാളും ചിലമ്പും കൈയിൽ എടുത്തു….. മുൻപോട്ടു നടന്നു…. താടി ഇവിടെ……. ചന്ദ്രൻ അവളുടെ കൈയിൽ നിന്നു അത് തട്ടി പറിച്ചു….. നീ എന്താ വിചാരിച്ചത് ഞാൻ ഇത്‌ സുരക്ഷിത സ്ഥാനത്തു മാറ്റാൻ ആണെന്നോ അതേ മാറ്റാൻ തന്നെ ആണ്… പക്ഷേ ഇന്ന് നേരം വെളുക്കുമ്പിൾ ഇത്‌ കപ്പല് കയറും…. നിന്റെ മരണം ഞാൻ തന്നെ ഇവിടെ കുറിക്കും……

ദ്രോഹി…. താൻ എന്റെ അമ്മയുടെ വയറ്റിൽ തന്നെ ആണോ ജനിച്ചത്…. ഫു… അവൾ ആഞ്ഞു തുപ്പി അയാളുടെ മുഖത്തേക്കു….. ഇത്‌ ഇവിടെ നിന്നും കൊണ്ടു പോകാൻ ഞാൻ സമ്മതിക്കില്ല…അവൾ അയാളുടെ കൈയിൽ പിടിച്ചു… അയാൾക്കു പിന്നാലെ അകത്തേക്കു വന്ന കുറച്ചു ഗുണ്ടകൾ അവളെ ബലമായി പിടിച്ചു നിർത്തി….. ഡാ…..വിടെടാ അവളെ….. അവർക്കു പിന്നാലെ വന്ന ദേവൻ ഗുണ്ടകൾക്ക് നേരെ പാഞ്ഞടുത്തു…. കൊന്നു കുഴിച്ചു മൂട് ഈ നാറിയെ…. ചന്ദ്രൻ അലറി… കൂട്ടത്തിൽ ഒരുവൻ കയ്യിൽ ഇരുന്ന കമ്പിപ്പാര കൊണ്ടു ദേവൻറെ തല അടിച്ചു പൊട്ടിച്ചു…. ദേവേട്ടാ…… അവൾ ഒരു ഭ്രാന്തിയെ പോലെ അലറി… ആരോരും അറിയാതെ ആ അറക്കുള്ളിൽ ദേവനാരായണൻ ഓർമ മാത്രം ആയി… അവിടെ തന്നെ കുഴി വെട്ടി മൂടിയെക്…. അവർ അറക്കുള്ളിൽ കുഴിവെട്ടി അതിലേക് ദേവനെ വലിച്ചിഴച്ചു ഇട്ടു…..

രേവതി ഒരു കുഞ്ഞിനെ പോലെ അത് നോക്കി ആദ്യം അവൾ കരഞ്ഞു… പിന്നീട് അത് ചെറിയ ചിരിയിലേക്കു പടർന്നു…. അവസാന അവൾ പൊട്ടിച്ചിരിച്ചു……. ചന്ദ്രൻ ഒന്ന് ഞെട്ടി…. അവളെ തൂകി എടുത്തോ ആ കുളത്തിൽ വലിച്ചെറിയം….. അയാൾ അറ പൂട്ടി പുറത്തിറങ്ങി….. രേവു….. ജെസ്സി ഓടി വന്നു…. രേവതി അവളെ ഒന്ന് നോക്കി…. പോ… ഓടി പോ…രേവതി അലറി.. ചന്ദ്രൻ അവളുടെ അടുത്തേക് അടുത്തു….. ജെസ്സി ഒന്ന് ഭയന്നു അവൾ തിരിഞ്ഞോടി…………അവൾ സ്വാമിനാഥന്റെ നെഞ്ചിൽ ഇടിച്ചു നിന്നു…… എന്താ… എന്താ കുട്ടി…… അവിടെ …. അവിടെ…. അവൾ നിന്നു വിറച്ചു.. വസു ഇവളെ നോക്ക് ഞാൻ ഇപ്പോൾ വരാം അയാൾ കാവിനകത്തേക്കു ഓടി….. കൈയിൽ വാളും ചിലമ്പും പിടിച്ചു ചന്ദ്രൻ…… സ്വാമിനാഥൻ അലറി അടുത്തു… അയാളുടെ സർവശക്തി എടുത്തു ചന്ദ്രനെ ചവുട്ടി വീഴ്ത്തി…..

വാളും ചിലമ്പും തെറിച്ചു വീണു. അവിടെ നടന്ന സംഘട്ടത്തിൽ സ്വാമിനാഥൻ ചന്ദ്രന്റെ കാൽ വെട്ടി….. കാവിലെ ബഹളം കേട്ടു വന്ന കൃഷ്ണൻ ഉണ്ണിയും പ്രസാദും കാണുന്നത് അറ്റു വീണ കാൽ താങ്ങി പിടിച്ചു നിൽക്കുന്ന ചന്ദ്രനെ ആണ്… സ്വാമിനാഥന്റെ കൈയിൽ വാളും ചിലമ്പും പ്രസാദ് അയാൾക് നേരെ പാഞ്ഞടുത്തു…. ഞാൻ… ഞാൻ അല്ല…. ഇവൻ ആണ്…. സ്വാമിനാഥൻ തന്റെ നിരപരാധിത്വം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു…. പക്ഷേ സഹോദരനെ അവിശ്വസിക്കാൻ അയാൾ തയ്യാറല്ലായിരുന്നു…. നിലവിളി കെട്ടു വാസുദേവനും അവിടേക്കു വന്നു…. കൊള്ളാം രണ്ടു പേരുടെയും മനസിൽ ഇരുപ്പ് ഇതായിരുന്നു അല്ലെ…. കൃഷ്‍ണൻ ഉണ്ണി അവരെ പുച്ഛിച്ചു….. പൊക്കോണം എന്റെ കണ്മുൻപിൽ നിന്നും അയാൾ അലറി……

തങ്ങൾ എന്ത് പറഞ്ഞാലും അവിടെ വില പോകില്ല എന്ന് മനസിൽ ആക്കിയ അവർ എല്ല്ലാം അവിടെ ഉപേക്ഷിച്ചു പോയി……  രേവതിയുടെ കണ്ണിൽ നിന്നും കണ്ണുനീർ മുത്തുകൾ പുറത്തു ചാടി….. രേവമ്മേ… പിന്നെ…ജെസ്സി… എന്റെ സമനില തെറ്റി തുടങ്ങിയിരുന്നു…അന്ന് രാത്രി അവ്യകതമായ ഓർമ്മകൾ മാത്രം ആയി കൂട്ടിനു.. പക്ഷേ പിറ്റേന് അവളുടെ ശരീരം…. ഒരു നോക്ക് കണ്ടത്തെ ഉള്ളൂ ഞാൻ… പിന്നീട് എന്റെ സ്ഥാനം ദാ ഇവിടെ ആയി… അവർ ആ ചങ്ങല ഇട്ടു മുറിഞ്ഞ പാടിൽ അമർത്തി ഒന്ന് തടവി രേവമ്മേ… ചിറ്റപ്പൻ അല്ലാതെ വേറെ ആരാണ്…. രേവമ്മ പറഞ്ഞ “അയാൾ… ” എനിക്കു അറിയില്ല ഞാൻ അയാളെ കണ്ടിട്ടില്ല…പക്ഷേ അങ്ങനെ ഒരാൾ ഉണ്ട്….. അത് നിങ്ങൾ കണ്ടെത്തണം….

അയാൾ ചന്ദ്രനെക്കാൾ അപകടകാരി ആണ്… രേവമ്മ എങ്ങനെ…… ബോധം മറയുന്ന നിമിഷം.. ദേവേട്ടന്റെ വായിൽ നിന്നും അവ്യക്തമായ വാക്കുകൾ വന്നിരുന്നു… എനിക്കു അത് മനസിലാക്കൻ പറ്റിയില്ല…. പക്ഷേ ഇതിനു പിന്നിൽ മറ്റൊരാളുടെ കൈ ഉണ്ട്… ഞാൻ പലപ്പോഴും ദേവേട്ടന്റെ വാക്കുകൾ ഓർത്തെടുക്കാൻ ശ്രമിക്കും… ഒന്ന് മാത്രം മനസ്സിൽ ആയി ആ ശത്രു മംഗലത്തു തറവാട്ടിൽ ഉണ്ട്….അയാൾ നിങ്ങളുടെ പുറകെ ഉണ്ട്… ഒരു നിഴൽ പോലെ… ചന്തുവും രുദ്രനും പരസ്പരം നോക്കി…. അയാൾ ആര്…. മക്കളെ ഇതിനു പിന്നിൽ ഇനിയും ഉണ്ട് ചുരുൾ അഴിയാത്ത രഹസ്യങ്ങൾ പലതും… ഇനി നിങ്ങൾക്ക് അത് കണ്ടെത്താൻ ആകു..”. ശത്രു ” അത് നിങ്ങൾക്കൊപ്പം ഉണ്ട്……..രേവതി അവരെ നോക്കി…… (തുടരും )…

രുദ്രവീണ: ഭാഗം 26

Share this story