പെയ്‌തൊഴിയാതെ: ഭാഗം 43

പെയ്‌തൊഴിയാതെ: ഭാഗം 43

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അങ്ങനെ ഒന്നു ചിന്തിക്കാൻ പോലും സാധിക്കാത്ത വിധം വേദ അവന്റെ മനസ്സിൽ പതിഞ്ഞു പോയിരുന്നു.. അവൻ മെല്ലെ അവളുടെ നെറ്റിയിൽ തഴുകി.. ആ കണ്ണുകളിൽ ആരോടൊക്കെയോ ഉള്ള ദേഷ്യവും സങ്കടവും നിറഞ്ഞിരുന്നു.. എന്തോ തീരുമാനിച്ചു ഉറപ്പിച്ചെന്നോണം അവൻ മെല്ലെ അവിടുന്നെഴുന്നേറ്റ് ആരോടും പറയാതെ പുറത്തേയ്ക്ക് പോയി.. തളർന്നു കിടന്ന മയങ്ങുകയായിരുന്നു വേദയപ്പോഴും… തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നഷ്ടപ്പെട്ടത് അപ്പോഴും ഉൾക്കൊള്ളാൻ കഴിയാതെ.. മോളെ… നീയെന്താ ഇങ്ങനെ.. നീയെന്തിനാ ഗൗതത്തെ തല്ലിയത്.. ഗൗതം ആയത്കൊണ്ടല്ലേ.. വേറെ ഒരാൾ ആയിരുന്നെങ്കിൽ നീയിന്ന് കൈവെച്ചപ്പോൾ തിരിച്ചടിക്കില്ലയിരുന്നോ.. ഇന്നങ്ങനെ ഒക്കെ ചെയ്തിട്ടല്ലേ കുഞ്ഞു പോലും പോയത്.. നിർത്തുന്നുണ്ടോ വേദയുടെ അമ്മ.. ഗീത ചൂടായി.. അവർ മൗനം പാലിച്ചു.. മോളെ.. ഇത് കുടിക്ക്.. ഗീത ഒരു ഗ്ലാസ് ജ്യൂസ് അവൾക്കായി നീട്ടി.. അവൾ ഒന്നും മിണ്ടിയില്ല. തല താഴ്ത്തി ഇരുന്നു..

വെറുതെ വാശി കാണിക്കരുത് വേദാ.. നീയൊരാൾ കാരണമാണ് ആ കുഞ്ഞു പോലും.. വേദയ്ക്ക് ചലനം പോലും ഉണ്ടായിരുന്നില്ല.. അവൾ എങ്ങോ ദൃഷ്ടി പതിപ്പിച്ചിരുന്നു.. ദേ ഇനിയും വാശി കാണിച്ചു ജീവിതം തകർക്കാനാണ് ഭാവമെങ്കിൽ ആരും ഉണ്ടാകില്ല നിന്റെ കൂടെ.. ഗൗതത്തിനൊപ്പം മര്യാദയ്ക്ക് ജീവിക്കാൻ നോക്കൂ.. നിന്നെയൊക്കെ കൂടുതൽ പഠിപ്പിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്.. ഇതിന്റെ പേരിൽ അയാളെ വേദനിപ്പിച്ചു വീട്ടിൽ വന്നു നിൽക്കാം എന്ന പാഴ്മോഹം ഒന്നും വേണ്ട. ആ പടി കേറ്റില്ല ഞാൻ.. അഷ്ടമൂർത്തി പറഞ്ഞു.. അതേ.. ഭർത്താവിനെ തല്ലിയിരിക്കുന്നു.. ഞാൻ വല്ലോം ആയിരിക്കണം.. ആ കൈ പിന്നെ ഉണ്ടാകില്ലായിരുന്നു…. ഇവിടെ ഗൗതം ചെയ്ത തെറ്റ് എന്താ.. ഒരു തെറ്റ് പറ്റിപോയി അയാൾക്കു.. അതിനു നിന്നെ കല്യാണം കഴിച്ചില്ലേ അയാൾ.. പൊന്നു പോലെ നോക്കുന്നില്ലേ.. ഗോവിന്ദ് പറഞ്ഞു.. ഇതൊക്കെ നിങ്ങൾ അറിഞ്ഞിട്ടും വേദയോട് നിങ്ങളൊരു വാക്ക് പറഞ്ഞോ.. ഗീത ക്ഷോഭിച്ചു. ഇതല്ലേ സ്വഭാവം.. ഗൗതം അന്ന് നിന്നോട് സംസാരിക്കണം എന്നു പറഞ്ഞിട്ടും അമ്മാവനും ഞാനും ആണ് വിലക്കിയത്.. ആ രാത്രി വേറെ ആരൊക്കെയോ ആണത് ചെയ്തതെന്ന് കേൾക്കുമ്പോഴെങ്കിലും അഹങ്കാരം ഇത്തിരി കുറയും എന്നു കരുതി.. അടങ്ങി ഒതുങ്ങി ജീവിക്കുമെന്ന് കരുതി..

അപ്പൊ ദേ അഹങ്കാരം.. ഗോവിന്ദ് പറഞ്ഞു.. വേദ അനങ്ങിയില്ല.. കണ്ണ് പോലും ചിമ്മാതെ അവൾ ഇരുന്നു.. അത് നന്നായി ഇല്ലെങ്കിൽ അന്നേ ഇങ്ങനെ ആയേനെ.. പിന്നെ ഗൗതം സ്വീകരിക്കുമോ.. അവസാനം പിഴച്ചു വീട്ടിൽ നിന്നേനെ.. അഷ്ടമൂർത്തി പറഞ്ഞു..അത് കേട്ടുകൊണ്ടാണ് ഗൗതം വന്നത്.. ഡാഡിയും ആന്റിയും പോയി.. അങ്കിളിനെയും ആന്റിയെയും കൂട്ടി താൻ പൊയ്ക്കോളൂ.. ഇവിടെ ഞാൻ മതി.. ഗൗതം അകത്തേയ്ക്ക് വന്ന് ഗോവിന്ദിനോട് പറഞ്ഞു.. ഞങ്ങൾ പറയുവായിരുന്നു.. ഇനിയെങ്കിലും അഹങ്കാരം കാണിക്കാതെ ജീവിക്കാൻ.. ഗോവിന്ദ് പറഞ്ഞു.. ഇത്ര നേരം പറഞ്ഞിടത്തോളം.. ചെയ്തു തന്നിടത്തോളം മതി..പ്ലീസ്.. ഗൗതത്തിന്റെ വാക്കുകളിൽ വല്ലാത്ത അമർഷം ഉണ്ടായിരുന്നു.. ഗോവിന്ദ് ഗൗതത്തെ നോക്കി.. സ്വന്തം കുഞ്ഞിനെ പോലും ഇല്ലാതാക്കിയിട്ടുള്ള ഇരിപ്പ് കണ്ടില്ലേ.. അശ്രീകരം.. ഗെറ്റ് ഔട്ട്.. അഷ്ടമൂർത്തിയുടെ വാക്കുകൾക്ക് മറുപടി നൽകിയത് ഗൗതം ആയിരുന്നു.. ഗൗതം ഞാൻ.. ഇനി ഇവളെ എന്തെങ്കിലും.പറഞ്ഞാൽ കേട്ട് നിൽക്കില്ല ഞാൻ . നഷ്ടം എനിക്കും വേദയ്ക്കും.മാത്രമാണ്.. എന്നോട് സംസാരിച്ചു നിന്ന വേദയെ പിടിക്കാനും അടിക്കാനും ഇയാൾ ആരാണ്.. എല്ലാം ക്ഷമിച്ചു നിൽക്കുകയാണ് ഞാൻ.. ഇനിയും എന്നെ ചൊടിപ്പിച്ചാൽ മരുമകൻ ജയിലിൽ കിടക്കും..

എന്റെ കുഞ്ഞിനെ ഇല്ലാതാക്കിയ കേസിൽ.. ഇറങ്ങി പോകുന്നുണ്ടോ.. ഗൗതം ആജ്ഞാപിക്കുകയായിരുന്നു.. ഇറങ്ങാം.. വാ.. അഷ്ടമൂർത്തി പറഞ്ഞതും ഭാനുവും ഗോവിന്ദും ഇറങ്ങി.. അവർ മൂന്നുപേരും ഇറങ്ങിയതും ഗൗതം വേദയ്ക്ക് അരികിൽ ചെന്നിരുന്നു.. ഗീതയുടെ കയ്യിലിരുന്ന ജ്യൂസ് വാങ്ങി അവൾക്ക് നേരെ നീട്ടി അവൻ.. പ്ലീസ് വേദാ.. തനിക്ക് ഒട്ടും വയ്യല്ലോ.. ഇത് കുടിക്ക്.. ഗൗതം പറഞ്ഞു. അവൾ അനങ്ങിയില്ല.. ഗൗതത്തെ ഒന്നു നോക്കിയത് പോലുമില്ല.. നിങ്ങൾ പൊയ്ക്കോളൂ… ഇവിടെ ഞാൻ മതി.. വേണ്ട.. ഇന്ന് ഞാൻ ഇവിടെ നിൽക്കാം.. ഗീത വാശിയോടെ പറഞ്ഞു.. പ്ലീസ്.. നിര്ബന്ധമാണെങ്കിൽ രാവിലെ വന്നോളൂ.. ഗൗതം.പറഞ്ഞു. ഗീത പോകാൻ കൂട്ടാക്കിയില്ല.. ഒടുവിൽ അവരോട് അവൻ തോൽവി സമ്മതിച്ചു.. റൂമിനു പുറത്തെ കസേരയിൽ ഒഴിഞ്ഞ ആശുപത്രി വരാന്ത നോക്കി ഇരിക്കുമ്പോൾ ഗൗതത്തിന്റെ മനസ്സ് നീറുകയായിരുന്നു.. സ്വാതിയുടെ മുഖമോർക്കെ അവന്റെ ഹൃദയം പിടഞ്ഞു.. ഉള്ളിൽ പക നിറഞ്ഞു.. കുറച്ചുനിമിഷം ഇരുന്നു മനസ്സൊന്നു ശാന്തമാക്കിയ ശേഷം അവൻ ഡോക്ടറുടെ മുറിയിലേയ്ക്ക് നടന്നു.. അപ്പോഴും മനസ്സ് നിറയെ വേദയായിരുന്നു..

അവളുടെ അവസ്ഥയായിരുന്നു.. ഇരിക്ക് ഗൗതം…. മീര പറഞ്ഞു.. അവനിരുന്നു.. വേദ.. അവൾ പച്ച വെള്ളം പോലും കുടിക്കുന്നില്ല ഡോക്ടർ.. ഗൗതത്തിന്റെ വാക്കുകൾ ഇടറിയിരുന്നു.. കുഞ്ഞിനെ നഷ്ടപ്പെട്ട വേദന.. അതാ കുട്ടിയിൽ വല്ലാതെ അഫക്റ്റ് ചെയ്തിട്ടുണ്ട്.. രാവിലെ എക്‌സ്ട്രീം ഹാപ്പിയായിരുന്നു അവൾ ഇവിടുന്ന് വന്നത്.. ഇങ്ങനെ ഒരു വീഴ്ച.. അതാ കുട്ടി പ്രതീക്ഷിച്ചിരുന്നില്ലല്ലോ.. മീര പറഞ്ഞു.. നല്ലൊരു കൗണ്സിലിംഗ് വേദയ്ക്ക് നൽകുന്നതാണ് നല്ലത്.. ഒരാഴ്ച കഴിയട്ടെ . ഹെൽത്ത് ഒന്ന് ഓകെ ആകുമ്പോഴേയ്ക്കും അതിനുള്ള വഴി ഉണ്ടാക്കാം.. താൻ ധൈര്യമായിരിക്കു.. മീര പറഞ്ഞു.. ഗൗതം അവിടുന്നിറങ്ങി റൂമിൽ ചെന്നപ്പോഴേയ്ക്കും വേദ മയങ്ങിയിരുന്നു.. ഗീത അവനോട് ഒന്നും മിണ്ടാൻ താല്പര്യം.കാണിക്കാതെ മുറിയിൽ നിന്നിറങ്ങി പുറത്തുപോയിയുന്നു.. ഗൗതം വേദയ്ക്കരികിൽ ചെന്നിരുന്നു..അവളുടെ നെറ്റിയിലേയ്ക്ക് പറന്നു കിടക്കുന്ന മുടിയിഴകൾ ഒതുക്കി സിച്ചു അവനാ നെറ്റിയിൽ മൃദുവായി ചുംബിച്ചു.. ശാന്തയായി മയങ്ങുന്ന വേദയെ നോക്കിയിരിക്കുമ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..

********** ഗൗതം മുറിയിലേയ്ക്ക് വന്നപ്പോൾ വേദയെ കണ്ടില്ല.. അവൻ ചുറ്റും നോക്കിയതും വാഷ് റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടു.. അവൻ കട്ടിലിൽ ചെന്നിരുന്നു.. മനസ്സും ശരീരവും ആകെ തളർന്നത് പോലെ.. ഒരാഴ്ച ആകുന്നു ആശുപത്രി വാസം.. ഇതിനിടയ് ഇരിക്കൽ പോലും വേദ അവനെയൊന്നു നോക്കിയത് പോലുമില്ലായിരുന്നു..അവൻ നെറ്റിയിൽ കൈവെച്ചു കണ്ണുകളടച്ചിരുന്നു.. ഗീത ഈ ഒരാഴ്ചയ്ക്കിടെ ആദ്യമായാണ് വീട്ടിലേയ്ക്ക് പോകുന്നത്. ഇടയ്ക്ക് വീട്ടിൽ നിന്നും അവർക്കുള്ള ഡ്രെസ്സും മറ്റും കൊണ്ടു നൽകിയതോടെ വേദയുടെ അമ്മയുടെ സ്ഥാനം അവർ ഏറ്റെടുത്തിരുന്നു.. അവളുടെ എല്ലാ കാര്യങ്ങളും അവരായിരുന്നു നോക്കിയിരുന്നത്.. വാതിലിൽ തട്ട് കേട്ടതും ഗൗതം പോയി വാതിൽ തുറന്നു.. ഗീതയാണ്.. അവൻ അകത്തേയ്ക്ക് മാറി നിന്നതും അവർ അകത്തേയ്ക്ക് കയറി.. വേദ എവിടെ.. ഗീത അവനെ നോക്കി.. വാഷ് റൂമിൽ ആണ്. ഗൗതം പറഞ്ഞു.. വേദാ.. വേദാ.. അവൻ അവിടേയ്ക്ക് ചെന്ന് വാതിലിൽ തട്ടി.. അകത്തുനിന്നും അനക്കം ഒന്നും കേൾക്കാഞ്ഞതും ഗൗതത്തിനു വല്ലാത്ത ഭയം തോന്നി.. അവൻ വീണ്ടും വാതിലിൽ തട്ടി.. എന്താ.. ഗീത ചോദിച്ചു.. വേദ വാതിൽ തുറക്കുന്നില്ല.. അതും പറഞ്ഞു ഗൗതം വാതിൽ ഇടിച്ചു തുറന്നു.. ഒരു നിമിഷം മുൻപിൽ കണ്ട കാഴ്ചയുടെ ആഘാതത്തിൽ ഗൗതത്തിനു അനങ്ങാൻ പോലും കഴിയാതെ നിന്നു.. ശേഷം അവൻ അവൾക്കാരികിലേക്ക് പാഞ്ഞു..

വേദാ..വേദാ.. കണ്ണു തുറക്ക്.. നിലത്തു വാടി കുഴഞ്ഞു ചോരയിൽ കുളിച്ചു കിടക്കുന്നവളെ അവൻ കോരിയെടുത്തു.. എന്താ.. അയ്യോ എന്റെ മോളെ.. ഗീത നിലവിളിച്ചുപോയി.. ആ ബെല്ലടിക്ക്.. ഗൗതം പറഞ്ഞതും ഗീത വേഗം ബെല്ലടിച്ചു.. കയ്യിൽ നിന്നും ഒഴുകുന്ന ചോര കണ്ടതും ഗൗതം ഉടുത്തുരുന്ന മുണ്ടിന്റെ തുമ്പ് കീറി അവളുടെ കൈത്തണ്ടയിൽ കെട്ടിവെച്ചു.. അപ്പോഴേയ്ക്കും നേഴ്‌സ് വന്നിരുന്നു. അവർ വേഗം വിവരമറിയിച്ചതിനെ തുടർന്ന് ഡോക്ടറും ഓടിയെത്തി.. ഷിഫ്റ്റ് ഹെർ ഇമ്മിഡിയറ്റ്ലി ടു ദി ഐ സി യു.. മീര പറഞ്ഞതും സ്ട്രക്ച്വറിലേയ്ക്ക് വേദയെ മാറ്റി അവർ ഐ സിയുവിലേയ്ക്ക് കൊണ്ടുപോയി… സൂയിസൈഡ് അറ്റംപ്പ്റ്റ് ആണ്.. ഞങ്ങൾക്ക് പോലീസിൽ അറിയിക്കണം.. ഡോക്ടർ പ്ലീസ്.. ഈ അവസ്ഥയിൽ.. ഗൗതം കേണു.. അവർ ഒന്നാലോചിച്ചു നിന്നു.. വേദയുടെ കണ്ടീഷൻ നോക്കട്ടെ. പ്രൈമറി ഒബ്സർവേഷനിൽ ആ കുട്ടിയ്ക്ക് അൽപ്പം സീരിയസ് ആണ്.. ക്രിട്ടിക്കൽ സ്റ്റേജിൽ ആണെങ്കിൽ ഞങ്ങൾക്ക് ഫർദർ നടപടി എടുക്കേണ്ടി വരും. എൽസ് ഞങ്ങളെ അത് ബാധിക്കും.. മീര പറഞ്ഞിട്ട് പോയി.. ഗൗതം തളർച്ചയോടെ ഐ സിയുവിന് മുൻപിലുള്ള കസേരയിലേക്ക് ഇരുന്നു..

********** സീ മിസ്റ്റർ ഗൗതം.. ഇപ്പോൾ വേദ ഒരു വല്ലാത്ത മാനസികാവസ്ഥയിൽ ആണ്.. ഡോക്ടർ രാഹുൽ മേനോൻ പറഞ്ഞു.. അവൻ തളർച്ചയോടെ അയാളെ നോക്കി.. ഇപ്പോഴത്തെ അവസ്ഥയിൽ ഗൗതത്തെ കാണുന്നതും തന്നോട് ഇടപെടുന്നതും വേദയ്ക്ക് ഉണ്ടാക്കുന്ന മെന്റൽ ട്രോമ നമ്മൾ ഊഹിക്കുന്നതിനും ഒരുപാട് അപ്പുറമാണ്. ഡോക്ടർ കാര്യങ്ങൾ വേദയെ പറഞ്ഞു മനസ്സിലാക്കാൻ എനിക്കൽപ്പം ടൈം വേണം.. ഗൗതം പറഞ്ഞു. ഞാൻ പറഞ്ഞല്ലോ ഗൗതം.. വേദയ്ക്ക് ഇപ്പോൾ വേണ്ടത് മെന്റലി സ്‌ട്രോങ് ആകാനും കാര്യങ്ങൾ അക്സപ്റ്റ് ചെയ്യാനും അൽപ്പം സമയവും പറ്റിയ അന്തരീക്ഷവും ആണ്.. ഗൗതത്തിന്റെ ഭാഗത്തെ ന്യായം വേദയ്ക്ക് ഇപ്പോൾ ഉൾക്കൊള്ളാൻ കഴിയില്ല.. അതിന് ആദ്യം താൻ അയാൾക്ക് നല്ലൊരു അറ്റ്മോസ്ഫിയർ ഒരുക്കി കൊടുക്കുക എന്നതാണ്.. രാഹുൽ പറഞ്ഞു.. ഞാൻ വേദയെ വീട്ടിൽ കൊണ്ടുപോയ്ക്കോട്ടെ. നോ.. അത് ഗുണത്തെക്കാൾ ദോഷമാകും ചെയ്യുക.. ഗൗതത്തിന്റെ മദർ അല്ലെ കൂടെയുള്ളത്.. രാഹുൽ അവനെ നോക്കി.. അതേ.. അവരോടൊപ്പം ആ കുട്ടി കംഫർട്ട് ആണെങ്കിൽ അവർക്കൊപ്പം കുറച്ചു ദിവസം നിൽക്കട്ടെ..

രാഹുൽ പറഞ്ഞു.. ഡോക്ടർ അത്… ഗൗതം.. താങ്കൾ പറഞ്ഞത് താങ്കളുടെ ഭാഗത്തെ ന്യായം മാത്രമാണ്.. അതിൽ താങ്കളെ കുറ്റപ്പെടുത്താൻ എനിക്ക് കഴിയില്ല.. പക്ഷെ വേദ എന്റെ പേഷ്യന്റ്ആണ്… വേദയെ സംബന്ധിച്ചിടത്തോളം താൻ ചെയ്ത് പോയ തെറ്റിന്റെ ഫലം അനുഭവിച്ചത് ആ കുട്ടിയാണ്.. ആ കുട്ടിയ്ക്ക് അത് അംഗീകരിക്കാൻ കഴിയണം എന്നില്ല.. പ്രത്യേകിച്ചും മുറിവേറ്റ അവളുടെ മനസ്സിന് മരുന്ന് പുരട്ടിയ താൻ തന്നെയാണ് ആ മുറിവേൽക്കാൻ കാരണക്കാരൻ എന്ന സത്യം ഉൾക്കൊള്ളാൻ ആ കുട്ടിക്ക് പെട്ടെന്ന് കഴിയില്ല. ആ സമയം വരെ അവർ അനുഭവിക്കുന്ന പെയിൻ മെന്റൽ സ്ട്രെസ് അതൊക്കെ എത്രയാണെന്ന് ഊഹിക്കാൻ നമുക്ക് കഴിയുമോ. രാഹുൽ ചോദിച്ചു.. ഗൗതം അവിടെ ഇരുന്ന് ഉരുകുകയാണെന്ന് രാഹുലിന് തോന്നി.. ഡോ.. താൻ ഇങ്ങനെ സ്ട്രസ്ഡ് ആകാതെ.. ഇനിയിപ്പോൾ വൈഫിന്റെ കൂടെ തന്നെ കൂടെ ചികിൽസിക്കേണ്ടി വരുമല്ലോ ഞാൻ.. രാഹുൽ തമാശ പോലെ പറഞ്ഞു.. ഡോക്ടർ പ്ലീസ്..വേദയ്ക്ക്.. വേദയെ നഷ്ടപ്പെടുന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.. ഗൗതം കേണു.. താൻ അയാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ അയാളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക . അതാണ് ഈയവസ്ഥയിൽ വേദയ്ക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ റിലീഫ്..

രാഹുലിന്റെ വാക്കുകൾ കേട്ടിരുന്നിട്ടും ഗൗതത്തിന്റെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ഹോസ്പിറ്റലിൽ നിന്നും ഗീതയുടെ വീട്ടിൽ വേദയെ കൊണ്ടുകിടത്തി യാത്ര പറഞ്ഞിറങ്ങുമ്പോഴും അവന്റെ ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു.. എങ്കിലും അവന്റെ പ്രണനായി അവനാ വേദനയെ പൂർണമായും ഉൾക്കൊള്ളാൻ ശ്രമിച്ചു… അവളുടെ സന്തോഷങ്ങൾക്കായി അവളിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.. ********** നോ.. ഞാനിത് സമ്മതിക്കില്ല വേദാ.. ഗൗതം പൊട്ടിത്തെറിച്ചു.. അവൾ അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ പുറത്തേയ്ക്ക് നോക്കി നില്കുകയായിരുന്നു . അവന്റെ കയ്യിൽ ഇരുന്നു ഡിവോഴ്‌സ് നോട്ടീസ് വിറയ്ക്കുന്നുണ്ടായിരുന്നു.. വേദാ പ്ലീസ്.. താൻ എന്നെ ഒന്ന് മനസ്സിലാക്കൂ.. ഞാൻ.. എനിക്ക് പറയാനുള്ളത് കേൾക്കാൻ എങ്കിലും താനൊന്നു തയ്യാറാകൂ.. പ്ലീസ് വേദാ.. തന്നെ കൈവിട്ടു കളയാൻ എനിക്ക് കഴിയില്ല.. തനിക്കറിയില്ലേ ഞാൻ തന്നെ എത്രത്തോളം സ്നേഹിക്കുന്നെന്ന്.. അവൻ കേഴുകയായിരുന്നു.. ഗൗതം.. അവൾ ശാന്തമായി അവനെ വിളിച്ചു..

എനിക്കിനി നിങ്ങളോടൊപ്പം ജീവിക്കാൻ കഴിയില്ല.. അത് പൂർണ്ണ ബോധ്യം വന്നത്കൊണ്ടാണ് ഞാനീ വക്കീൽ നോട്ടീസയയ്ച്ചത്.. പിന്നെ ഗൗതത്തെ കേൾക്കാൻ ഒരുപാട് സമയം നമുക്ക് മുൻപിൽ ഉണ്ടായിരുന്നു.. അന്നൊന്നും പറയാൻ ഇല്ലാത്ത ഒന്നും.. ഒന്നും എനിക്ക് ഇനി കേൾക്കേണ്ട.. മനസ്സ് കൊണ്ട് ആകെ തകർന്നു നിൽക്കുകയാണ് ഞാൻ.. ഒരുപക്ഷേ അധികം വൈകാതെ ഒരു മുഴുഭ്രാന്തിയായി ഞാൻ മാറിയേക്കാം.. അതിന് മുൻപ് എനിക്കിവിടുന്ന് പോണം.. അതിനു വേണ്ടിയാണ് ഞാനീ പറയുന്നത്.. വേദ ശാന്തമായി പറഞ്ഞു.. അവൻ തകർന്ന് അവളെ നോക്കി.. എന്റെ മുൻപിൽ ആകെ രണ്ട് ഓപ്ഷനെ ഉള്ളു… ഒന്നുകിൽ ഡിവോഴ്‌സ് വാങ്ങി പോകുക.. ബാക്കി ജീവിതത്തിൽ എന്നെങ്കിലും എന്റെ മനസ്സ് ഗൗതത്തെ കേൾക്കാൻ തയാറായാൽ അന്ന് ഗൗതത്തിനും സമ്മതമെങ്കിൽ അന്ന് ഞാൻ ഗൗതത്തെ അറിയിക്കാം.. അല്ലെങ്കിൽ. ഗൗതം അവളെ പ്രതീക്ഷയോടെ നോക്കി.. ഒരിക്കൽ പരാജയപ്പെട്ട വഴിയിൽ ഞാൻ സഞ്ചരിക്കും.. മരണം.. അതിനുമപ്പുറം എനിക്ക് ഒരു വഴിയും മുന്പിലില്ല.. ആലോചിച്ചു മറുപടി നൽകൂ.. അവൾ അതും പറഞ്ഞു റൂമിൽ നിന്നിറങ്ങി പോയി.. ഗൗതം പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിലത്തേയ്ക്ക് ഇരുന്നു.. എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല.. ഒടുവിൽ എന്തോ തീരുമാനിച്ചുറപ്പിച്ചു അവൻ കയ്യിൽ നിന്നും പറന്നുപോയ പേപ്പർ എടുത്തു.. അതിൽ കണ്ണുനീർ നനവോടെ ഒപ്പിട്ട് കട്ടിലിലേക്ക് വെച്ചവൻ ഇറങ്ങി പോകുമ്പോൾ ആ മുറിയുടെ ചുവരുകൾക്കപ്പുറം നെഞ്ചു തകർന്ന് ഒരു പെണ്ണ് കരയുന്നുണ്ടായിരുന്നു..

******** ഗിരി വേദയെ നോക്കി.. അവളുടെ കണ്ണിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീരിന് അഗ്നിയുടെ ചൂടുണ്ടെന്ന് ഗിരിക്ക് തോന്നി.. വേദാ.. അവനവളുടെ ക്യാനുല കുത്തിയിറക്കിയ കയ്യിൽ പിടിച്ചു.. അവൾ മറുകയ്യാൽ കണ്ണു തുടച്ചു.. ഡിവോഴ്‌സ് കിട്ടുന്നതിനിടയിലും പല വട്ടം ഗൗതം എന്നെ വിളിച്ചിരുന്നു.. ഗൗതത്തിനു എന്തൊക്കെയോ സംസാരിക്കാൻ ഉണ്ടെന്ന്.. കേൾക്കാൻ ഉള്ള മനസ്സ് എനിക്കുണ്ടായിരുന്നില്ല.. വീട്ടിൽ നിന്നും വിളി വന്നിരുന്നു.. ഗൗതത്തെ ഡിവോഴ്‌സ് ചെയ്താൽ പിന്നെ ഞാനുമായി ഒരു ബന്ധവും ഉണ്ടാകില്ല എന്നും പറഞ്ഞു. അവൾ വിദൂരതയിലേക്ക് നോക്കി ശ്വാസം എടുത്തു. ഒരിക്കലെങ്കിലും ഗൗതത്തെ ഒന്നു കേൾക്കാൻ തോന്നിയില്ലേ തനിക്ക്.. ഗിരി അവളെ നോക്കി.. കേൾക്കാൻ ഒരുപാട് സമയം ഉണ്ടായിരുന്നല്ലോ സർ.. അന്നൊന്നും പറയാതെ ഇരുന്നത് ഇനി പറഞ്ഞിട്ട് എന്ത് കാര്യം.. തിരിച്ചു കിട്ടുമോ എന്റെ സന്തോഷങ്ങൾ.. ഒന്നും വേണ്ട.. എല്ലാവരോടെ നഷ്ടപ്പെടുത്തി കളഞ്ഞ എന്റെ കുഞ്ഞിനെ കിട്ടുമോ എനിക്ക്.. സാറിനറിയുമോ മാസങ്ങളോളം മാനസികമായി ആകെ തകർന്ന് ഡിപ്രഷന്റെ പിടിയിലായിരുന്നു ഞാൻ.. അവിടുന്ന് എന്നെ തിരിച്ചു കൊണ്ടുവന്നത് സിദ്ധുവാണ്..

എനിക്ക് വേണ്ടിയാണ് അമ്മ അവിടുന്ന് ഇങ്ങോട്ട് വന്നത് പോലും എനിക്ക് വേണ്ടിയാണ്.. അവരോടൊക്കെയുള്ള കടപ്പാടിന്റെ പുറത്തു മാത്രമാണ് ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത്.. അല്ലെങ്കിൽ എന്നെ അവസാനിപ്പിച്ചേനെ ഞാനെന്റെ ജീവൻ.. വേദ കണ്ണു തുടച്ചു.. വേദാ.. ഗിരി ശാസനയോടെ വിളിച്ചു.. ഗൗതത്തിന്റെ ഫാദർ.. വിളിച്ചിരുന്നു.. ഭീഷണിയുമായി.. അയാളുടെ മകൻ എനിക്കായി കാത്തിരിക്കുന്നു.. പക്ഷെ ഞാനൊരിക്കലും മടങ്ങരുത്.. ഇനി ഗൗതത്തിന്റെ ജീവിതത്തിൽ ഞാൻ വേണ്ട.. എന്നെ ജീവിക്കാൻ സമ്മതിക്കില്ല എന്നൊക്കെയായിരുന്നു ആദ്യം പറഞ്ഞിരുന്നത്.. പിന്നെ ആയപ്പോൾ ആ സംസാരം നിന്നു.. ഭീഷണി മാത്രമായി.. പല നമ്പറുകളിൽ നിന്നുമുള്ള വിളി.. അസഭ്യം പറച്ചിലുകൾ.. അയാളല്ല… മറ്റാരൊക്കെയോ ആണ് വിളിക്കുന്നത്.. കേട്ടാൽ അറയ്ക്കുന്ന തെറി വിളികളും ഭീഷണിയും.. മുൻപ് ഞാൻ താമസിച്ചിരുന്നിടത്തുവെച്ചിട്ട് അമ്മയെ അപകടപെടുത്താൻ ഒരു ശ്രമവും നടന്നു. അതോടെയാണ് ഞങ്ങൾ അവിടുന്ന് മാറിയത് . ഇവിടെ രാജി മേഡം ആണ് എനിക്ക് ജോലി ശെരിയാക്കി തന്നത്.. എന്റെ മാനസികാവസ്ഥയ്ക്ക് ഈ ഒരു മാറ്റം നല്ലതാണെന്നും പറഞ്ഞാണ് ടീച്ചറമ്മയും സിദ്ധുവും എന്നെ ഇങ്ങോട്ട് വിട്ടത്.. വേദ പറഞ്ഞു.. സമാധാനിക്കെടോ.. എല്ലാ സങ്കടങ്ങളും മാറുന്ന ഒരു സമയം വരും. ഗിരി പറഞ്ഞു..

അവൾ പുച്ഛത്തോടെ ഒന്നു ചിരിച്ചു.. എനിക്കിനി പ്രതീക്ഷകളൊന്നും ഇല്ല സർ.. അമ്മയ്ക്ക് വേണ്ടിയാണ് ഞാനിപ്പോൾ ജീവിക്കുന്നത്.. ഈ ജീവിതം ഇങ്ങനെ അവസാനിക്കട്ടെ.. എത്രയും വേഗമോ അത്രയും നല്ലത്.. വേദ പറഞ്ഞു.. ഗൗതം ഇപ്പോഴും കാത്തിരിക്കുകയാണോ തനിക്ക് വേണ്ടി.. അറിയില്ല.. അറിയേണ്ട.. കാണുന്നത് പോലും എന്റെ മനസ്സിനുണ്ടാക്കുന്ന വേദനയും സ്ട്രെസ്സും മറ്റാർക്കും അറിയില്ല.. ഇന്ന് തന്നെ ഹൃദയം നുറുങ്ങി പോകുന്ന പോലെയാണ് തോന്നിയത്.. ഞാൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞാൽ ഇവിടെയും വരും.. ഇനിയും നേർക്ക് നേരെ ഗൗതം വന്നാൽ.. എനിക്കറിയില്ല.. അവൾ കണ്ണു തുടച്ചു.. എണ്ണിപ്പെറുക്കി അവൾ പറയുന്ന വാക്കുകളിൽ നിന്നു തന്നെ വ്യക്തമായിരുന്നു അവളുടെ മാനസിക സംഘർഷം. ഡ്രിപ്പ് തീരാറായി… ഞാനൊന്ന് പറഞ്ഞിട്ട് വരാം.. ഗിരി പറഞ്ഞു.. അവൾ തലയാട്ടി.. ഹോസ്പിറ്റലിൽ നിന്നും വീട്ടിലേയ്ക്ക് പോകും വഴിയും അവർ പരസ്പരം ഒന്നും മിണ്ടിയില്ല.. എങ്കിലും തന്റെ മനസ്സിൽ പോലും വേദയുടെ ഭൂതകാലം ഉണ്ടാക്കിയ മുറിവുകൾ ഗിരി അറിയുന്നുണ്ടായിരുന്നു.. കൂടുതൽ അടുത്തറിയും തോറും തന്റെ വേദനകളൊന്നും അവളുടെ മുൻപിൽ ഒരു വേദനയെ അല്ല എന്നവൻ തിരിച്ചറിയുകയായിരുന്നു..

*********** അയ്യോ.. എന്താ മോളെ.. ഗിരിയോടൊപ്പം തളർച്ചയോടെ വന്നിറങ്ങുന്ന വേദയെയും അവളുടെ കയ്യിൽ ഒട്ടിച്ചിരിക്കുന്ന ബാൻഡ് എയ്‌ഡും കണ്ടതും ഗിരിയുടെ വീടിനു മുൻവശത്ത് വീൽചെയറിൽ ഇരിക്കുന്ന സാവിത്രി അമ്മയോട് സംസാരിച്ചിരുന്ന ഗീത ഓടിയിറങ്ങി വന്നു ചോദിച്ചു.. ഒന്നുമില്ല അമ്മേ.. ബി പി ഒന്നു ലോ ആയി . അത്രേയുള്ളൂ.. വേദ പറഞ്ഞു.. ഹോസ്പിറ്റലിൽ പോയോ.. ആ ദേ ഡ്രിപ്പ് ഇട്ടതിന്റെയാണ് ഇത്.. വേദ കൈ പൊക്കി കാണിച്ചു.. എന്തിയെ കാന്താരി.. വേദ ചുറ്റും നോക്കി ചോദിച്ചു.. അവൾ വിഷയം മാറ്റുകയാണെന്ന് ഗിരിക്ക് ബോധ്യമായി.. ഉറങ്ങി.. നിന്റച്ഛൻ അവിടെ ഇരിപ്പുണ്ട്.. സാവിത്രിയമ്മ ഗിരിയെ നോക്കി പറഞ്ഞു.. ഞാൻ ഗീതയോട് പറയുകയായിരുന്നു.. പോയിട്ട് വന്നപ്പോ വേദമോള് നല്ലോണം ക്ഷീണിച്ചെന്ന്.. ലേഖ ഇറങ്ങിവന്നു പറഞ്ഞു.. ഗിരി അവളെ നോക്കി.. ശരീരം കൊണ്ടല്ല മനസ്സ് കൊണ്ടാണ് അവൾ തളർന്നിരിക്കുന്നത് എന്നവന് ഉറക്കെ വിളിച്ചുപറയാൻ തോന്നി.. നിങ്ങൾ അവിടെ നിൽക്കാതെ കേറി വാ കുട്ട്യോളെ.. ലേഖേ.. മോൾക്ക് എന്തെങ്കിലും കുടിക്കാൻ കൊടുക്ക്.. സാവിത്രിയമ്മ പറഞ്ഞു..

ഇല്ല എനിക്കൊന്നു കിടക്കണം.. വീട്ടിലേയ്ക്ക് പോവാ.. വൈകീട്ട് വരാം.. വേദ പറഞ്ഞു.. ഞാനെന്നാൽ ചെല്ലട്ടെ.. വാ മോളെ.. ഗീത വേദയെ പിടിച്ചു വീട്ടിലേയ്ക്ക് നടന്നു.. പാവം കുട്ടി.. ഇത്രേം നേരം ഗീത ഇരുന്ന് അതിനെപ്പറ്റി പറയുവായിരുന്നു..ഭർത്താവിന്റെ അമ്മയാണെന്നൊക്കെ പറഞ്ഞപ്പോൾ ഞാനോർത്തു അന്ന് ഞാൻ പറഞ്ഞതൊക്കെ തെറ്റായി.പോയല്ലോന്ന്.. പക്ഷെ ഇന്ന് ഗീത പറഞ്ഞതൊക്കെ കേട്ടപ്പോ എന്തോ പോലെ.. പാവം കൊച്ച്‌ എന്തൊക്കെ അനുഭവിച്ചു.. ലേഖ പറഞ്ഞത് കേട്ടതും ഗീത എന്തൊക്കെയോ അവരോട് പറഞ്ഞിട്ടുണ്ടെന്ന് അവനു മനസ്സിലായി.. എങ്കിലും അതിനു മറുപടി പറയാൻ അവനു തോന്നിയില്ല. വല്ലാതെ കലങ്ങി മറിഞ്ഞിരിക്കുകയായിരുന്നു അവസൽ മനസ്സ്.. കുളിച്ചു വന്ന് മോളോടൊപ്പം കണ്ണടച്ചു കിടക്കുമ്പോഴും വേദയുടെ മുഖമായിരുന്നു അവന്റെ മനസ്സ് നിറയെ.. ഹൃദയം നുറുങ്ങുന്ന വേദനയെയും ഉള്ളിലിട്ടു നീറ്റുന്ന ഒരു പെണ്ണിന്റെ പുഞ്ചിരി അവനെ കൊത്തി വലിച്ചു തുടങ്ങിയിരുന്നു.. എപ്പോഴോ കണ്ണിൽ ഉറക്കം മൂടിയപ്പോഴും വേദയെ കുറിച്ചായിരുന്നു ആ മനസ്സ് നിറയേയുള്ള ചിന്തകൾ..

********** കോഫി എടുക്കട്ടേ ഗൗതം.. മേഘ ചോദിച്ചു.. മറുപടി പ്രതീക്ഷിക്കാതെ തന്നെ.. അപ്പോഴേയ്ക്കും അവൾ കപ്പിലേയ്ക്ക് ചൂട് ചായ പകർന്നിരുന്നു.. ഗൗതം ഒന്നും മിണ്ടാതെ അതും വാങ്ങി ബാൽക്കണിയിലേയ്ക്ക് നടന്നു.. പിന്നാലെ മേഘയും.. കൈവരിയിലേയ്ക്ക് ചാഞ്ഞു നിന്ന് ചായ കുടിക്കുന്ന ഗൗതത്തിനരികിലായി അവളും വന്നു നിന്നു… സ്ലീവ്ലെസ് ലൂസ് ടോപ്പും അലസമായി പുട്ട് അപ്പ് ചെയ്ത മുടിയും അവളുടെ ഭംഗി കൂട്ടുന്നുണ്ടായിരുന്നു.. ഗൗതം.. മേഘ ശാന്തമായി വിളിച്ചു.. അവൻ അവളെ ഒന്നു നോക്കുക പോലും ചെയ്തില്ല.. നീയിപ്പോഴും പ്രതീക്ഷിക്കുന്നുണ്ടോ ഗൗതം വേദ നിനക്കായി മടങ്ങി വരുമെന്ന്.. ഒരു നിമിഷം ക്ലോക്കിലെ സെക്കൻഡ് സൂചിയുടെ സഞ്ചാരപഥം പോലും വ്യക്തമായി കേൾക്കാത്തക്ക രീതിയിലുള്ള നിശ്ശബ്ദത അവിടെ നിറഞ്ഞു.. ആ ഒരൊറ്റ പ്രതീക്ഷയിലാണ് മേഘാ ഞാൻ ജീവിച്ചിരിക്കുന്നത് പോലും.. അവൻ പറഞ്ഞു.. ആ വാക്കുകൾ ശാന്തമായിരുന്നു.. എങ്കിലും ആ വാക്കുകൾക്ക് പിന്നിലെ അവന്റെ ദൃഢനിശ്ചയം അവളെ തെല്ല് ഭയത്തിലാഴ്ത്തി.. വേദ നിനക്ക് ആരാണെന്ന് അറിയാഞ്ഞിട്ടല്ല ഗൗതം.. പക്ഷെ.. എങ്ങനെ.. ഇത്ര നാളായിട്ടും നിന്റെ മുൻപിലേക്ക് ഒന്നു വരാൻ പോലും അവൾ തയാറായിട്ടില്ല.. പിന്നെങ്ങനെ.. മേഘ ചോദിച്ചു..

എനിക്ക് വേദയെ കണ്ടെത്താൻ നിഷ്പ്രയാസം സാധിക്കും മേഘാ…. അത് നിനക്ക് ഞാൻ പറഞ്ഞു മനസ്സിലാക്കി തരാണോ.. വേദയെ ഓർത്ത് അവളുടെ മാനസിക നിലയോർത്ത് മാത്രമാണ് ഞാൻ ഒന്നടങ്ങുന്നത്.. പക്ഷെ ഇപ്പൊ.. ഡാഡിയുടെ വാക്കുകൾ എന്നെ വല്ലാതെ പേടിപ്പെടുത്തുന്നു.. അമ്മയോടൊപ്പം അവൾ പോയതോടെ ഡാഡിയ്ക്ക് വാശി കൂടി.. നിനക്ക് അറിയാല്ലോ മേഘാ എന്റെ ഒരൊറ്റ ആളുടെ വാശിയിലാണ് ഞങ്ങളുടെ കല്യാണം നടന്നത്.. അന്ന് ആദ്യമായി കല്യാണം ആലോചിച്ചു പോയത് പോലും ഞാൻ വീട്ടിൽ ഒരുപാട് ബഹളം കുട്ടിയിട്ടാണ്.. രണ്ടാമത് വേദയെ വിവാഹം ചെയ്തു തന്നില്ലെങ്കിൽ ഞാൻ ഇവിടം വിട്ട് പോകും എന്നുറപ്പായിട്ടാണ് ഡാഡി വിവാഹത്തിന് മുൻകൈ എടുത്തത്.. എന്റെ കാര്യത്തിൽ അവർ രണ്ടാളും പോസെസ്സിവ് ആണ്.. എക്സ്ട്രിമിലി..ഇപ്പൊ അതൊക്കെ കൂടി വേദയോടും അമ്മയോടുമുള്ള ദേഷ്യമായി വന്നിരിക്കുകയാണ്.. എന്തൊക്കെയാ ചുറ്റും നടക്കുന്നതെന്ന് പോലും എനിക്ക് മനസ്സിലാകുന്നില്ല.. ഒന്നു മാത്രം അറിയാം.. എനിക്ക് വേദയോട് സംസാരിക്കണം.. മനസ്സറിഞ്ഞു ഞാനവളെ വേദനിപ്പിച്ചിട്ടില്ല എന്നു പറഞ്ഞു ബോധ്യപ്പെടുത്തണം.. എന്റെ മനസ്സിൽ അവളെയുള്ളൂ എന്ന് മനസ്സിലാക്കി കൊടുക്കണം.. തിരിച്ചു വരാൻ അപേക്ഷിക്കണം.. എത്രയും വേഗം.. വൈകുംതോറും ചിലപ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു എന്നു വരും.മേഘാ.. ഗൗതം. അവൾ ശാസനയോടെ വിളിച്ചു.. സത്യമാണ് മേഘാ.. വേദയെ ഞാനെത്ര സ്നേഹിക്കുന്നു എന്നു ആർക്കും മനസ്സിലാകില്ല.. അത്രമാത്രം ആഴത്തിൽ അവളെന്നിൽ വേരുകൾ ആഴ്ത്തി കഴിഞ്ഞു.. എനിക്ക് വേണം വേദയെ..

അതിനായിട്ടാണ് എന്റെയീ വരവ് പോലും… ഒന്നുകൂടി.. എനിക്കറിയണം.സത്യം.. അന്നെന്റെ ജീവിതം നശിപ്പിക്കാൻ തുനിഞ്ഞു വന്നവളെ ഞാൻ വെറുതെ വിട്ടു.. പക്ഷെ ഇനി എനിക്കത് പറ്റില്ല.. ഐ വാണ്ട് ഹെർ.. ഇവിടെ . എനിക്കറിയണം എന്റെയും വേദയുടെയും ജീവിതം നശിപ്പിക്കാൻ തക്ക എന്ത് പകയാണ് അവളുടെ ഉള്ളിലെന്ന്.. അവളൊറ്റയ്ക്ക് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിനു പിന്നിൽ ആരൊക്കെ ഉണ്ടെങ്കിലും ഞാൻ കണ്ടെത്തും അവരെ.. അവർക്ക് എന്റെ മുൻപിൽ മാപ്പും ഉണ്ടാകില്ല.. ഗൗതത്തിന്റെ വാക്കുകൾക്ക് കാരിരുമ്പിന്റെ ഉറപ്പുണ്ടായിരുന്നു.. അവനതും പറഞ്ഞു പോകുന്നതും നോക്കി വേദനയോടെ മേഘ നിന്നു.. അപ്പം മനസ്സിൽ ചില തീരുമാനങ്ങളും എടുത്തു അവൾ.. അവനു വേണ്ടി.. കയ്യെത്തും ദൂരത്ത് താൻ തേടുന്നവൾ ഉണ്ടായിരുന്നു എന്നറിയാതെ കണ്ണുകൾ ചാരി ഗൗതം മയക്കത്തിലേയ്ക്ക് വീഴുമ്പോൾ ആ നഗരത്തിന്റെ മറ്റൊരു കോണിൽ ആരുടെയൊക്കെയോ പ്രവർത്തിയുടെ ആഘാതത്തിൽ വീണുടഞ്ഞുപോയ ഒരു പെണ്ണും കേഴുന്നുണ്ടായിരുന്നു.. മനസ്സ് തകർന്ന് പൊട്ടി കരയുന്നുണ്ടായിരുന്നു.. നിശയുടെ കൂരിരുൾ വീണ വീചികളിലെവിടെയോ ആ കണ്ണുനീർ താളം പിടിക്കുന്നുണ്ടായിരുന്നു.. കാലം കാത്തു വെച്ച വിധിയറിയാതെ മൂന്ന് ഹൃദയങ്ങൾ പലവഴിക്ക് അലയുകയായിരുന്നു…………… തുടരും…….

പെയ്‌തൊഴിയാതെ: ഭാഗം 42

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story