രുദ്രവീണ: ഭാഗം 30

രുദ്രവീണ: ഭാഗം 30

എഴുത്തുകാരി: മിഴിമോഹന

കല്യാണപ്പന്തലിലേക്കു വധുവായ ആവണിയെ വിജയരാഘവൻ കൈ പിടിച്ചു കൊണ്ടു വന്നു….. അവളുടെ മുഖം ഉണ്ണിയുടെ മുഖവുമായി ഒരു നിമിഷം കോർത്തു.. രണ്ടു പേരിലും ഒരു പോലെ പുഞ്ചിരി വിടർന്നു …..വന്നു ചേരാൻ പോകുന്ന സൗഭാഗ്യതെ കുറിച്ചുള്ള ഓർമ്മകൾ മദം പിടിപ്പിക്കുന്ന ലഹരി ആയി രണ്ടിലും നിറഞ്ഞു…. ചന്തു ഹാളിന്റെ ഒരു മൂലയിൽ സ്ഥാനം ഉറപ്പിച്ചു…. വരരുതെന്ന് കരുതിയാലും വീണയും രുക്കുവും അവർക്ക് ഇപ്പോൾ താൻ മാത്രമേ ഉള്ളൂ എന്ന ചിന്ത ആ പാപികളുടെ വിവാഹത്തിന് അവനെ കൊണ്ടു ചെന്നെത്തിച്ചു….. ചന്തു ഫോൺ കൈയിൽ എടുത്തു രുദ്രന്റെ നമ്പറിലേക്കു ഡയല് ചെയ്തു….”.. ഛെ “…. ഇവൻ എന്താ ഫോൺ എടുക്കാത്തത്….

ചന്തു വീണ്ടും വീണ്ടും ഡയല് ചെയ്തു കൊണ്ടിരുന്നു…. ആാാ… രുദ്ര നീ ഇത്‌ എവിടാ…… എത്രനേരം ഉണ്ട് വിളിക്കുന്നത്.. മനുഷ്യനെ തീ തീറ്റിക്കാൻ… ഹഹ.. എനിക്കു കുഴപ്പം ഒന്നും ഇല്ലടാ മറുതലക്കൽ നിന്നും രുദ്രന്റെ മറുപടി വന്നു കഴിഞ്ഞു…. ദാ… നമ്മുടെ ശത്രുക്കൾ ഒന്നാകാൻ പോകുന്ന അസുലഭ നിമിഷത്തിലേക്കു കടക്കാൻ പോകുവാന്……. ചന്തു പന്തലിലേക്ക് നോക്കി കൊണ്ടു പറഞ്ഞു.. മ്മ്മ്മ്…. അവർ ഒന്നാകട്ടെ…. കൊച്ചുങ്ങൾ എന്ത് ചെയ്യുന്നു…രുദ്രൻ വീണയുടെയും രുക്കുവിന്റെയും കാര്യങ്ങൾ തിരക്കി.. അതാണ് എനിക്ക് ദേഷ്യം വരുന്നത്.. അമ്മാവൻ എന്തു ഉദ്ദേശിച്ചാണ് ഇങ്ങനെ തുടങ്ങിയിരിക്കുന്നത്.. അമ്മാവന് താല്പര്യം ഉണ്ടെകിൽ കൂടെ നിന്നു നടത്തി കൊടുക്കട്ടെ… ഇതിപ്പോ അത് അല്ലല്ലോ… എന്ത് പറ്റിഎടാ…. വാവയും രുക്കുവും പെങ്ങന്മാരുടെ സ്ഥാനത്തു വധുവരന്മാരുടെ പുറകിൽ താന്നെ കാണണം എന്നാണ് നിർദ്ദേശം….

എനിക്കാണെങ്കിൽ ചൊറിഞ്ഞു വരുന്നുണ്ട്… എണിറ്റു പോകാം എന്നു വച്ചാൽ പിള്ളാര്‌ ഇവിടെ പെട്ടു പോയില്ലേ….. ഹഹഹ….. രുദ്രന്റെ പൊട്ടി ചിരി മാത്രം ആയിരുന്നു അതിന്റെ മറുപടി… നീ ചിരിക്കല്ലേ രുദ്ര……. എനിക്കു ദേഷ്യം വരുന്നുണ്ട്.. അവന്റെ കുറെ പന്ന *വന്നിട്ടുണ്ട് ബാംഗ്ലൂർ നിന്നും പെണ്പിള്ളാരുടെ പുറകിൽ നിന്നും മാറിയിട്ടില്ല ഞാൻ പിടിച്ചു പൊട്ടിക്കും… നീ അടങ്ങു ചന്തു എല്ലാം നേരെ ആകും….. നീ അവിടെ ഉണ്ടായാൽ മാത്രം മതി… ബാക്കി കാര്യം ഞാൻ നോക്കിക്കൊള്ളാം…. രുദ്ര… സൂക്ഷിക്കണേ തീ കളി ആണ്… നീ പേടിക്കണ്ട ഇത്‌ രുദ്രൻ ആണ്.. വെട്ടിയിട്ടാൽ മുറികൂടും ഞാൻ…. അത് അവൻ മനസിലാക്കൻ കിടക്കുന്നത് ഉള്ളൂ…. രുദ്രൻ പല്ല് ഞെരിച്ചു മംഗല്യം തന്തുനാനേ….

ദാ കെട്ടിമേളം കേൾക്കുന്നുണ്ടോ… ശത്രുക്കൾ ഒന്നായി തീർന്ന്…. “ഹാാാ….. അമ്മേ…… “….. മറുതലക്കൽ രുദ്രന്റെ അലർച്ച മാത്രം……….. ചന്തു ഒന്ന് ഞെട്ടി അവന്റെ കണ്ണുകൾ വികസിച്ചു…. “രുദ്ര “….. എന്താ എന്താ പ്രശ്നം……. രുദ്രന്റെ ഫോൺ ഡിസ്കണക്ട് ആയി തീർന്നിരുന്നു…. തന്റെ വലം കൈ അവൻ ആപത്തിൽ പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന സത്യം ചന്തു ഉൾക്കൊണ്ട്‌ കഴിഞ്ഞു… അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാലുകൾ പുറത്തു ചാടി….. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ അവൻ യാഥാർഥ്യത്തിലേക്കു തിരിച്ചു വന്നു…. ആ കണ്ണുനീർ തുടച്ചു….. അകലെ നിന്നും ഉണ്ണിയുടെ മുഖത്തേക്കു അവൻ നോക്കി….. “ഞാൻ കരയില്ല “… എന്റെ രുദ്രന്റെ ദേഹത്ത് നിന്റെ കണ്ണ് കൊണ്ടു കോട്ടം തട്ടി എന്നു ഞാൻ മനസ്സിൽ ആക്കിയാൽ അന്ന് നീ തീരും…. ചന്ദ്രകാന്ത് ആയിരിക്കും നിന്റെ അന്തകൻ….

അവന്റെ ശ്വാസം ഗതി മാറി…. …… ചന്തുവേട്ടാ…. അവൻ ഞെട്ടി തിരിഞ്ഞു നോക്കി…… “വാവയും രുക്കുവും “….. അവർ ഇരുവരും ഓടി അവന്റ മാറിലേക്ക് വീണു….. പൊട്ടി കരഞ്ഞു… എന്താടാ… മക്കളെ.. കരയാതെ… ഏട്ടാ… എ… എ… എനിക്ക് എന്റെ രുദ്രേട്ടനോട് ഒന്നു സംസാരിക്കണം വീണ അവന്റെ മുഖത്തേക്കു പ്രതീക്ഷ അർപ്പിച്ചു കൊണ്ടു നോക്കി നിന്നു… ചന്തു അവളുടെ മുഖം കൈൽ എടുത്തു… ആ കണ്ണുകളിലേക്കു നോക്കുമ്പോൾ താൻ പതറുന്നത് അവൻ മനസ്സിൽ ആക്കിയിരുന്നു…. എന്താ ഏട്ടാ… ഏട്ടന്റെ കണ്ണ് കലങ്ങി ഇരിക്കുന്നത്… എന്റെ…. എന്റെ… രുദ്രേട്ടൻ ഇപ്പോ ജീവനോടെ ഇല്ലേ….അവളുടെ ശബ്ദം ഇടറി… മോളെ എന്തൊക്കെയാ ഈ പറയുന്നത്… ദാ ഇപ്പോൾ അവൻ എന്നെ വിളിച്ചതെ ഉള്ളൂ… നോക്ക്… അവൻ ഫോൺ അവളെ കാണിച്ചു…

അവളുടെ മുഖം വികസിച്ചു ചുണ്ടിൻ കോണിൽ പുഞ്ചിരി തെളിഞ്ഞു…… വാവേ നമ്മുടെ രുദ്രൻ അവനു ഒന്നും സംഭവിക്കില്ല… കാവിലമ്മ അവന്റെ കൂടെ ഉണ്ട്… അവനിൽ നിക്ഷിപ്തം ആയിരിക്കുന്ന കർമ്മ അത് അവനു പൂർത്തീകരിക്കണം അവനു ഒന്നും സഭാവിക്കില്ല… ശത്രു സംഹാരത്തിനായി അവൻ ഒരുങ്ങി കഴിഞ്ഞു …..””” രുദ്രസംഹാരം””” നടക്കും ഇവിടെ…ചന്തുവിന്റെ ശബ്ദ ഉറച്ചത് ആയിരുന്നു… ഏട്ടാ.. എനിക്കു ഒന്ന് സംസാരിക്കാൻ പറ്റുവോ രുദ്രേട്ടനോട് എനിക്കു എന്തോ സംസാരിക്കണം എന്ന് തോന്നുന്നു…. മോളെ നിന്നെ അമ്മാവൻ ശ്രദ്ധിക്കുന്നുണ്ട് ഇപ്പോൾ നീ അവനോട് സംസാരിക്കണ്ട…. അത് കൂടുതൽ പ്രശ്നം സൃഷ്ടിക്കും.. അവളെ അതിൽ നിന്നും പിന്തിരിപ്പിക്കേണ്ടത് തത്കാലം അവന്റെ ആവശ്യം ആയിരുന്നു…… മ്മ്മ്…. അർഥ സമ്മതത്തോടെ തല ആട്ടി…

വിവാഹ കഴിഞ്ഞു എല്ലാവരും വല്യൊത്തേക്കു തിരിച്ചു……. ആവണി…… ഉണ്ണി അവളെ വിളിച്ചു…. മ്മ്മ്…. അവൾ പുരികം ഉയർത്തി……. നിന്റെ ഭർത്താവ് എന്ന നിലയിൽ വല്യൊത്തു ചെല്ലുമ്പോൾ ഞാൻ നിനക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് ഒരുക്കിയിട്ടുണ്ട്……. എന്ത്… ഗിഫ്റ്റ്…? ഹാ…. സർപ്രൈസ് ആണെന്ന് പറഞ്ഞല്ലോ….. അവർ വല്യൊത്തേക്കു കടന്നു…. പന്തലിൽ കുറച്ചു നാട്ടുകാർ കൂടി നില്കുന്നു….. ഉണ്ണിയുടെ മനസ്‌ ആഹ്ലാദം കൊണ്ടു തപ്പു കോട്ടി തുടങ്ങി…… ദുർഗാപ്രസാദ്‌ വണ്ടിയിൽ നിന്നും ഇറങ്ങി അവർക്ക് ഇടയിലേക്ക് കടന്നു….. അയാൾ ഒന്ന് ഞെട്ടി തരിച്ചു…. പുറകിലേക്കു വേച്ചു പോയി…… ചന്തു……. അയാൾ ഉറക്കെ വിളിച്ചു………. ചന്തു ഓടി അടുത്തു അവർക്കിടയിലേക്കു…..

പുറകെ എല്ലാവരും ചെന്നു……. സർപ്പ ദംശനം ആണ്…..ആരോ ഒരാൾ പറയുന്നുണ്ടായിരുന്നു…… ഉണ്ണി ആവേശത്തോടെ അവർക്കിടയിലേക്കു ഓടി അടുത്തു…….. അവൻ ഒരു നിമിഷം തറഞ്ഞു നിന്നു ……. “ആൽബർട്ട് “””””””……. നിനക്കെന്തു പറ്റി…. അവൻ ആൽബർട്ടിന്റെ ശരീരം കൈയിൽ എടുത്തു…… കാവിന്റെ അടുത്തുള്ള തെങ്ങിൻ തോപ്പിൽ ആരുന്നു ബോഡി കിടന്നത്….. കൂടെ ഉള്ളവരിൽ ആരോ പറഞ്ഞു.. ഇവൻ എന്തിനു അവിടെ പോയി….. ഉണ്ണിയുടെ മനസ്സിൽ നൂറു ചോദ്യങ്ങൾ ഉയർന്നു…… ഗിരീഷ്..എന്താണ് അവിടെ സംഭവിച്ചത് മറ്റൊരു സുഹൃത്തിനോടായി ഉണ്ണി ചോദിച്ചു….. അത്…. അത്.. ഞങ്ങൾ കല്യാണം കഴിഞ്ഞു വന്നപ്പോൾ വെറുതെ ഒന്ന് ചുറ്റി കാണാൻ പോയി…ഞങ്ങൾ തിരിച്ചു പോന്നിട്ടും ഇവൻ വന്നില്ല അവിടെ തന്നെ നിന്നു പ്രകൃതി ആസ്വദിക്കുവാണെന്നാണ് പറഞ്ഞത്……

പക്ഷേ ഇവർ ഇങ്ങനെ കൊണ്ടു വന്നപ്പോൾ ആണ് ഞങ്ങളും അറിയുന്നത്……. ശോ…. നല്ലൊരു ദിവസം ആയിട്ട് ദുശ്ശകുനം ആണല്ലോ…… കുട്ടത്തിൽ തല മുതിർന്ന കാരണവർ അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞിരുന്നു…… ചന്തു ആ മൃതദേഹത്തിന് അരികിൽ ഇരുന്നു ആ ബോഡി അവൻ മൊത്തത്തിൽ ഒന്ന് പരിശോധിച്ചു…. അവൻ ഊറി ചിരിച്ചു…. പതുക്കെ എഴുനേറ്റു പൂജ മുറിയിൽ ചെന്നു നോക്കി … അവന്റെ സംശയം തെറ്റിയില്ല… അറയുടെ താക്കോൽ ആരോ എടുക്കാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ അത് അവിടെ തിരികെ ഭദ്രമായി യഥാർത്ഥ സ്ഥാനത് തന്നെ ഉണ്ട് താനും…… “”””രുദ്രസംഹാരം “”തുടങ്ങി കഴിഞ്ഞിരിക്കുന്നു…… മോനെ ചന്തു ഈ മൃതദേഹം ഇനി എന്ത് ചെയ്യണം …. ദുർഗാപ്രസാദ്‌ അവനു അരികിലേക്ക് വന്നു…… ഹോസ്പിറ്റൽ എത്തിക്കാൻ ഉള്ള മാർഗം നോക്കണം…  അവിടുന്ന് ബാംഗ്ലൂർ കൊണ്ടു പൊയ്ക്കോട്ടേ ഇത്‌ ഇവിടെ വച്ചിട്ടു നമുക്കെന്തിനാണ്…… അവൻ ഉണ്ണിയുടെ മുഖത്തേക്കു നോക്കി….

അവന്റെ നിസ്സംഗത ചന്തുവിന് ഊഹികം…. ആൽബർട്ട് എന്ന ക്രിമിനലിന്റെ മരണത്തിനു പുറകിൽ നടക്കാൻ അവനു സമയം ഇല്ല എന്ന് ചന്തുവിന് വ്യക്തം ആയും അറിയാം….. ആളും ആരവവും ഒഴിഞ്ഞ ശേഷം ആവണി ഉണ്ണിയുടെ അടുത്തേക് ചെന്നു…. എന്തോ വലിയ സർപ്രൈസ് കാത്തിരിക്കുന്നു എന്ന് പറഞ്ഞിട്ടു ഇതാണോ ആ സർപ്രൈസ്‌….. അവൾ ഒന്ന് പുച്ഛിച്ചു… “ആവണി…. “അവന്റെ ശബ്ദം കനച്ചു…. എന്നെ വെറുതെ ഇറിറ്റേറ്റ് ചെയ്യിക്കരുത് കടന്നു പോ എന്റെ മുൻപിൽ നിന്നും… അവൾ അവനെ ഒന്ന് നോക്കിയിട്ടു അവിടെ നിന്നും ഇറങ്ങി പോയി…… “””ഛെ “എന്താണ് സംഭവിച്ചത് രുദ്രനെ ഇല്ലാതാകാൻ ആണ് അവനോട് ഞാൻ ആവശ്യപ്പെട്ടത്… പക്ഷേ അവൻ ഇങ്ങനെ അവിടെ ചെന്നു പെട്ടു .. അവൻ രുദ്രനെ ഇല്ലാതാക്കിയോ…അങ്ങനെ എങ്കിൽ അവന്റെ ശരീരം എവിടെ……. ഉണ്ണി കൈ ചുരുട്ടി ഭിത്തിയിൽ ആഞ്ഞിടിച്ചു……

“ഡീ……… ” വീണ തിരിഞ്ഞു നോക്കി….. ആവണി… എന്താടി നോക്കി പേടിപ്പിക്കുന്നത്…….. നീ എന്താ വിചാരിച്ചത് ആവണി നിന്റെ രുദ്രേട്ടനെ പേടിച്ചു പത്തി മടക്കി പോയെന്നോ… പോവില്ലെടി ഈ കുടുംബത്തിന്റെ വേര് അറത്തു മാറ്റിയിട്ട് ഞാൻ പോകു……. നീ നിന്നെ കൊണ്ടു പറ്റുന്നത് പോലെ ഒക്കെ ചെയ്തോ… പിന്നെ ആ ഉണ്ണീടെ ഭാര്യ ആണെന് പറഞ്ഞു എന്റെ മേലെ കേറാൻ വന്നാൽ””””” അടിച്ചു നിന്റെ കരണം ഞാൻ പുകക്കും… ” വീണ അവളെ ഒന്ന് നോക്കിയിട്ടു തിരിഞ്ഞു നടന്നു.. വീണയുടെ നോട്ടത്തിൽ ആവണി ഒന്ന് അടി പതറി…. കലക്കി വാവേ…. രുക്കു അവളെ കെട്ടിപിടിച്ചു അവളുടെ കവിളിൽ മുത്തി….. നിനക്ക് ധൈര്യം ഒക്കെ വച്ചല്ലോ…… ഞാനെ രുദ്രപ്രസാദിന്റെ പെണ്ണാ….. എന്റെ രുദ്രേട്ടൻ എന്റെ കൂടെ ഉണ്ട് ഇവിടെ നിന്നു അമ്മാവൻ ഇറക്കി വിട്ടെങ്കിലും….

അവളുടെ മുഖത്തെ ആത്മവിശ്വാസം കണ്ടു രുക്കു അവളെ തന്നെ നോക്കി ഇരുന്നു…. വീണ പുറത്തേക്കു ഇറങ്ങി…. തന്റെ കൈയിൽ ചുരുട്ടി പിടിച്ചിരുന്ന സിംഹാത്തിന്റെ മുദ്ര ഉള്ള മോതിരം അതിലേക്കു നോക്കി……..അവൾ പിന്നിലേക്കു ഒന്ന് ചിന്തിച്ചു. ആൽബർട്ട് മരണപെട്ടു എന്ന് പറഞ്ഞ സ്ഥലത്തു അന്ന് വൈകിട്ടു ചന്തുവും ഒത്തു വീണ പോയിരുന്നു….. ഏട്ടാ അയാൾ എങ്ങനെ സർപ്പ ദംശനം ഉണ്ടായത്ഗ്… ഈ കാവിൽ അങ്ങനെ ഒന്ന് ഇത്‌ വരെ സംഭവിച്ചിട്ടില്ലല്ലോ…. ഇല്ല സംഭവിച്ചിട്ടില്ല….. ഇനി സംഭവിച്ചു കൂടാഴിക ഇല്ലല്ലോ…. അവൻ ഒന്ന് ചിരിച്ചു….. വാ നമുക്ക് കാവിലേക്കു പോകാം…… അവർ കാവിനുള്ളിൽ കയറി….. “””രുദ്രേട്ടൻ “””അവൾ ഓടി അവന്റെ നെഞ്ചിലേക്കു വീണു……. വാവേ…. അവൻ അവളുടെ മുഖം കൈയിൽ കോരി എടുത്തു ഭ്രാന്തമായി അവളുടെ മുഖം ആകെ ചുംബിച്ചു……….

ഡാ… ആങ്ങള ഒരുത്തൻ ഇവിടെ ഉണ്ടെന്നു ഓർമ്മ വേണം….. ചന്തു അവർക്ക് അടുത്തേക് വന്നു… ചന്തു നീ എങ്ങനെ മനസ്സിൽ ആക്കി ഞാൻ ഇവിടെ ഉണ്ടെന്നു…. ഹഹഹ… തീർത്തല്ലേ… അവനെ… ചന്തു രുദ്രനെ നോക്കി… “”ഞാൻ അല്ല “”കാവിലമ്മ എല്ലാം അമ്മയുടെ ലീലാവിലാസം അവൻ ചന്തുവുനെ നോക്കി കണ്ണ് ചിമ്മി……. രുദ്രേട്ടൻ ആണോ അവനെ കൊന്നത്… വീണയുടെ ചോദ്യം കേട്ടു ചന്തുവും രുദ്രനും ഒന്ന് നോക്കി…. മോളെ അവനു അര്ഹത പെട്ടത് അവൻ ചോദിച്ചു വാങ്ങി……പിന്നെ ആവശ്യക്കാരെ കൈ മടക്കി അയച്ചു ശീലം വല്യൊതെ ആണ്കുട്ടികൾക് ഇല്ല അത് കൊണ്ടു അവനു വേണ്ടത് കൊടുത്തു…. രുദ്രൻ ചിരിച്ചു….. എനിക്കു പേടി ആകുന്നുണ്ട്…. അവൾ അവന്റെ നെഞ്ചിലേക്കു കിടന്നു….

ഇന്നു മുതൽ ആവണി നിങ്ങൾക്കെതിരെ കളി തുടങ്ങും ഒരു പൊടിക്ക് പോലും പുറകോട്ടു പോകേണ്ട… കെട്ടല്ലോ…. എന്റെ അച്ഛനെ പേടിച്ചു ആവണിയുടെ മുൻപിൽ നീ തല കുനിക്കാൻ പാടില്ല… അവളുടെ മുൻപിൽ തല ഉയർത്തി തന്നെ നിൽക്കണം….. മ്മ്മ്… അവൾ തലയാട്ടി…… രുദ്രൻ കൈയിൽ കിടന്ന മോതിരം ഊരി അവളുടെ കൈയിൽ കൊടുത്തു…. ഇത്‌ നീ കൈയിൽ വച്ചോ ഞാൻ കൂടെ ഉണ്ടെന്നുള്ള ധൈര്യത്തിന്…… രുദ്രേട്ട ഏട്ടൻ കാവിൽ വന്നു എന്ന് അമ്മവാൻ അറിഞ്ഞാൽ കൂടുതൽ പ്രശനം ആകില്ലേ….. അറിയില്ല…. നേരം കുറച്ചൂടെ ഇരുട്ടുമ്പോൾ ഞാൻ ഇവിടെ നിന്നും ഇറങ്ങികോളാം…. ആൽബർട്ട്ന്റെ കാര്യത്തിലെ സംശയം സത്യം ആയിരുന്നു അല്ലെ ചന്തു …… അതേ…….. അവൻ പൂജാമുറിക് ചുറ്റും കറങ്ങുന്നത് കണ്ടപ്പോൾ തോന്നിയ സംശയം… പിന്നെ അവനു ചുറ്റും ആയിരുന്നു ഞാൻ…

കല്യാണ മണ്ഡപത്തിൽ വച്ചു അവൻ മിസ്സ്‌ ആയ സമയം നോക്കി അപകടം മണത്തു….. അവൻ ഉണ്ണിയെ കടത്തി വെട്ടി നിധി കുംഭം കൈക്കൽ ആകാൻ ശ്രമിച്ചു…. പക്ഷേ വല്യൊതെ കാവിലമ്മയെ ശരിക്കും മനസ്സിൽ ആക്കാതെ ആണ് അവൻ കളിച്ചത്…. “”””ആ….”” രുദ്രൻ തലക്കു പുറകിൽ ഒന്ന് തലോടി….. എന്താടാ… എന്ത് പറ്റി…. ചന്തു അവന്റെ തലക്കു പുറകിൽ നോക്കി…. ചെറുതായി ഒരടി കിട്ടി അതാ…. വീണ അവനെ മുറുകെ പിടിച്ചു… അവന്റെ മുഖത്തേക്കു നോക്കി അവളുടെ മുഖത്തു ഭയം നിഴലിച്ചു… … രുദ്ര വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം….. ചന്തു അവന്റെ കൈയിൽ പിടിച്ചു….. ചന്തു അതിന്റെ ആവശ്യം ഇല്ല… ഇത്‌ ഒക്കെ നമ്മൾ പ്രതീക്ഷിക്കണം….

നീ വിളിച്ചു സംസാരിച്ചോണ്ട് ഇരുന്നപ്പോൾ ഞാൻ കാവിലേക്കു വന്നിരുന്നു.. അപ്പോൾ അപ്രതീക്ഷിതമായി ഒന്ന് കിട്ടിയതാ… അവനു അറിയില്ലല്ലോ രുദ്രനെ അങ്ങനെ ഒന്നും നശിപ്പിക്കാൻ കഴിയില്ല എന്ന്…. അവൻ കൈ ഒന്ന് കുടഞ്ഞു… രുദ്രേട്ട…. നമുക്ക്… നമുക്ക് ഇത്‌ വേണ്ട എല്ലാം എല്ലാവരും എടുത്തോട്ടെ… നമുക്ക് ഒഴിഞ്ഞു കൊടുകാം…. അതിനാണോ നമ്മൾ ഇത്രയും കഷ്‌ടപ്പെട്ടത്…രുദ്രൻ അവളുടെ നെറുകയിൽ മുഖം അമർത്തി.. ചന്തു നീ ഇവളെ കൊണ്ടു പൊക്കോ… പിന്നെ എല്ലാവരും എപ്പോഴും കരുതി ഇരിക്കണം… നിന്നോട് പ്രത്യേകിച്ചു.. ആവണി ചൊറിഞ്ഞാൽ നീ മാന്തിക്കൊഡി…അവൻ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു…..

അവൾ ആ മോതിരത്തിൽ ഒന്ന് ചുംബിച്ചു… മോളെ………. ശോഭ പുറകിൽ നിന്നും അവളെ വിളിച്ചു്…കരഞ്ഞു കലങ്ങിയ അവരുടെ കണ്ണുകൾ അവൾക്കു സഹിക്കാൻ ആയില്ല… എന്റെ ശോഭകുട്ടി.. എന്നെ ഉപദേശിച്ചല്ലോ ips ന്റെ പെണ്ണ് കരയാൻ പാടില്ല എന്ന്… അപ്പൊ എന്റെ ശോഭകുട്ടി കരയുന്നോ…. വാവേ… ഞാൻ അമ്മ അല്ലേടാ ആദ്യം എന്റെ കൈയിൽ കിട്ടിയ എന്റെ കുഞ്ഞ് അവന്റെ ശബ്ദം കേൾക്കാതെ എന്റെ മനസ് വിങ്ങുവാ… അവനെ കണ്ട കാര്യം അവരിൽ നിന്നും ഒളിക്കാൻ അവൾക്കു തോന്നിയില്ല…

അവൾ കാവിൽ അവൻ വന്ന കാര്യം പറഞ്ഞു… മോളെ അവനു കുഴപ്പം ഇല്ലല്ലോ…. ഇല്ല… രുദ്രേട്ടൻ വരും എല്ലാം തെളിയിക്കും…. പ്രസാദേട്ടനെ തിരുത്താൻ പറ്റും എന്ന് എനിക്കു തോന്നുന്നില്ല മോളെ… സ്വന്തം മകനെ മനസ്സിൽ ആക്കാൻ അദ്ദേഹത്തിന് കഴിയാതെ പോയാലോ… അവർ ഭിത്തിയിലേക്കു ചാരി…… അവരെ പിന്തുടർന്ന് രണ്ടു കണ്ണുകൾ അഴികൾക്കുള്ളിൽ മറഞ്ഞിരുന്നു…. ആ കണ്ണിൽ കനൽ എരിഞ്ഞു കത്തി………. (തുടരും )…

രുദ്രവീണ: ഭാഗം 29

Share this story