മാനസം: ഭാഗം 16

മാനസം: ഭാഗം 16

A Story by സുധീ മുട്ടം

“രാജീവേട്ടാ രാജീവേട്ടാ വാതിൽ തുറക്ക്…. കതകിൽ ശക്തമായ അടിയുടെ ശബ്ദത്തോടൊപ്പം ഉച്ചത്തിലുളള വിളിയും കേട്ടാണ് രാജീവൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്…. രാജേഷിന്റെ മരണശേഷം രാജീവൻ നന്നായിട്ടൊന്ന് ഉറങ്ങീട്ടില്ല..നിഴൽ പോലെ മരണം കൂടെയുണ്ടെന്നൊരു തോന്നൽ ഇടക്കിടെ അനുഭവപ്പെടാറുണ്ട്.. അനിയനെ കൊന്നവർ തന്നെയും കൊല്ലുമെന്ന് അയാൾ ശരിക്കും ഭയക്കുന്നു.ഉറക്കമില്ലാത്തതിനാൽ അന്നത്തെ ദിവസം രണ്ടെണ്ണം വീശിയട്ടാണ് രാജീവൻ ഉറങ്ങാൻ കിടന്നത്….. ഉറക്കത്തിൽ നിന്നും എഴുന്നേറ്റ മൂഡിൽ മറ്റൊന്നും ചിന്തിക്കാതെ വാതിൽ തുറന്നു… തൊട്ട് മുമ്പിൽ ഇരുണ്ട വേഷം ധരിച്ച് തലയും മുഖവും മറച്ചൊരു രൂപം കണ്ട് അയാൾ ഞെട്ടിപ്പോയി… ” ആരാ…എന്തുവേണം… ഭയകൊണ്ട് വിറച്ചയാൾ പിന്നോട്ട് മാറി… “നിന്റെ ജീവൻ….. പരിചിതമായ സ്വരം കേട്ട് രാജീവനൊന്ന് ഞെട്ടി….

” നീ നീ നീയെങ്ങെനെ ഇതിനുള്ളിൽ കടന്നു…. പരിഭ്രാന്തി നിറഞ്ഞ സ്വരം…. “ഞാൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു.. അല്ലാതെ എവിടെപ്പോകാൻ…. ഇരുണ്ടരൂപം ഉറക്കെ ചിരിച്ചു…. ആ രൂപധാരിയുടെ കയ്യിൽ ഒരടി നീളമുള്ള ഇരുതല മൂർച്ചയുള്ള കത്തി പ്രത്യക്ഷപ്പെടുന്നത് കണ്ട് രാജീവൻ കൂടുതൽ നടുങ്ങി…. ” പ്ലീസ് എന്നെ കൊല്ലരുത്…എന്ത് വേണമെങ്കിലും ഞാൻ തരാം…. “ചോദിക്കുന്നതെന്തും നീ തരുമൊ… കല്ലിച്ച സ്വരം…. ” തരാം… എലിപോലെ ചുരുണ്ടുകൊണ്ട് അവൻ മോങ്ങി…. “എന്റെ അച്ഛന്റെ ജീവൻ തരാൻ നിനക്ക് കഴിയുമോ?..കഴിയുമോടാ… ” അതിനു നിന്റെയച്ഛനെ എനിക്ക് അറിയുക പോലുമില്ല….അതുതന്നെയല്ല നിന്റെ അച്ഛനെ ഞാനല്ല കൊന്നത്….. അവൻ ദയനീമായി മോങ്ങി…. “മൂന്നുപേരെ കൊല്ലാൻ കൊട്ടേഷൻ കൊടുത്ത നിനക്കിത്ര ഭയമൊ…. ഒരു അട്ടഹാസമായിരുന്നു പിന്നെ മുറിയിൽ മുഴങ്ങിയത്….

” കൊന്നവരുടെ സന്തതി പരമ്പരയാണ് നീ …അതുകൊണ്ട് നീയും മരിച്ചേ പറ്റൂ….. രാജീവനു എന്തെങ്കിലും പറയാൻ കഴിയുമുമ്പെ ഇരുതല മൂർച്ചയുള്ള കത്തി അവന്റെ ഇടത് നെഞ്ചിൽ തുളഞ്ഞു കയറി മറുപുറം കടന്നു…. ഇരയുടെ ദയനീയമായ പിടച്ചിൽ ആ രൂപം നന്നായി ആസ്വദിച്ചു…. മരിച്ചുവെന്ന് ഉറപ്പാക്കിയിട്ട് കത്തിയാ രൂപം വലിച്ചെടുത്തു..രക്തം ചീറ്റിത്തെറിച്ചത് ചുണ്ടിൽ വീണത് നാവിനാൽ രുചിച്ചു.പിന്നെ യാതൊരു ധൃതിയും കൂടാതെ രാജേശ്വരിയുടെ മുറി ലക്ഷ്യമാക്കി ഇരുണ്ടരൂപം നടന്നു…… രാജേശ്വരി മുറി ലോക്ക് ചെയ്യാത്തതിനാൽ ആ ആൾക്ക് പെട്ടെന്ന് അകത്ത് കടക്കാൻ കഴിഞ്ഞു…. ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ രാജേശ്വരി കൂർക്കം വലിച്ച് ഉറങ്ങുന്നു…. “എല്ലാത്തിനും കാരണക്കാരിയായ നിന്റെ അവസാനത്തെ ഉറക്കമാണിന്ന്….. പല്ല് ഞെരിച്ചുളള ശബ്ദം വെളിയിൽ വന്നു….. ഉറങ്ങി കിടക്കുന്ന രാജേശ്വരിയെ കൊലയാളി വിളിച്ചുണർത്തി…ഉറക്കമുണർന്ന രാജേശ്വരി ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ തന്നെ നോക്കിയിരിക്കുന്ന രൂപത്തെ കണ്ട് നടുങ്ങിപ്പോയി.

അലറി വിളിക്കാൻ വാ തുറന്നെങ്കിലും നീളമുള്ള കത്തി തൊണ്ടക്കുഴിയോട് ചേർക്കപ്പെട്ടതിനാൽ അവർ പിന്നെ ശബ്ദിച്ചില്ല…. ” അറിയുമല്ലൊ അല്ലെ…പ്രത്യേകം പരിചയപ്പെടുത്തേണ്ടല്ലൊ…. ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതും അവർ വേവലാതിപ്പെട്ടു…. “നീ….. അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല… ” അതെ ഞാൻ തന്നെ…. എന്നെ തീരെ പ്രതീക്ഷിച്ചില്ല ല്ലെ…. രാജേശ്വരി മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ഭയം അവരുടെ മനസ്സിൽ ഭീതിയുണർത്തി….. “എന്റെ അച്ഛൻ കൊല്ലപ്പെടാൻ നീയാണു പ്രധാന കാരണം… മംഗലത്ത് തറവാടിനു അവകാശി ആയിരുന്നു എന്റെ അച്ഛനെ നിന്റെ ശരീരം കാണിച്ചു മയക്കിചതിക്കുക ആയിരുന്നില്ലെ….മരിക്കുന്നതിനു മുമ്പ് എന്റെ അച്ഛന്റെ ഡയറി എനിക്ക് കിട്ടിയിരുന്നു… പാവം എന്റെ അമ്മയെ എല്ലാവരും കൂടി ഇഞ്ചിഞ്ചായി കൊന്നില്ലെ..നീയൊക്കെ എന്നെ കാണാഞ്ഞതിനാലല്ലെ എന്നെയും കൊല്ലാഞ്ഞത്…… ഒരായിരം ചോദ്യങ്ങൾ ഒന്നൊന്നായി രാജേശ്വരിയുടെ നെഞ്ചിൽ ക്രൂരമ്പുകളായി തറച്ചു…ഓർമ്മയിൽ അവരൊന്ന് ഞെട്ടി…..

എന്തെങ്കിലും പറയാൻ കഴിയും മുമ്പെ രാജേശ്വരിയുടെ ഇടത് മാറിനു താഴെയാ കത്തി വലിയൊരു വട്ടം തീർത്തു…… രാജേശ്വരിയുടെ ചലനം നിലച്ചശേഷം ആ രൂപം രാഘവന്റെ മുറിയുടെ മുന്നിലെത്തി…… പക്ഷേ അപ്പോഴേക്കും നേരം പുലരാൻ സമയം അധികം ഇല്ലാത്തതിനാൽ ഇരുണ്ടരൂപം ആ ഉദ്ദ്യമം ഉപേക്ഷിച്ചു….. ****** രാവിലെ മൊഴി വിവരമറിഞ്ഞ് മംഗലത്ത് വീട്ടിൽ എത്തുമ്പോൾ അവിടെമാകെ ജനസമുദ്രമായി കഴിഞ്ഞിരുന്നു… അലമുറയിട്ടവൾ ഓടിയെത്തുമ്പോൾ കണ്ടു ഹാളിലേക്ക് മാറ്റപ്പെട്ട മൃതദേഹങ്ങൾ.. പോലീസെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊണ്ടിരുന്നു….. രാജീവനും രാജേശ്വരിയും അടുത്തടുത്ത് ശാന്തമായി ഉറങ്ങുന്നത് പോലെ കിടക്കുന്നു…. രജീഷയുടെയും അഷ്ടമിയുടെയും നിശ്ചലമായ ശരീരം കൂടി അവിടെ കൊണ്ട് വന്ന് കിടത്തിയപ്പോൾ മൊഴിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല…. ഒന്നേ നോക്കിയുള്ളൂ മൊഴി.. അപ്പോഴേക്കും ഹൃദയം നീറ്റിയൊരു നിലവിളി പുറത്തേക്ക് വന്നു…. “ഇന്നലെ തന്റെ കൂടെ രജീഷ വരാൻ തയ്യാറായതാണ്.

താൻ തടഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷേ രജീഷയും അഷ്ടമിയും ജീവിച്ചിരിക്കുമായിരുന്നു….. അതോർക്കുന്തോറും അവൾക്ക് വല്ലാതെ സങ്കടം ഇരച്ചു കയറി……. ഇവിടെ വന്ന് കയറിയ നാളിൽ നിഴൽ പോലെ കൂടെയുണ്ടായിരുന്നു രജീഷ.. ഏട്ടത്തിയമ്മെ എന്ന് വിളിച്ചു എപ്പോഴും ഒട്ടിനിൽക്കും അവൾ..ശരിക്കും ഒരു ആശ്വാസം തന്നെ ആയിരുന്നു രജീഷ…. രജീഷ തനിക്ക് സമ്മാനമായി തന്നതാണ് അഷ്ടമിയെ.കൂടെപ്പിറന്നില്ലെങ്കിലും കൂടപ്പിറപ്പായി കൂടി ഉണ്ടായിരുന്നവൾ.സ്നേഹിക്കാൻ മാത്രമറിയുന്ന പാവം പെൺകുട്ടി. അമ്മ മരിക്കാൻ കാരണക്കാരയവരോടും അവൾ ക്ഷമിക്കാനെ പഠിച്ചിരുന്നുള്ളൂ….. മൊഴിയെ സംബന്ധിച്ച് രജീഷയുടെയും അഷ്ടമിയുടെയും മരണം വല്ലാത്തൊരു ആഘാതമായിരുന്നു സൃഷ്ടിച്ചത്…… സങ്കടങ്ങൾ മനസിൽ തികട്ടി വന്നു കൊണ്ടിരുന്നു…. “മോളേ കണ്ണുതുറക്കെടീ ഏട്ടത്തിയമ്മ വന്നെടീ….. രണ്ടു പേരുടെയും മുഖത്ത് മാറി മാറി തട്ടി വിളിച്ചു കരയുന്ന മൊഴി എല്ലാവർക്കും ഒരു തീരാ നൊമ്പരമായി….. ഇടക്കെപ്പഴൊ ബോധം നശിച്ചു അവളും നിലത്തേക്ക് ഊർന്നു വീണു…..

**** ” അച്ഛാ….എനിക്കിനി ആരുണ്ട്…എല്ലാരും പോയില്ലെ…. രാഘവനെ കെട്ടിപ്പിടിച്ചു മൊഴി അലറിക്കരഞ്ഞു…. “എന്റെ കൂടെ അവരെ രണ്ടിനെയും കൊണ്ട് പോയിരുന്നെങ്കിൽ രജീഷയും അഷ്ടമിയും കൂടെ കാണുമായിരുന്നു അല്ലെ അച്ഛാ…. മൊഴിയെ എന്തു പറഞ്ഞു ആശ്വസിപ്പിക്കുമെന്ന് അയാൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല…. തനിക്ക് നഷ്ടമായത് ഒരിക്കലും നികത്താനാകാത്തതാണ്…. ” ആദ്യം ഇളയമകൻ,പിന്നെ ഭാര്യയും മൂത്തമകനും മകളും അനന്തിരവളും… ആ വൃദ്ധനയനങ്ങൾ തുളുമ്പി പോയി…ഹൃദയത്തിന്റെ ചലനം നിലച്ചു പോകുമോ എന്നയാൾ ഭയന്നു…. ബോഡികൾ പോസ്റ്റ്മാർട്ടം ചെയ്തു കിട്ടുമ്പോൾ വൈകുന്നേരം ആയിരുന്നു.. ജനസാഗരങ്ങളുടെ കണ്ണീരേറ്റ് വാങ്ങി മംഗലത്ത് തറവാടിന്റെ തെക്കു ഭാഗത്തെ ചിതകളിൽ അവർ ഒരുപിടി ചാരമായി കഴിഞ്ഞു…. സമയം സന്ധ്യ കനത്തു.ഇരുളിൽ മംഗലത്ത് തറവാട് വിറങ്ങലിച്ചു നിന്നു…വയ്യാത്ത മൊഴിയുടെ അമ്മയാണ് ലൈറ്റുകൾ ഇട്ടത്…. പൂമുഖത്ത് തെക്കോട്ടും നോക്കി അവർ..പെട്ടന്നാണ് മൊഴിയുടെ മൊബൈൽ ശബ്ദിച്ചത്….

ബെല്ലടിച്ചിട്ടും മൊബൈൽ മൊഴി എടുക്കാഞ്ഞപ്പോൾ അറ്റൻഡ് ചെയ്തത് മൊഴിയുടെ അമ്മ ആയിരുന്നു…. മറുവശത്തെ വാർത്തയും നടുക്കുന്നത് ആയിരുന്നു… “ഇന്നലെ രാത്രിൽ റോഡിലേക്കെന്നും പറഞ്ഞു ഇറങ്ങിയ അച്ചുതനെ ആരൊ കൊലപ്പെടുത്തിയിരിക്കുന്നു….. രാഘവൻ ഞെട്ടിപ്പോയി…. ഇത്രയും പക ആർക്കാണ് തങ്ങളോട്…ഒരുരാത്രി അഞ്ച് കൊലപാതകങ്ങൾ…. അയാളുടെ തല വല്ലാതെ പെരുത്തു….. ***** എന്നത്തെയും പോലെ രാത്രിയും പകലും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു…അഞ്ചാം നാൾ മംഗലത്ത് തറവാട്ടിൽ മരിച്ചവരുടെ സഞ്ചയനം നടന്നു…. സ്വബോധത്തിലേക്ക് മൊഴിയും രാഘവനും പതിയെ തിരിച്ച് വരികയായിരുന്നു….. മൊഴിയും അമ്മയും രാഘവനു കൂട്ടായി മംഗലത്ത് തറവാട്ടിൽ താമസിച്ചു….. അന്നത്തെ രാത്രിക്കൊരു പ്രത്യേകതകത ഉണ്ടായിരുന്നു…. ” അന്ന് അമ്മാവാസി ആയിരുന്നു…. മൊഴിയും അമ്മയും നേരത്തെ കിടന്നു…പക്ഷേ ഒരുരാത്രിയും രാഘവനു ഉറങ്ങാൻ കഴിഞ്ഞില്ല….. സമയം അർദ്ധരാത്രി കഴിഞ്ഞു…. ഒരുഇരുണ്ട രൂപം മംഗലത്ത് തറവാട്ടിനകത്ത് കൂടി രാഘവന്റെ മുറിയുടെ മുന്നിലെത്തി…. ആ രൂപം കതകിലേക്ക് തട്ടി വിളിക്കാൻ തുനിഞ്ഞ നിമിഷം കതക് തുറക്കപ്പെട്ടു…. “തൊട്ട് മുന്നിൽ രാഘവനെ കണ്ടു ആ രൂപമൊന്ന് പതറി….

” കതക് തുറക്കപ്പെടുമെന്ന് തീരെ പ്രതീക്ഷിച്ചില്ല ഇല്ലെ…. രാഘവൻ പരിഹാസച്ചിരിയോടെ പറഞ്ഞു…. “നീ പ്രതീക്ഷിച്ചില്ലെങ്കിലും നിന്റെ വരവും കാത്തിരിക്കുക ആയിരുന്നു ഞാൻ… വരണം വരണം…. രാഘവൻ ആ ഇരുണ്ട രൂപത്തെ അകത്തേക്ക് ക്ഷണിച്ചു…. പെട്ടെന്ന് രാഘവൻ മുറി ബന്ധിച്ചു.ഇരുണ്ട രൂപധാരി സസൂഷ്മം രാഘവന്റെ പ്രവർത്തികൾ സൂക്ഷിച്ചു…. ” ശത്രുവിനെ തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി.. സാരമില്ല.. എങ്കിലും ഞാൻ ചെയ്യേണ്ട കൊലപാതകം നീ ചെയ്തു എന്നെ സഹായിച്ചു..നന്ദി….. പരിഹാസച്ചുവയിൽ രാഘവൻ അട്ടഹസിച്ചു…. “നിന്നെ എനിക്ക് മനസിലായതിനാൽ ഇനി പരിചയപ്പെടുത്തണമെന്നില്ല..നിനക്ക് എങ്ങനെ മരിക്കുന്നതാ ഇഷ്ടം.. കത്തി വേണോ അതോ തോക്ക് മതിയൊ….. ഇടുപ്പിൽ നിന്ന് രാഘവൻ തോക്കും കത്തിയും എടുക്കുന്നത് കണ്ട് ഇരുണ്ട വേഷധാരി ഞെട്ടിപ്പോയി… ” ആ രൂപമത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അതിന്റെ ഞെട്ടലിൽ വ്യക്തമായിരുന്നു………..  (തുടരും) A story by സുധീ മുട്ടം

മാനസം: ഭാഗം 15

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story